കണ്ണുകള്‍ക്ക് വര്‍ണവിസ്മയമൊരുക്കിയ കരിമരുന്ന് പ്രയോഗങ്ങളിലൂടെ പുതുവത്സരത്തെ വരവേറ്റു യുഎഇ; ലോക റെകോർഡില്‍ ഇടംപിടിച്ച് അബൂദബിയിലെ കരിമരുന്ന് പ്രയോഗം
ദുബൈ: (www.kvartha.com 01.01.2021) കണ്ണുകള്‍ക്ക് വര്‍ണവിസ്മയമൊരുക്കിയ കരിമരുന്ന് പ്രയോഗങ്ങളിലൂടെ പുതുവത്സരത്തെ വരവേറ്റു യുഎഇ. അബൂദബിയില്‍ 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗങ്ങളടക്കം 33 സ്ഥലങ്ങളിലാണ് ആകാശത്ത് വര്‍ണപ്പൂക്കള്‍ വിടര്‍ന്നത്. അബുദാബി അല്‍ വത് ബയില്‍ നടന്ന 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗം ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു.
Powered by Info News For You
ഇവ കാണാന്‍ എല്ലാ കേന്ദ്രങ്ങളിലും കുടുംബങ്ങളടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോവിഡ്19 സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചായിരുന്നു എല്ലായിടത്തും ആളുകള്‍ കരിമരുന്ന് പ്രയോഗം ആസ്വദിച്ചത്.
ക്ലോക്കില്‍ 12 മണി അടിക്കേണ്ട താമസം ശബ്ദത്തിന്റെ അകമ്പടിയോടെ വര്‍ണപ്പൂക്കള്‍ വിരിഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മിത കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ പൂച്ചവാല്‍ പോലെ അടിമുതല്‍ മുടി വരെ തിരി തെളിഞ്ഞപ്പോള്‍ വളരെ അകലെ നിന്നു പോലും ആളുകള്‍ക്ക് അത് ആസ്വദിക്കാനായി.
ബുര്‍ജ് അല്‍ അറബ്, ലാ മെര്‍, ദുബൈ ഫ്രെയിം, ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, റാസല്‍ഖൈമ, അല്‍ മര്‍ജാന്‍ ദ്വീപ്, അജ്മാന്‍ കോര്‍ണിഷ്, ഫുജൈറ കോര്‍ണിഷ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. കൂടി നിന്നവരെല്ലാം പരസ്പരം പുതുവത്സരാശംസകള്‍ നേര്‍ന്നു, ആര്‍പ്പുവിളിച്ചും പാട്ടുകള്‍ പാടിയും ചുവടുകള്‍ വച്ചു. മഹാമാരി അകന്ന ഒരു വര്‍ഷം കടന്നുവരട്ടെ എന്ന് പ്രാര്‍ഥനയോടെയായിരുന്നു മടങ്ങിയത്.

Keywords: NYE in UAE: Record-breaking fireworks, entertaining shows in Abu Dhabi, Dubai, Abu Dhabi, News, Gulf, World, New Year, Video, Celebration.
Powered by Info News For You

Comments
Post a Comment