എലിപ്പനി: സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദേശം, പ്രളയബാധിത പ്രദേശങ്ങളിലുള്ളവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടവരും പനിയോ രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും അറിയിപ്പ്
തിരുവനന്തപുരം: (www.kasargodvartha.com 31.08.2018) പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും പ്രസ്തുത ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയിട്ടുള്ളവര്‍ക്കും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത അറിയിച്ചു. ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിക്കണം.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ നാലുമുതല്‍ 20 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എലി, പൂച്ച കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യം വലിയതോതില്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുള്ളതിനാല്‍ എലിപ്പനി സാധ്യത വളരെ കൂടുതലാണ്. മലിനജലവുമായി സമ്പര്‍ക്ക സാധ്യത ഉള്ളവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കണം. ആഹാരത്തിന് ശേഷം രണ്ട് 100 മില്ലി ഗ്രാം ഗുളികകള്‍, ആഴ്ചയില്‍ രണ്ട് വീതം ആറാഴ്ച വരെ തുടര്‍ച്ചയായി കഴിക്കണം. മറ്റ് ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കാനും ഡോക്സി സൈക്ലിന്‍ ഗുളികകള്‍ ലഭ്യമാക്കാനുമുള്ള സൗകര്യം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തങ്ങള്‍ക്ക് പോകുന്നവര്‍ക്ക് വേണ്ട ആരോഗ്യ മുന്‍കരുതലെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Fever, Treatment, Trending, Leptospirosis; Alert in kerala
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment