Posts

Showing posts from October, 2021

ഒ ടി പി പങ്കിട്ടു; യുവാവിന് 6.94 ലക്ഷം രൂപ നഷ്ടമായതായി പരാതി

Image
മംഗ്‌ളുറു: (www.kasargodvartha.com 01.11.2021) സൈബർ തട്ടിപ്പിൽ യുവാവിന് 6.94 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. മംഗ്‌ളുറു സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിലാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡുള്ള യുവാവിന് ഒക്‌ടോബർ 29ന് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഓഫീസിൽ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് ഒരു സ്ത്രീയിൽ നിന്ന് ഫോൺ കോൾ വന്നതായി പരാതിയിൽ പറയുന്നു. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാനാണ് വിളിച്ചതെന്ന് വിളിച്ചയാൾ പറഞ്ഞു. < !- START disable copy paste --> യുവാവിന്റെ കാർഡിന്റെ ക്രെഡിറ്റും പണ പരിധിയും വർധിപ്പിക്കുമെന്ന് അവർ ഉറപ്പുനൽകുകയും ഒ ടി പി പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തതായി യുവാവ് പറയുന്നു. ഫോൺ കോൾ യാഥാർഥമാണെന്ന് വിശ്വസിച്ച്, വിളിച്ചയാള്‍ക്ക് ഒ ടി പി നമ്പർ അറിയിക്കുകയും ഉടൻ തന്നെ 99,274 രൂപ അകൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായും അതിനു ശേഷവും താൻ അറിയാതെ ഇടപാടുകൾ ഘട്ടംഘട്ടമായി തുടരുകയും ആകെ 6,94,918 രൂപ നഷ്ടപ്പെട്ടതായും യുവാവ് പരാതിപ്പെട്ടു. സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. Keywords:  News, Top-Headlines, Mangalore, Karnataka, Police, Cre...

വീട്ടുകാർക്ക് മുന്നിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; കുടുംബാംഗങ്ങൾ ഓടി രക്ഷപ്പെട്ടു

Image
തൃക്കരിപ്പൂർ: (www.kasargodvartha.com 01.11.2021) വീട്ടുകാർക്ക് മുന്നിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. വീട്ടുകാർ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തൃക്കരിപ്പൂർ നടക്കാവ് കോളനിയിലെ കെ അമ്പുകുഞ്ഞിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.     ഞായറാഴ്ചയാണ് സംഭവം നടന്നത്. ആറ് അംഗ കുടുംബമാണ് വീട്ടിൽ താമസിക്കുന്നത്. മൂന്ന് പേർ വീട്ടിനകത്തും രണ്ട് കുട്ടികൾ ഉൾപെടെയുള്ളവർ മുറ്റത്ത് ഭക്ഷണം കഴിക്കുകയും ആയിരുന്നു. ഇതിനിടയിലാണ് ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നുവീണത്. ശബ്ദം കേട്ട് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആകെയുണ്ടായിരുന്ന വീട് തകർന്നതോടെ കുടുംബം പെരുവഴിയിലായി. തുടർന്ന് കുടുംബത്തെ കമ്യൂനിറ്റി ഹാളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. Keywords:  Trikaripur, Kasaragod, Accident, Top-Headlines, Family, House-collapse,  Roof of house collapsed in front of family. < !- START disable copy paste --> Powered by Info News For You

തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; 'കൊലപാതകമെന്ന് സംശയം'

Image
തളങ്കര: (www.kasargodvartha.com 01.11.2021) തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് സൂചന.    തളങ്കര നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം ഉള്ളത്. സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അടുത്തേക്ക് ആരെയും പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഇതിനടുത്തുള്ള ഗ്രൗൻഡിൽ ഞായറാഴ്ച സന്ധ്യ വരെ നാട്ടുകാർ കളിച്ചിരുന്നു. അതുവരെ മൃതദേഹം കണ്ടിരുന്നില്ല. അതിനുശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം. തൊഴിലാളിയായ ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ആളെ കണ്ടെത്താനായില്ല. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറൻസിക് വിദഗ്ദർ അടക്കമുള്ളവർ സ്ഥലത്തെത്തും. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. Keywords:  Thalangara, Kasaragod, Kerala, News, Top-Headlines, Murder, Thiruvananthapuram, Dead body, Police, Worker, Forensic-enquiry, Investigation, Man found dead. < !- START disable copy paste --> Powered by Info News For You

ലൈസന്‍സുള്ള തോക്കുമായി പന്നിയെ വെടിവെയ്ക്കാനെത്തിയ ആള്‍ക്ക് അതേ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

Image
സുധീഷ് പുങ്ങംചാല്‍ വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.11.2021) ഒരു രാത്രി മുഴുവന്‍ വീട്ടുകാരെ വിറപ്പിച്ച കാട്ടുപന്നിയെ വെടിവെയ്ക്കാനെത്തിയ ആള്‍ക്ക് അതേ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചു മറ്റം ജോയി എന്ന ഉലഹന്നാനാണ് (60) ഗുരുതരമായി പരിക്കേറ്റത്.        തിങ്കളാഴ്ച പുലര്‍ചെ 5.30 മണിയോടെ ബളാല്‍ അത്തിക്കടവില്‍വച്ചാണ് സംഭവം. പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പില്‍ ഞായറാഴ്ച രാത്രി മുതല്‍ എത്തിയ പന്നി വീട്ടിലെ വളര്‍ത്തുനായയുമായി ഏറ്റുമുട്ടുകയായിരുന്നു. ഒരു തരത്തിലും പന്നി ഒഴിഞ്ഞ് പോകാതിരുന്നപ്പോള്‍ ഷിജു പന്നിയെ വെടിവെക്കാന്‍ ഫോറസ്റ്റ് അനുമതിയും ലൈസന്‍സുള്ള തോക്കുമുള്ള പാത്തിക്കരയിലെ കൊച്ചു മറ്റം ജോയിയെ വിളിച്ചുവരുത്തു കയായിരുന്നു. 5.30യോടെപന്നിയെ വെടിവെക്കാന്‍ എത്തിയ ജോയി അപകടകാരിയായ പന്നിക്ക് നേരെ ആദ്യ നിറയൊഴിച്ചു. താഴെ വീഴാതെയിരുന്ന പന്നിക്ക് നേരെ രണ്ടാമത്തെ വെടിവെയ്ക്കാനുള്ള ശ്രമത്തിനിടെ പന്നി കൂടുതല്‍ അക്രമണകാരിയായി എത്തി ജോയിയെ കുത്തി വീഴ്ത്തുകയായിരുന്നു. നിലത്ത് കിടന്ന് പിടയുന്നതിനിടയില്‍ പന്നി വീണ്ടും ജോയിയെ കുത്തുകയ...

ദി ഓപ്ര വിന്‍ഫ്രി ഷോയില്‍ പങ്കെടുത്ത ആദ്യ ഇന്‍ഡ്യക്കാരിയായ നക്ഷത്ര കണ്ണുള്ള സുന്ദരിയ്ക്ക് പിറന്നാള്‍; ഐഷിന് ആശംസകളുമായി ബോളിവുഡ് ലോകം

Image
മുംബൈ: (www.kvartha.com 01.11.2021) ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള നക്ഷത്ര കണ്ണുള്ള ഐശ്വര്യ റായിക്ക് 48-ാം പിറന്നാള്‍. ലോകസുന്ദരി പട്ടം നേടി ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ ഐഷിന് ആശംസകളുമായി ബോളിവുഡ് ലോകം. സിനിമാ ലോകത്തിന് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്.  1973 നവംബര്‍ 1-ന് മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായി മംഗ്‌ളൂറില്‍ ആയിരുന്നു ഐശ്വര്യയുടെ ജനനം. ഐശ്വര്യയുടെ ജനനശേഷം മാതാപിതാക്കള്‍ മുംബൈയിലേയ്ക്ക് താമസം മാറി. നന്നായി പഠിച്ചിരുന്ന ഐശ്വര്യയ്ക്ക് ആര്‍കിടെക്റ്റ് ആവാനായിരുന്നു ആഗ്രഹം. ആര്‍കിടെക്ചര്‍ പഠനത്തിനിടയില്‍ ഐശ്വര്യ മോഡെലിങ്ങും ചെയ്തിരുന്നു. 1994-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ താരം ജനഹൃദയങ്ങളില്‍ ഇടംനേടി. ഈ മത്സരത്തിലെ മിസ് ഫോടോജെനിക് പുരസ്‌കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. അതിനുശേഷം തന്റെ പഠനം ഉപേക്ഷിച്ച ഐശ്വര്യ ഒരു വര്‍ഷത്തോളം ലന്‍ഡനിലായിരുന്നു. അവിടുന്ന് മോഡെലിങ്ങില്‍ സ്ഥാനം ഉറപ്പിച്ച ഐഷ്  സിനിമകളിലേയ്ക്കും തന്റെ തൊഴില്‍മേഖലയെ മാറ്റ...

കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു

Image
തിരുവനന്തപുരം: (www.kvartha.com 01.11.2021) സംസ്ഥാനത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വിഭാഗത്തിന്റെ നിലവിലെ അറിയിപ്പ് പ്രകാരം ചൊവ്വാഴ്ചയും ഈ ജില്ലകളില്‍ യെലോ അലേര്‍ടാണ്.  ഓറഞ്ച് അലേര്‍ടില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ബുധനാഴ്ച വരെ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ് തെക്കേ ഇന്‍ഡ്യന്‍ തീരത്ത് ശക്തമായ മഴ തുടരാന്‍ കാരണം.  Keywords:  Thiruvananthapuram, News, Kerala, Rain, Alerts, Chance of heavy rain; Yellow alert declared in 12 districts Powered by Info News For You

പതിവ് തെറ്റിയില്ല; പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.11.2021) രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.  Keywords:  New Delhi, News, National, Top-Headlines, Price, Petrol, Fuel price hiked again on November 1 Powered by Info News For You

വാഹനാപകടം: മുന്‍ മിസ് കേരള അന്‍സി കബീറിനും റണറപ് അഞ്ജനയ്ക്കും ദാരുണാന്ത്യം

Image
കൊച്ചി: (www.kvartha.com 01.11.2021) വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സിക്കും റണറപ് അഞ്ജനയ്ക്കും ദാരുണാന്ത്യം. മിസ് കേരള 2019 അന്‍സി കബീര്‍(25), മിസ് കേരള 2019 റണറപ് അഞ്ജന ഷാജന്‍(26) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും മെഡികല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.  യുവതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോടെലിന് മുന്നില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ബൈകുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങളും മെഡികല്‍ സെന്റര്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. Keywords:  News, Kerala, State, Kochi, Death, Accident, Accidental Death, Car a...

ജോകെര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ച് യാത്രക്കാരെ ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍; 17 പേര്‍ക്ക് പരിക്ക്, കുത്തേറ്റ ഒരാളുടെ നില ഗുരുതരം; 24 കാരന്‍ അറസ്റ്റില്‍; ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്

Image
ടോക്യോ: (www.kvartha.com 01.11.2021)  ജോകെര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ച് യാത്രക്കാരെ ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍. ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തേറ്റ 60 വയസുകാരനായ ഒരാളുടെ നില ഗുരുതരം. സംഭവത്തില്‍ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോകെര്‍ വേഷത്തിലെത്തിയ അക്രമി യാത്രക്കാര്‍ക്കുനേരെ കത്തിയാക്രമണം നടത്തുകയായിരുന്നുവെന്നും ട്രെയിനില്‍ എന്തോ ദ്രാവകം ഒഴിക്കുകയും തീയിടുകയും ചെയ്തെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.  ട്രെയിനില്‍ തീവ്രത കുറഞ്ഞ സ്ഫോടനവും ഉണ്ടായെന്ന് യാത്രക്കാര്‍ പറഞ്ഞു. ആളുകളെ കൊലപ്പെടുത്തി വധശിക്ഷ ലഭിക്കാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായി ജപാന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. Someone set a train in fire in Tokyo (Keio line) 😱 Stay safe folks! https://t.co/ak5OEAckGb #京王線   #事件 pic.twitter.com/PBGlTofDwm — Francisco Presencia (@FPresencia) October 31, 2021...

മലപ്പുറത്തെ ആമസോണ്‍ വ്യൂ പോയിന്റ് കാണാന്‍ പോയ 19 കാരന്‍ കൊക്കയില്‍ വീണ് മരിച്ചു, സഹായിക്കാന്‍ ശ്രമിച്ച 18 കാരന് പരിക്ക്

Image
എടവണ്ണ: (www.kvartha.com 01.11.2021)  മലപ്പുറത്തെ ആമസോണ്‍ വ്യൂ പോയിന്റ് കാണാന്‍ പോയ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ സംഘത്തിലെ രണ്ട് പേരാണ് കൊക്കയില്‍ വീണത്. അപകടത്തില്‍ മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്വീഫിന്റെ മകന്‍ റഹ് മാന്‍(19)ആണ് മരിച്ചത്. നിലമ്പൂര്‍ രാമംകുത്ത് സ്വദേശി അക്ഷയ്(18)ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കൊളപ്പാടന്‍ മലയിലെ മൂന്നുകല്ലിനടുത്ത ആമസോണ്‍ വ്യൂ പോയിന്റിലേക്ക് പോകുന്ന വഴി ഏലന്‍കല്ലില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ചട്ടിപ്പറമ്പില്‍ നിന്നെത്തിയ എട്ടംഗ സംഘത്തിലായിരുന്നു റഹ് മാന്‍ ഉണ്ടായിരുന്നത്. നിലമ്പൂരില്‍ നിന്നുള്ള സംഘത്തിലായിരുന്നു അക്ഷയ് ഉണ്ടായിരുന്നത്.  റഹ് മാനും കൂട്ടുകാരന്‍ മലപ്പുറം സ്വദേശി ദില്‍ഖുഷും പാറയില്‍ നിന്ന് വഴുതി വീണതായി കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ദില്‍ഖുഷിനെ അക്ഷയ് രക്ഷപ്പെടുത്തി. തുടര്‍ന്ന് റഹ് മാനെയും അക്ഷയ് രക്ഷപ്പെടുത്താന്...

തിരുവനന്തപുരത്ത് വീടിന് മുന്നിലെ ഓടയില്‍ 10 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Image
തിരുവനന്തപുരം: (www.kvartha.com 01.11.2021)  കുടപ്പനക്കുന്നില്‍ വീടിന് മുന്നിലെ ഓടയില്‍ 10 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലാലിന്റെയും ദിവ്യയുടെയും മകന്‍ ദേവ് ആണ് മരിച്ചത്. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ കുട്ടിയെ ഓടയില്‍ നിന്ന് കണ്ടെത്തി പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പിതാവ് കടയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കൂടെ ഇറങ്ങിയതാണ് ഭിന്നശേഷിക്കാരനായ ദേവ്. കുട്ടിയോട് മടങ്ങിപ്പോകാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ ദേവ് വീട്ടിലേക്ക് പോയെന്നും എന്നാല്‍ പിന്നീട് കുട്ടിയെ കാണാതായെന്നും പറയുന്നു.  ഇതാണ് ദേവ് ഓടയില്‍ വീണതാവാമെന്ന സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവില്‍ ഒരു കിലോ മീറ്റര്‍ അകലെയുള്ള കുളത്തിന് സമീപം കുട്ടിയെ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനാ...

കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞിന് 78ാം പിറന്നാള്‍; പ്രായത്തിനും തളർത്താനാവാതെ രാഷ്ട്രീയത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ചാണക്യൻ

Image
കോട്ടയം: (www.kasargodvartha.com 31.10.2021) ചീകിയൊതുക്കാത്ത അലക്ഷ്യമായ തലമുടിയുമായി ലക്ഷ്യബോധത്തോടെ വഴികാട്ടിയ കർമനിരതനായ രാഷ്ട്രീയക്കാരനെന്നാണ് ഉമ്മൻചാണ്ടിയെ വിശേഷിപ്പിക്കാറുള്ളത്. പുതുപ്പള്ളിക്കാർ കുഞ്ഞൂഞ്ഞ് എന്നുവിളിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രിക്ക് ഞായറാഴ്ച 78 വയസ് തികയുകയാണ്. രാഷ്ട്രീയത്തിൽ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത ഉമ്മൻചാണ്ടിയെ പ്രായവും തളർത്തുന്നില്ല.    1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്തായിരുന്നു ഉമ്മൻചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി എം എസ് കോളജ്, ചങ്ങനാശേരി എസ് ബി കോളജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി എ ബിരുദം നേടി. എറണാകുളം ലോ കോളജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. സ്കൂളിൽ പഠിക്കുമ്പോഴെ കെ എസ് യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിയത്. 1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർചയായി 11 തവണ കേരളനിയമസഭയിലെത്തി. 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവ...

മലയാളികളുടെ പ്രിയനായിക സംവൃത സുനിലിന് പിറന്നാള്‍

Image
കൊച്ചി: (www.kasargodvartha.com 31.10.2021) മലയാളികളുടെ പ്രിയനായിക സംവൃത സുനിലിന് 34-ാം പിറന്നാള്‍. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ച സംവൃത, പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. കണ്ണൂര്‍ സ്വദേശിയാണ് സംവൃത സുനില്‍. കെ ടി സുനിലാണ് സംവൃതയുടെ പിതാവ്. സാജ്നയാണ് മാതാവ്.  വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു താരം. കോഴിക്കോട്ടുകാരനായ അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. രണ്ടുമക്കളാണ് സംവൃതയ്ക്ക്.  Keywords:  Kochi, News, Kerala, Actress, Samvritha Sunil, Cinema, Entertainment, Happy Birthday to Samvrutha Sunil Powered by Info News For You

ടി20 ലോകകപ്; ഇൻഡ്യ ന്യൂസിലൻഡിനെതിരെ, ഇരു ടീമുകൾക്കും മത്സരം നിർണായകം

Image
ദുബൈ: (www.kvartha.com 31.10.2021) ടി20 ലോകകപിലെ നിർണായക മത്സരത്തിൽ ഇൻഡ്യയും ന്യൂസിലൻഡും നേർക്കുനേർ. ഞായറാഴ്‌ച ദുബൈയിൽ വെച്ച് ഇൻഡ്യൻ സമയം വൈകിട്ട് 7.30നാണ് ജീവൻമരണ പോരാട്ടം. ടൂർണമെന്റിൽ അവരുടെ ഭാവി കൂടി തീരുമാനിക്കുന്ന മത്സരമാണിത്. സെമി ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. ആദ്യ മത്സരങ്ങളില്‍ പാകിസ്താനോട് തോറ്റതോടെ ഇൻഡ്യക്കും ന്യൂസിലൻഡിനും മത്സരം അതിനിര്‍ണായകമാവുകയായിരുന്നു. ഇരു ടീമുകൾക്കും സെമി യോഗ്യത നേടാനുള്ള നിർണായക പോരാട്ടമായാണ് വിദഗ്ദർ വിലയിരുത്തുന്നത്.    ആദ്യത്തെ മത്സരത്തിലെ തോൽവിയുടെ നിരാശയിൽ നിന്നും തിരിച്ചുവരാൻ വിരാട് കോഹ്‌ലിക്കും സംഘത്തിനും വിജയം അനിവാര്യമാണ്. രണ്ടാം ഗ്രൂപിൽ നിന്ന് സെമിയിലെത്താൻ ഇൻഡ്യക്കും കിവീസിനും ഇനിയുള്ള എല്ലാ കളിയും ജയിക്കണം. ഇൻഡ്യയും ന്യൂസിലൻഡും പാകിസ്താനും ഗ്രൂപിലെ ശേഷിക്കുന്ന ടീമുകളായ അഫ്ഗാനിസ്താൻ, സ്കോട്‍ലൻഡ്, നമീബിയ എന്നിവരെ തോൽപിക്കുമെന്ന് കരുതാം. ഇതോടെ ഇൻഡ്യ-ന്യൂസിലൻഡ് പോരാട്ടം നോകൗട് മത്സരത്തിന് തുല്യമാകുന്നു. തോൽക്കുന്നവരുടെ സെമി മോഹങ്ങൾ ഏകദേശം അവസാനിക്കും. സൂപെർ സിക്സ് ഗ്രൂപ് രണ്ടിൽ നിന്ന് ഇൻഡ്യക...

ജോലി ചെയ്യുന്ന ക്ലിനികിലെത്തി വനിതാ ഡോക്ടറെ അപമാനിച്ചതായി പരാതി; കുവൈതി യുവാവിനെതിരെ നടപടി

Image
കുവൈത് സിറ്റി: (www.kvartha.com 31.10.2021) വനിതാ ഡോക്ടറെ അപമാനിച്ചതെന്ന പരാതിയില്‍ യുവാവിനെതിരെ നടപടി. ജോലിയ്ക്കിടെ വനിതാ ഡോക്ടറെ അപമാനിച്ചെന്ന സംഭവത്തില്‍ കുവൈതി യുവാവിനെതിരെയാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. അല്‍ അദാന്‍ ക്ലിനികില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.  ജോലി ചെയ്യുന്നതിന് ക്ലിനികിലെത്തിയപ്പോള്‍ ഒരാള്‍ തന്നെ അപമാനിച്ചുവെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു. യുവാവിന്റെ മോശം പ്രവൃത്തി സംബന്ധിച്ച് ഡോക്ടര്‍ പൊലീസിന് വിശദമായ മൊഴി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സര്‍കാര്‍ ഉദ്യോഗസ്ഥയെ അപമാനിച്ച കുറ്റത്തിന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.  യുവാവിനോട് അന്വേഷണത്തിനായി ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  Keywords:  News, World, International, Kuwait, Gulf, Doctor, Complaint, Abuse, Case, Police, Female Doctor insulted by a Kuwaiti Powered by Info News For You

പുനീത് രാജ്കുമാറിന് വിട നൽകി ജന്മ നാട്; സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപെടെയുള്ള പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപിച്ചു

Image
ചെന്നൈ: (www.kvartha.com 31.10.2021) കന്നഡ സിനിമ താരം പുനീത് രാജ്കുമാറിന് വിട നൽകി ജന്മനാട്. പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപെ ടെയുള്ള പതിനായിരങ്ങൾ അന്ത്യാഞ്ജലികൾ അർപിച്ചു. രാജ്കുമാറിന്റെ സമാധിയിടമുള്ള കണ്ഠീരവ സ്റ്റുഡിയോയിലെ ആറ് അടി മണ്ണിലായിരുന്നു പ്രിയ താരത്തിനെ അടക്കം ചെയ്‌തത്‌. പൊതുദർശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയിൽ ഭാഗമായത് പതിനായിരങ്ങളാണ്. 46-ാം വയസിലെ പുനീത് രാജ്കുമാറിന്‍റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രവർത്തകർക്കും ആരാധകർക്കും ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. Keywords:  News, Chennai, Death, Film, Actor, Politics, Fans, Last Rites Of Kannada Super Star Puneeth Rajkumar Completes. < !- START disable copy paste --> Powered by Info News For You

'സര്‍വകലാശാല തലത്തില്‍ ഞാന്‍ ഒരു ഹാന്‍ഡ്‌ബോള്‍ കളിക്കാരനായിരുന്നു'; ഹോകി സ്‌റ്റേഡിയത്തില്‍ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ 58കാരനായ പഞ്ചാബ് മുഖ്യമന്ത്രി ഗേള്‍കീപെര്‍ വേഷത്തില്‍ ഷോട് തടുക്കുന്ന ചിത്രം വൈറല്‍

Image
മൊഹാലി: (www.kvartha.com 31.10.2021) താന്‍ നല്ലൊരു സ്‌പോര്‍ട്‌സ്മാന്‍ കൂടിയാണെന്ന് വ്യക്തമാക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചനി. മൊഹാലിയിലെ സ്‌റ്റേഡിയത്തില്‍ ഗേള്‍കീപെര്‍ വേഷത്തില്‍ ഷോട് തടുക്കുന്ന 58കാരനായ ചനിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. വളരെ എളുപ്പത്തില്‍ അദ്ദേഹം പന്ത് തടുത്തിടുന്നതായി ഇന്‍ഡ്യയുടെ മുന്‍ ഗോള്‍കീപെര്‍ ബല്‍ജിത് സിങ് ധഡ്‌വാള്‍ പറഞ്ഞു. ഗ്രൗന്‍ഡിലെത്തിയ ചനി കീപിങ് ഗ്ലൗസണിഞ്ഞ് പോസ്റ്റിന് താഴെ നിന്ന ശേഷം യുവ താരങ്ങളോട് പന്ത് അടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 'മുഖ്യമന്ത്രി അവരെ കാണുകയും അവരോടൊപ്പം കളി പരിശീലിക്കുകയും ചെയ്തത് യുവതാരങ്ങള്‍ക്ക് പ്രചോദനമായി'- ചനിയുടെ സന്ദര്‍ശനം അവര്‍ക്ക് മറക്കാനാവാത്ത അനുഭവമാണെന്നും ധഡ്‌വാള്‍ കൂട്ടിച്ചേര്‍ത്തു. കളിക്കാരുമായി കണ്ടുമുട്ടിയ അനുഭവം ചനി ട്വിറ്റെറിലൂടെ വിവരിച്ചു 'സര്‍വകലാശാല തലത്തില്‍ ഞാന്‍ ഒരു ഹാന്‍ഡ്‌ബോള്‍ കളിക്കാരനായിരുന്നു. ഇന്ന് ഹോകി സ്റ്റേഡിയത്തില്‍ ഈ യുവതാരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നി. ഈ യുവതാരങ്ങള്‍ ഹോകിയുടെ ഭാവിവാഗ്ദാനങ്ങളാണ്. കളിയോടുള്ള അവ...

കുവൈതില്‍ പ്രവാസി യുവാവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി

Image
കുവൈത് സിറ്റി: (www.kasargodvartha.com 31.10.2021) കുവൈതില്‍ പ്രവാസി യുവാവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. 23 വയസുകാരനായ ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്നാണ് റിപോര്‍ടുകള്‍. റൗദയിലെ ഒരു ആഫ്രികന്‍ എംബസി കെട്ടിടത്തിലാണ് സംഭവം. വിവരം ലഭിച്ചയുടന്‍ ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും മരിച്ചിരുന്നു.  തുടര്‍ന്ന് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. യുവാവിന്റെ പിതാവ് ഇതേ കെട്ടിടത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നും സംഭവത്തിന് മുമ്പ് പിതാവും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ടുകളില്‍ വ്യക്തമാക്കുന്നു. മരണ കാരണം ഉള്‍പെടെ കണ്ടെത്തുന്നതിനായി അധികൃതര്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. Keywords:  Kuwait City, News, Gulf, World, Top-Headlines, Death, Case, Man died after falling from a building in Kuwait Powered by Info News For You

18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Image
മാങ്ങാട്:  (www.kasargodvartha.com 31.10.2021) 18 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാട് കൂളിക്കുന്നിലെ നൂറുദ്ദീൻ - നൗറുന്നീസ ദമ്പതികളുടെ മകൾ ശംന ആണ് മരിച്ചത്.    ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുകാരുമൊന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷം കിടക്കാൻ നേരത്ത് വീട്ടുകാർ വിളിച്ചെങ്കിലും ശംനയുടെ ശബ്ദം കേൾക്കാത്തത്തിനെ തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം വിദഗ്ദ പോസ്റ്റ് മോർടെത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് കൊണ്ടുപോയി. മരണകാരണം വ്യക്തമല്ല. സഹോദരങ്ങൾ: സർഫറാസ്, സുനൈന. Keywords: Kasaragod, Kerala, News, Death, Top-Headlines, Postmortem, Investigation, Police, Women, Youth, 18 year old girl found dead.   < !- START disable copy paste --> Powered by Info News For You

ക്ഷേത്ര ദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ തല്ലിചതച്ചെന്ന സംഭവം; 'അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെടുന്നത് എന്തുകൊണ്ട്?'; പ്രക്ഷോഭവുമായി ഗുജറാത് എംഎല്‍എ ജിഗ്‌നേഷ് മേവാനി, നവംബര്‍ 2 ന് ആമിര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദലിതര്‍ക്കൊപ്പം സന്ദര്‍ശനം നടത്താന്‍ തീരുമാനം

Image
ഗാന്ധിനഗര്‍: (www.kvartha.com 31.10.2021) ക്ഷേത്ര ദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ തല്ലിചതച്ചെന്ന സംഭവത്തില്‍ പ്രക്ഷോഭവുമായി ഗുജറാത് എം എല്‍ എ ജിഗ്‌നേഷ് മേവാനി. ഗുജറാതില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ആറംഗ ദലിത് കുടുംബത്തെ തല്ലിചതച്ചെന്ന സംഭവത്തില്‍ നവംബര്‍ രണ്ട് മുതലാണ് മേവാനിയുടെ പ്രക്ഷോഭം ആരംഭിക്കുക.  നവംബര്‍ രണ്ടിന് ആമിര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദലിതര്‍ക്കൊപ്പം സന്ദര്‍ശനം നടത്തും. ദലിതര്‍ക്കെതിരെ ആക്രമണം അരങ്ങേറുമ്പോള്‍ മാത്രം സര്‍കാര്‍ പ്രതികരിക്കുന്നത് എന്താണെന്നും ദലിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നും ജിഗ്‌നേഷ് മേവാനി ചോദിച്ചു.  'ദലിത് എം എല്‍ എ അധികാരത്തിലിരിക്കുന്ന റാപര്‍ പോലുള്ള സ്ഥലത്ത് നടക്കുന്ന ഇത്തരം ആക്രമണം എങ്ങനെ സഹിക്കും?' -ജിഗ്‌നേഷ് മേവാനി ചോദിച്ചു. ആക്രമണത്തിന് ഇരയായ കുടുംബാഗങ്ങളുടെ ചിത്രങ്ങളും മേവാനി 'മനസിനെ അലോസരപ്പെടുത്തുന്നു' എന്ന തലക്കെട്ടോടെ ട്വിറ്റെറില്‍ പങ്കുവച്ചു കച് ജില്ലയിലെ ഗാന്ധിധാം നഗരത്തിന് സമീപത്തെ നേര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ക്ഷേത്രദര്‍ശനം നടത്തിയ ആറംഗ കുടുംബത്തെ 20ഓളം...

സ്‌കൂടെര്‍ റോഡില്‍നിന്ന് 30 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Image
വൈത്തിരി: (www.kvartha.com 31.10.2021) താഴ്ചയിലേക്ക് മറിഞ്ഞ സ്‌കൂടെറില്‍നിന്ന് യാത്രക്കാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. വയനാട് ചുരത്തില്‍ ഒന്നാംവളവിന് സമീപമാണ് അപകടം സംഭവിച്ചത്. ചെമ്പുകടവ് സ്വദേശി സ്മിതയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. യുവതി സഞ്ചരിച്ച സ്‌കൂടെര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മാനന്തവാടി കോടതിയില്‍ ജോലി ചെയ്യുന്ന സ്‌കൂടെര്‍ ഓടിച്ചിരുന്ന സ്മിത 30 അടിയോളം താഴ്ചയിലേക്ക് വാഹനത്തിനൊപ്പം തെറിച്ചുവീഴുകയായിരുന്നു. തെറിച്ചുവീണയുടന്‍ തന്നെ യുവതി ഉച്ചത്തില്‍ ശബ്ദമിട്ട് സഹായം തേടിയെങ്കിലും റോഡിലൂടെ പോയവര്‍ കേട്ടില്ല. പിന്നീട് ഏറെ സാഹസപ്പെട്ട് വള്ളികളിലും മറ്റും പിടിച്ചുകയറി റോഡിലെത്തിയ ശേഷമാണ് വിവരം അതുവഴി പോയവരോട് പറഞ്ഞത്. യുവതിയ്ക്ക് സാരമായ പരിക്കൊന്നുമില്ല.   Keywords:  News, Kerala, State, Wayanad, Vehicles, Accident, Woman, Travel, Passenger miraculously escaped from the scooter which overturned into the abyss Powered by Info News For You

ബൈക് ബസിനടിയിൽ പെട്ട് യുവാവ് ദാരുണമായി മരിച്ചു

Image
തൃക്കരിപ്പൂർ: (www.kasargodvartha.com 31.10.2021) ബൈക് ബസിനടിയിൽ പെട്ട് യുവാവ് ദാരുണമായി മരിച്ചു. തളിപ്പറമ്പിലെ ഞാറ്റുവയൽ സ്വദേശി അണ്ടിവളപ്പിൽ അജ്മൽ (36) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് തൃക്കരിപ്പൂർ ഇളമ്പച്ചിയിലാണ് അപകടം സംഭവിച്ചത്.    പൈപ് വിതരണ കമ്പനിയിൽ ജോലിക്കാരനായ അജ്‌മൽ, വ്യാപാര ആവശ്യാർഥം കാലിക്കടവിലേക്ക് വരുന്നതിനിടെ പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിൽ പെടുകയായിരുന്നു. ചെറിയ തോതിൽ മഴയുണ്ടായിരുന്നതിനാൽ റോഡിൽ നിന്ന് ബൈക് തെന്നിമറിഞ്ഞതാണ് അപകടത്തിന് വഴിവെച്ചത്. അബ്ദുല്ല – ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ റഹ്‌മത്. മക്കൾ: അബ്ദുല്ല, ബുറൈദ്. സഹോദരങ്ങൾ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, മുത്വലിബ്, ബീഫാത്വിമ. Keywords:  Kasaragod, Kerala, News, Top-Headlines, Accident, Death, Bike-Accident, Bus-accident, Rain, Road, Young man died in road accident. < !- START disable copy paste --> Powered by Info News For You

78ന്റെ നിറവില്‍ ഉമ്മന്‍ചാണ്ടി; ഇത്തവണയും ആഘോഷങ്ങളില്ലാതെ പിറന്നാള്‍ ദിനം

Image
തിരുവനന്തപുരം: (www.kvartha.com 31.10.2021) 78-ാം പിറന്നാളിലും ആഘോഷങ്ങള്‍ ഒഴിവാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ അദ്ദേഹം സന്ദര്‍ശകരെ കാണും. ശേഷം മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണയും ഫോണില്‍ വിളിച്ചും വിഡിയോ കോളിലൂടെയും മറ്റുമാണ് പാര്‍ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശംസകള്‍ നേരുന്നത്. നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ 78-ാം ജന്മദിനം.  Keywords:  Thiruvananthapuram, News, Kerala, Politics, Oommen Chandy, Birthday, Birthday Celebration, Trending, Oommen Chandy's 78th birthday without celebrations Powered by Info News For You

ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്‌നാട് തീരത്തിന് സമീപവുമായി സ്ഥിതി ചെയ്യുന്നു; നവംബര്‍ 4 വരെ ഇടിമിന്നലോട് കൂടിയ മഴ തുടര്‍ന്നേക്കും, നവംബര്‍ 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Image
തിരുവനന്തപുരം: (www.kvartha.com 31.10.2021) കേരളത്തില്‍ നവംബര്‍ 4 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിന് സമീപവുമായാണ് സ്ഥിതി ചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. അടുത്ത മൂന്ന്-നാല് ദിവസം പടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യത. അതിനാല്‍ ന്യൂനമര്‍ദ സ്വാധീനഫലമായി കേരളത്തില്‍ ഇടിമിന്നലോട് കൂടിയ വ്യാഴാഴ്ചവരെ തുടര്‍ന്നേക്കും. അഞ്ച് ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം ജില്ലകളില്‍ യെലോ അലേര്‍ടും നിലവിലുണ്ട്.  കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍...

രാമക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ വിസമ്മതിച്ചതിന് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി പരാതി; സ്‌കൂള്‍ അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കി ഹൈകോടതി

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.10.2021) അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ വിസമ്മതിച്ചതിന് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി പരാതി. സംഭാവനയായി 70,000 രൂപ നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന അധ്യാപികയുടെ പരാതിയില്‍ ഡെല്‍ഹി ഹൈകോടതി സ്‌കൂള്‍ അധികൃതര്‍ക്ക് നോടീസ് അയച്ചു. അധ്യാപികയെ പുറത്താക്കിയതിന്റെയും അച്ചടക്ക നടപടി സ്വീകരിച്ചതിന്റെയും കാരണം ചോദിച്ചാണ് നോടീസ് അയച്ചിരിക്കുന്നത്.  ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി ഈ വര്‍ഷം 70,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ സമാഹരിച്ച് സംഭാവനയായി നല്‍കണമെന്ന് ആര്‍ എസ് എസിന്റെ സമിതി നടത്തുന്ന സ്‌കൂളുകള്‍ക്ക് ഫെബ്രുവരിയില്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് റിപോര്‍ട്. ഇതിന് അനുസരിച്ച് പൊതുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, സംപര്‍ണ് നിധി ഫന്‍ഡിലേക്ക് അധ്യാപകരില്‍നിന്ന് 15000 രൂപ പിരിക്കാനും സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 15000 രൂപ നല്‍കാന്‍ പ്രധാനാധ്യാപികയ്ക്ക് കഴിഞ്ഞില്ല. 2016ല്‍ ഭര്‍ത്താവ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; യുവാവ് പിടിയില്‍

Image
നാഗ്പൂര്‍: (www.kvartha.com 31.10.2021) മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാംടെക് പട്ടണത്തിനടുത്തുള്ള ഗ്രാമവാസിയായ 21 കാരനാണ് പിടിയിലായത്.  കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബുധനാഴ്ച, വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.  പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോള്‍ യുവാവ്, തന്നെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.  തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പുള്‍പെടെ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. Keywords:  News, National, I...

ഇന്ധനവില വര്‍ധന; സ്‌കൂള്‍ ബസ് യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സിബിഎസ്ഇ അസോസിയേഷന്‍

Image
തിരുവനന്തപുരം: (www.kvartha.com 31.10.2021)  സ്‌കൂള്‍ ബസ് യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സിബിഎസ്ഇ സ്‌കൂളുകളുടെ അസോസിയേഷന്‍. ഇന്ധനവിലയിലുള്ള വലിയ വര്‍ധനയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രാ സൗകര്യങ്ങളുടെ കാര്യത്തില്‍ തുടക്കത്തില്‍ പ്രതിസന്ധി ഉണ്ടായേക്കാമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.  സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തിലുള്ള തയ്യാറെടുപ്പുകളും പ്രശ്‌നങ്ങളും ചര്‍ച ചെയ്യാന്‍ ചേര്‍ന്ന സിബിഎസ്ഇ സ്‌കൂളുകളിലെ പ്രിന്‍സിപല്‍മാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ കൊച്ചി മെട്രോ സഹോദയ യോഗത്തിലാണ് വിവിധ പ്രശ്ങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. കോവിഡ് കാലത്ത് ഓടാതെ കിടന്ന ബസിന്റെ അറ്റകുറ്റ പണികള്‍ക്ക് ഭീമമായ തുകയാണ് ചെലവാകുക. ഇന്ധന വില വര്‍ധിച്ചതിനാല്‍ സ്‌കൂള്‍ ബസിന്റെ നിരക്കിലും വര്‍ധനയുണ്ടാകും. Keywords:  Thiruvananthapuram, News, Kerala, Bus, School, Fuel, CBSE, Fuel price hike; school bus fares will have to be increased: CBSE Association  Powered by Info News For You

യാത്രയ്ക്കിടെ ഛര്‍ദിച്ച് ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കുടുങ്ങിയ 3 വയസുകാരന് ദാരുണാന്ത്യം

Image
ആലപ്പുഴ: (www.kvartha.com 31.10.2021) യാത്രയ്ക്കിടെ ഛര്‍ദിച്ച് ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കുടുങ്ങിയ മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുട്ടംപേരൂര്‍ സെന്റ് മേരീസ് ഓര്‍തഡോക്‌സ് ദേവാലയ സെക്രടറി മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റേയും മകന്‍ എയ്ഡന്‍ ഗ്രെഗ് ബിനു ആണ് മരിച്ചത്.  കാറില്‍ യാത്ര ചെയ്യവെ ഛര്‍ദിച്ച മൂന്നു വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരുമല, എടത്വ ദേവാലയങ്ങളിലെ ദര്‍ശനത്തിനു ശേഷം തിരികെ വീട്ടിലേക്ക് വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രക്കിടെ കാറിന്റെ പിന്‍സീറ്റില്‍ സഹോദരിയോടൊപ്പം ഇരുന്ന കുഞ്ഞ് ഛര്‍ദിക്കുകയും തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു.  ഉടന്‍ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിക്കുകയും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ അവിടെ നിന്നും വണ്ടാനം മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുട്ടംപേര...

'രാജ്യ സേവനത്തിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടി വന്നാലും ഞാന്‍ അഭിമാനിക്കും'; ഈ പ്രസംഗത്തിന് പിന്നാലെ പിറ്റേദിവസം ഇന്ദിര കൊല്ലപ്പെട്ടു, ഇന്‍ഡ്യയുടെ ഏക വനിതാ പ്രധാനമന്ത്രി വെടിയേറ്റ് മരിച്ചിട്ട് 37 വര്‍ഷം

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.10.2021) ഉരുക്കുവനിതയെന്ന അപരനാമത്തില്‍ അറിയപ്പെട്ട ഇന്‍ഡ്യയുടെ ശക്തയും ധീരയുമായ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചിട്ട് 37 വര്‍ഷം. ഇന്‍ഡ്യയെ ലോകത്തിന്റ നെറുകയിലെത്തിച്ച ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന്റെ തലേദിവസം നടത്തിയ പ്രസംഗം അറംപറ്റിയത് പോലെയായിരുന്നു. 'ഇന്ന് ഞാന്‍ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാന്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കും. എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. രാജ്യ സേവനത്തിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടി വന്നാലും ഞാന്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ ശാക്തീകരണത്തിന് വേണ്ടി മാത്രമായിരിക്കും'. ഭുവനേശ്വറില്‍ സെക്രട്ടറിയേറ്റ് പരേഡില്‍ സംബന്ധിച്ചായിരുന്നു പ്രസംഗം.  1917 നവംബര്‍ 19 ന് അലഹബാദിലാണ് ഇന്ദിരാഗാന്ധി ജനിച്ചത്. ഇന്‍ഡ്യയിലെ ഏറ്റവും വിവാദപരമായ പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്ന അവര്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര വ്യക്തിയായിരുന്നു. അവരുടെ തീരുമാനങ്ങളിലൂടെ അവര്‍ ചര...

'മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ അധ്യാപകനെ മര്‍ദിച്ചു'; 3 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

Image
ലക്‌നൗ: (www.kvartha.com 31.10.2021) ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ അധ്യാപകനെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. യുപിയിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യിദ് വസിഖ് അലിയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.  മറ്റു രണ്ടു വിദ്യാര്‍ഥികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. മൊബൈല്‍ ഉപയോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ഥികള്‍ വാസിഖിന്റെ മുഖം തുണിവെച്ച് മൂടി ആക്രമിക്കുകയായിരുന്നു. ആക്രമത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുറ്റാരോപിതാനായ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതായി പ്രിന്‍സിപല്‍ പറഞ്ഞു. Keywords:  Lucknow, News, National, Teacher, Students, Crime, Custody, Attack, Police, Mobile Phone, Complaint, School teacher attacked by students for asking them to not use mobil...

മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ നേരിയ കുറവ്; 138.85 അടിയായി; മന്ത്രിമാര്‍ അണക്കെട്ട് സന്ദര്‍ശിക്കും, സ്പില്‍വേ വഴി കൂടുതല്‍ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് 3 അടിയോളം ഉയര്‍ന്നു

Image
ഇടുക്കി: (www.kvartha.com 31.10.2021) മുല്ലപ്പെരിയാറില്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 138.95 അടിയില്‍ നിന്ന് 138.85 അടിയിലേക്കാണ് താഴ്ന്നത്. സ്പില്‍വേയിലെ ആറു ഷടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്‌നാടിന് കഴിഞ്ഞിട്ടില്ല. സെകന്‍ഡില്‍ 2974 ഘനയടി വെള്ളമാണ് സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. ഞായറാഴ്ച രാത്രിവരെ പരമാവധി സംഭരിക്കാന്‍ കഴിയുന്നത് 138 അടിയാണ്. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യതയുണ്ട്. അതേസമയം മുല്ലപ്പെരിയാറില്‍ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി ശനിയാഴ്ച വൈകിട്ടോടെ മൂന്ന് ഷടറുകള്‍ കൂടി തുറന്നിരുന്നു. നേരത്തെ തുറന്ന മൂന്ന് ഷടറുകള്‍ക്ക് പുറമെയാണ് ശനിയാഴ്ച വൈകിട്ട് മൂന്നെണ്ണം കൂടി തുറന്നത്. ഇതോടെ ആകെ ആറ് ഷടറുകളിലൂടെ ഡാമില്‍ നിന്നും പുറത്തേക്ക് കളയുകയാണ്. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയായിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും തേക്കടിയില്‍ ക്യ...

ഇരുട്ടടി തുടരുന്നു; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com 31.10.2021) രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111രൂപ 61 പൈസയും ഡീസലിന് 105 രൂപ 38 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109 രൂപ 57 പൈസയും ഡീസലിന് 103 രൂപ 46 പൈസയുമായി. രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.  Keywords:  New Delhi, News, National, Top-Headlines, Business, Petrol, Price, Fuel prices hiked again today Powered by Info News For You

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു; ഫ്രാന്‍സിസ് മാര്‍പാപ ഇന്‍ഡ്യയിലേക്ക്, അധികം വൈകാതെ രാജ്യത്ത് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.10.2021) ഇന്‍ഡ്യയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ. പ്രധാനമന്ത്രിയുടെ ക്ഷണം മാര്‍പാപ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ് ഇന്‍ഡ്യയിലെത്തും.  രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു മാര്‍പാപ ഇന്‍ഡ്യാ സന്ദര്‍ശനത്തിന് എത്തുന്നത്. നേരത്തെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന് അദ്ദേഹം താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്.  മാര്‍പാപയുടെ ഇന്‍ഡ്യാ സന്ദര്‍ശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്‍ഡ്യ നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ പ്രതികരിച്ചതായി വിദേശകാര്യ സെക്രടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.  പേപല്‍ ഹൗസിലെ ലൈബ്രറിയില്‍ ഉച്ചയ്ക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂര്‍ സമയം നീണ്ടുനിന്നു. ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചക്ക് മുന്‍പ് പ്രധാനമന്ത്രിയും മാര്‍പാപയും ഉപഹാര...

ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; സര്‍കാര്‍ ഡോക്ടര്‍മാര്‍ നവംബര്‍ ഒന്നുമുതല്‍ നില്‍പ് സമരത്തിലേക്ക്

Image
തിരുവനന്തപുരം: (www.kvartha.com 30.10.2021) ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സര്‍കാര്‍ ഡോക്ടര്‍മാര്‍ നവംബര്‍ ഒന്നുമുതല്‍ സെക്രടറിയേറ്റ് പടിക്കല്‍ നില്‍പ് സമരം നടത്തുമെന്ന് കെ ജി എം ഒ എ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് കെ ജി എം ഒ എ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ. എസ് പ്രമീളദേവി ഉദ്‌ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ - ഡി എച് എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ പ്രതിഷേധത്തിൻ്റെ ഭാഗമാകും.    രോഗീ പരിചരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത സമര മുറകളാണ് സംഘടന നിലവിൽ തുടർന്നുകൊണ്ടിരിക്കുന്നത്. ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് സെക്രടറിയേറ്റ് പടിക്കൽ നിരാഹാര സമരവും നടത്തിയിരുന്നു. നിൽപ് സമര പ്രതിഷേധവും സർകാർ അവഗണിക്കുകയാണെകിൽ നവംബർ 16 ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി എടുത്തു കൊണ്ട് പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു. മാനവ വിഭവ ശേഷി കുറവായ ആരോഗ്യ വകുപ്പി...

കാസർകോട് - മംഗ്ളുറു പാതയിൽ നവംബർ ഒന്ന് മുതൽ കെ എസ് ആർ ടി സി ബസ് സെർവീസ് പുനരാരംഭിക്കാൻ ആവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം; 'ഒരാഴ്ച കഴിഞ്ഞ് കേരളത്തിലെ സാഹചര്യം പരിശോധിക്കും'

Image
മംഗ്ളുറു: (www.kasargodvartha.com 30.10.2021) കാസർകോട് - മംഗ്ളുറു അന്തർസംസ്ഥാന പാതയിൽ നവംബർ ഒന്ന് മുതൽ കെ എസ് ആർ ടി സി ബസ് സെർവീസ് പുനരാരംഭിക്കാൻ ആവില്ലെന്ന് കർണാടക. ഇനി ഒരാഴ്ചത്തേക്കെങ്കിലും ബസ് സെർവീസ് ആരംഭിക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി.     കേരളത്തിലെ കോവിഡ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ കുറയാതെ കേരളത്തിലേക്കുള്ള അന്തർ സംസ്ഥാന ബസുകൾ ആരംഭിക്കാനാകില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമിഷനർ ഡോ. രാജേന്ദ്ര കെ വി പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം അന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ 10 - 14 ശതമാനം വരെയാണ് നിലവിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കാസർകോട്ട് സ്ഥിതി മെച്ചമാണ്. ദക്ഷിണ കന്നഡയുടെ പോസിറ്റിവിറ്റി നിരക്ക് 0.4 മുതൽ 0.45 ശതമാനം വരെയാണ്. കർണാടകയിലേക്ക് ബസുകൾ ഓടിക്കാൻ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ തയ്യാറാണ്. കാസർകോട് - മംഗ്ളുറു പാതയിൽ ബസ് സെർവീസ് തുടങ്ങാൻ സർകാർ എപ്പോൾ തീരുമാനിച്ചാലും കാസർകോട് ഡിപോ അതിന് തയ്യാറാണെന്ന് ഡിപോ അധികൃതർ പറഞ്ഞു. നിലവിൽ കേരള അതിർത്...

'പബ്ജിക്ക് അടിമപ്പെട്ട' തൊഴിലാളി കാസർകോട്ട് പരാക്രമം കാട്ടിയെന്ന സംഭവം; ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമീഷനോട് പൊലീസ്

Image
കാസർകോട്: (www.kasargodvartha.com 30.10.2021) പബ്ജിക്ക് അടിമപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി പരാക്രമം കാട്ടിയെന്ന സംഭവത്തിൽ സംസ്ഥാനത്ത് ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ പൊലീസിന് കഴിയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അതേസമയം പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.    2020 ഓഗസ്റ്റിൽ ബേക്കലിൽ വെച്ചാണ് സംഭവം നടന്നത്. ബേക്കൽ പൊലീസ് സ്റ്റേഷനിലെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് സബ് ഇൻസ്പെക്ടറോട് പബ്‌ജി കളിക്കാൻ ആവശ്യപ്പെട്ടിരുന്നു. റൂമിലേക്ക് മടങ്ങിപ്പോവാൻ ആവശ്യപ്പെട്ടപ്പോൾ പരാക്രമം കാട്ടിയ ഇയാളെ പൊലീസ് ഏറെ പണിപ്പെട്ടാണ് താമസ സ്ഥലത്ത് എത്തിച്ചത്. എന്നാൽ യുവാവ് പിറ്റേ ദിവസം രാവിലെ തീരദേശ ഹൈവേയിൽ വാഹനങ്ങള്‍ തടഞ്ഞും റോഡില്‍ കിടന്നുരുണ്ടും മണിക്കൂറുകളോളം നഗരത്തില്‍ പരാക്രമം കാണിച്ചിരുന്നു. യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയും പിന്നീട് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. യുവാവ് രാത്രി മുഴുവന്‍ ഉറങ്ങാതെ പബ്ജി കളിക്കുമെന്നും ഗെയിമിലെ ചലെഞ്ചുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ ബഹളം വെക്കുകയുമായിരുന്നുവെന...

ഇനിയും ജീവിക്കും; പിതാവിന് പിന്നാലെ കന്നട നടന്‍ പുനീത് രാജ് കുമാറിന്റെ കണ്ണുകളും ദാനം ചെയ്തു

Image
ബെന്‍ഗ്ലൂറു: (www.kvartha.com 30.10.2021)  കഴിഞ്ഞദിവസം അന്തരിച്ച കന്നട നടന്‍ പുനീത് രാജ് കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രാജ് കുമാറിന്റെ കണ്ണുകളും ദാനം ചെയ്തിരുന്നു. 1994-ല്‍ രാജ് കുമാറും കുടുംബവും മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുമെന്ന സമ്മതപത്രത്തില്‍ ഒപ്പുവച്ചിരുന്നു. 2006 ഏപ്രില്‍ 12 ന് ആണ് രാജ് കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചത്. 76 വയസായിരുന്നു. മരണശേഷം ആറ് മണിക്കൂറിനുള്ളില്‍ തന്നെ പുനീത് രാജ് കുമാറിന്റെ കണ്ണുകള്‍ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്തി പുറത്തെടുത്തുവെന്ന് നടന്‍ ചേതന്‍ കുമാര്‍ അഹിംസയാണ് ട്വിറ്റെറിലൂടെ അറിയിച്ചത്. ചേതന്‍ കുമാറിന്റെ ട്വീറ്റ്; 'ഞാന്‍ അപ്പു സാറിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ദാനം ചെയ്യാനായി എടുത്തു. മരണശേഷം ആറു മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നീക്കം ചെയ്തു. അപ്പു സാര്‍ - ഡോ രാജ് കുമാറിനെയും നിമ്മ ശിവണ്ണയെയും പോലെ അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു,'. ...