Posts

Showing posts from June, 2021

കാസര്‍കോട് മെഡിക്കല്‍ കോളജിനായി പാതിരാവിലും ഉറങ്ങാതെ കാസര്‍കോട്ടെ യുവത

ബദിയടുക്ക (www.evisionnews.co): ഞങ്ങള്‍ക്ക് വേണ്ടത് സ്മാരകമല്ല, മെഡിക്കല്‍ കോളജാണ് എന്ന് പ്രമേയത്തില്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് വേണ്ടി യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന സമര ക്യാമ്പയിന്റെ ഭാഗമായി നടന്ന പാതിരാ ലൈവ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി നിരലധിയാളുകള്‍ ഫേസ് ബുക്ക് ലൈവിലൂടെ മെഡിക്കല്‍ കോളജിന് വേണ്ടി ശബ്ദിച്ചു. 2013ല്‍ പ്രവൃത്തി ആരംഭിച്ച മെഡിക്കല്‍ കോളജിന്റെ നാളിതുവരേ പൂര്‍ത്തീകരിക്കുകയോ പ്രവര്‍ത്തനം തുടങ്ങുകയോ ചെയ്തിട്ടില്ല. കോവിഡ് ഹോസ്പിറ്റലായി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ആശുപത്രിക്ക് വേണ്ട സംവിധാനങ്ങള്‍ നടത്തിയിട്ടില്ല. ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടില്ല. കോവിഡ് രണ്ടാം തരം?ഗത്തില്‍ അമ്പതിലധികം ആളുകളാണ് മെഡിക്കല്‍ കോളേജില്‍ മാത്രം മരണമടഞ്ഞത്. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് സമര ക്യാമ്പയുനുമായി മുന്നോട്ട് വന്നത്. വി ടി ബലറാം എം എല്‍ എ, എ കെഎം അഷ്‌റഫ് എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഇസ്മായില്‍ വയനാട്, ഫിറോസ് കുന്നുംപറമ്പില്‍, മുഫീദ തസ്‌നി, സലാ പ്രൊഫ ഗോപിനാഥ് കന്യപ്പാടി, അസീസ് കളത്തൂര്‍, സഹീര്‍...

കോവിഡ് ധനസഹായം എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാക്കണം: എസ്.ടി.യു

Image
കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനത്തിന്റെ ഭാഗമായി തൊഴിലും വരുമാനവുമില്ലാതെ ദുരിതത്തിലായ മുഴുവന്‍ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് എസ്.ടി.യു ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റുകളും മറ്റ് സഹായങ്ങളും ഒരു വിഭാഗത്തിന് മാത്രം ലഭിക്കുന്നു എന്ന പരാതിക്ക് പരിഹാരം കാണണം. വിവേചനമില്ലാതെ ദുരിതമനുഭവിക്കുന്നഎല്ലാ വിഭാഗങ്ങള്‍ക്കും സഹായം ലഭ്യമാക്കുന്നു എന്ന് അധികാരികള്‍ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.  എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് ,സെക്രട്ടറി ഷറീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, അഷ്‌റഫ് എടനീര്‍, ഷംസുദ്ദീന്‍ ആയിറ്റി, മുംതാസ് സമീറ, കുഞ്ഞാമദ് കല്ലൂരാവി, ഉമ്മര്‍ അപ്പോളൊ, പി.ഐ.എ ലത്തീഫ്, ടി.പി മുഹമ്മദ് അനീസ്, മാഹിന്‍ മുണ്ടക്കൈ,  പി.പി നസീമ ടീച്ചര്‍, ബീഫാത്തിമ ഇബ്രാഹിം, സുബൈര്‍ മാര, മുജീബ് കമ്പാര്‍, കാലിദ് പച്ചക്കാട്, ഹമീദ് ബദിര, സിദ്ധീഖ് ചക്കര, ...

കാര്‍ നിയന്ത്രണംവിട്ട് ടാങ്കറിന് പിറകിലിടിച്ച് അപകടം: പോലീസ് ഹോംഗാര്‍ഡ് മരിച്ചു

മംഗളൂരു (www.evisionnews.co): കാര്‍ നിയന്ത്രണംവിട്ട് മുന്നില്‍ പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിറകിലിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പൊലീസ് ഹോംഗാര്‍ഡ് മരിച്ചു. മുല്‍ക്കി പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് രാകേഷ്(27) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഉഡുപ്പി ഉദ്യാവരയിലാണ് അപകടമുണ്ടായത്. രാകേഷ് ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഉദ്യാവരയിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ടാങ്കര്‍ ലോറിയിലിടിക്കുകയാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുബേവൂര്‍ സാന്തരാമ-വാരിജ ദമ്പതികളുടെ മകനായ രാകേഷ് അവിവാഹിതനാണ്. Powered by Info News For You

ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവ് രണ്ടു ലക്ഷത്തോളം വിലവരുന്ന ബൈക്കുമായി മുങ്ങി

Image
കാഞ്ഞങ്ങാട് (www.evisionnews.co): ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ നീലേശ്വരം സ്വദേശിയുടെ ബൈക്ക് തൃശൂര്‍ പുതുക്കാട് വെച്ച് അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുന്‍ സംസ്ഥാന കബഡിതാരം രാജീവന്‍ കൊയാമ്പുറത്തിന്റെ മകന്‍ പ്രണവിന്റെ കെഎല്‍ 6 ആര്‍ 4500 നമ്പര്‍ ഡ്യൂക്ക് ബൈക്കാണ് തട്ടിയെടുത്തത്. ബൈക്ക് ഇരിങ്ങാലക്കുടയിലേക്ക് വില്‍ക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ പുതുക്കാട് എത്തിയപ്പോള്‍ മറ്റൊരു ബൈക്കിന്റെ പിറകിലെത്തിയ യുവാവ് പ്രണവിനോട് ലിഫ്റ്റ് ചോദിച്ചെത്തിയത്. പിന്നീട് ബൈക്കില്‍ കയറി യാത്രക്കിടയില്‍ പ്രണവും യുവാവും തമ്മില്‍ പരിചയത്തിലാവുകയും ചെയ്തു. കുറേദൂരം ഓടിച്ചപ്പോള്‍ യുവാവ് പ്രണവിനോട് കുറേ ഓടിച്ച് ക്ഷീണിച്ചതല്ലേ ഇനി താന്‍ ഓടിക്കാമെന്ന് പറഞ്ഞ് ഓടിക്കുകയായിരുന്നു. പ്രണവ് പിന്നിലിരിക്കുകയും ചെയ്തു. കുന്നംകുളത്ത് എത്തിയപ്പോള്‍ വിശ്രമിക്കാനായി ബൈക്ക് നിര്‍ത്തുകയും പ്രണവും യുവാവും ബൈക്കില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. ഇതിനിടയില്‍ പെട്ടെന്ന് യുവാവ് ബൈക്ക് ഓടിച്ചുപോവുകയായിരുന്നു. ഇതുസംബന്ധിച്ച് പ്രണവ് കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ...

വനം കൊള്ളയിലും സ്വർണ കടത്തിലും പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളിൽ ബിജെപി പദയാത്ര സംഘടിപ്പിച്ചു; സ്വര്‍ണ കടത്ത്, സ്ത്രീപീഡനം, മയക്കുമരുന്ന് കച്ചവടം, ക്വടേഷന്‍ സിപിഎമിന്റെ നാല് അടിസ്ഥാന സ്തംഭങ്ങളായി മാറിയെന്ന് അഡ്വ. കെ ശ്രീകാന്ത്

Image
കാസർകോട്: (www.kasargodvartha.com 01.07.2021) ആയിരം കോടിയുടെ വനം കൊള്ളയുടെ കുറ്റക്കാർക്കെതിരെ നടപടി എടുക്കുക, സ്വർണക്കടത്ത്, ക്വടേഷൻ സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് സർകാരും സിപിഎമും അവസാനിപ്പിക്കുക, സ്ത്രീ പീഢനങ്ങൾ തടയാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി ജില്ലയിലെ പഞ്ചായത്ത്, മുൻസിപാലിറ്റികളിലെ കേന്ദ്രങ്ങളിൽ പദയാത്ര സംഘടിപ്പിച്ചു. കാസർകോട് മുനിസിപല്‍ കമിറ്റി സംഘടിപ്പിച്ച പദയാത്ര ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്‌തു. സ്വര്‍ണ കടത്ത്, സ്ത്രീപീഡനം, മയക്കുമരുന്ന് കച്ചവടം, ക്വടേഷന്‍ എന്നിവ സിപിഎമിന്റെ നാല് അടിസ്ഥാന സ്തംഭങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. വനഭൂമിയിലുള്ള മരങ്ങള്‍ മുറിച്ചുകടത്താന്‍ നിലവിലുള്ള എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തുകയാണ് പിണറായി വിജയന്‍ സര്‍കാര്‍ ചെയ്തിട്ടുള്ളത്. ആദിവാസികള്‍ക്ക് പട്ടയം നല്‍കിയിട്ടുള്ള ഭൂമിയില്‍ നിന്നു പോലും മരം കടത്തപ്പെട്ടു. വനം കൊള്ള ചര്‍ച ചെയ്യുന്നതിനു പകരം പഴയകാലത്തെ വീരകഥകള്‍ വിളമ്പുകയാണ് കോണ്‍ഗ്രസ് പ്രസിഡന്റും മുഖ്യമന്ത്രിയും. കേരളത്തില്‍ കോവിഡ് ആശങ്ക ഇപ്പോഴും തുടരുകയാണ്. ഇതിനെകുറിച്ചൊന്നും ചര്...

കാണാതായ 11കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി; 2 പേര്‍ അറസ്റ്റില്‍

Image
ചെന്നൈ: (www.kvartha.com 01.07.2021) ചെങ്കല്‍പ്പെട്ടില്‍ കാണാതായ 11കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. വെങ്കമ്പാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് ശരീരത്തില്‍ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ചൊവ്വാഴ്ച വൈകിട്ട് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. മാതാവിനൊപ്പം വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ച് എത്താതിരുന്നതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് പ്രദേശത്തെ പൊതുശുചിമുറിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.  Keywords: Chennai, News, National, Crime, Killed, Police, Complaint, Hospital, Missing, Girl, Found Dead, Missing 11-year-old girl found dead with injuries in Tamil Nadu Powered by Info News For You

മിതാലി, അശ്വിന്‍ എന്നിവരെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്നയിക്കും ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംമ്ര എന്നിവരെ അര്‍ജുന അവാര്‍ഡിനും ബിസിസിഐ ശുപാര്‍ശ ചെയ്യും

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.07.2021)  ഇന്‍ഡ്യന്‍ സ്പിനെര്‍ ആര്‍ അശ്വിനേയും വനിതാ ക്രികെറ്റില്‍ ഇന്‍ഡ്യയുടെ ടെസ്റ്റ്- ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിനേയും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്നയ്ക്കും കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംമ്ര, ശിഖര്‍ ധവാന്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനും ബിസിസിഐ ശുപാര്‍ശ ചെയ്യും.  38 കാരിയായ മിതാലി 22 വര്‍ഷമായി ഇന്‍ഡ്യന്‍ വനിതാ ടീമിനൊപ്പമുണ്ട്. ഏകദിന ക്രകെറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് മിതാലി രാജ്. 7000 റണ്‍സിനു മുകളില്‍ താരം എടുത്തിട്ടുണ്ട്. നേരത്തെ തന്നെ അര്‍ജുന അവാര്‍ഡ് മിതാലി സ്വന്തമാക്കിയിരുന്നു. നിലവില്‍ ഇന്‍ഡ്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്ന അശ്വിന്‍ 79 ടെസ്റ്റുകളില്‍ നിന്നായി 413 വികെറ്റും ഏകദിനത്തില്‍ 150 വികെറ്റും ടി20യില്‍ 42 വികെറ്റും താരം നേടിട്ടുണ്ട്. ഇതിഹാസ താരം സചിന്‍ ടെന്‍ഡുല്‍കര്‍, മുന്‍ ഇന്‍ഡ്യന്‍ നായകന്‍ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഖേല്‍രത്ന നേടിയ മറ്റു ക്രികെറ്റ് താരങ്ങള്‍.  ശിഖര്‍ ധവാന് ഇത്തവണ അര്‍ജുന ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 142 ഏകദിന മത്സരങ്ങള്‍ കളി...

വധഭീഷണി മുഴക്കിയെന്ന അണ്ണാ ഡിഎംകെ നേതാവിന്റെ പരാതിയില്‍ വി കെ ശശികലയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

Image
ചെന്നൈ: (www.kasargodvartha.com 01.07.2021) വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ നേതാവ് നല്‍കിയ പരാതിയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ അടുത്ത സഹായി വി കെ ശശികലയ്‌ക്കെതിരെയും കേസെടുത്ത് പൊലീസ്. മുന്‍ നിയമ മന്ത്രിയും മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവുമായ വി സി ഷണ്‍മുഖമാണ് ശശികലയ്ക്കും അവരുടെ സഹായികള്‍ക്കെതിരെയും പരാതി നല്‍കിയത്. വില്ലുപുരം ജില്ലയിലെ റോസ്‌നരി സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശശികലയുടെ അനുയായികളായ 500ഓളം പേരില്‍ നിന്ന് ഫോണ്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും വധ ഭീഷണിയുണ്ടായെന്ന് ഷണ്‍മുഖം കഴിഞ്ഞ ഒമ്പതനാണ് പരാതി നല്‍കിയത്.  ഇതിനെ തുടര്‍ന്നാണ് ശശികലയ്‌ക്കെതിരെയും, തിരിച്ചറിയാത്ത 500 പേര്‍ക്കെതിരെയും കേസെടുത്തത്. അതേസമയം ശശികല പാര്‍ടിയില്‍ തിരികെ എത്താനുള്ള ശ്രമങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് അണ്ണാ ഡിഎംകെ നേതൃത്വം പരാതി നല്‍കിയതെന്നും ആരോപണമുണ്ട്.  Keywords:  Chennai, News, National, Top-Headlines, Police, Case, Politics, Complaint, Threatening, Minister, Sasikala, 500 others booked for threatening former AIADMK minister ...

ഡെല്‍ഹിയില്‍ ഗ്യാസ് സിലിന്‍ഡെര്‍ സ്‌ഫോടനം; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.07.2021) ഡെല്‍ഹിയില്‍ ഷഹദാരയില്‍ എല്‍പിജി ഗ്യാസ് സിലിന്‍ഡെര്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. മുന്നി ദേവി (45), ആണ്‍മക്കളായ ഓം പ്രകാശ് (22), നരേഷ് (23), മകള്‍ സുനിത (18) എന്നിവരാണ് പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചത്. മറ്റൊരു മകന്‍ ലാല്‍ ചന്ദ് (29) സംഭവത്തില്‍ പൊള്ളലേറ്റ് പരിക്കേറ്റു. ഡെല്‍ഹി ഫയര്‍ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.  ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഷഹദാരയിലെ ഫാര്‍ഷ് ബസാര്‍ പ്രദേശത്ത് ഒരു സിലിന്‍ഡെര്‍ സ്‌ഫോടനത്തെക്കുറിച്ച് ഫയര്‍ ഫോഴ്‌സിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ച്ച് ഒമ്പത് ഫയര്‍ ടെന്ററുകളാണ് സംഭവസ്ഥലത്ത് അപ്പോള്‍ത്തന്നെ എത്തിയതെന്നും ഫയര്‍ ഫോഴ്‌സ് അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് മേല്‍ക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു.  വീടിന്റെ മുന്‍ഭാഗത്തായി ഒരു ഗ്യാസ് റിപെയറിങ് ചെയ്യുന്ന കടയുണ്ടായിരുന്നതായും ഡെല്‍ഹി ഫയര്‍ ഫോഴ്‌സ് പറയുന്നു. എല്‍പിജി ഗ്യാസ് സിലിന്‍ഡെറിലെ ചോര്‍ചയെ തുടര്‍ന്ന് ഈ വീട്ടില്‍ തീപിടുത്തമുണ്ടായി. പുക ശ്വസിച്ചതിനെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. മറ്...

ഇറാഖ് യുദ്ധത്തിന്റെ മുഖ്യസൂത്രധാരികളിലൊരാളായ യുഎസിന്റെ മുന്‍ പ്രതിരോധ സെക്രടറി ഡോണള്‍ഡ് റംസ്‌ഫെല്‍ഡ് അന്തരിച്ചു

Image
വാഷിങ്ടന്‍: (www.kvartha.com 01.07.2021) യുഎസിന്റെ മുന്‍ പ്രതിരോധ സെക്രടറി ഡോണള്‍ഡ് റംസ്‌ഫെല്‍ഡ് (88) അര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചു. ഇറാഖ് യുദ്ധത്തിന്റെ മുഖ്യസൂത്രധാരികളില്‍ ഒരാളായിരുന്നു അന്തരിച്ച ഡോണള്‍ഡ് റംസ്‌ഫെല്‍ഡ്.  1975 മുതല്‍ 1977 വരെ പ്രസിഡന്റ് ജെറാള്‍ഡ് ഫോഡിനൊപ്പവും 2001 മുതല്‍ 2006 വരെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രടറിയായി പ്രവര്‍ത്തിച്ചു. എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങള്‍ മെനഞ്ഞ 43കാരനായ റംസ്‌ഫെല്‍ഡ് പിന്നീട് 74-ാം വയസിലാണ് ജോര്‍ജ് ഡബ്ല്യു. ബുഷിനൊപ്പം പ്രവര്‍ത്തിക്കുന്നത്.  അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ചതും സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്നു നീക്കിയതുമുള്‍പെടെയുള്ള യുഎസിന്റെ കടുത്ത നടപടികള്‍ക്കു ചുക്കാന്‍ പിടിച്ച റംസ്‌ഫെല്‍ഡിനെതിരെ ഗ്വണ്ടനാമോ തടവറയിലെ പീഡനങ്ങള്‍ ഉള്‍പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. Keywords:  News, World, International, Washington, Death, President, Sadham Hussien, Former U.S. Defense Secretary Donald Rumsfeld dead at 88 Powered by Info News For You

മധ്യപ്രദേശില്‍ കാണാതായ ഒരു കുടുംബത്തിലെ 5 സ്ത്രീകളുടെ മൃതദേഹം കൃഷിയിടത്തില്‍; കണ്ടെത്തിയത് 10 അടി താഴ്ചയില്‍ അഴുകി വസ്ത്രമില്ലാത്ത നിലയില്‍, 6 പേര്‍ അറസ്റ്റില്‍

Image
  ഭോപാല്‍: (www.kvartha.com 01.07.2021) മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ഒരു മാസം മുന്‍പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ എല്ലാം വസ്ത്രമില്ലാത്ത നിലയിലായിരുന്നു. മമത (45), മക്കളായ രുപാലി (21), ദിവ്യ (14), ഇവരുടെ ബന്ധുക്കളായ മറ്റു രണ്ട് പെണ്‍കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പത്ത് അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  സ്ത്രീകളുടെ മൃതദേഹങ്ങളില്‍നിന്നു വസ്ത്രങ്ങള്‍ മാറ്റിയ ശേഷം കൃഷിയിടത്തില്‍ പത്തടി താഴ്ചയില്‍ കുഴിയെടുത്ത് വസ്തരങ്ങള്‍ കത്തിച്ചു കളഞ്ഞു. പിന്നീട് മൃതദേഹങ്ങള്‍ വേഗം അഴുകാന്‍ ഉപ്പും യൂറിയയും വിതറിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മേയ് 13നാണ് ഇവരെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. അഞ്ച് പേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴി കുത്തി മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രുപാലിയുമായി ബന്ധമുണ്ടായിരുന്ന സുരേന്ദ്ര രാജ്പുത് എന്ന യുവാവും സംഘവുമാണ് നാടിനെ നടുക്കിയ കുറ്റകൃത്യത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി. സംഭവത...

പണത്തിന് വേണ്ടി കൊന്നുതള്ളിയത് ഭർത്താവിനെയും കാമുകൻമാരെയും; ജപാനെ നടുക്കിയ 'കറുത്ത വിധവ'യ്ക്ക് വധശിക്ഷ; അവസാന അപീലും തള്ളി

Image
ടോക്യോ: (www.kvartha.com 30.06.2021)  ജപാനെ നടുക്കിയ കുപ്രസിദ്ധ സീരിയല്‍ കിലര്‍ ചിസാക്കോ കകേഹിയുടെ അവസാനത്തെ അപീലും തള്ളി. ഇതോടെ, 'കറുത്ത വിധവ' എന്ന് അറിയപ്പെടുന്ന കകേഹിയ്ക്ക് വധശിക്ഷ ഉറപ്പായി. ഭര്‍ത്താവിനെയും പങ്കാളികളെയും കൊന്ന 74 -കാരിയായ കകേഹി നാലാമതൊരാളെ കൂടി വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. കോടീശ്വരിയായി മാറുന്നതിന് വേണ്ടിയാണ് ഇവർ പങ്കാളികളുടെ ജീവൻ എടുത്തിരുന്നത്. പണം തട്ടിയെടുക്കുന്നതിനായി കാമുകന്മാര്‍ക്ക് സയനൈഡ് നല്‍കുകയായിരുന്നു. കകേഹിക്ക് ഡിമെൻഷ്യ ബാധിച്ചതായും നിയമനടപടികൾ മനസിലാകുന്നില്ലെന്നും വാദിച്ചുകൊണ്ട് അവളുടെ അഭിഭാഷകർ 2017 -ലെ വധശിക്ഷയിൽ അപീൽ നൽകിയിരുന്നു. എന്നാല്‍, ജപാനിലെ സുപ്രീംകോടതി ഈ അപീല്‍ തള്ളുകയായിരുന്നു. ഇതോടെ കകേഹിക്ക് വധശിക്ഷ ഉറപ്പാവുകയും ചെയ്തു. പെൺചിലന്തികളെ പോലെ ലൈംഗികബന്ധത്തിനു ശേഷം ഇണയെ കൊല്ലുന്ന രീതിയാണ് ഇവര്‍ക്ക്. അങ്ങനെയാണ് ജപാനിലെ മാധ്യമങ്ങള്‍ ഇവരെ 'ബ്ലാക് വിഡോ' അഥവാ 'കറുത്ത വിധവ' എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. കകേഹി മാച് മേകിംഗ് സേവനങ്ങളിൽ ചേർന്ന് അതിലൂടെയാണ് സമ്പന്നരും മക്കളില്ലാത്തവരുമായ പുരുഷന്മാരെ തെരഞ്ഞെടുത്തത്...

കാസർകോട് വാർത്ത തുണയായി; ഓൺലൈൻ പഠനത്തിന് ദുരിതം അനുഭവിച്ച നിർധനരായ 4 വിദ്യാർഥികൾക്ക് പഠിക്കാനായി ഇനി സ്നേഹദീപത്തിന്റെ ടെലിവിഷനും വരുൺ രാജിന്റെ സ്മാർട് ഫോണും

Image
സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.06.2021) കാസർകോട് വാർത്ത ഫലം കണ്ടു. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയ വെസ്റ്റ് എളേരി പഞ്ചായത്തിലെ നിർധന കുടുംബത്തിലെ നാല് വിദ്യാർഥികൾക്ക് നീലേശ്വരത്തെ സ്നേഹദീപം കൂട്ടായ്മ പ്രവർത്തകർ ടെലിവിഷനും അബുദബിയിൽ ജോലി ചെയ്യുന്ന നർക്കിലക്കാട് സ്വദേശി വരുൺ രാജ് സ്മാർട് ഫോണും സമ്മാനിച്ചു. കുട്ടികൾ നേരിടുന്ന ദുരിതം വിവരിച്ചു കാസർകോട് വാർത്ത നൽകിയ റിപോർട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നീലേശ്വരത്തെ സ്നേഹ ദീപം കൂട്ടായ്മ പ്രവർത്തകരും വരുൺ രാജും ഇവർക്ക് ഓൺലൈൻ പഠനം സാധ്യമാക്കാൻ സന്മനസ് കാണിച്ചത്. ഏറ്റവും പുതിയ മോഡൽ എൽ ഇ ഡി ടെലിവിഷൻ സ്നേഹ ദീപം പ്രവർത്തകരും സ്മാർട് ഫോൺ വരുൺ രാജിന്റെ ബന്ധുവും ചൊവ്വാഴ്ച വീട്ടിലെത്തി കൈമാറി. സ്നേഹദീപം കൂട്ടായ്മ ചെയർമാൻ സുരേഷ് ബാബു വൈറ്റ് ലില്ലി, അംഗവും മുൻ കേരള ബാസ്കെറ്റ് ബോൾ താരവുമായ ഷിബു കോട്ടുംപുറം, വിജു ഡോളർ, സന്തോഷ്‌ ഒഴിഞ്ഞ വളപ്പ്, വാർഡ് മെമ്പർ ടി എ ജെയിംസ്, കെ വി ഭാസ്‌കരൻ, സുധീഷ് പുങ്ങംചാൽ, ഉഷ മുടന്തേൻ പാറ, മാലോത്ത്‌ കസബ ഗവ. ഹയർ സെകൻഡറി സ്കൂളിലെ സ്റ്റാഫ് സെക്രടറി പി പി ജയൻ പങ്കെടുത്തു. നീലേശ്വരത്തെയും ...

രാജ്യത്തെ ഉയർന്ന കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡിന്റെ നോമിനേഷന്‍ ലിസ്റ്റില്‍ കാസർകോട് സ്വദേശിയും; അഭിമാനമായി മൂസ ശരീഫ്

Image
മൊഗ്രാൽ: (www.kasargodvartha.com 30.06.2021) രാജ്യത്തെ കായിക ലോകത്തെ സംഭാവനയ്ക്ക് നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡിന് പരിഗണിക്കാനുള്ള നോമിനേഷന്‍ ലിസ്റ്റില്‍ കാസർകോട് സ്വദേശിയും ഇടം നേടി. മൊഗ്രാൽ പെർവാഡ് സ്വദേശിയായ ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ശരീഫ് ആണ് അഭിമാനമായി മാറിയത്. 2017 മുതലുള്ള നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഫെഡറഷന്‍ ഓഫ് മോടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇൻഡ്യ (എഫ് എം എസ് സി ഐ) ആണ് അദ്ദേഹത്തെ നാമനിർദേശം ചെയ്‌തത്‌. കഴിഞ്ഞ ഫെബ്രുവരിയിൽ ഇൻഡ്യയിലെ ഏറ്റവും വലിയ കാർ റാലിയായ ഇൻഡ്യൻ നാഷണൽ റാലി ചാമ്പ്യൻഷിപിൽ ഗൗരവ് ഗിൽ - മുസാ ശരീഫ് സഖ്യം വിജയം നേടിയിരുന്നു. ഇതോടെ ഏഴ് തവണ ചാമ്പ്യനാകുന്ന ഇന്ത്യയിലെ ആദ്യത്തെ കോ ഡ്രൈവർ എന്ന റെകോഡ് അദ്ദേഹം സ്വന്തമാക്കുകയും ചെയ്‌തു. ഇതിനോടകം തന്നെ അനവധി ബഹുമതികൾ നേടി കാസർകോടിന്റെ അഭിമാനം ഉയർത്തിയ പ്രതിഭയാണ് മൂസ ശരീഫ്. 28 വർഷമായി കാർ റാലി രംഗത്തുള്ള അദ്ദേഹം മുന്നൂറോളം റാലികളിൽ പങ്കെടുത്തിട്ടുണ്ട്. 12 രാജ്യങ്ങളിലായി 67 അന്തർദേശീയ റാലികളിൽ പങ്കെടുത്തു 19 ചാമ്പ്യൻഷിപുകൾ സ്വന്തമാക്കിയിട്ടുണ്ട്. ലിംക ബുകിൽ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. മൂസ ...

'അവളുടെ വലിയ തവിട്ട് നിറമുള്ള കണ്ണുകളെ എനിക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, അത് എന്നെ ആകര്‍ഷിച്ചു, ആ ദിവസം ബാക്കിയെല്ലാം ഒരു മങ്ങല്‍ ആയിരുന്നു'; പ്രണയത്തെ കുറിച്ച് നീരജ് മാധവ്

Image
കൊച്ചി: (www.kvartha.com 30.06.2021)  മലയാളികളുടെ പ്രിയ നടനും അതിലുപരി മികച്ച ഡാൻസറുമാണ് നീരജ് മാധവ് 2013-ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്. മലയാള സിനിമകൾ മാത്രമല്ല ബോളിവുഡിലും തിളങ്ങുകയാണ് താരം. സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള നീരജ് ഇപ്പോള്‍ കുട്ടിക്കാലത്തെ തന്റെ പ്രണയം തുറന്ന് പറയുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക് പേജിലാണ് നടന്‍ തന്റെ സ്കൂൾ കാല പ്രണയത്തെ കുറിച്ച് ആരാധകരുമായി പറയുന്നത്. ട്യൂഷന്‍ ക്ലാസില്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിനെ കുറിച്ചാണ് നീരജ് കുറിച്ചത്. അടിവയറ്റില്‍ മഞ്ഞു പെയ്യുന്ന കുളിരല്ല, കേറിച്ചെല്ലാനുള്ള വീടാണ് പ്രണയമെന്ന് ഇന്നെനിക്ക് അറിയാം നീരജ് പറഞ്ഞു. നീരജ് മാധവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം; ബോയ്‌സ് സ്‌കൂളില്‍ പഠിച്ചിരുന്നതിനാല്‍ സ്ത്രീകളുമായുള്ള ഇടപെടല്‍ വളരെ കുറാവായിരുന്നു. ചെറുപ്പം ആയപ്പോള്‍ ആരെയെങ്കിലും ഡേറ്റിംഗിന് കൊണ്ടു പോവുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. കാരണം പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വിഷമം ആയിരുന്നു. പ്ലസ് ടുവില്‍ എത്തിയപ്പോള്‍ ആദ്യമായി എനിക്ക് ...

8 വയസുകാരിയോട് പിതാവിന്റെ ക്രൂരത; മദ്യ ലഹരിയിൽ വീട്ടിലെത്തി ബിയർ നൽകി; ചർദിച്ച് അവശനിലയിലായ കുട്ടി ആശുപത്രിയിൽ

Image
കാസർകോട്: (www.kvartha.com 30.06.2021)  മദ്യ ലഹരിയിൽ വീട്ടിലെത്തിയ പിതാവ് എട്ടു വയസുകാരിക്ക് ബിയർ നൽകി. ചർദിച്ച് അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവിനെതിരെ കേസെടുത്ത പൊലീസ് റിമാൻഡ് ചെയ്ത് ജയിലിലടച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കുകയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു. മദ്യലഹരിയിലെത്തിയ ഇയാൾ ആരും കാണാതെയാണ് ബിയർ നൽകിയത്. ബിയർ കുടിച്ച് അൽപസമയം കഴിഞ്ഞതോടെ കുട്ടിക്ക് ചർദിയും ശ്വാസതടസവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വന്തം വീട്ടിൽ പിണങ്ങി താമസിക്കുന്ന മാതാവ് വിവരമറിഞ്ഞ് നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത് റിമാൻഡ് ചെയ്തത്. Keywords:  News, Kasaragod, Kerala, State, Father, Police, Case, Liquor, Kanhangad,...

ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജി വെക്കണം; തോല്‍വിക്ക് വി. മുരളീധരന് ഉള്‍പ്പെടെ ഉത്തരവാദി

Image
കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിത്വം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് മൊത്തമെന്ന് പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ ഏകസീറ്റ് കൂടി നഷ്ടപ്പെടുത്തിയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവെയ്ക്കണമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നുമാണ് റിപ്പോര്‍ട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയില്‍ അഴിമതി വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാന്‍ പണം വാങ്ങിയ സംഭവങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി പാര്‍ട്ടിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചും പരിഹാരം നിര്‍ദേശിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, സുരേഷ് ഗോപി തുടങ്ങിയവരെ നിയോഗിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ബി.ജെ.പിയിലെ...

മദ്യ ലഹരിയിൽ വീട്ടിലെത്തിയ പിതാവ് 8 വയസുകാരിക്ക് ബിയർ നൽകി; ചർദിച്ച് അവശനിലയിലായ കുട്ടി ആശുപത്രിയിൽ; പിതാവ് ജയിലിലായി

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2021)  മദ്യ ലഹരിയിൽ വീട്ടിലെത്തിയ പിതാവ് എട്ടു വയസുകാരിക്ക് ബിയർ നൽകി. ചർദിച്ച് അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവിനെതിരെ കേസെടുത്ത പൊലീസ് റിമാൻഡ് ചെയ്ത് ജയിലിലടച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കുകയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു. മദ്യലഹരിയിലെത്തിയ ഇയാൾ ആരും കാണാതെയാണ് ബിയർ നൽകിയത്. ബിയർ കുടിച്ച് അൽപസമയം കഴിഞ്ഞതോടെ കുട്ടിക്ക് ചർദിയും ശ്വാസതടസവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വന്തം വീട്ടിൽ പിണങ്ങി താമസിക്കുന്ന മാതാവ് വിവരമറിഞ്ഞ് നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത് റിമാൻഡ് ചെയ്തത്. Keywords:  Kerala, Kasaragod, Kanhangad, Top-Headlines, News, Father, Child, B...

