Posts

Showing posts from April, 2022

Rescue Operation | ബേപ്പൂരില്‍ നിന്നും പോയ ഉരു കടലില്‍ മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി തീരസംരക്ഷണ സേന

Image
കോഴിക്കോട്: (www.kvartha.com) ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ ഉരു ഉള്‍ക്കടലില്‍ മുങ്ങി. വലിയ ദുരന്തം ഉണ്ടാകും മുമ്പേ ഗുജറാത്ത് കച്ച് സ്വദേശികളായ ആറ് തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ശനി രാത്രി 7.30 മണിയോടെയാണ് ബേപ്പൂരില്‍ നിന്ന് ആന്ത്രോത്ത് ദ്വീപിലേക്ക് മലബാര്‍ ലൈറ്റ് എന്ന ഉരു പുറപ്പെട്ടത്. ആറ് തൊഴിലാളികളായിരുന്നു ഉരുവിലുണ്ടായത്. പുറംകടലില്‍ 8.5 നോടികല്‍ മൈല്‍ അകലെയാണ് എന്‍ജിനില്‍ വെള്ളം കയറി മുങ്ങിയത്. യാത്രയ്ക്കിടെ 30 നോടികല്‍ മൈല്‍ അകലെ എത്തിയപ്പോഴാണ് എന്‍ജിന്‍ മുറിയില്‍ വെള്ളം കയറുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ബേപ്പൂര്‍ തീരത്തേക്ക് തിരിച്ചു വരുന്നതിനിടെ പുലര്‍ചെ രണ്ട് മണിയോടെയാണ് ഉരു മുങ്ങിയത്. അപകട വിവരം തൊഴിലാളികള്‍ അറിയിച്ച ഉടന്‍ ബേപ്പൂരില്‍നിന്നുള്ള കോസ്റ്റ് ഗാര്‍ഡിന്റെ സി-404 കപ്പല്‍ പുറപ്പെട്ടു. അര മണിക്കൂറിനകം തൊഴിലാളികളെ രക്ഷപ്പെടുത്താനായി. Keywords:  Kozhikode, News, Kerala, Sea, Fishermen, Escaped, Accident, Coast Guard, Rescued, Coast Guard rescued six fishermen. Powered by Info News For You ...

Vacancies in Army | ഇൻഡ്യൻ സൈന്യത്തിൽ 97,000 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു; എന്നിട്ടും എന്തുകൊണ്ട് റിക്രൂട്മെന്റ് നടക്കുന്നില്ല?

Image
ന്യൂഡെൽഹി: (www.kvartha.com) ഹരിയാനയിലെ ഭിവാനി ജില്ലയിൽ 23 കാരനായ പവൻ ഇൻഡ്യൻ സൈന്യത്തിൽ ജോലി ലഭിക്കാത്തതിനെ തുടർന്ന് ഏപ്രിൽ 26ന് ആത്മഹത്യ ചെയ്തു. സൈന്യത്തിൽ ചേരാൻ ഓടിയ അതേ സ്കൂൾ മൈതാനത്തെ മരത്തിൽ തൂങ്ങി പവൻ ആത്മഹത്യ ചെയ്തതായി വിഷയം അന്വേഷിച്ച എഎസ്ഐ വീരേന്ദർ സിംഗിനെ ഉദ്ധരിച്ച് ബിബിസി ഹിന്ദി റിപോർട് ചെയ്തു.      വീരേന്ദർ സിംഗ് പറയുന്നു, 'താലു ഗ്രാമത്തിലെ താമസക്കാരനായ പവൻ കഴിഞ്ഞ കുറേ വർഷങ്ങളായി സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കുകയായിരുന്നു. നേരത്തെ മെഡികൽ മുതൽ ഫിറ്റ്‌നസ് വരെയുള്ള എല്ലാ തടസങ്ങളും അദ്ദേഹം തരണം ചെയ്തിരുന്നു. എന്നാൽ കോവിഡ് കാരണം പുതിയ റിക്രൂട്മെന്റുകൾ വന്നില്ല. അതിനിടെ, അയാളുടെ പരമാവധി പ്രായപരിധി കഴിഞ്ഞു. പവന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തുനിന്നും ഒരു കുറിപ്പ് കണ്ടെത്തി, അതിൽ എഴുതിയിരിക്കുന്നു- അച്ഛാ, ഈ ജന്മത്തിൽ കഴിയില്ല. അടുത്ത ജന്മമെടുത്താൽ ഞാൻ തീർചയായും ഒരു പട്ടാളക്കാരനാകും'. ഈ ആത്മഹത്യ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആം ആദ്മി പാർടി മുതൽ കോൺഗ്രസ് വരെയുള്ള പ്രതിപക്ഷ പാർടികളെല്ലാം കേന്ദ്ര സർകാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ...

Blast | കാബൂളില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്

Image
കാബൂള്‍: (www.kvartha.com) അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്. ഒരു ദിവസത്തിനുള്ളില്‍ നടന്ന മറ്റൊരു ബോംബ് സ്‌ഫോടനത്തില്‍ ശനിയാഴ്ച ഒരു സ്ത്രീയെങ്കിലും കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് ഈദ് ആഘോഷങ്ങള്‍ക്ക് ഒരു ദിവസം മാത്രം ശേഷിക്കെയാണ് കാബൂളില്‍ മാഗ്‌നറ്റിക് ബോംബ് സ്ഫോടനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും അഫ്ഗാന്‍ പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ ട്വീറ്റില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അഫ്ഗാനിസ്താനില്‍ മാരകമായ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാബൂളിലെ ഒരു പള്ളി ലക്ഷ്യമാക്കി നടന്ന സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു വ്യാഴാഴ്ച, ബല്‍ഖ് പ്രവിശ്യയിലെ അഫ്ഗാനിസ്താനിലെ മസാര്‍-ഇ-ശെരീഫില്‍ രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനങ്ങളിലൊന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപമായിരുന്നു, ...

Bribery Case | ആയിരം രൂപ കൈകൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ

Image
കണ്ണൂർ: (www.kvartha.com) പാസ്പോർട് വെരിഫികേഷനിടെ കൈക്കൂലി ചോദിച്ചു വാങ്ങിയ പൊലിസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പാസ്പോർട് വെരിഫികേഷനെത്തിയ യുവാവിനോട് പല തവണ കൈക്കൂലി ആവശ്യപ്പെടുകയും നിർബന്ധപൂർവം വാങ്ങുകയും ചെയ്ത പൊലിസുകാരനെയാണ് വിജിലൻസ് പൊക്കിയത്.  പഴയങ്ങാടി പൊലിസ് സറ്റേഷനിലെ എഎസ്ഐ യായ വിളയാങ്കോട് സ്വദേശി പി രമേശൻ (48) എഎസ്ഐ യെയാണ് പിടികൂടിയത്. പുതിയങ്ങാടി മഞ്ഞ രവളപ്പിലെ ശരത്ത് കുമാറിൻ്റെ പരാതിയിലാണ് എഎസ്ഐ പിടിയിലായത്.    വേഷം മാറിയെത്തിയ വിജിലൻസ് സംഘം രമേശനെ പിടികൂടിയത്. പാസ്‌പോർട് വെരിഫികേഷൻ സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ച് വരുത്തി 1000 രൂപ ആവശ്യപെട്ടതിനെ തുടർന്ന് ശരത്ത് കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.' വിജിലൻസ് നിർദേശ പ്രകാരം തുക കൈമാറുന്ന വിവരം എഎസ്ഐ യെ അറിയിക്കുകയും വിജിലൻസ് ഫിനോതിൽ പൗഡർ പുരട്ടിയ രണ്ട് അഞ്ഞൂറിൻ്റെ നോടും ശരത്തിന് നൽകുകയും 'തുടർന്ന് പഴയങ്ങാടി ബസ് സ്റ്റാന്റിലെ സ്വകാര്യ സ്ഥലത്ത് വെച്ച് എഎസ്ഐ ക്ക് പണം കൈമാറുമ്പോൾ വേഷം മാറി എത്തിയ വിജിലൻസ് സംഘം പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. കൈക്കൂലിയായി പണം പിടികൂടുമ്പോൾ രണ്ട...

