Posts

Showing posts from September, 2019

നമ്പര്‍ 1 കല്യാണ്‍ ജൂവലേഴ്‌സ്; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് വിപ്ലവം തീര്‍ത്ത് മുന്നേറ്റം, വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച

Image
കൊച്ചി: (https://ift.tt/2o3yfMH)  വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച നേടി കല്യാണ്‍ ജൂവലേഴ്‌സ് മുന്നേറ്റം. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവുമധികം വെബ്‌സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍. 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ശരാശരി 702,791 വെബ്‌സൈറ്റ് വോളിയമാണ് കല്യാണ്‍ വെബ്‌സൈറ്റ് നേടിയത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനുവേണ്ടി മാര്‍ക്കറ്റിംഗ്, പരസ്യ ബജറ്റ് കല്യാണ്‍ ജൂവലേഴ്‌സ് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചു വരികയായിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് നടത്തിയ മുതല്‍മുടക്ക് ഫലം കാണിച്ചുതുടങ്ങിയെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ട്രെന്‍ഡുകളെക്കുറിച്ച് തികഞ്ഞ അറിവുള്ള, സാങ്കേതികവിദ്യകളില്‍ അവഗാഹമുള്ള അടുത്ത തലമുറ മില്ലേനിയല്‍ ഉപയോക്താക്കളിലേയ്ക്ക് എത്താനാണ് ശ്രമിക്കുന്നത്. ഇതിനായി അവരെ സ്വാധീനിക്കുകയും പര്‍ച്ചേസ് തീരുമാനമെടുക്കുന്നതിന് സഹായിക്കുകയും ചെയ്...

ചാര്‍ജ് ഡ്രൈവര്‍ക്ക് തോന്നിയപോലെ; മൊഗ്രാലില്‍ ഓട്ടോ ചാര്‍ജ് കൊള്ളയെന്ന് ആക്ഷേപം

Image
മൊഗ്രാല്‍: (https://ift.tt/2o3yfMH)  മൊഗ്രാലില്‍ ഓട്ടോറിക്ഷകളില്‍ അമിത യാത്രാ കൂലി ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. ചാര്‍ജ്ജ് തോന്നിയപോലെ ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഈ കൂട്ടത്തില്‍ നിശ്ചിത നിരക്ക് മാത്രം വാങ്ങുന്ന  ഓട്ടോക്കാരുമുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. മിനിമം ചാര്‍ജ് 25 രൂപയാണ് എന്നിരിക്കെ പലപ്പോഴും ഓട്ടോഡ്രൈവര്‍മാര്‍ 30 മുതല്‍ 40 രൂപവരെ ഈടാക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്ക് മീറ്റര്‍ സംവിധാനമില്ലാത്തതിനാല്‍ ഇരട്ടി ചാര്‍ജാണ് ഈടാക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. പ്രവര്‍ത്തിക്കാത്ത മീറ്ററുമായി ഓടുന്ന റിക്ഷകളില്‍ ന്യായമായ നിരക്ക് പ്രതീക്ഷിക്കാവുന്നതല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് യാത്രക്കാരില്‍ നിന്ന് ഉയര്‍ന്നു വരുന്ന പരാതികള്‍. ഓട്ടോറിക്ഷകളില്‍ മൊഗ്രാലില്‍ മീറ്റര്‍ സംവിധാനമുണ്ടെങ്കിലും അത് അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ് ഡ്രൈവര്‍മാര്‍. സര്‍ക്കാര്‍ 2018ല്‍ ലഭ്യമാക്കിയ ഓട്ടോറിക്ഷ യാത്രാനിരക്കിലും, ഓട്ടോഡ്രൈവര്‍മാര്‍ അടിച്ചിറക്കിയ യാത്രാനിരക്കിലും വലിയ വ്യത്യാസം തന്നെയാണ...

നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിയെ റോഡരികില്‍ വെച്ച് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

Image
നെയ്യാറ്റിന്‍കര: (www.kvarthaa.com 01.10.2019) നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിക്ക് നേരെ ക്രൂരപീഡനം. നെയ്യാറ്റിന്‍കര അമരവിളയില്‍ തിങ്കളാഴ്ച രാത്രി 11മണിയോടെയാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉദിയന്‍ കുളങ്ങര സ്വദേശി അനുവിനെ പോലീസ് അറസ്റ്റുചെയ്തു. മണ്‍പാത്രങ്ങള്‍ വാങ്ങാനെന്ന വണ്ണം എത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അമരവിള പാലത്തിന്റെ ഇരുവശങ്ങളിലുമായാണ് പെണ്‍കുട്ടിയുടെ കുടുംബം മണ്‍പാത്രങ്ങള്‍ വില്പനയ്ക്ക് വെച്ചിരുന്നത്. 12 സംഘങ്ങളാണ് പാത്രങ്ങള്‍ വില്‍ക്കുന്നവരില്‍ ഉള്ളത്. ഇതില്‍ ചെറിയ കുട്ടികളും ഉള്‍പ്പൈടുന്നു. രാജസ്ഥാന്‍ സ്വദേശികളായ കുടുംബം ഒരാഴ്ച മുമ്പാണ് അമരവിളയില്‍ എത്തുന്നത്. തിങ്കളാഴ്ച രാത്രി പാത്രങ്ങള്‍ വാങ്ങാനെന്ന വണ്ണം എത്തിയ പ്രതിക്ക് പെണ്‍കുട്ടി പാത്രം കാണിച്ചുകൊണ്ടിരിക്കെ ഇരുകൈകളും പിടിക്കുകയും തലമുടി പിടിച്ചുവലിച്ച് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ടെന്റിനരികില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസിലെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെ...

ലാവ് ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍: പിണറായി അടക്കം മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐ ആവശ്യം പരിഗണിക്കും

Image
ദേശീയം (www.evisionnews.co): ലാവ് ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍ പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുക. ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് ഇന്ന് പരിഗണിക്കുകയാണെങ്കില്‍ സി.ബി.ഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരാകും. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആയിരിക്കും ഹാജരാകുക മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നുമാണ് സി.ബി.ഐ ആരോപിക്കുന്നത്. കുറ്റപത്രത്തില്‍ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണ് അതുകൊ...

ബന്ദിപൂര്‍ രാത്രിയാത്രാ നിരോധനം; രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി

Image
ന്യൂഡല്‍ഹി:(www.kvartha.com 01.10.2019)  വയനാട്ടിലെ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എം പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ഡെല്‍ഹിയില്‍ വെച്ച് ചര്‍ച്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. രാത്രിയാത്രാ നിരോധനം സംബന്ധിച്ചുള്ള വിഷയം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യുന്നുണ്ടെന്നും പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാത്രി യാത്രാനിരോധനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്ത...

