കാസര്‍കോടിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് കാസര്‍കോട് സോഷ്യോ എക്‌ണോമിക് ഡെവലപ്‌മെന്റ് ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് കാസര്‍കോട് സോഷ്യോ എക്‌ണോമിക് ഡെവലപ്‌മെന്റ് ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വിദ്യഭ്യാസ ആരോഗ്യ രംഗത്ത് ജില്ല ഇന്നും പിന്നിലാണ്. മംഗലാപുരത്തെയാണ് ചികിത്സക്കും വിദ്യഭ്യാസത്തിനും വേണ്ടി കൂടുതല്‍ പേരും ഇന്നും ആശ്രയിച്ചുവരുന്നത്. വ്യവസായ രംഗത്ത് പുതിയ സംരംഭങ്ങളില്ല. ഗവ. കോളേജുകളില്‍ പുതിയ കോഴ്സുകളോ അധിക സീറ്റുകളോ ഇല്ല. ജില്ലയുടെ വികസന പിന്നോക്കാവസ്ത പരിഹരിക്കാന്‍ നിയമിച്ച പ്രഭാകരന്‍ കമ്മീഷന്റെ പല നിര്‍ദ്ദശങ്ങളും കടലാസിലൊതുങ്ങി ആയതിനാല്‍ കാസര്‍ഗോഡ് ഡവലപ്മെന്റ് അതോറിറ്റി രൂപീകരിച്ച് ജില്ലയ്ക്ക് വേണ്ടി പ്രത്യേക വികസന പാക്കേജ് നടപ്പാക്കണം.
മറ്റു പ്രധാന നിര്‍ദ്ദശങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു
വിദ്യാഭ്യാസ മേഖലയിലെ ജില്ലയുടെ പ്രധാന ആവശ്യങ്ങള്‍
1. പുതിയ കോഴ്‌സുകള്‍ അനുവദിക്കണം.
2. കണ്ണൂര്‍ സര്‍വകലാശാല 10 വര്‍ഷം മുന്‍പ് ജില്ലയിലേക്ക്
പ്രഖ്യാപിച്ച ലോ കേളേജ് ഇധുവരേ യാഥാര്‍ഥ്യമായിട്ടില്ല.
3. കാസറഗോഡ് വിദ്യാനഗറിലെ ഗവ. കോളേജിന് സമീപനം 35
ഏക്കര്‍ ഭൂമി ഒഴിഞ്ഞു കിടക്കുകയാണ് ഈ സ്ഥലം
ഉപയോഗപ്പെടുത്തി ലോ കോളേജ് ആരംഭിക്കാവുന്നതാണ്.
4. കാസറഗോഡ് മെഡിക്കല്‍ കോളേജില്‍ നിലവില്‍ കോവിഡ്
ചികിത്സ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഓ പി ബ്ലോക്കും
അക്കാഡമിക് സെന്ററും ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണം.
5. +1 തലത്തില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണ് ജില്ലയില്‍
ഉള്ളത്. ടടഘഇ കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും +1 പഠനത്തിനു
അവസരമൊരുക്കണം.
6. +2 ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ നേടുന്നതിന്
നൈപുണ്യ വികസനം ലക്ഷ്യമാക്കി ഫിനിഷിങ് സ്‌കൂള്‍
ആരംഭിക്കണം.
7. ജില്ലയ്ക്കു അനുവദിച്ച ഓപ്പണ്‍ യൂനിവേഴ്സിറ്റി ഉടന്‍
യഥാഥ്യമാക്കണം.
വ്യവസായ മേഖലയിലെ പ്രധാന ആവശ്യങ്ങള്‍
1. കഴിഞ്ഞ 36 വര്‍ഷമായി ജില്ലയില്‍ പുതിയ വ്യവസായ
സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല, മാത്രമല്ല നിലവിലുള്ള പൊതുമേഖല
വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുകൂട്ടുകയാണുണ്ടായത്. കേരളം
വ്യവസായ സൗഹൃദ സംസ്ഥാനമായിട്ടും ഉദ്യോഗസ്ഥര്‍മാരുടെ
നിസ്സഹകരണം മൂലം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍
ജില്ലയിലെ സംരംഭര്‍ തയ്യാറാകുന്നില്ല.
2. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍മാരെ
തെരഞ്ഞെടുക്കുമ്പോള്‍ കണ്ണൂര്‍ കാസറഗോഡ് ജില്ലക്കാരെ
നിയമിക്കണം. കാസറഗോഡ് ജില്ലയെ വ്യവസായ സൗഹൃദ
ജില്ലയാക്കി മാറ്റാന്‍ ഉടന്‍ നടപടി വേണം
3. പ്രതിസന്ധിയില്‍ നില്‍ക്കുന്ന ആഒഋഘ ഫാക്ടറിയെ സംസ്ഥാന
സര്‍ക്കാര്‍ ഏറ്റെടുക്കുകയും തൊഴിലാളി പ്രശനങ്ങള്‍ ഉടന്‍
പരിഹരിക്കുകയും വേണം
ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍
1. എന്‍ഡോസള്‍ഫന്‍ ദുരിത ബാധിതര്‍ക്ക് പൂര്‍ണമായും സൗജന്യ
ചികിത്സ ഉറപ്പുവരുത്തണം.
2. ദുരിത ബാധിധരായ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണം
3. കാസറഗോഡ് താലൂക്ക് ആശുപത്രിയെ മള്‍ട്ടി സ്പെഷ്യലിറ്റി
ആശുപത്രിയായി ഉയര്‍ത്തണം.
4. ടാറ്റ കോവിഡ് ഹോസ്പിറ്റലിനെ കോവിദാന്തര സൂപ്പര്‍
സ്പെഷ്യലിറ്റി ആശുപത്രിയാക്കി മാറ്റണം.
കാര്‍ഷിക രംഗം
1. അടക്ക, കശുവണ്ടി കര്‍ഷകര്‍ക്ക് താങ്ങുവില നിശ്ചയിക്കുകയും
ഈ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍
ആനുകൂല്യങ്ങള്‍ നല്‍കണം
2. മത്സ്യ തോഡിലാളികള്‍ ഫൈബര്‍ ബോട്ടുകള്‍, വല തുടങ്ങിയ
സംവിധാനം സര്‍ക്കാര്‍ ഒരുക്കുകയും വേണം
3. കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാക്കി തരിശു ഭൂമികളെ
പൂര്‍ണമായും കൃഷിയോഗ്യമാക്കണം
Powered by Info News For You

Comments
Post a Comment