Posts

Showing posts from July, 2018

എസ്.കെ.എസ്.എസ്.എഫ് അര്‍ധ വാര്‍ഷിക കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി

Image
കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെട്ട ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ശാഖാ ക്ലസ്റ്റര്‍ മേഖലാ ജില്ലാ തലത്തില്‍ വരുന്ന ആറുമാസം നടത്തപ്പെടേണ്ട കര്‍മ പദ്ധതികള്‍ക്ക് രൂപരേഖക്ക് രൂപംനല്‍കി. ആഗസ്ത് 18ന് ജില്ലാ കമ്മിറ്റി വിപുലമായി കാസര്‍േേകാട് വെച്ച് നടത്തപ്പെടുന്ന ഖലീല്‍ ഹുദവിയുടെ അറഫാ പ്രഭാഷണത്തിന്റെ പ്രഖ്യാപനവും കൗണ്‍സില്‍ ഉദ്ഘാടനവും എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. കര്‍മ പദ്ധതിയുടെ പ്രഖ്യാപനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം മേഖലാ തലത്തില്‍ ആഗസ്ത് 15ന് വൈകിട്ട് നാലുമണിക്ക് നടത്തപ്പെടുന്ന ഫ്രീഡം സ്‌ക്വയര്‍ ജില്ലയില്‍ 11 കേന്ദ്രങ്ങളില്‍ നടത്തപ്പെടാനും തീരുമാനമായി.  ജില്ലാ പ്രസിഡണ്ട് താജുദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ജില്ലാ ട്രഷറര്‍ ഷറഫുദ്ദീന്‍ കുണിയ, ജില്ലാ വര്‍ക്കിംഗ് ...

നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു; പരമാവധിശേഷി 115.06 മീറ്റര്‍, തുറന്നത് 4 ഷട്ടറുകള്‍

Image
തിരുവനന്തപുരം: (www.kvartha.com 01.08.2018) നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ നാലു ഷട്ടറുകളാണ് തുറക്കുന്നത്. പരമാവധിശേഷിയായ 115.06 മീറ്ററിലെത്തിയതോടെയാണ് അണക്കെട്ട് തുറന്നത്. അതേസമയം, സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കുന്നു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ തുടരുന്നത്. ആലപ്പുഴ കരുവാറ്റയില്‍ റെയില്‍പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുകയാണ്. കടല്‍പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, ഇടമലയാര്‍ അണക്കെട്ടിലും ജാഗ്രതാ നിര്‍ദേശം - 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചു.നിലവില്‍ ഡാമിലെ ജലനിരപ്പ് 167.05 മീറ്ററാണ്. 168.5 മീറ്റര്‍ എത്തുമ്പോള്‍ അവസാന ജാഗ്രതാ നിര്‍ദേശം(റെഡ് അലര്‍ട്ട്) പ്രഖ്യാപിക്കും. ഇതിനോടകം ജില്ലയിലെ മംഗലംഡാം, പോത്തുണ്ടി അണക്കെട്ടുകളിലെ വെളളം തുറന്നുവിട്ടിരുന്നു. (...

മൂന്ന് വയസുകാരി 110 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

Image
മുങെര്‍(ബീഹാര്‍): (www.kvartha.com 01.08.2018)  നൂറ്റി പത്ത് അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ബീഹാറിലെ മുങെര്‍ ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയ്കാണ് സംഭവം നടന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ രക്ഷിക്കാന്‍ ഇനിയും 4 മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥനായ സഞ്ജീവ് കുമാര്‍ പറഞ്ഞത്. കുട്ടി കൂടുതല്‍ താഴ്ചയിലേയ്ക്ക് വീഴാതിരിക്കാന്‍ തടസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ശ്വാസ തടസം അനുഭവപ്പെടാതിരിക്കാനായി ഓക്‌സിജന്‍ എത്തിച്ചുനല്‍കുന്നുണ്ട്. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴി കുഴിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടി വീണ് കിടക്കുന്ന താഴ്ചയില്‍ കുഴി എത്തിക്കഴിഞ്ഞാല്‍ മണ്ണ് തുരന്ന് കുട്ടിയെ പുറത്തെടുക്കാനാണ് നീക്കം. ആംബുലന്‍സും ഡോക്ടര്‍മാരുടെ വിദഗ്ദ്ധസംഘവും സ്ഥലത്ത് തമ്പടിക്കുകയാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ല...

ബെദിരയിലെ ബി.കെ മുഹമ്മദ് താനിയത്ത് നിര്യാതനായി

Image
കാസര്‍കോട് (www.evisionnews.co): പരേതരായ താനിയത്ത് കുഞ്ഞഹമ്മദിന്റെയും നെല്ലിക്കുന്നിലെ ആയിഷയുടെയും മകന്‍ ബെദിരയിലെ ബി.കെ മുഹമ്മദ് താനിയത്ത് (80) നിര്യാതനായി. ഭാര്യ: സുഹറ, പരേതയായ സുലൈഖ. മക്കള്‍: ആയിഷ, മഹമൂദ്, ഖദീജ, ആമിന, ബഷീര്‍, കുഞ്ഞഹമ്മദ്, മൈമൂന, ഹാരിസ്, ഖൈറുന്നിസ, അര്‍ഷാദ്, ഹലീമ, ഹാജറ. മരുമക്കള്‍: ഫാത്തിമ, ബുഷ്റ, ബദ്റുന്നിസ, ആബിദ, മുഹമ്മദ് കുഞ്ഞി, ഷരീഫ്, ബഷീര്‍, റസാഖ്, ഹനീഫ, ഇഖ്ബാല്‍, സുബൈര്‍. സഹോദരങ്ങള്‍: ബി.കെ അബ്ദുല്ല, ബി.കെ അബ്ബാസ് ഹാജി, ബീഫാത്തിമ, ആമിന, സൈനബ, സുലൈഖ, പരേതയായ മറിയമ്മ. Powered by Info News For You

ഹനാന്‍ തന്നെ വന്നുകണ്ടിരുന്നു; ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി; മുഖ്യമന്ത്രി

Image
തിരുവനന്തപുരം: (www.kvartha.com 01.08.2018) ഹനാന്‍ തന്നെ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്‍. അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്. സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് താന്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. പഠിക്കാനും ജ...

പാചകവാതക വില വീണ്ടും കൂട്ടി

Image
ന്യൂഡല്‍ഹി (www.evisionnews.co): പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന് 1.76 രൂപയും സബ്സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഉപയോക്താക്കള്‍ക്കുളള സബ്സിഡി തുക വര്‍ധിപ്പിക്കാനും തീരുമാനമായി. ബുധനാഴ്ച മുതല്‍ 291.48 രൂപയാകും സബ്സിഡി ലഭിക്കുക.  Powered by Info News For You

ഒരു വീട്ടിലെ നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി

Image
തൊടുപുഴ (www.evisionnews.co): ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍(17) എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിനുള്ളില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. വീടിനുസമീപം കുഴി മൂടിയനിലയിലും കണ്ടെത്തി. കുഴി മാന്തി പരിശോധിക്കാന്‍ പോലിസ് നടപടി തുടങ്ങി. Powered by Info News For You

ഓണം എത്താറായി, എക്‌സൈസ് വകുപ്പ് എറണാകുളം ജില്ലയില്‍ റെയ്ഡുകളും വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി

Image
കൊച്ചി: (www.kvartha.com 01.08.2018) ഓണാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് ജില്ലയില്‍ റെയ്ഡുകളും വാഹനപരിശോധനയും ഊര്‍ജിതമാക്കി. കളളുഷാപ്പുകള്‍, വിദേശമദ്യ വില്പന ശാലകള്‍, അരിഷ്ടങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പ്രധാന റോഡുകളില്‍ 24 മണിക്കൂറും വാഹന പരിശോധനയുമുണ്ട്. ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. വ്യാജമദ്യ-മയക്കുമരുന്ന് വില്പന, പൊതുസ്ഥലങ്ങളിലുളള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുളള വൈന്‍ നിര്‍മ്മാണം, അനധികൃതമായി മയക്കുമരുന്ന്, മദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് -റവന്യൂ- വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്‌്രൈടക്കിംഗ് ഫോഴ്‌സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും. മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത് , വ്യാജമദ്യ ഉത്പാദനം, വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ല...

പേടിഎമ്മിന് വന്‍ തിരിച്ചടി:പെയ്മെന്റ്സ് ബാങ്കിലേക്ക് യൂസേഴ്സിനെ സ്വീകരിക്കരുതെന്ന് ആര്‍.ബി.ഐ

Image
(www.evisionnews.co) പുതിയ യൂസേഴ്സിനെ ചേര്‍ക്കരുതെന്ന് ആര്‍ബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ യൂസേഴ്സിനുള്ള പേടിഎം പെയ്മെന്റ്സ് ബാങ്ക് രജിസ്ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കെവൈസി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് ആര്‍ബിഐയുടെ ഈ നടപടി എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേസമയം, നിലവില്‍ പേടിഎം ആപ്പും പെയ്മെന്റ് ബാങ്കും ഉപയോഗിക്കുന്നവര്‍ക്ക് തടസ്സങ്ങളില്ലാതെ ഉപയോഗം തുടരുകയും ചെയ്യാം. അക്കൗണ്ട് ഓപ്പണിങില്‍ കറന്റ് അക്കൗണ്ട് ഉള്‍പ്പെടെ കൂട്ടിച്ചേര്‍ത്ത് നടപടിക്രമങ്ങള്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നതിനാലാണ് പുതിയ അക്കൗണ്ട് ഓപ്പണിങ്ങുകള്‍ തുടങ്ങുന്നതിന് ഇത്രയും കാലതാമസം നേരിടുന്നത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതിന് പേടിഎം കൂടുതല്‍ കര്‍ശനമായ സുരക്ഷ ഒരുക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പേടിഎമ്മിന്റെ പെയ്മെന്റ് ബാങ്ക് സേവനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സിഇഒ രേണു സറ്റിയ്ക്ക് കാര്യക്ഷമത ഇല്ലെന്നും ഇവരെ മാറ്റണമെന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സ്രോതസ്സുകള്‍ വെളിപ്പെട...

കാറില്‍ ആയുധവുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട് (www.evisionnews.co): കാറില്‍ ആയുധവുമായി സഞ്ചരിക്കുകയായിരുന്ന യുവാവ് അറസ്റ്റില്‍. എതിര്‍ത്തോട് കണ്ണാടിപ്പാറയിലെ എം.എ സഅദിനെ (22)യാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. നെല്ലിക്കട്ടയില്‍ വാഹന പരിശോധന്ക്കിടെയാണ് സഅദ് സഞ്ചരിച്ച കാറില്‍ നിന്നും ഇരുമ്പ് പൈപ്പില്‍ കയറ്റിയ കത്തി കണ്ടെത്തിയത്. കൂളിംഗ് ചെയ്ത കാറില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കത്തി. വിദ്യാനഗര്‍ സ്റ്റേഷനില്‍ രണ്ടും ബദിയടുക്കയില്‍ മൂന്നും അക്രമ കേസുകളില്‍ പ്രതിയാണ് സഅദെന്ന് പോലീസ് പറഞ്ഞു. അനധികൃതമായി ആയുധം സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. Powered by Info News For You

തൃശൂരില്‍ ചരക്കു ലോറിക്ക് പിറകില്‍ ബസിടിച്ച് കാസര്‍കോട് സ്വദേശികളുള്‍പെടെ 7 പേര്‍ക്ക് പരിക്ക്

Image
തൃശൂര്‍: (www.kasargodvartha.com 01.08.2018)  തൃശൂര്‍ പുതുക്കാട് ദേശീയപാത കുറുമാലിയില്‍ ചരക്കു ലോറിക്ക് പിറകില്‍ ബസിടിച്ച് കാസര്‍കോട് സ്വദേശികള്‍ക്കുള്‍പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് സ്വദേശികളായ മേജോ ജോസ്, ഷാജി തോമസ്, മുഹമ്മദ് എന്നിവര്‍ക്കും ബസ് കണ്ടക്ടര്‍ കോട്ടയം കാപ്പാട് സ്വദേശി ആതിര വീട്ടില്‍ അരുണ്‍ (32), കുറിങ്ങാട് സ്വദേശി റോസി ജിജി, പെരിങ്ങത്തൂര്‍ സ്വദേശി അമന്‍ നേവിഡ്, കണ്ണൂര്‍ സ്വദേശി റാനിഷ് അന്‍വര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. മുന്നില്‍ പോയിരുന്ന ലോറി അപ്രതീക്ഷിതമായി ട്രാക്ക് വെട്ടിച്ച് കയറിയതാണ് അപകടകാരണമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ അരുണ്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സ തേടി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-...