കൂട്ടബലാത്സംഗക്കേസ് പ്രതി ആഗ്ര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

Image
ആഗ്ര: (www.kvartha.com 30.06.2021) കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷിനെ ആഗ്ര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തടവുമുറിയില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിനില്‍ക്കുന്ന രീതിയിലാണ് മുകേഷിനെ കണ്ടതെന്ന് ആഗ്ര ജയില്‍ സൂപ്രണ്ട് അറിയിച്ചു. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മുകേഷിന്റെ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മുകേഷിന്റെ പിതാവ് ആരോപിച്ചു. മുകേഷിന്റെ മുഖത്ത് നഖം കൊണ്ട് മാന്തിയ പാടുകളുണ്ടെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. Keywords:  Agra, News, National, Crime, Death, Found Dead, Accused, Jail, Molestation case accused found dead in Agra jail Powered by Info News For You

പ്ലേ​ഗ് രോഗത്തിന്റെ ആദ്യത്തെ ഇര ആരാവും?; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ

Image
ബെർലിൻ: (www.kvartha.com 30.06.2021)  വളരെ വർഷങ്ങൾക്ക് മുമ്പ് യൂറോപിൽ കോടിക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ മഹാമാരിയായിരുന്നു പ്ലേ​ഗ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ തന്നെ പ്ലേഗ് മൂന്നു പ്രാവശ്യം പടർന്നു പിടിച്ചിട്ടുണ്ട്. ജസ്റ്റെനിയൻ പ്ലേഗ് എന്നറിയപ്പെടുന്ന - ക്രിസ്തബ്ദതിന്റെ തുടക്കത്തിൽ അനേകായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ട് 0542-ഇൽ തുടങ്ങിയ വൻ മഹാമാരി 100 ദശലക്ഷം പേരെയും, 1346-ൽ ആരംഭിച്ച്‌, മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 25 ദശലക്ഷം പേരെയും വക വരുത്തി. മൂന്നാമത്തേത് 1894-ഇൽ ആരംഭിച്ച് 1930 വരെ നീണ്ടു നിന്നു. 1950-ഇൽ 40,484 മരണങ്ങൾ ഉണ്ടായപ്പോൾ 1984-ഇൽ 3,037 മരണങ്ങളായി കുറഞ്ഞു. 2001-ൽ 175 മരണങ്ങൾ മാത്രമേ ഉണ്ടായുള്ളൂ. ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ. ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ, പ്ലേഗിന്റെ പ്രകൃതിജന്യ ഉറവിടമായ എലികൾ , സ്രാങ്ക് തുടങ്ങി കരണ്ട് തിന്നുന്ന പല വന്യ ജീവികളിലും ഈ രോഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ വളരെ വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, 1994 സെപ്തംബറിൽ ഗുജറാതിലെ തീരദേശ പട്ടണമായ സൂററ്റിൽ പ്ലേഗ് പൊട്ടിപ്പടരുകയുണ്ടായി. ഡെൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്...

പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാജ് കൗശല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Image
മുംബൈ: (www.kvartha.com 30.06.2021)  പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാജ് കൗശല്‍(49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിരാ ബേദിയുടെ ഭര്‍ത്താവാണ് കൗശല്‍. സംവിധായകന്‍ ഒനിര്‍ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി.  'അവന്‍ നേരത്തെ പോയി. ഇന്ന് രാവിലെ നിര്‍മാതാവും സംവിധായകനുമായ രാജ് കൗശലിനെ നമുക്ക് നഷ്ടമായി. വളരെയധികം ദുഃഖം തോന്നുന്നു. എന്റെ ആദ്യചിത്രമായ മൈ ബ്രദര്‍ നിഖിലിന്റെ നിര്‍മാതാക്കളിലൊരാളായിരുന്നു കൗശല്‍. ഞങ്ങളുടെ കാഴ്ചപ്പാടില്‍ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു' സംവിധായകന്‍ ഒനിര്‍ ട്വിറ്ററില്‍ കുറിച്ചു. ആന്റണി കൌന്‍ ഹേ, ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നിവയാണ് കൗശല്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചതും കൗശല്‍ തന്നെയായിരുന്നു. സ്റ്റന്‍ഡ് ഡയറ്കടര്‍ കൂടിയായ കൗശല്‍ ബെഖുഡി എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരുന്നു.    1999ലാണ് കൗശലി...

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രികയ്ക്ക് ജയം; ഡി കോകിന് അര്‍ധ സെഞ്ചുറി

Image
സെന്റ് ജോര്‍ജ്: (www.kvartha.com 30.06.2021) വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രികയ്ക്ക് ഒരു റണ്‍സിന്റെ വിജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക 2-1ന് മുന്നിലെത്തി.  ടോസ് നേടി വിന്‍ഡീസ് നായകന്‍ ദക്ഷിണാഫ്രികയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവെറില്‍ ദക്ഷിണാഫ്രിക എട്ട് വികെറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിഡീസ് ഏഴ് വികെറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ക്വിന്റണ്‍ ഡി കോകിന്റെ (72) അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രികയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ നേടി. വാന്‍ ഡര്‍ ഡസന്‍ (32), എയ്ഡന്‍ മാര്‍ക്രം (23), റീസ ഹെന്‍ഡ്രിക്സ് (17) എന്നിവരാണ് മറ്റു പ്രധാന സ്‌കോറാര്‍മാര്‍. തെംബ ബവൂമ (1), ഡേവിഡ് മിലര്‍ (2), ലിന്‍ഡെ (0), നോര്‍ജെ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റബാദ (4), ഷംസി (0) പുറത്താവാതെ നിന്നു. വിന്‍ഡീസിനായി ഒബെദ് മക്കോയ് നാല് വികെറ്റും ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വികെറ്റും സ്വന്തമാക്കി. വിന്‍ഡീസ് നിരയില്‍ 27 റണ്‍സ് വീതമെടുത്ത എവിന്‍ ലൂയിസും നികോളാസ് പുരാനുമാണ് ടോപ് സ്‌കോര്‍മാര്‍...

അനിൽ കാന്ത് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി; തീരുമാനം മന്ത്രി സഭായോഗത്തിൽ

Image
തിരുവനന്തപുരം: (www.kvartha.com 30.06.2021)  സംസ്ഥാന പൊലീസ്‌ മേധാവിയായി അനിൽകാന്തിനെ നിയമിക്കുവാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ റോഡ്‌ സുരക്ഷാ കമീഷണറാണ്‌ അനിൽകാന്ത്‌. ഡെൽഹി സ്വദേശിയായ അനിൽകാന്ത്‌ 1988 ബാച് ഐപിഎസ്‌ ഉദ്യോഗസ്‌ഥനാണ്‌. കൽപറ്റ എഎസ്‌പിയായാണ്‌ പൊലീസിൽ സേവനം തുടങ്ങിയത്‌. പിന്നീട് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ് പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പി ആയും സേവനമനുഷ്ഠിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി ഐ ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമീഷണര്‍ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചു. സ്റ്റേറ്റ്...

അഴിമതി ആരോപണം ഉയര്‍ന്നതോടെ കോവാക്‌സിന്‍ ഇടപാട് റദ്ദാക്കി ബ്രസീല്‍

Image
ബ്രസീലിയ: (www.kvartha.com 30.06.2021) അഴിമതി ആരോപണം ഉയര്‍ന്നതോടെ കോവാക്‌സിന്‍ ഇടപാട് റദ്ദാക്കി ബ്രസീല്‍. ഇതോടെ 324 മില്യണ്‍ ഡോളറിന് 20 മില്യണ്‍ വാക്‌സിന്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നാണ് ബ്രസീല്‍ പിന്നാക്കം പോയത്. ആരോഗ്യമന്ത്രി മാര്‍സിലോ ക്വിറോഗയാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോ ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്. അഴിമതി ആരോപണത്തില്‍ അന്വേഷണമുണ്ടാവുമെന്ന് ഫെഡറല്‍ കംട്രോളര്‍ ജനറല്‍ വാഗണര്‍ റോസാരിയോ പറഞ്ഞു. പ്രാഥമിക നടപടിയായാണ് കോവാക്‌സിന്‍ ഇടപാട് റദ്ദാക്കിയത്.  എന്നാല്‍ പരാതിയില്‍ വിശദീകരണം പരാതിക്കാരന്‍ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നും റോസാരിയോ വ്യക്തമാക്കി. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഫെബ്രുവരിയിലാണ് 20 മില്യണ്‍ ഡോസ് കോവാക്‌സിന്‍ ഭാരത് ബയോടെകില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ബ്രസീല്‍ തീരുമാനിച്ചത്. Keywords:  News, World, International, Brazil, Bribe Scam, President, Vaccine, Trending, Technology, Business, Finance, Health Mini...

അനില്‍കാന്ത് പുതിയ പോലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

കേരളം (www.evisionnews.co): സംസ്ഥാന പോലീസ് മേധാവിയായി വൈ. അനില്‍കാന്തിനെ നിയമിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് അനില്‍കാന്ത്. ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വിജിലന്‍സ് ഡയറക്ടര്‍ കെ സുദേഷ് കുമാര്‍, അഗ്നിസുരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരും യുപിഎസ്.സിയുടെ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നു. ആദ്യമായാണ് കേരളം ഈ സ്ഥാനത്തേക്ക് യുപിഎസ്സി ചുരുക്കപട്ടികയില്‍ നിന്ന് നിയമനം നടത്തുന്നത്. 12 പേരുടെ ലിസ്റ്റാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നത്. ഇതില്‍നിന്നാണ് മൂന്നംഗ പാനല്‍ തയാറാക്കിയത്. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കല്‍പറ്റ എഎസ്പിയായാണ് പോലീസില്‍ സേവനം തുടങ്ങിയത്. Powered by Info News For You

മോദി അനുകൂല ട്വീറ്റ് ഒരു 'ഞായറാഴ്ച തമാശ'; കോണ്‍ഗ്രസ് വിടാനോ ബിജെപിയില്‍ ചേരാനോ ആലോചിക്കുന്നില്ലെന്ന് ശത്രുഘ്നന്‍ സിന്‍ഹ

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com 30.06.2021) കോണ്‍ഗ്രസ് വിടാനോ ബിജെപിയില്‍ ചേരാനോ ആലോചിക്കുന്നില്ലെന്ന് നടനും കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ. ഞായറാഴ്ചയിലെ മോദി അനുകൂല ട്വീറ്റ് ഒരു 'ഞായറാഴ്ച തമാശ' മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.  മൂന്ന് തരം കോവിഡുകള്‍ക്കു പുറമെ, ഒരു കാരണവുമില്ലാതെ മോദിയെ കുറിച്ച് ദുഃഖിക്കുന്ന നാലാമത്തെ വകഭേദവുമുണ്ടെന്നായിരുന്നു ട്വീറ്റ്. ചിരിക്കാന്‍ വേണ്ടിയുള്ള ഞായറാഴ്ച തമാശ മാത്രമായിരുന്നു അത്. ഞായറാഴ്ചകളില്‍ തമാശ ട്വീറ്റുകള്‍ നല്‍കാറുണ്ട്. അതിന് രാഷ്ട്രീയ അര്‍ഥം കല്‍പിക്കേണ്ടതില്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.  ബിഹാറില്‍ നിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തകനായ ജയ് പ്രകാശ് നാരായണനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ശത്രുഘ്നന്‍ സിന്‍ഹ രാഷ്ട്രീയത്തിലെത്തിയത്. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ 2019 ലാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. Keywords:  New Delhi, News, National, Top-Headlines, Politics, BJP, Congress, Shatrughan Sinha Sparks Buzz With Pro-PM Modi Tweet; Clears Air On Political Future Powered by...

അനിൽ കാന്ത് സംസ്ഥാന പൊലീസ് മേധാവി

Image
തിരുവനതപുരം: (www.kasargodvartha.com 30.06.2021) സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 1988 ബാചിലെ ഐപിഎസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമീഷണറാണ്. ഡല്‍ഹി സ്വദേശിയാണ്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. കേരളാ കേഡറില്‍ എ എസ് പി ആയി വയനാട് സെർവീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ് പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷിലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി ഐ ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സംസ്ഥാന ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ ജി ആയും സേവനമനുഷ്ഠിച്ചു. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമീഷണര്‍ ആയിരുന്നു. എ ഡി ജി പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്...

17 കാരിയുമായി കറങ്ങുന്നതിനിടെ പൊലീസ് പിടിയിലായ മൂന്ന് കാസർകോട്ടുകാരിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഇൻസ്റ്റഗ്രാം, ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട് കെണിയിൽ വീഴ്ത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത് അനവധി പെൺകുട്ടികളെ

Image
മലപ്പുറം: (www.kasargodvartha.com 30.06.2021)  ഇൻസ്റ്റഗ്രാം, ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട് പെൺകുട്ടികളെ പരിചയപ്പെട്ട് വലയിൽ വീഴ്ത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന മൂന്ന് കാസർകോട്ടുകാർ മലപ്പുറത്ത് പൊലീസിന്റെ പിടിയിലായി. മുഹമ്മദ് നിയാസ് (22), മുഹമ്മദ് ശാഹിദ് (20), അബു ത്വാഹിർ (19) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയായ 17 കാരിയോടൊപ്പം കറങ്ങുന്നതിനിടെയാണ് ഇവർ പൊലീസിന്റെ പിടിയിലായത്. മൂന്ന് യുവാക്കളും ഒരു പെൺകുട്ടിയും സഞ്ചരിച്ച വാഹനം വൺവേ തെറ്റിച്ച് പൊലീസിന്റെ മുന്നിൽ പെടുകയായിരുന്നു. ദുരൂഹസാഹചര്യത്തിൽ ഇവരെ കണ്ടതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ മൊഴികളിലെ വൈരുധ്യം ഇവരെ കുടുക്കുകയായിരുന്നു. താനും 17 കാരിയും പ്രണയത്തിലാണെന്നും ചെമ്മാട് വാടകെക്കെടുത്ത റൂമിലേക്ക് പോവുകയായിരുന്നുവെന്നുമാണ് നിയാസ് പറഞ്ഞത്. മറ്റ് മൂന്ന് പേർ സുഹൃത്തുക്കളാണെന്നും പറഞ്ഞു. തുടർന്ന് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി വിശദമായി ചോദ്യം ചെയ്‌തു. നിയാസ് 17 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായും റിപോർട് ഉണ്ട്. ഓൺലൈൻ ക്ലാസിനായി ഫോൺ ഉപയോഗിക്കുമ്പോഴാണ് പെൺകുട്ടി നിയാസുമായി ബന്ധപ്പെട്ടിരുന്നതെന്ന്...

പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്തത് പണത്തിന് വേണ്ടിയുള്ള 'ഭർത്താവിന്‍റെ പീഡനം മൂലം': ആരോപണവുമായി ബന്ധുക്കൾ

Image
പയ്യന്നൂര്‍: (www.kvartha.com 30.06.2021)  കണ്ണൂർ പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്തത് പണത്തിന് വേണ്ടിയുള്ള ഭർത്താവിന്‍റെ പീഡനം താങ്ങാൻ പറ്റാതെയെന്ന് ബന്ധുക്കൾ. രാമന്തളി സ്വദേശിനിയായ ശമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ആത്മഹത്യ ചെയ്‌തത്‌. എന്നാൽ ശമീല മരിച്ചു ഒരുമാസം ആകുമ്പോഴും ഭർത്താവ് റശീദിനെ പൊലീസ് പിടികൂടാതെ അലംഭാവം കാട്ടുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭർതൃവീട്ടിൽ ജൂൺ മാസം രണ്ടിനാണ് ശമീല ആത്മഹത്യ ചെയ്യതത്. ഏഴ് വ‍ർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആദ്യത്തെ കുറച്ച് വർഷം സന്തോഷത്തോടെ കഴിഞ്ഞുവെന്നും പിന്നീടാണ് പ്രശ്നങ്ങളുടെ ഉണ്ടായതെന്നും ശമീല കുടുംബം പറഞ്ഞു. പ്ലസ് ടൂ വരെ പഠിച്ച ശമീല ഇക്കാര്യങ്ങളൊന്നും ആരോടും പറഞ്ഞിരുന്നില്ലയെന്നും ബന്ധുക്കൾ ആരോപിച്ചു. ഗൾഫിൽ ജോലി ഉണ്ടായിരുന്ന റശീദ് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. അസ്വാഭിക മരണത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തെങ്കിലും റശീദിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം ബന്ധുവീട്ടിൽ കഴിയുന്ന റശീദ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിച്ചു. Keywords:  News, Suicide, Ke...

മുത്തച്ഛനോടൊപ്പം വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

Image
കൊല്ലം: (www.kvartha.com 30.06.2021) മുത്തച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനില്‍ രതീഷ് ആര്‍ച്ച ദമ്പതികളുടെ ഏക മകള്‍ നീലാംബരി (രണ്ടര ) യാണ് മരിച്ചത്.  തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുട്ടി വീട്ട് മുറ്റത്ത് മുത്തച്ഛനോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഫോണ്‍ വന്നപ്പോള്‍ മുത്തശ്ശന്റെ ശ്രദ്ധ മാറി. ഇതിനിടെ കുഞ്ഞിന് പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. കുട്ടി ഉച്ചത്തില്‍ കരഞ്ഞതിനെ തുടര്‍ന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ പാമ്പ് മതിലിനോട് ചേര്‍ന്നുള്ള ദ്വാരത്തിലേക്ക് കയറുന്നതാണ് മുത്തശ്ശന്‍ കണ്ടത്.  ഉടന്‍ തന്നെ വീട്ടുകാര്‍ കൊട്ടാരക്കര താലൂകാശുപത്രിയിലും അവിടെ നിന്ന് കൊട്ടാരക്കരയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ് എ ടിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 8 മണിയോടെ മരിക്കുകയായിരുന്നു. പിതാവ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടന്നു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു. K...

