Posts

Showing posts from May, 2018

ഷൂട്ടിങ്ങിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവസംവിധായകന്‍ മരിച്ചു

Image
മംഗലാപുരം: (www.kvartha.com 31.05.2018) ഷൂട്ടിംഗിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവ സംവിധായകന്‍ മരിച്ചു. പ്രശസ്ത കന്നട സംവിധായകനായ സന്തോഷ് ഷെട്ടിയാണ് മരിച്ചു. മംഗലാപുരത്തെ എര്‍മൈ വെളളച്ചാട്ടത്തില്‍ ചിത്രീകരണത്തിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. പുതിയ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 20 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്കാണ് സന്തോഷ് തെന്നി വീണത്. സഹപ്രവര്‍ത്തകരായ 4 പേര്‍ക്കൊപ്പമാണ് സന്തോഷ് വെള്ളച്ചാട്ടത്തിനടുത്തെത്തിയത്. കനസ് കണ്ണ് എന്ന ആദ്യത്തേതും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതുമായ ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് സന്തോഷ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: National, Karnataka, Mangalore, News, Cinema, Director, Death, 'Kanasu' film director dies in wate...

നിപ ഭീതി; തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെച്ചു

Image
തലശ്ശേരി: (www.kvartha.com 31.05.2018)  നിപ ഭീതിയെതുടര്‍ന്ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ജൂണ്‍ ഒന്നിന് തുടങ്ങാനിരുന്ന ക്ലാസുകള്‍ നീട്ടിവെച്ചു. ജൂണ്‍ അഞ്ചിന് മാത്രമേ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിക്കൂവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച തുറക്കും. കണ്ണൂര്‍ ജില്ലയിലെ മെഡിക്കല്‍ കോളജുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kerala, News, Trending, school, Education, Kannur, Nipah virus threat; School re opening postponed in thalassery education district.  Powered by Info News For You

ഇനിയെങ്കിലും കോണ്‍ഗ്രസ് മൃദുഹിന്ദുത്വം ഉപേക്ഷിച്ച് വര്‍ഗീയതയ്‌ക്കെതിരെ പോരാടണം; ചെങ്ങന്നൂരിലെ വിജയം ബി ജെ പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടൂവെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവ്; രൂക്ഷ വിമര്‍ശനവുമായി എം പി വീരേന്ദ്രകുമാര്‍

Image
കോഴിക്കോട്: (www.kvartha.com 31.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം പി വീരേന്ദ്രകുമാര്‍. ബി ജെ പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. അത് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍ ഡി എഫ് വിജയമെന്ന് എം പി വീരേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃദുഹിന്ദുത്വം ഉപേക്ഷിച്ച് വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാകണമെന്നും വീരേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. 20956 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Kerala, News, Politics, Congress, Allegation, M P Veerandra Kum...

നിപ; കോഴിക്കോട് ജില്ലയില്‍ ഒരു മരണം കൂടി; മരണസംഖ്യ 17

Image
കോഴിക്കോട്: (www.kvartha.com 31.05.2018) നിപ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് വീട്ടില്‍ റസിന്‍(25) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 17 ആയി. മരണങ്ങളെല്ലാം നടന്നത് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. നിപ വൈറസ് ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോ?ട് ജില്ലാ കോടതിയിലെ സീനിയര്‍ സുപ്രണ്ട് ടിപി മധുസൂദനന്‍ (54), കാരശേരി സ്വദേശി അഖില്‍(28) എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Kerala, Kozhikode, News, Health, Trending, Nipah, Virus, Fever, Nipah; One more death in kozhikode district Powered by Info News For You

മന്‍മോഹന്‍ സിങ്ങിനെപ്പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിമാരെ ഇന്ത്യ മിസ് ചെയ്യുന്നു; മോദിക്കുനേരെ ഒളിയമ്പെയ്ത് അരവിന്ദ് കെജ്‌രിവാള്‍

Image
ന്യൂ ഡല്‍ഹി: (www.kvartha.com 31.05.2018)  മന്‍മോഹന്‍ സിങ്ങിനെപോലെ വിവരവും വിദ്യാഭ്യാസവുമുള്ള പ്രധാനമന്ത്രിമാരെ ഇന്ത്യ മിസ് ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്ര മോദിക്ക് നേരെയുള്ള പരോക്ഷ വിമര്‍ശനമാണ് പ്രസ്ഥാവനയിലൂടെ കെജ്‌രിവാള്‍ ലക്ഷ്യംവെച്ചത്. പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ക്ക് വിദ്യാഭ്യാസമുണ്ടാവണം. മന്‍മോഹന്‍ സിങ്ങിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ല. പ്രധാനമന്ത്രി വിവരമുള്ളവനായിരിക്കണമെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ട് തുടങ്ങിയെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  National, News, Manmohan Singh, Prime Minister, Narendra Modi, Arvind Kejriwal, Politics, India, People missing 'educated PM' like Manmohan, says Arvind ...

ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ് (14) വിജയികള്‍

Image
Powered by Info News For You

നേട്ടങ്ങളുടെ കോട്ടകള്‍ വെട്ടിപ്പിടിച്ച മഡ്രിഡിന്റെ മാന്ത്രികന്‍ ഇനി തൂവെള്ളപ്പട്ടാള്ളത്തോടൊപ്പമില്ല; റയല്‍ മഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ പടിയിറങ്ങി

Image
മാഡ്രിഡ്: (www.kvartha.com 31.05.2018) റയല്‍ മാഡ്രിഡിന് നേട്ടങ്ങളുടെ കൊടുമുടികള്‍ സമ്മാനിച്ച തന്ത്രങ്ങളുടെ തമ്പുരാന്‍ സിനദിന്‍ സിദാന്‍ ടീമിന്റെ പരിശീലകവേഷം അഴിച്ചു. തുടര്‍ച്ചയായ മൂന്നു പ്രാവശ്യം ക്ലബ്ബ് ഫുട്‌ബോളിലെ രാജകിരീടമായ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന്റെ ഷെല്‍ഫിലെത്തിച്ചശേഷമാണ് സിദാന്‍ തന്ത്രങ്ങളുടെ താളിയോലക്കെട്ടുകള്‍ താഴെവെച്ച് ടീമില്‍ നിന്നും അപ്രതീക്ഷിതമായി പടിയിറങ്ങുന്നത്. റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനമായ വാള്‍ഡെബെബാസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിദാന്‍ റയല്‍ വിടുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. 2020 വരെ റയലുമായുള്ള കരാര്‍ നിലനില്‍ക്കെയാണ് സിദാന്‍ രാജി പ്രഖ്യാപിച്ചത്. ഇതു മാറ്റത്തിനുള്ള സമയം ആണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മൂന്നു വര്‍ഷം നീണ്ടുനിന്ന റയലിലെ പരിശീലന കരിയറിനു സിദാന്‍ വിരാമമിട്ടത്. ഇത് അനായാസമായി പറയാന്‍ കഴിയുന്ന കാര്യമല്ല. ഞാന്‍ പരിശീലകനായി തുടരുകയാണെങ്കില്‍ വിജയം നിലനിര്‍ത്തുക എന്നത് സമ്മദമേറിയ കാര്യമാണെന്നും സിദാന്‍ വ്യക്തമാക്കി. റയല്‍ വിട്ടാലും നിലവില്‍ മറ്റൊരു ടീമിന്റെയും പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന...

സിബിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം നേടി ഡോക്ടറുടെ ഇരട്ട കുട്ടികള്‍

Image
കാസര്‍കോട്: (www.kasargodvartha.com 31.05.2018)  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി ഡോക്ടറുടെ ഇരട്ട കുട്ടികള്‍. കാസര്‍കോട് യുണൈറ്റഡ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനും മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുമായ ഡോ. മാഹിന്‍ പി. അബ്ദുല്ല- കൊളങ്കര ജുനൈദ ദമ്പതികളുടെ മക്കളായ സിയാ മാഹിന്‍ സിബാ മാഹിന്‍ എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയത്. സിയാ മാഹിന് അഖിലേന്ത്യാ തലത്തില്‍ ഒന്നാംറാങ്ക് നഷ്ടമായത് വെറും ഏഴ് മാര്‍ക്കിന്റെ വ്യത്യാസത്തിലാണ്. 500 ല്‍ 492 മാര്‍ക്ക് (98.4 ശതമാനം) സിയ നേടി. ഇരട്ട സഹോദരി സിബാ മാഹിന്‍ 97 ശതമാനം മാര്‍ക്ക് നേടി. സിയാ മാഹിന് കണക്കില്‍ നൂറ് മാര്‍ക്കും സിബാ മാഹിന് ഹിന്ദിയില്‍ നൂറ് മാര്‍ക്കുമുണ്ട്. കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, K...

മഴയില്‍ സ്‌കൂളിന് വന്‍ നാശനഷ്ടം; ഓടുകള്‍ കാറ്റില്‍ പറന്നു, മരങ്ങള്‍ കടപുഴകി, കാറ്റാടിയന്ത്രം തകര്‍ന്നുവീണു, ഉദ്ഘാടനത്തിനൊരുങ്ങിയ ഹൈടെക് ക്ലാസ് മുറിയുടെ സോളാര്‍ പാനലുകള്‍ തകര്‍ന്നു

Image
മംഗല്‍പാടി: (www.kasargodvartha.com 31.05.2018)  കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും സ്‌കൂളിന് വന്‍ നാശനഷ്ടം. മംഗല്‍പാടി ഗവണ്‍മെന്റ് സ്‌കൂളിലാണ് മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായിരിക്കുന്നത്. സ്‌കൂളിലെ പഴയ കെട്ടിടത്തിലെ ഓടുകള്‍ കാറ്റില്‍ പറന്നു. മരങ്ങള്‍ കടപുഴകി. കാറ്റാടിയന്ത്രം തകര്‍ന്നു വീണു. ഉദ്ഘാടനത്തിനൊരുങ്ങിയ ഹൈടെക് ക്ലാസ് മുറിയുടെ സോളാര്‍ പാനലുകളും തകര്‍ന്നു. ഏകദേശം അഞ്ചരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അധ്യായനവര്‍ഷം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഈ  അത്യാഹിതം സംഭവിച്ചത്. ഉപജില്ലാ പ്രവേശനോത്സവം നടക്കേണ്ടുന്ന വിദ്യാലയമാണിത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, class, Rain, Mangalpady, Heavy rain; School damaged   < !- START disable copy p...

കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് എം എം മണി; ബിജെപിയെ ട്രോളി മന്ത്രി കടകംപള്ളിയും

Image
ചെങ്ങന്നൂര്‍: (www.kvartha.com 31.05.2018) എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചെങ്ങന്നൂരില്‍ ലഭിച്ച വന്‍ ഭൂരിപക്ഷം സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിയായത് ബിജെപിക്ക്. ട്രോള്‍ ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും പേജുകളിലും എന്നുവേണ്ട, നവമാധ്യമങ്ങളില്‍ മുഴുവന്‍ ബിജെപിയും നേതാക്കന്മാരും പൊങ്കാലകള്‍ ഏറ്റവുവാങ്ങി ആളുകളെ ചിരിപ്പിക്കുകയാണ്. അതിനിടെ സംസ്ഥാനത്തെ മന്ത്രിമാരും തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജിലൂടെ ബിജെപിയെ പരിഹസിക്കുകയാണ്. തന്റെ സ്വതസിദ്ധമായ രീതിയിലാണ് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പ്രശസ്തമായ യോദ്ധ എന്ന ചിത്രത്തിലെ ജഗതിയുടെ ഡയലോഗാണ് സന്ദര്‍ഭോചിതമായി ജനങ്ങളുടെ മണിയാശാന്‍ പുറത്തെടുത്തത്. ഇനി കാവിലെ പാട്ടുമത്സരത്തില്‍ കാണാം എന്നാണ് മണി കുറിച്ചത്. എന്നാല്‍ സകലമാന ട്രോളന്മാരെയും കടത്തിവെട്ടുകയായിരുന്നു മന്ത്രി കടകംപള്ളി. ഫ്രണ്ട്‌സ് അയാം സേഫ് എന്നാണ് അദ്ദേഹം കുറിച്ചത്. മുമ്പ് സംസ്ഥാനത്ത് ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ കുറിച്ചതായിരുന്നു ഇത്. കുമ്മനത്തിന്റെ ഡയലോഗ് സോഷ്യല്‍ മീഡിയയെ അക്കാലത്ത് കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. ...

കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

Image
ബംഗളൂരു: (www.kvartha.com 31.05.2018) കര്‍ണാടകത്തിലെ ബിജെപി നീക്കത്തെ ശക്തമായി പ്രതിരോധിച്ച് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ മുന്‍പില്‍ നിന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് ശിവകുമാറിനെതിരെയുള്ള പരോക്ഷനടപടിയുണ്ടായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ബാങ്ക് മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. അന്വേഷണ സംഘത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഡി.കെ. സുരേഷിന്റെ പേര് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സുരേഷിനും മറ്റ് 11 പേര്‍ക്കുമെതിരെ സിബിഐ വാറന്റ് നല്‍കിയിരുന്നു. ബംഗളൂരു, രാമനാഗര, കനകപുരം എന്നിവിടങ്ങളില്‍ ആണ് പരിശോധന. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന ശിവകുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് റെയ്ഡുണ്ടായിരിക്കുന്നത്. അതേസമയം, റെയ്ഡ് ബിജെപി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങളെ പ്രതിരോധിച്ചു കര്‍ണാടകത്തില...

നികേഷ് എഴുതിവെച്ചോളൂ, പെട്ടിതുറക്കുമ്പോള്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ: ശ്രീധരന്‍ പിള്ള ജയിക്കും; ചാനല്‍ ചര്‍ച്ചയിലെ ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി തെരഞ്ഞെടുപ്പിന് ശേഷം ട്രോള്‍ര്‍മാര്‍ക്ക് ആഘോഷമാവുന്നു

Image
കൊച്ചി: (www.kvartha.com 31.05.2018) 'ശ്രീമാന്‍ നികേഷ് എഴുതിവെച്ചോളൂ, പെട്ടിതുറക്കുമ്പോള്‍ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും ഞങ്ങളവിടെ ജയിച്ചിരിക്കും'. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ചര്‍ച്ചയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ: ശ്രീധരന്‍ പിള്ള വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അവതാരകനോട് വെല്ലുവിളി മുഴക്കിയ ശോഭാ സുരേന്ദരന്‍ പെട്ടിതുറന്നതോടെ വെട്ടിലായി. കേരളത്തിന്റെ അടുത്ത മുഖ്യന്‍ ബി ജെ പിയുടേതായിരിക്കുമെന്നും ശോഭാ 'തള്ളി'യിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 7400-ലധികം വോട്ട് കുറവാണ് ബി ജെ പിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. ദയനീയ പരാജയം ഏറ്റുവാങ്ങിയ ബി ജെ പി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്തായാലും ട്രോളര്‍മാര്‍ ശോഭയുടെ വെല്ലുവിളി ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയയില്‍ 'ആഘോഷം' തുടങ്ങിയിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ...

