78ന്റെ നിറവില്‍ ഉമ്മന്‍ചാണ്ടി; ഇത്തവണയും ആഘോഷങ്ങളില്ലാതെ പിറന്നാള്‍ ദിനം

തിരുവനന്തപുരം: (www.kvartha.com 31.10.2021) 78-ാം പിറന്നാളിലും ആഘോഷങ്ങള്‍ ഒഴിവാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ അദ്ദേഹം സന്ദര്‍ശകരെ കാണും. ശേഷം മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്.

നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണയും ഫോണില്‍ വിളിച്ചും വിഡിയോ കോളിലൂടെയും മറ്റുമാണ് പാര്‍ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശംസകള്‍ നേരുന്നത്. നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ 78-ാം ജന്മദിനം. 

Thiruvananthapuram, News, Kerala, Politics, Oommen Chandy, Birthday, Birthday Celebration, Trending, Oommen Chandy's 78th birthday without celebrations

Keywords: Thiruvananthapuram, News, Kerala, Politics, Oommen Chandy, Birthday, Birthday Celebration, Trending, Oommen Chandy's 78th birthday without celebrations


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?