എല്‍ഡിഎഫില്‍ നിന്ന് പണം വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വി ഉറപ്പാക്കി; നിയാസിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍
കോഴിക്കോട്: (www.kvartha.com 31.12.2020) തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് പണം വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വി ഉറപ്പാക്കി, കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍.
പണം വാങ്ങി പാര്‍ടിയെ നിയാസ് വഞ്ചിച്ചതായി പോസ്റ്ററുകളില്‍ ആരോപിക്കുന്നു. നിയാസിനെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നും എല്‍ഡിഎഫുമായുള്ള വോട് കച്ചവടം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പോസ്റ്ററുകളാണ് ഡിസിസി ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നാലു സ്ഥാനാര്‍ഥികളുടെ തോല്‍വി ഉറപ്പാക്കിയത് നിയാസ് ആണെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. ഡിസിസി യോഗത്തിലും നിയാസിനെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. ഈ യോഗത്തില്‍ നിയാസ് പങ്കെടുത്തിരുന്നില്ല.
Keywords: Took money from the LDF and ensured the defeat of the Congress candidates; Poster in front of the DCC office demanding that Niaz be expelled from the party, Kozhikode, News, Politics, LDF, Congress, Allegation, Post, Election, Kerala.
Powered by Info News For You
Comments
Post a Comment