Posts

Showing posts from October, 2019

നവംബര്‍ ഒന്ന്; ലോക സമ്പൂര്‍ണ സസ്യാഹാരി ദിനം, പ്രകൃതിയെ സ്‌നേഹിച്ചു ജീവിക്കുന്ന വേഗനുകളെ ഓര്‍ത്തെടുക്കാം ഈ ദിനത്തില്‍

Image
(www.kvartha.com 01.11.2019) നവംബര്‍ ഒന്ന് ലോക സമ്പൂര്‍ണ സസ്യാഹാരി ദിനം(world Vegan Day). മത്സ്യം, മാംസം, തുകല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപേയോഗിക്കാത്ത ഒരു വിഭാഗമാണ് വേഗന്‍ എന്ന് അറിയപ്പെടുന്നത്. ഇവര്‍ പൂര്‍ണമായും സസ്യാഹാരം മാത്രമാണ് ഭക്ഷിക്കുന്നത്. ഭക്ഷണത്തില്‍ മാത്രമല്ല ഇവര്‍ വെജിറ്റേറിയനാകുന്നത്. മൃഗങ്ങളുടെ തോല്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകളോ ചെരിപ്പുകളോ മറ്റു ആഭരണ വസ്തുക്കളോ തുടങ്ങി മൃഗങ്ങളുടെയും പക്ഷികളുടെയും ഒരു വസ്തുക്കള്‍ പോലും ഇവര്‍ ഉപയോഗിക്കുന്നില്ലതാണ് ഇവരുടെ എടുത്തു പറയേണ്ട പ്രത്യേകത. സസ്യ ഭക്ഷണ കടകള്‍ ഒരുക്കിയും മരങ്ങള്‍ നട്ടുപിടിപ്പിച്ചുമാണ് സസ്യാഹാരി ദിനം ആഘോഷിക്കുന്നത്. 1994 ല്‍ ലൂയിസ് വാലിസ് എന്നയാളാണ് ഈ ദിനം ഔപചാരികമായി ആരംഭിച്ചത്. 1944ലാണ് വേഗന്‍ സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. ഇതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 1994 മുതല്‍ നവംബര്‍ ഒന്ന് ലോക സമ്പൂര്‍ണ സസ്യാഹാരി ദിനമായി ആഘോഷിക്കുന്നു. ലോക സസ്യാഹാരി മാസാചരണം (World Vegetarian Day) ആരംഭിക്കുന്നത് ഒക്ടോബര്‍ ഒന്നിനാണ്. തുടര്‍ന്ന് ഇത് അവസാനിക്കുന്നത് നവംബര്‍ ഒന്നിലെ ലോക സസ്യാഹാരി ദിനത്തിലാണ്. ഈ ദിനത്തില്‍ ലോ...

സ്‌കൂള്‍ കലോത്സവ വേദി കാറ്റില്‍ തകര്‍ന്നു; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

Image
കുമ്പള: (https://ift.tt/2PBh8h6)  സ്‌കൂള്‍ കലോത്സവ വേദി കാറ്റില്‍ തകര്‍ന്നുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ബണ്‍പ്പത്തടുക്ക ശ്രീ ദുര്‍ഗാംബ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചേതന (ഏഴ്) യ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള സബ് ജില്ലാ കലോത്സവ വേദിയാണ് കാറ്റില്‍ തകര്‍ന്നുവീണത്. വീശിയടിച്ച കാറ്റില്‍ പന്തലിന് മുകളില്‍ പാകിയ ഷീറ്റ് പാറി വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് കൂടുതല്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കാതിരുന്നത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, Kumbala, Student, Sub-District Kalolsavam, School Kalolsavam stage damaged in heavy wind; Student injured   < !- START disable copy paste --> Powered by Info News F...

വാഹനപരിശോധന കര്‍ശനമായി തുടരുന്നു; ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 2 പേര്‍ക്കെതിരെയും, അശ്രദ്ധയില്‍ ബൈക്കോടിച്ചതിന് മറ്റൊരാള്‍ക്കുമെതിരെ പോലീസ് കേസെടുത്തു

Image
കാസര്‍കോട്: (https://ift.tt/2PAQR2m) ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാഹനപരിശോധന കര്‍ശനമായി തന്നെ തുടരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് രണ്ടു പേര്‍ക്കെതിരെയും, അശ്രദ്ധയില്‍ ബൈക്കോടിച്ചതിന് മറ്റൊരാള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഉദുമ ബാരയിലെ പി കെ നൗഫല്‍, പാക്യാര കുന്നിലെ പി എച്ച് ഷമ്മാസ് എന്നിവരാണ് ലൈസന്‍സില്ലാതെ പിടിയിലായത്. നൗഫല്‍ ഓടിച്ചിരുന്ന കെ എല്‍ 60 എല്‍ 3636 നമ്പര്‍ സ്‌കൂട്ടര്‍ നുള്ളിപ്പാടിയില്‍ വെച്ചും, ഷമ്മാസ് ഓടിച്ചിരുന്ന കെ എല്‍ 14 ജെ 3511 ബൈക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നായന്മാര്‍മൂലയിലെ ഇസ്രത്ത് അഹ് മദിനെതിരെ (18)യാണ് അശ്രദ്ധമായി ബൈക്കോടിച്ചതിന് കേസെടുത്തത്. ഇസ്രത്ത് ഓടിച്ചിരുന്ന കെ എല്‍ 14 വൈ 1210 നമ്പര്‍ ബൈക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. വരും ദിവസങ്ങളിലും കര്‍ശന വാഹനപരിശോധന തുടരുമെന്നും ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ പുതുക്കിയ നിയമപ്രകാരം കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുക...

സുനിലിന്റെ മരണം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതം, സംശയമുള്ള വാഹനങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്

Image
കാസര്‍കോട്: (https://ift.tt/2PBh8h6)  ബെദ്രഡുക്ക രാംനഗര്‍ ലക്ഷം വീട് കോളനിയിലെ സുനിലിന്റെ (23) മരണത്തിനിടയാക്കിയ വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി തുടരുന്നു. സംശയമുള്ള വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിലിന്റെ സ്‌കൂട്ടറിലിടിച്ച വാഹനം കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ വിശ്വാസം. വാഹനത്തിന്റെ പെയ്ന്റ് ഇളകിപ്പോയതും മറ്റും കണ്ടെത്തിയാല്‍ ഇടിച്ച വാഹനം തിരിച്ചറിയാനാവും. ഒക്ടോബര്‍ 25ന് വൈകിട്ട് ചൗക്കിയിലെ മെഡിക്കലില്‍ നിന്നും മരുന്ന് വാങ്ങി തിരിച്ചുപോകുമ്പോഴാണ് സുനിലിനെ വാഹനമിടിച്ചത്. തുടര്‍ന്ന് വാഹനം നിര്‍ത്താതെ ഓടിച്ചുപോവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാം നഗറിലെ സുരേഷ്- ശൈലജ ദമ്പതികളുടെ മകനാണ് സുനില്‍. വാഹനം കണ്ടെത്താനായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വി...

മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞ് നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ പ്രതിഷേധം ശക്തം; നടനെ പിന്തുണച്ച് സിനിമാ ലോകത്തുനിന്നും രംഗത്തുവന്നത് നിരവധി പേര്‍; തന്റെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കുമെന്ന് നിര്‍മാതാവ് സന്ദീപ് സേനന്‍

Image
തിരുവനന്തപുരം: (www.kvartha.com 01.11.2019) മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞ് നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സിനാമാലോകത്ത് നിന്നും നിരവധി പേരാണ് ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് രംഗത്തുവന്നത്. പാലക്കാട് മെഡിക്കല്‍ കോളജ് ഡേയ്‌ക്കെത്തിയ ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തന്റെ ചിത്രത്തില്‍ അവസരം ചോദിച്ചെത്തിയ ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാവില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്. തുടര്‍ന്ന് ബാസ്റ്റിന്‍ നിലത്തിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് ബിനീഷിന് പിന്തുണ നല്‍കിയും സംവിധായകനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവന്നത്. അതിനിടെയാണ് ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തില്‍ ബിനീഷിന് അവസരം നല്‍കുമെന്നും എല്ലാ പിന്തുണയും നല്‍കുന്നുവെന്നും പറഞ്ഞ് നിര്‍മാതാവ് സന്ദീപ് സേനനും രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് സേനന്‍ നിലപാട് വ്യക്തമാക്കിയത്. ബിനീഷിനെ പിന്തുണച്ച സന്ദീപ് സംവിധായകന്‍ അനില...

പെരിയ ഇരട്ടക്കൊല: കേസിന്റെ കുറ്റപത്രമുള്‍പെടെയുള്ള ഫയലുകള്‍ സി ബി ഐക്ക് കൈമാറി

Image
കാസര്‍കോട്: (https://ift.tt/2PBh8h6)  പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമുള്‍പെടെയുള്ള ഫയലുകള്‍ സി ബി ഐക്ക് കൈമാറി. മുഴുവന്‍ ഫയലുകളും സി ബി ഐക്ക് കൈമാറിയ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇനി ജില്ലാ കോടതിക്കു പരിഗണിക്കാനാവില്ല. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് സെപ്തംബര്‍ 30നാണ് കേസ് സി ബി ഐക്ക് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവായത്. കേസില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നോടിയായി കേസിന്റെ രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി ജില്ലാ കോടതിയില്‍ നിന്നു നേരത്തെ സി ബി ഐ വാങ്ങിയിരുന്നു. സി ബി ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചിട്ടില്ല. ഇതിനിടയിലാണ് ബാക്കി ഫയലുകളും ആവശ്യപ്പെട്ടു ജില്ലാ കോടതിയില്‍ സി ബി ഐ അപേക്ഷ നല്‍കിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴ...

ഭീതി ഒഴിയുന്നു; 'മഹ' പൂര്‍ണമായും കേരളതീരവും ലക്ഷദ്വീപും വിട്ടു; ചുഴലിക്കാറ്റ് ഇനി ശക്തിയായി ഒമാന്‍ തീരത്തേക്ക്

Image
കോഴിക്കോട്: (www.kvartha.com 01.11.2019) അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് പൂര്‍ണമായും കേരളതീരത്തു നിന്ന് പിന്‍മാറി. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുന്ന മഹ ചുഴലിക്കാറ്റ് മംഗലാപുരത്ത് നിന്ന് 390 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹ ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്. അതിനാല്‍ ലക്ഷദ്വീപും സുരക്ഷിതമാണ്. എന്നാല്‍, ലക്ഷദ്വീപില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കാറ്റുവിശാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. മണിക്കൂറില്‍ 50 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലാകും കേരളാ തീരങ്ങളില്‍ കാറ്റ് വീശുക. മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. മഴ മാറി നില്‍ക്കുന്ന തി...

ബി ജെ പി അനുഭാവിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ടെമ്പോ വാനും ബൈക്കും അജ്ഞാതസംഘം കത്തിച്ചു; വീടിന്റെ അടുക്കള ഭാഗവും കത്തി

Image
കാഞ്ഞങ്ങാട്: (https://ift.tt/2PBh8h6)  ബി ജെ പി അനുഭാവിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ടെമ്പോ വാനും ബൈക്കും അജ്ഞാതസംഘം കത്തിച്ചു. കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്താണ് സംഭവം. ബി ജെ പി അനുഭാവിയും കാഞ്ഞങ്ങാട് പുതിയകോട്ട മാരിയമ്മന്‍ ദേവസ്ഥാനം സേവാ സമിതി പ്രസിഡണ്ടുമായ തണ്ണോടത്ത് ചന്ദ്രന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മിനി ടെമ്പോവാനും ബൈക്കുമാണ് കത്തിനശിച്ചത്. പുലര്‍ച്ചെ 2.30 മണിയോടെ ചന്ദ്രന്റെ സഹോദരനും തൊട്ടടുത്ത വീട്ടില്‍ താമസക്കാരനുമായ രവിയാണ് തീ ആളികത്തുന്നത് കണ്ടത്. ഉടന്‍ മോട്ടോര്‍ ഉപയോഗിച്ച് തീയണച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണമായും ടെമ്പോ ഭാഗികമായും കത്തിനശിച്ചിരുന്നു. തീപ്പിടുത്തത്തില്‍ വീടിന്റെ അടുക്കള ഭാഗത്തെ വാതിലും മറ്റും കത്തുകയും ചെയ്തിരുന്നു. ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. മക്കള്‍ വിദേശത്താണ്. ചന്ദ്രന്‍ പുതിയ കോട്ടയിലെ ടെമ്പോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്. തീവെപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഐങ്ങോത്ത് ചന്ദ്രന്‍ മാത്രമാണ് ബി ജെ പി അനുഭാവിയായിട്ടുള്ളതെന്നും രാഷ്ട്രീയ വിരോധമായിരിക്കാം തീവെപ്പിന് പിന്നിലെന്നുമാണ് പോലീസിന്റെ സംശയം. ഹൊസ്ദു...

പള്ളി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞ് ആശുപത്രി വിടുന്നു; അമ്മയെ കണ്ടെത്താനായില്ല

Image
കോഴിക്കോട്: (https://ift.tt/2r07rOR) കഴിഞ്ഞ ദിവസം പന്നിയങ്കര മാനാരി ഇസ്ലാഹി പള്ളി വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിനെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോട്ടപ്പറമ്പ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യും. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയുടെ അടുത്ത് നേരിയ പഴുപ്പുള്ളതിന് ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയില്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നോക്കിയിട്ട് ഡിസ്ചാര്‍ജ് സമയത്ത് തുടര്‍ ചികിത്സ വേണൊയെന്ന് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡിസ്ചാര്‍ജിനുശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിമുമ്പാകെ ഹാജരാക്കി പിന്നീട് സെയ്ന്റ് വിന്‍സണ്‍ ഹോമിലേക്ക് കുഞ്ഞിനെ മാറ്റും. കഴിഞ്ഞ തിങ്കളാഴ്ചയാണ് പന്നിയങ്കരയിലെ പള്ളി വരാന്തയില്‍ നിന്ന് നാലുദിവസംമാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ലഭിച്ച് നാലുദിവസമായിട്ടും മാതാവിനെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. കുഞ്ഞിന്റെ ശരീരത്തില്‍ ആശുപത്രിയിലെ ടാഗ് ഉണ്ടായിരുന്നെങ്കിലും പ്രസവം നടന്ന ആശുപത്രി കണ്ടെത്താനായില്ല. 'ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിവരശ...

പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മണിവാസകത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു; മുഖം വികൃതമാക്കിയിട്ടുണ്ടെന്നും മൃതദേഹത്തില്‍ തൊടാന്‍ പോലും സമ്മതിച്ചില്ലെന്നും ആരോപണം; കാര്‍ത്തിക്കിനെ തിരിച്ചറിയാന്‍ സഹോദരന് കഴിഞ്ഞില്ല

Image
തൃശൂര്‍: (www.kvartha.com 01.11.2019) അട്ടപ്പാടിയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മണിവാസകത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മണിവാസകത്തിന്റെ സഹോദരങ്ങളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയിട്ടുണ്ടെന്ന് സഹോദരങ്ങള്‍ ആരോപിച്ചു. മൃതദേഹത്തില്‍ തൊടാന്‍ പോലും പോലീസ് സമ്മതിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, കാര്‍ത്തിക്കിനെ തിരിച്ചറിയാന്‍ സഹോദരന് കഴിഞ്ഞില്ല. മുഖത്ത് നിറയൊഴിച്ചതിന്റെ അടയാളങ്ങള്‍ ഉണ്ട്. ക്രൂരമായി കൊന്നതാണെന്ന് മൃതദേഹം കണ്ടാല്‍ തന്നെ മനസിലാകുമെന്ന് കാര്‍ത്തിക്കിന്റെ സഹോദരന്‍ പറഞ്ഞു. അതേസമയം ഇവര്‍ക്കൊപ്പം തന്നെ പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അരവിന്ദന്റേയും രമയുടേയും മൃതദേഹങ്ങള്‍ കാണാന്‍ അനുമതി തേടി ഇതുവരെയും ബന്ധുക്കള്‍ എത്തിയിട്ടില്ല. മണിവാസകത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കോടതി ഉത്തരവുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ മൃതദേഹങ്ങള്‍ മറവു ചെയ്യരുതെന്ന് കോടതി നിര്‍ദേശമുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അ...

അല്‍ ബഗ്ദാദിയുടെ പിന്‍ഗാമി; അബു ഇബ്‌റാഹിം അല്‍ ഹാഷിമി ദഇഷ് തലവന്‍

Image
ബൈറൂത്: (https://ift.tt/2r07rOR) കൊല്ലപ്പെട്ട ദഇഷ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പിന്‍ഗാമിയെ നിശ്ചയിച്ചു. പകരകാരനായി അബു ഇബ്‌റാഹീം അല്‍ ഹാഷിമിയെ തെരഞ്ഞെടുത്തതായി ശബ്ദ സന്ദേശത്തില്‍ ദഇഷ് വക്താവ് അറിയിച്ചു. ദഇഷിന്റെ മാധ്യമവിഭാഗമായ അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷനാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്. ബഗ്ദാദിയുടെ സഹായി അബു ഹസന്‍ അല്‍ മുഹാജിന്റെ മരണവും വക്താവ് സ്ഥിരീകരിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  ) Keywords:  News, World, Terrorism, Leader, Death, Bomb Blast, Media, Voice Recorder, IS Leader,  Abu ib Rahim al-Hashimi IS Head Powered by Info News For You

സംശയ സാഹചര്യത്തില്‍കണ്ട 2 യുവാക്കള്‍ അറസ്റ്റില്‍

Image
കാസര്‍കോട്: (https://ift.tt/2PAQR2m)  സംശയാസ്പദമായ സാഹചര്യത്തില്‍കണ്ട രണ്ട് യുവാക്കളെ മുന്‍കരുതലായി പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ പഴയ കടപ്പുറത്തെ അഫ്രീദി (22), കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഇബ്രാഹിം (21) എന്നിവരെയാണ് ടൗണ്‍ പോലീസ് നായക്‌സ് റോഡിലെ കെട്ടിടത്തിനരികിയില്‍ നിന്നും സംശയസാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  ) Keywords: Kasaragod, Kerala, News, Youth, Arrest, Kanhangad, 2 Youth arrested under mysterious circumstances   < !- START disable copy paste -->    Powered by Info News For You

ദുബൈയില്‍ മൂന്നാം നിലയിലെ പാര്‍ക്കിങ്ങില്‍നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; ഡ്രൈവര്‍ക്കു ദാരുണാന്ത്യം

Image
ദുബൈ: (www.kvartha.com 01.11.2019) ദുബൈയില്‍ മൂന്നാം നിലയിലെ പാര്‍ക്കിങ്ങില്‍നിന്നും കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് ഡ്രൈവര്‍ക്കു ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ദുബൈ എയര്‍പോര്‍ട്ട് കാര്‍ഗോ വില്ലേജിലെ പാര്‍ക്കിങ് കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പാര്‍ക്കിങ്ങിലെത്തിയ കാര്‍ റിവേഴ്‌സ് എടുത്ത് നിര്‍ത്തുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ചുമരിലിടിച്ച് തകര്‍ന്നാണ് കാര്‍ താഴേക്ക് മറിഞ്ഞതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ കാറില്‍ കുടുങ്ങിയ ഡ്രൈവര്‍ സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യന്‍ വംശജനാണ് മരിച്ചത്. എന്നാല്‍ ഏതു രാജ്യക്കാരനാണെന്ന വിവരം ലഭ്യമല്ല. അപകടത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Key...

ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; അപകടത്തിന് കാരണമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ദുബൈ പോലീസ്

Image
അബുദാബി: (www.kvartha.com 01.11.2019)  ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, അപകടത്തിന് കാരണമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ദുബൈ പോലീസ്. അശ്രദ്ധ എങ്ങനെയാണ് അപകടത്തിന് കാരണമാകുന്നതെന്ന് വിശദീകരിക്കാനാണ് അബുദാബി പോലീസ് വീഡിയോ പങ്കുവെച്ചത്. അപകടം ഉണ്ടാക്കിയ ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം ലൈനില്‍ നിന്നും വാഹനം തെന്നിമാറി റോഡിലെ സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയും അവിടെ നിന്നും നിയന്ത്രണം വിട്ട് റോഡിന്റെ മറുവശത്തേക്ക് പോവുകയുമായിരുന്നു. വളരെ പതുക്കെയാണ് വാഹനം ഓടിച്ചിരുന്ന വ്യക്തി ലൈന്‍ മാറിയത്. മഞ്ഞനിറത്തിലുള്ള വരകളുള്ള ഭാഗത്തുകൂടെ പോയി വാഹനം റോഡിനു നടുവിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചു. തുടര്‍ന്ന് എസ്യുവി ഡ്രൈവര്‍ വാഹനം വേഗത്തില്‍ റോഡിനു കുറുകേ ഓടിക്കുകയും നിയന്ത്രണം വിട്ട് ഫാസ്റ്റ് ലൈന്‍ വഴി റോഡിന്റെ മറുവശത്ത് ഇടിച്ചു നില്‍ക്കുകയുമായിരുന്നു.ഭാഗ്യവശാല്‍ അപകടമുണ്ടാക്കിയ വാഹനം മറ്റുവാഹനങ്ങളില്‍ ഇടിച്ചില്ല. شاهد .. خطورة استخدام الهاتف النقال أثناء القيادة #شرطة_أبوظبي #أخبار_شرطة_أبوظبي #لكم_التعل...

ആത്മാക്കളുടെ രഹസ്യമുറങ്ങുന്ന മമ്മികള്‍; മരണശേഷം എത്തിച്ചേരുന്ന ലോകത്തിലേക്ക് വഴിതെറ്റാതെ സഞ്ചരിക്കുന്നതിനുള്ള ഭൂപടം കൊത്തിയിട്ട മരപ്പലക

Image
കെയ്‌റോ: (www.kvartha.com 1.11.2019)  പുരാതന കാലത്തെ ഈജിപ്തുകാരുടെ ഫറവോമാരുടെയും മമ്മികളുടെയും ഇടയില്‍ 'ഇന്നലെ' ഉപേക്ഷിച്ചതു പോലെയായിരുന്നു കൊത്തുപണികളും മറ്റും നടത്തി ഭംഗിയാക്കിയ ആ ശവപ്പെട്ടി. ലോകത്തെ ഏറ്റവും പഴക്കം ചെന്ന നരക (പാതാള) ഭൂപടമായിരുന്നു അത്. മരണശേഷം എത്തിച്ചേരുന്ന ലോകത്തിലേക്ക് ആത്മാവിന് വഴിതെറ്റാതെ സഞ്ചരിക്കുന്നതിനായുള്ള ചൂണ്ടിക്കാണിക്കലായിരുന്നു അതെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്. സൂക്ഷ്മനിരീക്ഷണത്തിലാണ് കൊത്തിവെച്ച കാര്യങ്ങള്‍ പിടികിട്ടിയത്. 'ആത്മാവിനു മോക്ഷം ലഭിക്കാനുള്ള വഴി' എന്നാണ് ഭൂപടത്തിലെ വിവരങ്ങളെ ഗവേഷകര്‍ വിവരിച്ചതും. 'ദ് ബുക്ക് ഓഫ് ടു വേയ്‌സ്' എന്നും ഗവേഷകര്‍ ഇതിനു പേരിട്ടിട്ടുണ്ട്. അതിന് കാരണം, ഭൂമിക്കും ഇന്നേവരെ കാണാത്ത മറ്റൊരു ലോകത്തിനും ഇടയിലുള്ള നിഗൂഢ വഴികളെപ്പറ്റിയാണ് കൊത്തുപണികള്‍ വിശദമാക്കുന്നത്. പേടിപ്പെടുത്തുന്ന തടാകങ്ങളെയും മൂര്‍ച്ചയേറിയ കത്തികളും മറ്റ് ആയുധങ്ങളുമായി വഴിയില്‍ കാത്തുനില്‍ക്കുന്ന ചെകുത്താന്മാരെയുമെല്ലാം മറികടക്കാനുള്ള വഴികളാണ് ഈ 'പുസ്തക'ത്തിലുള്ളത്. അതെല്ലാം കടന്നു ചെന്നെത്തുന്നതാകട്ടെ ഈജി...

വീണ്ടും ചുഴലിക്കാറ്റ് ഭീഷണിയില്‍ കര്‍ണാടക; ശക്തമായ മഴയ്ക്കും സാധ്യത, തീരദേശമേഖലയില്‍ ഓറഞ്ച് അലേര്‍ട്ട്

Image
മംഗളൂരു: (www.kvartha.com 31.10.2019) കര്‍ണാടകയില്‍ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപോര്‍ട്ട്. തീരദേശ കര്‍ണാടകയില്‍ ഇത്തവണ നാശം വിതയ്ക്കുന്ന ആറാമത്തെ ചുഴലിയായിരിക്കും ഇത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം മെയ് വരെ കര്‍ണാടക തീരത്ത് ശക്തമായ മൂന്ന് ചുഴലിക്കാറ്റുകള്‍ നാശം വിതച്ചിരുന്നു. അതിനുശേഷം രണ്ട് ചുഴലി കൂടി തീരം സന്ദര്‍ശിച്ചു. അറബിക്കടലിലും ലക്ഷദ്വീപിലും അന്തരീക്ഷമര്‍ദം കുറയുന്നതുമൂലം സംസ്ഥാന തീരത്ത് രണ്ട് ദിവസത്തേക്ക് കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍, മൂന്ന് കപ്പലുകള്‍ തുറമുഖത്ത് അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ച നല്ല മഴ ലഭിച്ച തീരദേശ കര്‍ണാടകയില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കി. പുത്തൂര്‍, സുബ്രഹ്മണ്യം, ബണ്ട്വാള്‍ എന്നിവിടങ്ങളിലും നഗരത്തിന് പുറമെ നല്ല മഴ ലഭിച്ചു. \ അതേസമയം, കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന കാസര്‍കോട്ടും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സാജിത് ബാബു മുന്നറി...

സൗദിയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Image
റിയാദ്: (www.kasargodvartha.com 31.10.2019) സൗദിയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം, പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈര്‍(26) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഹറാജിലെ മുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. നാട്ടില്‍ അവധിക്ക് പോയ യുവാവ് വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുമ്പ് തിരിച്ചെത്തിയതായിരുന്നു. റിയാദിലെ ഒരു സ്വകാര്യ സോഫാനിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു സുബൈര്‍. മൃതദേഹം റിയാദില്‍ ഖബറടക്കും. മൂസ-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ. സഹോദരങ്ങള്‍: ആശിഖ്, മുനീര്‍, ശരീഫ സഹല. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Riyadh, News, Gulf, World, Death, Youth, Top-Headlines, Malayali found dead in Saudi Powered by Info News For You

ടിപ്പുവിന്റെ ഓര്‍മകളെ പോലും ഭയപ്പെട്ട് സംഘ്പരിവാര്‍; ടിപ്പു സുല്‍ത്വാന്റെ ചരിത്രം നമ്മുടെ ഭാവിതലമുറ വായിക്കരുത്; സ്‌കൂള്‍ സിലബസില്‍ നിന്ന് ടിപ്പു ചരിത്രം എടുത്തുകളഞ്ഞ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നു; ബിജെപി എംപി ശോഭ കരന്ദ്ലജെ

Image
ഉഡുപ്പി: (www.kvartha.com 31.10.2019) ടിപ്പുവിന്റെ ഓര്‍മകള്‍ പോലും വരും തലമുറയ്ക്ക് അന്യമാക്കാന്‍ ബിജെപി ശ്രമം. ടിപ്പു സുല്‍ത്വാന്റെ ചരിത്രം നമ്മുടെ ഭാവിതലമുറ വായിക്കാനിടവരരുതെന്ന് ബിജെപി എംപി ശോഭ കരന്ദ്ലജെ പറഞ്ഞു. സ്‌കൂള്‍ സിലബസില്‍ നിന്ന് ടിപ്പു ചരിത്രം എടുത്തുകളഞ്ഞ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നീക്കത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠം സ്‌കൂള്‍ കുട്ടികളുടെ സിലബസില്‍ നിന്ന് എടുത്തുകളയാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അവര്‍ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടകയോട് ടിപ്പു അനീതി കാണിച്ചു. മഡികേരി നായകന്റെ വംശത്തെ അദ്ദേഹേം നശിപ്പിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അധികാരമേറ്റ ഒരു മാസത്തിനുള്ളില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി. പ്രകടനപത്രിക പ്രകാരം ഞങ്ങള്‍ വാക്ക് പാലിച്ചു. എന്തിനാണ് ചരിത്രത്തില്‍ ടിപ്പു സുല്‍ത്താനെപ്പോലുള്ളവരെ രേഖപ്പെടുത്തുന്നത്? ശോഭ ചോ...

കേരളത്തിലെ എയര്‍പോര്‍ട്ട് രാഷ്ട്രീയം സിനിമയാകുന്നു; മലയാളത്തിലും ഹിന്ദിയിലും നിര്‍മിക്കുന്ന സിനിമയില്‍, മലയാളത്തിലേയും ഹിന്ദിയിലേയും പ്രമുഖ താരങ്ങളോടൊപ്പം, സംസ്ഥാന- ദേശീയ രാഷ്ട്രീയ നേതാക്കളും പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.10.2019) പ്രവാസികളുടെ നേതൃത്വത്തില്‍ മധ്യതിരുവിതാംകൂറില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിച്ച ജനകീയ എയര്‍പോര്‍ട്ട് പദ്ധതിയെ ആസ്പദമാക്കി, ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ 'രാജീവ് ജോസഫ് ക്രിയേഷന്‍സ്' സിനിമ നിര്‍മിക്കുന്നു. 'എയര്‍പ്പോര്‍ട്ട്' എന്നാണ് സിനിമയുടെ പേര്. മലയാളത്തിലും ഹിന്ദിയിലും നിര്‍മിക്കുന്ന സിനിമയില്‍, മലയാളത്തിലേയും ഹിന്ദിയിലേയും പ്രമുഖ താരങ്ങളോടൊപ്പം, സംസ്ഥാന- ദേശീയ രാഷ്ട്രീയ നേതാക്കളും പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഡെല്‍ഹി, ഗള്‍ഫ്, അമേരിക്ക എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും. സംവിധാനം: രാജീവ് ജോസഫ്, കഥ: സജി ടി.എസ്, തിരക്കഥ - സംഭാഷണം: ടി കെ ജോഷി. പ്രവാസികളെ ചതിക്കുന്ന രാഷ്ട്രീയക്കാരുടെയും കോര്‍പറേറ്റുകളുടെയും കഥ പറയുന്ന ഈ സിനിമയില്‍, രാഷ്ട്രീയ നേതാക്കളായും മന്ത്രിമാരായും അഭിനയിക്കുവാന്‍ കഴിവും, താത്പര്യവുമുള്ള പുതുമുഖങ്ങള്‍ വാട്‌സ് ആപ്പ് വഴി ബന്ധപ്പെടുക: +919072795547 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന ...

നീലേശ്വരം അഴിത്തല പുലിമുട്ടില്‍ തോണിയപകടം; കടലിലേക്ക് തെറിച്ചു പോയ രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Image
നീലേശ്വരം: (www.kasargodvartha.com 31.10.2019) നീലേശ്വരം അഴിത്തല പുലിമുട്ടില്‍ തോണിയപകടം. തോണിയില്‍ നിന്നും കടലിലേക്ക് തെറിച്ചു പോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കാറ്റും ശക്തമായ കടല്‍ക്ഷോഭവും തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്ന് ജില്ലാ ഭരണകൂടം വിലക്കിയിരുന്നെങ്കിലും കുറത്തി അമ്മ, ശ്രീ മൂകാംബിക എന്നീ തോണികള്‍ കടലില്‍ ഇറക്കിയതാണ് അപകടകാരണം. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കടലില്‍ പോയത് കൂടാതെ യാതൊരു വിധ സുരക്ഷാ ഉപകരണങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ശ്രീ മൂകാംബിക ആര്‍ സി ഉടമ അഴിത്തല സ്വാമി റോഡിലെ പരേതനായ വത്സലന്‍ എന്നയാളുടെ തോണിയാണ് അപകടത്തില്‍പ്പെട്ടത്. ബാലകൃഷ്ണന്‍ (45), ഷാജി (45), ബാബു (45), ബാലകൃഷ്ണന്‍ (55) എന്നിവരായിരുന്നു തോണിയിലുണ്ടായത്. കടലിൽ വീണ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറത്തി അമ്മ തോണിയില്‍ ആര്‍ സി ഉടമ അനീഷ് പുഞ്ചാവി, മഹേഷ്, സുധീഷ്, സുരേന്ദ്രന്‍, ലക്ഷ്മണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഫിഷറീസ് റസ്‌ക്യൂ ഗാഡ്മാരായ പി മനു, ധനീഷ്, എം സനീഷ്, ഡ്രൈവര്‍ നാരായണന്‍, ക...

കൊര്‍ദോവ കോളജ് 12-ാം വാര്‍ഷികം: പന്ത്രണ്ടിന പരിപാടികള്‍ സംഘടിപ്പിക്കും

Image
കാസര്‍കോട് (www.evisionnews.co): സമാന്തര വിദ്യാഭ്യാസ രംഗത്ത് പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് വാര്‍ഷികാഘോഷം പന്ത്രണ്ടിന പരിപാടികളോടെ നടത്താന്‍ കോളജ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി ലോഗോ പ്രകാശനം, വിദ്യാഭ്യാസ സെമിനാര്‍, വിദ്യാര്‍ത്ഥി പാര്‍ലിമെന്റ്, പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, സ്‌പോര്‍ഡ് മീറ്റ്, ഗെയിംസ്, ആര്‍ട്‌സ് ഫെസ്റ്റിവല്‍, ലഹരി വിരുദ്ധ കാമ്പയിന്‍, ഗെറ്റുഗതര്‍, പാരന്റിംഗ് ഡെ, പി.എസ്.എസി കോച്ചിംഗ്, പഠനയാത്ര തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ റഊഫ് ബായിക്കര, എം.എ നജീബ്, കെ.ടി നിയാസ് സംബന്ധിച്ചു. Powered by Info News For You

കുട്ടിക്കൂട്ടത്തിന്റെ ചെറിയ ചെറിയ വലിയ കാര്യങ്ങള്‍; ജനകീയ കൂട്ടായ്മയില്‍ ഒരു സിനിമ

Image
സിനിമ പരിചയം / (www.kvartha.com 31.10.2019) തിന്മകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ. മദ്യം, മയക്കുമരുന്ന്, പരിസരമലിനീകരണം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങളിലെ മായം തുടങ്ങിയ വെല്ലുവിളികള്‍ സിനിമയില്‍ ഇതിവൃത്തമാകുന്നു. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന 'ചെറിയ ചെറിയ വലിയ കാര്യങ്ങള്‍' എന്ന നീലേശ്വരക്കാരുടെ സിനിമയുടെ വിശേഷങ്ങളാണ് കെ വാര്‍ത്ത പങ്കിടുന്നത്. തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശേഷി ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവരെ പ്രാപ്തരാക്കുന്ന ഒരു വേറിട്ട സിനിമയാണ് ചെറിയ ചെറിയ വലിയ കാര്യങ്ങള്‍. സിനിമ തീയറ്ററിലേക്കെത്തുമ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ ഏറെയാണ്. വിദ്യാര്‍ത്ഥി സമൂഹം ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളിലൂടെയാണ് കഥ തുടരുന്നത്. നീലേശ്വരത്തെ ജനകീയ കൂട്ടായ്മയില്‍ രൂപം കൊണ്ട് നവജ...

ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ തൂങ്ങിമരണം; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

Image
കാഞ്ഞങ്ങാട്: (https://ift.tt/2PAQR2m)  ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണിന്റെ ചുമതലയുള്ള ഡെപ്യൂട്ടി എഞ്ചിനീയറുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കാരാട്ട് വയല്‍ സ്വദേശിയും പരേതരായ മാധവ റാവു- ശാരദ ദമ്പതികളുടെ മകനുമായ ഉദയകുമാറിനെയാണ് പൂങ്കാവനം റോഡരികിലെ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്നാണ് മാനസിക വിഷമം കാരണം ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് കണ്ടെത്തിയത്. ഉദയകുമാറിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപ്രതിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഭാര്യ: ഛായാമണി. മക്കള്‍: കാര്‍ത്തിക, ശിവജിത്ത്. സഹോദരങ്ങള്‍: ഗണേശന്‍, ഡോ.സുജിത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക്...

ടിപ്പ് കുറയുമെന്ന് കരുതി ബാറില്‍ പുതുതായി ജോലിക്കെത്തിയ സപ്ലയറെ മറ്റു ജീവനക്കാര്‍ മര്‍ദിച്ചു

Image
തളിപ്പറമ്പ്: (https://ift.tt/2PAQR2m)  ബാറില്‍ പുതുതായി ജോലിക്കെത്തിയ സപ്ലയറെ ടിപ്പ് കുറയുമെന്ന ഭീതിയില്‍ അക്രമിച്ച സഹ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. തളിപ്പറമ്പ ബാറിലെ ജീവനക്കാരായിരുന്ന ആലക്കോട്ടെ ഇടശേരിയില്‍ ഹൗസില്‍ ഇ ആര്‍ അശോകനെ (39) മര്‍ദിച്ചതിന് കുഞ്ഞുമോന്‍, രജിത്ത്, പ്രജിത്ത് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം തളിപ്പറമ്പ പോലീസ് കേസെടുത്തത്. അശോകന്‍ കഴിഞ്ഞദിവസം ഇവിടെ ജോലിക്കെത്തിയതോടെ കുഞ്ഞുമോനും മറ്റും ലഭിക്കുന്ന ടിപ്പ് കുറഞ്ഞുവത്രെ. ഇതില്‍ ക്ഷുഭിതരായ മറ്റ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു. പട്ടികജാതിക്കാരനായ അശോകനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kerala, news, Kannur, Top-Headlines, Assault, Attack, Crime, Bar...

കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ കാമുകനുമായുള്ള വിവാഹത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

Image
ആലക്കോട്: (https://ift.tt/2PAQR2m)  നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ യുവതി കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായി. മംഗളൂരുവിലെ കോളജില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ കൊട്ടയാട് പാലും ചീത്തയിലെ ഗ്ലാഡിസാണ് (23) കാമുകന്‍ പാത്തന്‍പാറ നൂലിട്ടാമലയിലെ ഷിജുവിനൊപ്പം ആലക്കോട് സ്റ്റേഷനില്‍ ഹാജരായത്. തങ്ങള്‍ മംഗളൂരുവില്‍ വെച്ച് വിവാഹിതരായതായി ഇരുവരും പോലീസിനോട് വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഗ്ലാഡിസ് ഷിജുവി നൊപ്പം തന്നെ പോയി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kerala, news, Mangalore, Top-Headlines, Kannur, Missing student found with Lover   < !- START disable copy paste --> Powered by Info News For You

രാത്രി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിക്കാന്‍ ശ്രമം; 3 പേര്‍ക്കെതിരെ കേസ്

Image
പയ്യന്നൂര്‍: (https://ift.tt/2PAQR2m)  രാത്രി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി കരിവെള്ളൂര്‍ പാലത്തറയിലാണ് സംഭവം. ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ അവതാരികയായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയായ യുവതിയും ഭര്‍ത്താവും ഓണക്കുന്നിലെ ഒരു ബന്ധുവീട്ടില്‍ വന്ന് മടങ്ങുകയായിരുന്നു. വഴിക്ക് പാലത്തറയിലെ തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റോഡരികില്‍ നിന്ന് ഒഴിഞ്ഞ സ്ഥലത്ത് പോയി ഛര്‍ദിക്കുകയായിരുന്നു. ഈ സമയം യുവതിയും കുടെയുണ്ടായിരുന്നു. ഇവര്‍ ദമ്പതികളല്ലായെന്ന ധാരണയില്‍ ഒരു സംഘം യുവതിയുടെ കൈക്ക് പിടിച്ചുതിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതേക്കുറിച്ച് യുവതി പയ്യന്നുര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് യുവതി ഡി ജി പിയെ വിവരം ധരിപ്പി ച്ചു. ഡി ജി പി ഉടന്‍ കണ്ണൂര്‍ എസ് പിയോട് സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു പിറകെയാണ് പയ്യന്നൂര്‍ പോലീസ് മൂന്...

യു.എ.ഇയിലെത്തിയ സത്താറിന് സ്വീകരണം നല്‍കി

Image
ദുബൈ (www.evisionnews.co): ജോലി ആവശ്യത്തിനായി യു.എ.ഇയിലെത്തിയ ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ പ്രസിഡന്റ് സത്താറിന് ദുബൈയിലെ തോട്ടില്‍ അബ്ദുറഹ്മാന്‍ വസതിയില്‍ സ്വീകരണം നല്‍കി. ജിസിസി കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ തോട്ടില്‍ ഷാളണിയിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ്് കുഞ്ഞാമു കീഴൂരിന്റെ അധ്യക്ഷതയില്‍ നസീര്‍ ഐവ സ്വാഗതം പറഞ്ഞു. ഷാര്‍ജ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കലീല്‍ ഉദ്ഘാടനം ചെയ്തു.  കാസര്‍കോട് മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീക്ക് ചൗക്കി മുഖ്യപ്രഭാഷണം നടത്തി. മതേതരമൂല്യം ഉയര്‍ത്തി പിടിക്കുന്ന സപ്തഭാഷ സംഗമഭൂമിയായ മഞ്ചേശ്വരത്ത് വേരുറപ്പിക്കാനുള്ള സംഘപരിവാര്‍ ഫാസിസ്റ്റ് ശ്രമത്തെ വളരെ ശക്തമായി പരാജയപ്പെടുത്തുകയായിരുന്നു പ്രബുദ്ധരായ വോട്ടര്‍മാര്‍. മഞ്ചേശ്വരത്തിന്റെ മണ്ണില്‍ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തുപാകാന്‍ പറ്റിയ ഇടമല്ലെന്ന് വോട്ടര്‍മാര്‍ തെളിയിച്ചു. സിദ്ദീഖ് ചൗക്കി മുഖ്യപ്രഭാഷണം നടത്തി. മജീദ് അര്‍ജാല്‍, ഉപ്പി കല്ലങ്കൈ, ജംഷി മൂപ്പ, ബിരാന്‍ ഐവ, മുഹമ്മദ് മുക്രി, സാബിത്ത്, തഹ്‌സിന്‍, നിസാം, എം.വി സാജിദ്, സഹിദ്, ഷിഫാറത്ത്, ശമീര്‍ ചൗക്കി, സല...

എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങി 26ന് അവസാനിക്കും; സ്‌കൂളുകളില്‍ സിസിടിവി കാമറകള്‍ സജ്ജീകരിക്കാന്‍ നിര്‍ദേശം; പോലീസ് സംരക്ഷണം ഉറപ്പാക്കും; പരീക്ഷാ ചുമതലയുള്ള അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കും

Image
തിരുവനന്തപുരം: (www.kvartha.com 31.10.2019) 2019-20 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ്ടു വാര്‍ഷിക പരീക്ഷകള്‍ 2020 മാര്‍ച്ച് 10 ന് ആരംഭിച്ച് 26 ന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷകള്‍ നടത്തുക. വി എച്ച് എസ് ഇ പരീക്ഷ 10 മുതല്‍ 27 വരെയാണ്. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ ഒരുമിച്ച് നടത്തുമെങ്കിലും രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ഉണ്ടാകും. ചോദ്യപേപ്പറുകള്‍ വിദ്യാലയങ്ങളില്‍ തന്നെ സൂക്ഷിക്കും. ഉത്തരക്കടലാസുകള്‍ അന്നേദിവസം തന്നെ അയക്കും. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന അലമാര ഡബിള്‍ ലോക്കിംഗ് സംവിധാനത്തിലായിരിക്കും. എസ് എസ് എല്‍ സിക്ക് ഒമ്പതും ഹയര്‍ സെക്കന്‍ഡറിക്ക് പത്തും വി എച്ച് എസ് ഇക്ക് പതിനൊന്നും പരീക്ഷകളാണുള്ളത്. കഴിഞ്ഞദിവസം ചേര്‍ന്ന ക്യു ഐ പി മോണിറ്ററിംഗ് സമിതിയാണ് പരീക്ഷകള്‍ ഒരുമിച്ച് നടത്താനും പരീക്ഷാ തീയതിയും തീരുമാനിച്ചത്. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കും. ഐ ടി മോഡല്‍ ജനുവരി 31 നകം പൂര്‍ത്തീകരിക്കും. ഐ ടി പ്രാക്ടിക്കല്‍ ഫെബ്രുവരി 20 മാര്‍ച്ച് മൂന്നുവരെ. ഫെബ്രുവ...

കടകളില്‍ പരിശോധന; ഒന്നര ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

Image
നീലേശ്വരം: (https://ift.tt/2PAQR2m)  നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി സുബൈറിന്റെ നേതൃത്വത്തില്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ ഒന്നര ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. 50 മൈക്രോണില്‍ താഴെയുള്ള ക്യാരിബാഗുകള്‍ നഗരസഭയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ രഹസ്യമായി വിതരണം തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. പ്ലാസ്റ്റിക് പിടികൂടിയ കടയുടെ ഉടമകള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, Neeleswaram, Banned plastic seized from Shops   < !- START disable copy paste --> Powered by Info News For You

മലയാളിയായ നവവരന്‍ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Image
റിയാദ്: (https://ift.tt/2q8wX3U) വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈറിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദിലെ ഒരു സ്വകാര്യ സോഫാനിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനാണ് ഇരുപത്തിയാറുക്കാരനായ സുബൈര്‍. വിവാഹത്തിന് വേണ്ടി നാട്ടിലേക്ക് പോയ സുബൈര്‍ രണ്ടാഴ്ച മുമ്പാണ് സൗദി അറേബ്യയിലേക്ക് തിരിച്ചെത്തിയത്. ബുധനാഴ്ച വൈകീട്ടോടെയാണ് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഹറാജിലെ മുറിയില്‍ സുബൈര്‍ മരിച്ച് കിടക്കുന്നതായി കണ്ടത്. മൃതദേഹം റിയാദില്‍ ഖബറടക്കും. മൂസ- ആയിശ ദമ്പതികളുടെ മകനാണ് സുബൈര്‍. ഭാര്യ: ഹിബ. ആശിഖ്, മുനീര്‍, ശരീഫ സഹല എന്നിവര്‍ സഹോദരങ്ങള്‍. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  ) Keywords:  News, Gulf,...

കാസര്‍കോട് സ്വദേശി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു

Image
ദോഹ: (www.kasargodvartha.com 31.10.2019) കാസര്‍കോട് മുസോടി സ്വദേശി ഖത്തറില്‍ ഷോക്കേറ്റു മരിച്ചു. മുസോടി എല്‍പി സ്‌കൂളിന് സമീപം പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ എം അബ്ദുല്‍ മുനീറാണ് (31) മരണപ്പെട്ടത്. ഖത്തറിലെ ബാങ്ക് ജീവനക്കാരനാണ് അബ്ദുല്‍ മുനീര്‍. സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ബുധനാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 9 മണിയോടെയാണ് അബ്ദുല്‍ മുനീറിന് ഷോക്കേറ്റത്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മാതാവ്: അലീമ. ഭാര്യ: ഫര്‍സാന. മകള്‍: ലുലൂഹ. സഹോദരങ്ങള്‍: ഹനീഫ്, അബ്ദുള്‍ ഖാദര്‍ (കായ്ച്ച), ഉമ്മര്‍, ബഷീര്‍, ഉസ്മാന്‍, അലി. മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം മുസോടി ജുമാ മസ്ജിദില്‍ ഖബറടക്കും. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Kywords:  news, kasaragod, Kerala, Gulf, Shock, ...

മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് (www.evisionnews.co): മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക കെടഞ്ചിയിലെ റൊണാള്‍ഡ് ഡിസൂസ (45)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വീട്ടില്‍ തനിച്ചാണ് റൊണാള്‍ഡ് താമസം. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് പരിസവാസികള്‍ സംഭവമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതരായ ജേക്കബ് ഡിസൂസ- ലൂസി ദമ്പതികളുടെ മകനാണ്. Powered by Info News For You

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസിലെ വെള്ളത്തില്‍ നിന്നും ഷോക്കേറ്റ് 14കാരന്‍ മരിച്ചു

Image
കോഴിക്കോട്: (www.kvartha.com 31.10.2019) ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസിലെ നിന്നും ഷോക്കേറ്റ് 14കാരന്‍ മരിച്ചു. മലപ്പുറം കൊളപ്പറമ്പ് മക്കരപറമ്പ് ഈന്തന്‍ മുള്ളന്‍ ഇ എം അബ്ദുല്‍ അസീസ് മൗലവി(കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ ഫിനാന്‍സ് സെക്രട്ടറി)യുടെ മകന്‍ മുഹമ്മദ് യഹ്യ(14) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസിലെ വെള്ളത്തില്‍ നിന്നും ഷോല്‍ക്കേല്‍ക്കുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ ബോര്‍ഡിങ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് യഹ്യ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകും. മാതാവ്: നസീമ. സഹോദരങ്ങള്‍: മഹ്മൂദ് ത്വാഹ, ആരിഫ, ത്വാഹിറ. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാ...

'മഹ' ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു; എറണാകുളത്ത് കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; വീടുകളില്‍ വെള്ളം കയറി; വള്ളങ്ങള്‍ തകര്‍ന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Image
തിരുവനന്തപുരം: (www.kvartha.com 31.10.2019) അറബിക്കടലില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു. പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്. ഉച്ചയ്ക്ക് മുന്‍പ് മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹ ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ ആറു മണിക്കൂറായി വടക്ക്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മാലദ്വീപില്‍ നിന്ന് വടക്കായി 670 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തും കവരത്തിയില്‍ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. 'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്...