Posts

Showing posts from September, 2021

പൊറ്റമ്മല്‍ കെട്ടിട അപകടം; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു, ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി

Image
കോഴിക്കോട്: (www.kvartha.com 01.10.2021) കോഴിക്കോട് പൊറ്റമ്മല്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് വില്ലുപുരം സ്വദേശി ഗണേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.  സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനായി തിരുപ്പൂര്‍ ആസ്ഥാനമായ നിര്‍മാണ കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സെപ്റ്റംബര്‍ 26ന് നടന്ന അപകടത്തില്‍ രണ്ട് പേര്‍ അന്ന് തന്നെ മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്, സലീം എന്നിവരാണ് അപകട ദിവസം തന്നെ മരിച്ചത്. പരിക്കേറ്റ തങ്കരാജ് (32), ജീവാനന്ദം (22) എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.  കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോണ്‍ക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യ...

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; വ്യോമസേനാ ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെ കോര്‍ട് മാര്‍ഷല്‍ നടപടിക്ക് വിധേയനാക്കും

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.10.2021)  സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വ്യോമസേനാ ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെ കോര്‍ട് മാര്‍ഷല്‍ നടപടിക്ക് വിധേയനാക്കാന്‍ അനുമതി നല്‍കി കോയമ്പത്തൂര്‍ കോടതി. തമിഴ്‌നാട് പൊലീസും വ്യോമസേനയും തമ്മിലുള്ള തര്‍കത്തിനൊടുവിലാണ് കോടതി ഇതുസംബന്ധിച്ച നിലപാടെടുത്തത്. കേസില്‍ വ്യോമസേനയുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി പൊലീസിനെ സമീപിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഇതോടെ പ്രതി സേനാംഗമായതിനാല്‍ കോര്‍ട് മാര്‍ഷലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിയെ ജയിലിലടക്കാന്‍ തമിഴ്‌നാട് പൊലീസിന് അനുമതിയില്ലെന്നും വ്യോമസേന കോടതിയില്‍ വാദിച്ചു. ചത്തീസ്ഗഢ് സ്വദേശിയായ പ്രതി തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വെച്ചാണ് പിടിയിലായത്. കോയമ്പത്തൂരിലെ റെഡ്ഫീല്‍ഡ്‌സിലെ വ്യോമസേന അഡ്മിനിസ്‌ട്രേറ്റീവ് കോളജിലെ തന്റെ മുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. പരിശീലനത്തിനായാണ് ഇവര്‍ കോയമ്പത്തൂര്‍ എയര്‍ഫോഴ്‌സ് കോളജിലേക്കെത്തിയത്. ഇതിനിടെ ഒരു കായിക മത്സരത്തിനിടെ പരിക്കേറ്റ് മുറിയിലെത...

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; വോടെണ്ണല്‍ ഒക്ടോബര്‍ 3 ന്, മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ മമതയ്ക്ക് ഭവാനിപൂരിലെ വിജയം അനിവാര്യം

Image
കൊല്‍കത: (www.kvartha.com 01.10.2021) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനവിധി തേടുന്ന ഭവാനിപൂര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോടെടുപ്പ് അവസാനിച്ചപ്പോള്‍ രേഖപ്പെടുത്തിയത് 54 ശതമാനം പോളിങ്. വ്യാഴാഴ്ച രാവിലെ മുതല്‍ മന്ദഗതിയിലാണ് വോടിങ് പുരോഗമിച്ചത്. മമത ബാനര്‍ജി, മിത്ര ഇന്‍സ്റ്റിറ്റിയൂഷന്‍ സ്‌കൂളില്‍ മൂന്നു മണിയോടെ വോട് രേഖപ്പെടുത്തി. സംസ്ഥാന സര്‍കാര്‍ ഭയന്നിരിക്കുകയാണെന്നും ടിഎംസി എംഎല്‍എ മദന്‍ മിത്ര ബൂത് പിടിക്കാന്‍ ശ്രമിച്ചെന്നും ഭവാനിപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍ ആരോപിച്ചിരുന്നു. ബിജെപിയുടെ 23 പരാതികള്‍ അടക്കം 40 പരാതികള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളായ സംസേര്‍ഗഞ്ചില്‍ 76ഉം ജംഗിപൂരില്‍ 72 ഉം ശതമാനമാണ് പോളിങ്.  ഒക്ടോബര്‍ മൂന്നിനാണ് വോടെണ്ണല്‍. മുഖ്യമന്ത്രി പദത്തില്‍ തുടരണമെങ്കില്‍ മമതയ്ക്ക് ഭവാനിപൂരിലെ വിജയം അനിവാര്യമാണ്. സിപിഎം നേതാവായ ശ്രിജിബ് ബിശ്വാസ് ആണ് ഭവാനിപൂരിലെ ഇടതു സ്ഥാനാര്‍ഥി.  Keywords:  Kolkata, News, Kerala, Political party, Politics, Vote, Election, Chief Minister...

'പേനയെറിഞ്ഞ് മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടമാക്കി'; 16 വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്

Image
തിരുവനന്തപുരം: (www.kvartha.com 01.10.2021) മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെടുത്തിയെന്ന കേസില്‍ അധ്യാപികയ്ക്ക് കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയായ ശെരീഫാ ശാജഹാനാണ് പിഴയും ശിക്ഷയും.  സംഭവം നടന്ന് പതിനാറ് വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ വി രജനീഷാണ് വിധി പുറപ്പെടുവിച്ചത്. കുട്ടികളെ സ്‌നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസീക്യൂഷന്‍ വാദിച്ചത്.  2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ശെരീഫാ പേന വലിച്ചെറിയുകയായിരുന്നുവെന്നാണ് കേസ്. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്‌തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. സംഭവത്തിന് പിന്നാലെ അധ്യാപികയെ ആറുമാസം സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ പിന്നീട് വീണ്ടും അതേ സ്...

കനത്ത മണ്ണിടിച്ചില്‍; ബഹുനില കെട്ടിടം തകര്‍ന്ന് വീണു- വീഡിയോ

Image
ഷിംല: (www.kvartha.com 01.10.2021) ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണു. കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് ഘോഡ ചൗക്കിലെ കെട്ടിടമാണ് നിലംപൊത്തിയത്. അപകടത്തില്‍ ആളപായമോ ആര്‍ക്കും പരിക്ക് സംഭവിച്ചതായോ റിപോര്‍ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്.  എട്ടുനില കെട്ടിടമാണ് തകര്‍ന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈകുന്നേരം 5.45 നാണ് സംഭവം നടന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ ഡയറക്ടര്‍ സുദേഷ് കുമാര്‍ മൊക്ത പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍കാര്‍ ഉത്തരവിറക്കി.  ബഹുനില കെട്ടിടം സുരക്ഷിതമല്ലെന്ന് പ്രാദേശിക അധികാരികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതില്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. തകര്‍ന്ന കെട്ടിടത്തിന് സമീപം സ്ഥിതിചെയ്യുന്ന മറ്റ് കെട്ടിടങ്ങള്‍ക്കും ഇപ്പോള്‍ വിള്ളലുകളുണ്ടായിട്ടുണ്ട്. നഗരഭരണ മന്ത്രി സുരേഷ് ഭരദ്വാജ് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ചു.  #WATCH | A multi-storey building collapsed at Kachi Ghati area of Himachal Pradesh's Shimla dist...

മോഷ്ടാക്കൾ വീട്ടമ്മയെ ആക്രമിച്ച് സ്വർണവള ഊരിയെടുത്തു; ബഹളം കേട്ട് ഉണർന്ന പ്ലസ്ടു വിദ്യാർഥിനിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞു; അന്വേഷണം ഊർജിതമാക്കി പൊലീസ്

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2021) വീട്ടിൽ എത്തിയ മോഷ്ടാക്കൾ വീട്ടമ്മയെ ആക്രമിച്ച് സ്വർണവള ഊരിയെടുത്തു. ബഹളം കേട്ട് ഉണർന്ന പ്ലസ്ടു വിദ്യാർഥിനിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞു രക്ഷപ്പെട്ടു.     അജാനൂർ കൊളവയലിൽ പരേതനായ അബൂബകറിന്റെ ഭാര്യ ഫാത്വിമ (72)യുടെ സ്വർണവളയാണ് കവർന്നത്. ഒപ്പം ഉറങ്ങിക്കിടന്ന പേരക്കുട്ടിയുടെ കണ്ണിലാണ് മുളക് പൊടി എറിഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡി വൈ എസ് പി വൈകീട്ടോടെ കവർച നടന്ന വീടും പരിസരവും പരിശോധിച്ചു. പൊലീസ് നായയെയും സ്ഥലത്തെത്തിച്ചു. വിരളടയാള വിദഗ്ദരും എത്തി തെളിവെടുപ്പ് നടത്തി. കവർച നടന്ന സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷണത്തിന് ആവശ്യമായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും ഡി വൈ എസ് പി പറഞ്ഞു. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഡി വൈ എസ് പി വീട്ടുകാർക്ക്‌ ഉറപ്പ്‌ നൽകി. Keywords: Kasaragod, News, Kerala, Kanhangad, Gold, Plus-two, Top-Headlines, DYSP, Police, Dog, House, Home theft; gold bracelet sto...

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന 17കാരി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Image
തിരുവനന്തപുരം: (www.kvartha.com 01.10.2021) വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന 17കാരി മരിച്ചു. കാരേറ്റ് മേലാറ്റുമൂഴി മുളവന വൊകേഷനല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി അല്‍ഫിയ (17) ആണ് മരിച്ചത്. ബുധാഴ്ച പുലര്‍ചെ ഛര്‍ദിച്ച് അവശയായ നിലയില്‍ അല്‍ഫിയയെ ബന്ധുക്കള്‍ ആറ്റിങ്ങല്‍ താലൂക് ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.  പരിശോധനയില്‍ എലിവിഷം ഉള്ളില്‍ എത്തിയതാണ് അവശയാകാന്‍ കാരണമെന്ന് കണ്ടെത്തി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ചെയാണ് മരിച്ചത്. അല്‍ഫിയയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു.  കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് ബി എസ് മന്‍സിലില്‍ ശാജഹാന്‍-സബീന ദമ്പതികളുടെ മകളാണ് അല്‍ഫിയ. സഹോദരന്‍: അലിഫ് ഖാന്‍. പരിശോധനക്ക് ശേഷം മൃതദേഹം ചൂട്ടയില്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.  Keywords:  Thiruvananthapuram, News, Kerala, Death, Treatment, Hospital, Medical College, Student, Police, Case, 17-year-old girl who undergoing treatm...

വീണ്ടും ഇരുട്ടടിയായി ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.10.2021) രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 102 രൂപ 20 പൈസയും ഡീസലിന് 95 രൂപ 21 പൈസയുമായി.  തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് ആറാംതവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും.  Keywords:  New Delhi, News, National, Top-Headlines, Petrol, Price, Business, Petrol and diesel prices hiked again on October 1st Powered by Info News For You

ലോകം കാത്തിരുന്ന ദുബൈ എക്സ്പോ 2020 ന് വര്‍ണാഭമായ തുടക്കം

Image
ഖാസിം ഉടുമ്പുന്തല  ദുബൈ: (www.kvartha.com 01.10.2021) ലോകം കാത്തിരുന്ന എക്‌സ്‌പോ 2020 യുടെ വര്‍ണാഭമായ തുടക്കം. ദുബായ് എക്സ്പോ 2020 ന് തിരി തെളിഞ്ഞു. സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളുടെ വര്‍ണരാചികളും, സംഗീതത്തിന്റെ അലകളും നിറഞ്ഞു നിന്ന ഉദ്ഘാടന പരിപാടിക്കുശേഷം അപൂര്‍വ്വ ദൃശ്യ, ശ്രാവ്യ ആവിഷ്‌കാരം ലോകം അനുഭവിച്ചറിയുകയുണ്ടായി. വ്യാഴം രാത്രി യുഎഇ സമയം 7:30 മണിക്ക് തുടങ്ങിയ ഉദ്ഘാടന പരിപാടിക്ക് രാവിലെ മുതല്‍ ഒരുക്കങ്ങള്‍ സജീവമായിരുന്നു.  വൈകീട്ട് ആറിന് ലൈന്‍ അപ് തുടങ്ങി. എട്ട് മണിയോടെ വിശിഷ്ടാതിഥികള്‍ വേദിയിലെത്തിച്ചേര്‍ന്നു. ലോകത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികളും, ലോകത്തെ മികച്ച സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത വിരുന്നും മേളയെ സമ്പന്നമാക്കി. നര്‍ത്തകരും അഭിനേതാക്കളും സംഗീതജ്ഞരും കാണികളില്‍ ആവേശം തീര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടമായ അല്‍ വാസല്‍ ഡോമില്‍ ഘടിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ 360 ഡിഗ്രി പ്രൊജക്ഷന്‍ സ്‌ക്രീന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. Keywords:  News, Dubai, Gulf, World, Inauguration, Opening...

വൈദ്യുത തൂണുകളിൽ ഇതുപോലൊരു സാധനം ഇനി കണ്ടേക്കാം; ചാർജിങ് പോയിന്റുകളുമായി കെ എസ് ഇ ബി എത്തുന്നു

Image
കോഴിക്കോട്: (www.kvartha.com 30.09.2021) വൈദ്യുത തൂണുകളിൽ ഇതുപോലൊരു സാധനം ഇനി കണ്ടേക്കാം. ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ സ​ജീ​വ​മാ​കുന്ന സാഹചര്യത്തിൽ വൈദ്യുത തൂണുകളിൽ ചാർജിങ് പോയിന്റുകളുമായി എത്തുകയാണ് കെ എസ് ഇ ബി. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് വഴിയിൽ ചാർജ് ചെയ്യാൻ കഴിയില്ലെന്ന ആശങ്കയുണ്ടായിരുന്നു. അതിനാണ് കെ എസ് ഇ ബി പരിഹാരം കാണുന്നത്.    ഓടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ ചാർജ് ചെയ്യുന്നതിനുള്ള വിപുലമായ ശൃംഖല സംസ്ഥാനത്താകമാനം സ്ഥാപിക്കുന്നതിനാണ് കെ എസ് ഇ ബി തുടക്കം കുറിച്ചിരിക്കുന്നത്. അടുത്ത മാസത്തിൽ പദ്ധതി പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​ണ് ലക്ഷ്യമിടുന്നത്. മൊബൈൽ ആപുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. പ്രീ പെയ്ഡായി പണമടച്ച് ചാര്‍ജ് ചെയ്യുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. തൂണിൽ ഒരു ചാർജിങ് പോയിൻറ് സ്ഥാപിക്കും. ആപിൽ പണമൊടുക്കിയാൽ അതനുസരിച്ച് ചാർജ് ചെയ്യാം. ഇ-ഓടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ ആദ്യം പദ്ധതി നടപ്പിലാക്കുക. ഇവിടെ 10 വൈദ്യുത തൂണുകളിൽ ആണ് ആദ്യം ചാർജിങ് പോയിൻറ് ഏർപെടുത്തുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്ത...

പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡികൽ കോളജിൻ്റെ ഭാഗമാക്കിക്കൊണ്ടുള്ള സർകാർ ഉത്തരവിറങ്ങി; ഡോക്ടർമാർ ഇനി അധ്യാപകർ

Image
പത്തനംതിട്ട: (www.kvartha.com 30.09.2021) ജനറൽ ആശുപത്രിയെ കോന്നി മെഡികൽ കോളജിൻ്റെ ഭാഗമാക്കി സർകാർ ഉത്തരവിറങ്ങി. ആശുപത്രിയിലെ ഡോക്ടർമാരാണ് ഇനി പുതിയ മെഡികൽ കോളജിലെ അധ്യാപകർ ഡെപ്യൂടേഷൻ വ്യവസ്ഥയിലാണ് ഡോക്ടർമാരെ മെഡികൽ കോളജിലെക്ക് അധ്യാപകരായി കൊണ്ടുവരുന്നത്. ആശുപത്രി സംവിധാനങ്ങളെ മെഡികൽ കോളജിൻ്റെ ഭാഗമായി ഉപയോഗിക്കും. ദേശീയ മെഡികൽ കമീഷന്റെ പരിശോധനയ്ക്ക് ശേഷമാണ് ആരോഗ്യവകുപ്പിന്റെ ഈ തീരുമാനം. 2022-23 അധ്യയന വർഷത്തിൽ മെഡികൽ കോളജിൽ നൂറ് വിദ്യാർഥികളെങ്കിലും അഡ്മിഷനെടുക്കാൻ വേണ്ടിയാണ് ജനറൽ ആശുപത്രിയെ മെഡികൽ കോളജിന്റെ ഭാഗമാക്കുന്നത്.  ജനറൽ ആശുപത്രിയെ കോളജിന്റെ ഭാഗമാക്കുന്നതിൽ ഡോക്ടർമാർക്കും സർകാരിനും എതിർപ്പില്ല, അതേസമയം ആശുപത്രിയെ ജില്ലാ ആശുപത്രിയായി തന്നെ കൊണ്ടുപോകണമെന്നും ആരോഗ്യകാര്യങ്ങൾ എല്ലാ സൗകര്യങ്ങളോടുകൂടി തന്നെ തുടരണമെന്നുമാണ് കെ ജി എം ഒ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപെടുന്നത്. ഇടുക്കി, പാലക്കാട്, മഞ്ചേരി ആശുപത്രികളുടെ കാര്യത്തിൽ ഇതേ നിലപാട് തന്നെയാണ് ആവശ്യപെട്ടത്. എന്നാൽ അനുകൂലമായ നിലപാട് അധികൃതർ സ്വീകരിക്കാത്തതിനാൽ സ‍‌‌‍ർകാർ ഡോക്ട‍‍‌‍‌ർമാർ ആശങ്കയിലാണ്. Keywords:...

എന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച ലോകത്തിന്റെ എല്ലാ ഇടങ്ങളില്‍ ഉള്ളവര്‍ക്കും നന്ദി, ഹൃദയാഘാതം ഉണ്ടായിട്ടില്ല: പാക് താരം ഇന്‍സമാം

Image
ലാഹോര്‍: (www.kvartha.com 30.09.2021) തനിക്ക് ഹൃദയാഘാതം ഉണ്ടായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് 51 കാരനായ മുന്‍ പാകിസ്ഥാന്‍ ക്രികെറ്റ് ടീം ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ്. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം പൊതു സമൂഹത്തോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു താരം.  തനിക്ക് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ ഇന്‍സമാം ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും യൂ ട്യൂബ് ചാനലിലൂടെ നന്ദി അറിയിച്ചെന്നും രാജ്യാന്തര സ്‌പോര്‍ട്‌സ് പോര്‍ടലായ ഇ എസ് പി എന്‍ ക്രിക് ഇന്‍ഫോ റിപോര്‍ട് ചെയ്തു. തിങ്കളാഴ്ചയാണ് ഇന്‍സമാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ ഷൂട് ചെയ്ത വീഡിയോയില്‍ ഇന്‍സമാം പറയുന്നത് ഇങ്ങനെ, 'എന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച പാകിസ്ഥാന്‍കാര്‍ക്കും ലോകത്തിന്റെ എല്ലാ ഇടങ്ങളില്‍ ഉള്ളവര്‍ക്കും നന്ദി. സമൂഹ മാധ്യമങ്ങളിലൂടെ എനിക്ക് ആശംസകള്‍ അറിയിച്ച ഒട്ടേറെ ക്രികെറ്റ് താരങ്ങള്‍ക്കും നന്ദി അറിയിക്കുന്നു.  ഹൃദയാഘാതം ഉണ്ടായി എന്ന തരത്തില്‍ പ്രചരിക്കുന്ന ഒട്ടേറെ റിപോര്‍ടുകള്‍ കണ്ടു. അത് ശരിയല്ല. പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രി അധികൃതരാണ്...

സർകാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി അടിസ്ഥാനമാക്കിയെന്ന് മുഖ്യമന്ത്രി

Image
തിരുവനന്തപുരം: (www.kvartha.com 30.09.2021) സര്‍കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട് പരേഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.     പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പൊലീസ് സേന. അതുകൊണ്ടുതന്നെ ജനപക്ഷത്ത് നിന്നുകൊണ്ടാകണം പൊലീസ് കൃത്യനിര്‍വഹണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാനപരവും മതനിരപേക്ഷവുമായ അന്തരീക്ഷത്തില്‍ മാത്രമേ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയു. ഇവ ഉറപ്പുവരുത്തുന്നതിന് പൊലീസിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. Keywords:  CM, Pinarayi vijayan, Police, Police Station, News, Government, Kerala, CM said that people's assessment about government is also based on activities of police. < !- START disable copy paste --> Powered by Info News For You

മലയാളി ബൈക് റേസറുടെ മരണം; കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്, 'ഭാര്യയ്ക്കും 5 സുഹൃത്തുകൾക്ക് പങ്ക്'

Image
ജയ്സാൽമീർ: (www.kvartha.com 30.09.2021)  മലയാളി ബൈക് റേസർ അസ്ബാക് മോന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ അസ്ബാക് മോന്‍ (34) മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപാണ് മരിച്ചത്. ജയ്സാല്‍മീറില്‍ വച്ച് നടന്ന ഇൻഡ്യ ബജാ മോടോര്‍ സ്പോര്‍ട്സ് റാലിയുടെ പരിശീലനത്തിനിടെ 2018 ഓഗസ്റ്റ് 16നായിരുന്നു അസ്ബാക് മോന്‍റെ മരണം. പരിശീലനത്തിനിടെ മരുഭൂമിയിലെ ട്രാകില്‍ വഴിതെറ്റി നിര്‍ജലീകരണം മൂലം മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരന്‍റേയും നിരന്തരമായ പരാതിയിലാണ് പൊലീസ് പുനരന്വേഷണം നടത്തിയത്. അസ്ബാകിന്റെ സ്വാഭാവികമരണമല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ഇവരുടെ ആരോപണം. ഈ പരാതിയില്‍ നടന്ന വിശദമായ അന്വേഷണത്തിലാണ് മരണത്തിൽ സുഹൃത്തുക്കളുടെയും ഭാര്യയുടെയും ബന്ധം പുറത്തുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവമിങ്ങനെ: 2018 ഓഗസ്റ്റ് 15 ന് പരിശീലനം നടക്കുന്ന ഇടം അസ്ബാക് ഭാര്യയായ സുമേര പര്‍വേസിനും, സഞ്ജയ്, വിശ്വാസ്, നീരജ്, സബിക്, സന്തോഷ് എന്നീ സുഹൃത്തുക്കള്‍ക്കുമൊപ്പം സന്ദര്‍ശിച്ചിരുന്നു. ഇവിടെ പ...

കൊച്ചിയിലെ കോടികളുടെ എംഡിഎംഎ കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടുപേര്‍ കൂടി പിടിയില്‍

Image
കൊച്ചി: (www.kasargodvartha.com 30.09.2021) കാക്കനാട്ടെ എംഡിഎംഎ കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടുപേര്‍ കൂടി പിടിയില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശരീഫ് (30), മലപ്പുറത്തെ അര്‍ശാഖ് അബ്ദുല്‍ കരീം നൂറാന്‍ (29) എന്നിവരെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.      ഓഗസ്റ്റ് 19 ന് എക്‌സൈസും കസ്റ്റംസും കൊച്ചിയില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നാണ് മയക്കുമരുന്നും മാന്‍ കൊമ്പുമായി ഏഴ് പേര്‍ പിടിയിലായത്. കാസര്‍കോട് സ്വദേശികളായ അജ്മല്‍, മുഹമ്മദ് ഫൈസല്‍, കോഴിക്കോട്ടെ ശ്രീമോന്‍, മുഹമ്മദ് ഫവാസ്, ശംന, എറണാകുളത്തെ മുഹമ്മദ് അഫ്‌സല്‍, തൈബ, എന്നിവരാണ് അന്ന് അറസ്റ്റിലായത്. ആദ്യം നടത്തിയ പരിശോധനയില്‍ ഏകദേശം 90 ഗ്രാം എംഡിഎംഎയും രണ്ടാമത്തെ തെരച്ചിലില്‍ ഒരു കിലോഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു. ഏകദേശം 13 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പിന്നീട് എറണാകുളത്തെ നിഫിന്‍ താജ്, കോഴിക്കോട്ടെ ദീപേഷ് എന്നിവരും പിടിയിലാവുകയായിരുന്നു. ലഹരിമ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്; പവന് 34,440 രൂപയായി

Image
കൊച്ചി: (www.kasargodvartha.com 30.09.2021) സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 34,440 രൂപയായി. ഒരു ഗ്രാമിന് 4,305 രൂപയും. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.  കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 34,560 രൂപയും ഗ്രാമിന് 4,360 രൂപയുമായിരുന്നു വില. കഴിഞ്ഞ രണ്ട് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,732.49 ഡോളറിലാണ് വ്യാപാരം. സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്.  Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold prices fall again in Kerala; 34,440 per sovereign Powered by Info News For You

'വിക്രമാദിത്യ'യായി പ്രഭാസ്; പ്രണയ ചിത്രം 'രാധേശ്യാം' പൊങ്കല്‍ ദിനമായ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തും

Image
ഹൈദരാബാദ്: (www.kasargodvartha.com 30.09.2021)  നടന്‍ പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം 'രാധേശ്യാം' പൊങ്കല്‍ ദിനമായ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തും. നേരത്തെ ഈ വര്‍ഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് മൂലം ഷൂടിങ് നീണ്ടതോടെ റിലീസ് തീയതിയും നീളുകായിരുന്നു.  വിക്രമാദിത്യ എന്ന കഥാപാത്രമായി എത്തുന്ന പ്രഭാസിന്റെ നായികയാകുന്നത് പൂജ ഹെഡ്‌ഗെയാണ്.  രാധാകൃഷ്ണ കുമാറാണ് സംവിധാനം. യുവി ക്രിയേഷന്‍, ടി-സീരീസ്  ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേകര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.  തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളംഎന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. Keywords: News, National, Top-Headlines, Cinema, Ente...

വിമാനം എത്തിയത് ആറ് മണിക്കൂർ വൈകി; ലഗേജ് എത്തിയതുമില്ല; മസ്കറ്റിൽ നിന്നെത്തിയ യാത്രക്കാർ കുടുങ്ങി

Image
മംഗളുറു: (www.kasargodvartha.com 30.09.2021) വിമാനം എത്തിയത് ആറ് മണിക്കൂർ വൈകി. എത്തിയപ്പോഴാകട്ടെ ലഗേജുമില്ല. എയർ ഇൻഡ്യയുടെ IX 0818 വിമാനത്തിൽ ഞായറാഴ്ച മസ്കറ്റിൽ നിന്ന് മംഗളൂറിലേക്ക് വിമാനം കയറിയവരാണ് വെട്ടിലായത്. ഞായറാഴ്ച രാത്രി ആറരയ്ക്ക് എത്തേണ്ട വിമാനം പുലർചെ ഒരു മണിക്കാണ് എത്തിയത്.   എന്നാൽ യാത്രക്കാർ ഇറങ്ങി ലഗേജ് അന്വേഷിച്ചപ്പോൾ മസ്കറ്റിൽ നിന്ന് ലഗേജുകൾ വിമാനത്തിൽ കയറ്റാൻ പറ്റിയില്ലെന്നും അതുകൊണ്ട് എത്തിയില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്. ഇതോടെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. പലരുടെയും ഭക്ഷണം ഉൾപെടെയുള്ള അവശ്യ സാധനങ്ങൾ ലഗേജിനകത്തായിരുന്നു. സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് യാത്രക്കാർക്ക് അധികൃതരുമായി സംസാരിക്കാൻ അവസരം ഒരുക്കിയത്. അടുത്ത മസ്കറ്റ് വിമാനത്തിൽ ലഗേജുകൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ആഴ്ചയിൽ രണ്ട് സെർവീസുകൾ മാത്രമാണ് മസ്കറ്റിൽ നിന്ന് മംഗളൂറിലേക്ക് ഉള്ളത്. ഞായറാഴ്ചയും വ്യാഴാഴ്ചയും ആണത്. ഞായറാഴ്ച വിമാനം ഇറങ്ങിയവരുടെ ലഗേജുകൾ വ്യാഴാഴ്ചത്തെ വിമാനത്തിലാണ് എത്തുക. എന്നാൽ കസ്റ്റംസ് പരിശോധനയുമോക്കെ കഴിഞ്ഞ വെള്ളിയാഴ്ച മാത്രമേ ഇത് യാത്രക്കാരുടെ കയ്യിൽ എത്തുകയു...

സ്‌കോളര്‍ഷിപിന് ആവശ്യമായ സെര്‍ടിഫികറ്റുകള്‍ ലഭിച്ചില്ല; തിയതി നീട്ടണമെന്ന് ആവശ്യപെട്ട് വിദ്യാര്‍ഥികള്‍

Image
തിരുവനന്തപുരം : (www.kvartha.com 30.09.2021) സംസ്ഥാനത്ത് ഒ ബി സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി നല്‍കുന്ന സ്‌കോളര്‍ഷിപിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നീട്ടണമെന്ന ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും. സ്‌കോളര്‍ഷിപിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വാഴായ്ച അവസാനിക്കുകയാണ്.അതേസമയം അപേക്ഷയോടപ്പം നല്‍കേണ്ട സെര്‍ടിഫിക റ്റുകള്‍ സര്‍കാര്‍ ഓഫീസുകളില്‍ നിന്ന് ഇതുവരെയും ലഭിക്കാത്തതിനാലാണ് അപേക്ഷ തിയതി നീട്ടണമെന്നുള്ള ആവശ്യം ഉന്നയിച്ചത്. സെപ്റ്റംബര്‍ ആറു മുതലാണ് അപേക്ഷ സമര്‍പിക്കാനുള്ള അവസരം നല്‍കിയത്. കോവിഡ് സാഹചര്യത്തില്‍ സര്‍കാര്‍ ഓഫീസുകളില്‍ നിന്നും യഥാസമയം ആവശ്യമായ സെര്‍ടിഫികറ്റ് കിട്ടിയില്ല. സ്‌കോളര്‍ഷിപ് അപേക്ഷയോടൊപ്പം കുടുംബത്തിന്റെ വരുമാന സെര്‍ടിഫികറ്റും കുട്ടിയുടെ ബാങ്ക് അകൗണ്ട് നമ്പറും നല്‍കണം. പലസ്ഥലങ്ങളിലും ബാങ്കും സര്‍ക്കാര്‍ ഓഫീസുകളും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയതിനാല്‍ പലര്‍ക്കും ആവശ്യമായ സെര്‍ടിഫികറ്റുകള്‍ ഇതുവരെയും കിട്ടിയിട്ടില്ല. ബാങ്കുകളിലെ തിരക്കു കാരണം അകൗണ്ട് എടുക്കാന്‍ ഒരുമാസത്തോളം ആകുമെന്നും വിദ്യാര്‍ഥികള്‍...

