Posts

Showing posts from November, 2020

പാചകവാതക വില വര്‍ധിച്ചു

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.12.2020)   പാചകവാതക വില വര്‍ധിച്ചു. ഡെല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു. മറ്റു നഗരങ്ങളിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസമുണ്ട്. കൊല്‍ക്കത്തയില്‍ 1351 രൂപയാണ് വില. ചെന്നൈ, മുംബൈ എന്നി നഗരങ്ങളില്‍ ഇത് യഥാക്രമം 1410, 1244 എന്നിങ്ങനേയാണ്.  അതേസമയം ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്സിഡി രഹിത പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. ഡെല്‍ഹിയില്‍ 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 594 രൂപയാണ് വില. കൊല്‍ക്കത്തയില്‍ ഇത് 620 രൂപ വരും. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 594, 601 എന്നിങ്ങനേയാണ് വില. Keywords:  Commercial LPG price hiked by Rs 54 per cylinder in Delhi, New Delhi, News, Business, Increased, Kolkata, Mumbai, National. Powered by Info News For You

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയല്‍ നടി

Image
മുംബൈ: (www.kvartha.com 01.12.2020) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയല്‍ നടി. 26 വയസുകാരിയായ നടിയാണ് അന്ധേരിയിലെ വെര്‍സോവ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് പൊലീസ് വാര്‍ത്ത പുറത്തുവിട്ടത്. വിവാഹ വാഗ്ദാനം നല്‍കി വിവിധ ഇടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയമുണ്ട്. ഐപിസി സെക്ഷന്‍ 376 ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. Keywords:  Case Against Casting Director For Allegedly molesting TV Actress In Mumbai: Police, Mumbai, News, Actress, Television, Complaint, Molestation, Police, Probe, National. Powered by Info News For You

അവര്‍ എന്നെ ബലിയാടാക്കി; സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പറ്റുന്നതെല്ലാം ചെയ്തു; അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലില്‍നിന്നു ഇനിയും മോചിതനായിട്ടില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ മാറഡോണയെ ചികിത്സിച്ച ഡോക്ടര്‍

Image
ബ്യൂനസ് ഐറിസ്: (www.kvartha.com 01.12.2020) അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തിനു പിന്നില്‍ താനാണെന്നു വരുത്തിത്തീര്‍ക്കാനാണു ചിലരുടെ ശ്രമമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യു. തന്റെ വസതിയിലും ഓഫിസിലും നടന്ന റെയ്ഡ് പൂര്‍ത്തിയായ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യുവിന്റെ വസതിയിലും ആശുപത്രിയിലും നടത്തിയ പരിശോധനയില്‍ കംപ്യൂട്ടര്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തു. മാറഡോണയ്ക്കു നല്‍കിയിരുന്ന മരുന്നുകളെക്കുറിച്ചു വിദഗ്ധ സംഘം പരിശോധന നടത്തും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്നു മാറഡോണയുടെ (60) അന്ത്യം. 'എന്റെ സുഹൃത്തുകൂടിയായ ഡിയേഗോയുടെ ജീവന്‍ രക്ഷിക്കാന്‍ എന്നെക്കൊണ്ടു പറ്റുന്നതെല്ലാം ഞാന്‍ ചെയ്തു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലില്‍നിന്നു ഞാന്‍ ഇനിയും മോചിതനായിട്ടില്ല. റെയ്ഡിനായി എന്റെ വീട്ടുപടിക്കല്‍ പൊലീസിനെ കണ്ടപ്പോള്‍ തകര്‍ന്നുപോയി. എല്ലാവര്‍ക്കും വേണ്ടതൊരു ബലിയാടിനെയാണ്' ലുക്യു പറഞ്ഞു. 'ഒക്ടോബര്...

കരിമഷി ഒഴിച്ചു വികൃതമാക്കി; വാരാണസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം

Image
വാരാണസി: (https://ift.tt/3oamUUP) ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ അതിക്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലം സന്ദര്‍ശിക്കുന്നതിന്റെ തലേദിവസമാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് രാജീവ് പ്രതിമയില്‍ കരിമഷി ഒഴിച്ചു വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.  സംഭവത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ ഭരണാധികാരികള്‍ ഇടപെട്ട് പ്രതിമ ശുചീകരിച്ചതിനു പിന്നാലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സംഭവസ്ഥലത്തെത്തി പാലൊഴിച്ച് പ്രതിമ വീണ്ടും ശുദ്ധീകരിച്ചു. Keywords:  News, National, India, Rajiv Gandhi, Prime Minister, Narendra Modi, Uttar Pradesh, Rajiv Gandhi statue defaced in Varanasi Powered by Info News For You

ഗാലറിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തി വൈറലായ ആ ഇന്ത്യന്‍ യുവാവ് ബംഗളൂരുവില്‍ നിന്നുള്ള ദിപന്‍ മണ്ഡല്യ; നായിക ഓസ്‌ട്രേലിയക്കാരിയായ റോസ്; ഇരുവരുടേയും രസകരമായ പ്രണയകഥ ഇങ്ങനെ!

Image
സിഡ് നി: (www.kvartha.com 01.12.2020) ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടെ ഗാലറിയില്‍ ഓസ്‌ട്രേലിയന്‍ യുവതിയോടു വിവാഹാഭ്യര്‍ഥന നടത്തി, വൈറലായ ആ ഇന്ത്യന്‍ യുവാവ് ആരെന്നറിയണ്ടേ? ബംഗളൂരുവില്‍ നിന്നുള്ള ദിപന്‍ മണ്ഡല്യ ആണ് ആ യുവാവ്.  ഓസ്‌ട്രേലിയക്കാരിയായ സുഹൃത്ത് റോസ് വിംബഷിനു മുന്നില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ഥന നടത്തുന്ന ദിപന്റെ ദൃശ്യം സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. 25,000 പേരുടെ സാന്നിധ്യത്തില്‍ വിവാഹാഭ്യര്‍ത്ഥനയോട് അവള്‍ യേസ് എന്ന് മൂളുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും കിസ് ചെയ്യുന്നതും കെട്ടിപ്പിടിച്ച് ആശ്ലേഷിക്കുന്നതും വിഡിയോയില്‍ കണ്ടിരുന്നു. പിന്നാലെയാണ് ഇവരുടെ പ്രണയത്തിനു പിന്നിലെ രസകരമായ കഥ പുറത്തുവന്നത്. ഇരുവര്‍ക്കുമിടയില്‍ സൗഹൃദം ഉടലെടുക്കുന്നതിനും കൂടുതല്‍ അടുക്കുന്നതിനും കാരണമായത് ക്രിക്കറ്റായതിനാലാണ് ദിപന്‍ വിവാഹാഭ്യര്‍ഥനയ്ക്ക് ഇന്ത്യ -ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം തന്നെ തിരഞ്ഞെടുത്തത്. രണ്ടുപേരും സ്വന്തം രാജ്യങ്ങളെ പിന്തുണയ്ക്കുന്ന കടുത്ത ക്രിക്കറ്റ് ആരാധകരാണ്. നാലു വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയയിലെത്തിയ ദിപന്‍, രണ്ടു വര്‍ഷമായി മെല്‍ബണിലേക്കു മാറിയിട്ട്. ...

കേരള സ്റ്റേറ്റ് ഇൻറ്റിറ്റ്യൂട് ഓഫ് ഡിസൈന്‍ നടത്തുന്ന ബിരുദ പ്രോഗ്രാമിന് അപേക്ഷിക്കാം; പ്ലസ്ടു 50 ശതമാനത്തോടെ ജയിച്ചവര്‍ക്ക് ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

Image
തിരുവനന്തപുരം: (https://ift.tt/3oamUUP) കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻറ്റിറ്റ്യൂട് ഓഫ് ഡിസൈന്‍ നടത്തുന്ന ഡിസൈന്‍ ബിരുദ പ്രോഗ്രാമിന് (B.Des) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.  ജനനം 2000 ഓഗസ്റ്റ് ഒന്നിന് മുന്‍പാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വയസ്സുവരെ കൂടുതലാകാം. അപേക്ഷ ഫീസ് 2000 രൂപ. അഭിരുചി ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ ഡിസംബര്‍ അഞ്ചിന് നടക്കും. അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.ksid.ac.in. ഫോണ്‍. 0474-2719193. പ്ലസ്ടു ഏതെങ്കിലും വിഷയങ്ങളെടുത്ത് 50 ശതമാനത്തോടെ ജയിച്ചവര്‍ക്ക് ഡിസംബര്‍ മൂന്നാം തീയതിവരെ അപേക്ഷിക്കാം. Keywords:  News, Kerala, State, Thiruvananthapuram, Education, Application, Plus Two, Students, Application invited for design degree Powered by Info News For You

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍; രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കണമെന്ന് ആവശ്യം

Image
ന്യൂഡെല്‍ഹി: (www.kvartha.com 09.11.2020) കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക സമരം ചര്‍ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍. രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അഞ്ഞുറോളം കര്‍ഷക സംഘടനകള്‍ ഇന്ത്യയിലുണ്ടെന്നും ആകെ 32 സംഘടനകളെ മാത്രമേ ചര്‍ചയ്ക്ക് ക്ഷണിച്ചിട്ടുള്ളുവെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.  അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ചര്‍ച നടത്താന്‍ തീരുമാനിച്ച വിവരം തിങ്കളാഴ്ച രാത്രിയോടെ അറിയിച്ചിരുന്നു. മൂന്ന് മണിക്ക് ചര്‍ചക്കായി കര്‍ഷക സംഘടന നേതാക്കളെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ക്ഷണിച്ചത്. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ അടച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിക്കുകയും കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകരുമായി ചര്‍ച്ച ന...

വനിതാ സ്ഥാനാര്‍ഥിയുടെ മകന്‍ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍

Image
പാലക്കാട്: (https://ift.tt/3oamUUP) വനിതാ സ്ഥാനാര്‍ഥിയുടെ മകനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെടിവെക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പോയന്റ് 315 റൈഫിള്‍ മൃതദേഹത്തിനടുത്തുനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. കര്‍ഷകന്‍കൂടിയായ അജിത്തിന്റെ അച്ഛന്‍ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ തോക്കെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാര്‍ഡിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച വൈകുന്നേരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയിരിക്കയായിരുന്നു. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. വാതില്‍ ചാരിയനിലയിലുള്ള കിടപ്പുമുറിയിലായിരുന്നു മൃതദേഹം. തലയില്‍നിന്ന് രക്തം വാര്‍ന്നിരുന്നു. മീനാക്ഷിപുരം പോലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു. തിങ്കളാഴ്ചരാത്രി സംഭവസ്ഥലത്ത് പ...

ഹോളിവുഡ് സിനിമകളില്‍ കാണുന്ന കൃത്യതയോടെയുള്ള കൊലപാതകം; തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെയുള്ള ആണവ ശാസ്ത്രജഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലയ്ക്ക് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദ് എന്ന് സംശയം

Image
ടെഹ്‌റാന്‍: (www.kvartha.com 01.12.2020) ഹോളിവുഡ് സിനിമകളില്‍ കാണുന്ന കൃത്യതയോടെയുള്ള കൊലപാതകം, തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെയുള്ള ആണവ ശാസ്ത്രജഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ(62) യുടെ കൊലയ്ക്ക് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദ് എന്ന് സംശയം.  ഇറാന്‍ ഏറ്റവുമധികം സുരക്ഷ നല്‍കിയിരുന്ന ആണവ ശാസ്ത്രജഞനാണ് മൊഹ്‌സിന്‍ ഫക്രിസാദെ. അതിവേഗ കൊലപാതകം, കൃത്യമായ ആസൂത്രണം, തെളിവുകള്‍ ശേഷിപ്പിക്കാതെയുള്ള നീക്കങ്ങള്‍ എന്നിവയാണ് ഇസ്രയേല്‍ ചാരസംഘടന മൊസാദാണ് ആക്രമണം നടത്തിയതെന്നു സംശയിക്കാനുള്ള കാരണം. ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനും ഇറാന്റെ രഹസ്യ അണുബോംബ് നിര്‍മാണ പദ്ധതിയുടെ കാര്‍മികനെന്ന് യുഎസും ഇസ്രയേലും കരുതുന്നയാളാണ് മൊഹ്‌സിന്‍ ഫക്രിസാദെ. ടെഹ്‌റാനില്‍ നിന്ന് 70 കിലോമീറ്റര്‍ കിഴക്കുള്ള മലയോര നഗരമായ അബ്‌സാദില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടക്കുന്നത്. അപകടസ്ഥലത്ത് ആള്‍സാന്നിധ്യമില്ല. വിദൂര നിയന്ത്രിത ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി പറയുന്ന മറ്റൊരു സാധ്യത. ഇസ്രയേലിന്റെയും ...

നടന്‍ സായ്കുമാറിന്റെ മകള്‍ അഭിനയരംഗത്തേക്ക്; ചുവടുവയ്പ്പ് മിനി സ്‌ക്രീനിലൂടെ

Image
കൊച്ചി: (https://ift.tt/3oamUUP) നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മിനി സ്‌ക്രീനിലൂടെയാണ് വൈഷ്ണവിയുടെ ചുവടുവയ്പ്പ്. ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്. സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. സായികുമാറിന് മുന്‍ഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വൈഷ്ണവി. 2007 ല്‍ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടന്‍ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. Keywords:  News, Kerala, State, Kochi, Entertainment, Actor, Cine Actor, Daughter, Web Serial, Sai Kumar ex-wife Prasanna Kumari's daughter Vaishnavi debut in Mini screen Powered by Info News For You

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു; 20 വയസുള്ള യുവാവിനെ തേടി നേപ്പാളില്‍ നിന്നും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി 16കാരി