Golden Visa | ദുബൈയില്‍ ഇമാമുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനം

Image
ദുബൈ: (www.kasargodvartha.com) ഇമാമുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനിച്ചു. ജോലിയില്‍ 20 വര്‍ഷം പിന്നിട്ട ഇമാമുമാര്‍, മുഅദ്ദിന്‍, ഇസ്ലാമിക പ്രഭാഷകര്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ വിസ നല്‍കുക. ഈദുല്‍ ഫിത്വറിന് മുന്നോടിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്ലാം മത പഠന മേഖലയിലെ സംഭാവനകളും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിച്ചതും പരിഗണിച്ച് ഇവര്‍ക്ക് സാമ്പത്തിക പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ദുബൈയില്‍ ഔഖാഫിന് കീഴിലും മറ്റും പ്രവര്‍ത്തിക്കുന്ന നിരവധി മലയാളി പണ്ഡിതര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഇമാമുമാര്‍, മുഅദ്ദിന്‍, ഇസ്ലാമിക പ്രഭാഷകര്‍ എന്നിവര്‍ക്ക് പെരുന്നാള്‍ പ്രമാണിച്ച് പ്രത്യേക ബോണസും പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിക മൂല്യങ്ങളുടെ പ്രചാരണത്തിന് പുറമെ സഹിഷ്ണുതാമൂല്യങ്ങളുടെ പ്രചാരണത്തിന് കൂടി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവര്‍ക്ക് പാരിതോഷികം നല്‍കുക. Keywords:  Dubai, News, Gulf, World, Top-Headlines, Job, UAE, Golden Visa, Imams,...

Earthquake | ആന്‍ഡമാന്‍ നികോബാര്‍ ദ്വീപില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

Image
പോര്‍ട് ബ്ലൈര്‍: (www.kvartha.com) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം ഉണ്ടായതായി റിപോര്‍ട്. ദിഗ്ലിപൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ശനിയാഴ്ച രാത്രി 11.04 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ നോഡല്‍ ഏജെന്‍സിയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി. Keywords:  News, World, Earthquake, Magnitude, Andaman And Nicobar, Earthquake Of 4.1 Magnitude Hits Andaman And Nicobar. Powered by Info News For You

PC George | വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുത്തു

Image
തിരുവനന്തപുരം: (www.kvartha.com) മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത് ലീഗ് ഉള്‍പെടെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു. മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ പി സി ജോര്‍ജ് ഉന്നയിച്ചെന്നാണ് പരാതി. മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് പി സി ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ കാരണമാകുകയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. Keywords:  Thiru...

Exam Evaluation | 'സാർ ദയവായി പാസാക്കൂ, ഭാര്യ വീട്ടിൽ നാണംകെടുന്നതിൽ നിന്ന് രക്ഷപ്പെടും'; ഉത്തരക്കടലാസിൽ വിദ്യാർഥിയുടെ കുറിപ്പ്!

Image
ലക്‌നൗ: (www.kvartha.com) യുപി ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതിനിടെ ഉത്തരക്കടലാസുകളിൽ വിദ്യാർഥികൾ കുറിച്ച രസകരമായ കുറിപ്പുകളും പുറത്തുവരുന്നു. ആഗ്രയിൽ, ഹൈസ്‌കൂൾ ഇൻഗ്ലീഷ് വിഷയത്തിന്റെ ഉത്തരക്കടലാസിൽ ഒരു വിദ്യാർഥി എഴുതിയത് ഇങ്ങനെയായിരുന്നു: 'വളരെ ബുദ്ധിമുട്ടി അവന്റെ ബന്ധം ഉറപ്പിച്ച് വിവാഹം കഴിച്ചു. അമ്മായിയമ്മമാർ അവനെ കൂടുതൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. ജോലിഭാരം കൂടുതലാണ്, പഠനം ശരിയായി നടന്നില്ല, സർ ജി വിജയിപ്പിക്കൂ, ഭാര്യ വീട്ടിൽ നാണംകെടുന്നതിൽ നിന്ന് രക്ഷപ്പെടും'.    സയൻസ് വിഷയത്തിന്റെ ഉത്തരക്കടലാസിൽ മറ്റൊരു പരീക്ഷാർത്ഥി എഴുതിയിരുന്നത് ഇങ്ങനെ, 'എനിക്ക് അസുഖമാണ്, എന്നെ ഡോക്ടറെ കാണിച്ചു, എന്നിട്ട് അദ്ദേഹം അത്തരമൊരു മരുന്ന് നൽകി, അതുകൊണ്ടാണ് എനിക്ക് പോളിയോ വന്നത്. രക്ഷിതാക്കൾ നിസഹായരാണ്, ദയവായി എന്നെ പാസാക്കുക, അങ്ങനെ എനിക്ക് മാതാപിതാക്കളെ പിന്തുണയ്ക്കാൻ കഴിയും'. മൂല്യനിർണയ വേളയിലെ ഇത്തരം രസകരമായ അനുഭവങ്ങൾ അധ്യാപകർ പരസ്പരം പങ്കിടുകയും അവർക്കിടയിൽ ചർചാവിഷയമായി തുടരുന്നു. ആഗ്രയിൽ അഞ്ച് മൂല്യനിർണയ കേന്ദ്രങ്ങളിലായി ആറ് ദിവസ...

Exam Valuation | ഉത്തരസൂചികയിലെ അപാകത: പ്ലസ് ടു കെമസ്ട്രി പരീക്ഷ മൂല്യ നിര്‍ണയം തടസപ്പെട്ടേക്കും; അധ്യാപകര്‍ വിട്ടു നില്‍ക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Image
തിരുവനന്തപുരം: (www.kvartha.com) അധ്യാപകര്‍ ക്യാംപ് ബഹിഷ്‌കരിച്ചതോടെ പ്ലസ് ടു കെമസ്ട്രി പരീക്ഷ മൂല്യ നിര്‍ണയം ശനിയാഴ്ചയും തടസപ്പെട്ടേക്കും. ഉത്തര സൂചികയിലെ അപാകതകള്‍ പരിഹരിച്ച ശേഷം മാത്രം മൂല്യനിര്‍ണയ ക്യാംപില്‍ എത്തിയാല്‍ മതിയെന്നാണ് അധ്യാപകരുടെ തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാംപില്‍ എത്തിയ ശേഷമാണ് മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്.  അതേസമയം അധ്യാപകര്‍ വിട്ടു നില്‍ക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച സര്‍കുലര്‍ ഇറക്കിയിരുന്നു. ചുമതലപ്പെട്ട അധ്യാപകര്‍ ഉടന്‍ ക്യാംപുകളില്‍ റിപോര്‍ട് ചെയ്യണമെന്നും ബന്ധപ്പെട്ട പ്രിന്‍സിപല്‍മാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും സര്‍കുലറില്‍ പറയുന്നുണ്ട്. എന്നാല്‍, മൂല്യ നിര്‍ണയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് സംസ്ഥാനത്തുടനീളമുള്ള അധ്യാപകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ഇതിനിടെ പുതിയൊരു ഉത്തര സൂചിക തയ്യാറാക്കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. വിദഗ്ദ്ധരും അധ്യാപക...

