ഉഡുപ്പി കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഉഡുപ്പി: (www.evisionnews.co) കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ക്കള സ്വദേശി അശ്വിന്‍ സാമുവല്‍ സോണ്‍സ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കാര്‍ക്കള പദുബിദ്രിയിലാണ് അപകടമുണ്ടായത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അശ്വിന്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment