ദക്ഷിണേൻഡ്യയിൽ ആദ്യമായി 50 കിഡ്നി സ്വാപ് ട്രാന്‍സ്പ്ലാന്റ്; വൃക്കമാറ്റിവെക്കലിൽ പുതുചരിത്രം കുറിച്ച് ആസ്റ്റർ മിംസ്; ഈ രംഗത്തെ വലിയ വെല്ലുവിളികളിലൊന്നിനെ മറികടന്ന് മാതൃക
കോഴിക്കോട്: (www.kvartha.com 01.04.2022) വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെ മറികകടക്കാൻ മാതൃക ഒരുക്കി ആസ്റ്റർ മിംസ് വീണ്ടും പുതുചരിത്രമെഴുതി. വൃക്കനല്‍കുവാന്‍ ആളുണ്ടായിട്ടും മാചിങ് ഇല്ലാതെ പോകുന്നതിന്റെ പേരില്‍ വൃക്ക സ്വീകരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ ഈ രംഗത്ത് വലിയ വെല്ലുവിളിയാണ്. ആയിരക്കണക്കിന് രോഗികള്‍ ഇത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയും ട്രാന്‍സ്പ്ലാന്റ് നടത്താന്‍ സാധിക്കാതെ ഡയാലിസിസിലൂടെ ജീവിതം തുടരേണ്ടി വരികയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് ലഭ്യമായ ഏക പരിഹാരമാര്‍ഗമാണ് അനുയോജ്യമല്ലാത്ത ദാതാക്കളുടെ വൃക്ക അനുയോജ്യമായ മറ്റൊരാളുമായി പരസ്പരം കൈമാറ്റം ചെയ്യുന്ന 'സ്വാപ് ട്രാന്‍സ്പ്ലാന്റ്. രണ്ടോ അതിലധികമോ പേര്‍ക്ക് ഇത്തരത്തില്‍ പരസ്പരം വൃക്ക കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. ഏറ്റവും ഒടുവിലായി വയനാട്, മലപ്പുറം, തൃശൂർ സ്വദേശികളായ മൂന്ന് പേരാണ് ആസ്റ്റര്‍ മിംസില്‍ സ്വാപ് ട്രാന്‍സ്പ്ലാന്റിലൂടെ കഴിഞ്ഞ ദിവസം ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഇതോടെ ദക്ഷിണേൻഡ്യയിൽ ആദ്യമായി 50 സ്വാപ് ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തീകരിച്ച സെന്റര്‍ എന്ന അപൂര്‍വവ...