ബൈക് ബസിനടിയിൽ പെട്ട് യുവാവ് ദാരുണമായി മരിച്ചു
തൃക്കരിപ്പൂർ: (www.kasargodvartha.com 31.10.2021) ബൈക് ബസിനടിയിൽ പെട്ട് യുവാവ് ദാരുണമായി മരിച്ചു. തളിപ്പറമ്പിലെ ഞാറ്റുവയൽ സ്വദേശി അണ്ടിവളപ്പിൽ അജ്മൽ (36) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് തൃക്കരിപ്പൂർ ഇളമ്പച്ചിയിലാണ് അപകടം സംഭവിച്ചത്.
പൈപ് വിതരണ കമ്പനിയിൽ ജോലിക്കാരനായ അജ്‌മൽ, വ്യാപാര ആവശ്യാർഥം കാലിക്കടവിലേക്ക് വരുന്നതിനിടെ പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിൽ പെടുകയായിരുന്നു. ചെറിയ തോതിൽ മഴയുണ്ടായിരുന്നതിനാൽ റോഡിൽ നിന്ന് ബൈക് തെന്നിമറിഞ്ഞതാണ് അപകടത്തിന് വഴിവെച്ചത്.
അബ്ദുല്ല – ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ റഹ്‌മത്.
മക്കൾ: അബ്ദുല്ല, ബുറൈദ്. സഹോദരങ്ങൾ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, മുത്വലിബ്, ബീഫാത്വിമ.
Keywords: Kasaragod, Kerala, News, Top-Headlines, Accident, Death, Bike-Accident, Bus-accident, Rain, Road, Young man died in road accident.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment