Police | വിവാഹ ആഘോഷ ആഭാസത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് കാസര്‍കോട് പൊലീസ്; നമ്പര്‍ പ്ലേറ്റ് മറച്ചുള്ള വാഹന റാലിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡില്‍ പടക്കം പൊട്ടിക്കലും കര്‍ശനമായി തടയും; പൊതുജനങ്ങള്‍ വീഡിയോ പകര്‍ത്തി അയക്കണമെന്ന് ജില്ലാ പൊലീസ് മേധാവി
കാസര്‍കോട്: (KasargodVartha) വിവാഹ ആഘോഷ ആഭാസത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. റോഡ് പൊതുഗതാഗതത്തിനും ജനസഞ്ചാരത്തിനും ഉള്ളതാണ്. അത് തടസപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ല. വിവാഹാഘോഷത്തിന്റെ ഭാഗമായി റോഡില്‍ ബാൻഡ് മേളവും പടക്കം പൊട്ടിക്കലും ബൈക് റേസിങും നമ്പര്‍ പ്ലേറ്റ് മറച്ചുള്ള വാഹന റാലിയും നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വീഡിയോ പകര്‍ത്തി പൊലീസിന് അയച്ചുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ അയക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. വരനെ രാത്രിയില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി കറക്കുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലും പൊലീസിന്റെ ശ്രദ്ധ ഉണ്ടാകും. വിവാഹചടങ്ങുകള്‍ പവിത്രമായി തന്നെ നടത്താന്‍ മുതിര്‍ന്നവര്‍ യുവാക്കളെ ഉപദേശിക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ബൈക് റേസിങ് നടത്തുന്നത് ബൈക് ഓടിക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവന് ഒരേപോലെ ഭീഷണിയാണ്. ഇത്തരം കാര്യങ്ങളില...