ജോകെര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ച് യാത്രക്കാരെ ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍; 17 പേര്‍ക്ക് പരിക്ക്, കുത്തേറ്റ ഒരാളുടെ നില ഗുരുതരം; 24 കാരന്‍ അറസ്റ്റില്‍; ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്
ടോക്യോ: (www.kvartha.com 01.11.2021) ജോകെര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ച് യാത്രക്കാരെ ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍. ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തേറ്റ 60 വയസുകാരനായ ഒരാളുടെ നില ഗുരുതരം. സംഭവത്തില്‍ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജോകെര്‍ വേഷത്തിലെത്തിയ അക്രമി യാത്രക്കാര്‍ക്കുനേരെ കത്തിയാക്രമണം നടത്തുകയായിരുന്നുവെന്നും ട്രെയിനില്‍ എന്തോ ദ്രാവകം ഒഴിക്കുകയും തീയിടുകയും ചെയ്തെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ട്രെയിനില്‍ തീവ്രത കുറഞ്ഞ സ്ഫോടനവും ഉണ്ടായെന്ന് യാത്രക്കാര്‍ പറഞ്ഞു. ആളുകളെ കൊലപ്പെടുത്തി വധശിക്ഷ ലഭിക്കാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായി ജപാന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: News, World, International, Train, Tokyo, Japan, Passengers, Video, Social Media, Crime, Police, Man Dressed As Joker, Sets Tokyo Train On Fire; 17 InjuredSomeone set a train in fire in Tokyo (Keio line) 😱
— Francisco Presencia (@FPresencia) October 31, 2021
Stay safe folks! https://t.co/ak5OEAckGb#京王線 #事件 pic.twitter.com/PBGlTofDwm
Powered by Info News For You

Comments
Post a Comment