പുതുവത്സര ആഘോഷം: ഫ്രീകൻമാരെ പൊക്കാൻ റോഡിൽ മോടോർ വാഹന വകുപ്പും

കാസർകോട്: (www.kasargodvartha.com 31.12.2020) പുതുവത്സര ആഘോഷം അതിരുവിടുന്നതു തടയാൻ കർശന നടപടികളുമായി മോടോർ വാഹന വകുപ്പ്. ആഘോഷ തിമിർപ്പിൽ വാഹന അപകടങ്ങൾ മുന്നിൽ കണ്ടു മോടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹനപരിശോധന കർശനമാക്കിയിരിക്കുകയാണ്. 

Kerala, News, Kasaragod, COVID-19, New year, Celebration, Vehicle, Motor, Police, Top-Headlines, New Year's Eve: The Department of Motor Vehicles on the road to pick up. pOLICE cHECKING, kERALA POLICE, Freakenmar

ഡിസംബർ 31ന് ജില്ലയിലെ ദേശീയ-സംസ്ഥാന പാതകൾ, പ്രധാന ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന നടത്തും. മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, ട്രിപിൾ റൈഡിങ്, ഹെൽമെറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹന യാത്ര എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യും.

രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ജില്ലാ ആർടിഒ ടിഎം ജേഴ്സൺ പറഞ്ഞു. 

മറ്റുള്ളവരുടെ ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയിൽ വിവിധ വർണ വെളിച്ചങ്ങൾ ഉപയോഗിക്കുന്നവർക്ക് എതിരെയും പുതുവത്സരദിനത്തിൽ ഗതാഗത തടസം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കും.

Keywords: Kerala, News, Kasaragod, COVID-19, New year, Celebration, Vehicle, Motor, Police, Top-Headlines, New Year's Eve: The Department of Motor Vehicles on the road to pick up.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?