ഗണേശ ചതുര്‍ത്ഥി: രണ്ടിന് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു
കാസര്‍കോട് (www.evisionnews.co): സെപ്തംബര്‍ രണ്ടിന് ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ വിവിധ പരിപാടികളോടെയാണ് വിനായക ചതുര്‍ത്ഥി നടന്നുവരുന്നത്. മണ്ണിലുണ്ടാക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ പൂജക്ക് ശേഷം ജലത്തില്‍ നിമജ്ജനം ചെയ്യും. കാസര്‍കോടിന് പുറമെ മംഗലാപുരത്തും വിനായക ചതുര്‍ത്ഥി വിപുലമായി ആഘോഷം നടക്കുന്നുണ്ട്.
Powered by Info News For You
Comments
Post a Comment