തൊട്ടതിനും പിടിച്ചതിനും ആക്രി കച്ചവടക്കാരുടെ മെക്കിട്ട് കേറുന്നത് അവസാനിപ്പിക്കണം, ഇനി സഹിക്കാന്‍ കഴിയില്ല: കെ എസ് എം എ
കാസര്‍കോട്: (www.kasargodvartha.com 31.08.2018) തൊട്ടതിനും പിടിച്ചതിനും പാഴ് വസ്തു വ്യാപാരികളുടെ പേരില്‍ കുറ്റം ആരോപിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് കെ എസ് എം എ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഭാരവാഹികള്‍ അധികൃതരോട് ആവശ്യപ്പെട്ടു. എവിടെ കൊലയും കൊള്ളയും പിടിച്ചുപറിയും നടന്നാലും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയാലും ആദ്യം ഉദ്യോഗസ്ഥര്‍ കുറ്റം ആരോപിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും നിരപരാധികളായ അധ്വാനിച്ച് അന്നന്നത്തെ അന്നം കണ്ടെത്തുന്ന പാഴ് വസ്തു വ്യാപാരികളെയാണ്.
ഈ അടുത്ത് നടന്ന ജാനകി ടീച്ചര്‍ വധക്കേസും വെള്ളിയാഴ്ച നീലേശ്വരത്ത് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ട് പോയതും ആക്രി കച്ചവടക്കാരുടെ തലയിലാണ് ആദ്യം കെട്ടിവെച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതു വരെയായി ഒരു കുറ്റകൃത്യത്തിലും ആക്രിക്കച്ചവടക്കാരെ പിടിച്ചതായി കേട്ടുകേള്‍വി പോലുമില്ല. ഈ പീഡന രീതി തുടര്‍ന്നാല്‍ ശക്തമായ സമരവുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും കെ എസ് എം എ (കേരളാ സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍) കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ച സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ഹനീഫ ബേവിഞ്ച ഉദ്ഘാടനം ചെയ്തു. ഖാദര്‍ കേരള സ്റ്റീല്‍, വി വി കുഞ്ഞിക്കണ്ണന്‍, കെ പി കുര്യന്‍, കെ എ ഹബീബ് റഹ് മാന്‍ തങ്കമുത്ത്, മണി കുമ്പള, ഹനീഫ എരുതുംകടവ്, മുഹമ്മദ് കുഞ്ഞി ചേരൂര്‍, ഷരീഫ് ചെര്‍ക്കള, ഗംഗാധര പൊതുവാള്‍, ജയന്‍, മനു, ഷിനോജ്, മുസ്തഫ സംസാരിച്ചു. നിഷാദ് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, KSMA against Police action
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment