ഔദ്യോഗിക വാഹനം ദുരുപയോഗംചെയ്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്ലാദ പ്രകടനം: കളക്ടര്‍ക്ക് പരാതി നല്‍കി


കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത് രാത്രിയേറെ വൈകിയും പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്ലാദ പ്രകടനം. വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ് ഭാരതിക്കെതിരെയാണ് പരാതി. ഓഫീസ് സമയവും കഴിഞ്ഞ് രാത്രി ഏറെ വൈകിയും സര്‍ക്കാര്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിഎ അബ്ദുല്‍ മജീദ് ജില്ലാ കലക്ടര്‍, ഡിസ്ട്രിക്റ്റ് പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. 

പ്രസിഡന്റായി അധികാരമേറ്റ ദിവസം തന്നെ അഞ്ചു മണിക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ പ്രകടന യാത്രക്ക് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകനെ ഡ്രൈവറാക്കിയും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഒമ്പതു പേരെ അതേ വാഹനത്തില്‍ കയറ്റിയും പ്രസിഡന്റ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായാണ് പരാതി. 


പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി മജീര്‍പള്ള, ദൈഗോളി, ബോര്‍ക്കള, കൊട്‌ലുമൊഗര്‍, ഗൂവദപ്പടപ്പ്, ആനക്കല്ല്, കജെ, ബാക്രബൈല്‍, തലക്കി, പാത്തൂര്‍, സുള്ള്യമെ തുടങ്ങിയ ഗ്രാമങ്ങളിലൂടെയാണ് പഞ്ചായത്ത് വാഹനത്തില്‍ പ്രസിഡന്റ് സഞ്ചരിച്ചത്. രാഷ്ടീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കായി പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗവും ജനാധിപത്യ വിരുദ്ധവുമായി പ്രവര്‍ത്തിച്ചതിനെതിരെ അന്വേഷണവും നടപടിയും ഉണ്ടാവണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.







Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?