കോണ്‍ഗ്രസിന് തുറുപ്പുചീട്ടായി മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ് ഫലം; ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നനിലയില്‍ അവകാശവാദം ഉന്നയിക്കാന്‍ സാധ്യത

Image
ഷില്ലോങ്: (www.kvartha.com 31.05.2018) കോണ്‍ഗ്രസിന് തുറുപ്പുചീട്ടായി മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നനിലയില്‍ അവകാശവാദം ഉന്നയിക്കാന്‍ സാധ്യത. അമ്പാട്ടി മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തിയതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി പാര്‍ട്ടി മാറിയത്. കര്‍ണാടകയില്‍ ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ചൂണ്ടിക്കാട്ടിയായിരിക്കും കോണ്‍ഗ്രസ് അവകാശ വാദവുമായി എത്തുന്നത്. അറുപതംഗ നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 21 ആയി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന ബി.ജെ.പി ഉള്‍പ്പെടുന്ന സര്‍ക്കാരാണ് ഇവിടെ നിലവില്‍ അധികാരത്തിലിരിക്കുന്നത്. 20 അംഗങ്ങളുള്ള എന്‍.പി.പി, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആറ് അംഗങ്ങളുടെയും നാല് പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളുടെയും ബി.ജെ.പിയിലെയും എച്ച്.എസ്.പി.ഡി.പിയിലെയും രണ്ടു വീതം അംഗങ്ങളുടെയും സ്വതന്ത്ര അംഗം സാമുവല്‍ സാഗ്മയുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കേ സഖ്യകക്ഷികള്‍ക്ക് 35 അംഗങ്ങളുടെ പിന്തുണയുണ്ട്. അമ്പാട്ടിയില്‍ മുന്‍ മുഖ്യമന്...

ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: സ്വര്‍ണനാണയത്തിനുള്ള ഇന്നത്തെ (02) ചോദ്യം

Image
ഹുദൈബിയ സന്ധിയുടെ സമയത്ത് സ്വഹാബത്തിനെ അനുനയിപ്പിക്കാന്‍ നബി (സ)ക്ക് തന്ത്രം പറഞ്ഞ് കൊടുത്ത പ്രവാചക പത്‌നി? Powered by Info News For You

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് ഭീഷണി സന്ദേശം; ലഭിച്ചത് പോലീസുകാരന്

Image
ദുബൈ: (www.kvartha.com 31.05.2018) നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് അയച്ച ഭീഷണി സന്ദേശം ആളുമാറി പോലീസുകാരന് ലഭിച്ച കേസില്‍ പോസ്റ്റ്മാനെ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റമുക്തനാക്കി. യുവതിക്കെന്ന് കരുതി ഇയാള്‍ അയച്ച ഭീഷണി സന്ദേശങ്ങള്‍ നമ്പര്‍ മാറി ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹമാണ് കേസ് നല്‍കിയത്. എന്നാല്‍, ദുബൈ കോടതി പ്രതിയെ കുറ്റവിമുക്തന്‍ ആക്കിയെങ്കിലും യുവതിയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും ക്ഷതമുണ്ടാക്കാന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് കേസ് ദുര്‍നടപടികള്‍ പരിഗണിക്കുന്ന കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. കഴിഞ്ഞ ഡിസംബറില്‍ ഓഫ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലീസുകാരന് തന്റെ സ്വകാര്യ ഫോണിലെ വാട്‌സാപ്പിലേക്ക് യുവതിയുടെ നഗ്‌ന ചിത്രങ്ങളും വിഡിയോയും ലഭിക്കുകയായിരുന്നു. ആളുമാറി വന്നതാകുമെന്ന് ഉറപ്പിച്ച പോലീസുകാരന്‍ ഇക്കാര്യം സന്ദേശം അയച്ച വ്യക്തിയോട് പറഞ്ഞു. എന്നാല്‍, ഇക്കാര്യം വിശ്വസിക്കാന്‍ കൂട്ടാക്കാത്ത യുവാവ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ്...

'ഹലാല്‍ ഇറച്ചി' എന്നെഴുതിയ ബോക്‌സിലാക്കി മയക്കുമരുന്ന് കടത്ത്; പിടികൂടിയത് 700 കിലോ കൊക്കെയ്ന്‍

Image
അള്‍ജിയേഴ്‌സ്: (www.kvartha.com 31.05.2018) ഹലാല്‍ ഇറച്ചി എന്നെഴുതിയ ബോക്‌സിലാക്കി കണ്ടെയ്‌നര്‍ കപ്പലില്‍ കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ പിടികൂടി. 700 കിലോഗ്രം കൊക്കെയ്‌നാണ് പിടികൂടിയത്. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലാണ് സംഭവം. ബ്രസീലില്‍ നിന്നും സ്പെയിനിലെ വലന്‍സിയയിലേക്ക് ഫ്രോസണ്‍ മാംസം കൊണ്ടുവരുന്ന കണ്ടെയ്നര്‍ കപ്പലില്‍ നിന്നാണ് കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ലൈബീരിയന്‍ രജിസ്‌ട്രേഷനുള്ള കപ്പലാണ് പിടിയിലായത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: World, News, Drugs, Crime, Algeria, Algiers, Ship, Cocaine, Algeria seizes 700kg of cocaine on container ship Powered by Info News For You

ബ്ലാസ്റ്റേര്‍സ് താരങ്ങള്‍ വിദഗ്ദ്ധ പരിശീലനത്തിനായി ഫിന്‍ലാന്‍ഡിലേക്ക്; ഐ എസ് എല്‍ അഞ്ചാം സീസണിന് മാസങ്ങള്‍ക്ക് മുമ്പേ മഞ്ഞപ്പടയുടെ പടപ്പുറപ്പാട്

Image
കൊച്ചി: (www.kvartha.com 31.05.2018) കഴിഞ്ഞ സീസണിലെ പതനത്തിന് കണക്കുതീര്‍ക്കാന്‍ അഞ്ചാം സീസണിലേക്ക് താരങ്ങളെ വിദേശ പരിശീലനത്തിനയച്ച് കേരളാ ബ്ലാസ്റ്റേര്‍സിന്റെ പടപ്പുറപ്പാട്. യുവതാരങ്ങളായ കെ പ്രശാന്ത്, ലോകെന്‍ മീട്ടെയ് എന്നിവരെയാണ് ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് വിദഗ്ദ്ധ പരിശീലനത്തിനായി വിദേശത്തേക്ക് അയച്ചത്. ഫിന്‍ലാന്‍ഡിലെ മുന്‍നിര ക്ലബായ സിയനാ ജുവാന്‍ ജാല്‍ക്കാപല്ലൊകൊറോ (എസ്ജെകെ) യിലേക്കാണ് താരങ്ങളെ പരിശീലനത്തിനായി അയച്ചിരിക്കുന്നത്. ജൂലൈ ഒന്നു വരെയാണ് പരിശീലനം. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Kerala, News, Sports, Football, Kerala Blasters, Practice,  Prasanth, Loken Meetei, Blasters sent 2 players to Finland for practice Powered by Info News For You

നിപ; പഴംതീനി വവ്വാലിനെ പരിശോധനയ്ക്കയച്ചു; ഫലം രണ്ടുദിവസത്തിനകം

Image
കോഴിക്കോട്: (www.kvartha.com 31.05.2018) നിപ വൈറസ് ബാധയുടെ ഉറവിടമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലിനെ പരിശോധനയ്ക്കായി ഭോപ്പാലിലേക്കയച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ഡോക്ടറാണ് വവ്വാലുമായി ഭോപ്പാലിലേക്ക് തിരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേര്‍ വൈറസ് ബാധിച്ച് മരിച്ച വീടിന് പിന്നിലെ കാടുപിടിച്ച സ്ഥലത്തുനിന്ന് പിടികൂടിയ വവ്വാലിനെയാണ് പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുന്നത്. പഴം തീനി വവ്വാലിന്റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇന്‍കുബേറ്ററിലാക്കി വവ്വാലിനെ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുന്നത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്കാണ് (എന്‍ ഐ എസ് എച്ച് എഡി) വവ്വാലിനെ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്തുവരും. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്...

നീനുവിന്റെ അച്ഛന്‍ ചാക്കോ കുറഞ്ഞനാളില്‍ എങ്ങനെ കോടീശ്വരനായി, നാട്ടിലെ സമ്പാദ്യത്തിലും ദുരൂഹത, അയല്‍വാസികളുമായി പോലും അടുപ്പമില്ല

Image
കോട്ടയം:(www.kvartha.com 31/05/2018) തെന്മല ഒറ്റക്കല്ലിലാണ് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ കുടുംബവീട്. അച്ഛനും അമ്മയും പ്രണയിച്ച് മിശ്രവിവാഹിതരാണെന്നും മാധ്യമങ്ങള്‍ പറഞ്ഞ് കേരളം അറിഞ്ഞ കഥ. എന്നാല്‍ നാട്ടില്‍ കൂലിപ്പണി പോലും കിട്ടാതിരുന്ന ചാക്കോ ഭാര്യയ്‌ക്കൊപ്പം ഗള്‍ഫിലെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എങ്ങനെ കോടീശ്വരനായി. കടംവാങ്ങിയ പണവുമായി ഗള്‍ഫിലേക്ക് പോയ ഇരുവരും മാസങ്ങള്‍ക്കുള്ളില്‍ തെന്മലയില്‍ തിരിച്ചെത്തി ഏക്കറുകണക്കിന് സ്ഥലം വാങ്ങുകയും വലിയ വീടു വയ്ക്കുകയും ചെയ്തു. നാട്ടുകാര്‍ക്കു മുന്നില്‍ 'കടയില്‍ സ്‌റ്റേഴ്‌സ്' എന്ന പലചരക്കു കടയും അതിനോടു ചേര്‍ന്ന വലിയ വീടും നിഗൂഡതയുടെ കോട്ടയാണ്. കടയുണ്ടായിരുന്നുവെങ്കിലും രഹ്നയും ചാക്കോയും നാട്ടുകാരുമായി വലിയ അടുപ്പമില്ലായിരുന്നു. കടയില്‍ സാധനം വാങ്ങാനെത്തുന്നവരോട് കാര്യമായ വര്‍ത്തമാനമൊന്നുമില്ല. പലപ്പോഴും ഇരുവരും വിലകൂടിയ കാറില്‍ യാത്രകളിലായിരുന്നു. തെന്മലയിലും പരിസര പ്രദേശങ്ങളിലും ഇവര്‍ക്ക് സ്ഥലവും മറ്റു സമ്പാദ്യങ്ങളും ഉണ്ടായിരുന്നു. ദാരിദ്രത്തില്‍ നിന്നാണ് വളര്‍ന്നതെങ്കിലും വലിയ നിലയിലെത്തിയതോടെ ചെറുപ്പത്തില്...

പ്രതീക്ഷകള്‍ തകര്‍ന്ന ബി ജെ പിക്ക് നാഗാലാന്‍ഡില്‍ ആധിപത്യം

Image
ന്യൂഡല്‍ഹി: (www.kvartha.com 31.05.2018) രാജ്യവ്യാപകമായി ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടര്‍ ഐഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പു നീട്ടിവച്ച കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും ശക്തമായ തിരിച്ചടി നേടിയപ്പോള്‍ ബിജെപിക്ക് ആശ്വാസമായി നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റ് തിരികെ കിട്ടി. കൈവിട്ടുപോയെന്നുകരുതിയ സീറ്റാണ് ബിജെപി സഖ്യം തിരിച്ചു പിടിച്ചത്. തുടക്കത്തില്‍ നാലു മണ്ഡലങ്ങളിലും ലീഡു നേടിയ ബിജെപിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശിലെ കയ്‌റാന, മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ എന്നിവയ്ക്കു പിന്നാലെ നാഗാലാന്‍ഡിലും പ്രതിപക്ഷ കക്ഷികള്‍ മുന്നിലെത്തിയിരുന്നു. നാഗാലാന്‍ഡ് ബിജെപിയുമായി സഖ്യത്തിലുള്ള എന്‍ഡിപിപിയുടെ സ്ഥാനാര്‍ഥി തൊക്‌ഹേഹോ യെപ്‌തോമി ആണ് ലീഡ് തിരിച്ചുപിടിച്ചത്. കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍പിഎഫ് സ്ഥാനാര്‍ത്ഥി സി. അപോക് ജാമിറിനേക്കാള്‍ 34, 669 വോട്ടിന്റെ ഭൂരിപക്ഷമാണ് യെപ്‌തോമിക്കുള്ളത്. മുന്‍ രാജ്യസഭാ എംപിയായ ജാമിര്‍, നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രി എസ്.സി. ജാമിറിന്റെ മകനാണ്. കയ്‌റാനയില്‍ സമാജ്‌വാദി പാര്‍ട്ടി- രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥി തബസും ഹസ്സന്റെ ലീഡ് 41,000 കവിഞ്...

പിണറായിയെ കളിയാക്കി എഫ്ബി പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു

Image
കോതമംഗലം:(www.kvartha.com 31/05/2018) മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തി പരമായ ഫെസ് ബുക്ക് പോസ്റ്റിട്ട യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാരിയൂര്‍ കളമ്പാട്ട് അങ്കില്‍ കെ.സോമനെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി പി എം കോതമംഗലം ഏരിയ സെക്രട്ടറി ആര്‍.അനില്‍കുമാര്‍ കോതമംഗലം പോലീസിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു ഇതേ തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: News, Kerala, Pinarayi vijayan, Police, Arrest, Facebook, Facebook post against Pinarayi; youth arrested Powered by Info News For You

ഫൈന്‍ ആര്‍ട്‌സ് സ്‌റ്റോറുമായി ആമസോണ്‍, 3000 മുതല്‍ 10 ലക്ഷം വരെ വില

Image
കൊച്ചി:(www.kvartha.com 31/05/2018) രാജ്യത്തുടനീളമുള്ള കലാകാരന്‍മാരുടെ പതിനായിരക്കണക്കിന് കലാസൃഷ്ടികളുമായി ആമസോണ്‍ ഫൈന്‍ ആര്‍ട്‌സ് സ്‌റ്റോര്‍ (www.amazon.in/art) പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ചിത്രകലാകാരന്മാരുടെയും, വളര്‍ന്നു വരുന്ന പുതിയ കലാകാരന്മാരുടെയും ശ്രദ്ധ നേടിയ ചിത്രകലകള്‍ സ്‌റ്റോര്‍ വഴി സ്വന്തമാക്കാം. വിഖ്യാത ചിത്രങ്ങളുടെ യഥാര്‍ത്ഥ പതിപ്പുകള്‍, അവയുടെ കോപ്പികള്‍, യഥാര്‍ത്ഥ കലാസൃഷ്ടികള്‍, പെന്‍സില്‍ ചിത്രങ്ങള്‍, അക്രിലിക് വരകള്‍ എന്നിവയും ഈ സ്‌റ്റോറില്‍ ലഭ്യമാണ്. രാജ്യത്തെ പ്രധാനപ്പെട്ട ആര്‍ട് ഗ്യാലറികളില്‍ നിന്നുമാണ് ഇവ എത്തിക്കുന്നത്. യഥാര്‍ത്ഥ കലാസൃഷ്ടികളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ സര്‍ട്ടിഫിക്കറ്റുകളും ഉത്പന്നങ്ങളോടൊപ്പം നല്‍കും. രാജ്യത്തെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് തങ്ങളുടെ കലാസൃഷ്ടികള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് സാധ്യമായ ഏറ്റവും വലിയ അവസരമാണ് ആമസോണ്‍ ഫൈന്‍ ആര്‍ട് സ്‌റ്റോര്‍. 3000 രൂപയില്‍ തുടങ്ങി പത്ത് ലക്ഷം രൂപവരെ വരെ വിലവരുന്ന പരിമിതമായ കലാസൃഷ്ടികളുടെ പതിപ്പുകളും സ്‌റ്റോറില്‍ ലഭ്യമാണ്. കൂടാതെ ''ആമസോണിന്റെ പങ്കാളികളായ കലാകാരന്മാര്‍ക്കും...

പത്തനംതിട്ടയുടെ കായിക സ്വപ്‌നമായ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണം തുടങ്ങാന്‍ വൈകുന്നു

Image
പത്തനംതിട്ട:(www.kvartha.com 31/05/2018) ജില്ലയുടെ കായിക സ്വപ്‌നമായ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ നഗരസഭ അനാസ്ഥ തുടരുന്നു. കേന്ദ്ര കായിക മന്ത്രാലയം 6 കോടി രൂപാ അനുവദിക്കുകയും അതില്‍ 1.8 കോടി രൂപാ നഗരസഭയ്ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും തുടരുന്ന അലംഭാവമാണ് ജില്ലാ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടുപോകാന്‍ കാരണമാകുന്നത്. ജില്ലാ ആസ്ഥാനത്തെ വലിയ പദ്ധതിക്ക് അര്‍ഹിക്കുന്ന ഗൗരവം നഗരസഭ നല്‍കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. ശിലാസ്ഥാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും സ്‌റ്റേഡിയത്തിന്റെ അന്തിമ രൂപരേഖ പോലും തയാറാക്കാന്‍ സാധിക്കാത്തത് കായിക മേഖലയോടുള്ള നഗരസഭയുടെ അവഗണനയാണെന്ന് കായിക പ്രേമികളും പറയുന്നു. ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സി പലതവണ മാറ്റം വരുത്തിയെങ്കിലും തയ്യാറാക്കിയ രൂപരേഖയ്ക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത സമയത്തും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ രൂപരേഖയിലുള്ള പിഴവ് മൂലം നഗരസഭയ്ക്ക് വീണ്ടും മടക്കി അയക്കേണ്ടി വന്നു. അഗ്‌നി സുരക്ഷ ക്രമീകരണങ്ങള്‍ രൂപരേഖയില്‍ ഇല്ലതിരുന്നതാണ് ഇത്തവണ കാരണമായത്. രണ്ട് വര്‍ഷങ...

ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: റിസ്‌വാന സി.ഐ സ്വര്‍ണ്ണനാണയ വിജയി

Image
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസിലെ സ്വര്‍ണ്ണനാണയ വിജയി (01) റിസ്‌വാന സി.ഐക്കുള്ള സമ്മാനം കുര്‍ദിഷ് മാനേജിംഗ് പാര്‍ട്ട്ണര്‍ ജാബിര്‍ കുര്‍ദിഷ് നല്‍കി. കുര്‍ദിഷ് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ്, ക്വിസ് കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍ സംബന്ധിച്ചു. Powered by Info News For You

രാജ്യം മാറ്റത്തിന്റെ വഴിയിലാണോ? ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും സിറ്റിങ് സീറ്റായ നൂര്‍പുരിലും ബി ജെ പിക്ക് തോല്‍വി

Image
യു പി: (www.kvartha.com 31.05.2018) രാജ്യവ്യാപകമായി ഉപതെരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടര്‍ ഐഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പു നീട്ടിവച്ച കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിക്ക് തിരിച്ചടി. സിറ്റിങ് സീറ്റായ ഉത്തര്‍പ്രദേശിലെ നൂര്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ശക്തമായ തിരിച്ചടിയാണുണ്ടയാത്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചുകയറിയത്. ബിഹാറിലെ ജോകിഹാത്തില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയു സ്ഥാനാര്‍ഥിയെ വീഴ്ത്തി ആര്‍ജെഡി സ്ഥാനാര്‍ഥി ജയിച്ചു. കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി കോണ്‍ഗ്രസ് ജയിച്ചുകയറി. ഫലം വന്ന മേഘാലയയിലെ അംപതിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷീര വിജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം അകലെ നില്‍ക്കെ, നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ട...

ജനറല്‍ ആശുപത്രിയില്‍ രോഗിയെ മയക്കാതെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു

Image
കൊച്ചി:(www.kvartha.com 31/05/2018) ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗിയെ പൂര്‍ണമായും മയക്കാതെ തലച്ചോറിലെ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തു. ആദ്യമായാണ് കേരളത്തിലെ വിരലിലെണ്ണാവുന്ന ആശുപത്രികളില്‍ മാത്രം നടന്നു വരുന്ന ഈ ശസ്ത്രക്രിയ ജനറലാശുപത്രിയില്‍ ചെയ്യുന്നത്. ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. ഡാല്‍വിന്‍ തോമസ്സിന്റെയും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബിന്ദു മോള്‍ വി.ആര്‍, ഡോ. സമീര്‍ സിയാദ്ദീന്‍, നഴ്‌സുമാരായ അംബുജം, ശ്യാമള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ജംഹെറിന്റെ തലച്ചോറില്‍ കൈകാലുകളുടെ ചലനശേഷിയെ നിയന്ത്രിക്കുന്ന ഭാഗത്ത ട്യൂമറാണ് നീക്കം ചെയ്തത്. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ലോക്കല്‍ അനസ്‌തേഷ്യയും നിയന്ത്രിത സെഡേഷനും നല്‍കിയാണ് നിര്‍വഹിച്ചത്. ശസ്ത്രക്രിയയിലുടനീളം രോഗി ഉണര്‍ന്നിരിക്കുകയും ഡോക്ടര്‍മാരുമായി സംസാരിക്കുകയും നിര്‍ദ്ദേശാനുസരണം കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന രോഗി ഇപ്പോള്‍ നടന്നു തുടങ്ങി. കോട്ടയം മെഡിക്കല്‍ കോളജാണ് കേരളത്തില്‍ ഇതിനു മുന്‍പ് ഇത്തരമൊരു ശസ്ത്രക്രിയ നടത്...

ചെങ്ങന്നൂര്‍: 5-ാമതെത്തി നോട്ട, നോട്ടയ്ക്കും പിന്നില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് 14 സ്ഥാനാര്‍ത്ഥികള്‍

Image
ചെങ്ങന്നൂര്‍: (www.kvartha.com 31.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 728 വോട്ടുനേടി നോട്ട അഞ്ചാമതെത്തി. നോട്ടയ്ക്കും പിന്നില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് 14 സ്ഥാനാര്‍ത്ഥികള്‍. എല്‍ ഡി എഫിലെ സജി ചെറിയാന്‍, യു ഡി എഫിലെ ഡി വിജയകുമാര്‍, ബി ജെ പിയിലെ പി എസ് ശ്രീധരന്‍ പിള്ള, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സ്വാമി സുഖാകാഷ സരസ്വതി എന്നിവര്‍ കഴിഞ്ഞാണ് നോട്ട അഞ്ചാംസ്ഥാനത്തെത്തിയത്. ഇതില്‍ സുഖാകാഷ ഉള്‍പ്പെടെ 14 പേര്‍ക്കാണ് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടത്. നോട്ടയ്ക്ക് പിന്നിലായവരില്‍ എ എ പി, ആര്‍ എല്‍ ബി, എസ് യു സി ഐ, എ പി ഒ എല്‍, എന്നീ സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടും. ഇവരെ കൂടാതെ മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെല്ലാം നോട്ടയ്ക്ക് പിന്നിലാണ്. എട്ടു വോട്ടുകള്‍ അസാധുവാക്കപ്പെട്ടിരുന്നു. 20,956 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ ഡി എഫിലെ സജി ചെറിയാന്‍ നേടിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനു...

സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന നാടകം മൊമെന്റ് ജറ്റ് ബിഫോര്‍ ഡെത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Image
കൊച്ചി:(www.kvartha.com 31/05/2018) സാഗാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിന്റെ പോസ്റ്ററും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്റെ ലോഗോയും പ്രമുഖ നടന്‍ സിദ്ദിഖ് അനാച്ഛാദനം ചെയ്തു. 75 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിനു ബിജിപാല്‍ സംഗീതവും ലിജു കൃഷ്ണ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ജൂണ്‍ 10നു വൈകിട്ട് ഏഴിനു തൃപ്പൂണിത്തുറ ജെടി പാക്കില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി നാടകം അവതരിപ്പിക്കും. പ്രാദേശിക ചരിത്രത്തിന്റെ കെട്ടുപാടുകളെപ്പറ്റിയും അവരുടെ ഭാഷ അന്യവത്കരിക്കപ്പെടുന്നതിനെപ്പറ്റിയുമാണു നാടകത്തിന്റെ പ്രമേയം. സാഗാ എന്റര്‍ടെയ്ന്‍മെന്റിനൊപ്പം സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മിക്കുന്ന നാടകമാണിത്. അന്തര്‍ദേശീയവും ദേശീയവുമായ നാടകോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച നാടകത്തിന് ഇതിനോടകം ആറു വിഭാഗങ്ങളിലായി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഡിസൈനര്‍, ബെസ്റ്റ് ആക്റ്റര്‍ വിഭാഗങ്ങളില്‍ അവാര്‍ഡുകളും നേടി. ഒരു വൃദ്ധന്റെ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഓര്‍മകളിലൂടെ പുരോഗമിക്കുന്ന നാടകം സംവിധാനം ചെയ്ത ലിജു കൃഷ്ണ സ്‌കൂള്‍ ഓഫ് ഡ്...

ചെങ്ങന്നൂര്‍ പൊളിച്ചു; രാഷ്ട്രീയ പാഠങ്ങളേറെ നല്‍കുന്ന ഫലം

Image
തിരുവനന്തപുരം: (www.kvartha.com 31.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം, ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റിരുന്നെങ്കില്‍ അതിന്റെ മുഴുവന്‍ പഴിയും കേള്‍ക്കേണ്ടി വരിക അദ്ദേഹമായിരുന്നു. ഭരണപരാജയം എന്ന് ഒറ്റ വാക്യത്തില്‍ പറഞ്ഞ് ആരും അവസാനിപ്പിക്കുമായിരുന്നില്ല. കീറിമുറിക്കുന്ന വിശലകലനങ്ങളില്‍ പിണറായിയെ തലങ്ങും വിലങ്ങും രക്തമൊലിപ്പിച്ച് കിടത്തിയേനെ. യുഡിഎഫും ബിജെപിയും അതിനു കാത്തിരിക്കുകയായിരുന്നു. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തോളം വോട്ടുകള്‍ കുറവാണ് ലഭിച്ചത് എന്നത് തീവ്രവര്‍ഗീയതയെ കേരളം അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നതിനു തെളിവായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചത്. അത് ശരിയായ വിലയിരുത്തലായി. ചാനലുകളല്ല ജനങ്ങളാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണവും കൃത്യമായി. പണം വാരിക്കോരി വോട്ടര്‍മാരെ പ്രലോഭിപ്പിച്ച് നേടിയ വിജയമെന്നതാകട്ടെ വോട്ടര്‍മാരെ അപമാനക്കുന്നതിനു തുല്യമാണ്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും ചെങ്ങന്...

ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: ഡി-14 ഓഫര്‍ കാര്‍ഡ് വിതരണം ചെയ്തു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് മത്സരത്തിലെ ഡി-14 ഓഫര്‍ കാര്‍ഡ് വിജയികള്‍ക്ക് പ്രമുഖ കഫേ ബ്രാന്‍ഡായ ഡി-14ന്റെ ഓഫര്‍ കാര്‍ഡ് വിതരണം ചെയ്തു. റമദാന്‍ ആറു മുതല്‍ 14വരെയുള്ള ദിവസങ്ങളില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. അഹമ്മദ് റാഹില്‍, റഈസ് പട്‌ള, മുഹമ്മദ് ചെറുവള്ളി, മുഹമ്മദ് റംസാന്‍, അന്‍വര്‍ അനസ്, ഉമ്മുല്‍ ഖൈര്‍ എന്നിവര്‍ക്ക് ക്വിസ് കോര്‍ഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ശരീഫ് കരിപ്പൊടി കാര്‍ഡ് വിതരണം ചെയ്തു. Powered by Info News For You

ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: രണ്ടാംഘട്ട വിജയികള്‍ക്ക് സമ്മാനം നല്‍കി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് രണ്ടാംഘട്ട  മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കി. റമദാന്‍ ഏഴു മുതല്‍ 14വരെയുള്ള ദിവസങ്ങളില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. കുര്‍ദിഷ് സര്‍പ്രൈസ് വിജയികളായ ആസിഫ് ചേരാല്‍, ഖലീല്‍ മുത്തലിബ്, മുഷ്താഖ് അഹമ്മദ് ലിബ, ബിലാല്‍ ചൂരി, അഹമ്മദ് ഷംസുദ്ദീന്‍, ഫാറൂഖ് മൂസ എന്നിവര്‍ക്കുള്ള സമ്മാനം കുര്‍ദിഷ് മാനേജിംഗ് പാര്‍ട്ട്ണര്‍ ജാബിര്‍ കുര്‍ദിഷ് നല്‍കി. മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ് സംബന്ധിച്ചു. Powered by Info News For You

എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Image
റിയാദ്: (www.kvartha.com 31.05.2018) എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിത്‌വിക് തിവാരി (27) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. എയര്‍ ഇന്ത്യയിലെ ഫസ്റ്റ് ഓഫീസര്‍ ആയിരുന്നു തിവാരി. ഹോട്ടല്‍ ഹോളിഡേ ഇന്നിലെ ശുചിമുറിയില്‍ നിന്നും ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ കണ്ടത് ശുചിമുറിയില്‍ വീണുകിടക്കുന്ന തിവാരിയെ ആണ്. ശുചിമുറിയില്‍ കിടന്ന മൃതദേഹം തിവാരിയുടെ സഹപ്രവര്‍ത്തകയും ഫസ്റ്റ് കമാന്‍ഡര്‍ ക്യാപ്റ്റനുമായ രേണു മൗലയ് ആണ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ചയാണ് അദ്ദേഹം പറത്തിയ വിമാനം സൗദിയിലെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ താമസിക്കുകയായിരുന്നു. എയര്‍ ഇന്ത്യയിലെ സീനിയര്‍ ട്രെയിനിംഗ് പൈലറ്റായ ക്യാപ്റ്റന്‍ യു എസ് തിവാരിയുടെ മകനാണ് റിത് വിക്. പൈലറ്റിന്റെ മരണം റിയാദിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക...

പരിശീലനത്തിനിടെ താരങ്ങള്‍ തമ്മില്‍ അടിപിടി; ലോകകപ്പിന് മുമ്പേ നാണംകെട്ട് ജര്‍മ്മനി

Image
റോം: (www.kvartha.com 31.05.2018) ലോകകപ്പിന് മുന്നോടിയായി പരിശീലനത്തിനിറങ്ങിയ ജര്‍മ്മന്‍ ടീമില്‍ അടിപിടി. ഇറ്റലിയിലെ ഇപ്പനില്‍ ലോകകപ്പിന് മുന്നോടിയായി പരിശീലനത്തിനിറങ്ങിയ ടീമില്‍ ജോഷ്വ കിമ്മിച്ചും അന്റോണിയോ റുഡിഗറും തമ്മിലാണ് അടിയുണ്ടായത്. പരിശീലനത്തിനിടെ ആദ്യം റുഡിഗര്‍ കിമ്മിച്ചിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു. പിന്നാലെ റുഡിഗറിനെ ജോഷ്വാ കിമ്മിച്ച് വീഴ്ത്തുകയും തുടര്‍ന്ന് പരിശീലനം അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. അടിപിടി മുറുകിയതോടെ അസിസ്റ്റന്റ് കോച്ച് മിറോസ്ലാവ് ക്ലോസെ ഓടിയെത്തി ഇരുതാരങ്ങളെയും പിടിച്ചുമാറ്റി. പരിശീലനത്തിനിടെ പിഎസ്ജി താരം ജൂനിയര്‍ ഡ്രാക്സ്ലറിനും പരിക്കേറ്റു. പരിക്ക് നിസാരമാണെന്ന് ടീം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Sports, News, Trending, Fifa, World Cup, Italy, Rom, Germany, T...

കയറ്റിറക്കിനെ ചൊല്ലി സിഐടിയു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ; പോലീസെത്തി വിരട്ടിയോടിച്ചു

Image
മഞ്ചേശ്വരം: (www.kasargodvartha.com 31.05.2018)  കയറ്റിറക്കിനെ ചൊല്ലി സിഐടിയു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പെര്‍മുദെയില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്‌ഐ അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഘര്‍ഷത്തിലേര്‍പെട്ടവരെ വിരട്ടിയോടിച്ചു. സിഐടിയു പ്രവര്‍ത്തകരെ ചുമട്ടിറക്കാന്‍ ഏര്‍പെടുത്തരുതെന്ന് ബിഎംഎസ് പ്രവര്‍ത്തകര്‍ കടയുടമകളെ ഭീഷണിപ്പെടുത്തിയതായി സിഐടിയു ആരോപിച്ചു. ഇതിനു പിന്നാലെയാണ് ചുമട്ടിറക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരും ബി.എംഎസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. അതേസമയം കാലങ്ങളായി സിഐടിയു പ്രവര്‍ത്തകര്‍ ചുമട്ടിറക്ക് നടത്തുന്ന സ്ഥലത്ത് ബി.എം.എസ് പ്രവര്‍ത്തകരല്ലാത്ത ചിലര്‍ എത്തിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് സിഐടിയു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്...

കുളത്തില്‍ കുളിക്കാനിറങ്ങിയ 70കാരന്‍ മുങ്ങി മരിച്ചു

നീലേശ്വരം (www.evisionnews.co): കുളത്തില്‍ കുളിക്കാനിറങ്ങിയ 70കാരന്‍ കാല്‍വഴുതി വീണ് മുങ്ങി മരിച്ചു. പുങ്ങംചാല്‍ അടുക്കളകണ്ടത്തെ ബി. കുഞ്ഞമ്പു നായരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ വീടിനടുത്തുള്ള കുളിക്കാനിറങ്ങിയ കുഞ്ഞമ്പു നായര്‍ കനത്തമഴയില്‍ ആറടിയോലയോളം താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞമ്പു നായരെ പുറത്തെടുത്ത് വെള്ളരിക്കുണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഭാര്യ: കുഞ്ഞമാറമ്മ. മക്കള്‍: ഗോപാലകൃഷ്ണന്‍ (സൗദി), ഭാസ്‌ക്കരന്‍, തങ്കമണി, ശാന്ത. മരുമക്കള്‍: കൃഷ്ണന്‍, രാധിക, ഉഷ. സഹോദരങ്ങള്‍: ഗംഗാധരന്‍ (റിട്ട. പഞ്ചായത്തു സെക്രട്ടറി), സരോജിനിയമ്മ, തമ്പായിയമ്മ, പരേതനായ കേളുനായര്‍. Powered by Info News For You

ആര്‍ ആര്‍ നഗറില്‍ തകര്‍ന്ന് തരിപ്പണമായി ബി ജെ പി; 46,218 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയം

Image
ബംഗളൂരു: (www.kvartha.com 31.05.2018) ഫ്‌ളാറ്റില്‍ ഐ ഡി കാര്‍ഡുകള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റവെയ്ക്കപ്പെട്ട കര്‍ണാടകയിലെ ആര്‍ ആര്‍ നഗറില്‍ തകര്‍പ്പന്‍ ജയവുമായി കോണ്‍ഗ്രസ്. തിങ്കളാഴ്ച്ചയാണ് ആര്‍ ആര്‍ നഗറില്‍ പോളിംഗ് നടന്നത്. 46218 വോട്ടിന്റെ വമ്പന്‍ ലീഡോഡുകൂടിയാണ് കോണ്‍ഗ്രസിന്റെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുിനരത്‌ന 80282 വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥി മുനിരാജു ഗൗഡയ്ക്ക് 34064 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.എച്ച്. രാമചന്ദ്രക്ക് 23,526 വോട്ടുകള്‍ മാത്രമാണ് നേടാനായത്. കഴിഞ്ഞദിവസം എം എല്‍ എ ന്യാമഗൗഡ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തിന്റെ സഭയിലെ അംഗബലം 116 ചുരുങ്ങിയിരുന്നു. എന്നാല്‍ ആര്‍ ആര്‍ നഗറിലെ വിജയത്തോടുകൂടി അംഗബലം വീണ്ടും 117-ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 104 സീറ്റുകളാണ് സഭയില്‍ ബി ജെ പിക്കുള്ളത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയ...

