കാസർകോട് - മംഗ്ളുറു പാതയിൽ നവംബർ ഒന്ന് മുതൽ കെ എസ് ആർ ടി സി ബസ് സെർവീസ് പുനരാരംഭിക്കാൻ ആവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം; 'ഒരാഴ്ച കഴിഞ്ഞ് കേരളത്തിലെ സാഹചര്യം പരിശോധിക്കും'

മംഗ്ളുറു: (www.kasargodvartha.com 30.10.2021) കാസർകോട് - മംഗ്ളുറു അന്തർസംസ്ഥാന പാതയിൽ നവംബർ ഒന്ന് മുതൽ കെ എസ് ആർ ടി സി ബസ് സെർവീസ് പുനരാരംഭിക്കാൻ ആവില്ലെന്ന് കർണാടക. ഇനി ഒരാഴ്ചത്തേക്കെങ്കിലും ബസ് സെർവീസ് ആരംഭിക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

   
Mangalore, Karnataka, News, Top-Headlines, Kasaragod, Kerala, Travelling, KSRTC, KSRTC-bus, Government, COVID-19, Thalappady, Dakshina Kannada district administration says KSRTC bus service on Kasargod-Mangalore inter-state highway will not resume from November 1.



കേരളത്തിലെ കോവിഡ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ കുറയാതെ കേരളത്തിലേക്കുള്ള അന്തർ സംസ്ഥാന ബസുകൾ ആരംഭിക്കാനാകില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമിഷനർ ഡോ. രാജേന്ദ്ര കെ വി പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം അന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ 10 - 14 ശതമാനം വരെയാണ് നിലവിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കാസർകോട്ട് സ്ഥിതി മെച്ചമാണ്. ദക്ഷിണ കന്നഡയുടെ പോസിറ്റിവിറ്റി നിരക്ക് 0.4 മുതൽ 0.45 ശതമാനം വരെയാണ്. കർണാടകയിലേക്ക് ബസുകൾ ഓടിക്കാൻ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ തയ്യാറാണ്. കാസർകോട് - മംഗ്ളുറു പാതയിൽ ബസ് സെർവീസ് തുടങ്ങാൻ സർകാർ എപ്പോൾ തീരുമാനിച്ചാലും കാസർകോട് ഡിപോ അതിന് തയ്യാറാണെന്ന് ഡിപോ അധികൃതർ പറഞ്ഞു.

നിലവിൽ കേരള അതിർത്തിയായ തലപ്പാടി വരെയാണ് ബസുകൾ ഓടുന്നത്‌. കർണാടകയിലെ പ്രൈമറി, ഹൈസ്‌കൂളുകൾ, കോളജുകൾ ഉൾപെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതിനോടകം ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന കാസർകോട്ട് നിന്നുള്ള അനവധി വിദ്യാർഥികൾ ഏറെ ദുരിതങ്ങൾ സഹിച്ചാണ് യാത്ര ചെയ്യുന്നത്. പലർക്കും ഓൺലൈൻ ക്ലാസുകളിൽ തന്നെ തുടരേണ്ടി വരുന്നു. ചികിത്സ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്ക് പോകുന്നവരും യാത്രാപ്രയാസങ്ങൾ നേരിടുന്നുണ്ട്.


Keywords: Mangalore, Karnataka, News, Top-Headlines, Kasaragod, Kerala, Travelling, KSRTC, KSRTC-bus, Government, COVID-19, Thalappady, Dakshina Kannada district administration says KSRTC bus service on Kasargod-Mangalore inter-state highway will not resume from November 1.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?