സി.പി.എമ്മിന്റെ ഒരുവോട്ടും തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് കുമ്മനം രാജശേഖരന്‍

Image
കേരളം (www.evisionnews.co): സി.പി.എമ്മുകാരുടെ ഒരു വോട്ടുപോലും തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ബി.ജെ.പിയും സി.പി.ഐ.എമ്മുമായി ഒരു രഹസ്യധാരണ ഇല്ലെന്നും കുമ്മനം രാജശേഖരന്‍. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ബി.ജെ.പി- സി.പി.എം രഹസ്യധാരണ ഉണ്ടെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കുമ്മനം. സി.പി.എം ഇവിടെ മൂന്നാം സ്ഥാനത്ത് കിടക്കുന്ന പാര്‍ട്ടിയാണ്. അവരുടെ വോട്ട് ആര്‍ക്ക് കൊടുക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ. കൂട്ടുകച്ചവടം നടത്തുന്നത് ആരൊക്കെയെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടതാണ്. വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്റെ പേര് വെട്ടിയത് വി. മുരളീധരന്‍ അല്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മുരളീധരന്‍ എന്റെ പേര് വെട്ടിയെന്ന് പറയുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. Powered by Info News For You

ഉപതിരഞ്ഞെടുപ്പ് ചൂടില്‍ എരിപിരി കൊണ്ട് മഞ്ചേശ്വരം; മുഖ്യമന്ത്രിയുള്‍പെടെ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെയെത്തുന്നു, യു ഡി എഫ് പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ബുധനാഴ്ച തുടങ്ങും

Image
ഉപ്പള:  (https://ift.tt/2o3yfMH)  ഉപതിരഞ്ഞെടുപ്പ് ചൂടില്‍ എരിപിരി കൊണ്ട് മഞ്ചേശ്വരം മണ്ഡലം. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍ പിള്ള, കര്‍ണാടകയിലെ പ്രമുഖ നേതാക്കള്‍, കേരളത്തിലെയും കര്‍ണാടകയിലെയും മന്ത്രിമാര്‍, മറ്റു നേതാക്കള്‍ കൂട്ടത്തോടെ മഞ്ചേശ്വരത്തെത്തുകയാണ്. ഇതോടെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പോര് കൂടുതല്‍ ഉഷാറാകും. അതേസമയം യു ഡി എഫ് പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ബുധനാഴ്ച ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം എല്‍ ഡി എഫിന്റെ കണ്‍വെന്‍ഷനുകള്‍ ഉപ്പളയില്‍ നടന്നിരുന്നു. യു ഡി എഫിന്റെ എന്‍മകജെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ബുധനാഴ്ച രാവിലെ 10 മണിക്കും, പുത്തിഗെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉച്ചയ്ക്ക് മൂന്നു മണിക്കും ചേരും. പൈവളിഗെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മൂന്നിന് രാവിലെ പത്ത് മണിക്കും, മീഞ്ച പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിക്കും നടക്കും. മംഗല്‍പാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നാലിന് ഉച്ചയ്ക്ക് മൂന്നിനും, കുമ്പള പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വൈക...

15 മാസത്തിനിടെ നാലു സഹോദരങ്ങള്‍ അപകടത്തില്‍ മരിച്ചു: മൂന്നുപേര്‍ മരിച്ചത് ഒരേ സ്ഥലത്ത്

Image
കേരളം (www.evisionnews.co): കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ വിവിധ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ ദേശീയപാതയില്‍ മരത്താക്കരയ്ക്ക് സമീപം പുഴമ്പള്ളം ജംഗ്ഷനിലാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരാള്‍ ഇവിടെനിന്ന് 300മീറ്ററോളം മാറി മരത്താക്കരയിലും അപകടത്തില്‍ മരിച്ചു. പുള്ളില്‍വീട്ടില്‍ പരേതരായ കുട്ടന്റെയും കല്യാണിയുടെയും അഞ്ച് മക്കളില്‍ നാല് പേരാണ് മരിച്ചത്. ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍, ആനന്ദന്‍, സുധാകരന്‍ എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഏറ്റവും ഒടുവില്‍ മരിച്ചത് ഉണ്ണികൃഷ്ണന്‍ (46) ആണ്. ശനിയാഴ്ച അര്‍ധരാത്രിയാണ് ഇയാള്‍ അപകടത്തില്‍ മരിച്ചത്. വീട്ടിലേക്ക് നടന്നുവരുമ്‌ബോള്‍ പുഴമ്ബള്ളം ജംങ്ഷനില്‍ വെച്ച് ബൈക്കിടിച്ച ഉണ്ണികൃഷ്ണന്‍ ഉടന്‍ തന്നെ മരിച്ചു. ഈ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ചങ്ങരംകുളം സ്വദേശി വിഷ്ണുവിന്റേത് സാരമായ പരിക്കാണ്. ഇതേ ജംഗിഷനിലാണ് ജൂലായില്‍ ഉണ്ണികൃഷ്ണന്റെ അനുജന്‍ ശ്രീനിവാസന്‍ (41) കാറിടിച്ച് മരിച്ചത്. ഇതിനു തൊട്ട് മുമ്പ് ഇവിടെ നടന്ന അപകടത്തില്‍ ഉണ്ണികൃഷ്ണന്റെ മറ്റൊരു സഹോദരന്‍ ആനന്ദന്‍ (44) മരിച്ചു. രാത്രി...

പാലായിലെ കണ്‍ഫ്യൂഷന്‍ മഞ്ചേശ്വരത്തില്ല: ജനഹിതം യു.ഡി.എഫിനൊപ്പമെന്ന് കുഞ്ഞാലിക്കുട്ടി

Image
കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനെ പാലായോട് താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാലായിലെ കണ്‍ഫ്യൂഷന്‍ മഞ്ചേശ്വരത്തില്ല. അവിടെത്തെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. മഞ്ചേശ്വരത്ത് യു.ഡി.എഫിനാണ് ജനപിന്തുണ. ദേശീയ- സംസ്ഥാന സര്‍ക്കാറുകളുടെ കൊള്ളരുതായ്മകളില്‍ മനംമടുത്ത ജനങ്ങള്‍ യു.ഡി.എഫില്‍ മാത്രമെ വിശ്വാസമുള്ളൂ. ആ വിശ്വാസം മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് പ്രധാന എതിരാളി. കാലങ്ങളായി എല്‍.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്. പെരിയ ഇരട്ടക്കൊലക്കേസ് ഉള്‍പ്പടെയുള്ള വിഷയങ്ങളും സ്വാഭാവികമായും പ്രചാരണ വിഷയമാകും. അതൊക്കെ ജനങ്ങള്‍ക്കറിയാമെന്നും ജനഹിതം യു.ഡി.എഫിനൊപ്പമായിരിക്കുകമെന്നും വന്‍ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  രണ്ടു ഭരണങ്ങളും വിലയിരുത്തപ്പെടുന്നതായിരിക്കും ഈ ഉപതെരഞ്...