Image
ഭോപ്പാല്‍: (www.kvartha.com 01.12.2020) കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ 20 വയസുള്ള യുവാവിനെ തേടി നേപ്പാളില്‍ നിന്നും അതിര്‍ത്തി കടന്ന് 16കാരി ഇന്ത്യയിലെത്തി. കാഠ്മണ്ഡുവില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് മധ്യപ്രദേശിലെ സിഹോറിലാണ് മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവിനെ തേടിയെത്തിയത്. വിവരം അറിഞ്ഞെത്തിയ അധികൃതര്‍ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി. യുവാവിനെ കാണാനായി വിമാനത്തിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ബസുകളില്‍ കയറി പല നഗരങ്ങളും ചുറ്റിയാണ് ഒടുവില്‍ മധ്യപ്രദേശില്‍ എത്തിയത്. യുവാവ് തന്നെയാണ് പെണ്‍കുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. Keywords:  Bhopal, News, National, Girl, Police, friend, Youth, 16-year-old Nepal girl travels to Madhya Pradesh to meet Facebook friend Powered by Info News For You

രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോര്‍ടം നടത്തിയില്ല; വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം

Image
വയനാട്: (https://ift.tt/3oamUUP) വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി ആരോപണം. ഞായറാഴ്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോര്‍ടം നടത്തിയില്ലെന്നാണ് പരാതി. കേണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് തേനീച്ച കുത്തേറ്റ് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ് മോര്‍ടം നടന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടും സര്‍ജന്‍ ഇല്ലെന്നായിരുന്നു വിശദീകരണം. മൃതദേഹം അഴുകിയെന്നും സ്വമേധയാ ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ പറയുന്നു. Keywords:  News, Kerala, State, Wayanad, Death, Dead Body, Hospital, Postmortem, Alleged disrespect to the body of a tribal man who was dead after  bees bite in Wayanad Powered by Info News For You

തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍

Image
ന്യൂഡെ ല്‍ഹി: (https://ift.tt/3oamUUP) ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം 85 ശതമാനത്തിലേറെ വെളളമുണ്ട്. അതിനാല്‍ ശക്തമായ മഴയുണ്ടായാല്‍ ഇവയെല്ലാം നിറയുമെന്നും തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷന്‍ പറയുന്നു. കാലാവസ്ഥാ കേന്ദ്രങ്ങള്‍ തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  ബുറെവിയുടെ പ്രഭാവത്താല്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. തെക്കന്‍ കേരളത്തില്‍ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ...

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ ബാലറ്റ് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Image
ന്യൂഡെല്‍ഹി: (https://ift.tt/3oamUUP) തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റുകള്‍ വഴി അടുത്ത വര്‍ഷം കേരളത്തിലടക്കം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാനാകും. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. Keywords:  News, National, India, New Delhi, Election, Election Commission, Voters, EC ready to allow postal ballots for NRIs, Govt can bypass Parliament Powered by Info News For You

കോടീശ്വരന്മാരാവാനുള്ള അവസരവുമായി അബൂദബി ബിഗ് ടിക്കറ്റ്; 40 കോടി ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിക്കുന്ന 'മൈറ്റി 20 മില്യന്‍' നറുക്കെടുപ്പ് അടുത്തമാസം

Image
അബൂദബി: (https://ift.tt/3oamUUP) കൂടുതല്‍ ഉപഭോക്താക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരങ്ങളുമായി അബൂദബി ബിഗ് ടിക്കറ്റ്. രണ്ട് കോടി ദിര്‍ഹം ഗ്രാന്റ് പ്രൈസ് നല്‍കുന്ന 'മൈറ്റി 20 മില്യന്‍' നറുക്കെടുപ്പാണ് അടുത്തമാസം വരാനിരിക്കുന്നത്. സമ്മാനത്തുക വര്‍ദ്ധിപ്പിച്ചും കൂടുതല്‍ പേര്‍ക്ക് കോടീശ്വരന്മാരാവാന്‍ അവസരമൊരുക്കുകയുമാണ് ഇത്തവണ. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെയാണ് അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാനുള്ള സമയം. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബൂദബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. 2021 ജനുവരി മൂന്നിന് യുഎഇ സമയം വൈകുന്നേരം ഏഴ് മണിക്കായിരിക്കും നറുക്കെടുപ്പ്. ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, യുട്യൂബ് പേജുകള്‍ വഴി ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും.  ഡിസംബര്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223-ാം സീരീസ് നറുക്കെടുപ്പില്‍ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിര്‍ഹമാണ് (40 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. ഗള്‍ഫ് മേഖലയിലാകെത്തന്നെ ഇത്ര വലിയ തുകയുടെ സ...

ബുറേവി ചുഴലിക്കാറ്റ്; തെക്കന്‍ ജില്ലകളിലെ ഡാമുകള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം

Image
കേരളം (www.evisionnews.co): തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഡാമുകളിലും റിസര്‍വോയറുകളിലും ജാഗ്രതാ നിര്‍ദേശം. അതിതീവ്ര മഴ കണക്കിലെടുത്ത് കേന്ദ്ര ജല കമ്മീഷനാണ് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരത്തെ നെയ്യാര്‍ ഡാം, കൊല്ലം ജില്ലയിലെ കല്ലട റിസര്‍വോയര്‍, പത്തനംതിട്ടയിലെ കക്കി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്. ഡാമുകളിലെയും റിസര്‍വോയറുകളിലെയും ജലനിരപ്പ് നിയന്ത്രിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ജല കമ്മീഷന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ബരിമല തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Powered by Info News For You

സ്വര്‍ണത്തിന് 160 രൂപ കൂടി: പവന് 35,920 രൂപ

Image
കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് 160രൂപ വര്‍ധിച്ച് പവന് 35,920 രൂപയായി. ഗ്രാമിന് 4490 രൂപയും. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയായിരുന്നു. ഗ്രാമിന് 4470 രൂപയും. ശനിയാഴ്ച 360 രൂപ കുറഞ്ഞ് 36000 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം രണ്ടായിരം രൂപയോളമാണ് പവന് മുകളില്‍ വില കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധവുണ്ടായത്. ശനിയാഴ്ച 120 രൂപ കൂടി പവന് 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. Powered by Info News For You

സിഎം രവീന്ദ്രന് ഇന്നും ഇഡി നോട്ടീസ് നല്‍കും: തുടര്‍നീക്കങ്ങളില്‍ സ്വപ്നയുടെ മൊഴി നിര്‍ണായകം

Image
കേരളം (www.evisionnews.co): സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇന്ന് നോട്ടീസ് നല്‍കും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ആയി ചോദ്യം ചെയ്യാനാണ് നീക്കം. നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് മാത്രമല്ല മറ്റു ചിലര്‍ക്കുകൂടി കളളക്കടത്തിനെപ്പറ്റി അറിയാമായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇഡി ശ്രമിക്കുന്നത്. ഇതിനിടെ എം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ സാന്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കൊച്ചിയിലെ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ശിവശങ്കറെ ഏഴുദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത് Powered by Info News For You

നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കുക: ബഷീറലി ശിഹാബ് തങ്ങള്‍

Image
കാസര്‍കോട് (www.evisionnews.co): ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാടിന്റെ പുരോഗതിക്കും ജനനന്മയ്ക്കും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയും കേന്ദ്രത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഫലനം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അഷ്റഫ് കര്‍ളയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എകെ ആരിഫ് സ്വാഗതം പറഞ്ഞു.  അഷ്റഫ് കൊടിയമ്മ സത്താര്‍ ആരിക്കാടി, കെവി യൂസഫ്, എംപി ഖാലിദ്, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, അബ്ദുള്ള ബന്നങ്കളം, യുസഫ് ഹാജി നമ്പിടി, അബ്ബാസ് മുവം, ഹമീദ് മൂല, ഹമീദ് കോട്ട, മൊയ്ദീന്‍ അബ്ബ, റസാഖ് പടിഞ്ഞാര്‍, സ്ഥാനാര്‍ത്ഥികളായ ജമീല സിദീഖ് (ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി) അഷ്റഫ് കര്‍ള (ബ്ലോക്ക് പഞ്ചയാത്ത് സ്ഥാനാര്‍ഥി), പ...

തദ്ദേശ തെരഞ്ഞെടുപ്പ്: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് മുസ്ലിംലീഗില്‍ നിന്ന് കൂട്ട സസ്‌പെന്‍ഷന്‍

Image
കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിക്കുകയും റിബലുകളെ സഹായിക്കുകയും ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. ഐപി സൈനുദ്ദീന്‍, എംപി മഹമൂദ് (മംഗല്‍പാടി പഞ്ചായത്ത്), കൗലത്ത് ബീവി കൊപ്പളം (കുമ്പള പഞ്ചായത്ത്), ബാവ ഹാജി കുന്നില്‍ (മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്), എം ഹസൈന്‍ തളങ്കര, നൗഷാദ് കരിപ്പൊടി ഫോര്‍ട്ട് റോഡ് (കാസര്‍കോട് മുനിസിപ്പാലിറ്റി), ബികെ ഹംസ ആലൂര്‍ (മുളിയാര്‍ പഞ്ചായത്ത്), എം ഇബ്രാഹിം, ടി മുത്തലിബ് കൂളിയങ്കാല്‍, ആസിയ ഉബൈദ്, കെകെ ഇസ്മയില്‍ ആറങ്ങാടി (കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എന്നിവരെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ മുസ്ലിം ലീഗില്‍നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. Powered by Info News For You

ബുറെവി ചുഴലിക്കാറ്റ് മൂന്നിന് കന്യാകുമാരി തീരത്ത്; സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Image
തിരുവനന്തപുരം: (www.kasargodvartha.com 01.12.2020) ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ചൊവ്വാഴ്ച ബുറെവി ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇതിനെതുടര്‍ന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ തീരത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് (പ്രീ സൈക്ലോണ്‍ വാച്ച്) പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 'ബുറെവി' ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണു നിഗമനം. തുടര്‍ന്ന് കേരള തീരത്തോടു ചേര്‍ന്ന് അറബിക്കടലിലേക്കു നീങ്ങും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാഴാഴ്ച നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദം ഇപ്പോള്‍ ശ്രിലങ്കന്‍ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.  കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ സ്ഥാനം. ഇത് തമിഴ്‌നാട് തീരത്തേക്ക് എത്തുമെന്നതാണ് കേരളത്തിന് ആശങ്കയാകുന്നത്. തീരമേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴി...

നിരവധി പരസ്യ ചിത്രങ്ങളിലൂടെ അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മോഡല്‍ കൂടിയായ മലയാളി ബാലന്‍ വെള്ളിത്തിരയിലേക്ക്

Image
ദുബൈ: (https://ift.tt/3oamUUP) അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യങ്ങളില്‍ അഭിനയിച്ച് അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മോഡല്‍ കൂടിയായ മലയാളി ബാലന്‍ ഐസിന്‍ ഹാഷ് വെള്ളിത്തിരയിലേക്ക്. കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യവേഷങ്ങളിലെത്തുന്ന'നിഴല്‍' എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് അന്താരാഷ്ട്ര പരസ്യമോഡലായ ഐസിന്‍ അഭിനയിക്കുന്നത്. ഈ ത്രില്ലര്‍ സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.  ദുബൈ, അബൂദബി സര്‍കാറുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിന്‍ ഒരു സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബാള്‍ ടീമിന്റെയും ലിവര്‍പൂളിന്റെയും നായകനായിരുന്ന ഫുട്ബാള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെ ആറാമത്തെ വയസ്സില്‍ ഇന്റര്‍വ്യൂ ചെയ്ത്, അന്താരാഷ്ട്ര തലത്തിലും ഐസിന്‍ ശ്രദ്ധനേടിയിട്ടുണ്ട്.  ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്കിലുമൊക്കെ വളരെ ചെറിയ പ്രായത്തില്‍ തന്നെ വെരിഫിക്കേഷന്‍ ലഭിച്ച അപൂര്‍വ്വം കുട്ടി സെലിബ്രിറ്റികളില്‍ ഒരാള്‍കൂടിയാണ് ഐസിന്‍. നയന്‍താരയും കുഞ്ച...

മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ കുത്തേറ്റു മരിച്ചു

Image
റിയാദ്: (https://ift.tt/3oamUUP)  സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടെ ജോലി ചെയ്തിരുന്ന പാകിസ്ഥാന്‍ സ്വദേശിയാണ് കുത്തിയതെന്നാണ് റിപോര്‍ട്.  പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച മറ്റ് ചിലര്‍ക്ക് പരിക്കേറ്റതായും റിപേര്‍ടുകളുണ്ട്. 36 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അബ്ദുല്‍ അസീസ് 30 വര്‍ഷമായി സനീഇയയിലെ കമ്പനിയില്‍ സൂപര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.  Keywords:  Saudi Arabia, News, Killed, Death, Gulf, World, Riyadh, Keralite expatriate killed in Saudi Arabia Powered by Info News For You

നൈജീരിയയില്‍ കര്‍ഷക കൂട്ടക്കൊല; കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി; സ്ത്രീകളെ അക്രമി സംഘം കടത്തികൊണ്ടുപോയി

Image
നൈജീരിയ: (https://ift.tt/2Ve2Rsj) നൈജീരിയയില്‍ പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം അക്രമികള്‍ വെടിയുതിര്‍ത്തു. കര്‍ഷകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. മൈഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നത്. ബൊക്കോ ഹറാം ഗ്രൂപ്പുകളും അവരുടെ ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. നിരവധി സ്ത്രീകളെ തട്ടികൊണ്ടു പോയതായും റിപോര്‍ടുകളുണ്ട്. ആക്രമണത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി അപലപിച്ചു. എന്നാല്‍ കര്‍ഷകര്‍ക്കു നേരെ നടന്ന കൂട്ട ആക്രമണം രാജ്യത്തെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബുഹാരിക്കുമേല്‍ വലിയ സമ്മര്‍ദമാണ് ഉണ്ടാക്കിയത്. കര്‍ഷകരുടെ കൂട്ടക്കൊല നൈജീരിയയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വീട്ടിലിരുന്നാല്‍ പട്ടിണികൊണ്ട് മരിക്കുമെന്നും പുറത്തിറങ്ങിയ...

മാറഡോണയുടെ മരണത്തിന്റെ ആഘാതം തീരുംമുമ്പെ ഫുട്‌ബോളില്‍ വീണ്ടും കണ്ണീര്‍; സെനഗലിന്റെ ലോകകപ്പ് ഹീറോ ബാപ ബൂബ ദിയോപ് അന്തരിച്ചു, വിയോഗം 42-ാം വയസില്‍

Image
ഡാക്കാര്‍ (സെനഗല്‍): (www.kvartha.com 30.11.2020) മാറഡോണയുടെ മരണത്തിന്റെ ആഘാതം തീരുംമുമ്പെ ഫുട്‌ബോളില്‍ വീണ്ടും കണ്ണീര്‍. സെനഗലിന്റെ ലോകകപ്പ് ഹീറോ ബാപ ബൂബ ദിയോപ് അന്തരിച്ചു, വിയോഗം 42-ാം വയസില്‍. നിലവിലെ ചാംപ്യന്‍മാരെന്ന പകിട്ടോടെ എത്തിയ ഫ്രാന്‍സിനെ 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സെനഗല്‍ അട്ടിമറിച്ചപ്പോള്‍ വിജയഗോള്‍ നേടിയ മിഡ്ഫീല്‍ഡര്‍ ആണ് ബാപ ബൂബ ദിയൂപ് . ദീര്‍ഘനാളായി രോഗബാധിനായിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, പോര്‍ട്‌സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ്, ബിര്‍മിങ്ങം സിറ്റി തുടങ്ങിയ ടീമുകള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനു പുറമെ ഫ്രാന്‍സ്, ഗ്രീസ് എന്നിവിടങ്ങളിലും വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചു. 'ഒരിക്കല്‍ ലോകകപ്പ് ഹീറോയെങ്കില്‍, എക്കാലവും ലോകകപ്പ് ഹീറോ തന്നെ' ദിയോപിന്റെ മരണത്തിനു പിന്നാലെ രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ട്വീറ്റ് ചെയ്തു. 2002 ലോകകപ്പില്‍ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ചരിത്രം കുറിച്ചത് ദിയോപിന്റെ ബൂട്ടുകളുടെ കരുത്തിലാണ്. അന്ന് ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സിനെതിരെ വിജയഗോള്‍ നേടിയതിനു പുറമെ, ഗ്രൂപ്പ് തല മത...

മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു; പ്രളയത്തിനു ശേഷം ചാലക്കുടി പുഴയില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിച്ചുവെന്ന് നാട്ടുകാര്‍

Image
അതിരപ്പിള്ളി: (www.kvartha.com 30.11.2020)  മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. വെറ്റിലപ്പാറ പാലത്തിനു സമീപം ചാലക്കുടിപ്പുഴയില്‍ മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പാലാരിവട്ടം പള്ളിശേരില്‍ റോഡ് അമിറ്റി ലെയിനില്‍ കിരിയാന്തന്‍ വീട്ടില്‍ വിനു വര്‍ഗീസിന്റെ മകള്‍ ഐറിന്‍ (16) ആണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരമണിയോടെയാണ് അപകടം.  ബന്ധുക്കളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും പാലത്തിനു സമീപമുള്ള കച്ചവടക്കാരും തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെടുത്തു ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാക്കനാട് ചെമ്പ് മുക്ക് അസീസി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മാതാവ്: അനു, സഹോദരന്‍: റൂബന്‍. അതേസമയം പ്രളയത്തിനു ശേഷം ചാലക്കുടി പുഴയില്‍ മുങ്ങിമരണങ്ങള്‍ കൂടിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഗതിമാറ്റം അറിയാതെ പുഴയില്‍ ഇറങ്ങുന്ന സഞ്ചാരികളുടെ ജീവനാണ് അപകടത്തില്‍പെടുന്നത്. കുളിക്കാനിറങ്ങുന്നവരെ നിയന്ത്രിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും നിലവില്‍ സംവിധാനങ്ങളില്ല. ആളൊഴിഞ്ഞ മേഖലയില്‍ കുളിക്കാനിറങ്ങുന്നവ...

കരിപ്പൂരില്‍ ഒരു കോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Image
കോഴിക്കോട്: (www.kvartha.com 09.11.2020) കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 2311.30 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്. ദുബൈയില്‍ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനില്‍ നിന്ന് 1568.2 ഗ്രാം സ്വര്‍ണം പിടികൂടിയത്.  വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച രീതിയില്‍ കണ്ട 1262 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു. അതേസമയം ശുചിമുറിയില്‍ സ്വര്‍ണം ഒളിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. Keywords:  Kozhikode, News, Kerala, Gold, Seized, Airport, Gold worth 1.15 crores seized at Calicut Airport Powered by Info News For You

ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനും ഇടയില്‍പെട്ട് 5 വയസുകാരന് ദാരുണാന്ത്യം

Image
മുംബൈ: (www.kvartha.com 30.11.2020) ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനും ഇടയില്‍ അകപ്പെട്ട അഞ്ചുവയസുകാരന് ദാരുണാന്ത്യം. ധാരാവി പാല്‍വഡി മേഖലയിലെ കോസി ഷെല്‍റ്റര്‍ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കു 12.30 മണിയോടെയാണ് അപകടം. മുഹമ്മദ് ഹുസെയ്ഫ സര്‍ഫറസ് ഷെയ്ഖ് ആണ് അപകടത്തില്‍പെട്ടത്. നാലാം നിലയില്‍ ഇറങ്ങാന്‍ മറ്റു കുട്ടികളോടൊപ്പം കയറിയ ഷെയ്ഖ്, ലിഫ്റ്റ് നിന്നിട്ടും ഇറങ്ങിയില്ല. മറ്റു കുട്ടികള്‍ ഇറങ്ങി. തുടര്‍ന്ന് ലിഫ്റ്റ് മുകള്‍നിലയിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ചു. അതോടെ ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനും ഇടയില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു.  ലിഫ്റ്റില്‍ ഘടിപ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍ അപകടം പതിഞ്ഞിട്ടുണ്ട്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതാണ് മരണകാരണം. Keywords:  Boy falls to death in lift shaft in Mumbai's Dharavi, Mumbai, News, Local News, Dead, Accidental Death, Child, Hospital, National. Powered by Info News For You

ടെക് ഭീമന്മാര്‍ക്കെതിരെ നീക്കം ശക്തമാക്കി ബ്രിട്ടന്‍; ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ കമ്പനികളെ നിരീക്ഷികാന്‍ 'ഡിജിറ്റല്‍ മാര്‍കെറ്റ്സ് യൂണിറ്റ്'

Image
ലണ്ടന്‍: (https://ift.tt/2Ve2Rsj) ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ കമ്പനികള്‍ക്കെതിരെ നീക്കം ശക്തമാക്കി ബ്രിട്ടന്‍. ബ്രിട്ടനില്‍ ഈ ടെക് ഭീമന്മാര്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണം നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ 'ഡിജിറ്റല്‍ മാര്‍കെറ്റ്സ് യൂണിറ്റ്' എന്ന പുതിയ നിരീക്ഷക സമിതിയെ നിയോഗിക്കുമെന്നാണ് പുതിയ റിപോര്‍ട്.  2021 മുതല്‍ ഈ കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് ബ്രിട്ടനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.  ടെക് കമ്പനികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പെരുമാറ്റച്ചട്ടം അവര്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക അവരായിരിക്കും. അതേ സമയം ടെക് ഭീമന്മാര്‍ക്കെതിരെ ലോക രാജ്യങ്ങള്‍ക്കിടയിലുള്ള അതൃപ്തി വര്‍ദ്ധിക്കുന്നതിന്റെ സൂചനയാണ് പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനം എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. ഓണ്‍ലൈന്‍ പരസ്യ വിപണിയിലെ ഈ കമ്പനികളുടെ ഇടപെടല്‍ സുതാര്യമല്ലെന്നാണ് പൊതുവില്‍ ഇവര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനം.  ചില ടെക്നോളജി കമ്പനികള്‍ക്ക് പല സര്‍ക്കാരുകള്‍ക്കും പോലും നിയന്ത്രിക്കാനാകാത്ത വിധത്തില്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞുവെന്ന പൊതുവികാരം ഉ...

ധീരസൈനികര്‍ക്ക് ആദരസൂചകമായി യുഎഇയില്‍ സ്മരണദിനം

Image
അബൂദബി: (https://ift.tt/2Ve2Rsj) രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരസൈനികരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണമിച്ച് യുഎഇയില്‍ സ്മരണ ദിനം. അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് സമീപം വാഹത് അല്‍കരാമ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സ്വദേശികളും പ്രവാസികളും പങ്കുചേരും. ഡിസംബര്‍ ഒന്നിനാണ് സ്മരണ ദിനവുമായി ബന്ധപ്പെട്ട പൊതു അവധി. യുഎഇയുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച് ഐക്യവും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനിടെ ജീവന്‍ ത്യജിച്ച രാജ്യത്തിന്റെ മക്കളെ യുഎഇ എന്നും അഭിമാനത്തോടെയും നന്ദിയോടെയും സ്മരിക്കുമെന്നും രക്തസാക്ഷികളുടെ മക്കളെയും കുടുംബാംഗങ്ങളെയും രാജ്യം സംരക്ഷിക്കുമെന്നും യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.  ദേശസ്‌നേഹത്തിന്റെ മായാത്ത മുദ്രകളായ രക്തസാക്ഷികള്‍ എല്ലാക്കാലവും കുലീനമായ മൂല്യങ്ങളോടെ നക്ഷത്രങ്ങളെ പോലെ ജ്വലിക്കുമെന്നും അവരുടെ ത്യാഗം രാജ്യത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുമെന്നും അബൂദബി കിരീടാവകാശിയും യുഎഇ ...

ബി എസ് സി നഴ്സിംഗ് & പാരാമെഡികല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Image
തിരുവന്തപുരം: (https://ift.tt/2Ve2Rsj) 2020-21 ബി എസ് സി നഴ്സിംഗ് & പാരാമെഡികല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്മെന്റ് https://ift.tt/2ZTByng ല്‍ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും.  ഫീസ് അടച്ചവര്‍ അലോട്‌മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജുകളില്‍ ഡിസംബര്‍ നാലിനകം അഡ്മിഷന് ഹാജരാകണം. ഹാജരാകേണ്ട തീയതിക്കായി അതത് കോളേജുകളുടെ വെബ്സൈറ്റ് പരിശോധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364. Keywords:  News, Kerala, State, Thiruvananthapuram, Education, Degree, Medical, Career, Third Phase Allotment for Admission to BSc Nursing & Paramedical Degree Courses Published Powered by Info News For You

ചെക്ക് കേസില്‍ 3മാസം തടവിന് ശിക്ഷിക്കപ്പെട്ട എസ്.ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Image
കാസര്‍കോട് (www.evisionnews.co): ചെക്ക് കേസില്‍ മൂന്നുമാസം തടവിന് ശിക്ഷിക്കപ്പെട്ട കാസര്‍കോട് ടെലികമ്യൂണിക്കേഷന്‍ യൂണിറ്റിലെ എസ്.ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. എസ്.ഐ ആര്‍.പി സുദര്‍ശനെ പിരിച്ചുവിട്ടുകൊണ്ട് എ.ഡി.ജി.പി മനോജ് എബ്രഹാമാണ് ഉത്തരവിറക്കിയത്. സുദര്‍ശന്‍ ശാസ്താംകോട്ട സ്വദേശിയാണ്. ഇദ്ദേഹം 2014 ആഗസ്ത് ഒമ്പതിന് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങുകയായിരുന്നു. ഇതോടെ ചെക്ക് കേസില്‍ സുദര്‍ശനെ കോടതി മൂന്നുമാസം തടവിനും മൂന്നുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തുടര്‍ന്നാണ് വകുപ്പുതല നടപടിയുണ്ടായത്. വിധിയില്‍ അപ്പീല്‍ നല്‍കുന്നതിന് ചെക്ക് കൊടുത്ത ദിവസം താന്‍ കാസര്‍കോട്ട് ഡ്യൂട്ടിയിലാണെന്ന് കാണിച്ച് സുദര്‍ശന്‍ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയില്‍ കാസര്‍കോട് പൊലീസ് മറ്റൊാരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. Powered by Info News For You

മലപ്പുറത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓടോ റിക്ഷയിലിടിച്ച് അപകടം; യുവാവ് മരിച്ചു

Image
മലപ്പുറം: (www.kvartha.com 30.11.2020) മലപ്പുറത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓടോ റിക്ഷയിലിടിച്ച് അപകടം. യുവാവ് മരിച്ചു. വളാഞ്ചേരിയിലാണ് അപകടം. കോട്ടപ്പുറം സ്വദേശി കറുത്തോന്മാരില്‍ വിനീഷ് (31) ആണ് മരിച്ചത്. Keywords:  Malappuram, news, Kerala, Top-Headlines, Accident, Accidental Death, Death,Innova car collides with auto rickshaw in Malappuram; The young man died Powered by Info News For You

റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഒഴികെയുള്ളവര്‍ക്ക് കഷ്ടകാലം; സേവനദാതാക്കള്‍ക്ക് വരിക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ട്രായ് റിപോര്‍ട്

