തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; 'കൊലപാതകമെന്ന് സംശയം'

തളങ്കര: (www.kasargodvartha.com 01.11.2021) തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് സൂചന.
  
Thalangara, Kasaragod, Kerala, News, Top-Headlines, Murder, Thiruvananthapuram, Deadbody, Police, Worker, Forensic-enquiry, Investigation, Man found dead.

തളങ്കര നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം ഉള്ളത്. സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അടുത്തേക്ക് ആരെയും പ്രവേശിക്കാൻ അനുവദിക്കുന്നില്ല.

ഇതിനടുത്തുള്ള ഗ്രൗൻഡിൽ ഞായറാഴ്ച സന്ധ്യ വരെ നാട്ടുകാർ കളിച്ചിരുന്നു. അതുവരെ മൃതദേഹം കണ്ടിരുന്നില്ല. അതിനുശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം.

തൊഴിലാളിയായ ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ആളെ കണ്ടെത്താനായില്ല. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറൻസിക് വിദഗ്ദർ അടക്കമുള്ളവർ സ്ഥലത്തെത്തും. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Thalangara, Kasaragod, Kerala, News, Top-Headlines, Murder, Thiruvananthapuram, Dead body, Police, Worker, Forensic-enquiry, Investigation, Man found dead.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?