ലൈസന്‍സുള്ള തോക്കുമായി പന്നിയെ വെടിവെയ്ക്കാനെത്തിയ ആള്‍ക്ക് അതേ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.11.2021) ഒരു രാത്രി മുഴുവന്‍ വീട്ടുകാരെ വിറപ്പിച്ച കാട്ടുപന്നിയെ വെടിവെയ്ക്കാനെത്തിയ ആള്‍ക്ക് അതേ പന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചു മറ്റം ജോയി എന്ന ഉലഹന്നാനാണ് (60) ഗുരുതരമായി പരിക്കേറ്റത്.       

Vellarikundu, News, Kerala, Kasaragod, Attack, Injured, Hospital, Pig, Gun, Shoot, Man who came to shoot the pig with the licensed gun, attacked by same pig and seriously injured

തിങ്കളാഴ്ച പുലര്‍ചെ 5.30 മണിയോടെ ബളാല്‍ അത്തിക്കടവില്‍വച്ചാണ് സംഭവം. പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പില്‍ ഞായറാഴ്ച രാത്രി മുതല്‍ എത്തിയ പന്നി വീട്ടിലെ വളര്‍ത്തുനായയുമായി ഏറ്റുമുട്ടുകയായിരുന്നു. ഒരു തരത്തിലും പന്നി ഒഴിഞ്ഞ് പോകാതിരുന്നപ്പോള്‍ ഷിജു പന്നിയെ വെടിവെക്കാന്‍ ഫോറസ്റ്റ് അനുമതിയും ലൈസന്‍സുള്ള തോക്കുമുള്ള പാത്തിക്കരയിലെ കൊച്ചു മറ്റം ജോയിയെ വിളിച്ചുവരുത്തു കയായിരുന്നു.

5.30യോടെപന്നിയെ വെടിവെക്കാന്‍ എത്തിയ ജോയി അപകടകാരിയായ പന്നിക്ക് നേരെ ആദ്യ നിറയൊഴിച്ചു. താഴെ വീഴാതെയിരുന്ന പന്നിക്ക് നേരെ രണ്ടാമത്തെ വെടിവെയ്ക്കാനുള്ള ശ്രമത്തിനിടെ പന്നി കൂടുതല്‍ അക്രമണകാരിയായി എത്തി ജോയിയെ കുത്തി വീഴ്ത്തുകയായിരുന്നു. നിലത്ത് കിടന്ന് പിടയുന്നതിനിടയില്‍ പന്നി വീണ്ടും ജോയിയെ കുത്തുകയും കടിക്കുകയും ചെയ്തതായി ദൃക്‌സാക്ഷി സാജന്‍ പൈങ്ങോട്ട്  പറഞ്ഞു.

ബഹളം കേട്ട് ഓടികൂടിയ ആളുകള്‍ കല്ലെറിഞ്ഞും ബഹളം വച്ചുമാണ് പന്നിയെ അകറ്റിയത്. ആദ്യ വെടിയേറ്റ പന്നി അപ്പോഴേക്കും അവശനയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടന്‍ കാഞ്ഞങ്ങാട് ആശുപത്രിയിലേക്കും പിന്നീട് മംഗ്‌ളൂറിലും കൊണ്ടുപോയി. വെടിയേറ്റ പന്നി പൈങ്ങൊട്ട് ഷിജുവിന്റെ വീട്ടു പറമ്പില്‍തന്നെ ചത്തുവീണു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Keywords: Vellarikundu, News, Kerala, Kasaragod, Attack, Injured, Hospital, Pig, Gun, Shoot, Man who came to shoot the pig with the licensed gun, attacked by same pig and seriously injured.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?