ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചതില്‍ പ്രതിഷേധം; സര്‍കാര്‍ ഡോക്ടര്‍മാര്‍ നവംബര്‍ ഒന്നുമുതല്‍ നില്‍പ് സമരത്തിലേക്ക്

തിരുവനന്തപുരം: (www.kvartha.com 30.10.2021) ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സര്‍കാര്‍ ഡോക്ടര്‍മാര്‍ നവംബര്‍ ഒന്നുമുതല്‍ സെക്രടറിയേറ്റ് പടിക്കല്‍ നില്‍പ് സമരം നടത്തുമെന്ന് കെ ജി എം ഒ എ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് കെ ജി എം ഒ എ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ. എസ് പ്രമീളദേവി ഉദ്‌ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ - ഡി എച് എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ പ്രതിഷേധത്തിൻ്റെ ഭാഗമാകും.

  
Thiruvananthapuram, Kerala, News, Government-employees, Salary, Doctor, Govt-Doctors, Protest, Government doctors to go on strike from November 1.



രോഗീ പരിചരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത സമര മുറകളാണ് സംഘടന നിലവിൽ തുടർന്നുകൊണ്ടിരിക്കുന്നത്. ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് സെക്രടറിയേറ്റ് പടിക്കൽ നിരാഹാര സമരവും നടത്തിയിരുന്നു. നിൽപ് സമര പ്രതിഷേധവും സർകാർ അവഗണിക്കുകയാണെകിൽ നവംബർ 16 ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി എടുത്തു കൊണ്ട് പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മാനവ വിഭവ ശേഷി കുറവായ ആരോഗ്യ വകുപ്പിൽ കടുത്ത മാനസിക സമ്മർദത്തിലും ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ അധിക ജോലി ചെയ്തുമാണ് സർകാർ ഡോക്ടർമാർ കോവിഡിനോടൊപ്പം കോവിഡേതര ചികിത്സയും മറ്റു പ്രതിരോധ പ്രവർത്തനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഭരണ നിർവഹണവും നടത്തുന്നതെന്നും ഈ അവസരത്തിലും ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകാതെയും, ശമ്പള പരിഷ്കരണം വന്നപ്പോൾ അവരുടെ ശമ്പളത്തിൽ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഇത് ആത്മാർഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ്. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതും ഇതിൽ ചിലതു മാത്രമാണ്. ഈ കാര്യങ്ങൾ പല തവണ സർകാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു വിധ പരിഗണയും വിഷയത്തിൽ ഉണ്ടായിട്ടില്ല. പ്രത്യക്ഷ സമരത്തിലേക്ക് ഡോക്ടർമാരെ തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർകാർ തയ്യാറാവണമെന്ന് പ്രസിഡണ്ട് ഡോ. ജി എസ് വിജയകൃഷ്ണൻ, ജനറൽ സെക്രടറി ഡോ: ടി എൻ സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.


Keywords: Thiruvananthapuram, Kerala, News, Government-employees, Salary, Doctor, Govt-Doctors, Protest, Government doctors to go on strike from November 1.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?