Posts

Showing posts from December, 2020

പാക് വനിത ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷയായി; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍

Image
ലഖ്‌നൗ: (https://ift.tt/3px1bXY) പാകിസ്താനിലെ കറാച്ചി സ്വദേശിനി ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയിലെത്തിയ സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇറ്റാവ ജില്ലക്കാരനായ ഒരാളുമായി വിവാഹം കഴിഞ്ഞ് 40 വര്‍ഷമായി അവിടെ താമസിക്കുന്ന ബാനൂ ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയത്. പാക് വനിതയ്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പിന്നീട് ഇടക്കാല അധ്യക്ഷയാകാനും കഴിയുന്ന തരത്തില്‍ ആധാറും മറ്റ് രേഖകളും എങ്ങനെ ലഭിച്ചു എന്നതിനെപ്പറ്റി അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. യുവതി പാക് പൗരയാണെന്ന് വ്യക്തമായതോടെ ബാനൂ ബീഗത്തെ ഗ്രാം പ്രഥാന്‍ പദവിയില്‍ നിന്ന് നീക്കിയതായും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഇറ്റാവ ജില്ലാ ഗ്രാമപഞ്ചായത്തിരാജ് ഓഫീസര്‍ അലോക് പ്രിയദര്‍ശി പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Keywords:  News, National, India, Uttar Pradesh, Lucknow, Women, Election, Marriage, Pakistan, Police, Case, Enquiry, Pakistani woman ran village panchayat in U...

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

Image
തിരുവനന്തപുരം: (www.kvartha.com 01.01.2021)  ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്.  സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന മൊഴി നല്‍കിയത്.  സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന. ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം. സരിത്തിനെയും സ്വപ്നയെയും പുറത്തെ ഒരു ഫ്ളാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ് കൈമാറുന്നു. അവരോട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു...

കണ്ണുകള്‍ക്ക് വര്‍ണവിസ്മയമൊരുക്കിയ കരിമരുന്ന് പ്രയോഗങ്ങളിലൂടെ പുതുവത്സരത്തെ വരവേറ്റു യുഎഇ; ലോക റെകോർഡില്‍ ഇടംപിടിച്ച് അബൂദബിയിലെ കരിമരുന്ന് പ്രയോഗം

Image
ദുബൈ: (www.kvartha.com 01.01.2021) കണ്ണുകള്‍ക്ക് വര്‍ണവിസ്മയമൊരുക്കിയ കരിമരുന്ന് പ്രയോഗങ്ങളിലൂടെ പുതുവത്സരത്തെ വരവേറ്റു യുഎഇ. അബൂദബിയില്‍ 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗങ്ങളടക്കം 33 സ്ഥലങ്ങളിലാണ് ആകാശത്ത് വര്‍ണപ്പൂക്കള്‍ വിടര്‍ന്നത്. അബുദാബി അല്‍ വത് ബയില്‍ നടന്ന 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗം ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു.  ഇവ കാണാന്‍ എല്ലാ കേന്ദ്രങ്ങളിലും കുടുംബങ്ങളടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോവിഡ്19 സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചായിരുന്നു എല്ലായിടത്തും ആളുകള്‍ കരിമരുന്ന് പ്രയോഗം ആസ്വദിച്ചത്. ക്ലോക്കില്‍ 12 മണി അടിക്കേണ്ട താമസം ശബ്ദത്തിന്റെ അകമ്പടിയോടെ വര്‍ണപ്പൂക്കള്‍ വിരിഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മിത കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ പൂച്ചവാല്‍ പോലെ അടിമുതല്‍ മുടി വരെ തിരി തെളിഞ്ഞപ്പോള്‍ വളരെ അകലെ നിന്നു പോലും ആളുകള്‍ക്ക് അത് ആസ്വദിക്കാനായി. ബുര്‍ജ് അല്‍ അറബ്, ലാ മെര്‍, ദുബൈ ഫ്രെയിം, ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, റാസല്‍ഖൈമ, അല്‍ മര്‍ജാന്‍ ദ്വീപ്, അജ്മാന്‍ കോര്‍ണിഷ്, ഫുജൈറ കോര്‍ണിഷ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗമുണ്ടായിരുന...

നിയന്ത്രണങ്ങളോടെ റിപബ്ലിക് ദിന പരേഡ് നടത്താന്‍ തീരുമാനം

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.01.2021) കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് റിപബ്ലിക് ദിന പരേഡിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്പഥില്‍ നടക്കുന്ന മാര്‍ച്ചില്‍ സംഘങ്ങളുടെ അംഗബലം എന്നത് 144-ല്‍ നിന്ന് 96 കുറയ്ക്കും. അതേസമയം വിജയ് ചൗക്കില്‍ നിന്ന് ആരംഭിച്ച് ചെങ്കോട്ടയില്‍ അവസാനിക്കുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയം വരെയാക്കി ചുരുക്കും. എന്നാല്‍ ഫ്ളോട്ടുകളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും, ഇതിലും ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. കാണികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് 25,000 പേരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. അതേസമയം പരേഡില്‍ പങ്കെടുക്കാനായി നവംബര്‍ അവസാനം എത്തിയ രണ്ടായിരത്തോളം കരസേനാ സൈനികരില്‍ 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. Keywords:  New Delhi, News, National, COVID-19, Republic Day, The decision to hold Republic Day parade with restrictions Powered by Info News For You

കോഴിക്കോട് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

Image
കോഴിക്കോട്: (https://ift.tt/3px1bXY) കോഴിക്കോട് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. കായണ്ണ ചെറുക്കാട്ടില്‍ എള്ളു കണ്ടി സുമേഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്നേമുക്കാലോടു കൂടിയായിരുന്നു വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു തദ്ദേശ തെരത്തെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെയും തര്‍ക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായിരിക്കാം പെട്രോള്‍ ബോംബെറിഞ്ഞത് എന്നാണ് അനുമാനം. Keywords:  News, Kerala, State, Kozhikode, Petrol, Bomb, House, Police, Enquiry, Petrol bomb hurled at a house in Kozhikode Powered by Info News For You

അനധികൃതമായി കടത്താന്‍ ശ്രമിച്ച 1 കോടി 32 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

Image
കോഴിക്കോട്: (https://ift.tt/3px1bXY) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.     Keywords:  News, Kerala, State, Kozhikode, Gold, Smuggling, Airport, Business, Finance, Technology, Malappuram residents arrested for trying to smuggle gold worth Rs 1 crore 32 lakh at Karipur airport Powered by Info News For You

ബൈകുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Image
മംഗളുരു: (www.kasargodvartha.com 01.01.2021)  ബൈകുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുദ്രോളി നിവാസിയായ ഹസൻ തഅ്ശീർ (18) ആണ് മരിച്ചത്. നന്തൂരിലെ പാദുവ കോളേജിന് സമീപമാണ് അപകടം നടന്നത്.  ഹസനും സുഹൃത്ത് മുഹ്സിനും നന്തൂരിൽ നിന്ന് കെ പി ടിയിലേക്ക് പോവുകയായിരുന്നു. ആ സമയം മുറുവശത്ത് നിന്ന് വരികയായിരുന്ന സന്തോഷ് എന്നയാള്‍ ഓടിച്ച ബൈക് ഹസന്‍ സഞ്ചരിച്ച ബൈകിലിടിക്കുകയായിരുന്നു.  അപകടത്തില്‍ സന്തോഷിനും മുഹ്സിനും പരിക്കേറ്റു. സംഭവത്തില്‍ കദ്രി ട്രാഫിക് പൊലീസ് കേസെടുത്തു. Keywords:  Karnataka, News, Mangalore, Accidental Death, Accident, Death, Youth, Top-Headlines, Bike, Injured, Collision between two bikes - 18-year-old teen loses life. < !- START disable copy paste --> Powered by Info News For You

കാറും സ്കൂടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Image
മംഗളുരു: (www.kasargodvartha.com 01.01.2021) കാറും സ്കൂടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർക്കള സ്വദേശി അശ്വിൽ സാമുവൽ സോൺസ് (22) ആണ് മരിച്ചത്. പടുബിദ്രി- കാർക്കള താലൂക്കിലാണ് അപകട നടന്നത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പടുബിദ്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോർടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. Keywords:  Karnataka, News, Mangalore, Accidental Death, Accident, Death, Youth, Top-Headlines, Scooter, Car, Accident involving car, scooter - 22-year-old Ashwil Soans loses life. < !- START disable copy paste --> Powered by Info News For You

ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

Image
കേരളം (www.evisionnews.co): ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴി നല്‍കിയത്. ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. Powered by Info News For You

ഉഡുപ്പി കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Image
ഉഡുപ്പി: (www.evisionnews.co) കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ക്കള സ്വദേശി അശ്വിന്‍ സാമുവല്‍ സോണ്‍സ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കാര്‍ക്കള പദുബിദ്രിയിലാണ് അപകടമുണ്ടായത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അശ്വിന്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. Powered by Info News For You

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; പുതുവത്സരാത്രി യുവാവ് കുത്തേറ്റ് മരിച്ചു

Image
കൊല്ലം: (https://ift.tt/3px1bXY) കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. 43കാരനായ പുനലൂര്‍ സ്വദേശിബിജു (43) ആണ് മരിച്ചത്.പുനലൂര്‍ താലൂക്ക് ആശുപത്രി മതില്‍ക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുന്‍വശത്താണ് കത്തിക്കുത്ത് നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സരാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.      Keywords:  News, Kerala, State, Kollam, Youth, Killed, Death, Crime, Accused, Police, Liquor, New Year, Argument during drinking; Young man killed in Kollam Powered by Info News For You

സമ്മതമില്ലാതെ നിര്‍ബന്ധിച്ച് 56 കാരനുമായി വിവാഹം കഴിപ്പിച്ച ഹൈദരാബാദിലെ 16 കാരിയെ രക്ഷപ്പെടുത്തി പൊലീസ്; പ്രതികള്‍ക്കെതിരെ പോക്സോ കേസ്

Image
ഹൈദരാബാദ്: (https://ift.tt/3px1bXY) 56 കാരനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച ഹൈദരാബാദിലെ 16 കാരിയെ രക്ഷപ്പെടുത്തി പൊലീസ്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ കേരളത്തില്‍ നിന്നുള്ള 56 കാരനുമായി വിവാഹം കഴിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പൊലീസിന്റെ നീക്കം. പ്രതികള്‍ക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ബാലവിവാഹനിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ല, അച്ഛന്‍ കിടപ്പിലാണ്. കുട്ടിയുടെ ബന്ധു പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. അബ്ദുള്‍ റഹ്മാന്‍, വസീം ഖാന്‍ എന്നീ ഇടനിലക്കാരെയും വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ ഖാസി മുഹമ്മദ് ബദിയുദ്ദീന്‍ ഖ്വാദ്രിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിപ്പോള്‍ ജയിലിലാണ്. കേരള സ്വദേശിയായ വരന്‍ അബ്ദുള്‍ ലത്തീഫ് ഒളിവിലാണ്.  പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് രണ്ട് ഇടനിലക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ നിക്കാഹ് ചെയ്ത് നല്‍കിയത്. വിവാഹം നടത്താന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ഹൂറുന്നീസ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതില്‍ ന...

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍; ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

Image
കൊച്ചി: (www.kvartha.com 01.01.2021) മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2വിന്റെ ടീസര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. പ്രമുഖ ഒടിടി സര്‍വീസായ ആമസോണ്‍ പ്രൈമിലൂടെയാവും സിനിമ റിലീസ് ചെയ്യുക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഉടന്‍ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് സൂചന. 46 ദിവസം കൊണ്ടാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.  ഷൂടിംങിനായി 56 ദിവസം ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുമ്പേ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സംവിധായകന്‍ ജീത്തു ജോസഫ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം.  ജിത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്ഥര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്. Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Director, Mohanlal, Dri...

സ്വര്‍ണത്തിന് 80 രൂപ കൂടി: പവന് 37,440 രൂപ

Image
  Powered by Info News For You

ഔദ്യോഗിക വാഹനം ദുരുപയോഗംചെയ്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്ലാദ പ്രകടനം: കളക്ടര്‍ക്ക് പരാതി നല്‍കി

Image
കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത് രാത്രിയേറെ വൈകിയും പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്ലാദ പ്രകടനം. വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ് ഭാരതിക്കെതിരെയാണ് പരാതി. ഓഫീസ് സമയവും കഴിഞ്ഞ് രാത്രി ഏറെ വൈകിയും സര്‍ക്കാര്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിഎ അബ്ദുല്‍ മജീദ് ജില്ലാ കലക്ടര്‍, ഡിസ്ട്രിക്റ്റ് പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.  പ്രസിഡന്റായി അധികാരമേറ്റ ദിവസം തന്നെ അഞ്ചു മണിക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ പ്രകടന യാത്രക്ക് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകനെ ഡ്രൈവറാക്കിയും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഒമ്പതു പേരെ അതേ വാഹനത്തില്‍ കയറ്റിയും പ്രസിഡന്റ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായാണ് പരാതി.  പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി മജീര്‍പള്ള, ദൈഗോളി, ബോര്‍ക്കള, കൊട്‌ലുമൊഗര്‍, ഗൂവദപ്പടപ്പ്, ആനക്കല്ല്, കജെ, ബാക്രബൈല്‍, തലക്കി, പാത്തൂര്‍, സുള്ള്യമെ തുടങ്ങിയ ഗ്രാമങ്ങളിലൂടെയാണ് പഞ്ചായത്ത് വാഹനത്തില്‍ പ്രസിഡന്റ് സഞ്ചരി...

രജനികാന്തിന്റെ വീടിന് മുമ്പില്‍ ആരാധകന്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Image
ചെന്നൈ: (www.kasargodvartha.com 01.01.2021) രജനികാന്തിന്റെ വീടിന് മുമ്പില്‍ ആരാധകന്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചന്നൈ സ്വദേശി മുരുകേശനാണ് ദേഹത്ത് തീ കൊളുത്താന്‍ ശ്രമിച്ചത്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള പ്രതിഷേധമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.  കഴിഞ്ഞ ദിവസം രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. രജനികാന്തിന്റെ വസതിക്ക് മുന്നില്‍ ആരാധകരുടെ കുത്തിയിരിപ്പ് പ്രതിഷേധവും തുടരുന്നുണ്ട്. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു പിന്മാറ്റം. Keywords:  Chennai, news, National, Cinema, Entertainment, Actor, Top-Headlines, suicide-attempt, House, A fan's suicide attempt in front of Rajinikanth's house  Powered by Info News For You

രൂപമാറ്റം വന്ന കൊറോണ വൈറസിന്റെ ഭീഷണി നിലനില്‍ക്കേ ബ്രിടണില്‍ നിന്ന് മടങ്ങിയെത്തിയവര്‍ തെറ്റായ വിലാസം നല്‍കി മുങ്ങി; ഒളിവില്‍ പോയവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Image
ന്യൂഡെല്‍ഹി: (https://ift.tt/3rIRw2n) രൂപമാറ്റം വന്ന കൊറോണ വൈറസിന്റെ ഭീഷണി നിലനില്‍ക്കേ ബ്രിടണില്‍ നിന്ന് രാജ്യത്ത് മടങ്ങിയെത്തിയ നൂറുകണക്കിന് പേര്‍ തെറ്റായ വിലാസം നല്‍കി. പുതിയ സാഹചര്യത്തില്‍ ബ്രിടണില്‍ നിന്ന് വന്നവരുടെ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതോടെയാണ് കള്ളത്തരം കണ്ടെത്തിയത്. രോഗവ്യാപനത്തിന്റെ തോത് കൂടുതലാണ് പുതിയ വൈറസിലെന്നാണ് അനുമാനം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23വരെ ബ്രിട്ടണില്‍ നിന്ന് 33000 ഇന്ത്യക്കാര്‍ തിരികെയെത്തിയെന്നാണ് കണക്ക്. ജനിതകമാറ്റം വന്ന കോവിഡ് വൈറസ് പുതിയ ആശങ്കയായ സാഹചര്യത്തിലാണ് ഒരുമാസത്തിനിടെ എത്തിയവര്‍ക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്. വന്നവരെ അന്വേഷിച്ച് പോയപ്പോഴാണ് ഗുരുതര പ്രശ്‌നം വെളിപ്പെട്ടത്. വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേര്‍ തെറ്റായ മേല്‍വിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്‌കില്‍ നല്‍കിയത്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസര്‍കാരിന്റെ നിര്‍ദ്ദേശം. പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്നും സംസ്ഥാനത്ത് ഒളിവില്‍ പോയവരെല്ലാം ഉടന്‍ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി പറഞ്ഞു...

രണ്ടാമത്തെ വരിയില്‍ ഒരു വാക്ക് തിരുത്തി 'അഡ്വാന്‍സ് ഓസ്‌ട്രേലിയ ഫെയര്‍' എന്ന ഓസ്‌ട്രേലിയന്‍ ദേശീയ ഗാനം ഭേദഗതി ചെയ്തു

Image
കാന്‍ബറ: (https://ift.tt/3px1bXY) രണ്ടാമത്തെ വരിയില്‍ ഒരു വാക്ക് തിരുത്തി 'അഡ്വാന്‍സ് ഓസ്‌ട്രേലിയ ഫെയര്‍' എന്ന ഓസ്‌ട്രേലിയന്‍ ദേശീയ ഗാനം ഭേദഗതി ചെയ്തു. ദേശീയ ഗാനത്തിന്റെ രണ്ടാമത്തെ വരിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 'For we are young and free' എന്ന വരി, 'For we are one and free' എന്നാക്കി മാറ്റുകയാണ്. ദേശീയ ഗാനത്തിന്റെ അന്തസത്തയില്‍ പ്രധാന മാറ്റം വരുത്തുന്നതാണ് പുതിയ ഭേദഗതി.  143 വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിച്ച ഈ ഗാനം, ഓസ്‌ട്രേലിയയുടെ ചരിത്രവും സംസ്‌കാരവും പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത് എന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യങ്ങളിലൊന്ന് എന്ന അഭിമാനത്തെ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം, രാജ്യത്തെ ഇന്നത്തെ നിലയിലേക്ക് നയിച്ച അടിസ്ഥാന ശിലകള്‍ക്ക് നല്‍കുന്ന ബഹുമാനം കൂടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 1878ല്‍ പീറ്റര്‍ ഡോഡ്‌സ് മക്കോര്‍മിക്ക് ഈ ഗാനം എഴുതിയത്. ഗോഡ് സേവ് ദ ക്വീന്‍ എന്ന ദേശീയ ഗാനത്തിന് പകരമായിട്ടായിരുന്നു ഇത്. ആധുനിക ഓസ്‌ട്രേലിയ ഒരു യുവ രാജ്യമാണ് എ...

യു കെയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരില്‍ 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 25 ആയി ഉയര്‍ന്നു

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.12.2020) യു കെയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവരില്‍ അഞ്ചുപേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 25 ആയി. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഐജിഐബിയിലെ ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി) പരിശോധനയിലാണ് മറ്റൊരാള്‍ക്ക് രോഗം കണ്ടെത്തിയത്.  കൊല്‍ക്കൊത്ത, മീററ്റ്, നോയിഡ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരാണ് രോഗബാധിതര്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 പേര്‍ക്ക് അതിവേഗ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിവേഗ കോവിഡ് ബാധ തുടരുന്നതിനാല്‍ പുതുവത്സരത്തില്‍ കോവിഡ് നിദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ നിര്‍ദേശം നല്‍കി. Keywords:  New Delhi, News, National, COVID-19, Trending, 5 new cases of UK Covid-19 strain traced in India, tally rises to 25 Powered by Info News For You

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

Image
ചണ്ഡിഗഡ് : (www.kvartha.com 31.12.2020)  പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായം എത്തിയില്ലെങ്കിലും ഒരുമിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവിട്ട് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി. മാതാപിതാക്കളില്‍ നിന്ന് ആക്രമണഭീഷണിയുള്ളതിനാല്‍ സംരക്ഷണം തേടി കോടതിയെ സമീപിച്ച പെണ്‍കുട്ടിക്കും കാമുകനും ആവശ്യമായ സുരക്ഷ നല്‍കാനും ജസ്റ്റിസ് അല്‍ക്ക സരിന്‍ പൊലീസിനു നിര്‍ദേശം നല്‍കി. 19 വയസ്സുള്ള പെണ്‍കുട്ടിയാണ് വീടുവിട്ട് 20 വയസ്സുള്ള ആണ്‍കുട്ടിയോടൊത്തു താമസം തുടങ്ങിയത്. യുവാവുമായുള്ള ബന്ധത്തെത്തുടര്‍ന്ന് യുവതിയുടെ കുടുംബം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് കമിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും പരസ്പരം വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും പുരുഷന് വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായമായ 21 വയസ് ആകാത്തതിനാല്‍ അതുവരെ ഒരുമിച്ചു താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓരോ വ്യക്തിക്കും ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണെന്നും മാതാപ...

പി ഡി പി നേതാവ് അബ്ദു ന്നാസര്‍ മഅ്ദനിക്ക് അടിയന്തര ശസ്ത്രക്രിയ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image
ബംഗളൂരു: (www.kvartha.com 31.12.2020)  പി ഡി പി നേതാവ് അബ്ദു ന്നാസര്‍ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  മഅ്ദനിയെ വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2008-ലെ ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ മഅ്ദനി നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ജാമ്യം ലഭിച്ചശേഷം 2014 മുതല്‍ അദ്ദേഹം ബംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ് ളാറ്റില്‍ കഴിയുകയാണ്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. Keywords:  PDP leader Abdul Nazer Mahdani hospitalized, Bangalore, News, Politics, Abdul-Nasar-Madani, Hospital, Treatment, PDP, National. Powered by Info News For You

പുതുവത്സര ആഘോഷം: ഫ്രീകൻമാരെ പൊക്കാൻ റോഡിൽ മോടോർ വാഹന വകുപ്പും

Image
കാസർകോട്: (www.kasargodvartha.com 31.12.2020)  പുതുവത്സര ആഘോഷം അതിരുവിടുന്നതു തടയാൻ കർശന നടപടികളുമായി മോടോർ വാഹന വകുപ്പ്. ആഘോഷ തിമിർപ്പിൽ വാഹന അപകടങ്ങൾ മുന്നിൽ കണ്ടു മോടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹനപരിശോധന കർശനമാക്കിയിരിക്കുകയാണ്.  ഡിസംബർ 31ന് ജില്ലയിലെ ദേശീയ-സംസ്ഥാന പാതകൾ, പ്രധാന ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന നടത്തും. മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, ട്രിപിൾ റൈഡിങ്, ഹെൽമെറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹന യാത്ര എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യും. രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ജില്ലാ ആർടിഒ ടിഎം ജേഴ്സൺ പറഞ്ഞു.  മറ്റുള്ളവരുടെ ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയിൽ വിവിധ വർണ വെളിച്ചങ്ങൾ ഉപയോഗിക്കുന്നവർക്ക് എതിരെയും പുതുവത്സരദിനത്തിൽ ഗതാഗത തടസം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കും. Keywords:  Kerala, News, Kasaragod...

എല്‍ഡിഎഫില്‍ നിന്ന് പണം വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വി ഉറപ്പാക്കി; നിയാസിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

Image
കോഴിക്കോട്: (www.kvartha.com 31.12.2020)  തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് പണം വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വി ഉറപ്പാക്കി, കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. പണം വാങ്ങി പാര്‍ടിയെ നിയാസ് വഞ്ചിച്ചതായി പോസ്റ്ററുകളില്‍ ആരോപിക്കുന്നു. നിയാസിനെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നും എല്‍ഡിഎഫുമായുള്ള വോട് കച്ചവടം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പോസ്റ്ററുകളാണ് ഡിസിസി ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാലു സ്ഥാനാര്‍ഥികളുടെ തോല്‍വി ഉറപ്പാക്കിയത് നിയാസ് ആണെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. ഡിസിസി യോഗത്തിലും നിയാസിനെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. ഈ യോഗത്തില്‍ നിയാസ് പങ്കെടുത്തിരുന്നില്ല. Keywords:  Took money from the LDF and ensured the defeat of the Congress ca...

മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാന്‍ഷാന്‍

Image
ബീജിംഗ്: (www.kvartha.com 31.12.2020)  മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാന്‍ഷാന്‍. ബ്ലൂബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഷോങിന്റെ ആസ്തി ഈവര്‍ഷം 70.9 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 77.8 ബില്യണ്‍ ഡോളറായി. ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്.  ചൈനയ്ക്കു പുറത്ത് അത്രയൊന്നും അറിയപ്പെടാത്ത ഷോങ് ആദ്യം മാധ്യമപ്രവര്‍ത്തകനായിരുന്നു. പിന്നീട് കൂണ്‍ കൃഷി പരീക്ഷിച്ചു. ആരോഗ്യ പരിരക്ഷ മേഖലയിലും തൊഴില്‍ ചെയ്തു. അതിനു ശേഷമാണ് കുപ്പിവെള്ള വ്യവസായത്തില്‍ പണം മുടക്കി കോടീശ്വരനാകുന്നത്.  66 കാരനായ സോങ് രാഷ്ട്രീയത്തിലൊന്നും താല്‍പര്യമില്ലാത്ത ആളാണ്. അദ്ദേഹത്തിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ സ്ഥലം വാങ്ങിക്കൂട്ടുന്നതുപോലുള്ള വ്യവസായങ്ങളിലൊന്നും തന്നെയില്ല. മറ്റ് സമ്പന്ന കുടുംബങ്ങളുമായി ബന്ധപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്രാദേശികമായി 'ലോണ്‍ വുള്‍ഫ്' എന്നാണ് വിളിക്കുന്നത്. ഷോങിനു തൊട്ടുപിന്നിലുള്ള മുകേഷ് അംബാനിക്കും സമാനമായ കഥയാണ് പറയാനുള്ളത്. ഒരു വര്‍ഷം കൊണ്ടാണ് അംബാനി ലോക ...

നവജാതശിശുവിന്റെ ചികിത്സയ്ക്കായി ഇന്‍ഡോറില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി ഇന്‍ഡിഗോ ന്യൂഡെല്‍ഹി ബംഗളൂരു വിമാനം

Image
ഇന്‍ഡോര്‍: (www.kvartha.com 31.12.2020) നവജാതശിശുവിന്റെ ചികിത്സയ്ക്കായി ഇന്‍ഡോറില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി ഇന്‍ഡിഗോയുടെ ന്യൂഡെല്‍ഹി -ബംഗളൂരു വിമാനം. ബുധനാഴ്ച വൈകിട്ട് 5.55മണിയോടെയാണ് സംഭവം. ദര്‍ഗേഷ് ജയ്സ്വാളിന്റെയും അനു ജയ്സ്വാളിന്റെയും മകനായ ദേവ് ജയ്സ്വാളിന്റെ അടിയന്തിര ചികിത്സയ്ക്കായാണ് ഡെല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം 6 ഇ -2248 ഇന്‍ഡോറിലേക്ക് തിരിച്ചുവിട്ടത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) റിപോര്‍ട്ട് പ്രകാരം ശിശുവിനെ വിമാനത്താവളത്തിനടുത്തുള്ള ബന്തിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവിടെ നിന്നും നില ഗുരുതരമായതിനെ തുടര്‍ന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സൈംസ്) ആശുപത്രിയിലേക്ക് മാറ്റിയതായും എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നും അറിയാന്‍ കഴിഞ്ഞു. Keywords:  IndiGo Delhi-Bengaluru flight makes emergency landing at Indore post infant's medical issues, Flight, News, Child, Treatment, Hospital, Dead, National. Powered by Info News For You

കാസര്‍കോടിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് കാസര്‍കോട് സോഷ്യോ എക്‌ണോമിക് ഡെവലപ്‌മെന്റ് ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Image
കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് കാസര്‍കോട് സോഷ്യോ എക്‌ണോമിക് ഡെവലപ്‌മെന്റ് ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വിദ്യഭ്യാസ ആരോഗ്യ രംഗത്ത് ജില്ല ഇന്നും പിന്നിലാണ്. മംഗലാപുരത്തെയാണ് ചികിത്സക്കും വിദ്യഭ്യാസത്തിനും വേണ്ടി കൂടുതല്‍ പേരും ഇന്നും ആശ്രയിച്ചുവരുന്നത്. വ്യവസായ രംഗത്ത് പുതിയ സംരംഭങ്ങളില്ല. ഗവ. കോളേജുകളില്‍ പുതിയ കോഴ്സുകളോ അധിക സീറ്റുകളോ ഇല്ല. ജില്ലയുടെ വികസന പിന്നോക്കാവസ്ത പരിഹരിക്കാന്‍ നിയമിച്ച പ്രഭാകരന്‍ കമ്മീഷന്റെ പല നിര്‍ദ്ദശങ്ങളും കടലാസിലൊതുങ്ങി ആയതിനാല്‍ കാസര്‍ഗോഡ് ഡവലപ്മെന്റ് അതോറിറ്റി രൂപീകരിച്ച് ജില്ലയ്ക്ക് വേണ്ടി പ്രത്യേക വികസന പാക്കേജ് നടപ്പാക്കണം. അതിര്‍ത്തി പങ്കിടുന്ന മംഗലാപുരത്തെ താരതമ്യം ചെയുമ്പോള്‍ അതിന്റെ 10 ശതമാനം വികസനംപോലും നടന്നിട്ടില്ല. കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി 10 വര്‍ഷ പദ്ധതി നടപ്പാക്കണം. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ നിലവിലുള്ള ജില്ലാ കളക്ടറെ അധ്യക്ഷനാക്കി കാസര്‍കോട്് ഡെവലപ്പ്മെന്റ് കമ്മിറ്റി രൂപീകരിക്കണം. മറ്റു പ്രധാന നിര്‍ദ്ദശങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു വിദ്യാഭ്യാസ...

വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ

Image
കാസർകോട്‌: (www.kasargodvartha.com 31.12.2020)  ചെങ്കളയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടക വീട്ടിൽ വില്പനക്കായി രഹസ്യമായി കഞ്ചാവ് സൂക്ഷിച്ച പ്രതിക്ക് കോടതി മൂന്ന് വർഷം കഠിന തടവും 25,000 രൂപ രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള സ്വദേശി മുഹമ്മദ് സലീം എന്ന തെക്കൻ സലീമിനെയാണ് (45) കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടി കെ നിർമ്മല ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2013 ഏപ്രിൽ 21ന് ആണ് പോലീസ് കഞ്ചാവ് പിടികൂടിയത്. അന്നത്തെ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പ്രിൻസിപൽ സബ് ഇൻസ്പെക്ടർ ആയിരുന്ന ടി ഉത്തംദാസിൻ്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതി കുടുംബ സമേതം താമസിച്ചിരുന്ന ചെങ്കള ബേർക്കയിലെ വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മുറിയിൽ ബെഞ്ചിനടിയിൽ രഹസ്യമായി വില്പനയ്ക്കായി സൂക്ഷിച്ച ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്ത് സ്വമേധയാ കേസെടുത്തത്. അന്നത്തെ കാസർകോട് ഇൻസ്പെക്ടർമാരായിരുന്ന സി കെ സുനിൽ കുമാർ, സുരേഷ് ബാബു, ബാലകൃഷ്ണൻ എന്നിവരായിരുന്നു കേസ് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേ...

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തില്ല, അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു; പ്രമേയത്തെ അനുകൂലിച്ചതിലൂടെ ബി ജെ പിയെ വെട്ടിലാക്കി ഒ രാജഗോപാല്‍

Image
തിരുവനന്തപുരം: (www.kvartha.com 31.12.2020)  കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ക്കുന്നു. അത് ചൂണ്ടിക്കാണിച്ചു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും അതുകൊണ്ടാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിര്‍ത്തില്ല. ഒന്നിച്ചു നില്‍ക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡെമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും,...

രജനീകാന്ത് പിന്മാറിയതിനു പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ഉപദേശകന്‍ തമിഴരുവി

Image
ചെന്നൈ: (www.kvartha.com 31.12.2020)  സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയപ്രവേശനത്തില്‍നിന്ന് പിന്മാറിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകന്‍ തമിഴരുവി മണിയനും രാഷ്ട്രീയം ഉപേക്ഷിച്ചു. ഡിസംബര്‍ മൂന്നിനാണ് പുതിയ പാര്‍ടിയുടെ ഉപദേശകനായി മണിയനെ രജനീകാന്ത് നിയമിച്ചത്. രജനീകാന്തിനെ പിന്തുണച്ചതിന്റെ പേരില്‍ താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ കുടുംബാംഗങ്ങളെ ഏറെ ബാധിച്ചുവെന്നും രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ മണിയന്‍ പറഞ്ഞു.  കാമരാജിന്റെ കാലത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് മണിയന്‍. രാഷ്ട്രീയം സത്യസന്ധര്‍ക്കുള്ളതല്ലെന്നും മണിയന്‍കൂട്ടിച്ചേര്‍ത്തു. അതേ സമയം, രാഷ്ട്രീയപ്രവേശനം ഉപേക്ഷിക്കാനുള്ള തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള രജനിയുടെ വീടിനുമുന്നില്‍ വ്യാഴാഴ്ചയും ആരാധകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. Keywords:  Rajinikanth’s advisor Tamilaruvi Manian quits politics,  Chennai, News, Politics, Cinema, Rajanikanth, Trending, Cine Actor, National. Powered by Info News For You

ഡോ. ബി ഗോവിന്ദന്‍ ജി ജെ സി സോണല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു

Image
കൊച്ചി: (www.kvartha.com 31.12.2020) ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജുവല്ലറി ഡൊമസ്‌ററിക്ക് കൗണ്‍സില്‍ (ജി ജെ സി) ദക്ഷിണ മേഖല ചെയര്‍മാനായി ഡോ. ബി ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ത്രാ പ്രദേശ്, തെലുങ്കാന, സംസ്ഥാനങ്ങളും ആന്‍ഡമാന്‍  നികോബാര്‍ ദീപുകളുമാണ് ദക്ഷിണ മേഖലയില്‍ വരുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും, ഭീമ ജുവല്ലേഴ്‌സ് ചെയര്‍മാനുമാണ്.  കേരളത്തില്‍ നിന്നും ആദ്യമായിട്ടാണ് ജി ജെ സി സോണല്‍ ചെയര്‍മാനായി ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ ഡയറക്ടര്‍മാരായി സമര്‍ കുമാര്‍ ദേ (ബംഗാള്‍), ദിനേശ് ജയ്ന്‍ (മഹാരാഷ്ട്ര രവി പ്രകാശ് അഗര്‍വാള്‍ (ഉത്തര്‍പ്രദേശ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 20 അംഗ ദേശീയ ഡയറക്ടര്‍ ബോര്‍ഡില്‍ കേരളത്തില്‍ നിന്നും നിലവില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ ദേശീയ  ഡയറക്ടറാണ്. ദേശീയ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും അടുത്ത ആഴ്ച്ച ചേരുന്ന ദേശീയ ഡയറക്ടര്‍ ബോര്‍ഡ് യോഗം തെരഞ്ഞെടുക്കും. ...

നിയമവിരുദ്ധമായി വിറക് വില്‍പന; 4 ഇന്ത്യക്കാര്‍ പിടിയില്‍

Image
റിയാദ്: (www.kvartha.com 31.12.2020)  നിയമവിരുദ്ധമായി വിറക് വില്‍പന നടത്തിയതിന് നാല് ഇന്ത്യക്കാരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് നാലുപേരും പിടിയിലാകുന്നത്. റിയാദ്, മക്ക, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അസീര്‍, ജിസാന്‍, തബൂക്ക്, നജ്റാന്‍, അല്‍ബാഹ പ്രവിശ്യകളില്‍ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനകളിലാണ് സുരക്ഷാ വകുപ്പുകള്‍ ഇവരെ പിടികൂടിയത്. 90 ടണ്‍ വിറകും ഇവരില്‍ നിന്നും പിടികൂടി. ആകെ 62 വിറക് വില്‍പനക്കാരാണ് പിടിയിലായത്. ഇവരില്‍ 55 പേര്‍ സ്വദേശികളും മൂന്നുപേര്‍ യെമനികളുമാണ്. വിറക് കൊണ്ടുവന്ന 62 ലോറികളും സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. Keywords:  90 tons of firewood seized in Riyadh, Riyadh, News, Arrested, Saudi Arabia, Gulf, World. Powered by Info News For You

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി നിയമസഭ; എതിര്‍ത്ത് സംസാരിച്ചത് ഒ രാജഗോപാല്‍ മാത്രം

Image
തിരുവനന്തപുരം: (www.kvartha.com 31.12.2020)  കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി നിയമസഭ. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം സഭ പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്. ഡെല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്. സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി.  നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൂടും. കര്‍ഷകര്‍ക്കെതിരായ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണം. താങ്ങുവില വളരെ പ്രാധാന്യമുള്ളതാണ്. പുതിയ കാര്‍ഷിക നിയമം കേരളത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേ...

