പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; യുവാവ് പിടിയില്‍


നാഗ്പൂര്‍: (www.kvartha.com 31.10.2021) മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാംടെക് പട്ടണത്തിനടുത്തുള്ള ഗ്രാമവാസിയായ 21 കാരനാണ് പിടിയിലായത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബുധനാഴ്ച, വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

News, National, India, Maharashtra, Crime, Molestation, Complaint, Minor girls, Police, Arrested, 21-Year-Old Man Arrested For Molesting Minor In Nagpur


പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോള്‍ യുവാവ്, തന്നെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. 

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പുള്‍പെടെ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

Keywords: News, National, India, Maharashtra, Crime, Molestation, Complaint, Minor girls, Police, Arrested, 21-Year-Old Man Arrested For Molesting Minor In Nagpur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?