'പബ്ജിക്ക് അടിമപ്പെട്ട' തൊഴിലാളി കാസർകോട്ട് പരാക്രമം കാട്ടിയെന്ന സംഭവം; ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമീഷനോട് പൊലീസ്
കാസർകോട്: (www.kasargodvartha.com 30.10.2021) പബ്ജിക്ക് അടിമപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി പരാക്രമം കാട്ടിയെന്ന സംഭവത്തിൽ സംസ്ഥാനത്ത് ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ പൊലീസിന് കഴിയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അതേസമയം പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
2020 ഓഗസ്റ്റിൽ ബേക്കലിൽ വെച്ചാണ് സംഭവം നടന്നത്. ബേക്കൽ പൊലീസ് സ്റ്റേഷനിലെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് സബ് ഇൻസ്പെക്ടറോട് പബ്‌ജി കളിക്കാൻ ആവശ്യപ്പെട്ടിരുന്നു. റൂമിലേക്ക് മടങ്ങിപ്പോവാൻ ആവശ്യപ്പെട്ടപ്പോൾ പരാക്രമം കാട്ടിയ ഇയാളെ പൊലീസ് ഏറെ പണിപ്പെട്ടാണ് താമസ സ്ഥലത്ത് എത്തിച്ചത്.
എന്നാൽ യുവാവ് പിറ്റേ ദിവസം രാവിലെ തീരദേശ ഹൈവേയിൽ വാഹനങ്ങള്‍ തടഞ്ഞും റോഡില്‍ കിടന്നുരുണ്ടും മണിക്കൂറുകളോളം നഗരത്തില്‍ പരാക്രമം കാണിച്ചിരുന്നു. യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയും പിന്നീട് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. യുവാവ് രാത്രി മുഴുവന്‍ ഉറങ്ങാതെ പബ്ജി കളിക്കുമെന്നും ഗെയിമിലെ ചലെഞ്ചുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ ബഹളം വെക്കുകയുമായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ദേവദാസാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. നിയമനിർമാണം നടത്തി ഓൺലൈൻ െഗയിമുകൾ നിരോധിക്കാൻ സംസ്ഥാന സർകാറിന് പരിമിതികളുണ്ടെന്ന പൊലീസ്വാദം അംഗീകരിച്ച് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസ് തീർപ്പാക്കി.
Keywords: Kasaragod, Kerala, News, Games, Top-Headlines, Worker, Police, Bekal, Youth, Investigation, Police cannot ban online games in the state; says state police chief.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment