സ്‌കൂടെര്‍ റോഡില്‍നിന്ന് 30 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
വൈത്തിരി: (www.kvartha.com 31.10.2021) താഴ്ചയിലേക്ക് മറിഞ്ഞ സ്‌കൂടെറില്‍നിന്ന് യാത്രക്കാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. വയനാട് ചുരത്തില്‍ ഒന്നാംവളവിന് സമീപമാണ് അപകടം സംഭവിച്ചത്. ചെമ്പുകടവ് സ്വദേശി സ്മിതയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. യുവതി സഞ്ചരിച്ച സ്‌കൂടെര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മാനന്തവാടി കോടതിയില്‍ ജോലി ചെയ്യുന്ന സ്‌കൂടെര്‍ ഓടിച്ചിരുന്ന സ്മിത 30 അടിയോളം താഴ്ചയിലേക്ക് വാഹനത്തിനൊപ്പം തെറിച്ചുവീഴുകയായിരുന്നു. തെറിച്ചുവീണയുടന്‍ തന്നെ യുവതി ഉച്ചത്തില്‍ ശബ്ദമിട്ട് സഹായം തേടിയെങ്കിലും റോഡിലൂടെ പോയവര്‍ കേട്ടില്ല. പിന്നീട് ഏറെ സാഹസപ്പെട്ട് വള്ളികളിലും മറ്റും പിടിച്ചുകയറി റോഡിലെത്തിയ ശേഷമാണ് വിവരം അതുവഴി പോയവരോട് പറഞ്ഞത്. യുവതിയ്ക്ക് സാരമായ പരിക്കൊന്നുമില്ല.
Powered by Info News For You

Comments
Post a Comment