ബി ജെ പി നേതാവ് പി രമേശിനെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കി; നടപടി ജില്ലാ ഭാരവാഹിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിൽ; അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് രമേശ്

Image
കാസർകോട്: (www.kasargodvartha.com 31.12.2020)  ബി ജെ പി നേതാവ് പി രമേശിനെ പാർടിയുടെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കി. ബി ജെ പി ജില്ലാ ഭാരവാഹിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. അതേ സമയം തനിക്ക് ഇത് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് രമേശ്  കാസർകോട് വാർത്തയോട്  പറഞ്ഞു. അച്ചടക്കമുള്ള ഒരു നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് രമേശിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും നടപടി റിപോർടിൽ പറഞ്ഞതായാണ് വിവരം. കാസർകോട് നഗരസഭാ കൗൺസിലറും മുൻ പ്രതിപക്ഷ നേതാവുമായ രമേശിനെ ഇത്തവണ പാർലിമെൻ്ററി പാർടി നേതാവാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുതിർന്ന നേതാവ് സവിത ടീച്ചറെയാണ് കാസർകോട് നഗരസഭയിലെ ബി ജെ പിയുടെ പാർലിമെൻ്ററി പാർടി നേതാവായി തെരെഞ്ഞെടുത്തത്. സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതോടെ രമേശ് പാർടിയുടെ വെറും കൗൺസിലറായി മാറിയിരിക്കുകയാണ്‌. ബി ജെ പിയുടെ കരുത്തനായ നേതാവായി അറിയപ്പെടുന്ന രമേശിനെതിരെയുള്ള നടപടി അച്ചടക്കം ലംഘിക്കുന്നവർക്കുള്ള മുന്നറിയിപ്പായാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. Keywords:  Kerala, News, Kasaragod, Politic...

നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറി: കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു മരണം

Image
കേരളം (www.evisionnews.co): തൃശൂര്‍ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 6.45-നാണ് സംഭവം. പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്. രണ്ട് സ്‌കൂട്ടര്‍ യാത്രികരും ഒരു കാര്‍ യാത്രക്കാരനുമാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്. അപകടത്തെ തുടര്‍ന്ന് കുതിരാനില്‍ കിലോമീറ്റര്‍ നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്. Powered by Info News For You

മലപ്പുറത്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Image
മലപ്പുറം: (www.kvartha.com 31.12.2020) അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതേസമയം ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വിജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ചയാണ് അധികാരമേറ്റത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് 11-ാം വാര്‍ഡില്‍ നിന്ന് വിജിത്ത് വിജയിച്ചത്. Keywords:  Malappuram, News, Kerala, Suicide Attempt, hospital, Medical College, Politics, Panchayat president attempts to suicide in Malappuram Powered by Info News For You

ഷിഗല്ല; എറണാകുളം ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം

Image
എറണാകുളം: (www.kvartha.com 31.12.2020) എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ചയാണ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ചോറ്റാനിക്കര സ്വദേശിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും വയറിളക്കം കൂടി പിടിപ്പെട്ടതോടെയാണ് ഇവരെ ഷിഗല്ല പരിശോധനയ്ക്ക് ഇവരെ വിധേയയാക്കിയത്. ഈ പരിശോധന ഫലം പോസിറ്റീവ് ആകുകയായിരുന്നു.  രോഗം സ്ഥിരീകരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്. ഈ ഫലം കൂടി വന്നതിന് ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. രണ്ട് പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.  എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടന്നു വരികയാണ്. സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചോറ്റാനിക്കരയിലും പരിസര പ്രദേശത്തും ആരോഗ്യ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള എല്ലാ മുന്‍കരുതലും...

സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,360 രൂപ

Image
  Powered by Info News For You

കുതിരാനില്‍ നിയന്ത്രണംവിട്ട ചരക്കുലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; മൂന്ന് മരണം

Image
തൃശൂര്‍: (www.kasargodvartha.com 31.12.2020) കുതിരാനില്‍ നിയന്ത്രണംവിട്ട ചരക്കുലോറി ആറ് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ലോറിയും കാറും ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.  രണ്ടു കാറുകളിലും രണ്ടു ബൈക്കിലും രണ്ടു മിനിലോറിയിലേക്കുമാണ് ചരക്കുലോറി ഇടിച്ചത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍  പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കുതിരാനില്‍ ഇരുവശത്തുമായി കിലോ മീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. Keywords:  Thrissur, news, Kerala, Death, Injured, Accident, Vehicles, Lorry, Uncontrolled lorry collided with 6 vehicles in Kuthiran; 3 died Powered by Info News For You

Drank alcohol without permission, worker killed

Image
അനുവാദമില്ലാതെ മദ്യം കഴിച്ചതിന് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു എറണാകുളം: (www.kvartha.com 31.12.2020) തൃപ്പൂണിത്തുറയില്‍ അനുവാദമില്ലാതെ മദ്യം കഴിച്ചതിന് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരന്‍ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്.  മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാര്‍ എടുത്ത് കഴിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ കിടന്നുറങ്ങിയ സന്തോഷിനെ മഹേഷ് തലയ്ക്ക് അടിക്കുകയും ശേഷം ആളൊഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയുമായിരുന്നു. Keywords:  Ernakulam, News, Kerala, Police, Killed, Crime, Drink, Alcohol, Permission, Drank alcohol without permission, worker killed Powered by Info News For You

പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Image
പെരുമ്പാവൂര്‍: (www.kvartha.com 31.12.2020) പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജുന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബിജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മക്കളെ മറ്റൊരു മുറിയിലുമായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തമകന്‍ ആദിത്യന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അര്‍ജുന്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  Keywords:  Perumbavoor, News, Kerala, Death, Found Dead, Family, Police, 4 members of a family were found hanging inside the house Powered by Info News For You

മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും

Image
കാസര്‍കോട്: കാസര്‍കോടിനൊരിടം കൂട്ടായ്മ വിദ്യാനഗറില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിക്കും. രാവിലെ മറഡോണക്ക് ആദരമര്‍പ്പിക്കുന്ന ചിത്രത്തോടെ മേള ആരംഭിക്കും. തുടര്‍ന്ന് കോട്ടയം, നാറ്റ്‌സംരാത് എന്നീ ചിത്രങ്ങളും ഹൃസ്വ ചിത്ര മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ജിയോ ബേബി, ശരീഫ് ഈസ, പിവി ഷാജികുമാര്‍, ടോം ഇമ്മട്ടി, അജീഷ് ദാസന്‍, ജസ്റ്റിന്‍ വര്‍ഗീസ് തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. വൈകിട്ട് അവാര്‍ഡ്ദാന ചടങ്ങില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു അവാര്‍ഡുകള്‍ വിതരണം ചെയ്യും. ആദ്യദിവസമായ ഇന്നലെ രാജ്യ തലസ്ഥാനത്തു നിലനില്പിനായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനത്തോടെയാണ് മേള ആരംഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ 'വാസന്തി'  ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. സംവിധായകരായ റഹ്്മാന്‍ ബ്രദേഴ്സ് മേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ലോകത്ത് നിന്ന് 2020 ല്‍ വിടവാങ്ങിയ പ്രതിഭകള്‍ക്ക് മേള ആദരമര്‍പ്പിച്ചു. ...

നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം; കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ആത്മഹത്യയ്ക്കും മരിച്ച രാജനെതിരെ കേസ്

Image
തിരുവനന്തപുരം: (https://ift.tt/3pyR84v) നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ മരിച്ച രാജനെതിരെ കേസ്. ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും റൂറല്‍ എസ് പി അറിയിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ട് രാജന്റെയും അമ്പിളിയുടെയും മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.  മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സര്‍കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാന്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മക്കളുടെ വിദ്യാഭ്യാസ ചിലവും സര്‍കാര്‍ ഏറ്റെടുക്കും. നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കി...

സുഫൈജ അബൂബക്കര്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Image
  Powered by Info News For You

അബ്ദുർ റഹ്‌മാൻ ഔഫിന്റെ വീട് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബ് സന്ദർശിച്ചു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2020)  കല്ലൂരാവി മുണ്ടത്തോട്ട് മുസ്ലിം ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ പഴയ കാപ്പുറത്തെ അബ്ദുർ റഹ്‌മാൻ ഔഫിന്റെ വീട് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ടും ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാനുമായ പ്രൊഫസർ എ പി അബ്ദുൽ വഹാബ് സന്ദർശിച്ചു. സംസ്ഥാന സെക്രടറി നാസർ കോയ തങ്ങൾ, സെക്രടറിയേറ്റ് മെമ്പർ എൻ കെ അബ്ദുൽ അസീസ്, ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട്, ജനറൽ സെക്രടറി അസീസ് കടപ്പുറം, സംസ്ഥാന കൗസിൽ അംഗം പി സി ഇസ്മാഈൽ പടന്ന, മുനിസിപ്പൽ പ്രസിഡണ്ട് സഹായി ഹസൈനാർ, ജനറൽ സെക്രടറി ശഫീഖ് കൊവ്വൽ പള്ളി, നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, കൗൺസിലർമാരായ നജ്മ, ഫൗസിയ, പയ്യന്നൂർ നഗരസഭ കൗൺസിലർ ഇഖ്ബാൽ പോപ്പുലർ, നിലേശ്വരം നഗരസഭ കൗൺസിലർ ശംസുദ്ധീൻ അരിഞ്ചിര, ഐ എം സി സി നേതാക്കളായ ജലീൽ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി കുറ്റിക്കാൽ, എൻ വൈ എൽ ജില്ലാ സെക്രടറി സിദ്ധീഖ് ചെങ്കള, ശാഫി സന്തോഷ് നഗർ, മുഹമ്മദ് കോട്ടപ്പുറം, മുഹമ്മദ് കുഞ്ഞി കോട്ടപ്പുറം, മുഹമ്മദ് ഹാജി തൊട്ടുംപുറം, മുഹമ്മദ് ഹാജി പുഞ്ചാവി തുടങ്ങിയ നേതാക്കളും പ്രവർത്തകരും കൂടെ ഉണ്ടായിരുന്നു. ഔഫിന്റെ കുടുംബാംഗങ്ങളും,...

ബേബി ബാലകൃഷ്ണൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു

Image
കാസർകോട്: (www.kasargodvartha.com 30.12.2020)  സി പി എമിലെ ബേബി ബാലകൃഷ്ണൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു. യു ഡി എഫിലെ ജമീല സിദ്ദീഖായിരുന്നു എതിർ സ്ഥാനാർത്ഥി. ബേബി ബാലകൃഷ്ണന് എട്ട് വോടും ജമീല സിദ്ദീഖിന് ഏഴ് വോടും ലഭിച്ചു. ബി ജെ പിയിലെ രണ്ട് അംഗങ്ങൾ ആർക്കും വോട് ചെയ്യാത്തതിനാൽ അസാധുവായി. വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു മുമ്പാകെയാണ് ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. Keywords:  Kerala, News, District-Panchayath, Panchayath, Election, President, District Collector, Top-Headlines, Baby Balakrishnan takes over as Kasargod District Panchayat President. < !- START disable copy paste --> Powered by Info News For You

എട്ടു വയസ്സുകാരിക്ക് നിസാര കാരണങ്ങൾക്കുപോലും മാതാവിന്റെ ക്രൂര മർദനം; കുട്ടിയെ രക്ഷപ്പെടുത്തി

Image
മംഗളൂരു: (www.kasargodvartha.com 30.12.2020) എട്ടു വയസ്സുകാരിക്ക് നിസാര കാരണങ്ങൾക്കുപോലും മാതാവിന്റെ ക്രൂര മർദനം. ചിക്കോഡിയിൽ നിന്നുള്ള ഒരു കുടുംബം താമസിക്കുന്ന ഹെരുരുവിലെ വാടക വീട്ടിലാണ് സംഭവം. നാട്ടുകാരനായ സന്തോഷ് എന്നയാളാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിക്കുന്നത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ശ്രദ്ധയിൽപെടുത്തിയത്.  യൂണിറ്റിന്റെ നിയമ നിരീക്ഷണ ഓഫീസർ പ്രഭാകർ അച്ചാർ, ബ്രഹ്മവർ ശിശു വികസന പദ്ധതി ഓഫീസർ ലീലാവതി എന്നിവരും വനിത ഹെഗ്‌ഡെയും ചേർന്ന് പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. ശിശുക്ഷേമ സമിതി പ്രസിഡന്റ് റൊണാൾഡ് ഫുർറ്റാഡോയുടെ നിർദേശപ്രകാരം പെൺകുട്ടിയെ പുനരധിവാസത്തിനായി ബാൽ മന്ദിറിലേക്ക് മാറ്റി. Keywords:  Karnataka, News, Mangalore, Assault, Child, Child Line, Top-Headlines, Mother, Daughter, Daughter rescued by child protection unit. < !- START disable copy paste --> Powered by Info News For You