വാഹനാപകടം: മുന്‍ മിസ് കേരള അന്‍സി കബീറിനും റണറപ് അഞ്ജനയ്ക്കും ദാരുണാന്ത്യം


കൊച്ചി: (www.kvartha.com 01.11.2021) വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സിക്കും റണറപ് അഞ്ജനയ്ക്കും ദാരുണാന്ത്യം. മിസ് കേരള 2019 അന്‍സി കബീര്‍(25), മിസ് കേരള 2019 റണറപ് അഞ്ജന ഷാജന്‍(26) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്.

തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും മെഡികല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 

News, Kerala, State, Kochi, Death, Accident, Accidental Death, Car accident, Dead Body, Hospital, Injured, Former Miss Kerala and Runner Up Died in an Accident At Kochi


യുവതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോടെലിന് മുന്നില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ബൈകുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങളും മെഡികല്‍ സെന്റര്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Keywords: News, Kerala, State, Kochi, Death, Accident, Accidental Death, Car accident, Dead Body, Hospital, Injured, Former Miss Kerala and Runner Up Died in an Accident At Kochi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?