സേലത്ത് ബസ് അപകടം: മലയാളികള്‍ ഉള്‍പ്പെടെ ഏഴുമരണം, 30പേര്‍ക്ക് പരിക്ക്
സേലം (www.evisionnews.co): തമിഴ്നാട്ടിലെ സേലത്തുണ്ടായ ബസ് അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാലു പേര്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം സ്വദേശി ജിമ്മി ജേക്കബിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സേലം- ബംഗളൂരു ദേശീയപാതയില്‍ വച്ച് ബംഗളൂരുവില്‍നിന്ന് തിരുവല്ലയ്ക്ക് പോവുകയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസും സേലം കൃഷ്ണഗിരിയിലേക്ക് പോവുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൃഷ്ണഗിരിയിലേക്ക് പോവുന്ന ബസ് ആദ്യം റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്നു പിക്കപ് വാനില്‍ ഇടിച്ചു. അതോടെ നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വരികയായിരുന്നു യാത്രാ ട്രാവല്‍സിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Powered by Info News For You

Comments
Post a Comment