Posts

Showing posts from May, 2023

Investigation started | കണ്ണൂരില്‍ ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ച സംഭവം: അട്ടിമറിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം

Image
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂടീവ് ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ച സംഭവം അട്ടിമറിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ട്രെയിനിന് തീവയ്ക്കുന്ന അഞ്ജാതന്റെ സിസിടിവി ക്യാമറാ ദൃശ്യം ലഭിച്ചതിനെ തുടര്‍ന്നാണ് അട്ടിമറി സ്ഥിരീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  പൊലീസ് പറയുന്നത്: ഭാരത് പെട്രോളിയം സംഭരണശാല സ്ഥിതി ചെയ്യുന്ന താവക്കരിയിലെ റെയില്‍വെ ട്രാക് വഴിയാണ് ഇയാള്‍ എക്‌സിക്യൂടീവ് നിര്‍ത്തിയിട്ട എട്ടാം ട്രാകിലെത്തിയതെന്നാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സംഭവത്തില്‍ അട്ടിമറി സൂചന ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയുള്‍പെടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണ അന്വേഷണത്തിനായി എന്‍ഐഎ കണ്ണൂരില്‍ എത്താനുള്ള ഒരുക്കത്തിനിടെയാണ് വീണ്ടും തീവയ്പുണ്ടായത്.  അതേസമയം കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിന്‍ എട്ടാമത്ത...

Fire | കണ്ണൂരിൽ ട്രെയിനിലെ തീപ്പിടിത്തം: അട്ടിമറിയെന്ന സംശയവുമായി പൊലീസ്; തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സംഭവം എലത്തൂരില്‍ തീവെയ്പ് നടന്ന അതേ വണ്ടിയിൽ

Image
കണ്ണൂർ: (www.kasargodvartha.com) റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവം അട്ടിമറിയെന്ന സംശയവുമായി പൊലീസ്. ട്രെയിനിന് തീപ്പിടിക്കുന്നതിന് തൊട്ടുമുമ്പുള്ളതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ട്രെയിനിന് അരികിലൂടെ നടന്നുപോകുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭാരത് പെട്രോളിയം സംഭരണശാല സ്ഥിതി ചെയ്യുന്ന താവക്കരിയിലെ റെയിൽവെ ട്രാക് വഴിയാണ് ഇയാൾ ട്രെയിനിന് അടുത്തെത്തിയതെന്നാണ് സിസിടിവി കാമറാ ദൃശ്യങ്ങൾ നൽകുന്ന സൂചന. ഇയാളെ തിരിച്ചറിയാനായി അന്വേഷണം നടത്തിവരികയാണ്. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂടീവ് എക്‌സ്പ്രസിന്റെ ട്രെയിനിന്റെ ബോഗിയാണ് വ്യാഴാഴ്ച പുലർചെ ഒന്നരയോടെ കത്തിനശിച്ചത്. അട്ടിമറി സൂചന ലഭിച്ചതിനെ തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസിയുൾപെടെ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. എലത്തൂർ ട്രെയിൻ തീവയ്‌പുമായി ബന്ധപ്പെട്ട് രണ്ടാം തവണ അന്വേഷണത്തിനായി എൻഐഎ കണ്ണൂരിൽ എത്താനുള്ള ഒരുക്കത്തിനിടെയാണ് വീണ്ടും തീവയ്പുണ്ടായത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് കോഴിക്കോട് എലത്തൂരിൽ അക്രമി കത്തിച്ച അതേ ട്രെയിനിലാ...

Arrested | കണ്ണപുരത്ത് കാര്‍ വാടകയ്ക്കെടുത്ത തര്‍ക്കം: യുവാക്കളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍

Image
കണ്ണൂര്‍: (www.kvartha.com) കണ്ണപുരത്ത് കാര്‍ വാടകയ്ക്കെടുത്തതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പി പി സുഹൈല്‍ (37), മുഹമ്മദ് ശാനിദ് (21), എസ് കെ നിസാമുദ്ദീന്‍ (32) എന്നിവരെയാണ് കണ്ണപുരം എസ്‌ഐ വി ആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ സാംസണും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 29ന് രാത്രി ഒമ്പത് മണിയോടെയാണ് ഇരിണാവ്മടക്കര റേഷന്‍ കടയ്ക്ക് സമീപം വെച്ച് കാറിലെത്തിയ അഞ്ചംഗ സംഘം മടക്കരയിലെ മുഹമ്മദ് ശെരീഫ്, മൊഫാസ്, ഇവരുടെ ബന്ധുവായ കൗമാരക്കാരനെയും തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ പിന്‍തുടര്‍ന്നു.  പിന്നാലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ മയ്യില്‍ സ്റ്റേഷന്‍ പരിധിയിലെ നണിച്ചേരിയില്‍ വച്ച് എസ്‌ഐ വി ആര്‍ വിനീഷും സംഘവും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായത്. കൂട്ടുപ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. Keywords: Kannur, News, Kerala, Kannapuram, Crime, Police, Accused, Arrest, Arrested, Abduction,...

Goat | കണ്ണൂരിന് കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിന്‍കുട്ടി

Image
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂരിന് കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിന്‍കുട്ടി. കേളകം ഇല്ലിമുക്ക് സ്വദേശി മണിപ്പാറയില്‍ രഞ്ജിത്തിന്റെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. ബുധനാഴ്ച രാവിലെയാണ് ആട് രണ്ട് പെണ്ണാട്ടിന്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.  രണ്ടാമതുണ്ടായ കുട്ടിക്കാണ് ഇരട്ടത്തല. ആട്ടിന്‍കുട്ടിക്ക് നാല് കണ്ണുകളാണ് ഉള്ളത്. ഇരട്ടത്തലകളുള്ള ആട്ടിന്‍കുട്ടി ഉണ്ടായതറിഞ്ഞ് നിരവധി പേരാണ് കാണാന്‍ എത്തുന്നത്. പിടിച്ചുകൊടുത്താല്‍ മാത്രമേ ആട്ടിന്‍കുട്ടി പാലു കുടിക്കുന്നുള്ളൂ വെന്നും തല നേരെ നില്‍ക്കുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. കൗതുകം തോന്നുന്ന ആടിനെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. Keywords: Kannur, News, Kerala, Goat, Kelakam,  Kannur: Two-headed goat in Kelakam Powered by Info News For You

Karim Cheleri | പളളിപ്രത്തെ ലീഗ് വിജയം പിണറായി സര്‍കാരിനേറ്റ തിരിച്ചടിയെന്ന് കരീം ചേലേരി

Image
കണ്ണൂര്‍: (www.kvartha.com) പിണറായി സര്‍കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കണ്ണൂര്‍ കോര്‍പറേഷനിലെ വികസന വിരുദ്ധ പ്രചാരണങ്ങള്‍ക്കും എതിരെ കണ്ണൂര്‍ കോര്‍പറേഷനിലെ പ്രബുദ്ധരായ വോടര്‍മാര്‍ നല്‍കിയ കനത്ത താക്കീതാണ് കണ്ണൂര്‍ പള്ളിപ്രം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ചെറുതാഴം ഗ്രാമപഞ്ചായതിലെ യുഡിഎഫിന്റെ വിജയവും എന്ന് കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ കരീമും അഡ്വ. ചേലേരിയും ജനറല്‍ സെക്രടറിയും കെടി സഹദുല്ലയും പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷനിലെ പള്ളിപ്രം ഡിവിഷനില്‍ റെകാര്‍ഡ് ഭൂരിപക്ഷത്തോട് കൂടിയാണ് മുസ്ലിം ലീഗിലെ ഉമൈബ വിജയിച്ചത്. കണ്ണൂര്‍ കോര്‍പറേഷനിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. യു ഡി എഫിന്റെ ഭൂരിപക്ഷത്തോടൊപ്പം പോലും എത്താന്‍ സാധിക്കാത്ത എല്‍ ഡി എഫിന് നാണംകെട്ട തോല്‍വിയാണ് ജനങ്ങള്‍ നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു. സിപിഎം ശക്തികേന്ദ്രമായ ചെറുതാഴത്ത് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയ വിജയവും ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. പ്രതിപക്ഷം ഇല്ലാത്ത ഈ പഞ്ചായതില്‍ യുഡിഎഫ് അകൗണ്ട് ഓപണ്‍ ചെയ്തിരിക്കുന്നു. സര്‍കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കി യുഡിഎഫിനെ...

NIA Raid | മഞ്ചേശ്വരം കുഞ്ചത്തൂരിൽ എൻഐഎ റെയ്ഡ്; പരിശോധന ഹവാല കേസിൽ ബീഹാറിൽ അറസ്റ്റിലായ യുവാവിന്റെ വീട്ടിൽ

Image
മഞ്ചേശ്വരം: (www.kasargodvartha.com) കുഞ്ചത്തൂരിൽ എൻഐഎ റെയ്ഡ്. ബുധനാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. ബീഹാറിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസിൻ്റെ സഹായം തേടിയതിനാൽ രണ്ട് ജീപ് നിറയെ പൊലീസ് റെയ്ഡിന് അകമ്പടി പോയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച് ഏഴിന്, ബീഹാറിൽ വെച്ച് ഹവാല ഇടപാട് നടത്തിയെന്ന കേസിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആബിദ് ഉൾപെടെയുള്ളവരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ആബിദും സംഘവും ജയിലിൽ തന്നെയാണ് ഉള്ളത്. ഇയാളിൽ നിന്ന് ലഭിച്ച ചില വിവരത്തെ തുടർന്നാണ് വീട്ടിൽ റെയ്ഡെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ ഉദ്യേഗസ്ഥൻ തയ്യാറായില്ല. കർണാടക, ബിഹാർ, കേരളം എന്നിവിടങ്ങളിലെ 25 ഓളം സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. നിരോധനത്തെ തുടർന്ന് പോപുലർ ഫ്രണ്ടിൻ്റെ അകൗണ്ടുകളെല്ലാം കേന്ദ്രം മരവിപ്പിച്ചതോടെ പണം കണ്ടെത്താന്‍ ഹവാല ഇടപാടുകള്‍ നടത്തിയെന്ന കേസിലാണ് ആബിദ് അടക്കം അഞ്ചു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കര്‍ണാടക സ്വദേശികളായ മുഹമ്മദ് സിനാന്‍, സര്‍ഫറാസ് നവാസ്, ഇഖ്ബാല്‍, എം അബ്ദുല്‍ റഫീഖ് എന്നിവര...

Drowned | മൂലമറ്റം ത്രിവേണി സംഗമത്തില്‍ 2 പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു; അപകടം വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

Image
Two drowned at Moolamattom Triveni Sangamam Drowned | മൂലമറ്റം ത്രിവേണി സംഗമത്തില്‍ 2 പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു; അപകടം വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തൊടുപുഴ: (www.kvartha.com) മൂലമറ്റം ത്രിവേണി സംഗമത്തില്‍ രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മൂലമറ്റം സജി ഭവനില്‍ ബിജു (54), സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍. ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും അപ്രതീക്ഷിതമായി കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. കുട്ടികള്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. Keywords:  Two drowned at Moolamattom Triveni Sangamam,  Thodupuzha, News, Local News, Drowned, Dead Body, Children, Recued, Hospital, Kerala. Powered by Info News For You

Demands | 'മുൻ സർകാർ ഞങ്ങളെ അവഗണിച്ചു'; അർഹമായ നഷ്ടപരിഹാരവും ജോലിയും ആവശ്യപ്പെട്ട്, ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട 3 മുസ്ലീം യുവാക്കളുടെ കുടുംബാംഗങ്ങൾ

Image
മംഗ് ളുറു: (www.kasargodvartha.com) ഭരണമാറ്റത്തെത്തുടർന്ന് പിരിച്ചുവിട്ട ബിജെപി യുവ നേതാവ് പ്രവീൺ നെട്ടറുവിന്റെ ഭാര്യ നൂതന കുമാരിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ ജോലിയിൽ തിരിച്ചെടുത്തതിന് പിന്നാലെ ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട മുസ്ലീം യുവാക്കളുടെ മൂന്ന് കുടുംബാംഗങ്ങൾ അർഹമായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്ന് സർകാരിനോട് ആവശ്യപ്പെട്ടു. മുസ്ലീം യുവാക്കളെ വർഗീയ വിദ്വേഷം മൂലമാണ് കൊലപ്പെടുത്തിയതെങ്കിലും മുൻ ബിജെപി സർകാർ അർഹമായ നഷ്ടപരിഹാരം നൽകാതെ വിവേചനം കാട്ടിയെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പ്രവീൺ നെട്ടറുവിന്റെ ഭാര്യക്ക് സർകാർ തൊഴിലവസരം നൽകിയതുപോലെ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾക്കും സർകാർ ജോലി നൽകണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ബെല്ലാരെയിലെ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി മസ്ഊദ് (19), സൂറത്കൽ മംഗളപേട്ടയിലെ മുഹമ്മദ് ഫാസിൽ (24), കാട്ടിപ്പള്ളയിലെ അബ്ദുൽ ജലീൽ എന്നിവർ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. 2022 ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈകുകളിൽ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്. നെട്ടറു കൊല്ലപ്പെടുന്നതിന് ഒര...

Medical College | രാജ്യത്തെ 40 മെഡിക്കൽ കോളജുകളുടെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി; 150 സ്ഥാപനങ്ങൾക്ക് കൂടി അഫിലിയേഷൻ നഷ്ടപ്പെട്ടേക്കാം

Image
ന്യൂഡെൽഹി: (www.kvartha.com) ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തെ 40 മെഡിക്കൽ കോളേജുകളുടെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി. 150 ഓളം മെഡിക്കൽ കോളജുകൾ ഇപ്പോഴും നടപടിയുടെ വക്കിലാണ്. തമിഴ്‌നാട്, ഗുജറാത്ത്, അസം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നൂറോളം മെഡിക്കൽ കോളജുകളിലും സമാനമായ നടപടിയുണ്ടാകുമെന്ന് ചൊവ്വാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ കോളജുകളിൽ കാമറ, ബയോമെട്രിക് ഹാജർ, ഫാക്കൽറ്റി തുടങ്ങിയ പ്രധാന കാര്യങ്ങളുടെ അഭാവം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നടപടി സ്വീകരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഈ കോളജുകളിൽ കഴിഞ്ഞ മാസം നടത്തിയ അന്വേഷണത്തിലാണ് വീഴ്ചകൾ കണ്ടെത്തിയത്. എന്നിരുന്നാലും, ഇതുവരെ അംഗീകാരം റദ്ദാക്കിയ കോളജുകൾക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 2014 മുതൽ മെഡിക്കൽ കോളജുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 2014ൽ 387 മെഡിക്കൽ കോളജുകളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 69 ശതമാനം വർധനയോടെ 654 ആയി ഉയർന്നതായി ആരോഗ്യ സഹമന്ത...

Remanded | മുന്‍ഭാര്യയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയ യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദ്യ ഭര്‍ത്താവ് റിമാന്‍ഡില്‍

Image
കണ്ണൂര്‍: (www.kasargodvartha.com) മുന്‍ഭാര്യയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയ യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദ്യഭര്‍ത്താവ് റിമാന്‍ഡില്‍. ആനന്ദനെ (42)യാണ് പരിയാരം എസ്‌ഐ പി സി സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 20ന് രാത്രി എട്ട് മണിയോടെ ചെറുതാഴം കക്കോണിയിലായിരുന്നു സംഭവം. കക്കോണിയിലെ സുമേഷിനെ (41) യാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിവാഹമോചിതയായ യുവതിയെ തൊട്ടടുത്ത ദിവസം വിവാഹം കഴിക്കാനൊരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് മുന്‍ ഭര്‍ത്താവായ ആനന്ദ് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുമേഷിനെ സ്‌കൂടര്‍ ഇടിച്ചിട്ടശേഷം ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചത്. കാലിന്റെ എല്ല് തകര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സുമേഷ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിയാരം പൊലീസ് വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. Keywords: Kannur, News, Kerala, Arrest, Arrested, Crime, accused, Murder attempt, Attack, Police, Remanded, Court,  Kannur: Murder attempt against man; Accused remanded. Powered b...

Theft | 'വീട്ടില്‍ കയറി വയോധികയെ അടിച്ചുവീഴ്ത്തി ഐ ഫോണ്‍ കവര്‍ന്നു'; 16കാരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി

Image
തലശേരി: (www.kvartha.com) മാഹിയില്‍ വീട്ടില്‍കയറി വയോധികയെ ആക്രമിച്ച് പരിക്കേല്‍പിച്ച് കവര്‍ച നടത്തിയെന്ന സംഭവത്തില്‍ നഷ്ടപ്പെട്ടത് ഐ ഫോണ്‍ മാത്രമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിയായ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സംഘം അധ്യാപികയുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വീട്ടില്‍ പരിശോധന നടത്തി.  കിടപ്പുമുറിയിലെ അലമാര വലിച്ചിട്ട നിലയിലായിരുന്നുവെന്നും ഇതില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള ഐഫോണ്‍ മാത്രമാണ് കവര്‍ന്നതെന്ന് കണ്ടെത്തി. ഞായ റാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.  പൊലീസ് പറയുന്നത്: മുണ്ടാക്ക് പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന റിട. അധ്യാപിക മേരി റോക്കിക്ക് (75) ആണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇവര്‍ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു. മക്കള്‍ സംസ്ഥാനത്ത് പുറത്ത് ജോലിചെയ്യുകയാണ്. പരുക്കേറ്റ മേരി രണ്ട് മണിക്കൂറോളം ബോധമില്ലാതെയും അവശയായും വീട്ടില്‍ കിടന്നു. രക്തം വാര്‍ന്നൊഴുകിയിരുന്നു. തുടര്‍ന്ന് അവര്‍ തന്നെയാണ് വീടിന് പുറത്തിറങ്ങി ആളുകളെ അറിയിച്ചത്. ആക്രമിച്ച 16കാരന്റെ മാതാപിതാക്കള്‍...

Arrested | ട്രെയിനില്‍ കടത്തുകയായിരുന്ന 95 കിലോ കഞ്ചാവുമായി ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ പിടിയില്‍

Image
ഭോപാല്‍: (www.kvartha.com) ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ 95 കിലോ കഞ്ചാവുമായി പിടിയില്‍. മധ്യപ്രദേശ് പന്ന ജില്ല കണ്‍വീനര്‍ സുന്ദരം തിവാരിയും കൂട്ടാളിയായ ജയ് ചൗരസ്യയുമാണ് പൊലീസിന്റെ പിടിയിലായത്. കഞ്ചാവ് ട്രെയിനില്‍ കടത്തുന്നതിനിടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.  95 കിലോ കഞ്ചാവ് പിടികൂടി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് സുന്ദരം തിവാരിക്കും രാജ് ചൗരസ്യക്കുമെതിരെ ആര്‍പിഎഫ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്നാണ് വിവരം. എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് ആര്‍പിഎഫ് അറിയിച്ചു. സത്ന ജില്ലയിലെ ഉഞ്ച്‌ഹെറ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ടൈംസ് നൗ ഉള്‍പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. Keywords:  News, National, Arrested, Madhya Pradesh, Satna, Bajrang Dal, Train, National-News, Madhya Pradesh: Bajrang Dal's District Convener Arrested with 95 kg Weed. Powered by Info News For You

Jobs | ഉദ്യോഗാർഥികൾക്ക് അവസരം: എൻടിപിസിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 1.5 ലക്ഷം വരെ; വിശദമായി അറിയാം

Image
ന്യൂഡെൽഹി: (www.kasargodvartha.com) നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC) അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക സൈറ്റായ careers(dot)ntpc(dot)co(dot)in വഴി ഓൺലൈനായി അപേക്ഷിക്കാം . 300 തസ്തികകളിലേക്കാണ് നിയമനം. വിജ്ഞാപനമനുസരിച്ച്, അപേക്ഷാ നടപടികൾ ജൂൺ രണ്ടിന് അവസാനിക്കും. ഒഴിവ് വിശദാംശങ്ങൾ ഇലക്ട്രിക്കൽ - 120 മെക്കാനിക്കൽ - 120 ഇലക്‌ട്രോണിക്‌സ് - ഇൻസ്ട്രുമെന്റേഷൻ - 60 യോഗ്യത അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ബി.ടെക് നേടിയിരിക്കണം. ഇതോടൊപ്പം ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായ പരിധി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 35 വയസിൽ കൂടരുത്. എന്നിരുന്നാലും, സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് നൽകും. തിരഞ്ഞെടുപ്പ് പ്രക്രിയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്...

SIM Card | ജൂൺ 1 മുതൽ ഇവർക്ക് സിം വാങ്ങാനാവില്ല! നിയമം വീണ്ടും കർശനമാക്കി

Image
ന്യൂഡെൽഹി: (www.kasargodvartha.com) ഒരു സിം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ശ്രദ്ധിക്കുക. കാരണം ചിലരെ സിം വാങ്ങുന്നതിൽ നിന്ന് സർക്കാർ വിലക്കിയിട്ടുണ്ട്. വർധിച്ചുവരുന്ന സൈബർ തട്ടിപ്പ് കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയമം സർക്കാർ നേരത്തെ ഉണ്ടാക്കിയതാണെങ്കിലും, 2023 ജൂൺ ഒന്ന് മുതലാണ് ഇത് നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം 18 വയസിൽ താഴെ പ്രായമുള്ള ആർക്കും സിം വാങ്ങാനാവില്ലെന്ന് ന്യൂസ് നേഷൻ റിപ്പോർട്ട് ചെയ്തു. കൂടാതെ നിയമങ്ങൾ ലംഘിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷം തന്നെ സിം വാങ്ങുന്നതിനുള്ള നിയമങ്ങളിൽ ടെലികോം കമ്പനികൾ മാറ്റം വരുത്തിയിരുന്നു. 18 വയസിന് താഴെയുള്ള ഒരു ഉപഭോക്താവിനും സിം വാങ്ങാൻ കഴിയില്ലെന്ന് അതിൽ പറഞ്ഞിരുന്നു. എന്നാൽ ചട്ടങ്ങൾ കൃത്യമായി പാലിച്ചില്ല. നിയമങ്ങൾ ഗൗരവമായി എടുത്ത് ജൂൺ ഒന്ന് മുതൽ വീണ്ടും 18 വയസിന് താഴെയുള്ളവർക്ക് സിം വാങ്ങുന്നത് വിലക്കി. കൂടാതെ മാനസിക പ്രശ്‌നങ്ങൾ ഉള്ളവർക്കും സിം നൽകില്ല. എന്നിരുന്നാലും, ഈ നിയമങ്ങൾക്കുള്ള അംഗീകാരം ലഭിച്ചത് 2022 സെപ്റ്റംബർ 15-ന് ആണ്. Keywords: News, Nationa...

Electric Vehicles | വാഹനപ്രേമികൾക്ക് തിരിച്ചടി! ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും രാജ്യത്ത് ജൂൺ 1 മുതൽ വില കൂടും; വർധിക്കുക ഇത്രയും തുക

Image
ന്യൂഡെൽഹി: (www.kasargodvartha.com) ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില വൻതോതിൽ വർധിക്കും. മെയ് 21 ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, കേന്ദ്ര സർക്കാർ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി കുറച്ചു. നേരത്തെ ഒരു കിലോവാട്ട് മണിക്കൂറിന് 15,000 രൂപയായിരുന്നു സബ്‌സിഡി. ഇപ്പോഴത് പതിനായിരം രൂപയായി കുറഞ്ഞു. ഇക്കാരണത്താൽ, ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നതിനുള്ള ചിലവ് ജൂൺ മുതൽ 25,000 മുതൽ 30,000 രൂപ വരെ വർധിക്കുമെന്നാണ് നിഗമനം. ആദ്യം ടിവിഎസും (iQube) ആതറും (Ather) തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില 32,500 രൂപ വരെ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2019ൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് സർക്കാർ 30,000 രൂപ സബ്‌സിഡി നൽകിയിരുന്നെങ്കിൽ 2021ൽ അത് 60,000 രൂപയായി വർധിപ്പിച്ചത് ഇപ്പോൾ 22,000 ആയി വരാൻ പോകുകയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി 40 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നത്. 2025ഓടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള സർക്കാരിന്റെ പദ്ധതിയു...

BGMI | വിലക്കുകള്‍ നീങ്ങി; ബിജിഎംഐ ഇന്‍ഡ്യയില്‍ നിയന്ത്രണങ്ങളോടെ തിരിച്ചെത്തി; ഒറ്റ ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് നിരവധി പേര്‍

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com) വിലക്കുകള്‍ നീങ്ങിയതോടെ ബാറ്റില്‍ ഗ്രൗന്‍ഡ്‌സ് മൊബൈല്‍ ഇന്‍ഡ്യ (BGMI) ഗെയിം ഇന്‍ഡ്യയില്‍ നിയന്ത്രണങ്ങളോടെ തിരിച്ചെത്തിയിരിക്കുകയാണ്. അനവധി പേര്‍ക്ക് പബ്ജി ഹരമായി മാറിയ സമയത്താണ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍കാര്‍ ഗെയിം നിരോധിച്ചതിന് പിന്നാലെ ബിജിഎംഐ എന്ന ഗെയിമെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍കാര്‍ ഇതെ കാരണം ചൂണ്ടിക്കാട്ടി അത് നിരോധിച്ചിരുന്നു.  പിന്നാലെ ബിജിഎംഐ ഗെയിം തിങ്കളാഴ്ച ഇന്‍ഡ്യയില്‍ റീലോഞ്ച് ചെയ്തിരിക്കുകയാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഗെയിം ലഭിച്ചു തുടങ്ങി. അതേസമയം നിയന്ത്രണങ്ങളോടെയാണ് ഗെയിം എത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ദിവസത്തില്‍ മൂന്ന് മണിക്കൂറും മുതിര്‍ന്നവര്‍ക്ക് ആറ് മണിക്കൂറുമാണ് ഗെയിം കളിക്കാന്‍ സാധിക്കുക. ബാക്കിയുള്ള സമയങ്ങളില്‍  ഗെയിമിങ് ഐഡി നിയന്ത്രണ വിധേയമായിരിക്കും.  കുട്ടി ഗെയിമര്‍മാരുള്‍പെടെ മൂന്ന് മാസം കേന്ദ്ര സര്‍കാരിന്റെ നീരിക്ഷണത്തിലായിരിക്കും. ഗെയിമിന് അടിമകളാകുന്നുണ്ടോ ഉപയോക്താക്കള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാകും ബിജിഎംഐ-ക്ക് രാജ്യത്ത് തുട...

Child Died | കുളിമുറിയിലെ ബകറ്റിലെ വെള്ളത്തില്‍ വീണ് 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Image
കോഴിക്കോട്: (www.kvartha.com) കുളിമുറിയിലെ ബകറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പത്ത് മാസം പ്രായമുള്ള കുഞ്ഞിനാണ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചത്. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ശബാന ശെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് നാടിനെ നൊമ്പരമായത്.   തിങ്കളാഴ്ചയായിരുന്നു വീട്ടുകാരെയും പ്രദേശവാസികളെയും ദുഃഖത്തിലാക്കിയ സംഭവം നടന്നത്. വീട്ടില്‍ ശബാന ശെറിനും രണ്ട് കുട്ടികളും മാത്രമാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. മാവൂര്‍ എസ് ഐ മോഹനന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു, പ്രിന്‍സി എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. Keywords:  News, Kerala-News, Kerala, Kozhikode, Child, Died, Obituary, Local-News, Accident, Water, Regional-News, News-Malayalam, Kozhikode: 10 month old baby fell into bucket of water died.  Powered by Info News For You

Man Died | കോഴിക്കോട് അജ്ഞാതന്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Image
കോഴിക്കോട്: (www.kvartha.com) അജ്ഞാതനെ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. മുന്നിലേക്കു ചാടിയ അജ്ഞാതന്‍ ട്രെയിനിന്റെ മുന്‍വശം തട്ടി തെറിച്ചു പോയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാസര്‍കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. മുന്‍ഭാഗത്തു തകരാര്‍ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാര്‍ഡില്‍ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്തെ സര്‍വീസിനെ ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.  വന്ദേഭാരത് ട്രെയിനുകളുടെ മുന്‍വശം വിമാനങ്ങളുടേതുപോലെ ഏയ്‌റോ ഡൈനാമിക് രൂപമാണ്. ഫൈബര്‍ കൊണ്ടാണ് മുന്‍വശം തയാറാക്കിയിരിക്കുന്നത്. പഴയ മെമുവില്‍ ഉണ്ടായിരുന്ന മൂന്ന് ഫെയ്‌സ് എന്‍ജിനാണ് ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.  Keywords:  News, Kerala, Kerala-News, Kozhikode, Man Died, Vande Bharat, Kozhikode-News, Kozhikode: Man dies after being hit by Vande Bharat. Powered by Info News For You

Anganwadi | അങ്കണവാടികളിൽ ചിരിക്കിലുക്കം; 'കളിചിരികൾ' ഇത്തവണ കൂടുതൽ പുതുമകളോടെ

Image
കാസർകോട്: (www.kasargodvartha.com) പ്രവേശനോത്സവത്തിന് മുമ്പ് തന്നെ അങ്കണവാടികളിലേക്ക് കുട്ടികളുടെ ഒഴുക്കുണ്ടാകും. അങ്കണവാടികളുടെ തുടക്കദിനങ്ങൾ ഗംഭീരമാക്കാൻ ജനകീയ ഒരുക്കങ്ങൾ ആരംഭിച്ചതോടെയാണിത്. ഇത്തവണ അങ്കണവാടികളിൽ എത്തേണ്ടുന്ന കുട്ടികളുടെ വീടുകളിൽ കാലേക്കൂട്ടി ബന്ധപ്പെട്ടവർ എത്തിയതോടെ പിഞ്ചോമനകളുടെ മുഖങ്ങളിൽ തിളക്കം കൂടിയിട്ടുണ്ട്. കരച്ചിലും പിണങ്ങലും ഇല്ലാതെ തന്നെ പുത്തൻ ഉടുപ്പും പുതുതായി വാങ്ങിയ ബാഗും കുടയും പാത്രങ്ങളുമായി അങ്കണവാടികളിൽ എത്താൻ കുട്ടികൾ നേരത്തെ തന്നെ തയ്യാറായി കഴിഞ്ഞു. ഓരോ പ്രദേശങ്ങളിലും അങ്കണവാടി വർകർമാരും ഹെൽപർമാരും ജനപ്രതിനിധികളും സ്ഥലത്തെ പൊതുപ്രവർത്തകരും കുട്ടികളുള്ള വീടുകളിൽ സമ്മാനപൊതികളുമായി നേരത്തെ തന്നെ സന്ദർശനം നടത്തുകയുണ്ടായി. 30 നാണ് ചിരിക്കിലുക്കം എന്ന പേരിൽ അങ്കണവാടികളിൽ പ്രവേശനോത്സവം നടക്കുന്നത്. അതിന്റെ അറിയിപ്പുമായാണ് സമ്മാനപൊതിയുമായുള്ള ബന്ധപ്പെട്ടവരുടെ വീടുകയറ്റം. വനിതാ ശിശുവികസന വകുപ്പ് ഇത്തവണ പ്രവേശനോത്സവത്തിന് ഒട്ടേറെ കൗതുകങ്ങൾ ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ചിത്ര പ്രചാരണവും തയ്യാറാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കാളി...

Wild Animals | അരിക്കൊമ്പനും കാട്ടുപോത്തുകളും പന്നികളും മറ്റും നാട്ടിൽ വിലസുന്നു; എന്തുകൊണ്ട് വന്യമൃഗങ്ങൾ കാട് വിട്ടിറങ്ങുന്നു, ഭക്ഷണം മാത്രമോ പ്രധാന കാരണം? അറിയേണ്ട ചിലത് കൂടിയുണ്ട്

Image
/ അജോ കുറ്റിക്കൻ ഇടുക്കി: (www.kvartha.com) കോട്ടയത്ത് എരുമേലിയിലും കൊല്ലത്ത് ആയൂരിലും കാട്ടുപോത്തിന്റെ അക്രമത്തില്‍ മൂന്നു പേര്‍ മരിച്ചിട്ട് കൃത്യം ഒരാഴ്ച തികയുന്നു. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും നാടുകടത്തിയിട്ട് ഇപ്പോള്‍ ഒരു മാസം. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീംകോടതി ഉത്തരവിനെ നഖശിഖാന്തം എതിര്‍ക്കുന്നവരുടെ എണ്ണവുമേറെ. കാലാവസ്ഥ വ്യതിയാനവും വെള്ളപ്പൊക്കവും അതിവൃഷ്ടിയും അനാവൃഷ്ടിയുമെല്ലാം കണ്ട് മൂക്കത്ത് വിരല്‍ വെക്കുന്ന മനുഷ്യര്‍ മറുവശത്ത്. വാസ്തവത്തില്‍ മൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ മൂലകാരണങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യര്‍ ഒരുമ്പെട്ടാല്‍ അടിക്കടി ഇങ്ങനെ അതിശയം കൂറുന്നത് ഒഴിവാക്കാം. വന-മൃഗ സംരക്ഷണ മേഖലകളിലെ കര്‍ശന ഇടപെടലുകള്‍ വന്യ മൃഗങ്ങളുടെ പ്രജനനം വര്‍ധിക്കുന്നതിനും അതിലൂടെ എണ്ണം പെരുകുന്നതിനും കാരണമായിട്ടുണ്ട്. എന്നാല്‍ വന്യ മൃഗങ്ങള്‍ക്ക് വിഹരിക്കുന്നതിനുള്ള വനവിസ്തൃതി ആനുപാതികമായി കൂടിയിട്ടില്ല. പകരം കാടു കയ്യേറ്റവും ആവാസ വ്യവസ്ഥയുടെ നാശവും വ്യാപക...

Accident | തലശേരി മൈനര്‍ സെമിനാരി വികാരി വാഹനാപകടത്തില്‍ മരിച്ചു

Image
കണ്ണൂര്‍: (www.kvartha.com) തലശേരി മൈനര്‍ സെമിനാരി വികാരി വാഹനാപകടത്തില്‍ മരിച്ചു. അസി. റെക്ടര്‍ ഫാദര്‍ മനോജ് ഒറ്റപ്പാക്കല്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഫാദര്‍ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ചാണ് അപകടത്തില്‍പെട്ടത്.  കൂടെയുണ്ടായിരുന്ന ഫാ. ജോര്‍ജ് കരോട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  Keywords: Kannur, News, Kerala, Accident, Death, Kannur: One died and three injured in road accident. Powered by Info News For You

Electric Lorry | ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറി പുറത്തിറക്കി അബൂദബി; 'പ്രതിവര്‍ഷം 4000 ടണ്ണിലേറെ കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളല്‍ കുറക്കാന്‍ കഴിയും'

Image
അബൂദബി: (www.kasargodvartha.com) ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറി പുറത്തിറക്കി. ഈ പരിസ്ഥിതി സൗഹൃദ ലോറി അവതരിപ്പിച്ചത് അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ തദ് വീര്‍ ആണ്. റിനൗള്‍ട് ട്രക്സ് മിഡിലീസ്റ്റ്, അല്‍ മസൂദ് ഗ്രൂപ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് ലോറി ഏര്‍പെടുത്തിയത്. ലോറിയുടെ പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിന് പുറമേ ഇവ പോവുന്ന റൂട്ടുകളില്‍ മതിയായ ചാര്‍ജിങ് സ്റ്റേഷനുകള്‍ അധികൃതര്‍ ഉറപ്പുവരുത്തും. മാലിന്യശേഖരണത്തിന് ഇലക്ട്രിക് ലോറി ഏര്‍പെടുത്തുന്നതില്‍ തങ്ങള്‍ ആകാംക്ഷാഭരിതരാണെന്ന് തദ് വീര്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂടീവുമായ അലി അല്‍ ധാഹരി പറഞ്ഞു.  ലോറി ശേഖരിക്കുന്നത് അബൂദബിയിലെ ഗാര്‍ഹിക മാലിന്യമായിരിക്കും. പാരിസിലും ബാഴ്ലസലോണയിലുമാണ് റിനൗള്‍ടിന്റെ ട്രകുകള്‍ നിരത്ത് കീഴടക്കിയിരിക്കുന്നത്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്ററിനിടക്ക് ദൂരം സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിനാകും. ഇരുനഗരങ്ങളിലും ഇലക്ട്രിക് ലോറികളുടെ ഉപയോഗത്തിലൂടെ പ്രതിവര്‍ഷം നാലായിരം ടണ്ണിലേറെ കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളല്‍ കുറക്കാന്‍ കഴിയുന്നുവെന്നാണ് കണക്ക്.    Keywords...

Elephant Attack | ബന്നാര്‍ഘട്ട വനമേഖലയില്‍ കാട്ടാനയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

Image
ബെംഗ്‌ളൂറു: (www.kvartha.com) ബന്നാര്‍ഘട്ട വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഹക്കി പിക്കി കോളനിയിലെ വീട്ടമ്മയായ നാഗമ്മ (34) ആണ് മരിച്ചത്. വനംവകുപ്പില്‍ ജീവനക്കാരനായ സഹോദരന് ഉച്ചഭക്ഷണവുമായി പോകുന്നതിനിടെയാണ് സംഭവം. സഹോദരന്റെ അടുത്തേക്ക് എത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കരച്ചില്‍കേട്ട് സഹോദരന്‍ ഓടിയെത്തുമ്പോഴേക്കും യുവതി ജീവനറ്റ നിലയിലായിരുന്നു. തുടര്‍ന്ന് മറ്റു ജീവനക്കാരെ കൂട്ടി സഹോദരന്‍ ആനയെ ഓടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.  പൊലീസ് എത്തി മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. Keywords: National, News, Wild Elephant, Elephant Attack, Woman, Died, Police, Forest, Woman died after wild elephant attack. Powered by Info News For You

Arrested | അഡ്രസ് ചോദിച്ച് വീട്ടിലെത്തിയയാള്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയതായി പരാതി; ഭക്ഷണ വിതരണക്കാരന്‍ അറസ്റ്റില്‍

Image
തിരുവനന്തപുരം: (www.kvartha.com) അഡ്രസ് ചോദിച്ച് വീട്ടിലെത്തിയയാള്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയെന്ന പരാതിയില്‍ ഭക്ഷണ വിതരണക്കാരന്‍ (Food Delivery Boy) അറസ്റ്റില്‍. രതീഷ് (32)നെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: ഫുഡ് ഡെലിവറിക്കെത്തിയ പ്രതി വീടിന്റെ മുറ്റം തൂക്കുകയായിരുന്ന യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ചു. തുടര്‍ന്ന് കുടിക്കാന്‍ വെള്ളം വേണമെന്ന് പറഞ്ഞു. അടുക്കളയില്‍ വെള്ളമെടുക്കാന്‍ പോയ യുവതിയുടെ പുറകെ പോയി അവരെ കയറി പിടിക്കുകയായിരുന്നു.  തിരിച്ച് വരുമ്പോള്‍ വീടിന്റെ മുന്‍വശത്ത് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രതീഷ് സമാനമായ രീതിയില്‍ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  Keywords:  Thiruvananthapuram, News, Kerala, Arrest, Arrested, Crime, Police, Delivery boy, Woman, Girl, Complaint, Attack against girl; Food delivery boy arrested. Powered by Info News For You

KV Sumesh | സമഗ്രമായ അകാഡമിക് പരിഷ്‌കരണം അനിവാര്യമെന്ന് കെ വി സുമേഷ് എംഎല്‍എ

Image
കണ്ണൂര്‍: (www.kvartha.com) അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തിനനുസരിച്ച് സമ്പൂര്‍ണ അകാഡമിക് പരിഷ്‌കരണം അനിവാര്യമാണെന്ന് കെ വി സുമേഷ് എംഎല്‍എ അഭിപ്രായപ്പെട്ടു. സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ (KSMA) ഏകദിന സെമിനാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എംപിഎ റഹീം അധ്യക്ഷത വഹിച്ചു.  പുതിയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് സിലബസ്, പരീക്ഷ, ന്യൂജന്‍ കോഴ്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തണം. സ്വാശ്രയ കോളജുകളില്‍ ഗവേഷണ പഠനത്തിന് സൗകര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാലയോട് കെഎസ്എംഎ ആവശ്യപ്പെട്ടു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടന്ന സെമിനാര്‍ കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.    ഡോ. പി കെ ബാബു ഉന്നത വിദ്യാഭ്യാസരംഗത്ത് സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ചു. ജനറല്‍ സെക്രടറി പി കെ സി മഹമൂദ് സ്വാഗതം പറഞ്ഞു. ഡോ. ശാഹുല്‍ ഹമീദ്, മഹേഷ് ചന്ദ്ര ബാലിക, മനോജ് വി എന്‍, സജു ജോസ്, മൂസ ബി ചെര്‍ക്കള, അഡ്വ. ദിനേശ് കുമാര്‍ കെ പി, രാജന...

HC Verdict | ആധാർ കാർഡോ മൊബൈൽ ഫോൺ നമ്പറോ ഇല്ലെന്ന കാരണത്താൽ ജനങ്ങൾക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി

Image
ഭുവനേശ്വർ:  (www.kasargodvartha.com)   ആധാർ കാർഡോ മൊബൈൽ ഫോൺ നമ്പറോ പോലുള്ള തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന കാരണത്താൽ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ദുർബല വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് നിഷേധിക്കാനാവില്ലെന്ന് ഒറീസ ഹൈകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ജാജ്പൂർ ജില്ലയിലെ കുട്ടികൾക്കിടയിലെ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ഗുരുതരമായ സാഹചര്യത്തെക്കുറിച്ചുള്ള പൊതുതാൽപര്യ ഹരജി (PIL) പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡോ. എസ് മുരളീധറും ജസ്റ്റിസ് ഗൗരി ശങ്കർ സത്പതിയും ഇക്കാര്യം നിരീക്ഷിച്ചത്. സമൂഹത്തിലെ ഏറ്റവും ദുർബലരും ദരിദ്രരുമായ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ ക്ഷേമ പദ്ധതികളെന്നും അതിനാൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഇത് വ്യക്തമായി വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഒഡീഷ സംസ്ഥാനത്തും രാജ്യത്തും ഇപ്പോഴും ദരിദ്രരും ദുർബലരുമായ നിരവധി വ്യക്തികൾ ഇവയിൽ ഒന്നുമില്ലാത്തവരാണെന്നതാണ് വസ്തുതയെന്നും കോടതി നിരീക്ഷിച്ചു. ആധാർ കാർഡോ മൊബൈൽ ഫോണോ അല്ലെങ്കിൽ ഏതെങ്കിലും 'ഐഡന്റിറ്റി' പേപ്പറോ ഇല്ലെന്നത് അടിസ്ഥാനപരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഭക്ഷണം, അനുബന്...

Parliament Building | നിലവിളക്ക് കൊളുത്തി ഉദ്ഘാടനം; പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പിച്ച് മോദി; നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും; ഒരു മണിക്ക് 75 രൂപ നാണയവും സ്റ്റാംപും പ്രകാശനം ചെയ്യും

Image
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പിച്ചു. സ്പീകറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദര്‍ശിച്ചു.  ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ചന നടത്തി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതര്‍ ഹോമം നടത്തി. പൂര്‍ണകുംഭം നല്‍കി പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഉച്ചയ്ക്കു 12ന് പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും നടക്കും. ഒരു മണിക്ക് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും, തുടര്‍ന്ന് പ്രസംഗം. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. അതേസമയം, പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബ...

Friend Died | അടുത്ത സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 'യുപിയില്‍ അര്‍ബുദം ബാധിച്ച് മരിച്ച കൂട്ടുകാരന്റെ ചിതയിലേക്ക് ചാടി 40 കാരന്‍ ആത്മഹത്യ ചെയ്തു'

Image
ലക്‌നൗ: (www.kvartha.com) അടുത്ത സുഹൃത്തിന്റെ അന്ത്യകര്‍മങ്ങള്‍ക്കെത്തിയ 40 കാരന്‍ വിയോഗം താങ്ങാനാവാതെ അതേ ചിതയില്‍ ചാടി മരിച്ചതായി റിപോര്‍ട്. ആനന്ദ് (40) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.  അര്‍ബുദം ബാധിച്ച് മരിച്ച സുഹൃത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 40 കാരന്‍, ചടങ്ങ് കഴിഞ്ഞ് ബന്ധുക്കള്‍ മടങ്ങാന്‍ തുടങ്ങുന്നതിനിടെ ചിതയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനന്ദിന്റെ അടുത്ത സുഹൃത്തായിരുന്നു നാഗ്ല ഖാന്‍ഗര്‍ സ്വദേശി അശോക് (42). അര്‍ബുദ ബാധിതനായിരുന്ന അശോക് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ 11 മണിയോടെ യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നു. ചടങ്ങില്‍ ആനന്ദും പങ്കെടുത്തിരുന്നു. ആളുകള്‍ ശ്മശാനസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍, ആനന്ദ് പെട്ടെന്ന് ചിതയിലേക്ക് ചാടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതുകണ്ട ചിലര്‍ ആനന്ദിനെ ചിതയില്‍ നിന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാ...

Arrested | 'വിവാഹം ചെയ്യാന്‍ വ്യാജ സ്‌കൂള്‍ സര്‍ടിഫികറ്റും ആധാര്‍ കാര്‍ഡും നിര്‍മിച്ച് പ്രായതട്ടിപ്പ്'; പെണ്‍ വീട്ടുകാരുടെ പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍

Image
പൂനെ: (www.kasargodvartha.com) വിവാഹം ചെയ്യാന്‍ വ്യാജ സര്‍ടിഫികറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍. ഗണേഷ് ദത്താത്രേയ ജാദവ് എന്ന യുവാവാണ് അറസ്റ്റിലായത്. വിവാഹിതനാകാനുള്ള നിയമപരമായ പ്രായത്തിന് മുമ്പേ തട്ടിപ്പ് നടത്തി മകളെ വിവാഹം ചെയ്‌തെന്നാണ് ആരോപണം. പൊലീസ് പറയുന്നത്: പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ വ്യാജ സര്‍ടിഫികറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയെന്നാണ് 20കാരനെതിരെ വധുവിന്റെ പിതാവ് പരാതി നല്‍കിയിത്. 21 വയസ് പൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ വ്യാജ സ്‌കൂള്‍ സര്‍ടിഫികറ്റും വ്യാജ ആധാര്‍ കാര്‍ഡും നിര്‍മിച്ച് പെണ്ണിന്റെ വീട്ടുകാരെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിക്ക് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശെശ വിവാഹ നിരോധന നിയമപ്രകാരമാണ് കേസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Keywords: National, News, Pune, Marriage, Wedding Fraud, Crime, Police, Complaint, Case, Arrest, Arrested, Pune Youth Forges Certificates to Get Married Before Legal Age Powered by Info News For You

Found Dead | തമിഴ്‌നാട്ടില്‍ സിആര്‍പിഎഫ് ജവാന്‍ വെടിയേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Image
ചെന്നൈ: (www.kvartha.com) സെന്‍ട്രല്‍ റിസര്‍വ് ട്രെയിനിംഗ് കോളജില്‍ സിആര്‍പിഎഫ് ജവാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസുള്ള ജഗന്‍ എന്ന ജവാന്‍ ആണ് മരിച്ചത്. ഇയാള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. തമിഴ്‌നാട്ടിലെ തുടിയലൂരിലുള്ള പരിശീലന കേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വെടിവയ്ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ജഗനെ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. കാവല്‍ ജോലിയിലായിരുന്ന ജഗന്‍ കഴുത്തില്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം. ജഗന്റെ അടുത്തായി റൈഫിള്‍ കിടപ്പുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.  സിആര്‍പിഎഫിന്റെ 77-ാം ബറ്റാലിയനില്‍ അംഗമായിരുന്നു ജഗന്‍. തുടിയലൂര്‍ പൊലീസ് സ്ഥലത്തെത്തി ജഗന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കുടുംബപ്രശ്നങ്ങള്‍ കാരണം അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. Keywords:  News, National, National-News, Chennai, Tamil Nadu, Jawan, CRPF, Died, Shot Dead, Suicide, Family Problems, Police, Inve...

Arrested | 'ചെരിപ്പ് കടയില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു'; മുന്‍ ജീവനക്കാരനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

Image
തിരൂര്‍: (www.kvartha.com) ചെരിപ്പുകടയില്‍നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നിസാമുദ്ദീനെയാണ് (24) സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടയത്. കഴിഞ്ഞദിവസം പുലര്‍ചെയാണ് പൂങ്ങോട്ടുകുളത്തെ ചെരുപ്പ് കടയില്‍ മോഷണം നടന്നത്. പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. സ്ഥാപനത്തിലെ മുന്‍ജീവനക്കാരനാണ് പ്രതി. തുടര്‍ന്ന് ഇയാളെ കോലൂപാലത്തുവെച്ച് പിടികൂടി.  സ്ഥാപനത്തിലെ സിസിടിവി മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും മോഷ്ടാവ് എടുത്തുകൊണ്ടുപോയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പണം പൊലീസ് കണ്ടെടുത്തു. സിസിടിവി ഉപകരണങ്ങള്‍ മാങ്ങാട്ടിരി ഭാഗത്ത് പുഴയില്‍ ഉപേക്ഷിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പണത്തിന് അത്യാവശ്യം വന്നതിനാലാണ് മോഷണം നടത്തിയതെന്ന് പ്രതി പറയുന്നു. Keywords: Thirur, News, Kerala, Robbery, Theft, Footwear Shop, Police, Man stole 10 lakhs fr...

Bridge Damaged | കഴിഞ്ഞ കാലവർഷത്തിൽ അടിഭാഗം തകർന്ന ചീർക്കയം പാലം നന്നാക്കാൻ നടപടിയായില്ല; മഴ കനക്കുന്നതോടെ കൂടുതൽ അപകടത്തിലാകുമെന്ന ആശങ്കയിൽ ജനങ്ങൾ

Image
/ സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട്: (www.kasargodvartha.com) കഴിഞ്ഞ കാലവർഷത്തിൽ തകർന്ന വരക്കാട് പറമ്പ റോഡിലെ ചീർക്കയം പാലത്തിന്റെ അടിഭാഗം ഒരുവർഷമായിട്ടും നന്നാക്കാൻ നടപടിയായില്ല. ദിവസേന നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന വരക്കാട് പറമ്പ റോഡിലെ ചീർക്കയം പാലം കാലവർഷം കനക്കുന്നതോടെ കൂടുതൽ അപകടത്തിലാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 1994ൽ നിർമിച്ച രണ്ട് സ്പാനുള്ള പെട്ടി പാലമാണ് അടിഭാഗം പൂർണമായും തകർന്ന നിലയിലുള്ളത്. പഴയറോഡ് രണ്ട് വർഷം മുൻപ് മെകാഡം റോഡ് ആയെങ്കിലും പാലത്തിന്റെ അറ്റകുറ്റപണികൾ ഒന്നും തന്നെ നടത്തിയിട്ടില്ല. റോഡിന് വീതി കൂട്ടാൻ പഴയപാലത്തിന്റെ അരികിൽ കോൺക്രീറ്റ് ഇട്ടെങ്കിലും തകർന്ന പാലത്തിന്റെ അടിഭാഗത്ത്‌ അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. കഴിഞ്ഞ കാലവർഷത്തിലെ മലവെള്ള പാച്ചലിൽ ആണ് പാലത്തിന്റെ അടി ഭാഗം തകരുകയും കോൺക്രീറ്റും കമ്പിയും ഉൾപെടെ ഒലിച്ചു പോവുകയും ചെയ്തത്. മെകാഡം റോഡിൽ പാലത്തിന്റെ അടുത്ത് സുരക്ഷയ്ക്കായി നിർമിച്ച കുറ്റി മതിൽ കഴിഞ്ഞ ദിവസം ഉണ്ടായകാറ്റിലും മഴയിലും മറിഞ്ഞുവീണു. ഇത് കൂടുതൽ അപകട സാധ്യത വർധിപ്പിക്കുന്നു. പാലത്തിന്റെ അടിഭാഗം തകർന്നതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ കടന...

Engagement | ജയ് കൊടാകിന്റെ വിവാഹം നിശ്ചയിച്ചു; പ്രതിശ്രുധ വധു മുന്‍ മിസ് ഇന്‍ഡ്യ അദിതി ആര്യ

Image
മുംബൈ: (www.kvartha.com) കൊടാക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും സിഇഒയുമായ കോടീശ്വരന്‍ ഉദയ് കൊടാകിന്റെ മകന്‍ ജയ് കൊടാകിന്റെ വിവാഹം നിശ്ചയിച്ചു. ഇപ്പോഴിതാ തന്റെ പ്രതിശ്രുധ വധുവിനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ജയ്. മുന്‍ മിസ് ഇന്‍ഡ്യ അദിതി ആര്യയാണ് ജയ് കൊടാകിന്റെ പ്രതിശ്രുധ വധു.  യേല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയതിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനിടെ അദ്ദേഹം അദിതി ആര്യയുമായുള്ള വിവാഹനിശ്ചയം സ്ഥിരീകരിച്ചതായും ട്വിറ്ററില്‍ കുറിച്ചു.  'എന്റെ പ്രതിശ്രുധ വധു യേല്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം പൂര്‍ത്തിയാക്കി. നിന്നെ കുറിച്ചോര്‍ത്ത് അഭിമാനം ആര്യ അതിഥി'- ഇതാണ് ജയ് കൊടാകിന്റെ ട്വീറ്റ്.  നേരത്തെ ആര്യയും ജയും ഒത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഒടുവില്‍ തന്റെ പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയ്. കൊളമ്പിയ സര്‍വകലാശാലയിലെ ബിരുദധാരിയാണ് ജയ് കൊടാക്. പിന്നാലെ ഹവാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും നേടി. നിലവില്‍ കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഡിജിറ്റല്‍ ഫസ്റ്റ് ...

Dress Code | മഹാരാഷ്ട്രയിലെ 4 ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കായി 'ഡ്രസ് കോഡ്'; 'ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുക എന്ന് ലക്ഷ്യം'

Image
മുംബൈ: (www.kasargodvartha.com) നാല് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കായി ഡ്രസ് കോഡ് ഏര്‍പെടുത്തി മഹാരാഷ്ട്ര. ധന്തോളിയിലെ ഗോപാല്‍കൃഷ്ണ ക്ഷേത്രം, ബെല്ലോരിയിലെ സങ്കത്മോചന്‍ പഞ്ച്മുഖി ഹനുമാന്‍ ക്ഷേത്രം (സാവോനര്‍), കനോലിബാരയിലെ ബൃഹസ്പതി ക്ഷേത്രം, നഗരത്തിലെ കുന്നിന്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദുര്‍ഗമാതാ ക്ഷേത്രം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഈ തീരുമാനം നടപ്പിലായി.  മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘ (മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ ഫെഡറേഷന്‍) സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കായി ഡ്രസ് കോഡ് ഏര്‍പെടുത്തിയതായി സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ ഘന്‍വത് അറിയിച്ചു. ഫെബ്രുവരിയില്‍ ജല്‍ഗാവില്‍ നടന്ന മഹാരാഷ്ട്ര ടെമ്പിള്‍ ട്രസ്റ്റ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.  ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യമെന്നും ഇത്തരം ഡ്രസ് കോഡുകള്‍ പല ക്ഷേത്രങ്ങളിലും നിലവിലുണ്ടെന്നും സുനില്‍ ഘന്‍വത് വ്യക്തമാക്കി. സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലും ഡ്രസ് കോഡ് നടപ്പാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമ...

Child Died | സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാണാതായി; വര്‍ക്കലയില്‍ പിഞ്ചുകുഞ്ഞ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Image
തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ പിഞ്ചുകുഞ്ഞിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുല്‍ അസീസ് -ഇസൂസി ദമ്പതികളുടെ രണ്ടുവയസുകാരിയായ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്. ഇടവയില്‍ വൈകിട്ട് 5.30ന് ആയിരുന്നു ദാരുണസംഭവം.  സഹോദരങ്ങള്‍ക്കൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് വീടിന് മുന്നിലെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ട്രാകിലേക്ക് പോയത് ആരുടെയും ശ്രദ്ധയില്‍പെടാതെ പോകുകയായിരുന്നു.  ഇതിനിടെ മറ്റു കുട്ടികള്‍ക്കൊപ്പം മകളെ കാണാതായതോടെ കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബഹളം വച്ചു. ട്രാകില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് എത്തിയപ്പോഴാണ് സോഹ്‌റിനെ തിരിച്ചറിഞ്ഞത്. മൃതദേഹം വര്‍ക്കല ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. അസ്വാഭാവിക സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Keywords:  News, Kerala-News, Kerala, News-Malayalam, Train Hit, Child, Died, Accidental Death, Accident, Police, Case, Investigation, Varkala: 2-year-old baby dies as train hit.  Powered by Info News For You

Arikomban | പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയിലെ ജനവാസ മേഖലയിലെത്തി; വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി കാട്ടിലേക്ക് തുരത്തി

Image
ഇടുക്കി: (www.kvartha.com) ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയിലെത്തി. രാത്രിയോടെയാണ് കാട്ടാന കുമളിയിലെ ജനവാസ മേഖലയിലെ ഭാഗത്തെത്തിയത്. ആള്‍താമസത്തിന് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്.  വ്യാഴാഴ്ച രാത്രി 11 മണിക്കുശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. വ്യാഴാഴ്ച രാവിലെ അരിക്കൊമ്പന്‍ കുമളിക്ക് സമീപംവരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റര്‍ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം. പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്.  വിവരമറിഞ്ഞെത്തിയ വനപാലകര്‍ ആനയെ കാട്ടിലേക്ക് തന്നെ ഓടിച്ചു. ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കിയാമ് ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു. എന്നാല്‍ എത്ര ദൂരത്തോളം ആന പോയി എന്നത് വ്യക്തമല്ല.  അതേസമയം, സ്ഥലം മനസ്സിലാക്കിയതിനാല്‍ അരിക്കൊമ്പന്‍ ഇനിയും ഇവിടെക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനംവകുപ്പ് അറിയ...