ഡോ. ബി ഗോവിന്ദന്‍ ജി ജെ സി സോണല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: (www.kvartha.com 31.12.2020) ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജുവല്ലറി ഡൊമസ്‌ററിക്ക് കൗണ്‍സില്‍ (ജി ജെ സി) ദക്ഷിണ മേഖല ചെയര്‍മാനായി ഡോ. ബി ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ത്രാ പ്രദേശ്, തെലുങ്കാന, സംസ്ഥാനങ്ങളും ആന്‍ഡമാന്‍ നികോബാര്‍ ദീപുകളുമാണ് ദക്ഷിണ മേഖലയില്‍ വരുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും, ഭീമ ജുവല്ലേഴ്‌സ് ചെയര്‍മാനുമാണ്.
കേരളത്തില്‍ നിന്നും ആദ്യമായിട്ടാണ് ജി ജെ സി സോണല്‍ ചെയര്‍മാനായി ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ ഡയറക്ടര്‍മാരായി സമര്‍ കുമാര്‍ ദേ (ബംഗാള്‍), ദിനേശ് ജയ്ന്‍ (മഹാരാഷ്ട്ര രവി പ്രകാശ് അഗര്‍വാള്‍ (ഉത്തര്‍പ്രദേശ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 20 അംഗ ദേശീയ ഡയറക്ടര്‍ ബോര്‍ഡില്‍ കേരളത്തില്‍ നിന്നും നിലവില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(എകെജിഎസ്എംഎ) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ ദേശീയ ഡയറക്ടറാണ്. ദേശീയ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും അടുത്ത ആഴ്ച്ച ചേരുന്ന ദേശീയ ഡയറക്ടര്‍ ബോര്‍ഡ് യോഗം തെരഞ്ഞെടുക്കും.
Keywords: Kochi, News, Kerala, Election, Chairman, Dr. B Govindan elected as GJC Zonal Chairman
Powered by Info News For You

Comments
Post a Comment