ഹരിയാനയില്‍ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Image
ചണ്ഡിഗഡ്: (www.kvartha.com 30.09.2021) ഹരിയാനയില്‍ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നരേഷ്, ഭാര്യ, ഇവരുടെ രണ്ട് മക്കള്‍, നരേഷിന്റെ മരുമകള്‍ എന്നിവരാണ് മരിച്ചത്. പല്‍വാലിലെ ഔറംഗബാദിലുള്ള വീടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.  നരേഷ് ഭാര്യയ്ക്കും കുട്ടികള്‍ക്കും നരേഷ് ഉറക്ക ഗുളികകള്‍ നല്‍കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് നിഗമനം. തുടര്‍ന്ന് നരേഷും തൂങ്ങിമരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മരണ കാരണം വ്യക്തമല്ലെന്നും ഡെപ്യൂടി പൊലീസ് സൂപ്രണ്ട് സജ്ജന്‍ സിംഗ് പറഞ്ഞു. Keywords:  News, National, Found Dead, Death, Police, Family, Five members of family found dead in Haryana's Palwal Powered by Info News For You

പൊതുജനങ്ങളോട് വ്യത്യസ്ത അഭ്യർഥനയുമായി വ്യോമസേന; കാരണമിതാണ്

Image
ന്യൂ ഡെല്‍ഹി: (www.kvartha.com 30.09.2021) ഡല്‍ഹിയിലെ ജനങ്ങളോട് ഒരഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കയാണ് വ്യോമസേന. ഭക്ഷണാവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുത് എന്നാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമസേന ദിനത്തിനോടനുബന്ധിച്ച് വെള്ളിയാഴ്ച തുടങ്ങുന്ന വ്യോമസേനയുടെ വ്യോമാഭ്യാസ പരിശീലനമാണ്‌ ഈ വിചിത്ര അഭ്യര്ഥനയ്ക്ക് കാരണം.     വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങള്‍ പക്ഷികളെ ആകര്‍ഷിക്കുകയും ഇത് വ്യോമാഭ്യാസ പരിശീലനം നടത്തുന്ന വിമാനങ്ങള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 8നാണ് എല്ലാ വര്‍ഷവും വ്യോമസേന ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ എട്ടിന് രാവിലെ എട്ട് മണിക്ക് വ്യോമസേനയുടെ ആകാശഗംഗ ടീമിലെ സ്‌കൈ ഡൈവര്‍മാര്‍ നടത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസത്തോടെയാണ് പരിപാടിക്ക് തുടക്കമാവുക. ഇത്തരം അഭ്യാസങ്ങള്‍ക്കിടെ താഴ്ന്ന് പറക്കുന്ന വിമാനങ്ങള്‍ക്ക് പക്ഷികള്‍ വലിയ വെല്ലുവിളികള്‍ ആവാറുണ്ട്. പലപ്പോഴും ഇത് അപകടങ്ങള്‍ക്ക് വരെ കാരണമായേക്കാം. അതിനാല്‍ പൈലറ്റുമാരുടെയും ജനങ്ങളുടെയും സുരക്ഷയെ കരുതിയാണ് തങ്ങള്‍ ഇത്തരമ...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയെന്ന് പരാതി; 19 കാരൻ അറസ്റ്റിൽ

Image
കോഴിക്കോട്: (www.kvartha.com 30.09.2021)  ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ അറഫാന്‍ (19) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം പിന്‍വലിച്ചെന്നാണ് യുവാവിനെതിരെയുള്ള പരാതി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇയാൾ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് അമ്മയുടെ എ ടി എം കാര്‍ഡ് സൗഹൃദം നടിച്ച് കൈക്കലാക്കി. എടിഎം കാര്‍ഡ് സൂക്ഷിച്ച കവറിനുള്ളില്‍ പിന്‍നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഇത് കണ്ടെത്തി കാര്‍ഡ് മോഷ്ടിച്ച ശേഷം മൂന്ന് എടിഎം കൗണ്ടറുകളില്‍ നിന്നായി 45,500 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ച് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം കാര്‍ഡ് തിരികെ വെച്ചു. ഒടുവിൽ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാൾ പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി. പണം പിന്‍വലിച്ച എടിഎം കൗണ്ടറുകളില...

'സര്‍കാര്‍ സ്‌കൂളില്‍ ദലിത് വിദ്യാര്‍ഥികള്‍ പ്രത്യേക വരിയില്‍ നില്‍ക്കണം'; പ്രധാനാധ്യാപകനെതിരെ കേസ്

Image
അമേടി: (www.kvartha.com 30.09.2021) ഉത്തര്‍പ്രദേശിലെ സര്‍കാര്‍ സ്‌കൂളില്‍ ജാതി അടിസ്ഥാനത്തില്‍ കുട്ടികളില്‍ വിവേചനം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെതിരെ നടപടിയെടുത്തതായി പൊലീസ്. ഉച്ചഭക്ഷണത്തിന് ദലിത് വിദ്യാര്‍ഥികള്‍ പ്രത്യേക വരിയില്‍നില്‍ക്കണം. മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം വരിനില്‍ക്കാനോ ഭക്ഷണം വാങ്ങി കഴിക്കാനോ ദലിത് വിദ്യാര്‍ഥികളെ അനുവദിക്കില്ല. സംഭവത്തില്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഗ്രാംപൂര്‍ പ്രദേശത്തെ ഗഡേരി പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ കുസും സോണിക്കെതിരെയാണ് എഫ് ഐ ആര്‍  എസ് സി/എസ് ടി നിയമപ്രകാരമാണ് കേസെടുത്തതെന്ന് ജില്ല മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ അറിയിച്ചു. മാത്രമല്ല, പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാനും ശിക്ഷ അധികാരിയോട് അന്വേഷണ റിപോര്‍ട് സമര്‍പിക്കാനും അദ്ദേഹം ഉത്തരവിട്ടു.  Keywords:  News, National, Police, Case, Students, Food, Principal, Queue, Dalit students made to queue up separately during mealtime, principal booked Powered by Info News For You

പുതിയ തരം കശുവണ്ടി ഇനം അവതരിപ്പിച്ച് ഗവേഷകര്‍; വലിപ്പം കണ്ടാല്‍ അത്ഭുതപ്പെടും; കര്‍ഷകര്‍ക്ക് വന്‍ലാഭം കൊയ്യാം

Image
മംഗളുറു: (www.kasargodvartha.com 30.09.2021) നിലവില്‍ വിപണിയില്‍ ലഭ്യമായതിനേക്കാള്‍ വലിപ്പം കൂടുതലുള്ള പുതിയ തരം കശുവണ്ടി ഇനം അവതരിപ്പിച്ച് മംഗളുറു പുത്തൂരിലെ കശുവണ്ടി ഗവേഷണ ഡയറക്ടറേറ്റ് (സിഡിആര്‍) മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ജംബോ ഒന്ന് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സാധാരണ ഗതിയില്‍, ഒരു ശരാശരി കശുവണ്ടിയുടെ ഭാരം ആറ് മുതല്‍ എട്ട് ഗ്രാം വരെയാണ്. എന്നാല്‍ ജംബോ കശുവണ്ടിയുടെ ഭാരം 12 മുതല്‍ 13 ഗ്രാം വരെയാണ്.       ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചറല്‍ റിസര്‍ചിന്റെ കീഴില്‍ കശുവണ്ടി മേഖലയില്‍ ഗവേഷണങ്ങളുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സിഡിആര്‍. 2000 മുതല്‍ ഇതിന്റെ ഗവേഷണവുമായി സിഡിആര്‍ രംഗത്തുണ്ട്. നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ 2021 ലാണ് വിജയം കുറിച്ചത്. ഈ തരത്തിലുള്ള കശുവണ്ടി ചെടികളില്‍ നിന്ന് ലഭിക്കുന്ന കശുവണ്ടിയുടെ 90 ശതമാനവും ഒരേ വലുപ്പമുള്ളവയാണ്. 100 കിലോഗ്രാം സംസ്‌കരിക്കുന്നതിലൂടെ, 29 മുതല്‍ 30 കിലോഗ്രാം വരെ അണ്ടിപ്പരിപ്പുകള്‍ വേര്‍തിരിച്ചെടുക്കാനാവും. കശുവണ്ടി കയറ്റുമതിക്ക് നിലവില്‍ നിര്‍ദേശിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ളതാണ് ഈ ഇനം. ജംബോ...

കോവിഡ് പ്രതിരോധം; ഹോമിയോ ഗുളിക സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

Image
തിരുവനന്തപുരം: (www.kvartha.com 30.09.2021) സ്‌കൂള്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നായ ആഴ്‌സനികം ആല്‍ബം ഗുളിക വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായുള്ള ചര്‍ചയില്‍ തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കും. അതേസമയം ഓരോ ജില്ലയിലും എത്ര ഗുളിക ലഭ്യമാണെന്ന കണക്ക് നല്‍കാന്‍ ഹോമിയോ ഡിഎംഒമാരോട് ഹോമിയോ ഡയറക്ടര്‍ ഡോ. വിജയാംബിക നിര്‍ദേശിച്ചു.  Keywords:  Thiruvananthapuram, News, Kerala, School, Chief Minister, COVID-19, Covid resistance; CM directs distribution of homeopathic pills to school children Powered by Info News For You

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: കനത്ത സുരക്ഷയില്‍ ഭവാനിപൂരില്‍ വോടെടുപ്പ് തുടങ്ങി

Image
കൊല്‍കത: (www.kvartha.com 30.09.2021) പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരില്‍ കനത്ത സുരക്ഷയില്‍ വോടെടുപ്പ് തുടങ്ങി. വോടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പോളിംഗ് ബൂതുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കും.  സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയേയും ഭവാനിപൂരില്‍ വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോടെടുപ്പ് വൈകിട്ട് 6.30 മണിവരെയാണ് നടക്കുക. നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതാ ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങണമെങ്കില്‍ ജയം അനിവാര്യമാണ്.  ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി  ശ്രീജിബ് ബിശ്വാസമാണ് മമതക്കെതിരെ മത്സരിക്കുന്നത്. സംസര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവരാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റു മണ്ഡലങ്ങള്‍. ഒക്ടോബര്‍ മൂന്നിലാണ് വോടെണ്ണല്‍.  Keywords:  Kolkata, News, National, Police, Election, Trending, Vote, Polling starts in 3 Assembly constituencies in WB Powered by Info News For You

മദ്യപാനത്തിനിടെ സുഹൃത്തിനെ കാണാതായതായി കൂട്ടുകാര്‍; രക്ഷാദൗത്യ സംഘത്തിന്റെ തെരച്ചില്‍ അവസാനിച്ചത് ഒടുവില്‍ വമ്പന്‍ ട്വിസ്റ്റിൽ

Image
അങ്കാര: (www.kvartha.com 30.09.2021)  കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ കുടിച്ച് പൂസായ 50കാരനെ കാണാതായി. ബെയ്ഹാന്‍ മുത്ത് ലു എന്ന അമ്പതുകാരെയാണ് കാണാതായത്. തുര്‍കി നഗരമായ ഇനിഗോളിലാണ് രസകരമായ സംഭവം അരങ്ങേറിയത്. മദ്യപിച്ചിരിക്കുന്നതിനിടെ സുഹൃത്ത് വനത്തിനുള്ളിലേക്ക് പോകുകയും പിന്നീട് കാണാതാവുകയും ചെയ്തുവെന്ന് കൂട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.  പരാതിക്ക് പിന്നാലെ അധികൃതരോടൊപ്പം നാട്ടുകാരടങ്ങുന്ന വലിയ സംഘം മുത്ത് ലുവിനെ തെരയാന്‍ ഒപ്പം കൂടി. ഏറെ നേരം കാട്ടില്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ തെരച്ചില്‍ സംഘം കാണാതായ ആളുടെ പേര് ഉറക്കെ വിളിച്ച് തെരഞ്ഞപ്പോഴാണ് തെരച്ചിലുകാര്‍ക്കിടയില്‍ നിന്ന് ഒരാള്‍ കയ്യുയര്‍ത്തിയത്. നിങ്ങള്‍ ആരെയാണ് തിരയുന്നതെന്ന് ആരാഞ്ഞ് കാണാതായ ആള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഞാന്‍ ഇവിടെയുണ്ടെന്ന് ഇയാള്‍ പറഞ്ഞതായി തുര്‍കി ന്യൂസ് ചാനല്‍ എന്‍ ടി വി റിപോര്‍ട് ചെയ്തു.  വഴി തെറ്റിയ മുത്ത് ലു ഒരിടത്തുവച്ച് തെരച്ചില്‍ സംഘത്തോടൊപ്പം ചേരുകയായിരുന്നു. തന്നെയാണ് ഇവര്‍ തെരയുന്നതെന്നും മുത്ത് ലുവിനും മനസ്സിലായില്ല. എന്നാല്‍, മുത്ത് ലു എങ്ങനെ, എപ്പോള...

കൊച്ചി മെട്രോ സ്റ്റേഷന് മുന്നില്‍ കൂറ്റന്‍ പെരുമ്പാമ്പ്; പിടികൂടിയ പൊലീസുകാരന്റെ ധീരതയെ അഭിനന്ദിച്ച് കെഎംആര്‍എല്‍

Image
കൊച്ചി: (www.kvartha.com 30.09.2021) കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി കയ്യടി വാങ്ങുകയാണ് ഒരു പൊലീസുകാരന്‍. കൊച്ചി മെട്രോ സ്റ്റേഷന് മുന്നില്‍നിന്നാണ് പൊലീസുകാരനായ സുനില്‍ പി ജെ പെരുമ്പാമ്പിനെ പിടികൂടിയത്. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷന്‍ പരിസരത്താണ് പാമ്പ് ഉണ്ടായിരുന്നത്.  പെരുമ്പാമ്പിനെ ശ്രദ്ധയില്‍പ്പെട്ടതോടെ സുനില്‍ ഇതിനെ ഉടന്‍തന്നെ പിടികൂടുകയായിരുന്നു. പൊലീസുകാരന്റെ മനസാന്നിധ്യത്തോടെയുള്ള സമയോചിത ഇടപെടലില്‍ അഭിനന്ദനവുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) രംഗത്തെത്തി. പാമ്പിനെ പിടികൂടിയിട്ടുള്ള സുനിലിന്റെ ഫോടോയും പങ്കുവച്ചിട്ടുണ്ട്. സുനിലിന്റെ ധീരതയെ കെ എം ആര്‍ എല്‍ പുകഴ്ത്തുകയും ചെയ്തു.  കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്‌റ ഒപ്പിട്ട സാക്ഷ്യപത്രം സമ്മാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. Sunil P.J. a brave policeman showed great courage by catching a moving python just in front of the JLN Metro station. KMRL appreciates his bravery, presence of mind and devotion to duty. MD, KMRL is issuing him a C...

നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

Image
കൊടുവള്ളി: (www.kvartha.com 30.09.2021) കെട്ടിടനിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. വാവാട് പൂക്കോട്ടില്‍ പരേതനായ ഉണ്ണ്യണ്ണന്റെ മകന്‍ ലക്ഷ്മണന്‍ ആണ് (45) മരിച്ചത്. ബുധനാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം. വെണ്ണക്കോട് കരുവന്‍ കാവില്‍ ഇരുനില വീടിന്റെ പടവ് ജോലിക്കിടെയായിരുന്നു സംഭവം.  ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഇട്ടിക്കൊറ്റി. ഭാര്യ: മഞ്ജുള (മാമ്പറ്റ). മക്കള്‍: അമിഷ്ണ, അമിഷ്മ. സഹോദങ്ങള്‍: അശോകന്‍, രവീന്ദ്രന്‍, സൗമിനി, സീത. Keywords:  News, Kerala, Death, Hospital, Medical College, Construction worker fell from building, died Powered by Info News For You

ഇന്ധനവില വര്‍ധനവ് തുടരുന്നു; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com 30.09.2021) രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഉയര്‍ന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101 രൂപ 95 പൈസയും ഡീസലിന് 94 രൂപ 90 പൈസയുമായി. രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. തിരുവനന്തപുരത്ത് വ്യാഴാഴ്ച പെട്രോള്‍ വില 103.88 രൂപയും, ഡീസലിന് 96.71 രൂപയുമാണ് നിരക്ക്. അതേസമയം രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. ബ്രെന്റ്ക്രൂഡ് വില ബാരലിന് 78 ഡോളറായാണ് കുറഞ്ഞത്.  Keywords:  New Delhi, News, National, Top-Headlines, Business, Petrol, Price, Petrol and diesel prices hiked again on September 30 Powered by Info News For You

പൊടുന്നനെ ബ്രേകിട്ട ടിപെറിന് പിന്നില്‍ ഇടിച്ച് കയറിയ സ്‌കൂടെര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

Image
അങ്കമാലി: (www.kvartha.com 29.09.2021)  പൊടുന്നനെ ബ്രേകിട്ട ടിപെറിന് പിന്നില്‍ ഇടിച്ച് കയറിയ സ്‌കൂടെര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. മൂക്കന്നൂര്‍ - തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്ത് ബുധനാഴ്ച രാവിലെ 7.15 മണിയോടെയാണ് അപകടം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്റെ ഭാര്യ സുനിതയാണ് (35) ദാരുണമായി മരിച്ചത്. മൂക്കന്നൂര്‍ എം എ ജി ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. ജോലിക്ക് പോകുകയായിരുന്നു സുനിത. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപെര്‍ പെട്ടെന്ന് ബ്രേകിടുകയായിരുന്നു. ഇതോടെ സുനിതയുടെ സ്‌കൂടെര്‍ ടിപെറിന് പിന്നില്‍ ഇടിച്ചുകയറി. അപകടത്തില്‍ തലയും മുഖവും തകര്‍ന്ന് ചോര വാര്‍ന്നൊഴുകി അവശനിലയിലായ സുനിതയെ ഉടന്‍ തന്നെ എം എ ജി ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Keywords:  Woman died in scooter accident, Kochi, Accidental Death, Accident, Injury, Nurse, Obituary, Kerala. Powered by Info News For You

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാതലിക് സിറിയന്‍ ബാങ്കിലെ ഇടത് യൂനിയനില്‍പെട്ട ജീവനക്കാരുടെ 3 ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

Image
തിരുവനന്തപുരം: (www.kvartha.com 29.09.2021)  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാതലിക് സിറിയന്‍ ബാങ്കിലെ ഇടത് യൂനിയനില്‍പെട്ട ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നു. മൂന്നു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. തിരുവനന്തപുരം സോണല്‍ ഓഫിസ് പടിക്കല്‍ ആരംഭിച്ച പണിമുടക്ക് സമരം സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം ഉഭയകക്ഷി കരാര്‍ നടപ്പിലാക്കുക, മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക, അന്യായമായ ശിക്ഷാ നടപടികളും പ്രതികാര നടപടികളും പിന്‍വലിക്കുക, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി എസ് ബി ബാങ്കിലെ ജീവനക്കാരും ഓഫിസര്‍മാരും യുനൈറ്റഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പണിമുടക്കുന്നത്. തൃശൂര്‍ ആസ്ഥാനമായുള്ള ഷെഡ്യൂള്‍ ബാങ്കിന് രാജ്യത്ത് ആകെയുള്ള 540 ശാഖകളില്‍ 263 ബ്രാന്‍ജുകളും കേരളത്തിലാണ്. Keywords:  Catholic Syrian Bank's left-wing workers strike for 3 days, Thiruvananthapuram, News, Bank, Strike, Kerala. Powered by Info News For You

ദുബൈ എക്‌സ്‌പോയിൽ യു എ ഇ പവിലിയന്റെ മേൽനോട്ടം ഈ വനിതാ കരങ്ങളിൽ

Image
ദുബൈ: (www.kvartha.com 29.09.2021) എക്സ്‌പോ 2020-യിലെ യു എ ഇ പവിലിയന്റെ മേൽനോട്ടം സാംസ്കാരിക യുവജനമന്ത്രി നൂറ: ബിൻത് മുഹമ്മദ് അൽ കഅബിക്ക്. യു എ ഇ പവിലിയന്റെ കമീഷനർ ജനറലായാണ് നൂറ: ചുമതലയേറ്റത്. വിദേശകാര്യ സഹമന്ത്രി ഉമർ സെയ്ഫ് ഗബ്ബാശിന് ഡെപ്യൂടി പദവിയും നൽകി.  ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രഖ്യാപനം. അബുദാബി മീഡിയോ സോൺ അതോറിറ്റി, ടുഫോർ 54 അധ്യക്ഷയായും യു എ ഇ നാഷനൽ മീഡിയാ കൗൺസിൽ, അബുദബി മീഡിയ, അബുദബി സ്പോർട്‌സ് കൗൺസിൽ, യു എ ഇ യൂനിവേഴ്‌സിറ്റി എന്നിവയിൽ ബോർഡ് അംഗമായിരുന്നു അവർ. ഫ്രാൻസ്, റഷ്യ എന്നിവിടങ്ങളിലെ അംബാസിഡറായി ഉമർ സെയ്ഫ് ഗബ്ബാശ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. Keywords: News, World, Dubai, Women, UAE, Minister, Abu Dhabi, France, Top-Headlines, Noora Al Kaabi to lead UAE pavilion at Expo 2020 Dubai. < !- START disable copy paste --> Powered by Info News For You

കുവൈതില്‍ വന്‍ തീപിടിത്തം; നിര്‍ത്തിയിട്ടിരുന്ന 4 വാഹനങ്ങള്‍ കത്തിനശിച്ചു, ആളപായമില്ല

Image
കുവൈത് സിറ്റി: (www.kvartha.com 29.09.2021) കുവൈതിലുണ്ടായ വന്‍ തീപിടിത്തം. അപകടത്തില്‍ നാല് വാഹനങ്ങള്‍ കത്തിനശിച്ചു. അഹ്മദി ഏരിയയിലെ കുവൈത് ഫ്‌ലോര്‍ മില്‍ കമ്പനിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.  കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു ജീപ്, രണ്ട് ബസുകള്‍, ഒരു ഹാഫ് ലോറി എന്നിവയാണ് തീപിടിത്തത്തില്‍ കത്തി നശിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ അഹ്മദി ഫയര്‍ ഡിപാര്‍ട്‌മെന്റില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്ത സമയത്ത് നിരവധി വാഹനങ്ങളാണ് കമ്പനിയുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്നത്. അഗ്‌നിശമന സേനയുടെ സമയോചിത ഇടപെടലിലൂടെ എണ്‍പതോളം വാഹനങ്ങള്‍ തീ പിടിക്കാതെ സംരക്ഷിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു. Keywords:  News, World, International, Gulf, Kuwait, Fire, Vehicles, Fire engulfs 4 vehicles in Ahmadi area Powered by Info News For You

പെണ്‍സുഹൃത്ത് ആലിയ ഭടിനൊപ്പം അടിച്ചുപൊളിച്ച് 39-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍; താരജോഡികള്‍ അവധിക്കാലം ചെലവഴിക്കുന്ന ആഡംബര റിസോര്‍ടിലെ ഒരു മുറിയുടെ വിലകേട്ടാല്‍ ഞെട്ടും

Image
മുംബൈ: (www.kvartha.com 29.09.2021)  പെണ്‍സുഹൃത്ത്  ആലിയ ഭടിനൊപ്പം അടിച്ചുപൊളിച്ച് 39-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. രാജസ്ഥാനിലെ ജോധ്പൂര്‍ സുജന്‍ ജവായ് കാംപിലായിരുന്നു ജന്മദിനാഘോഷം. സൂര്യാസ്തമയം ആസ്വദിക്കുന്ന രണ്‍ബീറിന്റെയും ആലിയയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രണ്‍ബീര്‍- ആലിയ താരജോഡികള്‍ അവധിക്കാലം ചെലവഴിക്കുന്ന ആഡംബര റിസോര്‍ടിലെ ഒരു മുറിയ്ക്ക് 75,000 രൂപ മുതല്‍ 1,65,000 രൂപയാണ് വില. രാജസ്ഥാനിന്റെ തനത് സംസ്‌കാരത്തിനപ്പുറം ലക്ഷ്വറിയും ഒത്തൊരുമിക്കുന്ന ടെന്റുകളും സൂടുകളുമാണ് ഇവിടെയുള്ളത്. 'ജന്മദിനാശംസകള്‍, എന്റെ ജീവിതമേ,' എന്നാണ് ആലിയ രണ്‍ബീറിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, സഹോദരി റിദ്ദിമ കപൂര്‍ സാഹ്നി, സിനിമാരംഗത്തു നിന്ന് നടി അനുഷ്‌ക ശര്‍മ, മനീഷ് മല്‍ഹോത്ര, അനുഷ്‌ക രഞ്ജന്‍ തുടങ്ങിയവരും രണ്‍ബീറിന് ആശംസകള്‍ നേര്‍ന്നിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി രണ്‍ബീറും ആലിയയും പ്രണയത്തിലാണ്. ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. Keywords:  Ranbir Kapoor-Alia Bhat...

ജിഗ്നേഷിനും കനയ്യക്കും പിന്നാലെ ചന്ദ്രശേഖർ ആസാദും കോൺഗ്രസിലേക്കോ?

Image
ന്യൂഡെൽഹി: (www.kvartha.com 29.09.2021)  ജെഎൻയു മുൻ വിദ്യാർഥി നേതാവും സിപിഐയുടെ ദേശീയ എക്സിക്യൂടീവ് അംഗവും യുവാക്കളുടെ ആവേശവുമായ കനയ്യ കുമാറിനും ഗുജറാതിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്കും പിന്നാലെ യുപിയിലെ ദളിത് പ്രക്ഷോഭകരിൽ പ്രധാനിയായ ചന്ദ്രശേഖർ ആസാദും കോൺഗ്രസിലെത്തുമോ?. അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ എല്ലാം രഹസ്യമാക്കി വെക്കുകയാണ് കോൺഗ്രസ് ഹൈകമാൻഡ്. യു പിയിൽ ഏറ്റവും ബഹുജന പിന്തുണയുള്ള നേതാക്കളിൽ ഒരാളാണ് ചന്ദ്രശേഖർ ആസാദ്. കനയ്യയും മേവാനിയും വരുന്ന വഴി രഹസ്യമായി ആസൂത്രണം ചെയ്ത രീതി തന്നെയാണ് ഇവിടെയും അനുവർത്തിക്കുന്നത്. ബഹുജൻ സംഘടനയായ ഭിം ആർമിയുടെ സ്ഥാപകരിൽ ഒരാളാണ് ചന്ദ്രശേഖർ ആസാദ്.  ചന്ദ്രശേഖർ ആസാദ് രാവൺ, വിനയ് രത്തൻ സിംഗ് എന്നിവർ ചേർന്നാണ് ഈ സംഘടന സ്ഥാപിച്ചത്. വിദ്യാഭ്യാസത്തിലൂടെയുള്ള ബഹുജൻ ജനങ്ങളുടെ വിമോചനമാണ് ഈ സംഘടനയുടെ ലക്ഷ്യം. Keywords:  News, New Delhi, Congress, Rahul Gandhi, Politics, National, India, Top-Headlines, Chandrasekhar Azad, Chandrasekhar Azad to join Congress?. < !- START disable copy paste --> Powered by Info N...

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി

Image
കൊച്ചി: (www.kvartha.com 29.09.2021) ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രദ്ധയെ (21) ആണ് പോണേക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുകള്‍ രാവിലെ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തുകള്‍ വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നിട്ടും പ്രതികരണമില്ലാത്തതോടെ തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ ശ്രദ്ധ വിദ്യാര്‍ഥിയാണ്. രണ്ട് മാസം മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നാണ് അനന്യ കുമാരി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. Keywords:  News, Kerala, State, Student, Death, Police, Friends, Transgender Sradha found dead in Koc...

ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Image
കൊല്ലം: (www.kvartha.com 29.09.2021)  ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികള്‍ കൊല്ലത്ത് പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയി, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. സ്ഥിരമായി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കൊല്ലത്ത് നിന്ന് ബൈക് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണ്. ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസിന്റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കൊല്ലം സിറ്റി പൊലീസ് കമിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചവറയില്‍ ബസ് തടഞ്ഞ് നിര്‍ത്തിയാണ് നിശാന്തിനെ അറസ്റ്റ് ചെയ്തത്. നിശാന്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോക്കിയെ കടയ്ക്കാവൂരിലെ വീട്ടില്‍...

ശക്തമായി തിരിച്ചുവരവിന് കോൺഗ്രസ്; വാളെടുത്തവരെല്ലാം വെളിച്ചപ്പാടായില്ല; കനയ്യകുമാറിനും ജിഗ്നേഷ് മേവാനിക്കും രാഹുലും വേണുഗോപാലും വഴിയൊരുക്കിയത് രഹസ്യ നീക്കങ്ങളിലൂടെ

Image
ന്യൂഡൽഹി: (www.kvartha.com 29.09.2021) ദേശീയ തലത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിന് ശക്തമായി തിരിച്ചുവരുന്നതിന് നേതൃദാരിദ്ര്യം നേരിടുന്നതിനിടയിലാണ് ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള രണ്ട് യുവമുഖങ്ങൾ പാർടിയിലേക്ക് എത്തുന്നത് എന്നതാണ് കനയ്യകുമാറിന്റെയും ജിഗ്നേഷ് മേവാനിയുടെയും കോൺഗ്രസ് പ്രവേശനം പ്രസക്തമാകുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന നേതൃശൈലിയാണ് കോൺഗ്രസിൽ ഇതുവരെ കണ്ടത്. എന്നാൽ സംഘടനാ തലത്തിൽ ആ ശൈലി തന്നെ മാറ്റിമറിക്കുകയാണ് പാർടി ദേശീയ നേതൃത്വം. ജെഎൻയു മുൻ വിദ്യാർഥി നേതാവും സിപിഐയുടെ തീപ്പൊരിയുമായ കനയ്യ കുമാറിനെയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെയും പാർടിയിൽ എത്തിച്ച രീതി അതാണ് വെളിവാക്കുന്നത്. രാഹുൽഗാന്ധിക്കും സംഘടനാ ചുമതലയുള്ള ജനറൽ സെക്രടറി കെ സി വേണുഗോപാലിനുമല്ലാതെ മറ്റൊരു നേതാവിനും അവകാശവാദം ഉന്നയിക്കാനാവാത്തവിധം ചടുലമായ നീക്കങ്ങളാണ് നടന്നത്. രാജ്യത്തുടനീളം യുവാക്കളെയും പുരോഗമന ചിന്താഗതിക്കാരെയും ത്രസിപ്പിച്ച കനയ്യകുമാർ മോദി സർകാരിന്റെയും ബിജെപിയുടെയും കണ്ണിലെ കരടായിരുന്നു. കോൺഗ്രസിനുമാത്രമേ ബി ജെ പിക്ക് എതിരായ പ്രതിപക്ഷ ശബ്ദമായി മാറാൻ കഴിയൂ എന്നും യോജിക്കണമെന്ന...

ശാര്‍ജയില്‍ സ്വദേശി പൊലീസ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം മൂന്നര ലക്ഷത്തിലധികമായി ഉയര്‍ത്തി

Image
ശാര്‍ജ: (www.kvartha.com 29.09.2021) പൊലീസിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം മൂന്നര ലക്ഷത്തിലധികമായി (17,500 ദിര്‍ഹം) വര്‍ധിപ്പിച്ച് ശാര്‍ജ. ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ശാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ്. തീരുമാനം പ്രഖ്യാപിക്കവെ, വിശ്വസ്തരായ ഈ ഉദ്യോഗസ്ഥരെ താഴ്ന്ന ജീവിത നിലവാരത്തില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. വിരമിച്ചവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും സംബന്ധിച്ച കാര്യങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ അവര്‍ കടന്നുപോയ ബുദ്ധിമുട്ടുകളും പരിഹരിക്കും.  ശാര്‍ജ പൊലീസ് സേനയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ശമ്പളം 10,000 ദിര്‍ഹത്തില്‍ നിന്ന് 17,500 ദിര്‍ഹമാക്കി ഉയര്‍ത്താനും നേരത്തെ ഭരണാധികാരി നിര്‍ദേശം നല്‍കിയിരുന്നു. കടങ്ങളും മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ തന്റെ പരിഗണനയിലുണ്ടെന്നും അത് ഉടന്‍ തന്നെ പരിഗണിച്ച് തുടങ്ങുമെന്നും ഖാ...