Image
ന്യൂഡെല്‍ഹി: (https://ift.tt/2Ve2Rsj) 2019 ല്‍ റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഒഴികെയുള്ള എല്ലാ സേവനദാതാക്കള്‍ക്കും വരിക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ റിപോര്‍ട്.  'റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് 2019 ല്‍ പരമാവധി വരിക്കാരെ (90.95 ദശലക്ഷം നെറ്റ് അഡീഷണല്‍) ചേര്‍ത്തു. 2019 ല്‍ ജിയോ, ബിഎസ്എന്‍എല്‍ എന്നിവ ഒഴികെയുള്ള എല്ലാ സേവനദാതാക്കള്‍ക്കും അവരുടെ വരിക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു.' ട്രായ് വെളിപ്പെടുത്തി. അതേസമയം, ഗ്രാമീണ വരിക്കാരുടെ ഏറ്റവും ഉയര്‍ന്ന അനുപാതം വോഡഫോണ്‍ ഐഡിയ അല്ലെങ്കില്‍ വി രേഖപ്പെടുത്തിയതായി ട്രായ് അറിയിച്ചു, അതായത് 51.78 ശതമാനം. എന്നാല്‍ ഭാരതി എയര്‍ടെല്‍, 2019 ഡിസംബര്‍ അവസാനത്തോടെ അവരുടെ മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 43.87 ശതമാനത്തിലെത്തിക്കാനെ കഴിഞ്ഞുള്ളു.  ബിഎസ്എന്‍എല്‍ ഡിസംബര്‍ അവസാനത്തോടെ 9.58 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള വയര്‍ലൈന്‍ സര്‍വീസിലെ മുന്‍നിര ഓപ്പറേറ്ററാണെന്നും എയര്‍ടെല്‍ 4.31 ദശലക്ഷം വരിക്കാരുമായി തൊട്ടുപിന്നിലുണ്ടെന്നും റിപോര്‍ടില്‍ പറയുന്നു. മൊത്തം ഇന്റ...

ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച യുവതിക്ക് ജനിച്ചത് ആന്റിബോഡിയുള്ള കുഞ്ഞ്; എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് രോഗം പകരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ലോകാരോഗ്യ സംഘടന

Image
സിംഗപ്പൂര്‍: (https://ift.tt/2Ve2Rsj) ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച യുവതിക്ക് ജനിച്ച കുഞ്ഞില്‍ ആന്റിബോഡി. യുവതിയുടെ ശരീരത്തില്‍ രൂപപ്പെട്ട ആന്‍ഡിബോഡികള്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിലേക്കും എത്തിയെന്നാണ് കരുതുന്നത്. സിംഗപ്പൂരില്‍ ആണ് സംഭവം. സമാനമായ സംഭവം നേരത്തെ ചൈനയിലും റിപോര്‍ട് ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും ശരീരത്തില്‍ ആന്‍ഡി ബോഡിയുമായി കുഞ്ഞ് ജനിച്ചത്. എന്നാല്‍ കോവിഡ് ബാധിച്ച ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നാണ് ലോകാരോഗ്യ സംഘനയുടെ നിലപാട്. Keywords:  News, World, Singapore, Baby, Birth, Pregnant Woman, COVID-19, Health, World Health Organisation, Trending, Singaporean woman who had COVID gives birth to baby with coronavirus antibodies Powered by Info News For You

മണത്തിന് തൊട്ടു മുന്‍പ് യുവതി പറഞ്ഞു 'തന്നെ ആട് ഇടിച്ചതല്ല'; മൊഴി നിര്‍ണായകമായി, ഭര്‍ത്താവ് അറസ്റ്റില്‍

Image
കൊല്ലം: (https://ift.tt/2Ve2Rsj) മരണത്തിനു തൊട്ടു മുന്‍പ് യുവതി പറഞ്ഞ കാര്യം നിര്‍ണായകമായി. 'എന്നെ ഇടിച്ചിട്ടത് ആടല്ല' എന്ന് മരണത്തിനു തൊട്ടു മുന്‍പ് യുവതി മാതാപിതാക്കളോട് പറഞ്ഞതാണ് പ്രതിയെ കുടുക്കിയത്. കൊല്ലം ഓയൂരില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജിന്റെ മകള്‍ ആശ (29) യുടെ മരണത്തില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) ആണ് അറസ്റ്റിലായത്.   ആട് ഇടിച്ചതിനെത്തുടര്‍ന്നു വീണു പരുക്കേറ്റെന്നായിരുന്നു ഭര്‍ത്താവായ അരുണിന്റെ മൊഴി. ആദ്യമൊന്നും ആശയും ഇത് നിഷേധിച്ചിരുന്നില്ല. എന്നാല്‍ മരണത്തിനു തൊട്ടു മുന്‍പ് ആശ തന്നെ ആട് ഇടിച്ചതല്ല എന്ന് വെളിപ്പെടുത്തി. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ഭര്‍ത്താവിനെ ചോദ്യം ചെയ്തതോടെ അയാള്‍ കുറ്റസമ്മതം നടത്തി.  നവംബര്‍ നാലിനാണ് മീയണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശ മരിച്ചത്. വീടിനു സമീപത്തെ പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണ് ഭര്‍ത്താവ് അരുണ്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്.  എന്നാല്‍ മദ...

സ്വര്‍ണവില താഴോട്ട് തന്നെ: പവന് 240 രൂപ കുറഞ്ഞ് 35,760

Image
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയായി. ഗ്രാമിന് 4470 രൂപയും. ശനിയാഴ്ച 360 രൂപ കുറഞ്ഞ് 36000 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം രണ്ടായിരം രൂപയോളമാണ് പവന് മുകളില്‍ വില കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധവുണ്ടായത്. ശനിയാഴ്ച 120 രൂപ കൂടി പവന് 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. Powered by Info News For You

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ സിപിഐക്കും അതൃപ്തി: ഉദ്ദേശശുദ്ധി തന്നെ സംശയത്തിലെന്ന് ജനയുഗം

Image
കേരളം (www.evisionnews.co): കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ സിപിഐക്കും അതൃപ്തി. സര്‍ക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സിപിഐ മുഖപത്രം ജനയുഗം എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. കെഎസ്എഫ്ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനും സിപിഎമ്മിനുള്ളിലും കടുത്ത എതിര്‍പ്പുണ്ട്.   വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്ഡിന്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സിപിഐ പറയുന്നു. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി നടത്തിയ റെയ്ഡില്‍ സാമ്പത്തിക കുറ്റവാളികളോട് എന്നപോലെയാണ് വിജിലന്‍സ് പെരുമാറിയതെന്നും സിപിഐ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്നുനല്കുന്ന സംഭവമായി കെഎസ്എഫ്ഇയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ സംഘടിത റെയ്ഡ് എന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്നതും ഇടപാടുകാരുടെ വിശ്വാസ്യത ആര്‍ജിച്ചിട്ടുള്ളതുമായ പൊതുമേഖലാ ധനകാര്യ സ്ഥാപനത്തില്‍ വിജിലന്‍സ് നടത്തിയ ...