സി ബി ഐ കുരുക്കില്‍ വീണ്ടും സി പി എം: ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമോ എന്ന് ആശങ്ക

Image
കണ്ണൂര്‍: (www.kvartha.com 01.10.2019)  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന ലാവ് ലിന്‍ കേസില്‍ ഉള്‍പ്പെടെ സി ബി ഐ പിടിമുറുക്കിയത് അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെ ജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക സി പി എമ്മിലും എല്‍ ഡി എഫിലും ശക്തമാകുന്നു. കൂനില്‍മേല്‍ കുരുവെന്ന പോലെ പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത് പാലാ ജയത്തിലൂടെ നേടിയ ആത്മവിശ്വാസം പാര്‍ട്ടിയില്‍ നിന്നും നേരിയ അളവിലെങ്കിലും ചോര്‍ത്തിയിട്ടുണ്ട്. കേസില്‍ സര്‍ക്കാരോ പ്രതിഭാഗമോ അപ്പീലിനു പോകുമ്പോള്‍ അത് കൊലപാതക രാഷ്ട്രീയത്തിനുള്ള അംഗീകാരമായും വ്യാഖ്യാനിക്കപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ് നേതാക്കള്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക. എന്നാല്‍ പെരിയ ഇരട്ടക്കൊല കേസിലെ കുറ്റപത്രം സി ബി ഐ റദ്ദാക്കിയതോടെ മഞ്ചേശ്വരത്ത് വിഷയം അക്രമ രാഷ്ട്രീയമായി മാറിയേക്കും. പെരിയ ഇരട്ടക്കൊല കേസില്‍ സി ബി ഐ അന്വേഷണം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെയും പോലീസിനെയും അക്രമിക്കാനാണ് യു ഡി എഫ് ശ്രമിക്കുക. ഇ...

സംസ്ഥാനത്ത് സാധാരണക്കാരെ കഷ്ടത്തിലാക്കി സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ചുകയറുന്നു; ഒപ്പം തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വര്‍ധന

Image
തിരുവനന്തപുരം: (www.kvartha.com 01.10.2019) സംസ്ഥാനത്ത് സാധാരണക്കാരെ കഷ്ടത്തിലാക്കി സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ചുകയറുന്നു. രണ്ടാഴ്ചയ്ക്കിടെ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വര്‍ധനയുണ്ടായി. നാരങ്ങാ വെള്ളത്തിനുപോലും ചെറുനാരങ്ങ വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. നൂറു രൂപ കൊടുത്താലെ ഒരു കിലോ ചെറുനാരങ്ങ കിട്ടൂ. പച്ചക്കറികള്‍ വില കുറച്ച് ലഭിക്കുന്ന കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് 50 രൂപയാണു വില. തത്ക്കാലം ചെറിയ ഉള്ളി വാങ്ങാമെന്ന് വെച്ചാല്‍ അതിനും മടിക്കും. കാരണം രണ്ടാഴ്ച കൊണ്ട് ചെറിയ ഉള്ളിക്ക് കിലോയ്ക്ക് ഇരുപത് രൂപ കൂടി 80 രൂപയായി. 160 രൂപയുണ്ടായിരുന്ന വെളുത്തുള്ളിക്ക് കിലോയ്ക്ക് 200 രൂപയായി. ഓണത്തിന് പതിനഞ്ച് രൂപയ്ക്ക് ലഭിച്ച തക്കാളിക്ക് ഇന്ന് പത്ത് രൂപ അധികം നല്‍കണം. ഒരു കിലോ ഇഞ്ചിക്ക് അമ്പത് രൂപയാണ് കൂടിയത്. അതിനിടെ കുതിച്ചുയരുന്ന സവാളവില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഭക്ഷ്യവകുപ്പ് രംഗത്തെത്തി. നാഫെഡ് വഴി നാസിക്കില്‍നിന്ന് വെള്ളിയാഴ്ച എത്തിക്കുന്ന 40 ടണ്‍ സവാള സ്‌പ്ലൈകോ വഴി കിലോ 45 രൂപ നിരക്കില്‍ നില്‍കാനാ...

യുഎഇയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ച് മന്ത്രിസഭ; 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, തൊഴിലിനു പ്രാപ്തരാക്കാനായി സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്‍കാനും തീരുമാനം; മലയാളികളടക്കമുള്ള വിദേശികള്‍ ആശങ്കയില്‍

Image
അബുദാബി: (www.kvartha.com 01.10.2019) യുഎഇയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ച് മന്ത്രിസഭ. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 18,000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങള്‍ക്കായി 30 കോടി ദിര്‍ഹം വിനിയോഗിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതം സ്വദേശിവല്‍ക്കരണത്തിനായി വിനിയോഗിക്കും. സ്വദേശികളെ തൊഴിലിനു പ്രാപ്തരാക്കാനായി സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായി. സ്വകാര്യ മേഖലയില്‍ തുല്യത നല്‍കുന്ന വിധം നിയമ ഭേദഗതിയുണ്ടാകും. പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം സ്വകാര്യ മേഖലയില്‍ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തും. അഡ്മിനിസ്‌ട്രേഷന്‍, സൂപ്പര്‍വൈസിങ് തസ്തികകളാണ് ഇവയില്‍ കൂടുതലും. സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയിലാണ് മലയാളികളടക്കമുള്ള വിദേശികള്‍. രാജ്യത്തെ സ്വദേശിവല്‍ക്കരണം തങ്ങളുടെ തൊഴിലിനെ ബാധിക്കുമോ എന്നാണ് വിദേശികളുടെ ആശങ്ക. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി -...

ഖമറുദ്ദീന്‍ 34 കേസുകളിലെ പ്രതി; കേസുകളെല്ലാം പെരിയ കല്യോട്ട് ഇരട്ടക്കൊലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ പേരില്‍, 57 ലക്ഷത്തിന്റെ സ്വര്‍ണ നിക്ഷേപവും

Image
മഞ്ചേശ്വരം: (https://ift.tt/2o3yfMH)  മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ 34 കേസുകളിലെ പ്രതി. കേസുകളെല്ലാം പെരിയ കല്യോട്ട് ഇരട്ടക്കൊലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ പേരിലാണ്. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപവരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എന്‍ സുരേന്ദ്രന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. 1,97,09,353 രൂപയുടെ ആസ്തിയാണ് പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥി കാണിച്ചിരിക്കുന്നത്. ഇതില്‍ സ്വന്തം പേരില്‍ മൂന്ന് ലക്ഷം രൂപ വില വരുന്ന കാര്‍, ഭാര്യ എന്‍ ബി റംലത്തിന്റെ പേരില്‍ 62,000 രൂപ വില വരുന്ന ഇരുചക്ര വാഹനം, 17.17 സെന്റ്, 23 സെന്റ് എന്നീ വകയില്‍ ഭൂസ്വത്തുക്കള്‍, കൈവശം 12,000 രൂപ, സ്വര്‍ണ നിക്ഷേപം ഷെയറുകള്‍ എന്നിവയായി 57,03,500 തുടങ്ങിയവ ഉള്‍പ്പെടുന്നു. 13,37,264 രൂപയുടെ ബാധ്യതയുമുണ്ട്. ഡമ്മി സ്ഥാനാര്‍ത്ഥികളായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്...