ചിറകയുര്‍ത്തി കണ്ണൂര്‍: ഒന്നര മാസത്തനുള്ളില്‍ വിമാനം പറന്നുയരും

Image
കണ്ണൂര്‍ (www.evisionnews.co): കണ്ണൂര്‍ വിമാനത്താവളത്തിനുളള അന്തിമ ലൈസന്‍സ് ഈ സെപ്തംബറില്‍ തന്നെ ലഭിച്ചേക്കും. ഡല്‍ഹിയില്‍ വ്യോമഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ നടന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. വിദേശ സര്‍വീസിനുള്ളിനുള്ള അനുമതിയുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. ഉഡാന്‍ സര്‍വീസുകളുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് കിയാലിന് വിടാനും യോഗത്തില്‍ തീരുമാനമായി സെപ്തംബര്‍ മധ്യത്തോടെതന്നെ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങാന്‍ സജ്ജമാകുമെന്ന് യോഗം വിലയിരുത്തി. വിമാനക്കമ്പനികള്‍ ആറുമാസത്തിലൊരിക്കലാണ് ഷെഡ്യൂളുകള്‍ നിശ്ചയിക്കുകയെന്നതിനാല്‍ ഒക്ടോബറില്‍ മാത്രമെ കണ്ണൂരിലേക്കുള്ള വിമാനപ്പട്ടിക നിശ്ചയിക്കാനാവൂ. എന്നാല്‍, അതിന് മുമ്പുതന്നെ സര്‍വീസുകള്‍ ആരംഭിക്കാന്‍ തടസമില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ 125 വിമാനത്താവളങ്ങളില്‍ 120 എണ്ണവും എയര്‍പോര്‍ട്ട് അതോറിറ്റി നേരിട്ടു നടത്തുന്നവയാണ്. കൊച്ചി, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവയാണ് ഇതിനു പുറത്തുള്ളത്. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (കിയാല്‍) ഇക്കൂട്ടത്...

2.5 ലക്ഷം രൂപയുമായി പിടിയിലായി സസ്‌പെന്‍ഷനിലായ ജിയോളജിസ്റ്റിന് ഭരണ കക്ഷി എംഎല്‍എയുമായി ബന്ധം; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Image
പത്തനംതിട്ട: (www.kvartha.com 01.08.2018) അഴിമതിപ്പണമായ 2.14 ലക്ഷം രൂപയുമായി വിജിലന്‍സ് പിടികൂടിയ ജില്ലാ ജിയോളജിസ്റ്റിന് ജില്ലയിലെ പ്രമുഖനായ ഭരണകക്ഷി എം.എല്‍.എ യുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് ആവിശ്യപ്പെട്ടു. പാറമണ്ണ് ലോബികളുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയതിന് ജിയോളജിസ്റ്റിനെക്കുറിച്ച് വ്യാപകമായ പരാതിയാണ് ഉയര്‍ന്നുവന്ന് കൊണ്ടിരുന്നത്. 2009 ല്‍ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കേസെടുക്കുകയും വിജിലന്‍സ് കോടതി രണ്ടുവര്‍ഷം കഠിന തടവിനു ശിക്ഷിക്കുകയും ചെയ്ത ഈ ഉദ്യോഗസ്ഥന്‍ അപ്പീല്‍ നല്‍കി ഭരണതലത്തിലെ ഉന്നതസ്വാധീനത്തിന്റെ ബലത്തില്‍ വീണ്ടും നിയമനം നേടിയാണ് ജില്ലയിലെത്തിയത്. ജില്ലയിലെ ഒരു ഭരണ കക്ഷി എം.എല്‍.എ യുടെ ശക്തമായ ശുപാര്‍ശയിലാണ് പത്തനംതിട്ടയില്‍ ജിയോളജിസ്റ്റായി നിയമനം ലഭിച്ചത്. അനധികൃത മണ്ണെടുപ്പിനും, പാറകടത്തിനും ഭരണകക്ഷി എം.എല്‍.എ യുടെ പിന്തുണ കൂടി ലഭിച്ചപ്പോള്‍ ഇയാള്‍ ചുമതലയേറ്റശേഷം ജില്ലയില്‍ മണ്ണെടുപ്പും, പാറകടത്തും സജീവമായി. മുന്‍ ജിയോളജിസ്റ്റ് സ്‌റ്റോപ്പ് മെമ്മോ കൊടുത്ത പല ക്വാറികളും ഇയാള്‍ ജിയോളജിസ്റ്റായപ്പോള്‍ അനുമതി നല്‍കുകയും പ്രവര്‍...

ആയുധവുമായി സഞ്ചാരം; യുവാവ് അറസ്റ്റില്‍

Image
ബദിയടുക്ക: (www.kasargodvartha.com 01.08.2018)  കാറില്‍ ആയുധവുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. എതിര്‍ത്തോട് കണ്ണാടിപ്പാറയിലെ എം.എ. സഅദിനെ (22) യാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. നെല്ലിക്കട്ടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് സഅദ് സഞ്ചരിച്ച കാറില്‍ നിന്നും ഇരുമ്പ് പൈപ്പില്‍ കയറ്റിയ കത്തി കണ്ടെത്തിയത്. കൂളിംഗ് ചെയ്ത കാറില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കത്തി. വിദ്യാനഗര്‍ സ്റ്റേഷനില്‍ രണ്ടും ബദിയടുക്കയില്‍ മൂന്നും അക്രമ കേസുകളില്‍ പ്രതിയാണ് സഅദെന്ന് പോലീസ് പറഞ്ഞു. അനധികൃതമായി ആയുധം സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, Top-Headlines, arrest, Police, Crime, Badiyadukka, Nellikatta, Ethirthodu, Youth arrest...

പാലത്തുങ്കര അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

Image
കളനാട്: (www.kasargodvartha.com 01.08.2018)  ചൊവ്വാഴ്ച അന്തരിച്ച പ്രമുഖ മത പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ കളനാട് റാബിയത്ത് മന്‍സിലില്‍ പാലത്തുങ്കര പി കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ (79) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. കളനാട് ഇആനത്തുല്‍ ഇസ്ലാം മദ്രസയുടെ മുന്‍ പ്രധാനാധ്യാപകനായ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ക്ക് നിരവധി ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു. നാടിന്റെ നാനാതുറകളില്‍ നിന്നും എത്തിയ നൂറു കണക്കിനാളുകള്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് സിദ്ദീഖ് സഖാഫി മാണിമൂല നേതൃത്വം നല്‍കി. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഫാറൂഖ് നഈമി, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ചെമ്മനാട്...

ആം ആദ്മി പാര്‍ട്ടി എം. പി ഭഗവത് മന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image
ന്യൂഡല്‍ഹി: (www.kvartha.com 01.08.2018) ആം ആദ്മി പാര്‍ട്ടി നേതാവും എം. പിയുമായ ഭഗവത് മന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണിത്. പഞ്ചാബ് സംഗ്രൂരില്‍ നിന്നുള്ള എം.പിയാണ് ഭഗവത് മന്‍. മന്‍ ഗുരുതരാവസ്ഥയില്‍ അല്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. രോഗനിര്‍ണയം നടത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആണ്. ഇനിയും ഒരു നാല് ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് സൂചന. ആശുപത്രിയില്‍ കിടക്കുന്ന മന്നിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. പാര്‍ട്ടിയിലെ വിവാദങ്ങളോട് പ്രതികരിക്കുന്ന മന്‍ അടുത്തിടെ നിശ്ശബ്ദനായി കാണപ്പെട്ടിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) SUMMARY: AP leader Bhagwant Mann is hospitalised in Delhi after he suffe...

യു എ ഇയില്‍ നിന്ന് പൊതുമാപ്പ് ലഭിക്കുന്നവരെ നാട്ടിലെത്തിക്കും

Image
തിരുവനന്തപുരം: (www.kvartha.com 01.08.2018) യു.എ.ഇയില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നോര്‍ക്ക റൂട്‌സ് ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യും. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്‌ടോബര്‍ 31 വരെ പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. യു. എ. ഇയിലെ ഒമ്പത് സെന്ററുകള്‍ വഴിയാണ് പൊതുമാപ്പ് നല്‍കാനുള്ള നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവരെ സുരക്ഷിതമായും സൗജന്യമായും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് നോര്‍ക്ക റൂട് സ് സ്വീകരിക്കുന്നത്. ആഗസ്റ്റ് മധ്യത്തോടെ ആദ്യ സംഘം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും യു.എ.ഇ യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പു...

ഞാനെങ്ങനെ മാതൃഭൂമിയെ പിന്തുണയ്ക്കുമെന്ന് തോമസ് ഐസക്കിനോട് പത്മനാഭന്‍

Image
തിരുവനന്തപുരം: (www.kvartha.com 01.08.2018) ബഹുസ്വരത സംരക്ഷിക്കാന്‍ 'മാതൃഭൂമി'ക്കൊപ്പം നാമെല്ലാം നില്‍ക്കണം എന്ന മന്ത്രി തോമസ് ഐസക്കിന്റെ ആഹ്വാനം ചൊവ്വാഴ്ച ആ പത്രത്തില്‍ വായിച്ചു. അക്കാര്യം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ചില സംശയങ്ങള്‍ ഉള്ളത് കൊണ്ട് കഴിയുന്നില്ല, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പത്മനാഭന്‍ എഴുതുന്നു. 'ആര്‍ക്കെങ്കിലും അവ തീര്‍ത്ത് തരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. വിനീതന് അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാമേ.... അക്ഷരം കൂട്ടി വായിക്കാന്‍ പഠിച്ചതും ലോക വിവരം സമ്പാദിച്ചതും പത്രപ്രവര്‍ത്തനം ഉപജീവനമാക്കാന്‍ സഹായിച്ചതുമെല്ലാം മാതൃഭൂമി ആണെങ്കിലും നാലഞ്ച് വര്‍ഷം മുമ്പ് ആ പത്രത്തിന്റെ മുതലാളിമാര്‍ പ്രകടിപ്പിച്ച് തുടങ്ങിയ തൊഴിലാളി വിരുദ്ധ സ്വഭാവത്തിന്റെ ഫലമായി കുറെയായി ആ പത്രം വായിക്കാത്തതിനാലാണ് ഈ സംശയങ്ങള്‍. ഒറ്റയടിക്ക് 24 പത്രപ്രവര്‍ത്തകരെയല്ലേ കൂട്ടമായി വടക്കേ ഇന്ത്യന്‍ ഭീകര പ്രദേശങ്ങളിലേക്ക് നാട് കടത്തിയത്. മറ്റൊന്നിനുമായിരുന്നില്ല, വേജ് ബോര്‍ഡ് പ്രകാരമുള്ള ശമ്പളം വേണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം. അത്തരമൊരു സ്ഥാപനം എന്ത് ബഹുസ്വരത...

മെക്‌സിക്കന്‍ യാത്രാ വിമാനം തകര്‍ന്നുവീണു; അല്‍ഭുതകരമായി മരണത്തെ അതിജീവിച്ച് 101 യാത്രക്കാര്‍

Image
ദുരങ്‌ഗോ(മെക്‌സിക്കോ): (www.kvartha.com 01.08.2018) പറന്നുയര്‍ന്ന മെക്‌സിക്കന്‍ വിമാനം തകര്‍ന്ന് വീണു. ദുരങ്‌ഗോയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 101 പേര്‍ അല്‍ഭുതകരമായി മരണത്തെ അതിജീവിച്ചു. പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആര്‍ക്കും ജീവപായം സംഭവിച്ചില്ല. ചൊവ്വാഴ്ചയാണ് സംഭവം. എയറോമെക്‌സിക്കന്‍ വിമാനമായ എംബ്രായര്‍ ജെറ്റ് ആണ് തകര്‍ന്ന് വീണത്. 97 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നു. തകര്‍ന്ന് വീഴുമ്പോള്‍ വിമാനത്തിന് തീപിടിച്ചതിനാല്‍ പലരുടേയും പാസ്‌പോര്‍ട്ടുകള്‍ കത്തിപോയി. യാത്രക്കാരില്‍ 37 പേരെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വിമാനത്തിലുണ്ടായിരുന്ന 85 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പലരുടേയും പരിക്ക് നിസാരമാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ...

ലോകസഭാ തെരെഞ്ഞടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയ നേതാക്കളെയെല്ലാം തിരിച്ചെടുക്കുന്നു; ബാര്‍ വിവാദത്തില്‍ പുറത്താക്കപ്പെട്ട മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടിയെ തിരിച്ചെടുത്തു; മണ്ഡലം പ്രസിഡണ്ടിന്റെ നിയമനം അംഗീകരിച്ചു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2018)  കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മുന്‍ നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പ്രഭാകരന്‍ വാഴുന്നോറൊടിയ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മണ്ഡലം കമ്മിറ്റി അംഗീകരിച്ചിട്ടും ഡിസിസി പ്രസിഡണ്ട് അംഗീകരിക്കാത്ത കിനാനൂര്‍-കരിന്തളം മണ്ഡലം പ്രസിഡണ്ട് ഉമേശന്‍ വേളൂരിന്റെ നിയമനവും കെപിസിസി പ്രസിഡണ്ട് അംഗീകരിച്ചിട്ടുണ്ട്. പ്രഭാകരനെ തിരിച്ചെടുത്തതായി കെപിസിസി പ്രസിഡണ്ട് എം എം ഹസന്‍ നേരിട്ട് ഡിസിസിയെയും പ്രഭാകരനെയും അറിയിക്കുകയായിരുന്നു. ഉമേശന്റെ നിയമനം കെപിസിസി പ്രസിഡണ്ട് എം എം ഹസന്‍ അംഗീകരിച്ചതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയാണ് അറിയിച്ചത്. പ്രഭാകരന്‍ വാഴുന്നോറൊടി നഗരസഭാ വൈസ് ചെയര്‍മാനായിരിക്കെ അലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിക്ക് ബാര്‍ ലൈസന്‍സിന് നഗരസഭ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കടുത്ത മദ്യവിരോധിയായ അന്നത്തെ കെപിസിസി പ്രസിഡണ്ട് വി എം സുധീരനാണ് പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവരെ ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. അന്ന് പുറത്താക്കപ്പെട്ട അനില്‍ വാഴുന്നോറൊടി മാപ്പപേക്ഷ എഴുതി നല്‍കിയതിന...

മുടങ്ങിപ്പോയ സംഗീത നാടക അക്കാദമിയുടെ നാടകോല്‍സവത്തിനു വീണ്ടും തിരശീല ഉയരുന്നു

Image
പ്രതിഭാരാജന്‍ കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2018)  മുടങ്ങിപ്പോയ സംഗീത നാടക അക്കാദമിയുടെ നാടകോല്‍സവത്തിനു വീണ്ടും തിരശീല ഉയരുന്നു. മാസങ്ങളോളമായി നടക്കാവതരണം പൂര്‍ണമായും നിര്‍ത്തി വെച്ചിരുന്നു. സംഗീത നാടക അക്കാദമിയുടെ  കാഞ്ഞങ്ങാട് പ്രാദേശിക നിലയത്തിന്റെ നിയന്ത്രണത്തില്‍ ടിക്കറ്റ്  വെക്കാതെയായിരുന്നു പ്രദര്‍നം. തുടക്കത്തില്‍ പ്രതിവാര പ്രദര്‍ശനമായും, സാമ്പത്തിക പരാധീനതകള്‍ കാരണം ഘട്ടം ഘട്ടമായി ദൈവാരവും, പ്രതിമാസവുമായി പ്രദര്‍ശനം മാറുകയായിരുന്നു. പിന്നീട് അത് തികച്ചും നിശ്ചലമായി.  File Photo എന്നാല്‍ സൗജന്യമായി നാടകം കാണാനുള്ള ജനങ്ങളുടെ അവസരം നിഷേധിക്കപ്പെട്ടതു വഴി നാടക പ്രേമികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് പ്രതിമാസ നാടകം ദ്വൈമാസങ്ങളിലായി വീണ്ടും അരങ്ങിലെത്തുകയാണ്. ഇനിമുതല്‍ രണ്ടിടവിട്ടുള്ള മാസങ്ങളില്‍ എല്ലാ രണ്ടാം തീയ്യതികളിലും കാഞ്ഞങ്ങാട് പ്രാദേശിക നിലയത്തിന്റെ മേല്‍നോട്ടത്തില്‍ ചൈതന്യയില്‍ നാടക പ്രദര്‍ശനം അരങ്ങേറുമെന്ന്    ജോ. കണ്‍വീനിയര്‍ പപ്പന്‍ കുട്ടമത്ത് അറിയിച്ചു.  സംഗീത നാടക അക്കാദമിയുടെ കേന്ദ്ര നേതൃത്വത്തിന്...

കെ എസ് ടി പിയുടെ തല തിരിഞ്ഞ റോഡ് നിര്‍മ്മാണം ജനങ്ങള്‍ക്കും വാഹന യാത്രക്കാര്‍ക്കും കുരുക്കാകുന്നു; സീബ്ര ലൈനില്ല, ഉയരം കൂടിയ ഡിവൈഡറും, അപകടക്കെണിയാകുന്നു

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2018)  കെ എസ് ടി പിയുടെ തല തിരിഞ്ഞ റോഡ് നിര്‍മ്മാണം ജനങ്ങള്‍ക്കും വാഹന യാത്രക്കാര്‍ക്കും കുരുക്കാകുന്നു. കെ എസ് ടി പി റോഡില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ സീബ്ര ലൈനില്ലാത്തതും ഡിവൈഡറിന് ഉയരം കൂടിയതും അപകടം പതിവാക്കുന്നു. കെ എസ് ടി പി റോഡ് നിര്‍മ്മിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന ഡിവൈഡര്‍ മാറ്റി പുതിയ ഡിവൈഡര്‍ സ്ഥാപിച്ചതോടെയാണ് ഇവിടെ അപകടഭീഷണി ഉയര്‍ന്നത്. റോഡ് പണിതപ്പോള്‍ സീബ്ര ലൈന്‍ വരക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. ഉയരം കൂടിയ ഡിവൈഡര്‍ പലപ്പോഴും തിരക്കിട്ട് നടക്കുമ്പോള്‍ മറികടക്കാന്‍ കഴിയാതെ കാലില്‍ തട്ടി വീഴുന്നതും പതിവാണ്. നേരത്തേ സീബ്ര ലൈന്‍ ഉണ്ടായിരുന്നത് കൊണ്ട് അതിലൂടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടാകുന്ന ഹോംഗാര്‍ഡുമാരും പോലീസുകാരുമാണ് യാത്രക്കാരെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നത്.  രാവിലെയും സ്‌കൂളുകള്‍ വിടുന്ന വൈകുന്നേരങ്ങളിലും യാത്രക്കാരുടെ തിരക്...

ഏഴ് പ്രധാന ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

Image
നീലേശ്വരം: (www.kasargodvartha.com 31.07.2018)  നീലേശ്വരത്തെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. കേരള, ശ്രീകൃഷ്ണ, സിറ്റി, വസന്തവിഹാര്‍, അംബിക, ബദരിയ, ദോശഹട്ട് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. പരിശോധനക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി നാരായണി, ടി പി സ്മിത, ഇ രൂപേഷ്, ടി വി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Health department raid in Kanhangad: old food seized, Nileshwaram, Kasaragod, news, Food, Hotel. Powered by Info News For You

ഒ ബി സി വിഭാഗം സംരംഭകര്‍ക്ക് അഞ്ചു കോടി രൂപവരെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്

Image
കാസര്‍കോട്: (www.kasargodvartha.com 31.07.2018)  ഒ ബി സി വിഭാഗത്തിപ്പെട്ടവരുടെ സംരംഭകത്വ പ്രോത്സാഹനാര്‍ത്ഥം കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനായി പ്രത്യേക വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം കൊടുത്തു. ഫണ്ടിന്റെ നോഡല്‍ ഏജന്‍സി (അസറ്റ് മാനേജ്മെന്റ് കമ്മിറ്റി) കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐഎഫ്സിഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്സ് ലിമിറ്റഡ് ആണ്.  ഒ ബി സി വിഭാഗത്തിലെ സംരംഭകര്‍ പങ്കാളികളായ കമ്പനികള്‍ക്ക് മാത്രമാണ് ഫണ്ടില്‍ നിന്നും വായ്പ ലഭ്യമാകുക.  ഉല്‍പാദ, സേവന, അനുബന്ധ മേഖലകളിലെ സംരംഭങ്ങള്‍ക്ക് അര്‍ഹതയുണ്ട്.  അനുവദിച്ച വായ്പ വിനിയോഗിച്ച് ആസ്തി സൃഷ്ടിച്ചിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.  സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെയും പരിഗണിക്കും. വനിതകള്‍, ഭിശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. കഴിഞ്ഞ ആറു മാസമായി പ്രവര്‍ത്തിച്ചുവരുന്നതും, ഒ ബി സി സംരംഭകര്‍ക്ക് കുറഞ്ഞത് 51 ശതമാനം ഓഹരി പങ്കാളിത്തവും, നിയന്ത്രണവുമുള്ള കമ്പനികള്‍ക്ക് 50 ലക്ഷം രൂപവരെ ധനസഹായം ലഭിക്കും. ആറു  മാസമായി പ്രവര്‍ത്തിച്ചുവരുന്നതും ഒ ബി സി സംരംഭകര്‍ക്ക് കുറഞ്ഞത് 51 ശതമാനം  ഓഹരി പങ്കാ...

കാലവര്‍ഷം: ജില്ലയില്‍ ഇതുവരെ 6.33 കോടി രൂപയുടെ നാശനഷ്ടം

Image
കാസര്‍കോട്: (www.kasargodvartha.com 31.07.2018)  തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ 2028.11 മി.മീ മഴ ലഭിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 4.9 മി.മീ. മഴയാണ് ലഭിച്ചത്.  കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 285 വീടുകള്‍ തകര്‍ന്നു.  45 വീടുകള്‍ പൂര്‍ണ്ണമായും 240 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ഇക്കാലയളവില്‍ ജില്ലയില്‍ 74,26,531 രൂപയുടെ നാശനഷ്ടമുണ്ടായി. മഴക്കെടുതിയില്‍ ഇതുവരെ 5,59,26,197 രൂപയുടെ വിളകള്‍ക്കും നാശനഷ്ടമുണ്ടായി. മഴക്കെടുതിയില്‍ വീടുകളും വിളകളും പൊതുമുതലുകളും നശിച്ചതുവഴി ജില്ലയില്‍ ഇതുവരെ 6,33,52,728 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. Representational Image (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Heavy rain: 4.33 cr loss in Kasargod, Heavy Rain, Loss, House,...

ഫേസ്ബുക്കിലൂടെ അപകീര്‍ത്തി: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Image
കാഞ്ഞങ്ങാട് (www.evisionnews.co): നിര്യാതനായ മുസ്്‌ലിം ലീഗ് നേതാവും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ അപമാനിക്കുന്ന തരത്തില്‍ ഫേസ് ബുക്കില്‍ കമന്റിട്ട സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബളാലിലെ അഴീക്കോടന്‍ രാജേഷിനെയാണ് വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍കുമാര്‍ അറസ്റ്റു ചെയതത്. ചെര്‍ക്കളത്തിന്റെ മരണശേഷം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപമാനിക്കുന്നതിനും വേണ്ടി മനപ്പൂര്‍വ്വം ഇയാള്‍ ശ്രമിച്ചുവെന്നാണ് കേസ്. മലയോരത്തെ മുസ്്‌ലിം ലീഗ് നേതാവും ചെര്‍ക്കളം മന്ത്രിയായിരുന്ന സമയത്ത് പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന എ.സി.എ ലത്തീഫിന്റെ പരാതിയില്‍ ക്രൈം നമ്പര്‍ 280/18 സെക്ഷന്‍ 153, 500 ഐ.പി.സി ആന്റ് 120(0) കെ.പി.എ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. Powered by Info News For You

ജോലിക്കെന്ന് പറഞ്ഞ് മുങ്ങിയ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ടെത്തി: യുവതി പരാതിയുമായി പോലീസില്‍

Image
കാസര്‍കോട് (www.evisionnews.co): ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് മുങ്ങിയ ഭര്‍ത്താവിനെ യുവതി ഫേസ്ബുക്കില്‍ കണ്ടെത്തി. തന്നെ വഞ്ചിച്ച ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചു. ഭാര്യയെയും പിഞ്ചുമക്കളെയും സംരക്ഷിക്കാമെന്ന് നേരത്തെ കോടതി മുമ്പാകെ ഉറപ്പു നല്‍കിയ യുവാവാണ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഒളിവില്‍ കഴിയുകയും ഇയാളെ ഫേസ് ബുക്കില്‍ കണ്ടതോടെ ആദ്യ ഭാര്യ പരാതിയുമായി എത്തുകയും ചെയ്തത്. ബന്തടുക്ക പടുപ്പ് സ്വദേശിനിയായ ബേബിയാണ് ഭര്‍ത്താവ് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപുഫിലിപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്.   ഒമ്പതുമാസം മുമ്പാണ് ജോലി കണ്ടെത്താനെന്നുപറഞ്ഞ് ദീപു എറണാകുളത്തേക്ക് പോയത്. ദീപു പോകുമ്പോള്‍ ബേബി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ദീപുവിന് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചിട്ട് ഇപ്പോള്‍ ആറുമാസമായി. കുഞ്ഞ് ജനിച്ചശേഷം ഭാര്യയുമായി ഫോണില്‍ പോലും ബന്ധപ്പെടാതിരുന്ന ദീപുവിനെ കഴിഞ്ഞ ദിവസമാണ് അയല്‍വാസി ഫേസ്ബുക്ക് നോക്കുമ്പോള്‍ അതില്‍ കണ്ടെത്തിയത്. ബേബിക്ക് നേരത്തെ എറണാകുളത്തെ കിറ്റക്സ് കമ്പനിയില്‍ ടൈലറിംഗ് ജോലിയായിരുന്നു. കാസര്‍കോട്...

എ ബി സി സെയില്‍സ് കോര്‍പറേഷന്റെ പൈപ്പുമായി പോവുകയായിരുന്ന ലോറിയില്‍ ഇലക്ട്രിക് ലൈന്‍ കുടുങ്ങി; ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്ക് ഇലക്ട്രിക് പോസ്റ്റ് വീണ് കേബിള്‍ ടി വി ജീവനക്കാരന് ഗുരുതരം

Image
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31.07.2018)  എ ബി സി സെയില്‍സ് കോര്‍പറേഷന്റെ പൈപ്പുമായി പോവുകയായിരുന്ന ലോറിയില്‍ ഇലക്ട്രിക് ലൈന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് പൊട്ടി ദേഹത്തു വീണ് ബൈക്ക് യാത്രക്കാരനായ കേബിള്‍ ടി വി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ചന്തേര മുതിരക്കൊവ്വലിലെ ഓട്ടോഡ്രൈവറായ രഘുവിന്റെ മകന്‍ ശരത്തിനാണ് (23) ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ചന്തേര കുന്‍ത്തൂര്‍ റോഡിലാണ് അപകടമുണ്ടായത്. ശരത്ത് സഞ്ചരിച്ച് ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീഴുകയും ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. വലിയ ലോറിയില്‍ അശ്രദ്ധയോടെ പൈപ്പ് കൊണ്ടുപോകുമ്പോള്‍ വൈദ്യുതി ലൈനില്‍ കുരുങ്ങിയതിനെ തുടര്‍ന്നാണ് പോസ്റ്റ് തകരുകയും ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് വീഴുകയും ചെയ്തത്. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾ...

കാര്‍ ഡ്രൈവറും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മില്‍ നടുറോഡില്‍ തര്‍ക്കം; കടന്നു പോകാന്‍ വഴിമാറാന്‍ പറഞ്ഞ ബസ് കണ്ടക്ടർക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദനം; സ്വര്‍ണമാലയും പണവും തട്ടിയെടുത്തതായും പരാതി

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2018)  കാര്‍ ഡ്രൈവറും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മില്‍ നടുറോഡില്‍ തര്‍ക്കം. കടന്നു പോകാന്‍ വഴിമാറാന്‍ പറഞ്ഞ ബസ് കണ്ടക്ടറെ നാലംഗ സംഘം ക്രൂരമര്‍ദനത്തിനിരയാക്കി. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നിന്നും ഉപ്പിലിക്കൈ വഴി പരപ്പയിലേക്ക് സര്‍വ്വീസ് നടത്തുന്ന എംആര്‍എസ് ബസിലെ കണ്ടക്ടറും കാലിച്ചാനടുക്കം സ്വദേശിയുമായ കെ യദുകൃഷ്ണ(27)നാണ് അക്രമത്തിനിരയായത്. സംഘം സ്വര്‍ണമാലയും പണവും മൊബൈല്‍ഫോണും ടിക്കറ്റ്കൗണ്ടര്‍ മെഷീനും തട്ടിയെടുത്തതായും യദുകൃഷ്ണ പരാതിപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് നിന്നും പരപ്പയിലേക്ക് പോകുമ്പോള്‍ 5.30 മണിയോടെ ഉപ്പിലിക്കൈ വയല്‍റോഡില്‍ വെച്ചാണ് സംഭവം. റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് കെഎല്‍ 60 ജെ 6041 നമ്പര്‍ കാര്‍ ഡ്രൈവറും ഓട്ടോറിക്ഷ ഡ്രൈവറും തമ്മില്‍ വാക്കേറ്റം നടത്തുന്നതിനിടയില്‍ ബസിന് കടന്നുപോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഓട്ടോറിക്ഷ തൊട്ടടുത്ത പറമ്പിലേക്ക് മാറ്റിയിട്ടെങ്കിലും പ്രകോപിതനായ കാര്‍ ഡ്രൈവറും കാറിലുണ്ടായിരുന്നവരും യദുകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യദ...

പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ പാലത്തിങ്കര അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ അന്തരിച്ചു

Image
കളനാട്: (www.kasargodvartha.com 31.07.2018)  പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ കളനാട് റാബിയ മന്‍സിലില്‍ പാലത്തിങ്കര പി കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ (70) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ദേശി സഅദിയ്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കളനാട് മദ്രസയുടെ സ്ഥാപിത കാലം മുതല്‍ മദ്രസയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നു. മദ്രസയിലെ പ്രധാനാധ്യാപകന്‍ കൂടിയായിരുന്നു. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ശിഷ്യഗണങ്ങള്‍ക്ക് ഉടമയുമാണ്. ഭാര്യ: ടി കെ നഫീസ. മക്കള്‍: അബ്ദുല്‍ ഹക്കീം (ദുബൈ), അബ്ദുല്‍ മുജീബ് (കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍), മുഹമ്മദ് നൗഫല്‍ (ഒമാന്‍), ഫക്രുദ്ദീന്‍, അബ്ദുല്‍ ലത്വീഫ് (ഖത്തര്‍), സ്വലാഹുദ്ദീന്‍ അയ്യൂബി (സഅദിയ വിമണ്‍സ് കോളജ് പ്രിന്‍സിപ്പാള്‍, എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്), മുഹമ്മദ് സക്കറിയ്യ (ഖത്തര്‍), മുഹമ്മദ് സിറാജ് (ഹോം ബില്‍ഡേഴ്‌സ്, കളനാട്), റാബിയ (ഇടുവുങ്കാല്‍). മരുമക്കള്‍: ഇസ്മാഈല്‍ ഇടുവുങ്കാല്‍, സി എച്ച് സഫിയ ...

അന്തരിച്ച ചെര്‍ക്കളം അബ്ദുല്ലയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Image
വെള്ളരിക്കുണ്ട്: (www.kasargodvartha.com 31.07.2018)  മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അന്തരിച്ച ചെര്‍ക്കളം അബ്ദുല്ലയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് കമന്റിട്ട സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. ബളാലിലെ രാജേഷിനെയാണ് വെള്ളരിക്കുണ്ട് സി ഐ എം സുനില്‍ കുമാര്‍ അറസ്റ്റു ചെയ്തത്. മുസ്ലിം ലീഗ് ബളാല്‍ പഞ്ചായത്ത് സെക്രട്ടറി ലത്വീഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ട് മറ്റൊരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ അപമാനിക്കുന്ന രീതിയില്‍ രാജേഷ് കമന്റിടുകയായിരുന്നു. ഇതുശ്രദ്ധയില്‍പെട്ട മുസ്ലിം ലീഗ് നേതാവ് സ്‌ക്രീന്‍ ഷോട്ട് സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് രാജേഷ് കമന്റ് പിന്‍വലിച്ചിരുന്നു. സിനിമാ പ്രവര്‍ത്തകനും കലാകാരനും കൂടിയാണ് രാജേഷ്. ഇയാളെ പിന്നീട് പോലീസ് ജാമ്യം നല്‍കി വിട്ടയച്ചു. സിപിഎം പ്രാദേശിക നേതാവാണ് രാജേഷിനെ ജാമ്യത്തിലെടുക്കാനായെത്തിയത്. അതേസമയം പ്രതിക്ക് പെട്ടെന്ന് ജാമ്യം നല്‍കിയതിനെതിരെ ബളാല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ബുധനാഴ്ച ബളാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ച...

മലമ്പനിയെ കരുതിയിരിക്കുക; രോഗലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവ

Image
കാസര്‍കോട്: (www.kasargodvartha.com 31.07.2018)  കൊതുകുജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലമ്പനി. പ്ലാസ്മോഡിയം, പ്ളാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫ്ളാസിപാരം, പ്ലാസ്മോഡിയം മലേറിയ എന്നീ ഏകകോശജീവികള്‍ ആണ് ഈ രോഗത്തിന് കാരണമാകുന്നത്. അനോഫലസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് രാത്രിസമയത്ത് മനുഷ്യരില്‍ മലമ്പനി രോഗം പരത്തുന്നത്. കൂടാതെ മലമ്പനി രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗബാധയുണ്ടാകാം. എന്നാല്‍ ഇത്തരം രോഗ പകര്‍ച്ച വളരെ വിരളമാണ്. അനോഫെലസ് കൊതുക് സാധാരണമായി രാത്രി സമയത്താണ് രക്തം കുടിക്കുന്നത്്. അതിനാല്‍ രാത്രി കാലങ്ങളിലാണ് രോഗസംക്രമണം നടക്കുന്നത്. കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികള്‍ വഴി മലേറിയ രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ കടക്കുന്നു. അതിന് ശേഷം കരളില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ ഒരാഴ്ചയ്ക്കുശേഷം രക്തത്തിലെ ചുവന്ന കോശങ്ങളെ ആക്രമിക്കുകയും രോഗിയില്‍ മലമ്പനിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 9-14 ദിവസത്തിനകം മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ഇടവിട്ടുള്ള ശക്തിയായ പനി, വിറയല്‍, പനി മ...

കേരള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത

Image
കാസര്‍കോട്: (www.kasargodvartha.com 31.07.2018)  കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 25-35 കി.മീ. വരെ (ചില അവസരങ്ങളില്‍ 45 കി.മീ) വേഗതയില്‍ കാറ്റടടിക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറന്‍ ഭാഗത്തും വടക്കുഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുളളതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords:  Kasaragod, Kerala, news, Top-Headlines, Possibility for Heavy Wind in Kerala Coastal areas   < !- START disable copy paste --> Powered by Info News For You

ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിക്കൊന്നു

Image
ഓമല്ലൂര്: (www.kvartha.com 31.07.2018)  ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ടയിലാണ് സംഭവം. ഐമാലി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് കുത്തേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗസംഘം ഊപ്പമണ്‍ ജംഗ്ഷനില്‍ വെച്ചാണ് മഹേഷിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മഹേഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌റ്റേഡിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kerala, Pathanamthitta, News, bike, Hacked to death, Youth, Murder, Youth hacked to death Powered by Info News For You

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രം ട്രയല്‍ റണ്‍: മന്ത്രി മാത്യു ടി തോമസ്

Image
ഇടുക്കി: (www.kvartha.com 31.07.2018)  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ മാത്രമെ ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണിക്കൂറില്‍ 0.02 അടി വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ അവലോകന യോഗത്തിന് ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. 17 മണിക്കൂറില്‍ ഉയര്‍ന്നത് 0.44 അടി ജലം മാത്രമാണ്. പകല്‍ സമയത്ത് എല്ലാവരേയും അറിയിച്ച ശേഷം മാത്രമെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് നല്‍കിയത് ജനങ്ങളെ പരിഭ്രാന്തരാക്കാനാല്ല. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആശങ്കപ്പെടാനുള്ള സാഹചര്യങ്ങളൊന്നും തന്നെ ഇപ്പോഴില്ലെന്നും മന്ത്രി വിശദീകരിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്...

ചെര്‍ക്കളത്തെ അപമാനിച്ച് ഫേസ്ബുക്കിലൂടെ പ്രചാരണം: പോലീസ് കേസെടുത്തു

Image
കാഞ്ഞങ്ങാട് (www.evisionnews.co): നിര്യാതനായ മുസ്്‌ലിം ലീഗ് നേതാവും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ അപമാനിക്കുന്ന തരത്തില്‍ ഫേസ് ബുക്കില്‍ കമന്റിട്ട വ്യക്തിക്കെതിരെ പൊലിസ് കേസെടുത്തു. ബളാലിലെ അഴീക്കോടന്‍ രാജേഷ് എന്നിവര്‍ക്കെതിരെ വെളളരിക്കുണ്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ചെര്‍ക്കളത്തിന്റെ മരണശേഷം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപമാനിക്കുന്നതിനും വേണ്ടി മനപ്പൂര്‍വ്വം ഇയാള്‍ ശ്രമിക്കുകയായിരുന്നു. ക്രൈം നമ്പര്‍ 280/18 സെക്ഷന്‍ 153, 500 ഐ.പി.സി ആന്റ് 120(0) കെ.പി.എ ആക്ട് പ്രകാരമാണ് കേസ്. മലയോരത്തെ മുസ്്‌ലിം ലീഗ് നേതാവും ചെര്‍ക്കളം മന്ത്രിയായിരുന്ന സമയത്ത് പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന എ.സി.എ ലത്തീഫാണ് പരാതിക്കാരന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Powered by Info News For You

പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി

Image
കൊച്ചി: (www.kvartha.com 31.07.2018)  പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. കൊച്ചി ദേശാഭിമാനി ജംഗ്ഷനിലുള്ള അക്ഷയ റസ്റ്റോറന്റിനടുത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് നടുറോട്ടില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kerala, Kochi, News, Ernakulam, , Molestation attempt, Other state worker, Girl, Police, Custody, Molestation attempt: Other state worker held   Powered by Info News For You