Afra Passed Away | 'ഞാന്‍ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്'; സഹോദരന് വേണ്ടി സഹായമഭ്യര്‍ഥിച്ച, എസ്എംഎ രോഗബാധിതയായ അഫ്ര അന്തരിച്ചു
കണ്ണൂര്‍: (www.kvartha.com) സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു. പുലര്‍ചെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുദിവസമായി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എംഎ രോഗബാധിതനായ കുഞ്ഞുസഹോദരന്‍ മുഹമ്മദിന് വേണ്ടി ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറില്‍ ഇരുന്ന് നടത്തിയ സഹായാഭ്യര്‍ഥന ലോകം മുഴുവന്‍ കേട്ടിരുന്നു. ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാല്‍ അഫ്രയുടെ ജീവിതം വീല്‍ചെയറിലായിരുന്നു. തനിക്കുണ്ടായ വേദന തന്റെ സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ ആഗ്രഹം. അതിനായി അവള്‍ സഹായമഭ്യര്‍ഥിച്ചപ്പോള്‍ 46 കോടിയുടെ കാരുണ്യമാണ് നാടൊന്നാകെ നല്‍കിയത്. തുടര്‍ന്ന് 2021 ആഗസ്ത് 24നാണ് മുഹമ്മദിന് മരുന്ന് കുത്തിവച്ചത്. ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. അഫ്രക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മകള്‍ ആശുപത്രിയിലായതോടെ വിദേശത്ത് ജോലിക്കുപോയ അഫ്രയുടെ പിതാവ് റഫീഖ് ...