മഞ്ചേശ്വരത്ത് കണ്ണൂരില്‍ നിന്നുള്ള വന്‍ പടയെത്തും: പോരാട്ടത്തിന് എരിവേറും

Image
കണ്ണൂര്‍: (https://ift.tt/2my85kW)  ബഹുഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിന് എരിവേറ്റാന്‍ കണ്ണൂരില്‍ നിന്നും സി പി എം- കോണ്‍ഗ്രസ്- ബി ജെ പി നേതാക്കളെത്തും. തികച്ചും കണ്ണൂര്‍ മോഡലിലുള്ള, കൊണ്ടും കൊടുത്തുമുള്ള കണ്ണൂര്‍ ശൈലിയിലാണ് ഇവര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക. പാലയിലെ അട്ടിമറി വിജയത്തില്‍ മുഖ്യ റോള്‍ വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് അഞ്ചിടങ്ങളിലും ചുക്കാന്‍ പിടിക്കുക. മഞ്ചേശ്വരം മണ്ഡലത്തില്‍ നടക്കുന്ന വിവിധ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് മുഖ്യമന്ത്രി വോട്ടു ചോദിക്കുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്‍. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ഇ പി ജയരാജന്‍ മറ്റു നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, ടി വി രാജേഷ് എന്നിവരും കളത്തിലിറങ്ങും. പെരിയ ഇരട്ടക്കൊല കേസ് സി ബി ഐ അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ കെ സുധാകരന്‍ എം പിയാണ് അക്രമ രാഷ്ട്രീയത്തിനെതിരെ മഞ്ചേശ്വരത്ത് യു ഡി എഫിനായി കണ്...

കാസര്‍കോട് ബി.ജെ.പിയില്‍ കലഹം രൂക്ഷം: പ്രദേശിക കമ്മിറ്റികള്‍ മാറിനിന്നതോടെ പ്രചാരണം ഏറ്റെടുത്ത് ആര്‍.എസ്.എസ്

Image
കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മണ്ഡലത്തില്‍ രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കിയ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പിയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. നേതാക്കളെയും പ്രവര്‍ത്തകരെയും തണുപ്പിക്കാന്‍ ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ജില്ലയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും കലഹത്തിന് അയവ് വന്നിട്ടില്ല. രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കാന്‍ ദല്‍ഹിയില്‍ സ്വാധീനം ചെലുത്തിയ മംഗളൂരുവിലെ ആര്‍.എസ്.എസ് നേതൃത്വമായിരിക്കും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ വഹിക്കുകയെന്നും ഇതോടെ ഉറപ്പായി. ജില്ലയിലെ ബി.ജെ.പി നേതാക്കളും മണ്ഡലം ഭാരവാഹികളും ഉള്‍പ്പെടുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ആര്‍.എസ്.എസ് നേതൃത്വം തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം. ജില്ലാ കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ട ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, മണ്ഡലം സെക്രട്ടറി സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവരിലൊരാളെ സ്ഥാനാര്‍ഥിയാക്കാത്തതിനാലാണു പ്രതിഷേധം കനക്കുന്നത്. Powered by Info News For You

'പട്ടിണിക്കിട്ടു, പീഡിപ്പിച്ചു, പുറത്താക്കി' ആരോപണവുമായി ലാലു പ്രസാദ് യാദവിന്റെ മരുമകള്‍ ഐശ്വര്യ റോയ്

Image
ദേശീയം (www.evisionnews.co): മാസങ്ങള്‍ നീണ്ട പീഡനങ്ങളുടെ തുടര്‍ച്ചയായി ഞായറാഴ്ച തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയതായി ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മരുമകള്‍ ഐശ്വര്യ റോയിയുടെ ആരോപണം. തുടര്‍ന്ന് ഐശ്വര്യ റോയിയെ പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വീടിനുള്ളില്‍ തിരികെ പ്രവേശിപ്പിച്ചു. ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റോയ് ഇന്നലെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് വീടിന് പരിസരത്തുള്ള ഒരു ചായ്പ്പില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയും അവരുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി കൂടിയായ അമ്മായിയമ്മ റാബ്രി ദേവി തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി എന്നും തന്റെ വിവാഹബന്ധം തകര്‍ന്നതിന് കാരണം ഭര്‍ത്താവിന്റെ സഹോദരി മിസ ഭാരതി ആണെന്നും ഐശ്വര്യ റോയ് കുറ്റപ്പെടുത്തി. എന്നാല്‍ രാജ്യസഭാംഗവും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി) അംഗവുമായ മിസ ഭാരതി ഐശ്വര്യ റോയു...

നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: യൂത്ത് ലീഗ്

Image
കാസര്‍കോട് (www.evisionnews.co): മുള്ളേരിയയിലും പരിസര പ്രദേശങ്ങളിലും വര്‍ഗീയതയുടെ വിഷ വിത്തുപാകി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചില വര്‍ഗീയ ശക്തികളുടെ ശ്രമങ്ങളെ ജനങ്ങള്‍ ഒന്നിച്ചുനിന്ന് ചെറുക്കണമെന്ന് കാറഡുക്ക പഞ്ചായത്ത് യൂത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.  മുള്ളേരിയയിലെ പേര് ചോദിച്ചുള്ള അക്രമം വേണ്ടപ്പെട്ട അധികാരികള്‍ ഗൗരവത്തിലെടുത്ത് കുറ്റക്കാര്‍ക്ക് നിയമത്തിന്റെ വഴിയില്‍ പരമാവധി ശിക്ഷ വാങ്ങി കൊടുക്കുവാനും തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനിച്ചു. ഹമീദ് മഞ്ഞംപാറ, ഹസൈനാര്‍ നാട്ടക്കല്‍, ഇഖ്ബാല്‍ കളത്തില്‍, ലത്തീഫ് ആദൂര്‍, സി.എം അഹമ്മദ് സംബന്ധിച്ചു. Powered by Info News For You

ലെന്‍സ് ഫെഡ് കാസര്‍കോട് താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു

Image
കാസര്‍കോട് (www.evisionnews.co): ലെന്‍സ് ഫെഡ് കാസര്‍കോട് താലൂക്ക് 2019-20 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍വന്നു. മുജീബ് റഹ്മാന്‍ ചാലയെ പ്രസിഡന്റായും ടി. രാജുവിനെ ജനറല്‍ സെക്രട്ടറിയായും അഷ്‌റഫ് മുട്ടത്തെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: തഖിയിദ്ദീന്‍, എം.വി അനില്‍കുമാര്‍ (വൈസ്. പ്രസി), കെ.സി രമേശ്, കെ സന്തോഷ് (ജോ. സെക്രട്ടറി).  Powered by Info News For You

ജനുവരി എട്ടിന് ദേശീയ പണിമുടക്ക്; മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് വമ്പന്‍ പ്രക്ഷോഭത്തിനൊരുങ്ങി തൊഴിലാളി സംഘടനകള്‍

Image
ന്യൂഡല്‍ഹി: (www.kvartha.com 01.10.2019) കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ജനുവരി എട്ടിന് ദേശീയ പണിമുടക്ക്. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന 10 കേന്ദ്ര തൊഴിലാളി യൂനിയനുകളുടെ വിശാല കണ്‍വെന്‍ഷനിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തൊഴിലാളി സംഘടനകള്‍ സംയുക്തമായി ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു. പണിമുടക്കിന് മുന്നോടിയായി പ്രാദേശിക, സംസ്ഥാതല കണ്‍വെന്‍ഷനുകള്‍ ചേരും. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ രൂക്ഷമായ സാമ്ബത്തികമാന്ദ്യത്തിലെത്തിച്ചുവെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പറേറ്റ് നികുതി കുറച്ചതിലൂടെ ഖജനാവിന് പ്രതിവര്‍ഷം 1.45 ലക്ഷം കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ വരുത്തിവെച്ചതെന്നും കണ്‍വെന്‍ഷന്‍ വിമര്‍ശിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും പണിമുടക്കില്‍ പങ്കെടുക്കും. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി...

ആകാശപോരാട്ടങ്ങള്‍ നയിക്കാന്‍ പുതിയ അമരക്കാരന്‍; രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ഇന്ത്യന്‍ വ്യോമസേനാ മേധാവി

Image
ന്യൂഡല്‍ഹി: (www.kvartha.com 01.10.2019) ഇന്ത്യയുടെ ആകാശപോരാട്ടങ്ങള്‍ നയിക്കാന്‍ ഇനി പുതിയ അമരക്കാരന്‍. രാകേഷ് കുമാര്‍ സിംഗ് ബദൗരിയ പുതിയ വ്യോമസേനാ മേധാവിയായി ചുതലയേറ്റു. തിങ്കളാഴ്ച്ചയാണ് പുതിയ മേധാവി ചുമതലയേറ്റത്. വ്യാമസേനയുടെ 26ആമത് മേധാവിയാണ് ബദൗരിയ. എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ വിരമിച്ച ഒഴിവിലാണ് ബദൗരിയയെ നിയമിച്ചത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലാണ് ബദൗരിയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1980 ജൂണ്‍ 15ന് സ്വോഡ് ഓഫ് ഓണര്‍ പദവിനേടി വ്യോമസേനയുടെ ഭാഗമായി. നാഷണല്‍ ഡിഫന്‍സ് അക്കാദമി കമാന്‍ഡര്‍, സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍, എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ചീഫ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: National, New Delhi, Army, Air force officers, Air Chief Marshal Bhadauria takes charge as new IAF chief ...

അഭിമന്യുവിന്റെ കൊന്നവരോട് എസ്എഫ്‌ഐക്ക് മമതയോ? ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കൊടിക്കമ്പില്‍ പതാക കെട്ടി എസ്എഫ്‌ഐയുടെ പ്രകടനം

Image
തിരുവനന്തപുരം:  (www.kvartha.com 01.10.2019)  അഭിമന്യുവിന്റെ പച്ച മാംസത്തില്‍ ഇരുമ്പ് കയറ്റിയവരോട് എസ്എഫ്‌ഐ ഐക്യപ്പെട്ടോ എന്നാണ് സോഷ്യല്‍ മീഡിയകളിലുയരുന്ന ചോദ്യം. ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കൊടിക്കമ്പില്‍ പതാക കെട്ടി എസ്എഫ്‌ഐ പ്രകടനം നടത്തുന്ന ചിത്രം വലിയ ചര്‍ച്ചയാവുകയാണ്. തിരുവനന്തപുരം എജെ കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് മൂന്നു സംഘടനകളും ഒരുമിച്ച് കൊടികെട്ടി പ്രകടനം നടത്തിയിരിക്കുന്നത്. എജെ കോളജിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രം ഐഡിയിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷിന്റെ നാട്ടിലുള്ള ക്യാമ്പസാണിത്. എസ്എഫ്‌ഐയും കെഎസ്‌യുവും ക്യാമ്ബസ് ഫ്രണ്ടും തമ്മിലായിരുന്നു ഇവിടെ മത്സരം. അഭിമന്യുവിന്റെ പച്ച മാംസത്തില്‍ ഇരുമ്പ് കയറ്റിയ വലതുപക്ഷ തീവ്രവാദി പ്രസ്ഥാനത്തോടൊപ്പം എസ്എഫ്‌ഐയുടെ പതാക വലിച്ചുകെട്ടിയവര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വെള്ളിയാഴ്ച്ച വരെ മഴ തുടരും; അപകടകാരികളായ ഇടിമിന്നലുകളെ കരുതിയിരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

Image
തിരുവനന്തപുരം:  (www.kvartha.com 01.10.2019)   സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് ബുധനാഴ്ച്ച യെല്ലോ അലര്‍ട്ടുള്ളത്. വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കും. വെള്ളിയാഴ്ച്ച വരെ മഴ തുടരും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണം അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇത്തരം മിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കും. അതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക...

ഇനി ഒളിച്ചുകളിക്കില്ല; വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്ന് ഏറ്റുമുട്ടാന്‍ തയ്യാര്‍; അത് ആകാശം വഴിയോ ഭൂമിയിലൂടെയോ ഏതു വഴിയും ആകാം; പാകിസ്ഥാന് ശക്തമായ താക്കീതുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്

Image
ന്യൂഡല്‍ഹി: (www.kvartha.com 30.09.2019) പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്. ഇനി ഒളിച്ചുകളിക്കില്ലെന്നും വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനോട് ഏറ്റുമുട്ടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും. ചിലപ്പോള്‍ രണ്ട് വഴിയും തെരഞ്ഞെടുക്കും' എന്നായിരുന്നു കരസേനാ മേധാവി പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. പാകിസ്ഥാന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്ഥാന്റെ വാദത്തെ അന്താരാഷ്ട്ര സമൂഹം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച കരസേനാ മേധാവി അത്തരം നീക്കങ്ങള്‍ വിജയകരമായി സൈന്യം ...

പാരച്യൂട്ട് തുറക്കാന്‍ സാധിച്ചില്ല; പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കാനഡ സ്വദേശിക്ക് ദാരുണാന്ത്യം

Image
കിളിമഞ്ചാരോ:(www.kasargodvartha.com 30/09/2019) പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടെ പാരച്യൂട്ട് തുറക്കാനായില്ല. കാനഡ സ്വദേശിക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയായ കിളിമഞ്ചാരോയിലാണ് ദാരുണസംഭവം. കാനഡ സ്വദേശിയായ ജസ്റ്റിന്‍ കൈലോ(55)യാണ് മരിച്ചത്. പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ പാരച്യൂട്ട് തുറക്കാന്‍ സാധിക്കാത്തതാണ് അപകട കാരണം എന്നാണ് വിവരം. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. സെപ്തംബര്‍ 20നാണ് ജസ്റ്റിന്‍ പര്‍വ്വതാരോഹണം ആരംഭിച്ചത്. ഇവിടെ നിന്ന് തിരിച്ചിറങ്ങാന്‍ പാരാഗ്ലൈഡിംഗിനെയാണ് ആശ്രയിക്കുകയായിരുന്നു. ഇതാണ് മരണത്തിലേക്ക് കലാശിച്ചത്. അപകട വിവരം ജസ്റ്റിന്‍ കൈലോയുടെ ബന്ധുക്കളെയും കനേഡിയന്‍ ഹൈക്കമ്മീഷനെയും അറിയിച്ചതായി ടാന്‍സാനിയന്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളു...

സൗദിയില്‍ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനില്‍ തീപിടുത്തം

Image
സൗദി: (www.kvartha.com 30.09.2019) സൗദിയില്‍ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനില്‍ തീപിടുത്തത്തെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്ക്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച മക്കയെയും മദീനയെയും ജിദ്ദയുമായി ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് 16 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയും ഏതാനും പേര്‍ക്ക് പ്രാഥമിക ശുശ്രൂഷയും നല്‍കുകയും ചെയ്തു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Saudi Arabia, News, Gulf, World, Fire, Railway, Injured, hospital, Fire breaks out at train station in Saudi Powered by Info News For You

എന്‍ജിന് തീപിടിച്ചു; ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

Image
പനജി:(www.kasargodvartha.com 30/09/2019) എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പൈലറ്റിന്റെ സമയോജിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഞായറാഴ്ച്ച രാത്രി ഗോവയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടത്തെ എന്‍ജിന്‍ തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് എന്‍ജിന് തീപിടിച്ചു. തീപിടിച്ചത് കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ പൈലറ്റ്, ഇടത്തെ എന്‍ജിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയും ഒരു എന്‍ജിന്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് തിരികെ പറക്കുകയും ചെയ്തു. തിരികെ ഗോവ വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷിതമായി നിലത്തിറക്കി. പിന്നീട് യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ ഡല്‍ഹയിലെത്തിച്ചു. ഗോവ മന്ത്രി നീലേഷ് കാബ്രാള്‍ അടക്കം 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റിന്റെ സമയോജിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്...

ഐ എസില്‍ ചേര്‍ന്ന 8 കാസര്‍കോട് സ്വദേശികള്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു; സ്ഥിരീകരിച്ച് എന്‍ ഐ എ; കൊല്ലപ്പെട്ടത് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍

Image
തൃക്കരിപ്പൂര്‍ (കാസര്‍കോട്): (www.kvartha.com 30.09.2019) കാസര്‍കോടു നിന്നും രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)ലേക്ക് ചേക്കേറിയവരില്‍ എട്ടുപേര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സ്ഥിരീകരണം. ഇതു സംബന്ധിച്ചു മരിച്ചവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴാണു എന്‍ഐഎ വാര്‍ത്ത സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു എട്ടുപേരും കൊല്ലപ്പെട്ടതെന്നാണു കേരള പോലീസിനെ എന്‍ഐഎ അറിയിച്ചത്. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് മരിച്ച എട്ടു പേരും. അബ്ദുര്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. അതേ സമയം അബ്ദുര്‍ റാഷിദ് രണ്ടു മാസം മുന്‍പ് വ്യോമാക്രമണത്...

മക്ക നഗരത്തില്‍ മണിക്കൂറോളം ശക്തമായ മഴയും കാറ്റും; വെള്ളപ്പൊക്കം കാരണം ഗതാഗതം തടസപ്പെട്ടു

Image
മക്ക: (www.kvartha.com 30.09.2019) മക്ക നഗരത്തില്‍ മണിക്കൂറോളം ശക്തമായ മഴയും കാറ്റും. ഞാറാഴ്ച വൈകുന്നേരം മൂന്ന് മണിക്കൂറോളം മക്ക നഗരത്തില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളപ്പൊക്കം കാരണം ഗതാഗതം തടസപ്പെട്ടു. ഏഴ് മണി വരെ മഴ തുടര്‍ന്നു. മഴയ്ക്ക് മുമ്പ് വരെ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമാണ് മഴ എന്നാണ് നിഗമനം. രാത്രിയായതോടെ മക്കയില്‍ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  News, Gulf, World, Rain, Traffic, Flood, Heavy rains and bad weather hits Makkah Powered by Info News For You

നേതാക്കള്‍ വിമതരായി നോമിനേഷന്‍ നല്‍കി: ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ കൂട്ടപുറത്താക്കല്‍

Image
ഡെറാഡൂണ്‍ (www.evisionnews.co): പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ഉത്തരാഖണ്ഡില്‍ നാല്‍പതോളം നേതാക്കളെ ബി.ജെ.പി പുറത്താക്കി. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കിയതിനാണ് പുറത്താക്കല്‍ നടപടി. ജില്ലാ തലത്തില്‍ സംഘടിപ്പിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ അജയ് ഭട്ടാണ് നടപടിയെടുത്തതെന്ന് ജനറല്‍ സെക്രട്ടറി രാജേന്ദ്ര ഭണ്ഡാരി പറഞ്ഞു. പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കിയെന്നും ഉടന്‍ തന്നെ പുറത്താക്കല്‍ നടപടികളുണ്ടാവുമെന്നും ഭണ്ഡാരി പറഞ്ഞു. മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് പദവികളിലുള്ള നേതാക്കളാണ് പുറത്താക്കപ്പെട്ടത്. Powered by Info News For You

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന വീഡിയോ; പ്രവാസി യുവാവ് ഒമാനില്‍ പിടിയില്‍

Image
മസ്‌ക്കറ്റ്: (www.kvartha.com 30.09.2019) റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രവാസി യുവാവ് ഒമാനില്‍ പിടിയില്‍. അല്‍ ബാതിന ഗവര്‍ണറേറ്റിലാണ് സംഭവം. കാറിന്റെ ഡോര്‍ തുടര്‍ന്ന് ചാടിയിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനാണ് പ്രവാസി യുവാവിനെ ഓമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിനു ശേഷമാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. യുവാവ് ജോലി ചെയ്തിരുന്ന വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്ന കാറാണ് വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെന്നു കണ്ടെത്തി. യുവാവിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Muscat, News, Gulf, World, Arrest, Police, Youth, Youth arrested in Oman for sh...

ഉപതിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

Image
(www.evisionnews.co) അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. നാളെയാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ മാത്രമാണ് മുന്നണികളില്‍ നിന്ന് പത്രിക നല്‍കിയിട്ടുള്ളത്. മഞ്ചേശ്വരത്ത് രണ്ട് സ്വതന്ത്രരും പത്രിക നല്‍കിയിട്ടുണ്ട്. ശനിയും ഞായറും അവധിയായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറും രാവിലെ 11 മണിക്ക് പത്രിക സമര്‍പ്പിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സുരേഷ് ഉച്ചയോടെയാകും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഒക്ടോബര്‍ ഒന്നിനാണ് പത്രികകളുടെ സൂഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുളള അവസാന തിയതിയായ ഒക്ടോബര്‍ മൂന്നിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുക. അടുത്ത മാസം 21നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 24നും നടക്കും. സ്ഥാനാര്‍ഥി നിര്‍...

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റേണല്‍ സെക്യൂരിറ്റി യോഗം ചേര്‍ന്നു; ബൂത്തുകളില്‍ ശക്തമായ പോലീസ് നിരീക്ഷണ സംവിധാനം ഒരുക്കും, സ്ഥിരം കുറ്റവാളികള്‍ നിരീക്ഷണത്തില്‍, അനധികൃത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവ തടയാന്‍ പരിശോധന ശക്തമാക്കും

Image
കാസര്‍കോട്: (https://ift.tt/2nKKn54)  മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റേണല്‍ സെക്യൂരിറ്റി യോഗം ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ഡോ.ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. യോഗത്തില്‍ എസ് പി ജെയിംസ് ജോസഫ്, എ എസ് പിമാരായ പ്രശോഭ്, ശില്‍പ ഡി, മഞ്ചേശ്വരം ആര്‍ ഒ എന്‍ പ്രേമചന്ദ്രന്‍, എ ആര്‍ ഒ സുരേന്ദ്രന്‍ എന്‍, ഇ ആര്‍ ഒ വി എം സജീവന്‍ എന്നിവര്‍ പങ്കടുത്തു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 42 വള്‍നറബിള്‍ ബൂത്തുകളില്‍ ശക്തമായ പോലീസ് നിരീക്ഷണ സംവിധാനം ഒരുക്കുന്നതിനും സ്ഥിരം കുഴപ്പക്കാരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിച്ച് ഉപതിരഞ്ഞെടുപ്പ് അവസാനിക്കും വരെ പോലീസ് നിരീക്ഷണത്തിലാക്കുന്നതിനും, അനധികൃത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവ തടയുന്നതിനും പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സംയുക്തമായി റെയ്ഡ് നടത്താനും തീരുമാനമായി. കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ പോയിന്റിലും അനധികൃത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവയുടെ കള്ളക്കടത്ത് തടയുന്നതിനും, ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങള...

മഞ്ചേശ്വരം വിധിയെഴുത്ത്: വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ വോട്ടുകള്‍ ഭിന്നിക്കരുതെന്ന് അഡ്വ. വി എം മുനീര്‍

Image
ദുബൈ: (https://ift.tt/2nKKn54)  ജനാധിപത്യത്തെ കശാപ്പ് ചെയ്ത് വര്‍ഗീയ ഏകീകരണത്തിലൂടെ അധികാരം കയ്യാളുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ വിധിയെഴുത്താവണം മഞ്ചേശ്വരത്തെതെന്നും കേന്ദ്ര- കര്‍ണാടക സര്‍ക്കാറുകളുടെ അധികാരബലത്തിലും പണമൊഴുക്കിയും മഞ്ചേശ്വരത്തെ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാക്കാന്‍ സകല തന്ത്രവും പയറ്റുമ്പോള്‍ എക്കാലത്തും വര്‍ഗീയ രാഷ്ട്രീയത്തോട് 'നോ' പറഞ്ഞ മഞ്ചേശ്വരത്തെ പ്രബുദ്ധരായ ജനത വോട്ടുകള്‍ ഭിന്നിക്കാതെ നോക്കണമെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീനെ വിജയിപ്പിക്കണമെന്നും മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ. വി എം മുനീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സംഗമത്തില്‍ മുഖ്യ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. യു എ ഇ- കെ എം സി സി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു.  ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി ...

ബി ജെ പി ഓഫീസ് അക്രമം: സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് എ അബ്ദുര്‍ റഹ് മാന്‍

Image
കാസര്‍കോട്: (https://ift.tt/2nKKn54)  സംഘ്പരിവാര്‍ സംഘടനകളുടെ ശക്തികേന്ദ്രമായ താളിപ്പടുപ്പിനടുത്ത് സ്ഥിതി ചെയ്യുന്ന ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചുവെന്ന ആരോപണം സംശയകരമാണെന്നും, സംഭവത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. സംഘ് പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കല്ലാതെ മറ്റാര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത പാര്‍ട്ടി കേന്ദ്രത്തിലാണ് പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നത്. പുറത്ത് നിന്നും ആരെങ്കിലും വന്ന് ഓഫീസ് ആക്രമിച്ചുവെന്ന് ബി ജെ പി പ്രവര്‍ത്തകര്‍പോലും വിശ്വസിക്കില്ല. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഓഫീസ് ആക്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസമായി ബി ജെ പി ജില്ലാ പ്രസിഡണ്ട് മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ചെന്ന് വര്‍ഗ്ഗീയ ചേരിതിരിവ് വരുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രവര്‍ത്തികളുമാണ് നടത്തിവന്നതെന്നും അബ്ദുര്‍ റഹ് മാന്‍ കുറ്...

കാസര്‍കോട്ടെ ബി.ജെ.പി ഓഫീസ് അക്രമം: സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്ന് എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട് (www.evisionnews.co): സംഘ്പരിവാര്‍ സംഘടനകളുടെ ശക്തികേന്ദ്രമായ താളിപ്പടുപ്പിനടുത്ത് സ്ഥിതി ചെയ്യുന്ന ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചുവെന്ന ആരോപണം സംശയകരമാണെന്നും ഇത് സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ട് വരാന്‍ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കല്ലാതെ മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത പാര്‍ട്ടി കേന്ദ്രത്തിലാണ് പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നത്. പുറത്തുനിന്നും ആരെങ്കിലും വന്ന് ഓഫീസ് ആക്രമിച്ചുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ടീയ മുതലെടുപ്പ് നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഓഫീസ് ആക്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറേമാസമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ്് മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ മുക്കിലുംമൂലയിലും ചെന്ന് വര്‍ഗീയ ചേരിതിരിവ് വരുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമാണ് നടത്തിവന്നത്. ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍...

