രജനീകാന്ത് പിന്മാറിയതിനു പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ഉപദേശകന്‍ തമിഴരുവി
ചെന്നൈ: (www.kvartha.com 31.12.2020) സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയപ്രവേശനത്തില്‍നിന്ന് പിന്മാറിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകന്‍ തമിഴരുവി മണിയനും രാഷ്ട്രീയം ഉപേക്ഷിച്ചു. ഡിസംബര്‍ മൂന്നിനാണ് പുതിയ പാര്‍ടിയുടെ ഉപദേശകനായി മണിയനെ രജനീകാന്ത് നിയമിച്ചത്.
രജനീകാന്തിനെ പിന്തുണച്ചതിന്റെ പേരില്‍ താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ കുടുംബാംഗങ്ങളെ ഏറെ ബാധിച്ചുവെന്നും രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ മണിയന്‍ പറഞ്ഞു.
Powered by Info News For You
രജനീകാന്തിനെ പിന്തുണച്ചതിന്റെ പേരില്‍ താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ കുടുംബാംഗങ്ങളെ ഏറെ ബാധിച്ചുവെന്നും രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെ മണിയന്‍ പറഞ്ഞു.
കാമരാജിന്റെ കാലത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് മണിയന്‍. രാഷ്ട്രീയം സത്യസന്ധര്‍ക്കുള്ളതല്ലെന്നും മണിയന്‍കൂട്ടിച്ചേര്‍ത്തു.
അതേ സമയം, രാഷ്ട്രീയപ്രവേശനം ഉപേക്ഷിക്കാനുള്ള തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള രജനിയുടെ വീടിനുമുന്നില്‍ വ്യാഴാഴ്ചയും ആരാധകര്‍ തടിച്ചുകൂടിയിരിക്കുകയാണ്.
Keywords: Rajinikanth’s advisor Tamilaruvi Manian quits politics, Chennai, News, Politics, Cinema, Rajanikanth, Trending, Cine Actor, National.
Powered by Info News For You
Comments
Post a Comment