മലപ്പുറത്തെ ആമസോണ്‍ വ്യൂ പോയിന്റ് കാണാന്‍ പോയ 19 കാരന്‍ കൊക്കയില്‍ വീണ് മരിച്ചു, സഹായിക്കാന്‍ ശ്രമിച്ച 18 കാരന് പരിക്ക്


എടവണ്ണ: (www.kvartha.com 01.11.2021) മലപ്പുറത്തെ ആമസോണ്‍ വ്യൂ പോയിന്റ് കാണാന്‍ പോയ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ സംഘത്തിലെ രണ്ട് പേരാണ് കൊക്കയില്‍ വീണത്. അപകടത്തില്‍ മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്വീഫിന്റെ മകന്‍ റഹ് മാന്‍(19)ആണ് മരിച്ചത്. നിലമ്പൂര്‍ രാമംകുത്ത് സ്വദേശി അക്ഷയ്(18)ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കൊളപ്പാടന്‍ മലയിലെ മൂന്നുകല്ലിനടുത്ത ആമസോണ്‍ വ്യൂ പോയിന്റിലേക്ക് പോകുന്ന വഴി ഏലന്‍കല്ലില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ചട്ടിപ്പറമ്പില്‍ നിന്നെത്തിയ എട്ടംഗ സംഘത്തിലായിരുന്നു റഹ് മാന്‍ ഉണ്ടായിരുന്നത്. നിലമ്പൂരില്‍ നിന്നുള്ള സംഘത്തിലായിരുന്നു അക്ഷയ് ഉണ്ടായിരുന്നത്. 

News, Kerala, State, Malappuram, Death, Accident, Accidental Death, Injured, Trekkers fell in to valley, one died In Malappuram Edavanna


റഹ് മാനും കൂട്ടുകാരന്‍ മലപ്പുറം സ്വദേശി ദില്‍ഖുഷും പാറയില്‍ നിന്ന് വഴുതി വീണതായി കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ദില്‍ഖുഷിനെ അക്ഷയ് രക്ഷപ്പെടുത്തി. തുടര്‍ന്ന് റഹ് മാനെയും അക്ഷയ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഇതിനിടെ ഇരുവരും താഴേക്ക് പതിക്കുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന സംഘം പറയുന്നു. 

ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്‌നി രക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ രാത്രി ഏഴരയോടെ ഇരുവരേയും കണ്ടെത്തി എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും റഹ് മാനെ രക്ഷിക്കാനായില്ല.

Keywords: News, Kerala, State, Malappuram, Death, Accident, Accidental Death, Injured,  Trekkers fell i to valley, one died In Malappuram Edavanna

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?