വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ
കാസർകോട്: (www.kasargodvartha.com 31.12.2020) ചെങ്കളയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടക വീട്ടിൽ വില്പനക്കായി രഹസ്യമായി കഞ്ചാവ് സൂക്ഷിച്ച പ്രതിക്ക് കോടതി മൂന്ന് വർഷം കഠിന തടവും 25,000 രൂപ രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള സ്വദേശി മുഹമ്മദ് സലീം എന്ന തെക്കൻ സലീമിനെയാണ് (45) കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടി കെ നിർമ്മല ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
2013 ഏപ്രിൽ 21ന് ആണ് പോലീസ് കഞ്ചാവ് പിടികൂടിയത്. അന്നത്തെ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പ്രിൻസിപൽ സബ് ഇൻസ്പെക്ടർ ആയിരുന്ന ടി ഉത്തംദാസിൻ്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതി കുടുംബ സമേതം താമസിച്ചിരുന്ന ചെങ്കള ബേർക്കയിലെ വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മുറിയിൽ ബെഞ്ചിനടിയിൽ രഹസ്യമായി വില്പനയ്ക്കായി സൂക്ഷിച്ച ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തി പ്രതിയെ അറസ്റ്റു ചെയ്ത് സ്വമേധയാ കേസെടുത്തത്.

Keywords: Kerala, News, Kasaragod, Ganja seized, Ganja, Case, Accused, Court, Court order, Jail, Fine, Top-Headlines, Chengala, Police, Defendant sentenced to three years rigorous imprisonment and fined Rs 25,000 for possession of cannabis kept for sale at home.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment