കുവൈതില്‍ പ്രവാസി യുവാവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത് സിറ്റി: (www.kasargodvartha.com 31.10.2021) കുവൈതില്‍ പ്രവാസി യുവാവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. 23 വയസുകാരനായ ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്നാണ് റിപോര്‍ടുകള്‍. റൗദയിലെ ഒരു ആഫ്രികന്‍ എംബസി കെട്ടിടത്തിലാണ് സംഭവം. വിവരം ലഭിച്ചയുടന്‍ ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയെങ്കിലും മരിച്ചിരുന്നു. 

തുടര്‍ന്ന് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. യുവാവിന്റെ പിതാവ് ഇതേ കെട്ടിടത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നും സംഭവത്തിന് മുമ്പ് പിതാവും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ടുകളില്‍ വ്യക്തമാക്കുന്നു. മരണ കാരണം ഉള്‍പെടെ കണ്ടെത്തുന്നതിനായി അധികൃതര്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Kuwait City, News, Gulf, World, Top-Headlines, Death, Case, Man died after falling from a building in Kuwait

Keywords: Kuwait City, News, Gulf, World, Top-Headlines, Death, Case, Man died after falling from a building in Kuwait



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?