Accident Death | ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ

Image
അണങ്കൂർ: (www.kasargodvartha.com) ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിതാവിന് ഗുരുതര പരിക്കേറ്റു. അണങ്കൂർ ടിപ്പു നഗറിലെ ആമിർ (25) ആണ് മരിച്ചത്. പിതാവ് മുഹമ്മദിനെ മംഗ്ളുറു ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലർചെ ആറ് മണിയോടെ ഉദുമ പള്ളത്താണ് അപകടം സംഭവിച്ചത്.    കാഞ്ഞങ്ങാട് നിന്ന് പച്ചക്കറികൾ ശേഖരിച്ച് കാസർകോട് വിതരണം ചെയ്യുന്ന ജോലിയായിരുന്നു മുഹമ്മദിനും മകനും. പതിവുപോലെ പച്ചക്കറികൾ ശേഖരിക്കാൻ പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ഓടറിക്ഷയുടെ പിന്നിലേക്ക് ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മുതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ത്വാഹിറയാണ് ആമിറിന്റെ മാതാവ്. സഹോദരങ്ങൾ: ഹാശിർ, റസ്‌മിയ, സഅദിയ, തഹ്‌സിയ. Keywords: Kasaragod, Kerala, News, Death, Accident, Accidental-Death, Youth, Lorry, Top-Headlines, Father, Injured, Obituary, Auto, Anangoor, Mangalore, Hospital, Kanhangad, Job, Postmortem, General-hospital, Young man died in road accident. < !- START disable copy paste --> Powered by Info News...

Sentenced To Death | 'പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു'; പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി

Image
ജയ്പൂര്‍: (www.kvartha.com) രാജസ്താനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. സുല്‍ത്വാന്‍ ബില്‍ (27), ഛോട്ടു ലാല്‍ (62) എന്നിവര്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചത്. രാജസ്താനിലെ ബുണ്ടി ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. 1.20 ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 17 വയസുള്ള മറ്റൊരു പ്രതിയുടെ വിചാരണ തുടരുകയാണ്. കഴിഞ്ഞ ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. കാടിന് സമീപം ആടുകളെ മേയ്ക്കാന്‍ പോയ 15കാരിയെയാണ് സംഘം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം കാട്ടില്‍ തന്നെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തില്‍ ഗുരുതര പരിക്കുകളും ഉണ്ടായിരുന്നു. 12 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ പിടികൂടി. 40 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പിക്കുകയും ചെയ്തിരുന്നു. 100 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പിച്ചത്. Keywords:  Jaipur, News, National, Crime, Court, Court Order, Case, Accused, Injured, Police, Girl, Two sentenced to death for moles...

753 Trains Canceled | വൈദ്യുതി പ്രതിസന്ധി: കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ അടക്കം 753 ട്രെയിനുകള്‍ റദ്ദാക്കി

Image
ന്യൂഡെല്‍ഹി: (www.kvartha.com)  രാജ്യത്ത് കല്‍ക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതോര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ട്രെയിനുകള്‍ റദ്ദാക്കി വേഗത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള നീക്കം തുടങ്ങി. സ്റ്റോക് ഉള്ള കല്‍ക്കരി എത്രയും വേഗം താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധ കാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി കേന്ദ്ര സര്‍കാര്‍ ഊര്‍ജിത ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ ട്രെയിനുകളടക്കം 753 ട്രെയിനുകള്‍ ശനിയാഴ്ച റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കല്‍ക്കരിക്ഷാമം രൂക്ഷമായതോടെയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനത്തിലൂടെ റെയില്‍വേ മുന്നോട്ടുപോകുന്നത്.  കല്‍ക്കരി നീക്കം വേഗത്തിലാക്കാന്‍ റെയില്‍വേ സജ്ജമാക്കിയിരിക്കുന്നത് 517 കല്‍ക്കരി വാഗനുകളാണ്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാന്‍ മെയ് എട്ടുവരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കല്‍ തുടരുമെന്നാണ് അറിയിപ്പ്. സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 713 ട്രിപുകളും വടക്കന്‍ റെയില്‍വേയില്‍ 40 ട്രിപുകളുമാണ് ഇതുവരെ റദ്ദാക്കിയത്.  മണ്‍സൂണിന് മുന്‍പ് കൂടൂതല്...

Fireworks | ഈദുല്‍ ഫിത്വര്‍: പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്

Image
ദുബൈ: (www.kasargodvartha) ഈദുല്‍ ഫിത്വര്‍ ആഘോഷത്തില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബൈ പൊലീസ്. ആഘോഷവേളയില്‍ പൊതുജന സുരക്ഷയ്ക്കായി പടക്കങ്ങള്‍ ഉപയോഗിക്കുകയോ അവയുടെ വില്‍പന നടത്തുകയോ ചെയ്യരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വീട്ടിലോ പൊതുസ്ഥലങ്ങളിലോ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ കുട്ടികളെ പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് തടയണമെന്ന് ദുബൈപൊലീസ് രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു. അതേസമയം, 2019ലെ ഫെഡറല്‍ നിയമം 17 പ്രകാരം, പടക്കങ്ങള്‍ വില്‍പന നടത്തുന്നതും കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും നിര്‍മിക്കുന്നതും യുഎഇയില്‍ ക്രിമനല്‍ കുറ്റമാണ്. നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ 1,00,000 ദിര്‍ഹം പിഴയും നല്‍കേണ്ടി വരുമെന്നും പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. Keywords:  Dubai, News, Gulf, World, Top-Headlines, Police, Eid, Eid-Al-Fitr, Dubai Police warn against fireworks during Eid. Powered by Info News For You

Fuel Tax | 'ഇന്ധന വില വര്‍ധിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്'; നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ധന നികുതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ധന വില വര്‍ധിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന്, ഇന്ധനങ്ങളുടെ വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിന് എം കെ സ്റ്റാലിന്‍ മറുപടി നല്‍കി. പെട്രോളിന് ഈടാക്കുന്ന നികുതി തമിഴ്‌നാട്ടില്‍ നേരത്തെ കുറച്ചതാണെന്നും അദ്ദേഹം നിയമസഭയില്‍ മറുപടിയായി ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയില്‍ വിലക്കുറവ് കാലഘട്ടത്തേയും അദ്ദേഹം മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 2014 നുശേഷം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലകുറഞ്ഞഘട്ടങ്ങളിലൊന്നും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ എന്‍ഡിഎ ഭരണകൂടം തയാറായിട്ടില്ല. പെട്രോളിനും ഡീസലിനും ഈടാക്കുന്ന, സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന എക്‌സൈസ് ഡ്യൂടി കുറച്ചത് സംസ്ഥാനങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.  എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കേണ്ടാത്ത സെസും സര്‍ചാര്‍ജും കേന്ദ്രം അമിതമായി ഉയര്‍ത്തുകയ...