ചെങ്ങന്നൂരിലെ 11 പഞ്ചായത്തുകളിലും എല്‍ ഡി എഫിന്റെ സമ്പൂര്‍ണ ആധിപത്യം; യു ഡി എഫിന്റെ തിരുവണ്ടൂരില്‍ 10 വോട്ടിന്റെ ലീഡ് നേടി

Image
തിരുവനന്തപുരം: (www.kvartha.com 31.05.2018) ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂര്‍ നിയമസഭയിലെ 11 പഞ്ചായത്തുകളിലും എല്‍ ഡി എഫിന്റെ സമ്പൂര്‍ണ ആധിപത്യം. യു ഡി എഫ് ഭരിക്കുന്ന തിരുവണ്ടൂര്‍ പഞ്ചായത്തില്‍ പോലും 10 വോട്ടിന്റെ ലീഡ് നേടാന്‍ എല്‍ ഡി എഫിലെ സജി ചെറിയാന് കഴിഞ്ഞു. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ കെ കെ രാമചന്ദ്രന്‍ നായര്‍ 7,983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് കെ കെ രാമചന്ദ്രന്‍ നായര്‍ക്ക് 52,880 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫിലെ പി സി വിഷ്ണുനാഥിന് 44, 897 വോട്ടാണ് ലഭിച്ചത്. ബി ജെ പിയിലെ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് 42,682 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ സജി ചെറിയാന് വമ്പന്‍ വിജയമാണ് നേടാന്‍ കഴിഞ്ഞത്. വോട്ട് 67,300 ആയി ഉയര്‍ത്താന്‍ സജി ചെറിയാന് കഴിഞ്ഞു. യു ഡി എഫിന് കഴിഞ്ഞതവണത്തേക്കാള്‍ വോട്ട് വിഹിതം കൂട്ടാന്‍ കഴിഞ്ഞു എന്നതുമാത്രമാണ് ആശ്വാസം. ഡി വിജയകുമാറിന് 46,347 വോട്ട് നേടാന്‍ കഴിഞ്ഞു. അതേസമയം ബി ജെ പിക്ക് കനത്ത നഷ്ടമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉണ്ടായത്. 35,270 വോട്ട് മാത്രമാണ് ബി ജെ പി യിലെ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ഇത...

മംഗളൂരുവില്‍ കന്നുകാലി കടത്ത് വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസിന്റെ ഒത്താശയോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍

Image
മംഗളൂരു: (www.kasargodvartha.com 31.05.2018)  മംഗളൂരു ഉഡുപ്പിയില്‍ കന്നുകാലി കടത്ത് വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിന്റെ ഒത്താശയോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മംഗളൂരു ജോക്കട്ടെ സ്വദേശി ഹുസൈനബ്ബ (61)യെയായണ് ഉഡുപ്പി ഹരിയടുക്ക പെര്‍ഡൂരില്‍ കുന്നിന്‍മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹുസൈനബ്ബയുടെ നേതൃത്വത്തില്‍ കന്നുകാലി കടത്തുകയായിരുന്ന വാഹനം ബുധനാഴ്ച പുലര്‍ച്ചെ പോലീസ് തടഞ്ഞിരുന്നു. ഇതോടെ കാര്‍ പിന്നോട്ടെടുത്ത് രക്ഷപ്പെട്ട നാലുപേരും കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ ഒരുവഴിക്കും ഹുസൈനബ്ബ മറ്റൊരു വഴിക്കുമാണ് ഓടിയത്. ഹുസൈനബ്ബയുടെ പിറകെയാണ് പോലീസ് ഓടിയതെന്ന് മറ്റു മൂന്നു പേര്‍ നാട്ടുകാരോട് പറഞ്ഞു. ഇതിനു പിന്നാലെ 11 മണിയോടെയാണ് ഹുസൈനബ്ബയുടെ മൃതദേഹം കണ്ടെത്തിയത്. 35 വര്‍ഷമായി കാലിക്കടത്ത് വ്യാപാരിയാണ് ഹുസൈനബ്ബയെന്ന് ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹുസൈനബ്ബയെ ആക്രമിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം ...

നഗരത്തിലെ പെരുന്നാള്‍ തിരക്ക് മുതലെടുത്ത് മോഷണം- പിടിച്ചുപറി സംഘം; നിരീക്ഷണവുമായി പോലീസ്

Image
കാസര്‍കോട്: (www.kasargodvartha.com 31.05.2018)  നഗരത്തിലെ പെരുന്നാള്‍ തിരക്ക് മുതലെടുത്ത് മോഷണം- പിടിച്ചുപറി സംഘം ഇറങ്ങിയതോടെ ജാഗ്രതാ നിര്‍ദേശവുമായി പോലീസ് രംഗത്ത്. കവര്‍ച്ചാ സംഘം അതിവിദഗ്ദ്ധമായാണ് മോഷണം നടത്തുന്നത്. ഒരു കടയില്‍ തന്നെ സംഘത്തിലെ നിരവധിയാളുകള്‍ മോഷണത്തിനായെത്തുന്നവെന്നും തുടര്‍ന്ന് ഒരാള്‍ മോഷണം നടത്തുന്ന ആഭരണങ്ങളും മറ്റും ഉടനടി മറ്റുള്ളവരിലേക്ക് കൈമാറി സംഘം സ്ഥലംവിടുകയുമാണ് ചെയ്യുന്നത് പോലീസ് പറഞ്ഞു. ഒരാളെ സംശയം തോന്നി പിടിച്ചാല്‍ തന്നെ അയാളുടെ കൈയ്യില്‍ നിന്നും മോഷണവസ്തു കണ്ടെടുക്കാന്‍ കഴിയില്ല. കാസര്‍കോട് നഗരത്തിലെത്തുന്ന സ്ത്രീകള്‍ സ്വര്‍ണവും പണവും സ്വയം ഉത്തരവാദിത്തതില്‍ സൂക്ഷിക്കണമെന്ന് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം പറഞ്ഞു. കഴിവതും നഗരത്തിലേക്ക് വരുമ്പോള്‍ കുട്ടികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള മറ്റു സാധനങ്ങളും നഗരത്തിലെത്തുന്നവര്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും സിഐ കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ ഭാഗത്തു നിന്നും കര്‍ശന പരിശോധനയും നഗരം മുഴുവന്‍ സമയവും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും സിഐ പറഞ്ഞു. (ശ്ര...

ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന് ചരിത്രവിജയം

Image
ആലപ്പുഴ: (www.kasargodvartha.com 31.05.2018) ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെപ്പില്‍ യു ഡി എഫിനെ നിലംപരിശാക്കി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചരിത്രവിജയം. 20956 വോട്ടിന്റെ വമ്പന്‍ ലീഡോഡുകൂടിയാണ് എല്‍ ഡി എഫിന്റെ തകര്‍പ്പന്‍ വിജയം. ചെങ്ങന്നൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ലീഡോഡുകൂടിയാണ് ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 67303 വോട്ടുകള്‍ നേടിയപ്പോള്‍ 46347 വോട്ടുകള്‍ മാത്രമാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് നേടാനായത്. ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ: ശ്രീധരന്‍പിള്ളയ്ക്ക് 35270 വോട്ടുകള്‍ ലഭിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: Kerala, Alappuzha, news, LDF, UDF, by-election, Politics, Chengannor, Historical victory for LDF Alliance in Chengannoor Powered by Info News F...