മലയാളികളുടെ പ്രിയനായിക സംവൃത സുനിലിന് പിറന്നാള്‍

കൊച്ചി: (www.kasargodvartha.com 31.10.2021) മലയാളികളുടെ പ്രിയനായിക സംവൃത സുനിലിന് 34-ാം പിറന്നാള്‍. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'രസികന്‍' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ച സംവൃത, പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. കണ്ണൂര്‍ സ്വദേശിയാണ് സംവൃത സുനില്‍. കെ ടി സുനിലാണ് സംവൃതയുടെ പിതാവ്. സാജ്നയാണ് മാതാവ്. 

വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു താരം. കോഴിക്കോട്ടുകാരനായ അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 

Kochi, News, Kerala, Actress, Samvritha Sunil, Cinema, Entertainment, Happy Birthday to Samvrutha Sunil

Keywords: Kochi, News, Kerala, Actress, Samvritha Sunil, Cinema, Entertainment, Happy Birthday to Samvrutha Sunil



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?