Posts

Showing posts from April, 2021

വോട്ടെണ്ണല്‍ നാളെ: ആദ്യഫല സൂചന 8.30ഓടെ, ഫലം പ്രഖ്യാപിക്കാന്‍ നാലു മണി ആയേക്കും

Image
കേരളം (www.evisionnews.co): കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേതു പോലെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നേരത്തേ അറിയില്ല. ഞായറാഴ്ച എട്ടിനുതന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും ഫലപ്രഖ്യാപനം വൈകും. തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാന്‍ സമയമെടുക്കുമെന്നതിനാലാണിത്. രാവിലെ എട്ടരയ്ക്കുശേഷം ആദ്യസൂചനകള്‍ കിട്ടിത്തുടങ്ങും. ഇതുവരെയുള്ള കണക്കുപ്രകാരം 4,54,237 തപാല്‍വോട്ടുകളാണ് എണ്ണേണ്ടത്. ഞായറാഴ്ച രാവിലെവരെ തപാല്‍ബാലറ്റുകള്‍ എത്തിക്കാന്‍ സമയമുണ്ട്. ഒരു ബാലറ്റ് എണ്ണാന്‍ 40 സെക്കന്‍ഡ് വേണമെന്നാണ് കണക്ക്. ഇ.വി.എമ്മില്‍ നേരിയ ഭൂരിപക്ഷത്തോടെ മുന്നിട്ടുനില്‍ക്കുന്നവര്‍ക്ക് തപാല്‍ വോട്ടുകള്‍ നിര്‍ണായകമാണ്. തര്‍ക്കങ്ങള്‍ ഉണ്ടാകാനും എണ്ണല്‍ നീളാനുമുള്ള സാധ്യതകളും കൂടുതലാണ്.</p> ഒന്നോ ഒന്നരയോ മണിക്കൂറിനുള്ളില്‍ ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണിത്തീരുമെങ്കിലും തപാല്‍ വോട്ടിന്റെ കണക്ക് വൈകുമെന്നതിനാല്‍ ഫലം പ്രഖ്യാപിക്കാന്‍ നാലുമണിയെങ്കിലും ആയേക്കും. https://results.eci.gov.in/ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. P...

ആലംപാടിയിലെ ബദ്രിയ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി

Image
കാസര്‍കോട് (www.evisionnews.co): ആലംപാടിയിലെ ബദ്രിയ അബ്ദുല്‍ റഹ്മാന്‍ ഹാജി (75) നിര്യാതനായി. മക്കള്‍: അലി ബദ്രിയ, ഖാദര്‍ ബദ്രിയ, ലത്തീഫ് ബദ്രിയ, മുനീര്‍ ബദ്രിയ, ഖൈറുനീസ, അയിഷാബി. ഖബറടക്കം ഉച്ചക്ക് രണ്ടു മണിക്ക് ആലംപാടി ഖിളര്‍ ജുമാ മസ്ജിദില്‍. Powered by Info News For You

വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായി ബര്‍ദുബൈ മിനാബസാറില്‍ ശാസ് കഫെ പ്രവര്‍ത്തനമാരംഭിച്ചു

Image
കാസര്‍കോട് (www.evisionnews.co): ബര്‍ ദുബൈ മിനാബസാറില്‍ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളുമായി ശാസ് ഗ്രൂപ്പിന്റെ പുതിയ സംരഭമായ ശാസ് കഫെ പ്രവര്‍ത്തനമാരംഭിച്ചു. അബ്ദുല്‍ റഹിമാന്‍ വാഴയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള മുഖ്യാതിഥിയായി. ശാസ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബിത്ത് സാമൂഹിക സാംസ്‌കാരിക വാണിജ്യ പ്രമുഖരായ നാസര്‍ മുട്ടം, നൗഷാദ് കന്യപ്പാടി, ശാഹുല്‍ തങ്ങള്‍, അസറുദ്ദീന്‍, സബാദ്, അബ്ദുല്ല അറഫാത്ത് സംബന്ധിച്ചു. Powered by Info News For You

ആശുപത്രിയില്‍ പ്രവേശനം ലഭിച്ചില്ല; കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായ വനിതാ എന്‍ജിനീയര്‍ക്ക് കാറില്‍ ദാരുണാന്ത്യം

Image
ന്യൂഡെല്‍ഹി: (https://ift.tt/3eJvDKB) ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതിരുന്ന വനിതാ എന്‍ജിനീയര്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് കാറില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ സര്‍കാര്‍ ആശുപത്രിക്ക് പുറത്താണ് സംഭവം. 35കാരിയായ ജാഗ്രതി ഗുപ്തയെയാണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ആശുപത്രി പ്രവേശനത്തിനായി അപേക്ഷിച്ചെങ്കിലും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മൂന്നുമണിക്കൂറിലധികം യുവതിയും കൂടെയുണ്ടായിരുന്ന വീട്ടുടമസ്ഥനും ആശുപത്രിക്ക് പുറത്ത് കാറില്‍ കഴിഞ്ഞു. പിന്നീട് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞ ജാഗ്രതി കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.   'യുവതിയുടെ വീട്ടുടമസ്ഥന്‍ സഹായത്തിനായി യാചിക്കുമ്പോള്‍ ഞാന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആരും അദ്ദേഹത്തെ കേള്‍ക്കാന്‍ തയാറായിരുന്നില്ല. ഏകദേശം മൂന്നരയോടെ അവര്‍ വീണു. ഇതോടെ അദ്ദേഹം ആശുപത്രിയിലെ റിസപ്ഷനിലെത്തുകയും യുവതിക്ക് ശ്വാസമില്ലെന്ന് അറിയിക്കുകയുമായിരുന്നു. ജീവനക്കാര്‍ എത്തിയെങ്കിലും മരിച്ചതായി അറിയിച്ചു' -ദൃക്‌സാക്ഷിയായ സചിന്‍ എന്നയാള്‍ എന്‍ ഡി ടി വിയോട് പറഞ്ഞു.  ...

നാടും നഗരവും ഉറങ്ങി: ആളൊഴിഞ്ഞ് ബത്തേരി

Image
ബത്തേരി: (www.kvartha.com 01.05.2021)  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട ബത്തേരി ഭാഗങ്ങൾ വെള്ളിയാഴ്ച നിശബ്ദമായിരുന്നു. അവശ്യസാധന കടകൾ പോലും പകുതിയാണ് തുറന്നത്. കെഎസ്ആർടിസി 10 ദീർഘദൂര സെർവീസുകളും 3 പ്രാദേശിക സെർവീസുകളും മാത്രമാണ് നടത്തിയത്. കൽപറ്റയിലേക്കുള്ള 10 സെർവീസുകളിൽ മാത്രം സ്വകാര്യ ബസ് സർവീസ്‍ ഒതുങ്ങി. നഗരത്തിന്റെ പ്രവേശന കവാടങ്ങളിൽ പൊലീസ് ശക്തമായ പരിശോധന രാവിലെ നടത്തിയെങ്കിലും പിന്നീട് വരുന്ന വാഹനങ്ങളെല്ലാം കടത്തി വിടുന്ന നിലയിലായിരുന്നു. സംസ്ഥാനാന്തര സെർവീസുകളും ബത്തേരി വഴി അധികമായുണ്ടായില്ല. Keywords: News, Wayanad, COVID- 19, Corona, Kerala, State, Bathery, Lockdown, Complete lockdown in Bathery. < !- START disable copy paste --> Powered by Info News For You