കഞ്ചാവ് വില്‍പനക്കാര്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

Image
കണ്ണൂര്‍: (https://ift.tt/2nITiE8) മാട്ടൂല്‍ അഴീക്കല്‍ ബസ് സ്റ്റാന്‍ഡിനു സമീപം കാറിലെത്തിയ  സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പാമ്പുരുത്തി സ്വദേശിയും ഇപ്പോള്‍ മാട്ടൂല്‍ സൗത്തില്‍ താമസക്കാരനുമായ കെ.പി ജുനൈദിനെ(38)യാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെ കെ.എല്‍ 12 എല്‍ 916 ജീപ്പില്‍ എത്തിയ സംഘമാണ് കണ്ണൂര്‍ ഭാഗത്തേക്ക് ജുനൈദിനെ തട്ടിക്കൊണ്ടുപോയത്. വാഹനത്തില്‍വച്ച് ഇയാളെ മര്‍ദിക്കുകയും ചെയ്തു. യാത്രാമധ്യേ വളപട്ടണത്ത് എത്തിയപ്പോള്‍ വെള്ളത്തിനു ചോദിച്ചപ്പോള്‍ വാഹനം നിര്‍ത്തി. ഈ സമയം ഓടിരക്ഷപ്പെട്ട ഇയാള്‍ വളപട്ടണം പോലിസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. പരുക്കേറ്റ ഇയാളെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടൂലിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന കഞ്ചാവ് വില്‍പന പോലിസിന് ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ചാണു തട്ടിക്കൊണ്ടുപോയി മര്‍ദനമെന്നു പോലിസ് പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ...

മൂന്നാമൂഴം; ഇത്തവണ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന് രവീശതന്ത്രി കുണ്ടാര്‍

Image
കാസര്‍കോട്: (https://ift.tt/2mVBgyt)   ഇത്തവണ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍. മഞ്ചേശ്വരം നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ എന്‍ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തനിക്ക് മൂന്നാമൂഴമാണ്. 2016 ല്‍ മുസ്ലിം ലീഗിലെ എന്‍ എ നെല്ലിക്കുന്നിനോട് 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രവീശതന്ത്രിയുടെ കന്നി മത്സരത്തില്‍ പരാജയം. പിന്നീട് ഈ വര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനമായിരുന്നു. ഭാഷാന്യൂനപക്ഷങ്ങളുടെ മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടുത്തെ വോട്ടര്‍മാര്‍ തന്നെ കൈവെടിയില്ലെന്നും അവര്‍ മികച്ച ഭൂരിപക്ഷത്തോടെ ബി ജെ പിയെ നിയമസഭയിലേക്കയക്കുമെന്നു സ്ഥാനാര്‍ത്ഥി പറഞ്ഞു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി കെ പദ്മനാഭന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബി ജെ പി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി പ്രസിഡന്റ് സതീഷ് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, ബി ജെ പി സംസ്ഥാന സംഘടനാ സെക്രട്ടറി എം....

മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ രണ്ട് ബൈത്തുറഹ്മകളുടെ താക്കോല്‍ദാനം നടന്നു

Image
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയായ ബൈത്തുറഹ്മകളുടെ പാലുകാച്ചല്‍ ചടങ്ങ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ ബി.എം. കാദര്‍ ഹാജി, കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖത്തീബ് താജുദ്ദീന്‍ ദാരിമി, കണ്‍വീനര്‍ സിദ്ധീഖ് ബേക്കല്‍, അഡ്വ. പി.എ ഫൈസല്‍, ട്രഷറര്‍ കെ.എച്ച് ഇഖ്ബാല്‍ ഹാജി, മുഹമ്മദ് കുന്നില്‍, മാഹിന്‍ കുന്നില്‍, മൊയ്തീന്‍ കല്ലങ്കൈ, സീതു കസബ്, പി.എം കബീര്‍ ഹാജി, അസീര്‍ മടം, അംസു മേനത്ത്, കെ.ബി ഇബ്രാഹിം ഹാജി, സി.എം ഉസ്മാന്‍, ഇര്‍ഷാദ് ബഹ്‌റൈന്‍, കെ.ബി. അഷ്‌റഫ്, കെ.ബി. ഷെരീഫ്, ആരിഫ് എടച്ചേരി, പി.എച്ച്. മുത്തലിബ്, ആബിദ് നുനു, ഇ.കെ. മുസ്തഫ, ഇ.കെ. സിദ്ധീക്ക്, കെ.ബി. അബ്ദുല്ലക്കുഞ്ഞി, ജിഷാദ്, മഷൂദ്, ബി.ഐ. സിദ്ധീക്ക്, ഷുക്കൂര്‍, ഉനൈസ്, ഹുസൈന്‍ കൊക്കടം, ബി.എം. അബൂബക്കര്‍ 'ഹാജി, അബ്ദുല്ല ഹാജി അല്‍ അമാന്‍, അന്‍സാഫ് ഹസന്‍, ബി.എസ്. നസീര്‍,ബാപ്പു ഹനീഫ്, സര്‍ഫു, എ.ആര്‍. ആബിദ് ,യു. എം. മൊയ്തു, സമീര്‍, മഹമ്മൂദ് അഫ്‌റു, അബ്ദുല്ല പാസ്‌പോര്‍ട്ട്, നിസാര്‍, നസീര്‍ റിസ്വാന്‍ സംബന്ധിച്ചു. നേരത്തെ ഒരു കുടുംബത്തിനും ബൈ...

സമൂഹത്തോട് ഏറ്റവും നന്നായി സംവദിക്കാനാവുന്ന കലയാണ് ചിത്രരചന: ടി.ഇ അബ്ദുള്ള

Image
കാസര്‍കോട് (www.evisionnews.co): വര്‍ണ്ണങ്ങളിലൂടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്ന് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള. കാരണം സമൂഹത്തോട് ഏറ്റവും നന്നായി സംവദിക്കാന്‍ പറ്റുന്ന കലയണ് ചിത്രരചന. ഓരോ ചിത്രങ്ങളുടെയും അര്‍ത്ഥതലങ്ങള്‍ ഗഹനമാണെന്നും. അത്തരം ചിത്രങ്ങളിലൂടെയാണ് സമൂഹത്തിന് നന്മയുടെ സന്ദേശവും അതോടൊപ്പം തങ്ങളുടെ പ്രതിഷേധവും അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെ ആഭിമഖ്യത്തില്‍ ജേര്‍ണി ഓഫ് പീസ് എന്നപേരില്‍ സംഘടിപ്പിച്ച പീസ് പോസ്റ്റര്‍ രചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക സമാധാനത്തിന് വേണ്ടി അന്താരാഷ്ട്രാ തലത്തില്‍ പീസ് പോസ്റ്റര്‍ രചനാ മത്സരം നടത്താന്‍ മുന്നിട്ടിറങ്ങിയ ലയണ്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്പ്പോഴും ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ഗവ. ഹൈസ്‌കൂളല്‍ നടന്ന ചടങ്ങില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ പ്രസിഡന്റ് സി.എല്‍ റഷീദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാ ജി. തോപ്പില്‍ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ഡയറക്ടര്‍ ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു....