Posts

Police | വിവാഹ ആഘോഷ ആഭാസത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് കാസര്‍കോട് പൊലീസ്; നമ്പര്‍ പ്ലേറ്റ് മറച്ചുള്ള വാഹന റാലിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡില്‍ പടക്കം പൊട്ടിക്കലും കര്‍ശനമായി തടയും; പൊതുജനങ്ങള്‍ വീഡിയോ പകര്‍ത്തി അയക്കണമെന്ന് ജില്ലാ പൊലീസ് മേധാവി

Image
കാസര്‍കോട്: (KasargodVartha) വിവാഹ ആഘോഷ ആഭാസത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. റോഡ് പൊതുഗതാഗതത്തിനും ജനസഞ്ചാരത്തിനും ഉള്ളതാണ്. അത് തടസപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ല. വിവാഹാഘോഷത്തിന്റെ ഭാഗമായി റോഡില്‍ ബാൻഡ് മേളവും പടക്കം പൊട്ടിക്കലും ബൈക് റേസിങും നമ്പര്‍ പ്ലേറ്റ് മറച്ചുള്ള വാഹന റാലിയും നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വീഡിയോ പകര്‍ത്തി പൊലീസിന് അയച്ചുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    വീഡിയോ അയക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. വരനെ രാത്രിയില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി കറക്കുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലും പൊലീസിന്റെ ശ്രദ്ധ ഉണ്ടാകും. വിവാഹചടങ്ങുകള്‍ പവിത്രമായി തന്നെ നടത്താന്‍ മുതിര്‍ന്നവര്‍ യുവാക്കളെ ഉപദേശിക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ബൈക് റേസിങ്‌ നടത്തുന്നത് ബൈക് ഓടിക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവന് ഒരേപോലെ ഭീഷണിയാണ്. ഇത്തരം കാര്യങ്ങളില...

Com India | കോം ഇൻഡ്യയെ നയിക്കാൻ പുതിയ നേതൃത്വം; സാജ് കുര്യന്‍ പ്രസിഡന്റ്, കെ കെ ശ്രീജിത് ജെനറൽ സെക്രടറി, കെ ബിജുനു ട്രഷറര്‍

Image
കൊച്ചി: (KVARTHA)  ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇൻഡ്യയുടെ (Confederation of Online Media (India) - കോം ഇൻഡ്യ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാജ് കുര്യൻ (സൗത് ലൈവ്) ആണ് പ്രസിഡന്റ്. കെ കെ ശ്രീജിത് (ട്രൂവിഷൻ ന്യൂസ്) ജെനറൽ സെക്രടറിയും ബിജുനു (കേരള ഓൺലൈൻ) ട്രഷററുമാണ്. വൈസ് പ്രസിഡന്റായി കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസർകോട് വാര്‍ത്ത), ജോ. സെക്രടറിയായി കെ ആര്‍ രതീഷ് (ഗ്രാമജ്യോതി) എന്നിവരെയും തിരഞ്ഞെടുത്തു. ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓൺലൈൻ) സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), അബ്ദുല്‍ മുജീബ് (കെ വാർത്ത), അജയ് മുത്താന (വൈഗ ന്യൂസ്), ഷാജു (എക്‌സ്പ്രസ് കേരള), അല്‍ അമീന്‍ (ഇ വാര്‍ത്ത) എന്നിവർ എക്സിക്യൂടീവ് അംഗങ്ങളാണ്. കൊച്ചി ഐഎംഎ ഹോളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. നാഷണൽ നെറ്റ് വർകിൻ്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ അംഗീകാരമുളള സംഘടനയാണ് കോം ഇൻഡ്യ. മുൻ വൈസ...

Heeled Shoes | ഹീലുള്ള പാദരക്ഷകള്‍ ആരോഗ്യത്തിന് നല്ലതല്ല; കാലത്തിന് അനുസരിച്ചുള്ളവയാകണം; ചെരിപ്പുകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചുവടുകളോരോന്നും ഉറപ്പിച്ച് വെക്കാം

Image
കൊച്ചി: (KVARTHA) ഹീലുള്ള പാദരക്ഷകള്‍ (Footwear) ആരോഗ്യത്തിന് നല്ലതല്ല. പലരും സ്റ്റൈലിനുവേണ്ടിയും ഉയരം കൂടുതല്‍ കാണാനുമായി ഹീലുള്ള (Heel) പാദരക്ഷകള്‍ ഉപയോഗിക്കുന്നത് പതിവാണ്. പരസ്യങ്ങളെ ആശ്രയിച്ചാണ് പലരും പാദരക്ഷകള്‍ തിരഞ്ഞെടുക്കാറുള്ളത്. അത് നമ്മുടെ പാദങ്ങളെ ഏത് രീതിയില്‍ പ്രയോജനപ്പെടുത്തും എന്ന് ചിന്തിക്കാറേയില്ല. വീട്ടിലും ഓഫീസിലും ആഘോഷപരിപാടികളിലുമൊക്കെ (Festivals) ധരിക്കാന്‍ അനുയോജ്യമായ നിരവധി പാദരക്ഷകളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ പാദരക്ഷകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇന്ന് പലരും ഓണ്‍ലൈനിലൂടെയും പാദരക്ഷകള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാറുണ്ട്. എന്നാല്‍ പാദരക്ഷകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അത് ഏതൊക്കെയാണെന്ന് നോക്കാം.   *ഗുണം കുറഞ്ഞ പ്ലാസ്റ്റിക് ചെരിപ്പുകള്‍ കാലുകളുടെ ആരോഗ്യത്തിന് നല്ലതല്ല; ആകര്‍ഷകവും കംഫര്‍ടബിളുമായ ലെതര്‍ ചെരിപ്പുകള്‍ ഉപയോഗിക്കാം കടകളില്‍ ചെന്നാല്‍ അവിടെ പാദരക്ഷകളുടെ വിപുലമായ ശേഖരമാണ് കാണാന്‍ കഴിയുക. ഇതൊക്കെ കാണുമ്പോള്‍ ഏത് തരം ചെരിപ്പുകള്‍ വാങ്ങും എന്നോര്‍ത്ത് പലരും വേവലാതിപെടാറുണ്ട്. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള ചെ...

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 46240 രൂപ

Image
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച (22.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു. ശനിയാഴ്ച (20.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46240 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (21.01.2024) 22 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം നടന്നത്. ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38240 രൂപയിലുമാണ...

Protect Eyes | കണ്ണുകള്‍ ശരീരത്തിന്റെ പ്രധാന അവയവം; ശരിയായരീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ കാഴ്ച തന്നെ നഷ്ടപ്പെടാം; സംരക്ഷിക്കേണ്ട വഴികള്‍ ഇതാ!

Image
കൊച്ചി: (KVARTHA) നമ്മുടെ ശരീരത്തിന്റെ ഒരു പ്രധാന അവയവമാണ് കണ്ണുകള്‍. ശരിയായ രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ കാഴ്ച ശക്തിയെ തന്നെ അത് ബാധിച്ചേക്കാം. ലോകത്തിന്റെ മനോഹാരിത മനസില്‍ പതിപ്പിക്കുന്ന ക്യാമറകളാണ് ഓരോ കണ്ണുകളും എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ കണ്ണുകള്‍ ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. കാഴ്ചയില്ലാത്തവര്‍ക്ക് അത് ജന്മനാ ശീലമുള്ളതാണ്. എന്നാല്‍ കാഴ്ച ഉള്ളവര്‍ക്ക് അശ്രദ്ധമൂലം അത് നഷ്ടപ്പെട്ടുപോയാല്‍ പിന്നെ ജീവിതത്തില്‍ ഒരു അര്‍ഥവും ഇല്ലാതെ പോകും. ശരീരത്തിന്റെ ആരോഗ്യം നോക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കണ്ണുകളുടെ ആരോഗ്യവും സംരക്ഷണവും. ഇന്നത്തെ കാലത്ത് കുട്ടികളായാലും മുതിര്‍ന്നവരായാലും ചെറുപ്രായത്തില്‍ തന്നെ കണ്ണട വെക്കേണ്ട അവസ്ഥയാണ് കാണുന്നത്. ഭൂരിഭാഗം സമയവും മൊബൈല്‍ഫോണിലും ടിവിയിലും കംപ്യൂടറിലും നോക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വേണ്ട ശ്രദ്ധയും സംരക്ഷണവും കൊടുക്കാത്തതു കൊണ്ട് നിരവധി പ്രശ്നങ്ങളാണ് കണ്ണുകളെ ബാധിക്കുന്നത്. അവ തടയാനും കണ്ണുകളെ സംരക്ഷിക്കാനും ചില വഴികളുണ്ട്, ഏതാണെന്ന് നോക്കാം. *സണ്‍ഗ്ലാസുകള്‍ വെക്കുക സ്‌റ്റൈലിന് വേണ്...

Shuaib Malik | വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ശുഐബ് മാലികിന് മറ്റൊരു നേട്ടം! വലിയ റെക്കോർഡ് സൃഷ്ടിച്ചു; ഏഷ്യയിലെ ഒന്നാം നമ്പർ ആയി

Image
ഇസ്ലാമാബാദ്: (KVARTHA) മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് മാലിക് ശനിയാഴ്ച വാർത്തകളിൽ നിറഞ്ഞിരുന്നു. മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ അദ്ദേഹം നടി സന ജാവേദിനെ വിവാഹം കഴിച്ചു. വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ ശനിയാഴ്ച ഇവർ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവിടുകയും ചെയ്തു.    സന ജാവേദുമായുള്ള വിവാഹ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം ശുഐബ് മാലിക് മറ്റൊരു നേട്ടം കൈവരിച്ചു. ടി20 ക്രിക്കറ്റിൽ 13000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാൻ എന്ന നേട്ടമാണ് പാക് താരം നേടിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്. ടി20 ക്രിക്കറ്റിൽ ഈ റെക്കോർഡ് കുറിക്കുന്ന ഏഷ്യയിൽ നിന്നുള്ള ആദ്യ ബാറ്റ്‌സ്മാനാണ് ശുഐബ്. നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഫോർച്യൂൺ ബരിഷലിനായി കളിക്കുകയാണ് ശുഐബ് മാലിക്. രംഗ്പൂർ റൈഡേഴ്‌സുമായുള്ള മത്സരത്തിലായിരുന്നു റെക്കോർഡ് കുറിച്ചത്. ടി20 ക്രിക്കറ്റിൽ 12993 റൺസ് നേടിയ മാലിക്കിന് 13000 റൺസെന്ന നാഴികക്കല്ല് കടക്കാൻ ഏഴ് റൺസ് മാത്രം മതിയായിരുന്നു. 17 റൺസ് നേടിയ താരം ക്രിസ് ഗെയ്‌ലിന് ശേഷം ...

Stock Market | ഈ 5 ഓഹരികൾ കയ്യിലുണ്ടോ? വൻ നേട്ടം കൊയ്യാം! രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടെ റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന് വിദഗ്ധർ

Image
മുംബൈ: (KVARTHA) തിങ്കളാഴ്ച (ജനുവരി 22) അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ അതിന്റെ പ്രതിഫലനം ഓഹരിവിപണിയിലും കാണാം. അയോധ്യയുമായി ബന്ധപ്പെട്ട ചില കമ്പനികളുടെ ഓഹരികൾ ഏതെങ്കിലും തരത്തിൽ ഇതിനകം തന്നെ സ്ഥിരമായ ഉയർച്ച കാണുന്നുണ്ട്, പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം, അവ റോക്കറ്റ് പോലെ കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അത്തരം അഞ്ച് ഓഹരികളെക്കുറിച്ച് അറിയാം.    * ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്: അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്ന ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി, രാജ്യത്തെ ഏറ്റവും പഴയ ബിസിനസ് സ്ഥാപനങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻസ് ഹോട്ടൽസ് ലിമിറ്റഡ് രണ്ട് ആഡംബര ഹോട്ടലുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. പ്രഖ്യാപനം മുതൽ കമ്പനിയുടെ ഓഹരികളിൽ കുതിച്ചുചാട്ടമുണ്ട്. കഴിഞ്ഞ വ്യാപാര ദിനത്തിൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ഷെയറിൽ വൻ വർധനവുണ്ടായി, 4.18 ശതമാനം ഉയർന്ന് 483 രൂപയിൽ ക്ലോസ് ചെയ്തു. ഒരു മാസത്തിൽ 13 ശതമാനവും ആറ് മാസത്തിൽ 23 ശതമാനവും ഒരു വർഷത്തിൽ 62 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 262 ശതമാനവും ആദായം നൽകി...

Attack | ഇറാഖ് വ്യോമതാവളത്തിൽ മിസൈലുകളും റോക്കറ്റുകളുമായി ആക്രമണം; നിരവധി അമേരിക്കൻ സൈനികർക്ക് പരുക്കേറ്റു; പിന്നിൽ ഇറാൻ പിന്തുണയുള്ള സംഘടനയെന്ന് ആരോപണം

Image
ബാഗ്ദാദ്: (KVARTHA) പടിഞ്ഞാറൻ ഇറാഖിലെ വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ഇറാൻ പിന്തുണയുള്ള പോരാളികൾ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇറാഖിന്റെ അൽ അസദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടതായി അമേരിക്കൻ സൈന്യം അറിയിച്ചു.    അക്രമത്തിന്റെ ഉത്തരവാദിത്തം 'ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്' എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. 2023 അവസാനത്തോടെ ഉയർന്നുവന്ന ഈ സംഘടന ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാന്റെ നിരവധി സായുധ സംഘങ്ങൾ അടങ്ങിയ കൂട്ടായ്മയാണ് എന്നാണ് പറയുന്നത്. കഴിഞ്ഞ ആഴ്ചകളിൽ യുഎസ് സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ ഈ സംഘടന നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അൽ അസദ് വ്യോമതാവളം നിരവധി തവണ ആക്രമിക്കപ്പെട്ടു. ശനിയാഴ്ച തൊടുത്തുവിട്ട മിക്ക മിസൈലുകളും തടുത്തതായി യുഎസ് സൈന്യം അറിയിച്ചു. എന്നിരുന്നാലും, ചിലത് വ്യോമതാവളത്തിൽ പതിച്ചു. ഇതുമൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്രാഈലും ഫലസ്തീനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെ...

Obituary | ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

Image
ചൂരി: (KasargodVartha) ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. എരിയാൽ സ്വദേശിയും ചൂരി പാറക്കട്ടയിൽ താമസക്കാരനുമായ സിറാജുദ്ദീൻ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രദേശവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ വിദേശത്തായിരുന്ന സിറാജുദ്ദീൻ നിലവിൽ വിദ്യാനഗറിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. അബ്ദുൽ ഖാദർ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മുംതാസ്. മക്കൾ: ശാസിൻ, ശിസ. സഹോദരങ്ങൾ: അബ്ബാസ്, മുഹമ്മദ് അലി, ഫാത്വിമ, സുബൈദ. അസ്മ. എരിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.    Keywords: News, Kerala, Kasaragod, Choori, Death, Obituary, Malayalam News, Man collapsed and died near house. < !- START disable copy paste --> Powered by Info News For You

Gold Rate | തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു; പവന് കൂടിയത് 80 രൂപ

Image
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധനവ്. ശനിയാഴ്ച (20.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും പവന് 46,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയും 38,240 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില. വെള്ളിയാഴ്ച (19.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 240 രൂപ കൂടി 46,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4775 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപ കൂടി 38,200 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ചയും വെള്ളി വിലയില്‍ മാറ്റമിലായിരുന്നു. Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rat...

Train Derailed | കണ്ണൂരില്‍ എക്‌സിക്യൂടിവിന്റെ 2 കോചുകള്‍ പാളം തെറ്റി; ആളപായമില്ല

Image
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ - ആലപ്പുഴ(16308)എക്‌സിക്യൂടീവ് എക്‌സ്പ്രസിന്റെ രണ്ടു കോചുകള്‍ പാളം തെറ്റി. കണ്ടീഷങിനിടെയാണ് പാളം തെറ്റി. ശനിയാഴ്ച (20.01.2024) പുലര്‍ചെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്റെ രണ്ടു കോചുകള്‍ പാളം തെറ്റിയത്. രാവിലെ 5.10 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പിന്നീട് 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്. പാളം തെറ്റിയ കോചുകള്‍ ഒഴിവാക്കിയാണ് ട്രെയിന്‍ ഓടി തുടങ്ങിയത്. അതേസമയം, പാളം തെറ്റിയ കോചുകള്‍ ഇടിച്ച് സമീപത്തെ സിഗ്‌നല്‍ ബോക്‌സ് തകര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് റെയില്‍വെ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ റിപോര്‍ട് തേടിയിട്ടുണ്ട്. Keywords: News, Kerala, Kerala-News, Kannur, Kannur-News, No Casualties, Train, Derailed, Kannur News, Two Coaches, Executive Train, Kannur: Two coaches of Executive train derailed. Powered by Info News For You

Gold Price | സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പിലേക്ക്; പവന് 80 രൂപ വര്‍ധിച്ചു

Image
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച (20.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു. വെള്ളിയാഴ്ച (19.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 ര...

Arrest | പഴയങ്ങാടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയംവെച്ചു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Image
പഴയങ്ങാടി: (KVARTHA) ഫെഡറല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ചു തട്ടിപ്പുനടത്തിയെന്ന കേസില്‍ ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു. 2022-ഒക്ടോബര്‍ ഇരുപതു മുതല്‍ 2023- ഫെബ്രുവരി വരെ പഴയങ്ങാടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചു 13,82,000 രൂപ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യആസൂത്രകനായ പ്രതി കെ.പി സാജിദ് (50) ആണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ ദിവസം പഴയങ്ങാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പഴയങ്ങാടി സി. ഐ എന്‍. സന്തോഷ്‌കുമാറും സംഘവും അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.    കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിഫാസിനെ (36) കൊച്ചിയില്‍ നിന്നും നേരത്തെ പഴയങ്ങാടി എസ്. ഐ രൂപാമധുസൂദനന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തിരുന്നു. മുക്കുപണ്ടത്തില്‍ കട്ടിയില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് ഇവര്‍ ബാങ്കില്‍ പണയം വെച്ചിരുന്നത്. അപ്രൈസറുടെ പരിശോധനയില്‍ വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്താനായിരുന്നില്ല. പണയ പണ്ടങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് അയച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്...

Fraud | ഓണ്‍ലൈന്‍ ട്രേഡില്‍ വന്‍ലാഭവിഹിതം വാഗ്ദാനം ചെയ്തു; മട്ടന്നൂര്‍ സ്വദേശിയില്‍ നിന്നും ഒന്‍പതരലക്ഷം രൂപ തട്ടിയെടുത്തു

Image
കണ്ണൂര്‍: (KVARTHA) ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്താല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മട്ടന്നൂര്‍ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായെന്ന പരാതിയില്‍ മട്ടന്നൂര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.    പരാതിക്കാരന്റെ മൊബൈല്‍ ഫോണിലേക്ക് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യുന്നതിന് താല്‍പര്യമുണ്ടോയെന്നു ചോദിച്ചുകൊണ്ട് കോള്‍ വരികയായിരുന്നു. കോയിന്‍ ഡി.സി എക്സസെന്ന ട്രേഡിങ് മാര്‍ക്കെറ്റ് എന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴി പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പലതവണകളായി തട്ടിപ്പുകാര്‍ നല്‍കിയ വിവിധ അക്കൗണ്ടിലേക്ക് പണം അയച്ചു നല്‍കി. പിന്നീടാണ് ഇത് സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റാണെന്നും ഇതിനു പിന്നില്‍ തട്ടിപ്പുകാരാണെന്നും പരാതിക്കാരന് മനസിലാകുന്നത്. നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോള്‍ പണം അയച്ചതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ആയതിനാല്‍ വീണ്ടും പണം നല്‍കിയാല്‍ മാത്രമേ തിരികെ നല്‍കാന്‍ പറ്റുമെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത...

Rahul Mamkootathil | ഫീനിക്സ് പക്ഷിയായ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് ഐകണായി മാറുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ പട നയിക്കും?

Image
കണ്ണൂർ: (KVARTHA) ജയിൽ മോചിതനായ യൂത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്റെ വീരപരിവേഷം രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. കഴിഞ്ഞ എട്ടു ദിവസമായി സെക്രടറിയേറ്റ് മാർചുമായി ബന്ധപ്പെട്ടു അക്രമ സംഭവങ്ങളിൽ പ്രതിയായതിനെ തുടർന്ന് രാഹുൽ ജയിലിലായിരുന്നു. നാലു കേസുകളിൽ രണ്ടു ദിവസം കൊണ്ടു ജാമ്യം ലഭിച്ച അദ്ദേഹം ബുധനാഴ്ച രാത്രിയാണ് ജയിൽ മോചിതനായത്. പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് രാഹുലിന് ഒരുക്കിയത്. ചുമലിൽ ഏറ്റിയാണ് വൻ ജാഥയായി കെപിസിസി ഓഫിസിലേക്ക് കൊണ്ടുപോയത്. ഇതിനിടെ നടത്തിയ തന്റെ ചെറു പ്രസംഗത്തിൽ രാഹുൽ കത്തി കയറുകയും ചെയ്തു. യൂത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രണ്ടു മാസത്തിനിടെ പിണറായി സർകാരിനെതിരെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ ഐകണായി മാറിയിരിക്കുകയാണ് രാഹുൽ. യൂത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖകൾ സംബന്ധിച്ച കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കവെയാണ് ഈ തിരിച്ചുവരവ്. ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നുവന്ന രാഹുലിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ലക്ഷ്യമിടുന്നതായാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നതും ര...

Gold Rate | കൂപ്പുകുത്തി സ്വർണവില; പവന് 240 രൂപയുടെ ഇടിവ്; 3 ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ

Image
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച (18.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5740 രൂപയിലും പവന് 45,920 രൂപയിലുമാണ് വിപണനം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4750 രൂപയും പവന് 38,000 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 77 രൂപയായി താഴ്ന്നു. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച (17.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയുടെയും പവന് 280 രൂപയുടെയും ഇടിവാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും പവന് 46160 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38,200 രൂപയുമായിരുന്നു വില. അതേസമയം ബുധനാഴ്ച വെള്ളി വിലയ...

Gold Price | നിലംപതിച്ച് സ്വര്‍ണവില; പവന് 240 രൂപ ഇടിഞ്ഞ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Image
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപ ഇടിഞ്ഞ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ് സ്വര്‍ണം. വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. വ്യാഴാഴ്ച (18.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5740 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4750 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു. ബുധനാഴ്ച (17.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 2...

Transfer | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിവൈഎസ്പിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ബാബു പെരിങ്ങേത്ത് കാസര്‍കോട്ട്, എം പി വിനോദ് കാഞ്ഞങ്ങാട്ട്; കെ വി വേണുഗോപാല്‍ കണ്ണൂര്‍ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍

Image
കാഞ്ഞങ്ങാട്: (KasargodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 119 ഡിവൈഎസ്പി മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. കൂടാതെ ഒമ്പതു പേര്‍ക്ക് സിഐ.സ്ഥാനത്ത് നിന്നും ഡിവൈഎസ്പി മാരായി സ്ഥാനക്കയറ്റവും ലഭിച്ചിട്ടുണ്ട്. സ്ഥലംമാറ്റിയ 119 പേരില്‍ അഞ്ചുപേരെ എഎസ്പി മാരായാണ് നിയമിച്ചിട്ടുള്ളത്.    കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയായ ബാബു പെരിങ്ങേത്താണ് പുതിയ കാസര്‍കോട് ഡിവൈഎസ്പി, തളിപ്പറമ്പ് ഡിവൈഎസ്പിയായിരുന്ന എം പി വിനോദിനെ കാഞ്ഞങ്ങാട്ടേക്കും, കാഞ്ഞങ്ങാട്ടുണ്ടായിരുന്ന പി ബാലകൃഷ്ണന്‍ നായരെ തളിപ്പറമ്പിലേക്കും നിയമിച്ചിട്ടുണ്ട്. ബേക്കലില്‍ നിന്നും സി കെ സുനില്‍കുമാറിനെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയി നിയമിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കാസര്‍കോട് ചീമേനി സ്വദേശിയായ കെ വി വേണുഗോപാലിനെ കണ്ണൂര്‍ അസി. കമീഷണറായി നിയമിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി ഉണ്ണികൃഷ്ണന് സ്ഥാനക്കയറ്റം ലഭിച്ചു. കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി വി കെ വിശ്വം...

IndiGo Passenger | പ്രകോപിപ്പിച്ചത് ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകിയത്; വിമാനം പുറപ്പെടാന്‍ താമസിച്ചതില്‍ പ്രതിഷേധിച്ച് പൈലറ്റിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ പ്രതികരണവുമായി യാത്രക്കാരന്‍

Image
ന്യൂഡെല്‍ഹി: (KVARTHA) മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് പൈലറ്റിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ പ്രതികരണവുമായി യാത്രക്കാരന്‍.  തങ്ങള്‍ ഹണിമൂണിന് പോകുകയായിരുന്നുവെന്നും ഈ യാത്ര 13 മണിക്കൂര്‍ വൈകിയതിനാലാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്നുമാണ് യാത്രക്കാരന്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. മര്‍ദിച്ച സാഹില്‍ കതാരിയ എന്ന യാത്രക്കാരനെ പൊലീസ് പിടികൂടി അറസ്റ്റുചെയ്തിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഡെല്‍ഹിയില്‍ നിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹില്‍ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മര്‍ദിച്ചത്. ഇയാളെ വിമാനത്തില്‍ നിന്നിറക്കിയശേഷം അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. വിമാനം വൈകുമെന്ന വിവരം പൈലറ്റ് അനൗണ്‍സ് ചെയ്യുന്നതിനിടെയാണ് സാഹില്‍ എഴുന്നേറ്റുചെന്ന് ആക്രമിച്ചത്. മറ്റു ജീവനക്കാര്‍ ഇയാളെ തടയുകയായിരുന്നു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്ര...

Gold Rate | വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില; പവന് 280 രൂപ കുറഞ്ഞു; രണ്ട് ദിവസത്തിൽ 360 രൂപയുടെ കുറവ്

Image
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ബുധനാഴ്ച (17.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയുടെയും പവന് 280 രൂപയുടെയും ഇടിവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും പവന് 46160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38200 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വില. ചൊവ്വാഴ്ച (16.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5805 രൂപയിലും പവന് 46,440 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4805 രൂപയും പവന് 38,440 രൂപയുമായിരുന്നു നിരക്ക്. അതേസമയം ചൊവ്വാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാര...

Gold Price | തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

Image
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച (17.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 22 കാരറ്റിന് 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 18 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയില്‍ രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു. ചൊവ്വാഴ്ച (16.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5805 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46440 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന...

CPM Dilemma | എംടിയും മുകുന്ദനും: സിപിഎം ബംഗാളിലെ പാഠം കേരളത്തില്‍ പഠിക്കുമോ?

Image
/ഭാമ നാവത്ത് കണ്ണൂര്‍: (KVARTHA) രണ്ടാം പിണറായി സര്‍ക്കാരിനെതിരെ മലയാളസാഹിത്യത്തിലെ മുന്‍ നിരക്കാര്‍ രാഷ്ട്രീയ വിമര്‍ശനവുമായി രംഗത്തിറങ്ങിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബംഗാളില്‍ നന്ദിഗ്രാം വെടിവയ്പിനെതിരെ ജ്ഞാനപീഠം ജേതാവും എഴുത്തുകാരിയുമായ മഹശ്വേതാ ദേവി ഉയര്‍ത്തിയ പ്രതിഷേധവും സമര പരമ്പരകളും കാല്‍ നൂറ്റാണ്ടോളം നീണ്ട സി പി എം ഭരണത്തെ കടപുഴക്കിയെറിയാന്‍ കാരണങ്ങളിലൊന്നാണെന്നത് ചരിത്ര സത്യമാണ്. എന്നാല്‍ ബംഗാളില്‍ മഹശ്വേതാ ദേവിയെ പോലെ കേരളത്തില്‍ സി പി എമ്മിനെ പരസ്യമായി എതിര്‍ക്കാനും വിമര്‍ശിക്കാനുമുള്ള ആത്മധൈര്യവും രാഷ്ട്രീയ സത്യസന്ധതയും എം എന്‍ വിജയന് ശേഷം മറ്റാരും കാണിക്കാത്തത് ഈ കാര്യത്തില്‍ പാര്‍ട്ടിക്ക് ആശ്വാസമേകുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ സംസ്ഥാനസര്‍ക്കാരിന്റെയും സി പി എമ്മിന്റെയും ഇടതു സംഘടനകളുടെയും കയ്യില്‍ നിന്നും വന്‍ തുകയുള്ള പാരിതോഷികങ്ങള്‍ അടങ്ങിയ പുരസ്‌കാരം ഇവരെ തേടിയെത്താറുണ്ട്. എം ടിയുടെ സാഹിത്യ ലോകത്തെ കുറിച്ചുള്ള ഫെസ്റ്റ് തന്നെ സി പി എം മുഖപത്രം ദിവസങ്ങളോളം കോഴിക്കോട് നടത്തിയിട്ടുണ്ട്. ഇതിനു സമാനമായാണ് കണ്ണൂരിലും ടി പത്...

Ayodhya | അയോധ്യയിൽ ഇന്ത്യയിലെ ആദ്യത്തെ വെജിറ്റേറിയൻ 7 സ്റ്റാർ ആഡംബര ഹോട്ടൽ തുറക്കുന്നു; രാമക്ഷേത്ര നഗരിയുടെ മാറുന്ന മുഖച്ഛായ അത്ഭുതപ്പെടുത്തും

Image
അയോധ്യ: (KVARTHA) ക്ഷേത്രനഗരമായ അയോധ്യയിൽ സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ ഒരുങ്ങുന്നു. അടുത്ത തിങ്കളാഴ്ച നഗരത്തിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും. മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് സ്ഥാപനമാണ് അയോധ്യയിൽ സ്റ്റാർ ഹോട്ടൽ തുറക്കുന്നത്. രാമക്ഷേത്രം തുറക്കുന്നത് നഗരത്തിൽ ഹോട്ടലുകളും ഭവന പദ്ധതികളും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.    ക്ഷേത്രം സന്ദർശിക്കാൻ എത്തുന്ന ഭക്തർക്ക് ആതിഥ്യമരുളുന്നത് പ്രതീക്ഷിച്ച് നഗരത്തിൽ നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും നിർമിച്ചിട്ടുണ്ട്. പ്രമുഖ റസ്റ്റോറന്റ് ശൃംഖലകളും അയോധ്യയിൽ തങ്ങളുടെ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. അയോധ്യയിൽ ഹോട്ടലുകൾ സ്ഥാപിക്കാൻ 25 നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ ഒന്ന് ശുദ്ധ വെജിറ്റേറിയൻ സെവൻ സ്റ്റാർ ഹോട്ടൽ ആണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. 'സെവൻ സ്റ്റാർ' എന്നത് ഒരു ഹോട്ടലിനും നൽകുന്ന ഔദ്യോഗിക പദവിയല്ല, മറിച്ച് ഒരു സ്ഥാപനത്തിന്റെ ഉയർന്ന നിലവാരത്തെ സൂചിപ്പിക്കാൻ ഹോസ്പിറ്റാലിറ്റി വ്യവസായം ഉപയോഗിക്കുന്ന പദമാണിത്. സേവന സ്റ്റാർ എന്ന...

Suresh Gopi | തൃശൂര്‍ ഇങ്ങെടുക്കാൻ ക്രിസ്ത്യാനികളുടെ നാല്‌ വോട്ടിന് സുരേഷേട്ടൻ്റെ സ്വർണക്കിരീടം; അപ്പോൾ മണിപ്പൂർ മറന്നോ ഗോപി!

Image
/ സോണി കല്ലറയ്ക്കൽ (KVARTHA) മാതാവിന് പൊന്നിൻ കിരീടം സമർപ്പിച്ച് നടൻ സുരേഷ് ഗോപിയും കുടുംബവും. മകളുടെ കല്യാണത്തിന് മുൻപ് സമർപ്പിക്കണമെന്നുള്ള നേർച്ചയാണ് നടന്നതെന്നാണ് വിശദീകരണം. തൃശൂർ ലൂർദ്ദ് കത്തോലിക്കാ കത്തീഡ്രൽ പള്ളിയിൽ എത്തിയാണ് നടൻ സുരേഷ് ഗോപി മാതാവിന് സ്വർണക്കിരീടം സമ്മാനിച്ചത്. ആ കുടുംബത്തിന്റെ നേർച്ച അവർ നിർവഹിച്ചതിന് കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ, സുരേഷ് ഗോപിയ്ക്ക് തൃശൂർ കത്തോലിക്കാ ദേവാലയങ്ങളിൽ മാത്രമേ ഈ നേർച്ചയുള്ളോ? മറ്റൊരു കത്തോലിക്കാ ദേവാലയങ്ങളിലും സുരേഷ് ഗോപി നേർച്ച നേരുന്നത് കണ്ടിട്ടില്ല. അതാണ് പൊതുജനം സംശയിക്കുന്നത്.    സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലം ആണെന്ന് എല്ലാവർക്കും അറിയാം. അവിടെയൊന്നും സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോട് ഇത്രയൊന്നും സ്നേഹം ഉണ്ടായതായി കണ്ടിട്ടില്ല. മണിപ്പൂരിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ അവിടെ വർഗ്ഗീയ വാദികൾ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോൾ മുൻ എം.പി എന്ന നിലയിൽ സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോടുള്ള സ്നേഹം എവിടെയായിരുന്നു. എന്തെങ്കിലും ശബ്ദം ഉയർത്തിയോ. ഇപ്പോൾ ശരിക്കും അഭിനയിക്കുകയാണ് സുരേഷ് ഗോപി എന്ന് അര...

Resignation | കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീറിൻ്റെ രാജി ചൊവ്വാഴ്ച ഉണ്ടായേക്കും

Image
/ കുഞ്ഞിക്കണ്ണൻ മുട്ടത്ത് കാസര്‍കോട്: (KasargodVartha) നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ചൊവ്വാഴ്ച രാജിവെക്കുമെന്ന് വ്യക്തമായി. 15 നകംപദവി ഒഴിയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി കമിറ്റി മുനീറിനോട് കത്ത് മുഖേന നിർദേശിച്ചിട്ടുണ്ട്. നഗരസഭ സെക്രടറി പരിശീലനത്തിൻ്റെ ഭാഗമായി മൂന്ന് ദിവസമായി തൃശ്ശൂർ കിലയിലായിരുന്നു. അദ്ദേഹം ചൊവ്വാഴ്ച മടങ്ങിയെത്തിയാൽ രാജിക്കത്ത് നൽകാനാണ് മുനീറിൻ്റെ തീരുമാനമെന്നറിയുന്നു.    വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാനായ അബ്ബാസ് ബീഗത്തെ കരാറിൻ്റെ ഭാഗമായി പുതിയ നഗരപിതാവാക്കാനാണ് ലീഗ് തീരുമാനം. തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം ലീഗ് നേതൃത്വം ഉണ്ടാക്കിയ ധാരണ പ്രകാരം ആദ്യത്തെ മൂന്ന് വര്‍ഷം അഡ്വ. വി എം മുനീറും, അവസാന രണ്ടുവര്‍ഷം അബ്ബാസ് ബീഗവും ചെയര്‍മാന്‍ ആകണമെന്നാണ് തീരുമാനിച്ചത്. കരാര്‍ പ്രകാരം ഡിസംബര്‍ 28ന് മുനീര്‍ രാജിവെക്കുകയും അബ്ബാസ് ബീഗം പുതിയ ചെയര്‍മാനാകുകയും വേണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പാര്‍ടിയുടെ ആസ്ഥാനമന്ദിര നിര്‍മാണവുമായി ബന്ധപ്പെട്ട് ധനശേഖരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാ...

Accidental Death | ഓടോറിക്ഷയില്‍ സഞ്ചരിക്കവെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മയുടെ കണ്‍മുന്നില്‍വെച്ച്

Image
തിരുവനന്തപുരം: (KasargodVartha) വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് പിഞ്ചുബാലന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ ഏഴ് വയസുള്ള മകന്‍ വൈഷ്ണവാണ് മരിച്ചത്. അമ്മയുടെ കണ്‍മുന്നില്‍വെച്ചായിരുന്നു അപകടം. മാതാവിനൊപ്പം ഓടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്നു കുട്ടി. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. കുട്ടിയും മാതാവും സഞ്ചരിച്ച ഓടോറിക്ഷ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.   തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് രാത്രിയോടെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Thiruvananthapuram News, Local News, 7-Year-Old, Boy, Died, Accident, Head, Hit, Electric Post, Auto Rikshaw, Hospital, ...

K J Joy | സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു; വിട വാങ്ങിയത് മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍

Image
ചെന്നൈ: (KVARTHA) സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. പുലര്‍ചെ 2:30ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ് പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1975 ല്‍ 'ലൗ ലെറ്റര്‍' എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം. ദക്ഷിണേന്‍ഡ്യന്‍ സിനിമയില്‍ ആദ്യമായി കീബോര്‍ഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്.   കീബോര്‍ഡ് ഉള്‍പെടെയുള്ള സംവിധാനങ്ങള്‍ 70കളില്‍ സിനിമയില്‍ എത്തിച്ചതാണ് ജോയിയുടെ പ്രസക്തി. ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് ജോയ് സംഗീതമൊരുക്കി. 12 ഹിന്ദി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ചെന്നൈയി...

Election | ആലപ്പുഴയിൽ വരുന്നു കെ സി വേണുഗോപാൽ, എ എം ആരിഫ് മത്സരം; കിഴക്കിന്റെ വെനീസ് ആർക്കൊപ്പം നിൽക്കും?

Image
/ ജെബിൻ ജെയിംസ് ആലപ്പുഴ: (KVARTHA) വരുന്ന പാർലമെൻ്റ് തെരഞ്ഞടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സിറ്റിംഗ് എം.പി ഇടതുമുന്നണിയിലെ എ.എം ആരിഫും തമ്മിലുള്ള മത്സരം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തന്നെ ഇത് സൂചിപ്പിച്ചിരുന്നു. പാർട്ടി തീരുമാനിച്ചാൽ താൻ വീണ്ടും ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്നാണ് വേണുഗോപാൽ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ രണ്ട് മികച്ച നേതാക്കളുടെ മത്സരത്തിനുള്ള വേദിയാകും ആലപ്പുഴ പാർലമെൻ്റ് മണ്ഡലം. ഇടതുമുന്നണിയ്ക്കും യു.ഡി.എഫിനും വളരെ സാധ്യതയുള്ള മണ്ഡലമാണ് ആലപ്പുഴ.    കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റും യു.ഡി.എഫ് നേടിയപ്പോൾ ഇടതുമുന്നണിയ്ക്ക് ആശ്വാസമായി നിന്നത് ആലപ്പുഴ പാർലമെൻ്റ് മണ്ഡലം മാത്രമായിരുന്നു. അത് ഇക്കുറിയും നിലനിർത്തേണ്ടത് ഇടതുമുന്നണിയുടെ പ്രസ്റ്റിജ് വിഷയം തന്നെയാണ്. അതിന് സിറ്റിംഗ് എം.പി ആരിഫിനെ അല്ലാതെ മറ്റ് ആരെയും അവർ തങ്ങളുടെ സ്ഥാനാർത്ഥിയായി കാണുന്നില്ല. ഒരിക്കൽ ഇടതു സ്ഥാനർത്ഥിയായി യു.ഡി.എഫിൻ്റെ കെ.ആർ ഗൗരിയമ്മയെ തോൽപ്പിച്ച് അരൂർ നിയമസഭാ മണ്ഡലം ഇടതുമുന്നണി...