Posts

Showing posts from February, 2023

Fire | മാടായിപ്പാറ തവരത്തടത്തില്‍ വന്‍ തീപ്പിടുത്തം; 5 ഏകറോളം പുല്‍മേടുകളും കശുമാവിന്‍ തോട്ടങ്ങളും കത്തി നശിച്ചു, വിദ്യാര്‍ഥികളുടെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Image
കണ്ണൂര്‍: (www.kvartha.com)  ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിലെ കൃഷിസ്ഥലമായ തവരത്തടത്തില്‍ വന്‍ തീപ്പിടുത്തം. അഞ്ച് ഏകറയോളം പ്രദേശത്തെ സസ്യ-ജന്തു വൈവിധ്യങ്ങളും കശുമാവിന്‍ തോട്ടവും സ്വകാര്യ വ്യക്തികളുടെ പച്ചക്കറി തോട്ടങ്ങളും കത്തിച്ചാമ്പലായി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് തീപ്പിടിച്ചത്. മാടായിപാറയിലെ ഐടിഐ കോളജിന് മുന്‍വശത്തുള്ള തവരത്തടത്തില്‍ തുടങ്ങി കോപ്പാട്ട് മൊട്ടറോഡ്, കല്ലുവളപ്പ് റോഡ് തുടങ്ങി അഞ്ചു ഇടങ്ങളിലായിട്ടാണ് തീ പടര്‍ന്ന് പിടിച്ചത്. കൊടും ചൂടിലും ഉഷ്ണക്കാറ്റിലും മിനിടുകള്‍ക്കകം അഞ്ചു ഏകറയോളം സ്ഥലങ്ങള്‍ അഗ്നിക്കിരയായി. ഒപ്പം അപൂര്‍വങ്ങളായ സസ്യജന്തു വൈവിധ്യങ്ങളും എരിഞ്ഞൊടുങ്ങി. കോളജിലെ വിദ്യാര്‍ഥികള്‍ പച്ചില കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും പല ഭാഗങ്ങളില്‍ നിന്നായി തീ ആളിപടര്‍ന്നു. വിദ്യാര്‍ഥികളുടെ സമയോചിതമായ ഇടപെടലുകളെ തുടര്‍ന്നാണ് സമീപമുള്ള വീടുകളിലേക്ക് തീ പടരാതിരുന്നത്. പല സ്ഥലങ്ങളിലായുള്ള തീപ്പിടുത്തം ഏറെ നേരം ആശങ്ക പരത്തി. തുടര്‍ന്ന് പയ്യന്നൂരില്‍ നിന്ന് എത്തിയ അഗ്നിശമനസേന അംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഒസി കേശവന്‍ നമ്പൂതിരി, ഫ...

OTT Release | ജോജു ജോര്‍ജ് ഡബിള്‍ റോളില്‍ എത്തുന്ന 'ഇരട്ട'യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Image
കൊച്ചി: (www.kasargodvartha.com) ജോജു ജോര്‍ജ് ഡബിള്‍ റോളില്‍ എത്തുന്ന 'ഇരട്ട'യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നിന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ്. മാര്‍ച് മൂന്ന് വെള്ളിയാഴ്ച ചിത്രം സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ രോഹിത് എം ജി കൃഷ്ണനാണ് 'ഇരട്ട' സംവിധാനം ചെയ്തത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വച്ച ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സും മാര്‍ടിന്‍ പ്രക്കാട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിറാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Movie Iratta's OTT release date ann...

Rain | സംസ്ഥാനത്തെ മലയോര ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

Image
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ മലയോര ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത. കേരളത്തില്‍ മാര്‍ച് മാസത്തില്‍ സാധാരണ ലഭിക്കുന്ന മഴയയോ അതില്‍ കൂടുതല്‍ മഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്‍ച്-മെയ് 2023 പ്രവചനം. സാധാരണ മാര്‍ച് മാസത്തില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ കുറഞ്ഞ ചൂടിനായിരിക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. Keywords:  Thiruvananthapuram, News, Kerala, Rain, Kerala: Chance of rain. Powered by Info News For You

Arrested | യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികള്‍ അറസ്റ്റില്‍

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com) യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ഗാസിയാബാദില്‍ വെച്ച് പാസ്റ്റര്‍ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ദമ്പതികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകായിരുന്നു. തിങ്കളാഴ്ചയാണ് ഇവരുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ദമ്പതികള്‍ പ്രാര്‍ഥന നടത്തുന്ന ഹാള്‍ വാടകയ്ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.  എന്നാല്‍, സന്തോഷും ഭാര്യയും പ്രസംഗങ്ങള്‍ നടത്തുമെങ്കിലും ആരെയും മതപരിവര്‍ത്തനത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അതേസമയം അറസ്റ്റിനെതിരെ ശശി തരൂര്‍ എം പി രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നാണക്കേടാണെന്നും ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂര്‍ ട്വീറ്റ് ചെയ്തു.  Keywords:  New Delhi, news, National, Top-Headlines, Arrested, Police, UP: K...

Sheeba Shyamaprasad | നര്‍ത്തകിയും അവതാരകയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു; സംവിധായകന്‍ ശ്യാമപ്രസാദ് ഭര്‍ത്താവാണ്

Image
തിരുവനന്തപുരം: (www.kvartha.com) നര്‍ത്തകിയും അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയും ആയിരുന്ന കുറവന്‍കോണം വിന്‍സണ്‍ മാന്‍ഷനില്‍ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസായിരുന്നു. ദൂരദര്‍ശനിലെ ആദ്യകാല അവതാരകയായിരുന്നു.  അര്‍ബുദത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. സംവിധായകന്‍ ശ്യാമപ്രസാദ് ഭര്‍ത്താവാണ്. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മക്കള്‍: പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു, വിദ്യാര്‍ഥിനിയായ ശിവകാമി. Keywords:  News,Kerala,State,Thiruvananthapuram,Death,Dance,Obituary,Treatment,hospital, Dancer and presenter Sheeba Shyamaprasad passes away Powered by Info News For You

Earthquake | മേഘാലയയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; വടക്കുകിഴക്കന്‍ മേഖലയില്‍ 5 മണിക്കൂറിനുള്ളില്‍ രണ്ടാമത്തേത്

Image
ന്യൂഡെല്‍ഹി: (www.kvartha.com) മേഘാലയയിലെ തുറയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രതയാണ് രേഖപ്പെടുത്തിത്. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ആണ് ഇക്കാര്യം അറിയിച്ചത്. തുറയില്‍ നിന്ന് 59 കിലോമീറ്റര്‍ വടക്ക് ചൊവ്വാഴ്ച 6.57 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 29 കിലോമീറ്ററാണെന്നാണ് വിവരം. വടക്കുകിഴക്കന്‍ മേഖലയില്‍ ചൊവ്വാഴ്ച റിപോര്‍ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ മണിപ്പൂരിലെ നോനി ജില്ലയില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ചെ 2.46 മണിയോടെ 25 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. Keywords:  New Delhi, News, National, Earthquake, 3.7 Magnitude Earthquake Hits Meghayala; 2nd In 5 Hosur. Powered by Info News For You

Injured | കൃഷിഭവന്‍ കെട്ടിടത്തിന്റെ ഓട് ഇളകി വീണ് ജീവനക്കാരിക്ക് പരുക്ക്

Image
കണ്ണൂര്‍: (www.kasargodvartha.com) കൃഷിഭവന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഭക്ഷണം കഴിക്കുകയായിരുന്ന കൃഷി അസിസ്റ്റന്റിന് പരുക്കേറ്റു. പരിയാരം കോരന്‍ പീടികയിലെ ദീപ്തി പ്രവീണി(39)നാണ് തലയ്ക്ക് പരുക്കേറ്റത്. മൂന്ന് തുന്നിക്കെട്ടലോടെ ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചിറക്കല്‍ കൃഷിഭവനിലാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ഹുരുഡീസ് ഇളകി തലയില്‍ വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് വന്‍ദുരന്തമൊഴിവായത്. പഴയ കെട്ടിടമായതിനാലാണ് അപകടുണ്ടായതെന്ന് ജീവനക്കാര്‍ പറയുന്നു. Keywords:  Worker injured when the tile falls of Krishi Bhavan building, Top-Headlines, Kannur, News, Injured, Hospital, Treatment, Food, Employ, Kerala. Powered by Info News For You

KSRTC | 25 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല; മാര്‍ഗരേഖ പുറത്തിറക്കി കെഎസ്ആര്‍ടിസി

Image
തിരുവനന്തപുരം: (www.kvartha.com) വിദ്യാര്‍ഥി കണ്‍സഷനില്‍ മാര്‍ഗരേഖ പുറത്തിറക്കി കെഎസ്ആര്‍ടിസി. ഇനി എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസിയില്‍ കണ്‍സഷന്‍ ലഭിക്കില്ല. 25 വയസിന് മുകളിലുള്ളവര്‍ക്ക് യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി. 25 വയസിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ഥികള്‍ക്കും യാത്രാക്കൂലിയില്‍ കണ്‍സഷനുണ്ടാകില്ല. എന്നാല്‍, സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാക്കൂലിയില്‍ ഇളവുണ്ടാകും. പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് യാത്രാനിരക്കില്‍ 30 ശതമാനം ആനുകൂല്യം നല്‍കുമെന്നും കെഎസ്ആര്‍ടിസി മാര്‍ഗരേഖയില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഇനത്തില്‍ 2016 മുതല്‍ 2020 വരെ 966.31 കോടി രൂപയുടെ ബാധ്യത കെഎസ്ആര്‍ടിസിക്കുണ്ടെന്നും ഈ തുക അനുവദിച്ചുതരണമെന്നും സര്‍കാരിന് നല്‍കിയ കത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.  Keywords:  News,Kerala,State,Thiruvananthapuram,Travel,Transport,KSR...

Water Shortage | കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായില്ല; പാഴൂര്‍ പംപ് ഹൗസിലെ പരീക്ഷണ പ്രവര്‍ത്തനം വൈകുന്നു

Image
കൊച്ചി: (www.kvartha.com) ജോലികള്‍ പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് എറണാകുളം പാഴൂര്‍ പംപ് ഹൗസിലെ (Pump House) പരീക്ഷണ പ്രവര്‍ത്തനം (Trail Run) വൈകുന്നു. ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിക്ക് പംപിംഗ് (Pumping) തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. മോടോര്‍ 51 അടി താഴ്ചയിലുള്ള കിണറില്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരുന്നുകയാണെന്ന് വാടര്‍ അതോറിറ്റി അറിയിച്ചു. ട്രയല്‍ റണ്‍ ഉടന്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും വാടര്‍ അതോറിറ്റി  വ്യക്തമാക്കി. പംപിംഗ് തുടങ്ങിയാലും കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പൂര്‍ണ പരിഹാരം കാണാന്‍ ഇനിയും ഒരു ദിവസം കൂടി വേണ്ടി വരും. രണ്ട് മോടോറുകളില്‍ നിന്നായി ആറ് കോടി ലിറ്റര്‍ വെള്ളമാണ് വിതരണത്തിനായി എത്തുക. കേടായ മൂന്നാമത്തെ മോടോറിന്റെ ട്രയല്‍ റണ്‍ അടുത്ത വെള്ളിയാഴ്ച നടത്താനാണ് നിലവില്‍ ശ്രമിക്കുന്നത്. Keywords:  Kochi, News, Kerala, Water, Drinking Water, Kochi: water shortage issue in Pazhoor pump house. Powered by Info News For You

Elephant | പുതുശേരിയില്‍ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു; ക്ഷേത്രവളപ്പില്‍നിന്ന് ഓടികയറിയത് ദേശീയപാതയിലേക്ക്; ഒന്നര മണിക്കൂറിലേറെ ഗതാഗതതടസം

Image
പാലക്കാട്: (www.kvartha.com) പുതുശേരിയില്‍ ഉത്സവത്തിനിടെ എഴുന്നള്ളത്തിനെത്തിച്ച ആന വിരണ്ടോടി. രണ്ടു മണിക്കൂറിലേറെ കനത്ത ആശങ്കയാണ് പുതുശേരിയില്‍ നിലനിന്നത്. പുതുശേരി കുടുംബ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെ തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് ആന വിരണ്ടത്.  ക്ഷേത്രവളപ്പില്‍ വിരണ്ട ആന നേരെ ദേശീയപാതയിലേക്ക് ഓടി കയറി ആദ്യം പാലക്കാട് ഭാഗത്തേക്ക് ഓടി. പിന്നീട് വാഹനങ്ങളുടെ നിര കണ്ട് വാളയാര്‍ ഭാഗത്തേക്ക് തിരിഞ്ഞോടുകയായിരുന്നു. ഇതോടെ ദേശീയപാതയില്‍ ഒന്നര മണിക്കൂറിലേറെ വാഹന ഗതാഗതം തടസപ്പെട്ടു.  കാറുള്‍പെടെ ചെറു വാഹനങ്ങള്‍ക്ക് ഇടയിലൂടെ ആന ഓടിയത് പ്രദേശത്ത് വന്‍ ആശങ്കയും പരിഭ്രാന്തിയുമാണ് സൃഷ്ടിച്ചത്. വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ ഇറങ്ങി ഓടുന്ന സാഹചര്യവുമുണ്ടായി. ഒടുവില്‍ ദേശീയപാതയിലൂടെ ഏറെനേരം ഓടിയ ആനയെ പിന്നീട് തളച്ചു.  Keywords:  News,Kerala,State,palakkad,Elephant,Festival,Temple,Traffic,Road,Local-News, Religion, Palakkad: Elephant creates panic Powered by Info News For You

Arrested | 'ബ്യൂടിപാര്‍ലറിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പന'; സ്ത്രീ അറസ്റ്റില്‍

Image
തൃശൂര്‍: (www.kasargodvartha.com) ബ്യൂടിപാര്‍ലറിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയെന്ന സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ബ്യൂടിപാര്‍ലര്‍ ഉടമ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്. തൃശൂര്‍ ചാലക്കുടിയിലാണ് സംഭവം. ഷീലയുടെ പക്കല്‍ നിന്ന് 12 എല്‍ എ സ് ഡി സ്റ്റാംപുകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒന്നിന്ന് 5,000 രൂപ മുകളില്‍ മാര്‍കറ്റില്‍ വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. Keywords:  Thrissur, news, Kerala, Arrested, Woman, Top-Headlines, Drugs, Police, Crime, Beauty parlour owner arrested with drugs. Powered by Info News For You

Arrested | 'കോഴിപ്പോര് നടത്തി'; പാലക്കാട് 7 പേര്‍ പിടിയില്‍

Image
പാലക്കാട്: (www.kvartha.com) നിരോധിത കോഴിപ്പോര് നടത്തിയെന്ന സംഭവത്തില്‍ ചിറ്റൂരില്‍ ഏഴുപേര്‍ പിടിയില്‍. കതിരേശന്‍(25), അരവിന്ദ് കുമാര്‍ (28), ഹരിപ്രസാദ് (28), ദെിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് ചിറ്റൂര്‍ പൊലീസ് പിടികൂടിയത്. അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയിലാണ് സംഭവം നടന്നത്.  സംഭവത്തില്‍ ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈകുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്ത് വില്‍ക്കും. കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയില്‍ കെട്ടിവെക്കുന്നത്. Keywords: Palakkad, News, Kerala, Arrested, Police, Local-News, Palakkad: Seven arrested for conducting rooster fight. Powered by Info News For You

Road Accident | വര്‍ക്കലയില്‍ ഓടോറിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

Image
തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ ഓടോറിക്ഷയും സ്‌കൂടറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. ഇലകമണ്‍ കിഴക്കേപ്പുറം പൊലീസ് മുക്ക് സജിതാ ഭവനില്‍ സന്തോഷാണ് (42) മരിച്ചത്.  ശനിയാഴ്ച രാത്രി അയിരൂര്‍ പൂവങ്കല്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. പെട്രോള്‍ അടിച്ചു മടങ്ങുമ്പോള്‍ ഓടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍ സോമന്‍. അമ്മ സുപ്രഭ. ഭാര്യ സൗമ്യ. Keywords:  News,Kerala,State,Thiruvananthapuram,Accident,Accidental Death,Injured,Local-News, Varkala: Scooter passenger died in road accident  Powered by Info News For You

Arrested | ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

Image
ആലപ്പുഴ: (www.kvartha.com)  ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഭിജിത്തി(21)നെയാണ് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായ ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്ര ഉത്സവത്തിനിടെ വെള്ളിയാഴ്ച രാത്രിയാണ് പുന്നപ്ര വടക്ക് പഞ്ചായത് പറവൂര്‍ തട്ടാന്തറ വീട്ടില്‍ സലിം കുമാറിന്റെ മകന്‍ അതുല്‍ (26) കുത്തേറ്റ് മരിച്ചത്. അതുല്‍ പൊലീസ് പറയുന്നത്: ഉത്സവത്തോടനുബന്ധിച്ച് നാടന്‍ പാട്ട് അരങ്ങേറിയിരുന്നു. ഇതിനിടെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും അതുലുമായി വാക്കേറ്റവും ഉന്തുതള്ളും നടന്നു. വിവരമറിഞ്ഞ് ക്ഷേത്രപരിസരത്തുണ്ടായിരുന്ന ശ്രീജിത്ത് കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് അതുലിനെ കുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ശ്രീജിത്ത് ഓടി രക്ഷപെട്ടു. ഗുരുതര പരുക്കേറ്റ അതുലിനെ പൊലീസ് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ കോടതി പരിസരത്ത് നിന്നുമാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടിയത്. Keyword...

Arrested | 'പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടി'; 2 പേര്‍ അറസ്റ്റില്‍

Image
തിരുവനന്തപുരം: (www.kasargodvartha.com) പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്നുവെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സന്തോഷ് എന്ന സജയകുമാര്‍(28), പ്രതാപന്‍ (42) എന്നിവരെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പൊലീസ് പറയുന്നത്: വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാന്‍സില്‍ 16 ഗ്രാം തൂക്കം വരുന്ന രണ്ട് വളകള്‍ പണയം വച്ചാണ് പണം തട്ടിയത്. ഈ വളകള്‍ ചെമ്പില്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയവയായിരുന്നു. ഇത്തരത്തില്‍ പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. ഇവര്‍ക്ക് ഒരു വള പണയം വയ്ക്കുമ്പോള്‍ 10,000 രൂപ നല്‍കും. ബാക്കി രൂപ ആഭരണങ്ങള്‍ നല്‍കുന്നവര്‍ കൈക്കലാക്കും. ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തില്‍ മുക്കുപണ്ടം പണയം വച്ച് ഇവര്‍ പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ പണയം വയ്ക്കുന്നതിനായി മുക്കുപണ്ടം എടുക്കാന്‍ കൊട്ടാരക്കരയിലേക്ക് പോകുന്നവഴിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. Keywords:  Thiruvananthapuram, News, Kerala, Top-Headlines, arrest, Arrested, P...

Injured | ഉഗ്രസ്‌ഫോടനത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു; 6 പേര്‍ക്ക് പരുക്ക്

Image
പാലക്കാട്: (www.kvartha.com) തൃത്താലയ്ക്ക് സമീപം ഉഗ്രസ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പെടെ ആറുപേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. മലമക്കാവ് സ്വദേശി പ്രഭാകരന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. സ്‌ഫോടന കാരണം വ്യക്തമല്ലെന്ന് സ്ഥലത്ത് എത്തിയ പട്ടാമ്പി തഹസീല്‍ദാര്‍ പറഞ്ഞു. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്. Keywords: Palakkad, News, Kerala, Blast, House, Palakkad: 6 injured as house collapsed after blast. Powered by Info News For You

Muslim League | പുതിയ നേതൃത്വത്തിന് കീഴില്‍ ശക്തമായി മുന്നോട്ട് പോകാന്‍ മുസ്ലിം ലീഗ്; വാര്‍ഡ് മുതല്‍ ജില്ലാ തലം വരെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കും; റമദാനില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും

Image
കാസര്‍കോട്: (www.kasargodvartha.com) പുതിയ നേതൃത്വത്തിന് കീഴില്‍ ശക്തമായി മുന്നോട്ട് പോകാന്‍ മുസ്ലിം ലീഗ്. പാര്‍ടിയുടെ ജില്ലയിലെ പ്രവര്‍ത്തനം വാര്‍ഡ് മുതല്‍ ജില്ലാ തലം വരെ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. റമദാന്‍ മാസത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും റിലീഫ് പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കും.             ജില്ലാ കമിറ്റിക്ക് വേണ്ടിയുള്ള ആസ്ഥാന മന്ദിരം നിര്‍മിക്കാനുള്ള തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. മാര്‍ച് ഒമ്പത്,10 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന മുസ്ലിം ലീഗ് ദേശീയ സമ്മേളനം വിജയിപ്പിക്കും. സമ്മേളനത്തില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനും മുസ്ലിം ലീഗ് മുന്‍ ജില്ലാപ്രസിഡണ്ട് ടിഇ അബ്ദുല്ല അനുസ്മരണ പരിപാടി വിപുലമായി നടത്താനും തീരുമാനമായി. പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി ടി അഹ്മദ് അലി, പിഎം മുനീര്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കെഇഎ ബകര്‍, എഎം കടവത്ത്, അഡ്വ. എന്‍എ ഖാലിദ്, ടിഎ മൂസ, അബ്ദുര്‍ റഹ്മാന്‍ വണ്‍ ഫോര്‍,...