Young Man Injured | ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് തെറിച്ചുവീണ് 31 കാരന്റെ കൈകള്‍ അറ്റു; അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image
തിരുവനന്തപുരം: (www.kvartha.com)  ട്രെയിനില്‍നിന്ന് തെറിച്ച് വീണ് യുവാവിന്റെ കൈകള്‍ അറ്റു. തിരുവനന്തപുരം പേട്ടയിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് തെറിച്ചുവീണ ഉത്തര്‍പ്രദേശ് സ്വദേശിയായ യാത്രക്കാരന്റെ രണ്ട് കൈകളും അറ്റുപോയി. കാന്‍പൂര്‍ സ്വദേശി ദിനേശ് കുമാറി(31)ന്റെ കൈകളാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്.  വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് ദാരുണമായ സംഭവം നടന്നത്. യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കേരള എക്‌സ്പ്രസ് പേട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. അപകടം പറ്റിയ ദിനേശ് കുമാറും ഭാര്യ അഞ്ജുദേവിയും ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ട്രെയിന്‍ നിറുത്തുന്നതിന് മുമ്പേ ഇദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദിനേശും ഭാര്യയും കഴക്കൂട്ടത്തിന് സമീപം ചെടികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയതെന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ പൂര്‍ണമായും നിര്‍ത്തിയതിന് ...

Children's Safety | നഗരത്തിലിത് സഥിരം കാഴ്ച; പിഞ്ച് കുഞ്ഞുങ്ങള്‍ അപകടകരമായ സാഹചര്യത്തില്‍; ചൈല്‍ഡ് ലൈന്‍ അധികൃതർക്ക് നാട്ടുകാരുടെ പരാതി

Image
കാസര്‍കോട്: (www.kasargodvartha.com) ബസുകളുള്‍പെടെയുള്ള വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന നഗരത്തില്‍ ആ കാഴ്ച ആരിലും ആശങ്ക ഉളവാക്കും. പിഞ്ച് കുഞ്ഞുങ്ങള്‍ അപകടകരമായ സാഹചര്യത്തില്‍ കാണുന്നവരില്‍ നെഞ്ചിടിപ്പുളവാക്കുന്നു. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും ബലൂണുകളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന സംഘത്തിലെ കൊച്ചുകുട്ടികളാണ് നഗരത്തില്‍ അപകടകരമായ രീതിയില്‍ അലയുന്നത്.   വാഹനങ്ങള്‍ കടന്നു പോകുന്ന റോഡുകളിലും ബസ് സ്റ്റാൻഡിലെ പ്രവേശന വഴിയിലുമാണ് അങ്ങിങ്ങായി കുട്ടികള്‍ ഓടിക്കളിക്കുന്നത്. കൂടെയുള്ള രക്ഷിതാക്കള്‍ ഇവരുടെ കാര്യത്തില്‍ വലിയ ശ്രദ്ധയൊന്നും കാണിക്കുന്നില്ല. ബസ് സ്റ്റാന്‍ഡിനകത്തും പുറത്തും ഇപ്പോള്‍ നാടോടികളുടെ താവളമായി മാറിയിരിക്കുകയാണ്. കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്ന അലംഭാവം പലരും ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിച്ചെങ്കിലും നിയന്ത്രണം കൊണ്ടുവരാന്‍ ഇവര്‍ക്ക് പരിമിതകളുണ്ടെന്നാണ് പറയുന്നത്. കുട്ടികളെ താമസസ്ഥലത്ത് പാര്‍പ്പിക്കുന്നതിന് പകരം ജോലിസ്ഥലത്തേക്ക് കൊണ്ട് വരുന്നതാണ് പ്രധാന പ്രശ്‌നം. കുട്ടികളെ കൊണ്ടുവരരുതെന്ന് പറയുന്നവരോട് തങ്ങള്‍ക്ക് താമസസ്ഥലമില്ലെന്നും തെരുവില്‍ തന്നെയാണ് ...

Qatar Eid Holidays | ഈദുല്‍ ഫിത്വര്‍: ഖത്വറില്‍ സര്‍കാര്‍-പൊതു സ്ഥാപനങ്ങള്‍ക്ക് 9 ദിവസം അവധി പ്രഖ്യാപിച്ചു

Image
ദോഹ: (www.kvartha.com) ഖത്വറില്‍ ഒന്‍പത് ദിവസം ഈദ് അവധി പ്രഖ്യാപിച്ചു. സര്‍കാര്‍ മേഖലയ്ക്ക് ഈദുല്‍ ഫിത്വര്‍ അവധി മേയ് ഒന്നിന് തുടങ്ങും. അമീരി ദീവാന്‍ ആണ് ഈദ് അവധി പ്രഖ്യാപിച്ചത്. 10 മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. മന്ത്രാലയങ്ങള്‍, സര്‍കാര്‍-പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മേയ് ഒന്നിന് തുടങ്ങി ഒന്‍പത് വരെയാണ് അവധി. അതേസമയം, ഏപ്രില്‍ 29, 30 വെള്ളി, ശനി ദിവസങ്ങള്‍ ആയതിനാല്‍ ഫലത്തില്‍ വാരാന്ത്യ അവധി ഉള്‍പെടെ 11 ദിവസമാണ് സര്‍കാര്‍ മേഖലയ്ക്ക് അവധി ലഭിക്കുക. രാജ്യത്തെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഈദ് അവധി ഖത്വര്‍ സെന്‍ട്രല്‍ ബാങ്ക് ആണ് പ്രഖ്യാപിക്കുന്നത്.  സ്വകാര്യ മേഖലയില്‍ സാധാരണ ഈദിന്റെ ആദ്യ മൂന്ന് ദിവസമാണ് അവധി ലഭിക്കുന്നത്. Keywords:  News, World, international, Top-Headlines, Doha, Qatar, Gulf, Holidays, Eid, Eid-Al-Fitr, Eid holiday announced in Qatar Powered by Info News For You

Police Booked | വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണം: ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

Image
കോഴിക്കോട്: (www.kvartha.com) വ്‌ലോഗര്‍ റിഫ മെഹ്നുവിനെ ദുബൈ ജാഹിലിയയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്ന് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ ശ്രീനിവാസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. ഇന്‍സ്റ്റഗ്രാം വഴി പരിയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷം മുന്‍പായിരുന്നു വിവാഹിതരായത്. കഴിഞ്ഞ ജനുവരി 24നായിരുന്നു റിഫ മെഹ്നു പര്‍ദ കംപനിയില്‍ ജോലിക്കായി ദുബൈയിലെത്തിയത്. ഇവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട...

Free Parking | ഈദുല്‍ ഫിത്വര്‍: ദുബൈയില്‍ 7 ദിവസം വാഹനങ്ങള്‍ സൗജന്യമായി പാര്‍ക് ചെയ്യാം

Image
ദുബൈ: (www.kasargodvartha.com) ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ദുബൈയില്‍ ഏഴ് ദിവസം വാഹനങ്ങള്‍ സൗജന്യമായി പാര്‍ക് ചെയ്യാമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ). ഏപ്രില്‍ 30മുതല്‍ മെയ് ആറുവരെയാണ് സൗജന്യം ലഭിക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു. മെയ് ഏഴുമുതല്‍ വീണ്ടും പാര്‍കിങ് ഫീസ് ഈടാക്കിത്തുടങ്ങും. പണമടച്ചുള്ള പാര്‍കിങ് സോണുകള്‍, കസ്റ്റമേഴ്‌സ് ഹാപിനസ് സെന്റര്‍, പൊതു ബസുകള്‍, ദുബൈ മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സിറ്റ് മാര്‍ഗങ്ങള്‍, സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ (സാങ്കേതിക പരിശോധന) എന്നിവയുള്‍പെടെ പെരുന്നാള്‍ അവധിക്കാലത്ത് ആര്‍ടിഎ തങ്ങളുടെ എല്ലാ പൊതുഗതാഗത സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ മെയ് എട്ട് വരെ എല്ലാ പൊതുഗതാഗത സേവന കേന്ദ്രങ്ങളും അവധിയായിരിക്കും. മെയ് ഒമ്പതിന് സേവനം പുനരാരംഭിക്കും. സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ക്ക് (സാങ്കേതിക പരിശോധന) ഏപ്രില്‍ 30 മുതല്‍ മെയ് ഏഴ് വരെയായിരിക്കും അവധി. സര്‍കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം വരെയും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അഞ്ച് ദിവസം വരെയും അവധിയായിരിക്കും. Keywords:  Dubai, News, Gulf,...

Death | തറാവീഹ് നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണ 59കാരന്‍ മരിച്ചു

Image
അമ്പലപ്പുഴ: (www.kvartha.com) തറാവീഹ് നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണ 59കാരന്‍ മരിച്ചു. വളഞ്ഞവഴി മദീന സ്റ്റോഴ്സ് ഉടമ ഉള്ളാടംപറമ്പില്‍ പരേതനായ ഉസ്മാന്റെ മകന്‍ സെയ്തുമുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഇജാബ പള്ളിയില്‍ നമസ്‌കാരത്തിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഭാര്യ: മുനീറ. മക്കള്‍: സനോഫര്‍, സാബിറ. മരുമക്കള്‍: അസീബ, ശബ. Keywords:  Ambalapuzha, News, Kerala, Death, Medical College, Hospital, Man died in Ambalappuzha Powered by Info News For You

Palm Oil Crisis | സാധാരണക്കാർക്ക് കനത്ത തിരിച്ചടി; ഇൻഡ്യയിലേക്ക് 60% പാം ഓയിൽ വരുന്ന ഇൻഡോനേഷ്യയിൽ കയറ്റുമതി നിരോധിച്ചു; വില ഇനിയും കൂടും

Image
ന്യൂഡെൽഹി: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഉൽപാദകരും കയറ്റുമതിക്കാരുമായ ഇൻഡോനേഷ്യ, പാചക എണ്ണയുടെ ആഭ്യന്തര ക്ഷാമവും കുതിച്ചുയരുന്ന വിലയും കുറയ്ക്കുന്നതിനുമായി വ്യാഴാഴ്ച മുതൽ ചരക്കുകളുടെയും അസംസ്കൃത വസ്തുക്കളുടെയും കയറ്റുമതി നിരോധിച്ചു. ഇത് ഇൻഡ്യൻ വിപണിയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ഇൻഡ്യയ്ക്ക് ആവശ്യമായ പാമോയിലിന്റെ 60 ശതമാനത്തിലധികം ഇൻഡോനേഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.   നേരത്തെ മലേഷ്യയിൽ നിന്നാണ് രാജ്യം വൻതോതിൽ പാമോയിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ കശ്മീർ തർക്കത്തെത്തുടർന്ന് മലേഷ്യയിൽ നിന്ന് വരുന്ന പാമോയിലിന്റെ തീരുവ കേന്ദ്ര സർകാർ വർധിപ്പിച്ചു. ഇതോടെ ഇൻഡോനേഷ്യ ഇൻഡ്യയിൽ മേൽക്കൈ നേടി. ഇൻഡ്യയെ എങ്ങനെ ബാധിക്കും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ നിരോധനം തുടരുമെന്നാണ് ഇൻഡോനേഷ്യൻ സർകാർ അറിയിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ഇൻഡ്യയിൽ ഭക്ഷ്യ എണ്ണയുടെ വില ഉയരാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. പാം ഓയിലിന്റെ വില കാരണം, ഭക്ഷ്യ എണ്ണകൾക്ക് വില കൂടുമെന്ന് മാത്രമല്ല, ഷാംപൂ-സോപ് മുതൽ കേക്, ബിസ്‌കറ്റ്, ചോക്ലേറ്റ് എന്നിവയുടെ വിലയും വർധിക്കും. ഇതിനകം പണപ്പെര...

Found dead | മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍

Image
കൊല്ലം: (www.kvartha.com) മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോചില്‍ ശുചിമുറിയില്‍ കൈലിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാള്‍ക്ക് 50 വയസ് തോന്നിക്കും. മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍ വച്ച് മറ്റൊരു യാത്രക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരുമണിക്കൂര്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. Keywords:  Kollam, News, Kerala, Train, Found Dead, Death, Train, Police, Passenger, Man found dead in Malabar Express train. Powered by Info News For You

SC Verdict | ആദ്യമായി കുറ്റം ചെയ്യുന്നയാൾക്കെതിരെയും ഉത്തർപ്രദേശ് ഗുണ്ടാ ആക്ട് പ്രകാരം കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി; യുവതിയുടെ ഹർജി തള്ളി

Image
ന്യൂഡെൽഹി: (www.kvartha.com) ഉത്തർപ്രദേശ് ഗുണ്ടാ ആക്ട് പ്രകാരം (Uttar Pradesh Gangsters and Anti-Social Activities - Prevention Act) ഒരാൾ തുടർചയായി കുറ്റവാളിയാകേണ്ടതില്ലെന്നും ആദ്യമായി കുറ്റം ചെയ്യുന്നയാൾക്കെതിരെയും കുറ്റം ചുമത്താമെന്നും സുപ്രീം കോടതി. കേസിലെ പ്രതിയും സംഘത്തിന്റെ ഭാഗമാണെങ്കിൽ ഈ നിയമപ്രകാരം വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.    ഈ പ്രത്യേക നിയമപ്രകാരമുള്ള പ്രോസിക്യൂഷനെ ചോദ്യം ചെയ്ത് ശ്രദ്ധ ഗുപ്ത എന്ന സ്ത്രീ നൽകിയ ഹർജി ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് തള്ളി. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ആദ്യമായാണ് ക്രിമിനൽ കേസിൽ പെടുന്നതെന്നും അതിനാൽ തനിക്കെതിരെ ഗുണ്ടാനിയമം ചുമത്താനാകില്ലെന്നും യുവതി വാദിച്ചു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ), ഗുജറാത് ടെററിസം ആൻഡ് ഓർഗനൈസ്ഡ് ക്രൈം കൺട്രോൾ ആക്ട് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഗുണ്ടാ നിയമപ്രകാരം ഒരു പ്രതിയെ പ്രോസിക്യൂട് ചെയ്യുമ്പോൾ ഒന്നിലധികം കുറ്റകൃത്യങ്ങൾ ഉണ്ടാകുമെന്ന് ഗുണ്ടാനിയമത്തിന് കീഴിൽ പ്രത്യേക വ്യവസ്ഥകളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. 'നിയമത്തിലെ വ്യവസ്ഥകൾ...

Bank Employee Died | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു

Image
വൈക്കം: (www.kasargodvartha.com) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു. വൈക്കം കിഴക്കേനട ചീനത്ത് മഠത്തില്‍ ഗണേഷ് ബാലസുബ്രഹ്‌മണ്യന്റെ മകളുമായ എം കെ ദിവ്യ (26) ആണ് മരിച്ചത്. കനറാ ബാങ്ക് തമിഴ്‌നാട് തേവാരം മീനാക്ഷിപുരം ശാഖയിലെ ജീവനക്കാരിയാണ് ദിവ്യ. അഞ്ച് മാസം മുമ്പ് മൈസൂരിലുള്ള സഹോദരിയുടെ അടുത്തേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചാണ് അപകടം. ബെംഗ്‌ളുറിലും തുടര്‍ന്ന് കൊച്ചിയിലും ചികിത്സ നടത്തിവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നടത്തി. മാതാവ്: സി വി കമലം. സഹോദരി: ധന്യ. Keywords:  Kottayam, News, Kerala, Top-Headlines, Accident, Death, Treatment, Hospital, Woman died in road accident at Kottayam. Powered by Info News For You

Fire | വെഞ്ചരിപ്പിനിടെ ദേവാലയത്തിന് തീപിടിച്ചു; സീലിങ് കത്തിനശിച്ചു

Image
കണ്ണൂര്‍: (www.kvartha.com) ഇരിട്ടിവാണിയപാറ ഉണ്ണി മിശിഹാ പള്ളിയില്‍ വന്‍ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. നവീകരിച്ച പള്ളിയുടെ വെഞ്ചിരിപ്പ് കര്‍മം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് ജോസഫ് പാംപ്ലാനിയായിരുന്നു പള്ളി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വൈദ്യുതി തടസമുണ്ടാവുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. എന്നാല്‍ സീലിങില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. സമീപത്ത് നിന്ന് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പീന്നീട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. എംഎല്‍എ സണ്ണി ജോസഫ്, മേഖലയിലെ വികാരിമാര്‍ തുടങ്ങിയവരും വിശ്വാസികളും സംഭവസ്ഥലത്തുണ്ടായിരുന്നു. അപടകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തമുണ്ടായ സാഹചര്യത്തില്‍ പള്ളിയുടെ വെഞ്ചരിപ് കര്‍മം മെയ് 31ന് നടത്താന്‍ തീരുമാനമായതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു. Keywords:  Kannur, News, Kerala, Fire, Church, Accident, Religion, Inaugura...

Water Crisis | കടുത്ത ജലക്ഷാമം: ദാഹമകറ്റാന്‍ സ്വന്തം ശരീരം വിലയായി നല്‍കേണ്ട അവസ്ഥയില്‍ സ്ത്രീകളും പെണ്‍കുട്ടികളും; 'കുളിമുറികളില്‍ പോലും ചെന്ന് ബലാല്‍സംഗം ചെയ്യുന്നു', കെനിയയില്‍ വെള്ളത്തിന്റെ പേരില്‍ ജലവിതരണ കംപനികള്‍ നടത്തുന്നത് ലൈംഗിക ചൂഷണമെന്ന് റിപോര്‍ട്

Image
നെയ്‌റോബി: (www.kvartha.com)  ഭക്ഷണമില്ലെങ്കിലും ഒരു മനുഷ്യന് വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ അതുപോലും വലിയ വില കൊടുത്താലും കിട്ടാത്ത അവസ്ഥയിലാണെങ്കില്‍ എന്തു ചെയ്യും? മാനം വിറ്റ് ദാഹജലം വാങ്ങേണ്ടി വരുന്ന അവസ്ഥ ആലോചിക്കാന്‍ പറ്റുമോ നമുക്ക്? എന്നാല്‍ അത്തരം ഞെട്ടിപ്പിക്കുന്ന ചൂഷണവാര്‍ത്തയാണ് കെനിയയില്‍ നിന്ന് പുറത്തുവരുന്നത്.  മഴയില്ലാതെ, ജലാശയങ്ങള്‍ വറ്റിവരണ്ടതോടെ കാലങ്ങളായി കടുത്ത ജലക്ഷാമത്തിലാണ് കെനിയ. ഇവിടത്തെ ഗ്രാമനഗരങ്ങളില്‍ വെള്ളത്തിന് റേഷനിംഗ് ഏര്‍പെടുത്തിയിരിക്കുകയാണ്. ജലവിതരണ കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്നാണ് ഇവര്‍ക്ക് വെള്ളം ലഭിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വെള്ളം ലഭിക്കാന്‍ ഇവര്‍ ലൈംഗികചൂഷണത്തിനും ഇരയാകുന്നുവെന്നാണ് ബിബിസി റിപോര്‍ട് ചെയ്യുന്നത്.  കുടിവെള്ളം ലഭിക്കാനായി ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ്. അല്‍പ്പം വെള്ളം കിട്ടാന്‍ സ്വന്തം ശരീരം വിലയായി നല്‍കേണ്ട അവസ്ഥയിലാണ് അവര്‍. സ്വകാര്യ കുടിവെള്ള കംപനികളും അവരുടെ കങ്കാണികളും ഭരിക്കുന്ന പ്രദേശങ്ങളില...

Electrocuted | തമിഴ്‌നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; 15 പേർക്ക് പരിക്ക്; അപകടം രഥം എഴുന്നള്ളിപ്പിനിടെ

Image
തഞ്ചാവൂർ: (www.kvartha.com) തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ കലയാമേട്ടിൽ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്. 15 പേരിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.    'വൈദ്യുത ആഘാതത്തിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അവരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് ഏഴ് പേരെ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ 15 പേർക്ക് ഡോക്ടർമാർ ആവശ്യമായ ചികിത്സ നൽകുന്നു. എഫ്‌ഐആർ രെജിസ്റ്റർ ചെയ്തു. അപകടത്തിന്റെ യഥാർഥ കാരണം കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ', സെൻട്രൽ സോൺ - തിരുച്ചിറപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വി ബാലകൃഷ്ണൻ പറഞ്ഞു. #WATCH | At least 10 people died after a temple car (of chariot festival) came in contact with a live wire in the Thanjavur district in Tamil Nadu pic.twitter.com/F4EdBYb1gV — ANI (@ANI) April 27, 2022 ക്ഷേത്രത്തിൽ 94-ാമത് മേൽ ഗുരുപൂജ മഹോത്സവം ആഘോഷിക്കുന്നതിനാൽ ചൊവ്വാഴ്ച രാത്രി മുതൽ പരിസര പ്രദ...

Wife Fined | ഭര്‍ത്താവിനെതിരെ വ്യാജ പീഡന പരാതി നല്‍കിയതായി കണ്ടെത്തല്‍; കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭാര്യയ്ക്ക് 10,000 രൂപ പിഴ ചുമത്തി

Image
അലഹാബാദ്: (www.kvartha.com) ഭര്‍ത്താവിനെതിരെ വ്യാജ പീഡന പരാതി നല്‍കിയതായി കണ്ടെത്തിയ അലഹാബാദ് ഹൈകോടതി ഭാര്യയ്ക്ക് പിഴ ചുമത്തി. പ്രയാഗ് രാജ് സ്വദേശിനിയായ യുവതിക്കാണ് 10,000 രൂപ പിഴ ചുമത്തിയത്. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.  തെറ്റായ തെളിവുകളിലൂടെ യുവതി കോടതിയെ കബളിപ്പിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ തയാറാക്കിയ എഫ് ഐ ആര്‍ പിന്‍വലിക്കണമെന്നും യുവതിക്കെതിരെ പിഴ ചുമത്തണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അഞ്ജനി കുമാര്‍ മിശ്ര, ജസ്റ്റിസ് ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാഹം നടക്കാനായി യുവതി വ്യാജ ബലാത്സംഗപരാതി നല്‍കുകയായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചു.  2021 ആഗസ്റ്റ് 13നായിരുന്നു പരാതി പ്രകാരം കേസിനാസ്പദമായ സംഭവം. മുന്‍ ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുകയായിരുന്ന യുവതിയെ പ്രതിയെന്നാരോപിക്കപ്പെട്ട വ്യക്തിയും യുവതിയുടെ നിലവിലെ ഭര്‍ത്താവുമായ മുഹമ്മദ് സല്‍മാന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സല്‍മാനും സഹോദരിയും സഹോദരി ഭര്‍ത്താവും യുവതിയുടെ വീട്ടിലെത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് ...

Accidental Death | അമ്പലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 വയസുകാരനടക്കം 4 പേര്‍ക്ക് ദാരുണാന്ത്യം

Image
ആലപ്പുഴ: (www.kasargodvartha.com) അമ്പലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. 12 വയസുകാരനടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ചെ പായല്‍കുളങ്ങരയിലാണ് വാഹനാപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാലു പേര്‍ മരിച്ചതായി പൊലീസാണ് സ്ഥിരീകരിച്ചത്.  തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ആനാട് സ്വദേശി സുധീഷ് ലാല്‍, സുധീഷ് ലാലിന്റെ 12 വയസുള്ള മകന്‍ അമ്പാടി എന്നിവരെ തിരിച്ചറിഞ്ഞു. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വിമാനത്താവളത്തിലേക്ക് പോകും വഴി എതിര്‍ദിശയില്‍ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത്. ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാന്‍ പോകുകയായിരുന്നു ഇവര്‍. നെടുമങ്ങാട് ആനാട് നിന്നും പുലര്‍ചെ ഒരു മണിയോടെയാണ് ഇവര്‍ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. കാറിനുള്ളില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ന...

K Rail | കണ്ണൂരില്‍ കെ റെയില്‍ കല്ലിടല്‍ മാറ്റിവച്ചു; ഉടന്‍ പുനഃരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍

Image
കണ്ണൂര്‍: (www.kvartha.com) കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ കെ റെയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സാങ്കേതിക കാരണങ്ങളാലെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണമെങ്കിലും പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് കല്ലിടലിന് താല്‍കാലികമായ വിരാമമിട്ടതെന്നാണ് സൂചന. എന്നാല്‍ കെ റെയില്‍ സര്‍വേ കല്ലിടല്‍ നിര്‍ത്തി വച്ചിട്ടില്ലെന്നും ഉടന്‍ പുനഃരാരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  കല്ലിടലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കണ്ണൂര്‍ എടക്കാട് നടാല്‍ ഭാഗത്ത് സംഘര്‍ഷമുണ്ടായിരുന്നു. എടക്കാട് നടാല്‍ ഭാഗത്ത് വ്യക്തിയുടെ ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടുമ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തി. കല്ലു പറിക്കാന്‍ തുടങ്ങുമ്പോഴേക്കും സിപിഎം പ്രവര്‍ത്തകര്‍ എത്തി. തുടര്‍ന്ന് പ്രതിഷേധക്കാരുമായി സംഘര്‍ഷമുണ്ടായി. പൊലീസെത്തി തല്ലിയെന്ന് ആരോപിച്ച രണ്ട് സിപിഎമുകാരെയും പ്രതിഷേധത്തിന് എത്തിയ കോണ്‍ഗ്രസുകാരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എസ്യുസിഐ പ്രവര്‍ത്തകര്‍ വീട്ടുകാരുടെ അനുമതി ഇല്ലാതെ നാട്ടിയ കല്ലുകള്‍ പിഴുതുമാറ്റുകയാ...

NDRF Rescue | ക്യാമറയിൽ കുടുങ്ങിയ വീര നിമിഷം; ഡെൽഹിയിൽ 2 പേരുടെ മരണത്തിന് ഇടയാക്കിയ തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ കൗമാരക്കാരനെ എൻഡിആർഫ് സംഘം രക്ഷിക്കുന്ന വീഡിയോ വൈറൽ

Image
ന്യൂഡെൽഹി: (www.kvartha.com) തെക്കൻ ഡെൽഹിയിലെ സത്യ നികേതൻ പ്രദേശത്ത് പുതുക്കിപ്പണിയുന്നതിനിടെ മൂന്ന് നില വീട് തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ഒരാളെ എൻഡിആർഫ് (NDRF - National Disaster Response Force) സംഘം സാഹസികമായി രക്ഷപ്പെടുത്തുന്നതിനിന്റെ വീഡിയോ വൈറലായി.    Delhi | A total of 4 persons have been rescued so far from the debris of an under-construction building that collapsed in Satya Niketan, this afternoon Rescue operation underway pic.twitter.com/7trjKSqkgS — ANI (@ANI) April 25, 2022 ധീരമായി, എൻഡിആർഫ് അംഗങ്ങൾ പൊലീസിന്റെ സഹായത്തോടെ ഒരു കൗമാരക്കാരനെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്. അപകടത്തിൽ ബിലാൽ, നസീം എന്നിവരാണ് മരിച്ചത്. എംഡി ഫിർദൗസ്, അസ്ലം, സർഫറാസ്, മുസാഹിദ് എന്നിവർക്ക് പരിക്കേറ്റു. #WATCH | Delhi: NDRF personnel rescued one person from the debris of an under-construction building that collapsed in Satya Niketan, this afternoon pic.twitter.com/VJ5uVAn...

IPL 2022 | ഐപിഎല്‍ 2022: പഞ്ചാബ് കിംഗ്‌സിന്റെ റിഷി ധവാന്‍ മൈതാനത്ത് ഇറങ്ങിയത് മുഖാവരണം ധരിച്ച്; മത്സരത്തിനിടെ ഷീല്‍ഡ് അണിഞ്ഞത് എന്തുകൊണ്ട്?