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപോര്‍ട്

Image
ഡെറാഡൂണ്‍: (www.kvartha.com 01.05.2021) കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപോര്‍ട്. വെള്ളിയാഴ്ചയാണ് ഹരിദ്വാറില്‍ നടന്ന കുംഭമേളയുടെ സമാപനം.  കുംഭമേളയില്‍ പങ്കെടുത്ത 2,600 വിശ്വാസികള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. കൊറോണ വൈറസ് സൂപ്പര്‍ സ്‌പ്രെഡറായി കുംഭമേളയെന്ന ആരോപണം ശക്തമാകുന്നതിന് പിന്നാലെയാണ് പങ്കെടുത്ത വിശ്വാസികളുടെ എണ്ണം പുറത്തുവരുന്നത്.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുംഭമേളയുടെ ദിനങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഗംഗാസ്‌നാനത്തിന് നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. 1,90,083 കോവിഡ് ടെസ്റ്റുകളാണ് കുംഭമേളയ്ക്കിടെ നടത്തിയത്. ഇതില്‍ 2,642 പേര്‍ കോവിഡ് പോസിറ്റീവായതെന്ന് ഹരിദ്വാര്‍ ചീഫ് മെഡികല്‍ ഓഫീസര്‍ എസ് കെ ഝാ വ്യക്തമാക്കുന്നത്. ജൂനാ അഖാഡ വിഭാഗത്തിലുള്ളവരില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ മേളയിലെത്തിയതെന്നും റിപോര്‍ടില്‍ വിശദീകരിക്കുന്നു. Keywords:  Dehra Dun, News, National, COVID-19, Religion, 70 Lakh Participated In Kumbh Mela Held Amid Covid Surge Powered ...

എ ടി എം കുത്തിപൊളിച്ച്‌ കവർചാ ശ്രമം: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

Image
ചവറ: (www.kvartha.com 01.05.2021)  ഫെഡറൽ ബാങ്കിന്റെ നീണ്ടകര ശാഖയോടു ചേർന്നുള്ള എടിഎം കുത്തിപൊളിച്ച് കവർചാ ശ്രമം. വെള്ളിയാഴ്ച പുലർചെ 1.26നാണ് മൂന്നു യുവാക്കൾ ദേശീയപാതയോരത്തെ എടിഎം തകർത്ത് പണം കവരാൻ ശ്രമിച്ചത്. 4 മിനിറ്റാണ് എടിഎമിനുള്ളിൽ യുവാക്കൾ ചെലവഴിച്ചത്. സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. 1.26 നു എടിഎമിനുള്ളിൽ കടന്ന സംഘം സമീപത്തെ മേശ തുറന്ന് എന്തോ എടുത്ത് മെഷീൻ കുത്തിത്തുറക്കാൻ ശ്രമം നടത്തുന്നു. ശക്തിയായി വലിച്ചു മെഷീന്റെ ഭാഗം ഇളക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ 1.30 ഓടേ സംഘം മടങ്ങുന്നതാണു സിസിടിവി ദൃശ്യത്തിലുള്ളത്. എന്നാൽ എടിഎം പൊളിക്കാൻ ശ്രമിക്കുമ്പോൾ ഫെഡറൽ ബാങ്കിന്റെ പ്രധാന ഓഫിസിൽ അലാം മുഴങ്ങുകയും തുടർന്ന് ബാങ്ക് അധികൃതർ ചവറ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തും മുൻപ് യുവാക്കൾ പുറത്തിറങ്ങി സമീപത്തെ മറ്റൊരു വ്യാപാര സ്ഥാപനം കുത്തിത്തുറക്കാൻ ശ്രമിച്ചു. വാഹനം നിർത്തി ഇവരെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും മൂന്നു പേരും നീണ്ടകര ഹാർബർ ഭാഗത്തേക്ക് ഓടി മറയുകയായിരുന്നു. നീണ്ടകര ഹാർബർ ഉൾപെടെയുള്ള പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്...

റിയാലിറ്റി ഷോ മത്സരാര്‍ഥിയുടെ ഗ്രാമത്തിലെ മുഴുവനാളുകളുടെയും ഭക്ഷണ ചെലവുകള്‍ ഏറ്റെടുത്ത് നടന്‍ സോനു സൂദ് വീണ്ടും കൈയ്യടി നേടുന്നു

Image
ന്യൂഡെല്‍ഹി: (https://ift.tt/3eJvDKB) കോവിഡ് ഒന്നാം തരംഗ സമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്താന്‍ സഹായിച്ച ബോളിവുഡ് നടന്‍ സോനു സൂദ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. വീണ്ടും കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ പല സംസ്ഥാനങ്ങളും ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ്. ഇതിനിടെ 'ഡാന്‍സ് ദീവാനേ' എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായെത്തി മത്സരാര്‍ഥികളിലൊരാളുടെ ഗ്രാമത്തിലെ മുഴുവനാളുകളുടെയും ഭക്ഷണ ചെലവുകള്‍ ഏറ്റെടുത്ത് നടന്‍ വീണ്ടും കൈയ്യടി നേടുന്നു. മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്‍ഥിയാണ് ലോക് ഡൗണിനെത്തുടര്‍ന്ന് തന്റെ ഗ്രാമീണര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കാര്യം വിശദീകരിച്ചത്. ലോക് ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ മുഴുവന്‍ ഗ്രാമത്തിന്റെയും ഭക്ഷണത്തിന്റെ ചെലവുകള്‍ താന്‍ വഹിക്കാമെന്ന് ഉടനെ തന്നെ നടന്‍ അറിയിക്കുകയായിരുന്നു. 'ഉദയ്, നിങ്ങളുടെ ഗ്രാമത്തിലുള്ളവരോട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോക് ഡൗണ്‍ അത് ഒരു മാസം അല്ലെങ്കില്‍ രണ്...

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡെല്‍ഹി എയിംസിലേക്ക് മാറ്റി

Image
ന്യൂഡെല്‍ഹി: (https://ift.tt/3eJvDKB) യു എ പി എ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ സുപ്രീംകോടതി നിര്‍ദേശ പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഡെല്‍ഹി എയിംസിലേക്ക് മാറ്റി. ഒരു ഡെപ്യൂടി ജയിലറെയും മെഡികല്‍ ഓഫീസറെയും കാപ്പനോടൊപ്പം ഉത്തര്‍പ്രദേശ് സര്‍കാര്‍ നിയോഗിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സ നല്‍കി ആരോഗ്യം വീണ്ടെടുത്ത ശേഷം കാപ്പനെ മഥുരയിലെ ജയിലിലേക്ക് കൊണ്ടു പോകാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.  ഉത്തര്‍പ്രദേശ് സര്‍കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളി സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഏപ്രില്‍ 28ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഡെല്‍ഹി എയിംസിലേക്കോ ആര്‍ എം എല്‍ ആശുപത്രിയിലേക്കോ കാപ്പനെ മാറ്റണമെന്നാണ് കോടതി നിര്‍ദേശിച്ചത്. പ്രമേഹം, ഹൃദയ സംബന്ധമായ രോഗം അടക്കമുള്ള അസുഖങ്ങള്‍ കാപ്പനുണ്ടെന്ന യുപി സര്‍കാരിന്റെ വൈദ്യപരിശോധനാ റിപോര്‍ടും കോടതി പരിഗണിച്ചിരുന്നു.  ജയിലില്‍ വെച്ച് സിദ്ദീഖ് കാപ്പന് മുറിവേറ്റിരുന്നതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വൈദ്യപരിശോധന റിപോര്‍ടില്‍ ഉത്തര്‍പ്രദേശ് സര്‍കാര്‍ ചൂണ്ടിക്കാട്ടിയി...

അന്വേഷണ സമിതിക്ക് മുന്നില്‍ സിസിടിവി ദൃശ്യം ഹാജരാക്കും: പള്ളിയില്‍ നിന്ന് മടങ്ങിയവരെ തല്ലിച്ചതച്ച എസ്‌ഐ കുടുങ്ങും

Image
കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ തറാവിഹ് നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ തല്ലിച്ചതച്ച ബദിയടുക്ക എസ്‌ഐക്കെതിരെ വ്യാപക പരാതി. വ്യാഴാഴ്ച രാത്രി കര്‍ഫ്യൂ തുടങ്ങുന്നതിന് മുമ്പ് തന്നെ ബദിയടുക്ക എസ്ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് ബീജന്തടുക്ക മസ്ജിദ് പരിസരത്ത് എത്തുകയും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ മര്‍ദിക്കുകയുമായിരുന്നു. പള്ളി പരിസരത്ത് യാതൊരു പ്രകോപനവുമില്ലാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്‌ഐക്കെതിരെ പരാതിയുണ്ട്. വിശ്വാസികള്‍ വളരെ പുണ്യമായി കരുതുന്ന ബദര്‍ അനുസ്മരണ ദിനത്തില്‍ അസര്‍ നിസ്‌കാരനന്തരം ഇതേ എസ്.ഐയും സംഗവും ബീജന്തടുക്ക പള്ളി പരിസരത്ത് ലാത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തായി പരാതി ഉണ്ട്. രാത്രി കര്‍ഫ്യു ആരംഭിക്കുന്നതിന് മുമ്പും നിര്‍ത്തിയിട്ട ബൈക്ക് കേടുപാട് വരുത്തിയതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം റഫീഖ് കേളോട്ട് പോലിസ് കംപ്ലയിന്റ് അതോറോട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്‌ഐക്കെതിരെ നപടിയുണ്ടാവാനാണ് സാധ്യത അക്രമണം നടക്കുമ്പോള്‍ പളളിയുടെ മുന്‍വശത്ത് സ്ഥാപി...

ഒരുമാസത്തിനിടെ കോവിഡ് ബാധിച്ചത് 15,547പേര്‍ക്ക്: ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

Image
കാസര്‍കോട്‌ (www.evisionnews.co): ജില്ലയുടെ നെഞ്ചിടിപ്പേറ്റി കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം ആശങ്കയും ഭീതിയും പടരുന്നു. ഒരുമാസത്തിനിടെ ജില്ലയില്‍ 15,547 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധിച്ചത്. മാര്‍ച്ച് 31ലെ കണക്കുപ്രകാരം ജില്ലയിലെ രോഗബാധിതരുടെ എണ്ണം 32,277 ആയിരുന്നു. ഒരുമാസം പിന്നിടുമ്പോള്‍ പതിനയ്യായിരത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നത്. ആറുമാസത്തിന് ശേഷം എപ്രില്‍ ഏപ്രില്‍ എട്ടിനാണ് ആദ്യമായി പ്രതിദിന പോസിറ്റീവ് 200ന് മുകളിലെത്തിയത്. പിന്നീട് പ്രതിദിന ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. ഇതിനിടെ രണ്ടുതവണ ആയിരവും കടന്നു. ആയിരത്തിലുണ്ടായിരുന്ന രോഗികളുടെ എണ്ണം ഒരു മാസം കഴിയുമ്പോഴേക്ക് പതിനായിരത്തിനടുത്തെത്തി എന്നത് തീവ്രവ്യാപന ഭീഷണി തന്നെയാണ്. നിലവില്‍ 9366 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇന്നലെ ജില്ലയില്‍ 813 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.4 ശതമാനം. 47824 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വീടുകളില്‍ 11546 പേരും സ്ഥാപനങ്ങളില്‍ 818...

സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 35,040

Image
  Powered by Info News For You

'ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കും, ഞാനും ഇത് അനുഭവിച്ചതാണ്'; തമിഴ് നടന്‍ പ്രകാശ് രാജ്

Image
ചെന്നൈ: (https://ift.tt/3eJvDKB)  ബി ജെ പി സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കുമെന്നും താനും ഇത് അനുഭവിച്ചതാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. നിങ്ങള്‍ ശക്തനായി നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് അറിയാമെന്നും ഒപ്പം ഉണ്ടാകുമെന്നും പ്രകാശ് കുറിച്ചു. 'ഈ ഭീരുക്കള്‍ ഇത്രത്തോളം അധഃപതിക്കും. ഞാനും ഇത് അനുഭവിച്ചതാണ്. എനിക്ക് അറിയാം നിങ്ങള്‍ ശക്തനായി തന്നെ നില്‍ക്കുമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും. ഞങ്ങള്‍ കൂടുതല്‍ ശക്തി പകരാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്', എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.  കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് പാര്‍ടി പ്രവര്‍ത്തകര്‍ ലീക് ചെയ്‌തെന്ന് സിദ്ധാര്‍ഥ് അറിയിച്ചത്. ഇതുവരെ  500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെ...

ഉയരമുള്ള പ്ലാവില്‍ നിന്ന് നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം

Image
കട്ടപ്പന: (www.kvartha.com 01.05.2021) ഉയരമുള്ള പ്ലാവില്‍ നിന്ന് നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ച് വീണുപോയ തൊഴിലാളിക്ക് ദാരുണാന്ത്യം. മധുര സ്വദേശി അറുമുഖന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളയാംകുടി കൊങ്ങിണിപ്പടവിലെ ഏലത്തോട്ടത്തിലാണ് സംഭവം. ഈ തോട്ടത്തിലാണ് അറുമുഖന്‍ വര്‍ഷങ്ങളായി പണിയെടുത്തിരുന്നത്. മറ്റൊരു തൊഴിലാളി ചരിവുള്ള പ്രദേശത്തു നില്‍ക്കുന്ന പ്ലാവില്‍ കയറി. ഇതേസമയത്ത് കുറച്ചു മാറി ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്നു അറുമുഖന്‍. 40 അടി ഉയരമുള്ള പ്ലാവില്‍ നിന്ന് മറ്റൊരു തൊഴിലാളി ചെത്തിയിട്ട ചക്ക നിലത്തു വീണ് തെറിച്ചുയര്‍ന്ന ചക്ക തലയിലിടിച്ച് അറുമുഖന്‍ വീണു പോയി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  Keywords:  Kattappana, News, Kerala, Accident, Death, Hospital, Jackfruit, Tree, Jackfruit fell to ground from high tree and hit one's head; Man died Powered by Info News For You

കുവൈതില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ അധ്യാപിക മരിച്ചു

Image
കുവൈത് സിറ്റി: (https://ift.tt/3eJvDKB) കുവൈതില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ അധ്യാപിക മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹിന്റെ ഭാര്യ ഖദീജ ജസീല (31) ആണ് മരിച്ചത്. കുവൈതിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിക്കവെയായിരുന്നു അന്ത്യം. കുവൈത് ഇന്ത്യന്‍ ലേണേഴ്‌സ് അകാദമിയിലെ മലയാളി അധ്യാപികയായിരുന്നു. വട്ടോളി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കള്‍ - ഇഷാല്‍ ഫാത്തിമ, ഇഹ്‌സാന്‍ സബീഹ്. Keywords:  News, World, Gulf, Kuwait, Death, Teacher, Malayalee, Education, Treatment, Hospital, Malayalee teacher dies while undergoing treatment in Kuwait Powered by Info News For You

ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കോവിഡ് രോഗികള്‍ മരിച്ചു

Image
ഭാരുച്ച്: (www.kasargodvartha.com 01.05.2021) ഗുജറാത്ത് ഭാറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കോവിഡ് രോഗികള്‍ മരിച്ചു. ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന 18 രോഗികളാണ് മരിച്ചതെന്ന് ഭരുച്ച് എസ്പി രാജേന്ദ്രസിങ് ചുദാസാമ അറിയിച്ചു.  ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെ താഴത്തെ നിലയിലെ കോവിഡ് വാര്‍ഡില്‍ തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമായി. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. Keywords: Bharuch, News, National, Top-Headlines, COVID-19, Hospital, Treatment, Fire, Accident, At least 18 Covid-19 patients die in hospital fire in Gujarat’s Bharuch Powered by Info News For You

Covid: Shikhar Dhawan donates Rs 20 lakh for buying oxygen cylinders

Image
ഓക്‌സിജന്‍ സിലിന്‍ഡറുകളും കോണ്‍സെന്‍ട്രേറ്ററുകളും വാങ്ങാനായി 20 ലക്ഷം രൂപ സംഭാവന ചെയ്ത് ക്രികെറ്റ് താരം ശിഖര്‍ ദവാന്‍ ന്യൂഡെല്‍ഹി: (https://ift.tt/3eJvDKB) കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകളും കോണ്‍സെന്‍ട്രേറ്ററുകളും വാങ്ങാനായി 20 ലക്ഷം രൂപ സംഭാവന ചെയ്ത് ക്രികെറ്റ് താരം ശിഖര്‍ ദവാന്‍. സചിന്‍ ടെന്‍ഡുല്‍കര്‍ ഒരു കോടി നല്‍കിയ ഓക്‌സിജന്‍ ഇന്ത്യ എന്ന എന്‍ജിഒ ആണ് ശിഖര്‍ ധവാന്റെ സംഭാവനയും സ്വീകരിച്ചിട്ടുളളത്. ഐപിഎല്‍ മത്സരത്തിന് ശേഷം പ്രൈസ് മണിയായി ലഭിക്കുന്ന പണവും കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി നല്‍കുമെന്ന് ധവാന്‍ വിശദമാക്കി.  അഭൂതപൂര്‍വ്വമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പരസ്പരം സഹായിക്കാനായി ചെയ്യാവുന്നതെല്ലാം ചെയ്യുകയെന്നത് ഈ സമയത്ത് അത്യാവശ്യമാണെന്ന് ധവാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശിഖര്‍ ധവാന്‍ നന്ദി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഏവരും ശ്രമിക്കണമെന്നും ധവാന്‍ ആവശ്യപ്പെട്ടു....

ഓഫ് സ്‌ക്രീന്‍ വില്ലന്‍മാര്‍ ഓണ്‍-സ്‌ക്രീന്‍ നായകരെ താങ്ങാന്‍ കഴിയുന്നതിലുമപ്പുറം ഭീഷണിപ്പെടുത്തുന്നു: ശശി തരൂര്‍ എംപി

Image
ന്യൂഡെല്‍ഹി: (https://ift.tt/3u5OLJp) നടി പാര്‍വതി തിരുവോത്തിന് പിന്നാലെ ബി ജെ പി ഐടി സെലിന്റെ ഭീഷണി നേരിടുന്ന നടന്‍ സിദ്ധര്‍ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും രംഗത്ത്. സമൂഹം പരിരക്ഷിക്കുന്ന ഓഫ് സ്‌ക്രീന്‍ വില്ലന്‍മാര്‍ ഓണ്‍-സ്‌ക്രീന്‍ നായകരെ താങ്ങാന്‍ കഴിയുന്നതിലുമപ്പുറം ഭീഷണിപ്പെടുത്തുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.   'നമ്മുടെ ഓണ്‍-സ്‌ക്രീന്‍ നായകര്‍ എന്തുകൊണ്ടാണ് വായ തുറക്കാത്തതെന്ന്, അല്ലെങ്കില്‍ തീവ്രമായി പ്രചാരണം നടത്താത്തതെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹം പരിരക്ഷിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ഓഫ് സ്‌ക്രീന്‍ വില്ലന്‍മാര്‍ ഈ നായകന്‍മാരെ താങ്ങാന്‍ കഴിയുന്നതിലുമപ്പുറം ഭീഷണിപ്പെടുത്തുന്നതാണ് അതിനുള്ള ഒരു കാരണം. സിദ്ധാര്‍ത്ഥിനെപ്പോലുള്ള അപൂര്‍വ വ്യക്തിയൊഴികെ' -ശശി തരൂര്‍ ട്വീറ്റ് ചെയ്തു.  'നട്ടെല്ലുള്ള അപൂര്‍വം സെലിബ്രിറ്റി' എന്ന കുറിപ്പോടെ സിദ്ധര്‍ഥിനെക്കുറിച്ച് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ രമണ്‍ ധാക്ക പോസ്റ്റ് ചെയ്ത ചിത്രവും ശശി തരൂര്‍ പങ്കുവെച്ചു. ബി ജെ പിയെയും കേന്ദ്ര സര്‍കാരിന്റെ നയങ്ങളെയും വിമര്‍ശിക്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച സംഭവം; 63കാരന് 12 വര്‍ഷം തടവും പിഴയും

Image
കരുനാഗപ്പള്ളി: (www.kvartha.com 30.04.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ബന്ധുവായ 63കാരന് 12 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. പോക്സോ നിയമത്തിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ജി ശ്രീരാജ് ശിക്ഷ വിധിച്ചത്.  പിഴത്തുകയില്‍ നിന്ന് 25,000 രൂപ ഇരക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2018ല്‍ ശാസ്താംകോട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിച്ചു. മൈനാഗപ്പള്ളി സ്വദേശിയായ പിതാവിന്റെ കൊച്ചച്ഛന്‍ കൂടിയായ പ്രതി 10 വയസ് മാത്രമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്. Keywords:  News, Kerala, Accused, Police, Crime, Molestation, Girl, Case, Court, Court Order, Incident of molestation against minor girl; 12 years in prison for 63-year-old man Powered by Info News For You

താക്കോല്‍ ഇട്ട് സ്റ്റാര്‍ട് ചെയ്യുന്നതിനിടെ ബുള്ളറ്റിന് തീ പിടിച്ച് മുന്‍വശം കത്തി നശിച്ചു

Image
തൊടുപുഴ: (https://ift.tt/3u5OLJp) തൊടുപുഴക്കടുത്ത് മൈലക്കൊമ്പ് പള്ളിയുടെ പിന്നിലെ റോഡിനു സമീപം താക്കോല്‍ ഇട്ട് സ്റ്റാര്‍ട് ചെയ്യുന്നതിനിടെ ബുള്ളറ്റിന് തീ പിടിച്ച് മുന്‍വശം കത്തി നശിച്ചു. എസി മെകാനിക്കായ ഇളംദേശം, ഇലവുംതടത്തില്‍ ഷംനാസിന്റെ 2018 മോഡല്‍ ബുള്ളറ്റിനാണ് തീ പിടിച്ചത്.  ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വഴിയില്‍ വെച്ച് സുഹൃത്തിനെ കണ്ടതിനാല്‍ വണ്ടി നിര്‍ത്തിയിട്ട് സംസാരിച്ചശേഷം താക്കോല്‍ തിരിച്ച് സ്റ്റാര്‍ട് ആക്കുന്നതിനിടെയാണ് പെട്ടെന്ന് മുന്‍ഭാഗത്ത് തീ കത്തിയത്. സീറ്റിന്റെ കുറച്ചുഭാഗവും മുന്‍വശവുമാണ് കത്തിനശിച്ചത്. ഉടന്‍തന്നെ വാഹനം സ്റ്റാന്‍ഡിലൊതുക്കി ഷംനാസ് ഇറങ്ങിയോടിയതിനാല്‍ വലിയ അപകടമുണ്ടായില്ല. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.20ഓടെയാണ് സംഭവം. തൊടുപുഴ ഫയര്‍ഫോഴ്‌സ് രണ്ടു യൂനിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാല്‍ ചെറുവാഹനം മാത്രമാണ് പ്രവേശിച്ചത്. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. Keywords:  News, Kerala, State, Thodupuzha, Accident, Bike, Vehicles, Fire, Bullet caught fire while the key was being turned ...

കോവിഡ്: നീലേശ്വരം, കാഞ്ഞങ്ങാട് മുൻസിപാലിറ്റികൾ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Image
കാസർകോട്: (www.kasargodvartha.com 30.04.2021)  കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ നീലേശ്വരം, കാഞ്ഞങ്ങാട് മുൻസിപാലിറ്റികൾ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു സി ആർ പി സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 29 അർധരാത്രി മുതൽ മെയ് ആറ് അർധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.                                                                                     മുൻസിപാലിറ്റികൾക്ക് പുറമെ അജാനൂർ, ബളാൽ, ബേഡഡുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂർ, ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ-ചീമേനി, കിനാനൂർ-കരിന്തളം, കോടോം-ബേളൂർ, മടിക്കൈ, മധുർ, മംഗൽപാടി, പടന്ന, പള്ളിക്കര, പിലിക്കോട്, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ, വെസ്റ്റ്എളേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുക...

അദാനി ഗ്രൂപ് ഏറ്റെടുത്ത മംഗളുറു വിമാനത്താവളത്തിൽ പാർകിംഗ് നിരക്ക് വൻതോതിൽ വർധിപ്പിച്ചു; നിയമങ്ങൾ ലംഘിച്ചാൽ പ്രത്യേക പിഴയും

Image
മംഗളുറു: (www.kasargodvartha.com 30.04.2021) അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർകിംഗ് നിരക്ക് വൻതോതിൽ വർധിപ്പിച്ചു. വിമാനത്താവളം കഴിഞ്ഞവർഷം അദാനി ഗ്രൂപ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർകിംഗ് ഫീസ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.                                                                                    നേരത്തെ കോച് ബസുകൾക്കും ട്രകുകൾക്കും 30 മിനിറ്റ് പാർകിംഗിന് 70 രൂപ ഈടാക്കിയിരുന്നു. എന്നാൽ ഇത് അരമണിക്കൂറിന് 300 രൂപയായും രണ്ട് മണിക്കൂറിന് 500 രൂപയായും ഉയർത്തി. മിനി ബസിനും ടെമ്പോയ്ക്കും അരമണിക്കൂറിന് 60 രൂപയുണ്ടായിരുന്നത് 200 രൂപയാക്കി. രണ്ട് മണിക്കൂർ പാർക് ചെയ്താൽ 350 രൂപ നൽകണം. ടാക്‌സി കാറുകൾ 30 മിനുറ്റ് വരെ മുമ്പുള്ള 55 രൂപയ്ക്ക് പകരം 60 രൂപ നൽകണം. സ്വകാര്യ കാറുകൾക്ക് അരമണിക്കൂർ വരെ 90 രൂപയാണ് പുതുക്കിയ നിരക്ക്. ഇരുചക്ര...

അബ്‌ദുൽ ഹകീം തളങ്കര; പടിഞ്ഞാറിന്റെ വെളിച്ചം പാരിലാകെ പടർത്തിയ മനുഷ്യ സ്‌നേഹി

Image
ബശീർ കല (www.kasargodvartha.com 30.04.2021) എല്ലാവരും മരണം പുൽകേണ്ടവരാണെന്ന വലിയ സത്യത്തിനുമുന്നിൽ തളങ്കര അബ്ദുൽ ഹകീമും വിടപറഞ്ഞിരിക്കുകയാണ് .കാല ലോക വ്യവസ്ഥകളൊക്കെ തകിടംമറിഞ്ഞുകൊണ്ടിരിക്കുന്ന പുതുലോകക്രമത്തിൽ നിന്നു പാരത്രിക ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ മടക്കം വിജയകരമാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കാം.                                                                                 ചെരുപ്പിന്റെ വാറിനോളം മരണം കൂടെയുണ്ടെന്ന പ്രവാചക വചനങ്ങൾ വീണ്ടും ഓർമിപ്പിച്ചാണ് ഹകീം തളങ്കരയുടെ ആകസ്മിക മരണം. അദ്ദേഹത്തിൻറെ വേർപാടിൽ സ്വകുടുംബത്തിനപ്പുറം നാടും മറുനാടുമൊക്കെ നൊമ്പരപ്പെടുമ്പോഴാണ് ഹകീം തളങ്കര സമൂഹത്തിൽ ഉണ്ടാക്കിവെച്ച സ്വാധീനം തിരിച്ചറിയുന്നത്. ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യമെന്ന് പറയാറുണ്ട്. തന്റെ ചുറ്റിലുമുള്ളവർക്ക് നല്ല വാക്കു കൊണ്ടാണെങ്കിലും താങ്ങായി തണലായ...

നിയന്ത്രണം ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസെടുത്ത് പൊലീസ്

Image
വടക്കഞ്ചേരി: (www.kvartha.com 30.04.2021) വടക്കഞ്ചേരിയില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. കണക്കന്തുരുതി കുറുവായി സ്വദേശിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ നിന്നു നിയോഗിച്ചിരുന്ന മഫ്തി പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അളവില്‍ കൂടുതല്‍ ആളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. Keywords:  News, Kerala, COVID-19, Police, Case, Marriage, Marriage in violation of restrictions; Police registered case Powered by Info News For You

വിദ്യാര്‍ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയില്‍

Image
കുമ്പള: (www.kvartha.com 30.04.2021) വിദ്യാര്‍ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയില്‍. ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭന്‍- വിമല ദമ്പതികളുടെ മകള്‍ അഷ്മിത (15) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ചത്. വ്യാഴാഴ്ച എസ് എസ് എല്‍ സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറിനരികിലേക്ക് പോയിരുന്നു. കുട്ടിയെ ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ വീണതായി കണ്ടെത്തിയത്. കുമ്പള ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിനിയാണ്.  Keywords:  News, Kerala, Death, Found Dead, Well, Student, Student found dead in well Powered by Info News For You

ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ ഉള്‍പ്പടെ 23 തദ്ദേശ സ്ഥാപന പരിധികളില്‍ നിരോധനാജ്ഞ

Image
കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ ഉള്‍പ്പടെ 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേയ് ആറിന് അര്‍ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ക്ക് പുറമെ അജാനൂര്‍, ബളാല്‍, ബദിയടുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കള്ളാര്‍, കയ്യൂര്‍ ചീമേനി, കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍, മടിക്കൈ, മധൂര്‍, മംഗല്‍പാടി, പടന്ന, പള്ളിക്കര, പിലിക്കോട്, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, ഉദുമ, വെസ്റ്റ് എളേരി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. Powered by Info News For You

രോഗവ്യാപനം അതിതീവ്രമായ സംസ്ഥാനങ്ങള്‍ക്ക് രണ്ടാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിക്കാം: കേരളത്തില്‍ ചൊവ്വ മുതല്‍ ഞായര്‍ വരെ മിനിലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം

Image
ദേശീയം (www.evisionnews.co): രോഗവ്യാപനം അതിതീവ്രമായ സംസ്ഥാനങ്ങള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ സംസ്ഥാനങ്ങളില്‍ മെയ് 31 വരെ കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഉദാര കോവിഡിനെ പ്രതിരോധിക്കുന്നതിന് അയഞ്ഞ സമീപനം ആവശ്യമില്ലെന്നും കത്തില്‍ പറയുന്നു. ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കൂടിയതോ, ആസ്പത്രി കിടക്കകളില്‍ 60 ശതമാനം കോവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാം. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് 14 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിക്കാമെന്നും കേന്ദ്രം വിശദീകരിച്ചു. ജനിതകമാറ്റം സംഭവിച്ച വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍...

കോവിഡ്; ഇന്ത്യക്ക് സഹായവുമായി യു എസ് വിമാനം ഡെല്‍ഹിയില്‍ എത്തി

Image
ന്യൂഡെല്‍ഹി: (www.kvartha.com 30.04.2021) കോവിഡ് രണ്ടാംതരംഗത്തില്‍ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്ന ഇന്ത്യക്ക് സഹായവുമായി യു എസ് വിമാനം ഡെല്‍ഹിയില്‍ എത്തി. വെള്ളിയാഴ്ച രാവിലെ 400 ഓക്സിജന്‍ സിലിന്‍ഡര്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, പത്ത് ലക്ഷം പരിശോധന കിറ്റുകള്‍ എന്നിവയുമായാണ് സൂപെര്‍ ഗ്യാലക്സി മിലിട്ടറി ട്രാന്‍സ്പോര്‍ട് വിമാനം ഡെല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യയിലേക്ക് സഹായമെത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ അമേരികന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 70 വര്‍ഷത്തിലേറെയുമായുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കോവിഡിനെതിരെ പോരാടുന്ന ഇന്ത്യയോടൊപ്പം അമേരിക നില്‍ക്കുന്നുവെന്നുമാണ് ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തത്.  The first of several emergency COVID-19 relief shipments from the United States has arrived in India! Building on over 70 years of cooperation, the United States stands with India as we fight the COVID-19 pandemic together. #USIndiaDosti pic.twitter.com/OpHn8ZMXrJ — U.S. Embassy India (@USAndIndia) April 30, 2021 Keywords:  New Delhi, News, Natio...

കാന്‍പൂരില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 1 മരണം, 2 പേര്‍ക്ക് പരിക്ക്

Image
കാന്‍പൂര്‍: (www.kvartha.com 30.04.2021) കാന്‍പൂരില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പ്ലാന്റ് ജീവനക്കാരനായ മുറാദ് അലിയാണ് മരിച്ചത്. പ്ലാന്റ് സൂപെര്‍വൈസര്‍ അജയ്, റോയല്‍ ചില്‍ഡ്രന്‍ ആശുപത്രി ജീവനക്കാരന്‍ ഹരിഓം എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ചെ 4.30 മണിയോടെയായിരുന്നു സംഭവം. ഒഴിഞ്ഞ ഓക്‌സിജന്‍ സിലിന്‍ഡര്‍ നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോയല്‍ ചില്‍ഡ്രന്‍ ആശുപത്രിക്കായി ഓക്‌സിജന്‍ നിറക്കുമ്പോഴാണ് അപകടം. Keywords: Kanpur, News, National, Injured, Death, Hospital, Accident, 1 dead, 2 injured in oxygen cylinder explosion in Kanpur Powered by Info News For You

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അന്തരിച്ചു

Image
ന്യൂഡെല്‍ഹി: (https://ift.tt/3u5OLJp) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു അന്ത്യം.  1930ല്‍ ബോംബെയില്‍ ജനിച്ച സോളി സൊറാബ്ജി സെന്റ് സേവ്യേഴ്‌സ് കോളേജിലും ബോംബെ ലോ കോളേജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. 1953ല്‍ ബോംബെ ഹൈകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1989-90, 1998-2004 കാലത്ത് അറ്റോര്‍ണി ജനറലായിരുന്നു.  1997ല്‍ യുഎന്‍ പ്രതിനിധിയായി നൈജീരിയയിലും സേവനം അനുഷ്ഠിച്ചു. യുഎന്‍ മനുഷ്യാവകാശ സബ് കമീഷനിലും ന്യൂനപക്ഷ സംരക്ഷണ സബ് കമീഷനിലും ഹേഗ് ആസ്ഥാനമായുള്ള യുഎന്‍ ലോക കോടതിയിലും  സേവനം അനുഷ്ഠിച്ചു. ഏഴു പതിറ്റാണ്ട് രാജ്യത്ത് നിയമ വൃത്തങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. 2002ല്‍ ഇന്ത്യന്‍ ഭരണഘടന പുനര്‍രചന കമീഷനിലും അംഗമായി. 2002ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.  പത്ര സ്വാതന്ത്ര്യം, പ്രധാനമന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും അമിതാധികാരം, സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ സര്‍വാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ നിര...

'നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, ഒരിക്കലും പിന്‍മാറരുത്': ബിജെപി ആക്രമണത്തില്‍ സിദ്ധാര്‍ഥിനും കുടുബത്തിനും പിന്തുണയുമായി പാര്‍വതി തിരുവോത്ത്

Image
കൊച്ചി: (https://ift.tt/3u5OLJp) ബി ജെ പി ഐടി സെലിന്റെ നേതൃത്വത്തില്‍ വ്യാപക ഭീഷണി നേരിടുന്ന തമിഴ് നടന്‍ സിദ്ധാര്‍ഥിനും കുടുബത്തിനും പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാര്‍ഥിന് പിന്തുണയുമായി ഉണ്ടെന്നും പാര്‍വതി ട്വീറ്റ് ചെയ്തു. 'സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.' പാര്‍വതി ട്വീറ്റ് ചെയ്തു. കൂടെ ഫോണ്‍ നമ്പര്‍ ബിജെപി അംഗങ്ങള്‍ ലീക് ചെയ്‌തെന്ന സിദ്ധാര്‍ഥിന്റെ ട്വീറ്റും പാര്‍വതി പങ്കുവച്ചു.  ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് പാര്‍ടി പ്രവര്‍ത്തകര്‍ ലീക് ചെയ്‌തെന്ന് കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് അറിയിച്ചിരുന്നു. ഇതുവരെ  500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്. 'എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബി ജെ പി അംഗങ്ങള്‍ ലീക് ചെയ്തു. 500 ...

ഉപ്പള മുത്തലിബ് വധം: പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും

Image
കാസര്‍കോട് (www.evisionnews.co): ഉപ്പള മണ്ണംകുഴിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മുത്തലിബിനെ കൊലപ്പെടുത്തിയ കേസില്‍ ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് ഷംസുദ്ദീന്‍ എന്ന ഷംസുവിനെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ജീവപര്യന്തം തടവിനും ഒരു ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവ് പ്രത്യേകം അനുഭവിക്കണം. 24-10-2013ന് രാത്രി 11 മണിയോടെ ഉപ്പള മണ്ണംകുഴിയിലെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ കാറോടിച്ചു വരികയായിരുന്ന മുത്തലിബിനെ കാലിയ റഫീഖ്, ഷംസുദ്ദീന്‍. എന്നിവര്‍ വാള്‍കൊണ്ട് വെട്ടിയും വെടിവെച്ചും മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെട്ടും കുത്തും വെടികൊണ്ടതുമായി ആകെ 64 മുറിവുകളുണ്ടായിരുന്നു. സംഭവം കണ്ടുകൊണ്ട് ഓടിവന്ന മുത്തലിബിന്റെ ഭാര്യയും അയല്‍വാസിയും മുത്തലിബിന്റെ മൂന്നു വയസുള്ള മകളെ ഉയര്‍ത്തിപ്പിടിച്ച് ഈ കുഞ്ഞിനെ ഓര്‍ത്തെങ്കിലും മുത്തലിബിനെ വെട്ടല്ലേ എന്ന് കരഞ്ഞുപറഞ്ഞെങ്കിലും രണ്ട് പ്രതികളും അതിക്രൂരമായി വാള്‍ കൊണ്ടു വെട്ടുകയായിരുന്നു. മുഹമ്മദ് റഫീഖ്, മന്‍സൂര്‍ അഹമ്മദ്, സയ്യിദ് ആസിഫ്, മുഹമ്...

സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു പവന് 35,040 രൂപയായി

Image
  Powered by Info News For You

സാമൂഹ്യമാധ്യമങ്ങൾ വഴി അപകീർത്തിപെടുത്തിയെന്നാരോപിച്ച് കുമ്പള പഞ്ചായത്ത് അംഗം ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

Image
കുമ്പള: (www.kasargodvartha.com 30.04.2021) സാമൂഹ്യമാധ്യമങ്ങൾ വഴി ദുരുദ്ദേശപരമായി അപകീർത്തിപെടുത്തിയെന്നാരോപിച്ച് കുമ്പള പഞ്ചായത്ത് അംഗം ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെലിനും പരാതി നൽകി. ഒന്നാം വാർഡ് മെമ്പർ അൻവർ ആരിക്കാടിയാണ് പരാതി നൽകിയത്. ബംബ്രാണയിൽ നടന്ന വീടുപൊളിക്കലുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സിപിഎം സൈബർ പോരാളികൾ സാമൂഹ്യമാധ്യമങ്ങളിൽ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണിതെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും പ്രവർത്തിക്കുന്ന തന്നെ മനഃപൂർവം വ്യക്തിഹത്യ ചെയ്യാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അൻവർ വ്യക്തമാക്കി . തന്നെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമപരമായ തുടർനടപടികൾ കൈക്കൊള്ളണമെന്നും അൻവർ ആരിക്കാടി ആവശ്യപ്പെട്ടു. Keywords: Kumbala, Kasaragod, Kerala, news, Social-Media, SP, Complaint, CPM, Arikady, Panchayath, Members, Kumbala panchayat member filed a complaint to the DGP and district police chief alleging defamation through social media. < !- START disable copy paste --> Powered by Info N...

ഇസ്രായേലില്‍ സ്ഥലപരിമിതിയുള്ള മെറോണ്‍ പര്‍വതത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഒത്തുകൂടി മതാഘോഷം; തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം, 103ലധികം പേര്‍ക് പരിക്ക്, നിരവധി പേരുടെ നില ഗുരുതരം

Image
ജറുസലേം: (https://ift.tt/3u5OLJp) ഇസ്രായേലില്‍ മതാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം. 103ലധികം പേര്‍ക് പരിക്ക്, നിരവധി പേരുടെ നില ഗുരുതരം. ഇസ്രായേലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തിലെ പരമ്പരാഗത ആഘോഷ ചടങ്ങിനിടെയാണ് സംഭവം. വ്യാഴാഴ്ച അര്‍ധരാത്രി വടക്കന്‍ ഇസ്രായേലിലെ മെറോണ്‍ പര്‍വതത്തിലാണ് അപകടമുണ്ടായത്. പര്‍വതത്തിലേക്കുള്ള വീതി കുറഞ്ഞ വഴിയിലെ വന്‍ ജനക്കൂട്ടത്തില്‍പ്പെട്ട് ശ്വാസംമുട്ടിയും ചവിട്ടേറ്റുമാണ് പലരും മരിച്ചത്. തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ സ്ഥലപരിമിതിയുള്ള മെറോണ്‍ പര്‍വതത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഒത്തുകൂടിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. കോവിഡ് നിയന്ത്രണം നീക്കിയ ശേഷം രാജ്യത്ത് നടക്കുന്ന പ്രധാന ആഘോഷമാണിത്. രാത്രി മുഴുവന്‍ ദീപം തെളിച്ച് പ്രാര്‍ഥന, ഗാനാലാപനം, നൃത്തം എന്നിവ നടത്തുന്നതാണ് ഇവിടത്തെ പരമ്പരാഗത ആഘോഷം. രണ്ടാം നൂറ്റാണ്ടില്‍ മരണപ്പെട്ട ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമോന്‍ ബാര്‍ യോചായിക്ക് ആദരമര്‍പ്പിക്കാനായാണ് തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അടക്കമുള്ള പതിനായിരക്കണക്കിന് ജൂതന്മാര്‍ മെറോണ്‍ പര്‍വതത്തില്‍ ഒത്തുചേരുന്നത്.  Keyword...

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി ലുക്ഔട് നോടീസ് പുറത്തിറക്കി

Image
കൊച്ചി: (https://ift.tt/3u5OLJp) പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനായി ലുക്ഔട് നോടീസ് പുറത്തിറക്കി. കേസ് അന്വേഷിക്കുന്ന റെയില്‍വേ പൊലീസാണ് നോടീസ് ഇറക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.  പ്രതി ഉടന്‍ പിടിയിലാകുമെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് എസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണ്. രണ്ട് ഡി വൈ എസ് പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുളന്തുരുത്തിക്ക് സമീപം ഓടിക്കൊണ്ടിരുന്ന പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ബുധനാഴ്ച രാവിലെയാണ്  യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിന്‍ കംപാര്‍ട്‌മെന്റിലേക്ക് കയറിയ പ്രതി രണ്ട് ഡോറുകളും അടച്ചു. സ്‌ക്രൂ ഡ്രൈവര്‍ കൈവശമു...

വിശ്വാസികള്‍ നേരെയുണ്ടായ ബദിയടുക്ക എസ്‌ഐയുടെ പ്രകോപനപരമായ നടപടി പ്രതിഷേധാര്‍ഹം: യൂത്ത് ലീഗ്

കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ തറാവിഹ് നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തല്ലിച്ചതച്ച സംഭവത്തില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി കര്‍ഫ്യൂ തുടങ്ങുന്നതിന് മുമ്പ് തന്നെ ബദിയടുക്ക എസ്‌ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് ബീജന്തടുക്ക മസ്ജിദ് പരിസരത്ത് എത്തുകയും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ മര്‍ദിക്കുകയുമായിരുന്നു. പള്ളി പരിസരത്ത് യാതൊരു പ്രകോപനവുമില്ലാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്.ഐക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഫുഡ്മാജിക് ബദിയടുക്ക പറഞ്ഞു. വിശ്വാസികള്‍ വളരെ പുണ്യമായി കരുതുന്ന ബദര്‍ അനുസ്മരണ ദിനത്തില്‍ അസര്‍ നിസ്‌കാരനന്തരം ഇതേ എസ്.ഐയും സംഘവും ബീജന്തടുക്ക പള്ളി പരിസരത്ത് ലാത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രാത്രി കര്‍ഫ്യു ആരംഭിക്കുന്നതിന് മുമ്പ് വന്ന് വിശ്വാസികള്‍ക്ക് നേരെ ലാത്തി ആക്രമണം നടത്തുകയും അന്യായമായ ആക്രമണത്തെ ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുകയും വര്‍ഗ്ഗീയ പരാമര്‍ശം നടത്തുക...

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

Image
ചെന്നൈ: (www.kasargodvartha.com 30.04.2021) സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഫോടോ ജേര്‍ണലിസ്റ്റ് ആയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.  തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയന്‍, കാപ്പാന്‍, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായിരുന്നു. തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.  ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് സിനിമാജീവിതം തുടങ്ങി. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരന്‍, മീര, ദേവര്‍ മകന്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ ജോലി ചെയ്തു. മോഹന്‍ലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ കാപ്പാന്‍ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. Keywords:  Chennai, News, National, Top-Headlines, Death, Obituary, Cinema, Entertainment, Director, Tamil Director and Cinematographer KV Anand Passes Away Po...

മേയ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു

Image
പാലക്കാട്: (https://ift.tt/3u5OLJp) ശനിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു. കോവിഡ് സാഹചര്യത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സെര്‍വിസ് നിര്‍ത്തുന്നത്. മേയ് ഒന്ന് മുതല്‍ സെര്‍വിസ് നടത്തില്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) സമര്‍പിച്ച് ബസ് നിര്‍ത്തിയിടാനാണ് തീരുമാനം.  നിലവില്‍ 9,500 ഓളം ബസുകള്‍ മാത്രമാണ് നിരത്തിലുള്ളത്. ലാഭകരമായ സെര്‍വിസുകള്‍ നടത്തുന്നതിന് തടസ്സമില്ലെന്നും സംഘടനഭാരവാഹികള്‍ പറഞ്ഞു. Keywords:  News, Kerala, State, Palakkad, Bus, Business, Finance, Travel, COVID-19, Private buses will stop service from May 1 Powered by Info News For You

അമിതാഭ് ചൗധരി എംഡിയും സിഇഒയും ആയി തുടരാന്‍ ആക്‌സിസ് ബാങ്ക് ബോര്‍ഡ് അംഗീകാരം

Image
ന്യൂഡെല്‍ഹി: (https://ift.tt/3u5OLJp) രാജ്യത്തെ സ്വകാര്യ മേഖലാ ബാങ്കുകളില്‍ പ്രമുഖരായ ആക്‌സിസ് ബാങ്കിന്റെ എംഡിയും സിഇഒയും ആയി അമിതാഭ് ചൗധരി തുടരാന്‍ അംഗീകാരം. 2022 ജനുവരി ഒന്ന് മുതല്‍ അമിതാഭ് ചൗധരി തന്നെ തുടരാന്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് യോഗം അംഗീകാരം നല്‍കി. 2019 ജനുവരി ഒന്നിന് ഈ സ്ഥാനത്തെത്തിയതാണ് ഇദ്ദേഹം. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. 2021 ഡിസംബര്‍ 31 ന് ഇത് അവസാനിക്കും. കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചത്. ഇത് പ്രകാരം 2024 ഡിസംബര്‍ 31 വരെ ഇദ്ദേഹം തന്നെ ഈ സ്ഥാനത്ത് തുടരും. എച് ഡി എഫ് സി സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ എംഡിയും സിഇഒയുമായിരുന്നു ചൗധരി പിന്നീടാണ് ആക്‌സിസ് ബാങ്കിന്റെ തലപ്പത്തേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ കാലാവധി നീട്ടുന്ന കാര്യം റെഗുലേറ്ററി ഫയലിങിലാണ് ബാങ്ക് വ്യക്തമാക്കിയത്. Keywords:  News, National, India, New Delhi, Bank, Technology, Business, Finance, Axis Bank Board Approves Re-Appointment Of Amitabh Chaudhry As MD & CEO Powered by Info News For You

കാർത്തികിനെ ഒറ്റയ്ക്കു വിടുക, സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാൻ നിർബന്ധിതനാക്കരുത്: കരൺ ജോഹറിനെതിരെ കങ്കണ

Image
ന്യൂഡെൽഹി: (www.kvartha.com 29.04.2021)  ദോസ്താന 2 വിൽ നിന്നും യുവനടൻ കാർത്തിക് ആര്യനെ ഒഴിവാക്കിയ സംഭവത്തിൽ കരൺ ജോഹറിനെതിരെ കങ്കണ റണൗട്ട്. സുശാന്ത് സിങിനെപ്പോലെ കാർത്തിക് ആര്യനെയും ഇവർ ഒതുക്കാൻ ശ്രമിക്കുകയാണെന്നും ബോളിവുഡിലെ തരംതിരിവിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും കങ്കണ കുറ്റപ്പെടുത്തി. ‘സ്വന്തം നിലയിലാണ് കാർത്തിക് ഇവിടെ വരെ എത്തിയത്. അദ്ദേഹം ഇവിടെ തുടരുന്നതും ഒറ്റയ്ക്കു തന്നെയാണ്. കരൺ ജോഹറിനോടും കൂട്ടാളികളോടും എനിക്ക് ഒന്നേ പറയാനൊളളൂ. അയാളെ ഒറ്റയ്ക്കു വിടുക. അല്ലാതെ സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാൻ അയാളെ നിർബന്ധിതനാക്കരുത്.’–കങ്കണ പ്രതികരിച്ചു. ‘ഇതുപോലുള്ളവരെ പേടിക്കേണ്ട കാർത്തിക്. ഇതുപോലെയുള്ള വാർത്തകളും റിലീസ് അനൗൺസ്മെന്റും ചെയ്ത് നിന്നെ തകർക്കാൻ അവർ നോക്കും. നീ നിശബ്ദനമായി ഇരിക്കുക. സുശാന്തിനെ അയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പറഞ്ഞു പരത്തിയതെന്നും കങ്കണ പറഞ്ഞു. യുവതാരം കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും ലക്ഷ്യയുമായിരുന്നു ദോസ്താന 2വിലെ പ്രധാന കഥാപാത്രങ്ങൾ. 2019 ല്‍ ആയിരുന്നു ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്. പിന്നീ...

കശുവണ്ടി ഫാക്ടറിയില്‍ നിന്ന് വ്യാജനോടുകള്‍ പിടിച്ചെടുത്ത കേസ്; യുവതി അറസ്റ്റില്‍

Image
മാര്‍ത്താണ്ഡം: (www.kvartha.com 29.04.2021) അരുമനക്ക് സമീപം കശുവണ്ടി ഫാക്ടറിയില്‍ നിന്ന് വ്യാജനോടുകള്‍ പിടിച്ചെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പളുകല്‍ കൊടവിളാകം സ്വദേശി സിന്ധു(34) ആണ് അറസ്റ്റിലായത്. 52,61,000 രൂപയുടെ കള്ളനോടുകളാണ് സിന്ധുവിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തത്.  സിനിമ ഷൂടിങിന് ഉപയോഗിക്കുന്നതാണെന്നാണ് ഈ നോടുകളെന്നാണ് സിന്ധു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ നോട്ടുകള്‍ ഉപയോഗിച്ച് ഇവര്‍ പലരില്‍ നിന്നും വായ്പ തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. Keywords:  News, Kerala, Woman, Arrest, Arrested, Police, Case, Crime, Case of seizure of counterfeit notes; Woman arrested Powered by Info News For You

ഐഫോണിന്റെ പാസ്‌വേഡ് നല്‍കാത്തതിന് പ്ലസ്ടു വിദ്യാര്‍ഥിയെ ആണ്‍സുഹൃത്ത് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

Image
ന്യൂഡെല്‍ഹി: (https://ift.tt/2PDf6zu) ഡെല്‍ഹിയിലെ പിതാംപുര പ്രദേശത്ത് ഐഫോണിന്റെ പാസ്‌വേഡ് നല്‍കാത്തതിന് പ്ലസ്ടു വിദ്യാര്‍ഥിയെ ആണ്‍സുഹൃത്ത് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പ്രതിയായ മായങ്ക് സിങ് ബിബിഎ വിദ്യാര്‍ഥി പിടിയില്‍.  ഏപ്രില്‍ 21ന് ഡെല്‍ഹിയിലെ പാര്‍കില്‍വെച്ചായിരുന്നു ആക്രമണം. ഏപ്രില്‍ 21ന് രാത്രി വിദ്യാര്‍ഥി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാരനായ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കേ ഞായറാഴ്ച പീതാംപുരയിലെ പാര്‍കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് അഴുകിയ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹം കാണാതായ വിദ്യാര്‍ഥിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.   അന്വേഷണത്തിന്റെ ഭാഗമായി പാര്‍കിന് സമീപത്തെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിയും പ്രതിയും നടന്നുപോകുന്നത് കണ്ടെത്തി. ഏപ്രില്‍ 23 മുതല്‍ മായങ്ക് സിങ്ങിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് യുപിയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചുകഴിഞ്ഞിരുന്ന മായങ്കിനെ പൊലീസ് പിടികൂടുകയായിരുന്നു.    ഏപ്രില്‍ 21ന് വിദ്യാര്‍ഥിയെ കണ്ടുമുട്ടിയതായും കൊലപ്പെടുത്തി...

ആന്ധ്രയില്‍ വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടര്‍ അടക്കം 2 പേര്‍ അറസ്റ്റില്‍

Image
വിജയവാഡ: (https://ift.tt/2PDf6zu) ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടര്‍ അടക്കം 2 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ ഭാനു പ്രതാപ്, വീരബാബു എന്നിവരിന്‍നിന്ന് വ്യാജ മരുന്നുകള്‍ കണ്ടെടുക്കുകയും ചെയ്തു. മംഗളഗിരി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂടി ഡോക്ടറാണ് ഭാനു പ്രതാപ്. ഇയാള്‍ 52,000 രൂപക്ക് ഹൈദരാബാദില്‍നിന്നാണ് നാലു വ്യാജ റെംഡിസിവിര്‍ ഇന്‍ജെക്ഷനുകള്‍ എത്തിച്ചതെന്ന് വിജയവാഡ പൊലീസ് കമീഷണര്‍ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ ഏറെ ആവശ്യകതയുള്ള മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നാണ് റെംഡിസിവിര്‍. റെംഡിസിവിര്‍ ഇന്‍ജെക്ഷന്‍ വില്‍പന കരിഞ്ചന്തയില്‍ സജീമാണ്. റെംഡിസിവിറിന്റെ കയറ്റുമതിയും അനധികൃത ഇടപാടുകളും കേന്ദ്ര സര്‍കാര്‍ നിരോധിച്ചിരുന്നു. Keywords:  News, National, India, Andhra Pradesh, Fake, Drugs, COVID-19, Trending, Hospital, Police, Doctor, Sales, Two held in Vijayawada for black marketing of fake Remdesivir injections Powered by Info News For You