വില്ലേജ് ഓഫീസറുടെ ആത്മഹത്യ ശ്രമം: കാരണക്കാര്‍ക്കെതിരെ നടപടി വേണം
മുളിയാര്‍ (www.evisionnews.co): മുളിയാര്‍ വില്ലേജ് ഓഫീസര്‍ ഏറ്റുമാനൂര്‍ സ്വദേശിനി ബിന്ദു ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു. സി.പി.എം പ്രാദേശിക നേതാവിന്റെ അവിഹിത ആവശ്യത്തിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊണ്ട് സമരവും ഭരണസ്വാധീനം ഉപയോഗിച്ച് സസ്‌പെന്‍ഷനും ചെയ്യിപ്പിച്ച് മാനസീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രയാസമാണ് വില്ലേജ് ഓഫീസറെ ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചത്.
സ്ത്രീയെന്ന പരിഗണന പോലും കാണിക്കാതെ ഭരണത്തിന്റെ സ്വാധീനത്തില്‍ എന്തുമാവാമെന്ന നിലപാട് ശരിയല്ലെന്നും സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കെ.ബി മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് ആലൂര്‍, സെക്രട്ടറി കബീര്‍ ബാവിക്കര എന്നിവര്‍ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചു.
Powered by Info News For You

Comments
Post a Comment