Fraternity | കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപലിന്റെ ആരോപണങ്ങള്‍ നിരുത്തരവാദപരമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്; പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യം

Image
കാസര്‍കോട്: (www.kasargodvartha.com) ഗവ. കോളജ് കാംപസിനെയും വിദ്യാര്‍ഥികളെയും കുറിച്ചുള്ള മുന്‍ പ്രിന്‍സിപലിന്റെ ആരോപണങ്ങള്‍ നിരുത്തരവാദപരമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രടറിയേറ്റ്. കാംപസില്‍ ലഹരി ഉപഭോഗവും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നെങ്കില്‍ ആ സമയത്ത് തന്നെ അത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയായിരുന്നു പ്രിന്‍സിപല്‍ എന്ന രീതിയില്‍ ചെയ്യേണ്ടിയിരുന്നതെന്ന് ഫ്രറ്റേണിറ്റി കുറ്റപ്പെടുത്തി.                 അതിന് പകരം ഇപ്പോള്‍ അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് കോളജില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. തനിക്കെതിരെ നടപടി നേരിട്ടതിന് ശേഷം വിദ്യാര്‍ഥികള്‍ക്കു നേരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിരുത്തരവാദപരമാണ്. കാംപസിലെ നൂറുകണക്കിന് വിദ്യാര്‍ഥികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണം പ്രിന്‍സിപല്‍ പിന്‍വലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സിഎ യൂസുഫ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജെനറല്‍ സെക്രടറിമാരായ റാസിഖ് മഞ്ചേശ്വരം, ...

Arrested | 'വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തി'; യുവാവ് അറസ്റ്റില്‍

Image
തിരുവല്ല: (www.kvartha.com) വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കവിയൂര്‍ പഞ്ചായത് പരിധിയില്‍പെട്ട അഭിലാഷ് അനിലാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റീ നാര്‍കോടിക് സ്‌പെഷല്‍ സ്‌ക്വാഡ്  സര്‍കിള്‍ ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥരായ എ പി ബിജു, ബിനു വര്‍ഗീസ്, പ്രേം ശ്രീധര്‍, വി രാജേഷ്, പ്രേം ആനന്ദ്, എല്‍ അബ്ദുല്‍ സലാം, ശമീന ശാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. Keywords:  News, Kerala, Police, Crime, Arrest, Arrested, Man arrested with cannabis plants. Powered by Info News For You

Seized | പാലക്കാട് രണ്ടര കോടിയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി; 2 പേര്‍ കസ്റ്റഡിയില്‍

Image
പാലക്കാട്: (www.kvartha.com) ചെര്‍പ്പുളശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. കര്‍ണാടക രജിസ്ട്രേഷന്‍ നമ്പറിലുള്ള ലോറിയിലാണ് 81 ചാക്കുകളിലായി 576031 പാകറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചു കടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ഹാരിസ്, സഹായി മുഹമ്മദ് ഹനീഫ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കുകളിലായി മൈദ ചാക്കുകള്‍ക്കൊപ്പമാണ് കണ്ടെടുത്തത്. ആന്റി നെര്‍കോടിക് സെല്‍ ഡി വൈ എസ് പി ആര്‍ മനോജ്കുമാറും, ചെര്‍പ്പുളശ്ശേരി പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. വിപണിയില്‍ ഏകദേശം രണ്ടരകോടിയോളം വിലവരുമെന്ന് പൊലീസ് വ്യക്തമാക്കി. Keywords: Palakkad, News, Kerala, Custody, Seized, Police, Palakkad: Prohibited tobacco seized. Powered by Info News For You

Accident | വാഹനാപകടം: വയനാട്ടില്‍ ഗ്രാമപഞ്ചായത് മുന്‍ അംഗം മരിച്ചു

Image
സുല്‍ത്താന്‍ബത്തേരി: (www.kasargodvartha.com) വാഹനാപകടത്തില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത് ഭരണസമിതി മുന്‍ അംഗം മരിച്ചു. വേലിയമ്പം കുന്നപ്പള്ളിയില്‍ സാബു കെ. മാത്യൂ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ സാബു സഞ്ചരിച്ച സ്‌കൂടെര്‍ ഭൂദാനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന പികപ് ജീപിന് പിറകുവശത്ത് വന്നിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സാബുവിനെ നാട്ടുകാര്‍ ചേര്‍ന്ന് സുല്‍ത്താന്‍ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേലിയമ്പം ദേവീവിലാസം വെക്കേഷണല്‍ ഹയര്‍ സെകന്‍ഡറി സ്‌കുള്‍ ജീവനക്കാരനാണ് സാബു. മത്തച്ചന്‍-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിളി (അധ്യാപിക, വേലിയമ്പം ദേവീവിലാസം വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍). മക്കള്‍: അനോണ്‍ സാബു, ബേസില്‍ സാബു. Keywords: News, Kerala, Top-Headlines, Death, Accident, Wayanad, Obituary, Former panchayat member died in road accident. Powered by Info News For You

Train | ജനശതാബ്ദി അടക്കം 3 ട്രെയിനുകള്‍ റദ്ദാക്കി; കൂടുതല്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍

Image
തിരുവനന്തപുരം: (www.kvartha.com) തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ ഞായര്‍, തിങ്കള്‍ (ഫെബ്രുവരി 26, 27) ദിവസങ്ങളില്‍ നിയന്ത്രണം. കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഞായര്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.  അതേസമയം ട്രെയിനുകള്‍ റദ്ദാക്കിയതോടെ കൂടുതല്‍ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.  ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍: * ഉച്ചയ്ക്ക് 2.50നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി * വൈകീട്ട് 5.35നുള്ള എറണാകുളം- ഷൊര്‍ണൂര്‍ മെമു * രാത്രി 7.40നുള്ള എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ് ഞായറാഴ്ച ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ * 2.50 നുള്ള കണ്ണൂര്‍ -എറണാകുളം എക്സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. * 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് രാത്രി 8.43ന് പുറപ്പെടും. * 10.10ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി- ബെംഗ...

