പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പെരുമ്പാവൂര്‍: (www.kvartha.com 31.12.2020) പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യന്‍, അര്‍ജുന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബിജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മക്കളെ മറ്റൊരു മുറിയിലുമായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തമകന്‍ ആദിത്യന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അര്‍ജുന്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Perumbavoor, News, Kerala, Death, Found Dead, Family, Police, 4 members of a family were found hanging inside the house

Keywords: Perumbavoor, News, Kerala, Death, Found Dead, Family, Police, 4 members of a family were found hanging inside the house


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?