ജോലി ചെയ്യുന്ന ക്ലിനികിലെത്തി വനിതാ ഡോക്ടറെ അപമാനിച്ചതായി പരാതി; കുവൈതി യുവാവിനെതിരെ നടപടി


കുവൈത് സിറ്റി: (www.kvartha.com 31.10.2021) വനിതാ ഡോക്ടറെ അപമാനിച്ചതെന്ന പരാതിയില്‍ യുവാവിനെതിരെ നടപടി. ജോലിയ്ക്കിടെ വനിതാ ഡോക്ടറെ അപമാനിച്ചെന്ന സംഭവത്തില്‍ കുവൈതി യുവാവിനെതിരെയാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. അല്‍ അദാന്‍ ക്ലിനികില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. 

News, World, International, Kuwait, Gulf, Doctor, Complaint, Abuse, Case, Police, Female Doctor insulted by a Kuwaiti


ജോലി ചെയ്യുന്നതിന് ക്ലിനികിലെത്തിയപ്പോള്‍ ഒരാള്‍ തന്നെ അപമാനിച്ചുവെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു. യുവാവിന്റെ മോശം പ്രവൃത്തി സംബന്ധിച്ച് ഡോക്ടര്‍ പൊലീസിന് വിശദമായ മൊഴി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സര്‍കാര്‍ ഉദ്യോഗസ്ഥയെ അപമാനിച്ച കുറ്റത്തിന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. 

യുവാവിനോട് അന്വേഷണത്തിനായി ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Keywords: News, World, International, Kuwait, Gulf, Doctor, Complaint, Abuse, Case, Police, Female Doctor insulted by a Kuwaiti

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?