തിരുവനന്തപുരത്ത് വീടിന് മുന്നിലെ ഓടയില്‍ 10 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി


തിരുവനന്തപുരം: (www.kvartha.com 01.11.2021) കുടപ്പനക്കുന്നില്‍ വീടിന് മുന്നിലെ ഓടയില്‍ 10 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലാലിന്റെയും ദിവ്യയുടെയും മകന്‍ ദേവ് ആണ് മരിച്ചത്. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ കുട്ടിയെ ഓടയില്‍ നിന്ന് കണ്ടെത്തി പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പിതാവ് കടയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കൂടെ ഇറങ്ങിയതാണ് ഭിന്നശേഷിക്കാരനായ ദേവ്. കുട്ടിയോട് മടങ്ങിപ്പോകാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ ദേവ് വീട്ടിലേക്ക് പോയെന്നും എന്നാല്‍ പിന്നീട് കുട്ടിയെ കാണാതായെന്നും പറയുന്നു. 

ഇതാണ് ദേവ് ഓടയില്‍ വീണതാവാമെന്ന സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവില്‍ ഒരു കിലോ മീറ്റര്‍ അകലെയുള്ള കുളത്തിന് സമീപം കുട്ടിയെ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പട്ടം ഗവ എച് എസ് എസിലെ വിദ്യാര്‍ഥിയാണ്.

News, Kerala, State, Thiruvananthapuram, Child, Death, Hospital, Dead Body, Thiruvananthapuram ten year old boy fell into a drainage and died


പാതിരിപ്പള്ളിയിലെ കൊടൈപാര്‍ക് ലൈനില്‍ മഴ പെയ്താന്‍ ഓടയും റോഡും തമ്മില്‍ തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം നിറഞ്ഞൊഴുകുന്ന ഇവിടെ ഓട സ്ലാബ് ഇട്ട് മൂടാനും അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. 

മഴക്കാലമായതിനാല്‍ നിരവധി സ്ഥലങ്ങളില്‍ റോഡും ഓടയും നിറഞ്ഞ് തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഇത്തരം പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിലുള്ള ഓടയില്‍ മധ്യവയസ്‌കനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, Child, Death, Hospital, Dead Body, Thiruvananthapuram ten year old boy fell into a drainage and died

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?