ബാഴ്‌സയുടെ ആദരം; ഗോളടിച്ച ശേഷം ആകാശത്തേക്ക് കൈകളുയര്‍ത്തി മറഡോണക്ക് ആദരാഞ്ജലികളുമായി മെസ്സി

Image
മാഡ്രിഡ്: (https://ift.tt/2Ve2Rsj) ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ മരണശേഷം ആദരാഞ്ജലികള്‍ അര്‍പ്പിച് ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്റീനിയന്‍ സൂപര്‍ താരം ലയണല്‍ മെസ്സി. ഒസാസുനക്കെതിരായ മത്സരത്തില്‍ ബാഴ്‌സക്കായി ഗോള്‍ നേടിയ ശേഷം ജഴ്‌സിയഴിച്ച് മറഡോണ അര്‍ജന്റീനിയന്‍ ക്ലബ്ബായ നെവല്‍സ് ബോയ്‌സിനായി അണിഞ്ഞിരുന്ന ജഴ്‌സി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ആകാശത്തേക്ക് കൈകളുയര്‍ത്തിയാണ് മെസ്സി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മറഡോണയുടെ മരണത്തിന് പിന്നാലെ അര്‍ജന്റീനക്കും ഫുട്ബാളിനും ഇത് ദുഖത്തിന്റെ ദിനമാണെന്ന് മെസ്സി പറഞ്ഞിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണ ഒസാസുനയെ എതിരില്ലാത്ത നാലുഗോളിന് തരിപ്പണമാക്കിയിരുന്നു. മൂന്നു തോല്‍വിയില്‍ താളംതെറ്റിയ ബാഴ്‌സലോണയുടെ പ്ലെയിങ് ഇലവനില്‍ മെസ്സിയും ഗ്രീസ്മാനും തിരിച്ചെത്തി. മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ് (29), അന്റൊയിന്‍ ഗ്രീസ്മാന്‍ (42), ഫിലിപ് കുടീന്യോ (57), ലയണല്‍ മെസ്സി (73) എന്നിവരാണ് ബാഴ്‌സക്കായി ലക്ഷ്യംകണ്ടത്. ലാലിഗയില്‍ 14 പോയന്റുമായി ഏഴാം സ്ഥാനത്താണ് ബാഴ്‌സ. റയല്‍ സൊസിഡാഡ്, അത്‌ലറ്റികോ മഡ്രിഡ് (23) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 17...

ആരോഗ്യപ്രശ്‌നം: 5 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി

ചെന്നൈ (www.evisionnews.co): കൊവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാണവും വിതരണവും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി. കോവിഡ് വാക്‌സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാക്സിന്‍ നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യമുയരുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മാനസികപ്രശ്നങ്ങളും ഉണ്ടായെന്നാണ് ആരോപണം. ചെന്നൈ സ്വദേശിയായ 40 വയസ്സുള്ള ബിസിനസ് കണ്‍സള്‍ട്ടന്റാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. Powered by Info News For You

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Image
കേരളം (www.evisionnews.co): സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി തെക്കന്‍ തമിഴ്നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശിയേക്കും. മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് പ്രഖ്യാപിച്ചു. Powered by Info News For You

ഉപാധികളില്ലാതെ മാത്രം ചര്‍ച്ച, ഡല്‍ഹിയിലെ അഞ്ചു വഴികളും ഉപരോധിക്കും: നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകള്‍

Image
ദേശീയം (www.evisionnews.co): കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഉപാധികളില്ലാതെ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ട് ചര്‍ച്ചചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം ശക്തമാക്കുമെന്നും കര്‍ഷ സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഞങ്ങളുടെ പക്കല്‍ നാലുമാസത്തെ റേഷനുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. ഞങ്ങളുടെ ഓപ്പറേഷന്‍ കമ്മിറ്റി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. തുറന്ന ജയിലായ ബുരാരി ഗ്രൗണ്ടിലേക്ക് പോകുന്നതിന് പകരം ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും ഞങ്ങള്‍ അടയ്ക്കും' ബികെയു ക്രാന്തികാരി പഞ്ചാബ് നേതാവ് സുരേഷ് എസ് ഫോല്‍ പറഞ്ഞു. ട്രാക്ടറുകള്‍ ഞങ്ങള്‍ക്കു താമസിക്കാനുള്ള ചെറിയ മുറികളാണെന്നും ഭാര...

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപര്‍ ഡിലക്‌സ് ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; 25 പേര്‍ക്ക് പരിക്ക്

Image
കൊച്ചി: (https://ift.tt/3mkWfEn) കൊച്ചി വൈറ്റിലക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് അപകടം. സംഭവത്തില്‍ ഡ്രൈവര്‍ മരിച്ചു.  ഇതുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപര്‍ ഡിലക്‌സ് ബസാണ് വൈറ്റിലയില്‍ അപകടത്തില്‍പ്പെട്ടത്. Keywords: News, Kerala, State, Top-Headlines, Accident, Accidental Death, Bus, Driver, Death, Injured, KSRTC bus rams into tree in Kochi; 1 dead, 25 injured Powered by Info News For You

സൗദി അറേബ്യയില്‍ പരിസ്ഥിതിക്ക് ദോഷം വരുത്തും വിധം മരങ്ങള്‍ മുറിച്ച് വിറകുകളാക്കി വില്‍ക്കാന്‍ ശ്രമം; പ്രവാസി ഉള്‍പ്പെടെ 12 പേര്‍ പിടിയില്‍

Image
റിയാദ്: (https://ift.tt/2Ve2Rsj) റിയാദില്‍ പരിസ്ഥിതിക്ക് ദോഷം വരുത്തും വിധം മരങ്ങള്‍ മുറിച്ച് വിറകുകളാക്കി വില്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി. വിറക് വില്‍പനക്കാരായ 11 സൗദി പൗരന്മാരും ഒരു പാക്കിസ്താനിയും പിടിയിലായി. വില്‍പനക്ക് സൂക്ഷിച്ച 16 ടണ്‍  വിറക് പരിസ്ഥിതി സുരക്ഷാസേന പിടികൂടിയിട്ടുണ്ട്. വിറക്  വില്‍പന, വിപണനം, നീക്കം ചെയ്യല്‍, വിറക് വില്‍പനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കല്‍ എന്നിവ പരിസ്ഥിതി സുരക്ഷാസേന നിരീക്ഷിച്ച് നിയമ  ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളും പോലീസുമായി ചേര്‍ന്ന് പരിസ്ഥിതി സുരക്ഷാസേന നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് മേജര്‍ റായിദ് അല്‍മാലികി അറിയിച്ചു. നിയമാനുസൃത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പരിസ്ഥിതി സുരക്ഷാ സേനാവക്താവ് മേജര്‍ റായിദ് അല്‍മാലികി പറഞ്ഞു. Keywords:  News, World, Gulf, Riyadh, Saudi Arabia, Punishment, Sales, Firewood seized in Saudi Arabia and 12 ar...

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പരിക്ക്; വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീണു, കാലിന് ചെറിയ പൊട്ടലുണ്ടെന്ന് റിപോര്‍ട്

Image
വാഷിംഗ്ടണ്‍: (https://ift.tt/2Ve2Rsj) അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടയില്‍ വീണ് പരിക്ക്. കാലിന് പരിക്കേറ്റ ബൈഡന്‍ ചികിത്സ തേടി. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്. കൂടുതല്‍ പരിശോധനകള്‍ നടത്തും. 2021 ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കും. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡന്‍. അതേസമയം വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ചില ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. Keywords:  News, World, International, Washington, Injury, Report, Treatment, Joe Biden Sprains Ankle While Playing With Dog Powered by Info News For You