Image
മുംബൈ: (www.kvartha.com) ഐപിഎലില്‍ പഞ്ചാബ് കിംഗ്‌സിന്റെ റിഷി ധവാന്‍ മൈതാനത്ത് ഇറങ്ങിയത് മുഖാവരണം ധരിച്ച്. ചെന്നൈ സൂപര്‍ കിംഗ്‌സിനെതിരെയുള്ള മത്സരത്തിലായിരുന്നു താരം സുരക്ഷയ്ക്ക് വേണ്ടിയുള്ള ഷീല്‍ഡ് അണിഞ്ഞത്. ഐപിഎല്‍ 15-ാം സീസണില്‍ ഓള്‍ റൗന്‍ഡറുടെ ആദ്യ മത്സരമായിരുന്നു ഇത്.  മൂക്കിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താരം മുഖത്ത് കവചം അണിഞ്ഞത്. രഞ്ജി ട്രോഫി ക്രികറ്റ് ടൂര്‍നമെന്റിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് റിഷി ധവാന്‍ മൂക്കിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതോടെ സീസണിലെ ആദ്യ നാല് മത്സരങ്ങളും റിഷിക്ക് നഷ്ടമായിരുന്നു. ഇതാവര്‍ത്തിക്കാതിരിക്കാനാണ് സുരക്ഷാ കവചം ധരിച്ചത്.  2016ന് ശേഷം ഐപിഎലിലേക്ക് റിഷിയുടെ മടങ്ങിവരവ് കൂടിയായി ചെന്നൈ സൂപര്‍ കിംഗ്‌സിന് എതിരായ മത്സരം. മുമ്പ് റിഷി ധവാന്‍ കളിച്ചിരുന്നതും പഞ്ചാബ് ടീമിന് വേണ്ടിയായിരുന്നു. വിജയ് ഹസാരേ ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനായി ഓള്‍ റൗന്‍ഡ് പ്രകടനത്തിലൂടെയാണ് റിഷി ധവാന്‍ ഐപിഎല്‍ താരലേലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.  ലേലത്തില്‍ താരത്തിനെ 55 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന...

Guinness Records | ഒരേസമയം ഏറ്റവും കൂടുതൽ തവണ ദേശീയ പതാക വീശി ഇൻഡ്യ ഗിനസ് ബുകിൽ; പങ്കാളിയായി ആഭ്യന്തരമന്ത്രി അമിത്ഷായും

Image
ന്യൂഡൽഹി: (www.kvartha.com) ഒരേസമയം ഏറ്റവും കൂടുതൽ തവണ ദേശീയ പതാക വീശി ഇൻഡ്യ, ഗിനസ് ബുകിൽ ഇടം നേടി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ, ഏപ്രിൽ 23 ന് ബീഹാറിലെ ഭോജ്പൂരിലെ ജഗദീഷ്പൂരിലെ ദുലൂർ മൈതാനിയിൽ നടന്ന വീർ കുൻവർ സിംഗ് വിജയോത്സവ് പരിപാടിയിൽ 78,220 ത്രിവർണങ്ങൾ ഒരുമിച്ച് വീശിയാണ് റെകോർഡ് നേടിയത് .    1857 ലെ സ്വാതന്ത്ര്യ സമര നായകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബീഹാറിലെ അന്നത്തെ ജഗദീഷ്പൂർ രാജാവ് വീർ കുൻവർ സിംഗിനെ അനുസ്‌മരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇൻഡ്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെ സ്മരണാർഥമുള്ള 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും ചേർന്ന് ഈ പരിപാടി സംഘടിപ്പിച്ചത്. 80-ാം വയസിൽ, ബ്രിടീഷ് ഈസ്റ്റ് ഇൻഡ്യ കംപനിയുടെ നേതൃത്വത്തിലുള്ള സൈനികർക്കെതിരെ സായുധരായ തിരഞ്ഞെടുത്ത സംഘത്തെ നയിച്ചയാളാണ് വീർ കുൻവർ സിങ്. ഗിനസ് ബുക് ഓഫ് വേൾഡ് റെകോർഡ്സിന്റെ പ്രതിനിധികൾ പരിപാടിക്ക് സാക്ഷ്യം വഹിക്കുകയും പങ്കെടുക്കുന്നവരോട് തിരിച്ചറിയലിനായി ബാൻഡ് ധരിക്കാ...

Sreenivasan Murder | ശ്രീനിവാസന്‍ വധക്കേസ്: വെട്ടിയ ആളും വാഹനമോടിച്ചയാളും കസ്റ്റഡിയിലായതായി പൊലീസ്

Image
പാലക്കാട്: (www.kvartha.com)  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി കസ്റ്റഡിയില്‍. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്നയാളുമാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.  മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറുപേരില്‍ മൂന്നുപേരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇതില്‍ നേരിട്ട് വെട്ടിയ ആദ്യ ആളിനെയാണ് പിടികൂടിയിട്ടുള്ളതെന്നും അന്വേഷണസംഘം അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനെ ഉണ്ടായേക്കും. അവശേഷിക്കുന്ന പ്രതികളെക്കൂടി കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണെന്ന് എഡിജിപി വിജയ് സാഖറേ വ്യക്തമാക്കി. അന്വേഷണ പുരോഗതി ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ വിലയിരുത്തും. ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പെട്ട ഇഖ്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് പൊലീസ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി പോയ മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു.  അവശേഷിക്കുന്ന രണ്ട് ബൈകുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. ബാക്ക...

Wi-Fi Data | ജനങ്ങള്‍ക്ക് ഇനി സംസ്ഥാന സര്‍കാരില്‍ നിന്ന് ഡേറ്റ വാങ്ങാം; ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാം

Image
തിരുവനന്തപുരം: (www.kasargodvartha.com) ജനങ്ങള്‍ക്ക് ഇനി സംസ്ഥാന സര്‍കാരില്‍ നിന്ന് ഡേറ്റ വാങ്ങാം. ഇതുവരെ ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യമാണുണ്ടായത്. എന്നാല്‍ ഇനി അതുകഴിഞ്ഞാല്‍ അധികം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കി ഡേറ്റ വാങ്ങാവുന്നതാണ്. തിങ്കളാഴ്ച മുതലാണ് കെഫൈ പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്‌സ്‌പോടുകളിലൂടെ സര്‍കാര്‍ ഡേറ്റ വില്‍ക്കാന്‍ തുടങ്ങിയത്. സൗജന്യ വൈഫൈ ലഭിക്കുന്നത് ബസ് സ്റ്റേഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, മാര്‍കറ്റുകള്‍, പാര്‍കുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്. വൈഫൈ കണക്ട് ചെയ്യാനായി ഫോണിലേക്ക് എത്തുന്ന ഒടിപി നല്‍കിയാല്‍ മതി. ഒരു ജിബി ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഉപയോഗത്തിന് പണമടയ്ക്കാന്‍ സന്ദേശമെത്തും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, വോലറ്റ് തുടങ്ങിയ ഉപയോഗിച്ചു പണം അടയ്ക്കാവുന്നതാണ്. ഡേറ്റയുടെ വില അറിയാം: ഒരു ദിവസം കാലാവധിയുള്ള 1 ജിബി ഡാറ്റയ്ക്ക് ഒമ്പത് രൂപ വില. 3 ദിവസത്തെ 3 ജിബിക്ക് 19 രൂപ. 7 ദിവസത്തെ 7 ജിബിക്ക് 39 രൂപ. 15 ദിവസത്തെ 15 ജിബി ഡേറ്റയ്ക്ക് 59 രൂപ. 30 ജിവസത്തെ 30 ജിബി ഡേ...