Arrested | 'കാട്ടാന പിടുത്തം ആഘോഷമാക്കി മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥരെ പ്രദേശവാസികൾ കല്ലെറിഞ്ഞു; വാഹനങ്ങൾക്ക് നാശം'; 7 പേർ അറസ്റ്റിൽ

Image
മംഗ്ളുറു: (www.kasargodvartha.com) രണ്ടു പേരെ കുത്തിക്കൊന്ന കാട്ടാനയെ പിടികൂടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ പ്രദേശവാസികൾ കല്ലേറിഞ്ഞതായി പരാതി. വനം, പൊലീസ് വാഹനങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചതായാണ് പരാതി. അക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. കഡബ റെഞ്ചിലാടിയിൽ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പേരഡുക്ക ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ രഞ്ജിത (21), ബി രമേശ് റൈ നൈല (55) എന്നിവരെ കുത്തിക്കൊന്ന ആനയെ പിടികൂടിയതായാണ് വെള്ളിയാഴ്ച അധികൃതർ പ്രഖ്യാപിച്ചത്. 'ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദവുമായി പ്രദേശത്ത് നിന്ന് മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രദേശവാസികൾ തടഞ്ഞു. പിടികൂടിയത് കൊലയാളി ആനയെത്തന്നെയാണോ എന്ന് ഉറപ്പിക്കണമെന്നും ഭീഷണി ഉയർത്തുന്ന മുഴുവൻ കാട്ടാനകളേയും തളച്ച ശേഷമേ പോകാവൂ എന്നും അവർ ആവശ്യപ്പെട്ടു. പ്രദേശവാസികളും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം നടക്കുന്നതിനിടെ കല്ലേറുണ്ടായി', പൊലീസ് പറഞ്ഞു. സുള്ള്യ, പഞ്ച, സുബ്രഹ്മണ്യ റേൻജുകളിൽ നിന്നുള്ള 50 വനപാലകർ, പരിശീലനം ലഭിച്ച 30 പാപ്പ...

Mahout Injured | പാലക്കാട് ഉത്സവത്തിനിടെ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു; പാപ്പാന് ഗുരുതര പരുക്ക്

Image
പാലക്കാട്: (www.kvartha.com) പാടൂര്‍ വേലക്കിടെ ആന വിരണ്ടോടി ഉത്സവപറമ്പില്‍ ഏറെനേരം പരിഭ്രാന്തി പരത്തി. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. ഓടുന്നതിനിടെ ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനയുടെ കാലുകള്‍ക്കിടയില്‍പെട്ട് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടൂര്‍ തെക്കേകളം രാധിക, അനന്യ എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിന് ശേഷമാണ് ബഹളത്തിനിടെ ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പിറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചതില്‍ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടിയത്.  Keywords:  News,Kerala,State,palakkad,Festival,Religion,Elephant,Injured,hospital,Local-News, Palakkad: Elephant Thechikottukavu Ramachandran creates ruckus  Powered by Info News For You

Minister | രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരുടെ സംസ്ഥാനതല മാപിംഗ് നടത്തും; രോഗീ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്

Image
തിരുവനന്തപുരം: (www.kvartha.com)  ഹീമോഫീലിയ, തലസീമിയ, സികിള്‍സെല്‍ അനീമിയ തുടങ്ങിയ അപൂര്‍വ രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ സംസ്ഥാനതല മാപിംഗ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിലൂടെ രോഗികളെ കൃത്യമായി ട്രാക് ചെയ്ത് ചികിത്സയും സഹായങ്ങളും എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല അടിയന്തരഘട്ടത്തില്‍ രോഗികളെ വേഗത്തില്‍ ആശുപത്രികളിലെത്തിക്കാനും കഴിയും. രോഗം ബാധിച്ച സികിള്‍സെല്‍ രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് സേവനം ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രക്തജന്യ രോഗികള്‍ക്കായുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗീസൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മാനന്തവാടി ആശുപത്രിയില്‍ 10 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് ഇവര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. ഈ രോഗികള്‍ക്ക് ക്യൂ സമ്പ്രദായം ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ...

Train Service | യുഎഇ ഇത്തിഹാദ് റെയില്‍ പാതയില്‍ ചരക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

Image
അബൂദബി: (www.kasargodvartha.com)  യുഎഇ ഇത്തിഹാദ് റെയില്‍ പാതയില്‍ ചരക്ക് ട്രെയിന്‍ സര്‍വീസിന് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ്. വര്‍ഷം 60 ദശലക്ഷം ടണ്‍ ചരക്കുകള്‍ ഈ റെയില്‍ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അബൂദബി മുതല്‍ ഫുജൈറ വരെ 900 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍പാത. 36.5 ദശലക്ഷം യാത്രക്കാരെ കൊണ്ടുപോകാനും റെയില്‍വേയ്ക്ക് ശേഷിയുണ്ടാകും. യുഎഇയിലെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് ചരക്ക് ഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ഈ റെയില്‍ ശൃംഖല. അബൂദബിയില്‍ നിന്ന് ഫുജൈറ വരെ നീളുന്ന റെയില്‍വേയിലൂടെ ആദ്യഘട്ടത്തില്‍ 38 ഗുഡ്‌സ് ട്രെയിനുകള്‍ 1000 വാഗണുകളിലായി ചരക്ക് സര്‍വീസ് നടത്തും. Keywords:  Abudhabi, news, Gulf, World, Top-Headlines, Train, Dubai ruler Sheikh Mohammed launches UAE’s Etihad Rail freight train network. Powered by Info News For You

Luxury Villa | മഹാരാഷ്ട്രയില്‍ 400 സ്‌ക്വയര്‍ ഫീറ്റിന്റെ നീന്തല്‍കുളം അടക്കമുള്ള ആഡംബര വീട് സ്വന്തമാക്കി വിരാട് കോലി; വാങ്ങിയത് 6 കോടി രൂപയ്ക്ക്

Image
മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് ടീം കാപ്റ്റന്‍ വിരാട് കോലി ആറു കോടി രൂപയ്ക്ക് മഹാരാഷ്ട്രയില്‍ ആഡംബര വില (Villa) സ്വന്തമാക്കി. അലിബാഗിലാണ് 2000 സ്‌ക്വയര്‍ ഫീറ്റുള്ള വീട് കോലി വാങ്ങിയത്. 400 സ്‌ക്വയര്‍ ഫീറ്റിന്റെ നീന്തല്‍കുളം അടക്കമുള്ള വിലയാണ് കോലി വാങ്ങിയത്.                സ്റ്റാംപ് ഡ്യൂടിയായി താരം 36 ലക്ഷം രൂപ അടച്ചതായും ഒരു ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. അലിബാഗിന് സമീപത്തെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട പ്രദേശമായ അവാസ് ഗ്രാമത്തിലാണ് വീടുള്ളത്. കോലിയുടെ സഹോദരന്‍ വികാസ് കോലി അലിബാഗ് സബ് രെജിസ്ട്രാര്‍ ഓഫിസിലെത്തി രെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.  ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുടെ തിരക്കിലാണ് വിരാട് കോലി. അതിനാലാണ് താരത്തിന് പകരം വികാസ് കോലിയെത്തി വില വാങ്ങുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനുള്ള പരിശീലനത്തിലാണ് കോലിയിപ്പോള്‍. മാര്‍ച് ഒന്നിന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയില്‍ ...