ബഹുഭാര്യത്വവും സ്വവര്‍ഗവിവാഹവും നിയമവിധേയമായതിനാല്‍ സ്ത്രീകള്‍ക്ക് ഒരേ സമയം ഒന്നിലേറെ ഭര്‍ത്താക്കന്മാരുമാകാം; വിവാദത്തിന് തിരികൊളുത്തി നിയമനിര്‍മാണത്തിനൊരുങ്ങി ഒരു രാജ്യം

Image
കേപ്ടൗണ്‍: (www.kvartha.com 30.06.2021) സ്ത്രീകള്‍ക്ക് ഒരേ സമയം ഒന്നിലേറെ ഭര്‍ത്താക്കന്മാരാമെന്ന നിയമനിര്‍മാണവുമായി ദക്ഷിണാഫ്രിക. കരട് നിയമപ്രകാരം സ്ത്രീകള്‍ക്ക് ഒരേ സമയം ഒന്നിലധികം പേരെ വിവാഹം ചെയ്യാം. ബഹുഭാര്യത്വവും സ്വവര്‍ഗവിവാഹവും നിയമവിധേയമായ ദക്ഷിണാഫ്രികയില്‍ സ്ത്രീകള്‍ ഒരു വിവാഹം മാത്രമേ ചെയ്യാവൂ എന്നത് ലിംഗനീതിക്ക് വിരുദ്ധമാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ബഹുഭര്‍തൃത്വം അനുവദിക്കാനുള്ള കരട് നിര്‍ദേശം (ഗ്രീന്‍ പേപര്‍) ആഭ്യന്തര വകുപ്പ് അവതരിപ്പിച്ചത്.  മനുഷ്യാവകാശ സംഘടനകളുമായും മറ്റും ചര്‍ച്ച ചെയ്ത ശേഷമാണ് കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബഹുഭാര്യത്വം പോലെ ബഹുഭര്‍തൃത്വവും അംഗീകരിച്ചാല്‍ മാത്രമേ തുല്യത കൈവരൂവെന്ന നിര്‍ദേശമാണ് ആക്ടിവിസ്റ്റുകള്‍ മുന്നോട്ടുവെച്ചത്. കരട് നിര്‍ദേശങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ ജൂണ്‍ അവസാനം വരെയാണ് സമയം നല്‍കിയത്.  അതേസമയം, നിയമമിര്‍മാണത്തിനുള്ള ഒരുക്കം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യാഥാസ്ഥിതികരും മതനേതൃത്വവും തീരുമാനത്തിനെതിരെ രംഗത്തെത്തി. ആഫ്രികന്‍ സംസ്‌കാരത്തെ തന്നെ തീരുമാനം ഇല്ലാതാക്കുമെന്നാണ് ...

വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂതില്‍ സംസാരിക്കുന്നവര്‍ക്ക് ഇനി ലൈസന്‍സ് പോകും; നടപടി കടുപ്പിക്കാന്‍ ഒരുങ്ങി ട്രാഫിക് പൊലീസ്

Image
തിരുവനന്തപുരം: (www.kasargodvartha.com 30.06.2021) വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് ഇനി ലൈസന്‍സ് പോകും. ഫോണ്‍ ഉപയോഗം മൂലം അപകട നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് പൊലീസ് നടപടി കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്ത് സംസാരിച്ചാല്‍ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂ.  എന്നാല്‍ ഇനി ബ്ലൂടൂത് സംസാരത്തിനും പിടിവീഴും. തെളിവ് സഹിതം ആര്‍ടിഒയ്ക്ക് റിപോര്‍ട് ചെയ്യാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. മൊബൈല്‍ ഫോണിനെ ബ്ലൂടൂത് വഴി വാഹനത്തിനുള്ളിലെ സ്പീകെറുമായി ബന്ധിപ്പിച്ച് 'ഹാന്‍ഡ്‌സ് ഫ്രീ' ആയി സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടാണ് നടപടി.  ഇതിനും കേസെടുക്കാന്‍ മോടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്കു ഫോണ്‍ ബ്ലൂടൂത് ഉപയോഗിച്ചു ബന്ധിപ്പിക്കാനാകും. ഇതുവഴി ഫോണില്‍ സംസാരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വാഹനം ഓ...

16000 സിം കാര്‍ഡുകളുമായി 7 പേര്‍ പിടിയില്‍; അറസ്റ്റിലായത് വന്‍ സൈബര്‍ തട്ടിപ്പ് സംഘം

Image
കടക്:  (www.kvartha.com 30.06.2021) ഒഡീഷയിലെ കടക്കില്‍ നിരവധി സിം കാര്‍ഡുകളുമായി ഏഴംഗ സൈബര്‍തട്ടിപ്പ് സംഘം പൊലീസ് പിടിയിലായി. അറസ്റ്റിലായ പ്രതികളില്‍ നിന്ന് 16000 സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.  'പ്രീ-ആക്റ്റിവേറ്റഡ് സിമ്മുകള്‍ നല്‍കുന്ന രണ്ട് പേരടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു. പണം നല്‍കിയാല്‍ സിം സംസ്ഥാനത്തിന് പുറത്തേക്ക് അയച്ച് നല്‍കാറാണ് പതിവ്. 16,000 സിമ്മുകള്‍ കണ്ടെടുത്തു. വ്യാജ  തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഈ സിമ്മുകള്‍ നിര്‍മിച്ചത്' - ഭുവനേശ്വര്‍ - കടക് പൊലീസ് കമീഷണര്‍ എസ് കെ പ്രിയദര്‍ശി പറഞ്ഞു.      മൊബൈല്‍ സേവന ദാതാക്കളുടെ പക്കല്‍ ഐഡി സമര്‍പിച്ച ശേഷം മാത്രമേ സാധാരണഗതിയില്‍ നമുക്ക് സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്ത് തരികയുള്ളൂ. എന്നാല്‍ ട്രാക് ചെയ്യാന്‍ സാധിക്കില്ല എന്നതിനാല്‍ കുറ്റവാളികള്‍ പ്രീ ആക്ടിവേറ്റഡ് സിം ആണ് ഉപയോഗിക്കാറ്. സൈബര്‍ കുറ്റകൃത്യം വര്‍ധിച്ചതോടെ അത്തരം സിം കാര്‍ഡുകള്‍ക്കുള്ള ഡിമാന്‍ഡും കൂടി.  നാഷനല്‍ ക്രൈം റെകോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ 63.5 ശത...

'കൊലയാളി ബുദ്ധിമാനായിരിക്കാം, പക്ഷേ അയാള്‍ക്ക് ഇനി കൂടുതല്‍ ഓടാന്‍ കഴിയില്ല'; അകാലത്തില്‍ വിടപറഞ്ഞ അനില്‍ നെടുമങ്ങാടിനൊപ്പമുള്ള ഫോടോയ്ക്ക് പൃഥ്വിരാജ് നല്‍കിയ ക്യാപ്ഷന്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നു

Image
കൊച്ചി: (www.kasargodvartha.com 30.06.2021) പൃഥ്വിരാജിനെ നായകനാക്കി തനു ബാലക് സംവിധാനം ചെയ്ത പുതിയ സിനിമയാണ് കോള്‍ഡ് കേസ്. 'കൊലയാളി ബുദ്ധിമാനായിരിക്കാം, പക്ഷേ അയാള്‍ക്ക് ഇനി കൂടുതല്‍ ഓടാന്‍ കഴിയില്ല', എന്നാണ് അകാലത്തില്‍ വിടപറഞ്ഞ മലയാളികളുടെ പ്രിയ നടന്‍ അനില്‍ നെടുമങ്ങാടിനൊപ്പമുള്ള ഫോടോയ്ക്ക് പൃഥ്വിരാജ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.  പൃഥ്വിരാജ് പോസ്റ്റ് ചെയ്ത അനില്‍ നെടുമങ്ങാടിനൊപ്പമുള്ള ഫോടോയും ഈ ക്യാപ്ഷനുമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ചയാകുന്നത്. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സാങ്കല്‍പിക കഥയാണ് ചിത്രത്തിന്റേത്. അധികം ആക്ഷന്‍ സീക്വന്‍സില്ലാത്ത ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.  ഭൂരിഭാഗവും ഇന്‍ഡോര്‍ സീനുകളാണ് ചിത്രത്തില്‍. കഴിഞ്ഞ ഒക്ടോബര്‍ 31ന് ആണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കോള്‍ഡ് കേസിന്റെ ചിത്രീകരണം ആരംഭിച്ചത്. അതിഥി ബാലനാണ് ചിത്രത്തില്‍ നായിക കഥാപാത്രമായി എത്തുന്നത്. Keywords:  Kochi, News, Kerala...

'ലൂസിഫര്‍' തെലുങ്ക് റീമേക് പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; 'സ്റ്റീഫന്‍ നെടുമ്പള്ളി'യായ ചിരഞ്ജീവിക്ക് പ്രണയിനിയായി നയന്‍താര

Image
കൊച്ചി: (www.kvartha.com 29.06.2021) ലൂസിഫര്‍ തെലുങ്ക് റീമേക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി. ചിരഞ്ജീവിയെ നായകനാക്കി തമിഴിലെ സൂപെര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. 'ചിരു 153' ആയി ഒരുങ്ങുന്ന സിനിമയുടെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.  എസ് തമന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. നയന്‍താരയാണ് നായകകഥാപാത്രത്തിന്റെ പ്രണയിനിയായി എത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമായിരിക്കുമെന്നാണ് റിപോര്‍ട്. എന്‍ വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മാണം ചെയ്യുന്നത്.  ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്‍ഡ്യയ്ക്ക് പുറത്തും കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും വിലസുന്ന നായകനായാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അഭിനയിച്ചത്. എന്നാല്‍ മലയാളത്തില്‍ മാസ് പൊളിറ്റികല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് നായകനായും സ്റ്റീഫന്‍ എത്തും. Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Lucifer Telugu remake pre-production begins Powered by Info News...

ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത് ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്ത്; സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് സുപ്രീംകോടതിയും

Image
ന്യൂഡെല്‍ഹി: (www.kvartha.com 29.06.2021) സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കാരന് തിരിച്ചടി.  പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയും തള്ളി. ഈ വിഷയത്തില്‍ ഹൈകോടതി പരാമര്‍ശം തന്നെ സുപ്രീംകോടതിയും ആവര്‍ത്തിച്ചു. ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നായിരുന്നു ഹൈകോടതി പരാമര്‍ശം. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് നിര്‍മാണമെന്ന് സര്‍കാരും നിര്‍മാണ കമ്പനിയും അറിയിച്ചിട്ടുണ്ട്. അത് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രണ്ടാം കോവിഡ് തരംഗത്തിനിടയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍മാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. Keywords:  News, National, India, New Delhi, Supreme Court of India, High Court, Central Government, Construction, Central Vista, 'Selective Challenge By Petitioners' : Supreme Court Affirms Delhi High Court's Refusal To Suspend Central Vista Project Work During COVID ...

രണ്ടാം ഡോസ് വാക്സിനേഷനായി എത്തിയ 65കാരന് കുത്തിവെയ്പ് നടത്തിയത് രണ്ടു തവണ; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു

Image
ആലപ്പുഴ: (www.kvartha.com 29.06.2021)  ആലപ്പുഴയില്‍ രണ്ടാം ഡോസ് വാക്സിനേഷനായി എത്തിയ 65കാരന് രണ്ടു തവണ കുത്തിവെയ്പ് നടത്തിയതായി പരാതി. കരുവാറ്റ ഇടയിലില്‍ പറമ്പില്‍ ഭാസ്‌കരനാണ് രണ്ടു തവണ കുത്തിവെയ്പ് നടത്തിയതെന്നാണ് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാറ്റ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ആദ്യ ഡോസ് എടുത്ത് ഇടവേളയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനാണ് ഭാസ്‌കരന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയത്. വാക്സിന്‍ രണ്ടു തവണ കുത്തിവെച്ചതിനെ തുടര്‍ന്ന് വൈകിട്ടോടെയാണ് ഭാസ്‌കരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാക്സിന്റെ രണ്ടാം കൗന്‍ഡറില്‍ വച്ചാണ് വീണ്ടും വാക്സിന്‍ നല്‍കിയത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ വല്ലതുമുണ്ടോ എന്ന ആദ്യ കൗന്‍ഡറിലെ ചോദ്യത്തിന് പ്രഷറിന് മരുന്ന് കഴിക്കുന്നതായി ഭാസ്‌കരന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പ്രഷറിന് ആദ്യം മരുന്ന് നല്‍കിയതാണെന്ന് കരുതി വീണ്ടും കുത്തിവെയ്പിന് വിളിച്ചപ്പോള്‍ പോകുകയായിരുന്നു. അതേസമയ...

മലമുകളിൽ സ്വന്തമായി ഡാം നിർമിച്ചു മീൻ വളർത്തിയ കർഷകന് ലഭിച്ചത് നൂറുമേനി വിളവ്

Image
സുധീഷ് പുങ്ങംചാല്‍ വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.06.2021)  ബളാൽ ഗ്രാമപഞ്ചായത്തിലെ കർണാടക വനാതിർത്തിയോട് ചേർന്ന എടക്കാനം മലമുകളിൽ ഡാം നിർമിച്ചു മീൻ വളർത്തിയ പുരയിടത്തിൽ പ്രസാദ് എന്ന കർഷകന് ലഭിച്ചത് നൂറ് മേനിവിളവ്. 800 ഗ്രാമോളം തൂക്കം വരുന്ന 20 ക്വിന്റലോളം മീനാണ് വിളവെടുപ്പിന് പാകമായത്. അഞ്ചേകർ ഭൂമിയിൽ ആരും കൊതിക്കുന്ന കാർഷിക വിളകൾക്കൊപ്പമാണ് പ്രസാദ് മീൻ വളർത്താനായി ഡാമും ഒരുക്കിയത്. മലമുകളിൽ നിരപ്പായ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴികുത്തി അതിൽ കല്ലുകെട്ടി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു സുരക്ഷിതമായിട്ടാണ് ഡാം നിർമിച്ചത്. വനാതിർത്തിയിൽ നിന്നും പൈപ് വഴിയാണ് ഡാമിലേക്ക് വെള്ളമെത്തിച്ചത്. 25 ലക്ഷം ലിറ്റർ കൊള്ളുന്ന സമചതുരത്തിലുള്ള രണ്ട് ഡാമുകളിലായാണ് മീൻ കുഞ്ഞുങ്ങളെ ഇറക്കിയത്. കൃഷി വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എങ്കിലും 12 ലക്ഷം രൂപയോളമാണ് ഡാം നിർമാണം ഉൾപെടെ മീൻ വളർത്തലിന് വേണ്ടി പ്രസാദ് ചിലവഴിച്ചത്. ലോക്ഡൗൺ അടക്കമുള്ള പ്രതിസന്ധികൾ തരണം ചെയ്ത് മുടങ്ങാതെ തീറ്റകൾ എത്തിച്ചു മീൻ വളർത്തിയെടുത്ത പ്രസാദിന് ഇനി അവ വിറ്റു ത...

ഓടിക്കൊണ്ടിരുന്ന കാറിൽ തീ പടർന്നു; ഡ്രൈവർ ഇറങ്ങിയോടി

Image
തൃക്കരിപ്പൂർ: (www.kasargodvartha.com 29.06.2021) ഓടിക്കൊണ്ടിരുന്ന കാറിൽ തീ പടർന്നതോടെ ഡ്രൈവർ ഇറങ്ങിയോടി. തങ്കയം ജംഗ്ഷനിലാണ് കാറിന് തീപിടിച്ചത്. ഡ്രൈവർ കരിവെള്ളൂർ കുണിയനിലെ സന്തോഷ് കാറിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറിന്റെ ബോണറ്റിൽ നിന്നുമാണ് തീ പടർന്നത്.            ഡ്രൈവർ ഇറങ്ങി ഓടുന്നതിനിടെ കാർ അടുത്തുള്ള വൈദ്യുത പോസ്റ്റിൽ ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാർ തൊട്ടടുത്ത പള്ളിയിൽ നിന്നും ഹോടെലിൽ നിന്നും വെള്ളം എത്തിച്ച് തീയണക്കുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും കുതിച്ചെത്തിയിരുന്നു. എഞ്ചിൻ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. Keywords: Kasaragod, Kerala, News, Trikaripur, Car, Car-burnt, Car-driver, Fire, Electric post, Hotel, Water, Fire force, Car caught fire while driving. < !- START disable copy paste --> Powered by Info News For You