'സര്‍വകലാശാല തലത്തില്‍ ഞാന്‍ ഒരു ഹാന്‍ഡ്‌ബോള്‍ കളിക്കാരനായിരുന്നു'; ഹോകി സ്‌റ്റേഡിയത്തില്‍ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ 58കാരനായ പഞ്ചാബ് മുഖ്യമന്ത്രി ഗേള്‍കീപെര്‍ വേഷത്തില്‍ ഷോട് തടുക്കുന്ന ചിത്രം വൈറല്‍



മൊഹാലി: (www.kvartha.com 31.10.2021) താന്‍ നല്ലൊരു സ്‌പോര്‍ട്‌സ്മാന്‍ കൂടിയാണെന്ന് വ്യക്തമാക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചനി. മൊഹാലിയിലെ സ്‌റ്റേഡിയത്തില്‍ ഗേള്‍കീപെര്‍ വേഷത്തില്‍ ഷോട് തടുക്കുന്ന 58കാരനായ ചനിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. വളരെ എളുപ്പത്തില്‍ അദ്ദേഹം പന്ത് തടുത്തിടുന്നതായി ഇന്‍ഡ്യയുടെ മുന്‍ ഗോള്‍കീപെര്‍ ബല്‍ജിത് സിങ് ധഡ്‌വാള്‍ പറഞ്ഞു.

News, National, India, Punjab, Photo, Politics, Sports, Punjab CM Charanjit Singh Channi plays hockey in stadium in Mohali


ഗ്രൗന്‍ഡിലെത്തിയ ചനി കീപിങ് ഗ്ലൗസണിഞ്ഞ് പോസ്റ്റിന് താഴെ നിന്ന ശേഷം യുവ താരങ്ങളോട് പന്ത് അടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 'മുഖ്യമന്ത്രി അവരെ കാണുകയും അവരോടൊപ്പം കളി പരിശീലിക്കുകയും ചെയ്തത് യുവതാരങ്ങള്‍ക്ക് പ്രചോദനമായി'- ചനിയുടെ സന്ദര്‍ശനം അവര്‍ക്ക് മറക്കാനാവാത്ത അനുഭവമാണെന്നും ധഡ്‌വാള്‍ കൂട്ടിച്ചേര്‍ത്തു.

കളിക്കാരുമായി കണ്ടുമുട്ടിയ അനുഭവം ചനി ട്വിറ്റെറിലൂടെ വിവരിച്ചു 'സര്‍വകലാശാല തലത്തില്‍ ഞാന്‍ ഒരു ഹാന്‍ഡ്‌ബോള്‍ കളിക്കാരനായിരുന്നു. ഇന്ന് ഹോകി സ്റ്റേഡിയത്തില്‍ ഈ യുവതാരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നി. ഈ യുവതാരങ്ങള്‍ ഹോകിയുടെ ഭാവിവാഗ്ദാനങ്ങളാണ്. കളിയോടുള്ള അവരുടെ സ്‌നേഹത്തില്‍ ഞാന്‍ ആകൃഷ്ടനായി'- ചനി കുറിച്ചു. ഗോള്‍കീപെറുടെ ജഴ്‌സിയില്‍ കളിക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

അന്താരാഷ്ട്ര ഹോകി സ്‌റ്റേഡിയത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ചനി ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് മടങ്ങിയത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ചതിന് പിന്നാലെ കഴിഞ്ഞ മാസമാണ് ചനി ചുമതലയേറ്റത്.

Keywords: News, National, India, Punjab, Photo, Politics, Sports, Punjab CM Charanjit Singh Channi plays hockey in stadium in Mohali

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?