Accident | വിവാഹഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനായി ഡ്രൈവിങ്ങ് അറിയാത്തയാളെ ജീപ് ഏല്പിച്ച് ഡ്രൈവര്‍ ഇറങ്ങിപ്പോയതായി പരാതി; നിയന്ത്രണം വിട്ട വാഹനമിടിച്ച് 2 മരണം; 8 പേര്‍ക്ക് പരുക്ക്

Image
ഭോപാല്‍: (www.kvartha.com) ഡ്രൈവിങ്ങ് അറിയാത്തയാള്‍ ഓടിച്ച ജീപ് ഇടിച്ച് രണ്ടുപേര്‍ മരിച്ചതായി റിപോര്‍ട്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് നടുക്കിയ സംഭവം. ജീപ് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാത്രിയായിരുന്നു അപകടം. വിവാഹഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനായി ജീപ് ഡ്രൈവര്‍ ഡ്രൈവിങ്ങ് അറിയാത്ത ഒരാളെ വാഹനം ഓടിക്കാന്‍ ഏല്പിക്കുകയായിരുന്നു. ശ്യാംപൂരില്‍ നിന്ന് ഖട്ടോര ഗ്രാമത്തിലേക്ക് വരികയായിരുന്ന വിവാഹ സംഘത്തിനൊപ്പമുണ്ടായിരുന്ന ജീപായിരുന്നു അപകടത്തിന് കാരണമായത്.  വിവാഹ സംഘത്തിനൊപ്പം നൃത്തത്തില്‍ ചേരാനായാണ് ഡ്രൈവര്‍ മറ്റൊരാളെ വാഹനം ഏല്പിച്ച് ഇറങ്ങിപ്പോയത്. ഡ്രൈവിങ്ങ് അറിയാത്ത ഇയാള്‍ അല്പസമയം വേഗത കുറച്ച് വാഹനമോടിച്ചു. പെട്ടെന്ന് വേഗത വര്‍ധിച്ച് വാഹനം ആള്‍കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 30-40 പേര്‍ യാത്രക്കിടെ റോഡില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. Keywords:  News,National,India,Madhya pradesh,Accident,Acc...

Died | യുഎഇയില്‍ മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ച നിലയില്‍

Image
ദുബൈ: (www.kasargodvartha.com) യുഎഇയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. കല്ലാര്‍കുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകന്‍ യദുകൃഷ്ണന്‍ ആണ് മരിച്ചത്. 28 വയസായിരുന്നു. യുഎഇയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണാണ് മരിച്ചതെന്നാണ് വിവരം. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്. Keywords:  Dubai, News, Gulf, World, Top-Headlines, Death, UAE: Malayali expatriate died. Powered by Info News For You

Accreditation | അക്രഡിറ്റേഷന്‍ രെജിസ്ട്രേഷന്‍ നിബന്ധനയില്‍ ഇന്‍ഡ്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം കുവൈത് നിരസിച്ചു

Image
കുവൈത് സിറ്റി: (www.kvartha.com) കുവൈതിലെ ഇന്‍ഡ്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് അക്രഡിറ്റേഷന്‍ ഇളവില്ല. നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍ (എന്‍ബിഎ) രെജിസ്ട്രേഷന്‍ നിബന്ധനയില്‍ ഇന്‍ഡ്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം കുവൈത് നിരസിച്ചു. കുവൈത് അംഗീകരിക്കുന്ന ഇന്‍ഡ്യയിലെ എന്‍ജിനീയറിങ് കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും തള്ളി.  അക്രഡിറ്റേഷന്റെ കാര്യത്തില്‍ ഇന്‍ഡ്യയ്ക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നാണ് കുവൈതിന്റെ നിലപാട്. കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സിന്റെ പരീക്ഷ പാസായവര്‍ക്കേ എന്‍ജിനീയറായി ജോലി ചെയ്യാനാകൂ. ഈ പരീക്ഷ എഴുതണമെങ്കില്‍ എന്‍ബിഎ അക്രഡിറ്റഡ് കോളജില്‍ നിന്ന് ബിരുദമുണ്ടാകണം.  അക്രഡിറ്റേഷനായി നിലവില്‍ പരിഗണനയിലുള്ള 5248 അപേക്ഷകളില്‍ 70% ഇന്‍ഡ്യ, ഈജിപ്ത് രാജ്യക്കാരുടേതാണ്. ഇതിനിടെ, അപേക്ഷകളിലെ സര്‍ടിഫികറ്റുകളില്‍ ഏഴ് വ്യാജന്‍ ഉള്‍പെടെ 81 എണ്ണം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണെന്നും കണ്ടെത്തി. എന്‍ബിഎ അക്രഡിറ്റേഷന്‍ നിലവില്‍ വന്ന 2013ന് മുന്‍പ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഇത് വെല്ലുവിളിയാകും. പരിചയ സമ്...

Retires | സ്‌പെയിന്‍ ഇതിഹാസം സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

Image
മാഡ്രിഡ്: (www.kasargodvartha.com) സ്‌പെയിന്‍ ഇതിഹാസം സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെയുടെ ഭാവി പദ്ധിതികളില്‍ താന്‍ ഭാഗമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് റാമോസ് കുറിച്ചു.  സ്‌പെയിന്‍ ജേഴ്‌സിയില്‍ 180 മത്സരങ്ങളാണ് 36കാരനായ റാമോസ് കളിച്ചത്. 2010ല്‍ ലോകകപ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു. സ്പാനിഷ് ടീമിനായി സാധ്യമായ എല്ലാവിധ നേട്ടങ്ങളും സ്വന്തമാക്കിയ റാമോസ് നീണ്ട 18 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിനാണ് അവസാനമിട്ടിരിക്കുന്നത്.  റാമോസ് ഇന്‍സ്റ്റഗ്രാം കുറിച്ചത്: ഇന്ന് രാവിലെ സ്‌പെയിന്‍ മുഖ്യ പരിശീലകന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. എത്രയൊക്കെ മികച്ച പ്രകടനം നടത്തിയാലും ദേശീയ ടീമിന്റെ ഭാവി പദ്ധതികളില്‍ ഞാനുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ദു:ഖത്തോടെ ആ തീരുമാനം ഞാനെടുക്കുകയാണ്. കുറച്ചുകാലം കൂടി കളി തുടരാനാവുമെന്നും നല്ല രീതിയില്‍ കരിയര്‍ അവസാനിപ്പിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷി...

Died | യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

Image
ലന്‍ഡന്‍: (www.kasargodvartha.com) യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. യുകെയില്‍ ക്ലിനികല്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു നേഹ. കുടുംബം ഏറെ നാളായി ബ്രൈറ്റണില്‍ താമസിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് വ്യാഴാഴ്ച യാത്ര ചെയ്യാനിരിക്കവെ ആയിരുന്നു ആകസ്മിക വിയോഗം. Keywords: News, World, Woman, Death, Family, Top-Headlines, Hospital, UK: Malayali woman collapsed to death. Powered by Info News For You

Accident | നടന്നുപോകുന്നതിനിടെ ബൈകിടിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Image
സുല്‍ത്താന്‍ബത്തേരി: (www.kvartha.com) നടന്നുപോകുന്നതിനിടെ ബൈകിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയിലെ മുന്‍ ജീവനക്കാരനായിരുന്ന മുള്ളന്‍കൊല്ലി കാഞ്ഞിരപ്പാറയില്‍ ജോര്‍ജ് (67) ആണ് മരിച്ചത്. മുള്ളന്‍കൊല്ലി ടൗണിനടുത്ത് വച്ച് ഫെബ്രുവരി ആറിനായിരുന്നു അപകടം നടന്നത്. ജോര്‍ജ് പാതയോരത്ത് കൂടി നടന്നുപോകവെ നിയന്ത്രണംവിട്ട് എത്തിയ ബൈക് ഇടിക്കുകയായിരുന്നു. ഉടന്‍ മേപ്പാടിയിലെ മെഡികല്‍ കോളജിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതരായ മത്തായിയുടേയും ഏലിക്കുട്ടിയുടേയും മകനാണ് ജോര്‍ജ്. സഹോദരങ്ങള്‍: അന്ന, ജോയി, റോസ, സണ്ണി, ജോസഫ്, സജി, ബിജു, ബൈജു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിക്ക് മുള്ളന്‍കൊല്ലി സെന്റ മേരിസ് ഫൊറോന പള്ളി സെമിത്തേരില്‍ നടക്കും. Keywords:  News, Kerala, Wayanad, Injured, Death, Treatment, Wayanad: Man died in road accident. Powered by Info News For You

Song | മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം 'ഏജന്റ്' ആദ്യ ഗാനം പുറത്തുവിട്ടു

Image
ചെന്നൈ: (www.kvartha.com) മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം 'ഏജന്റ്'. അഖില്‍ അക്കിനേനി നായകനാകുന്ന 'എജന്റ്' എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോള്‍ 'ഏജന്റിലെ' ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.  'മല്ലി മല്ലി' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രം സുരേന്ദര്‍ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്. അഖില്‍, ആശിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണം ചെയ്യുന്ന 'ഏജന്റ്' ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.  കലാസംവിധാനം അവിനാഷ് കൊല്ല ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.  ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക്...

Bus Found | കർണാടകയിൽ നിന്ന് കട്ടോണ്ടുപോയ ബസ് തെലങ്കാനയിൽ കുഴിയിൽ വീണ് കുടുങ്ങി

Image
മംഗ്ളുറു: (www.kasargodvartha.com) ബിഡർ ഡിപോക്ക് കീഴിലെ ചിഞ്ചോളി സ്റ്റാൻഡിൽ നിന്ന് ചൊവ്വാഴ്ച മോഷണം പോയ കല്യാണ കർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ ബസ് ബുധനാഴ്ച തെലങ്കാന സംസ്ഥാനത്ത് പാതയിലെ കുഴിയിൽ ചക്രങ്ങൾ താണ് കുടുങ്ങി. കെഎ 38 എഫ് 971 നമ്പർ ബസാണ് മോഷണം പോയത്. കള്ളൻ ഓടിച്ചുപോയ ബസ് തെലങ്കാനയിൽ അണ്ടാറ ടൺഡ പാതയിൽ ഭൂകൈലാസ ക്ഷേത്ര പരിസരത്ത് ഗട്ടറിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ്, കെഎസ്ആർടിസി അധികൃതർ തെലങ്കാനയിൽ നിന്ന് ബസ് തിരികെ കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ പുറപ്പെടേണ്ട സർവീസിന്റെ ഡ്യൂടിക്ക് എത്തിയ ഡ്രൈവർ ബസ് പരതിയെങ്കിലും കണ്ടില്ല. തെലങ്കാന ഭാഗത്തേക്ക് ഈ ബസ് ഓടിച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പൊലീസും കെഎസ്ആർടിസിയും തിരച്ചിൽ സംഘങ്ങൾ രൂപവത്കരിച്ചിരുന്നു. കള്ളനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. Keywords: Karnataka, News, Mangalore, Bus, Theft, Thief, Temple, Police, KSRTC, Driver, Top-Headlines, Government bus stolen from Karnataka found in Telangana. < !- START disable copy paste --> Powered by Info News For You

Found Dead | എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന നേതാവ് മരിച്ച നിലയില്‍

Image
തിരുവനന്തപുരം: (www.kvartha.com) മുരുക്കും പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുണ്‍കുമാറാണ് മരിച്ചത്. പുലര്‍ചെ എം സി റോഡിന് സമീപത്തുള്ള പറിങ്കമാവില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മാണിക്കല്‍ ഗ്രാമപഞ്ചായത് കൊപ്പം സി എസ് ഐ പള്ളി പരിസരത്തുള്ള പറങ്കിമാവിന്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.  ഉടന്‍ തന്നെ പ്രദേശവാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരിച്ച അരുണ്‍കുമാറിന് ഇടത് കൈക്ക് സ്വാധീന കുറവുണ്ട്. മൃതദേഹം കണ്ട പറമ്പിന് അടുത്ത്, മഞ്ചാടിമൂട് എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇരുചക്ര വര്‍ക് ഷോപില്‍ സ്ഥിരമായി വന്നു പോകാറുള്ള ആളാണ് അരുണ്‍ കുമാറെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമിറ്റി അംഗമാണ് അരുണ്‍ കുമാര്‍. നിലവില്‍ മുരുക്കും പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ പിയൂണ്‍ തസ്തികയില്‍ ജോലി നോക്കുകയായിരുന്നു. Keywords:  News,Kerala,State,Thiruvananthapuram,Local-News,Death,Obitua...

Arrested | 'മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം'; ക്രിമിനല്‍ കേസ് പ്രതിയെ വനിതാ ഓഫീസര്‍ കാലില്‍ വെടിവച്ച് പിടികൂടി

Image
ചെന്നൈ: (www.kvartha.com) മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ വനിതാ ഓഫീസര്‍ കാലില്‍ വെടിവച്ച് പിടികൂടി. പ്രതിയുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റതായി റിപോര്‍ട്. വെടിയേറ്റ ബന്ദു സൂര്യയും പരുക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ അമാനുദ്ദീന്‍, കോണ്‍സ്റ്റബിള്‍ ശരവണന്‍ എന്നിവരും കില്‍പോക് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  സംഭവത്തെ കുറിച്ച് അയനാവരം പൊലീസ് പറയുന്നത്: സ്ഥിരം കുറ്റവാളിയായ ബന്ദു സൂര്യ ബുധനാഴ്ച രാവിലെ സ്റ്റേഷന്‍ പരിധിയില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവച്ചിട്ടത്.  രണ്ട് ദിവസം മുമ്പ് ചെന്നൈ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ഗൗതം, അജിത്, ബന്ദു സൂര്യ എന്നിവരെ അയനാവരം ഭാഗത്തുവച്ച് എ എസ് ഐ ശങ്കറിന്റെ നേതൃത്വത്തിലുള്ള ബീറ്റ് പൊലീസ് പുലര്‍ചെ നാല് മണിക്ക് തടഞ്ഞിരുന്നു. ഈ സമയം, ശങ്കറിനെ ഇരുമ്പുവടി കൊണ്ട് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചശേഷം മൂവരും ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗൗതം, അജിത് എന്ന...

Jaishankar | അധികാരത്തില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ഇന്ദിരാഗാന്ധി തന്റെ പിതാവിനെ കേന്ദ്ര സെക്രടറി സ്ഥാനത്ത് നിന്ന് നീക്കി, രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെ മാറ്റുകയും ചെയ്തു; വളരെ നേരായ വ്യക്തിയായത് ആയിരിക്കാം അവരുടെ വിരോധത്തിന് കാരണം: ജയശങ്കര്‍

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com)  മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ പിതാവ് ഡോ. കെ സുബ്രഹ്മണ്യത്തെ ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രടറി സ്ഥാനത്ത് നിന്ന് നീക്കിയത് അനുസ്മരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ചൊവ്വാഴ്ച വിദേശ സര്‍വീസില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പറയവെയാണ് ജയശങ്കര്‍ ഇത് പറഞ്ഞത്.  1980-ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ദിരാഗാന്ധി അദ്ദേഹത്തെ നീക്കിയത്. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെ മറികടന്ന് അദ്ദേഹത്തേക്കാള്‍ ജൂനിയറായ ഒരാള്‍ കാബിനറ്റ് സെക്രടറിയായി. ബ്യൂറോക്രാറ്റുകളുടെ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും സെക്രടറിയാകുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  'ഒരു ബ്യൂറോക്രാറ്റായിരുന്ന എന്റെ പിതാവ് സെക്രടറിയായെങ്കിലും അദ്ദേഹത്തെ സെക്രടറി സ്ഥാനത്ത് നിന്ന് നീക്കി, ആ സമയത്ത്, 1979 ലെ ജനതാ സര്‍കാരിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രടറിയായി അദ്ദേഹം മാറി,'- ജയശങ്കര്‍ പറഞ്ഞു. '1980-ല്‍ അദ്ദേഹം ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രടറിയായിരുന്നു. 1980-ല്‍ ഇന്ദിരാഗാന്ധി വീണ്ടും തിരഞ്ഞെ...

Subi Suresh | നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

Image
കൊച്ചി: (www.kvartha.com) ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. കൊച്ചിയിലെ  ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് ബ്രേക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.  മിമിക്‌സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.  സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍...

Theft | പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണവും കവർന്നതായി പരാതി; പൊലീസ് കേസെടുത്തു

Image
ചീമേനി: (www.kasargodvartha.com) പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണവും കവർന്നതായി പരാതി. കെഎസ്എഫ്ഇ മാലക്കല്ല് ബ്രാഞ്ചിലെ ജീവനക്കാരൻ കയ്യൂർ ആലന്തട്ടയിലെ തെക്കുമ്പാടൻ മധുസൂദനന്റെ (52) വീട്ടിലാണ് മോഷണം നടന്നത്. മൂന്നര പവന്റെ സ്വർണാഭരണവും 45,000 രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം പതിവുപോലെ വീട് പൂട്ടി മധുസൂദനും ഭാര്യയും ജോലിക്ക് പോയിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു.  പരാതിയുടെ അടിസ്ഥാനത്തിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്ഐ കെ അജിതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. Keywords: Cheemeni, news, Kerala, Top-Headlines, Police, case, complaint, Robbery, Crime, Kasaragod,  Stolen from locked house. Powered by Info News For You

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 41600 രൂപ

Image
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5200 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4300 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34400 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5200 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41600 രൂപയിലുമാണ് വ്യാപാരം നടന്നത്.  ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4300 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.  ബുധനാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 72 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. Keywords: New...

Seized | കോട്ടയത്ത് ട്രെയിനിന്റെ എസി കോചില്‍ നിന്ന് 21 ലക്ഷം രൂപ പിടികൂടി; 'ലഭിച്ചത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം'

Image
കോട്ടയം: (www.kasargodvartha.com) ട്രെയിനിന്റെ എസി കോചില്‍ നിന്ന് 21 ലക്ഷം രൂപ പിടികൂടി. ബുധനാഴ്ച രാവിലെ എറണാകുളത്ത് നിന്ന് കോട്ടയം റെയില്‍വെ സ്റ്റേഷനിലെത്തിയ കാരക്കല്‍ എക്‌സ്പ്രസില്‍ നിന്നാണ് പണം പിടികൂടിയത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമാണ് ലഭിച്ചതെന്നാണ് റെയില്‍വെ പൊലീസിന്റെ നിഗമനം. അതേസമയം ആരാണ് പണം കടത്താന്‍ ശ്രമിച്ചത് എന്നതിനെ പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റെയില്‍വെ പൊലീസും കേരള പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്റെ നോടുകെട്ടുകള്‍ ഒന്നിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു. എസി ബോഗിയായ ബി2- വിലെ 47-ാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. കിട്ടിയ നോടുകള്‍ കളളനോടുകളല്ലെന്ന് ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് പണം ട്രയിനില്‍ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ട്രെയിന്‍ പുറപ്പെട്ട എറണാകുളം സൗത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തന്നെ ആരെങ്കിലും പണം ട്രെയിനില്‍ വച്ചതാവാമെന്നാണ് നിഗമനം. Keywords:  Kottayam, News, Kerala, Top-Headlines, Train, seized, Kottayam: 21 lakh rupees...

Plastic Waste | പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം; കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നു

Image
കണ്ണൂര്‍: (www.kvartha.com) വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി ഉദ്യോഗസ്ഥരുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം കോര്‍പറേഷന്‍ ഓഫീസില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് കോര്‍പറേഷന്‍ ഏര്‍പെടുത്തിയ പദ്ധതികളോട് സഹകരിക്കുന്നതിനും പദ്ധതിയില്‍ ചേരാത്ത വ്യാപാര സ്ഥാപനങ്ങള്‍ ചേരുന്നതിനും യൂസര്‍ ഫീ സമയബന്ധിതമായി ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുന്നതിനും യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യം തീരെയില്ലാത്ത സ്ഥാപനങ്ങളെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് യൂസര്‍ഫീ ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ മേയര്‍ അറിയിച്ചു. അതോടൊപ്പം വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കി പരമാവധി വേഗത്തില്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.  യോഗത്തില്‍ ഡെപ്യൂടി മേയര്‍ കെ ഷബീന ടീചര്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, പി ഷമീമ ടീചര്‍, സുരേഷ് ബാബു എളയാ...