കാമുകിയുമായി ഹോട്ടലിലെത്തി: ലൈംഗിക ബന്ധത്തിനിടെ രക്തസ്രാവം; യുവതി ഗുരുതരാവസ്ഥയില്‍, വിവാഹിതനായ കാമുകന്‍ പോലീസ് കസ്റ്റഡിയില്‍

കോട്ടയം : (www.kvartha.com 01.09.2018) കാമുകിയുമായി ഹോട്ടലിലെത്തിയ കാമുകന്‍ കുടുങ്ങി. കുടമാളൂര്‍ സ്വദേശിയായ 22കാരിയെ ഐഡ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ലൈംഗിക ബന്ധം നടത്തുന്നതിനിടെ അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവഗുരുതരമാണ്. പോലീസ് കാവലില്‍ യുവതി കഴിയുന്നതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം ആരംഭിച്ചതിനെ തുടര്‍ന്ന് കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Immoral activities; youth taken to police custody, Kottayam, News, Local-News, Hospital, Treatment, Police, Custody, Crime, Criminal Case, Kerala

നേവി ഉദ്യോഗസ്ഥനും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും മിസ്റ്റര്‍ ഇന്ത്യയുമായ യുവാവ് ബോംബൈയില്‍ സ്ഥിര താമസമാണ്. അയല്‍വാസിയായ യുവതിയുമായി മാസങ്ങളായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഓണാവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഇവര്‍ ഇരുവരും ചേര്‍ന്ന് പ്രണയസാഫല്യത്തിനായി കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തു കഴിയാന്‍ തീരുമാനിച്ചത്.

എന്നാല്‍ ലൈംഗികബന്ധത്തിലെ അതിക്രമത്തോടെ പെണ്‍കുട്ടി അവശനിലയിലാവുകയായിരുന്നു. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് തന്നെയാണ് യുവതിയെ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ സംഭവം പുറത്തറിയാതിരിക്കാന്‍ യുവതി വീട്ടുകാരെയും ആശുപത്രി അധികൃതരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നില്‍ക്കുമ്പോള്‍ ഒരു സംഘം യുവാക്കള്‍ തന്നെ തട്ടിക്കൊണ്ടുപോയതായും മുഖത്ത് എന്തോ സ്‌പ്രേ ചെയ്തപ്പോള്‍ താന്‍ മയങ്ങിപ്പോയെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്.

ഉണര്‍ന്നശേഷമാണ് പീഡിപ്പിക്കപ്പെട്ടെന്ന് ബോധ്യമായത്. എന്നാല്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. ഉണര്‍ന്നശേഷമാണ് ആശുപത്രിയിലാണെന്ന വിവരം പോലും താന്‍ അറിയുന്നത്.

സംഭവത്തില്‍ പൊരുത്തക്കേടുകള്‍ തോന്നിയ ആശുപത്രി അധികൃതരാണ് വിവരം കോട്ടയം വെസ്റ്റ് പോലീസിന് കൈമാറിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ തന്നെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ വിളികള്‍ വന്നതോടെ പോലീസ് അന്വേഷണം മയപ്പെടുത്തിയെങ്കിലും യുവതി അപകടനില തരണം ചെയ്യാത്തതിനെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി. യുവാവിന്റെ മൊഴിയെടുത്തുവെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാതെ ഒത്തുതീര്‍പ്പാക്കാനാണ് നീക്കംനടക്കുന്നത്. യുവതിയും വീട്ടുകാരും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് ബോധം തെളിഞ്ഞതിന് ശേഷം മൊഴിയെടുക്കാന്‍ ആണ് പോലീസ് നീക്കം.

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായതിനാല്‍ കേസ് എടുക്കേണ്ടെന്നാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതായി യുവതി മൊഴി നല്‍കിയാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം.

Keywords: Immoral activities; youth taken to police custody, Kottayam, News, Local-News, Hospital, Treatment, Police, Custody, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?